ശനിയാഴ്ച, ഫെബ്രുവരി 26

പുഞ്ചിരിക്കുന്ന സ്നേഹം

എല്ലാ അധിനിനിവേശത്തിന്‍റെയും താത്പര്യം, അതിന്‍റെ ആയുധം സ്നേഹം ആയിരുന്നുവെങ്കില്‍..!

പുഞ്ചിരിക്കുന്ന മുഖങ്ങളില്‍ മറു പുഞ്ചിരിയായി അതിനെ പ്രയോഗിച്ചിരുന്നുവെങ്കില്‍..!

ഞാന്‍ ആശിച്ചു പോകുന്നു ലോകമേ... നിന്‍റെ മുഖം പുഞ്ചിരിക്കുന്ന സ്നേഹം ആയെങ്കില്‍ എന്ന്..!


സ്നേഹിക്കുന്നവരെ തിരികെ സ്നേഹിക്കാന്‍ എളുപ്പമാണ്. എന്നാല്‍, സ്നേഹിക്കാന്‍ അറിയാത്തവരെയും തരികെ സ്നേഹിക്കാന്‍ വിസമ്മതിക്കുന്നവരെയും സ്നേഹിക്കുക അത്ര എളുപ്പമല്ല. പക്ഷെ, അങ്ങനെയുള്ളവരെ സ്നേഹിക്കുമ്പോളല്ലേ സ്നേഹം ഏറെ വിഷിഷ്ഠമാകുന്നത്..? നമ്മള്‍ സ്നേഹിക്കുന്നവരില്‍ നിന്ന് സ്നേഹം കിട്ടാതെ വരുമ്പോള്‍ സ്നേഹിക്കന്നതില്‍ നമുക്ക് മടുപ്പ് തോന്നാം. ഈ മടുപ്പ്/നിരാശ സ്വാഭാവികം മാത്രമാണ്. കാരണം, സ്നേഹത്തിന് പ്രതിസ്നേഹം ലഭിക്കുമ്പോള്‍ ആണല്ലോ നമ്മുടെ സ്നേഹം പൂര്‍ണ്ണമാകുന്നത്.

എന്നാല്‍. നമുക്ക് സ്നേഹം തിരകെ ലഭിക്കാത്തപ്പോഴെല്ലാം സ്നേഹിക്കാന്‍ നമുക്ക് സാധിക്കണം. എങ്കില്‍ മാത്രമേ നമ്മുടെ സ്നേഹം യഥാര്‍ത്ഥ സ്നേഹമാണെന്ന് നമുക്ക് അവകാശപ്പെടാന്‍ സാധിക്കുകയുള്ളൂ..  "സ്നേഹം പുഞ്ചിരി പോലെയാണ് " കാരണം, കൊടുക്കുമ്പോഴല്ലാതെ ഇവ രണ്ടിനും യാതൊരു മൂല്യവുമില്ലാ.

ഹൃദയത്തില്‍ നിന്നുള്ള പുഞ്ചിരി, അങ്ങനെയൊരു പുഞ്ചിരി കണ്ടാല്‍ ആര്‍ക്കാണ് അതിനെ അവഗണിക്കാന്‍ ആവുക..? അങ്ങനെ ഹൃദയത്തില്‍ നിന്ന് വരുന്ന ഒരു പുഞ്ചിരി കാണാനിടയായാല്‍ നമ്മുടെ ഹൃദയം തുടിക്കുമെന്ന് തീര്‍ച്ചയാണ്. ഹൃദയത്തിന്‍റെ ആ തുടിപ്പ് നാം അറിയാതെ നമ്മുടെ ചുണ്ടുകളില്‍ പ്രതിഫലിക്കുകയും ചെയ്യും.

നാമെല്ലാവരും വിഭിന്നരായ മനുഷ്യരാണ്. നമ്മുടെ ആചാരനുഷ്ടാനങ്ങളും, വിശ്വാസ പ്രമാണങ്ങളും, ചിന്താരീതികളുമൊക്കെയും പലപ്പോഴും വ്യത്യസ്തമാണ്. നാം ജനിച്ച് വളരുന്ന പശ്ചാത്തലവും പലപ്പോഴും ഒരു പോലുള്ളതല്ല. ഇക്കാരണങ്ങള്‍ കൊണ്ട്തന്നെ മനുഷ്യന്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ശ്രദ്ധിക്കുവാനാണ് നാം മിക്കപ്പോഴും മുതിരുക. ഒരു പക്ഷെ, അതാണ്‌ ഏറ്റവും എളുപ്പവും..! അതിന്‍റെ ഫലമായി നമ്മുടെ ഹൃദയങ്ങളുടെ സാദൃശ്യം മനസ്സിലാക്കുന്നതില്‍ നാം നിരന്തരം പരാജയപ്പെടുന്നു. ഒരു പക്ഷെ, നമ്മുടെ ജീവിതം അസംതൃപ്തമാകുന്നതിന്‍റെ ഒരു കാരണം ഇതായിരിക്കില്ലേ..?

നമ്മുടെ എല്ലാവരുടെയും ഹൃദയം ഒരു പോലെയാണ്. അത് പോലെ നമ്മുടെ എല്ലാവരുടെയും ഹൃദയത്തിന് ശരിക്കും മനസ്സിലാകുന്ന ഭാഷയും ഒന്നേ ഒള്ളൂ... അതാണ്‌ സ്നേഹത്തിന്‍റെ ഭാഷ. സ്നേഹത്തിന്‍റെ ഭാഷയിലെ ആദ്യത്തെ വാക്കാണ്‌ പുഞ്ചിരി. പക്ഷെ, എത്രയോ കുറച്ചു പേര്‍ മാത്രമാണ് പുഞ്ചിരിയുടെ പ്രാധാന്യം മനസ്സിലാക്കുന്നത്..! ഹൃദയത്തില്‍ നിന്നുള്ള പുഞ്ചിരിയുമായി രണ്ടു പേര്‍ പരസ്പരം പരിചയപ്പെടാന്‍ ഇടയായാല്‍ തമ്മില്‍ തമ്മില്‍ പോരാടുന്നതിനെ കുറിച്ച് പിന്നീടവര്‍ അത്ര വേഗത്തില്‍ ചിന്തിക്കുമോ..?

ഹൃദയത്തില്‍ നിന്നുള്ള പുഞ്ചിരി ആത്മാവില്‍ നിന്നുണരുന്ന പുഞ്ചിരിയാണ്. ആത്മാവ് കളങ്കരഹിതവും സ്നേഹപൂര്‍ണ്ണവും ആണെങ്കില്‍ നമ്മുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞ് നില്‍ക്കും. ആ സ്നേഹം നാം അറിയാതെതന്നെ നമ്മുടെ ചുണ്ടുകളില്‍ വിരിയുകയും ചെയ്യും. അത് വഴി നമുക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകാവുന്ന നന്മകള്‍ക്ക് പരിധിയുണ്ടോ..? നമ്മുടെ ഹൃദയത്തില്‍ നിന്നും വരുന്ന പുഞ്ചിരി നാം തടയേണ്ട. എന്ന് മാത്രമല്ല, നമ്മുടെ പുഞ്ചിരി എപ്പോഴും ഹൃദയത്തില്‍ നിന്നും വരുന്നതാണെന്നും നമുക്ക് ഉറപ്പു വരുത്താം..! അപ്പോള്‍, നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം കൂടുതല്‍ ആനന്ദകരവും സംതൃപ്തവുമാകും.

ഒരു പക്ഷെ , എക്കാലത്തെയും പോലെ ഇന്നും ലോകത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത് സ്നേഹമാണ്. കാരണം, സ്നേഹം കൊണ്ട് മാത്രമാണ് ഈ ലോകത്തിന് ശാന്തിയും സമാധാനവും കൈവരിക്കാനാവുകയുള്ളൂ.. ആളുകള്‍ പരസ്പരം വഴക്കടിക്കുകയും വെറുക്കുകയും ചെയ്യുന്നിടത്തോളം കാലം ലോകത്തില്‍ സമാധാനം ഉണ്ടാകാന്‍ പോകുന്നില്ലല്ലോ..?

സ്നേഹം കൊടുത്ത് കൊണ്ട് നമുക്ക് സ്നേഹത്തിന്‍റെ മൂല്യം കണ്ടെത്താം.തിരകെ സ്നേഹിക്കാത്തവര്‍ക്കും നമ്മെ വെറുക്കുന്നവര്‍ക്കും സ്നേഹം കൊടുത്ത് കൊണ്ട്തന്നെ നമുക്ക് സ്നേഹത്തിന്‍റെ യഥാര്‍ത്ഥ മൂല്യം അനുഭവിക്കാം..!                                   നാമൂസ്,

60 comments:

നാമൂസ് പറഞ്ഞു...

നമുക്ക് ചിരിക്കാം... ഹൃദയപൂര്‍വ്വം സ്നേഹത്തോടെ.
ഒരൊറ്റ മതമുണ്‍ടുലകിലുയരാന്‍ പ്രേമമതൊന്നല്ലോ. പ്രേമമെന്നാല്‍ നിര്‍മ്മലമായ സ്നേഹം. സ്നേഹത്തിന്‍റെ ഭാഷയാണു പുന്ചിരി. പുന്ചിരി ഹ്രിദയത്തിന്‍റെ ഔഷധമാണ്.

ismail chemmad പറഞ്ഞു...

സ്നേഹാശംസകള്‍ നമൂസ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

സഹോദരാ..
എല്ലാ അധിനിനിവേശത്തിന്‍റെയും താത്പര്യം, അതിന്‍റെ ആയുധം, സ്നേഹം തന്നെയാണ്.
മണ്ണിനോടുള്ള,
പണത്തോടുള്ള ,
അധികാരത്തോടുള്ള,
ക്രൂഡ്ഓയിലിനോടുള്ള
അടങ്ങാത്ത സ്നേഹം !
പുഞ്ചിരിയൊക്കെ അതില്നിന്നുല്‍ഭവിക്കുന്നതാണ് .
ഇനിയൊന്നു പുഞ്ചിരിക്കൂ ...

ജുവൈരിയ സലാം പറഞ്ഞു...

നമ്മുക്ക് സ്നേഹിച്ച് ചിരിക്കാം...

ബെഞ്ചാലി പറഞ്ഞു...

അധിനിവേശത്തെ പറഞ്ഞത് കൊണ്ട് ലക്ഷ്യം നേടാനാവില്ല. മനുഷ്യർ സ്വാർത്ഥരാണ്. വെറുപ്പിന്റെയും ചതിയുടെയും മനസ്സാണുള്ളതെങ്കിലും മുഖത്ത് പുഞ്ചിരിക്കുന്നു. പുഞ്ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് ശാസ്ത്രം രേഖപെടുത്തിയതോട് കൂടി ആവശ്യത്തിനും അനാവശ്യത്തിനും നമുക്ക് പുഞ്ചിരിയാണ്. മനസ്സമാധാനത്തോട് കൂടിയുള്ള പുഞ്ചിരിയെ ആയുസ് വർദ്ധിപ്പിക്കൂ.

രമേശ്‌അരൂര്‍ പറഞ്ഞു...

ഈ ഓര്‍മകളെ ഒന്ന് തല്ലിക്കൊഴിക്കൂ ,,
കാഴ്ചകളെ ഒന്ന് ഊതിക്കെടുത്തൂ
.പലതും ഓര്‍ത്ത് പോകുമ്പോള്‍
പലതും കാണേണ്ടി വരുമ്പോള്‍
പുഞ്ചിരിക്കാന്‍ ആവുന്നില്ലല്ലോ സോദരാ

Naushu പറഞ്ഞു...

:)

മയില്‍‌പ്പീലി പറഞ്ഞു...

Snehamanakhila saaramoozhiyil....

ആചാര്യന്‍ പറഞ്ഞു...

നമൂസിന്റെ മറ്റൊരു സ്നേഹ സ്പര്‍ശിയായ ലേഖനം....നമുക്ക് ചിരിക്കാം മുഖം മൂടിയില്ലാതെ ഹൃദയത്തിന്റെ ഭാഷയില്‍ ഉള്ളു തുറന്നു ചിരിക്കാം ..

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ജീവിതത്തിരക്കില്‍ മനസ്സ് വിശാലമാക്കുവാന്‍ മറന്നുപോവുകയാണ് മനുഷ്യര്‍..ഒരിത്തിരി മനസ്സില്‍ വേറെന്തൊക്കെക്കിടക്കുന്നു അവനു വെട്ടിപ്പിടിക്കാന്‍!
ഇനിയത് മാറുവാന്‍ പരിശ്രമിക്കാം, പ്രാര്‍ഥിക്കാം.

കമ്പർ പറഞ്ഞു...

സ്നേഹിക്കുന്നവരെ തിരികെ സ്നേഹിക്കാന്‍ എളുപ്പമാണ്. എന്നാല്‍, സ്നേഹിക്കാന്‍ അറിയാത്തവരെയും തരികെ സ്നേഹിക്കാന്‍ വിസമ്മതിക്കുന്നവരെയും സ്നേഹിക്കുക അത്ര എളുപ്പമല്ല. പക്ഷെ, അങ്ങനെയുള്ളവരെ സ്നേഹിക്കുമ്പോളല്ലേ സ്നേഹം ഏറെ വിഷിഷ്ഠമാകുന്നത്..?

ശ്രദ്ധേയമായ വരികൾ...
........................................................
തണൽ പറഞ്ഞത്:

എല്ലാ അധിനിനിവേശത്തിന്‍റെയും താത്പര്യം, അതിന്‍റെ ആയുധം, സ്നേഹം തന്നെയാണ്.
മണ്ണിനോടുള്ള,
പണത്തോടുള്ള ,
അധികാരത്തോടുള്ള,
ക്രൂഡ്ഓയിലിനോടുള്ള
അടങ്ങാത്ത സ്നേഹം !

അത് സ്നേഹമാണെന്ന് പറയാമോ..? ആർത്തി എന്ന വാക്കല്ലേ ചേരുക

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

വല്ല നടപടിയും ഉള്ള കാര്യങ്ങള്‍ പറയൂ ചെങ്ങാതി. ആരും ആരെയും സ്നേഹിക്കുന്നില്ല. അഥവാ സ്നേഹിക്കുന്നെങ്കില്‍ അത് അവനവനെ തന്നെയാണ്. ലോകത്തിലെ ഏറ്റവും കാപട്യം നിറഞ്ഞ വാക്കാണ്‌ നീ എന്റെ ജീവനാണെന്നത്.

ചെറുവാടി പറഞ്ഞു...

"എല്ലാ അധിനിനിവേശത്തിന്‍റെയും താത്പര്യം, അതിന്‍റെ ആയുധം സ്നേഹം ആയിരുന്നുവെങ്കില്‍..!

പുഞ്ചിരിക്കുന്ന മുഖങ്ങളില്‍ മറു പുഞ്ചിരിയായി അതിനെ പ്രയോഗിച്ചിരുന്നുവെങ്കില്‍..!

ഞാന്‍ ആശിച്ചു പോകുന്നു ലോകമേ... നിന്‍റെ മുഖം പുഞ്ചിരിക്കുന്ന സ്നേഹം ആയെങ്കില്‍ എന്ന്"

ഈ വരികളില്‍ ഉണ്ട് നാമൂസ് എല്ലാം.
ഈ പോസ്റ്റിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു പുഞ്ചിരിയോടെ.

Akbar പറഞ്ഞു...

ഹൃദയത്തില്‍ നിന്നുള്ള പുഞ്ചിരിയും സ്നേഹത്തിന്റെ ഭാഷയും ഇന്ന് അപൂര്‍വകാവുകയാണ്. സന്തോഷത്തിന്റെ മാനദണ്ഡം സമ്പത്താണെന്ന് വികല ധാരണ അന്യന്റെ ഭൂമിയില്‍ കടന്നു ചെല്ലാനും അധീനപ്പെടുത്താനും അധിനിവേശ ശക്തികള്‍ക്കു മതിയായ ന്യായമായി മാറുകയാണ്. ഇത് കരുത്തന്‍ ബലഹീനനെ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന കാട്ടു നീതിയിലൂടെ മനുഷ്യത്വത്തിന് പുതിയ പര്യായങ്ങള്‍ എഴുതി ചേര്‍ത്ത കാലം.

നാമൂസിന്റെ ഈ നല്ല ചിന്തകള്‍ക്കു എന്‍റെ ആശംസകള്‍. .

Ali പറഞ്ഞു...

"സ്നേഹത്തിന്‍റെ ഭാഷയിലെ ആദ്യത്തെ വാക്കാണ്‌ പുഞ്ചിരി".
ഈ പുഞ്ചിരിയാണ് ഇന്നില്ലാതെപോയത് .മറിച്ച് എങ്ങെനെ ഒരാളെ പുഞ്ചിരിച്ചു ചതിക്കാമെന്ന് ചിന്തികുന്നവര്‍.
മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവര്‍.
നമുക്ക് പുഞ്ചിരിക്കാം ആത്മാര്‍ഥമായി.......

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

പുഞ്ചിരിയും ചിരിയു-
മെന്നീ പുഷ്പങ്ങളെന്നെ
എന്റെ പൂക്കുടയില്‍
നിന്നും പൊഴിഞ്ഞു പോയി

ഹാഷിക്ക് പറഞ്ഞു...

ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരുടെ ലോകത്തില്‍ ഒട്ടുമിക്ക പുഞ്ചിരിയും കാര്യസാധ്യത്തിനു വേണ്ടി ...അല്ലാതെ ഉള്ളവരും കാണുമായിരിക്കും അല്ലെ?

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നമൂസക്കാ ലോകതിന്റെ മുഖം സ്നേഹം തന്നെയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍
പക്ഷെ അതില്‍ ജീവിക്കുന്ന നമ്മില്‍ ചിലര്‍ അതിനെ മറകുന്നു
എന്നും സനേഹിക്കപെടാനും സ്നേഹിക്കാനും കഴിയട്ടേ................
നല്ല എഴുതു.തുടരുക ഇത്തരം പോസ്റ്റുകള്‍

ഉമ്മു അമ്മാര്‍ പറഞ്ഞു...

ഏതൊരാളുടെ സ്നേഹത്തിനു പിന്നിലും എന്തെങ്കിലും ഒരു ലക്ഷ്യംകാണും.. ഒന്നു പുഞ്ചിരിച്ചാൽ അതുപോലും മറ്റെന്തോ പ്രതീക്ഷിച്ചായിരിക്കും. അങ്ങിനെയല്ലാതെ ഒരാൾ മനസ്സു തുറന്നു ചിരിച്ചാൽ പോലും മറ്റുള്ളവർ കരുതും അവനു എന്തോ നേടാൻ വേണ്ടിയാണു അവൻ പുഞ്ചിരിച്ചതെന്നു . അതാണു ഇന്നിന്റെ ദുർവിധി.. എല്ലാവർക്കും സ്വാർത്ഥത മാത്രം എല്ലാവരും അവരിലേക്കു മാത്രമായി ചുരുങിയിരിക്കുന്നു.. എങ്ങിനെയെങ്കിലും ഒന്നു ചിരിക്കാൻ നമുക്ക് ശ്രമിക്കാം അല്ലെ... പുഞ്ചിരി ധർമ്മമാണു അതിൽ ദൈവത്തിന്റെ പ്രതിഫലം ലഭിക്കും.. അതും മതം അനുശാസിക്കുന്നു.. എന്നിട്ടും കളങ്കമില്ലാതെ ഒന്നു പുഞ്ചിരിക്കാൻ നാം ശ്രമുക്കുന്നുണ്ടോ.. അപ്പോ ചിരി തുടങ്ങാം അല്ലെ... ആശംസകൾ..

കെ.എം. റഷീദ് പറഞ്ഞു...

ആത്മാര്‍ത്ഥമായ ഒരു പുഞ്ചിരി പോലും പ്രതിഫലം ലഭിക്കുന്ന ദാനമാണെന്ന പ്രവാചക വചനം.
ഓര്‍ത്തുപോയി. കപടതുടെ ഈ ലോകത്ത് മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി യെങ്കിലും കൊടുക്കാന്‍ നമുക്ക് കഴിയെട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.


വെക്കേഷന്‍ എങ്ങനെ . വീട്ടുകാര്‍ക്കും മറ്റും സുഖമാണെന്നു കരുതുന്നു.

ഭാനു കളരിക്കല്‍ പറഞ്ഞു...

kevalamaaya ardhaththil sneham nilavilundo? adhinivezangal sneham kondaakanam ennokkeyulla pulambalukal yadharthyangale muudi vekkunnu. manushyan manushyane konnu thinnunna ekkaalathu zathruvinu nere punjirikkaanaavumo? yudhaththe samadhanam kondu keezhadakkiya charithramundo?
sneham sneham ennu nuuruvattam paranjaal athu madhurikkunna snehamaakilla.

Manoraj പറഞ്ഞു...

സ്നേഹം കൊടുത്തേ സ്നേഹം വാങ്ങാന്‍ കഴിയൂ. പിടിച്ചു വാങ്ങാന്‍ കഴിയാത്ത ഒന്നാണ് സ്നേഹം. പിടച്ചടക്കുവാനും..

ishaqh പറഞ്ഞു...

സസ്നേഹം ഒരുപുഞ്ചിരി..:)

വര്‍ഷിണി പറഞ്ഞു...

സ്നേഹം..കൊടുക്കുന്നതിനേക്കാളേറെ കിട്ടാന്‍ ആഗ്രഹിയ്ക്കുന്ന സ്നേഹം.

Shukoor പറഞ്ഞു...

"മനസ്സിന്‍ കണ്ണാടി മുഖമെന്ന് പഴമൊഴി
മനസ്സിനെ മറക്കുന്നു മുഖമെന്ന് പുതുമൊഴി
പുറമേ പുഞ്ചിരിയുടെ പൂമാലകളെറിയുന്നു
അകമേ കുടിപ്പകയുടെ തീജ്വാലകളെരിയുന്നു

ഇവിടെ സ്നേഹമെന്നാല്‍ സ്വര്‍ണമാണെന്‍ കിളിമകളേ
പ്രണയവും പരിണയവും വ്യാപാരം കിളിമകളെ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍ "

ഇത് വായിച്ചപ്പോള്‍ ശ്രീകുമാരന്‍ തമ്പിയുടെ വരികളാണ് ഓര്മ വന്നത്. മാനവികതയുടെ തലത്തില്‍ നിന്ന് കൊണ്ട് സ്നേഹത്തെ നിര്‍വചിച്ച പോസ്റ്റിനു ആശംസകള്‍.

ente lokam പറഞ്ഞു...

നിന്നെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കുന്നതില്‍
എന്ത് പ്രത്യേകത ആണ് ഉള്ളത്.എല്ലാവരും അത്
ചെയ്യുന്നുണ്ടല്ലോ.നിന്നെ ദ്വേഷിക്കുന്നവനെ സ്നേഹിക്കാന്‍
പഠിക്കുക.അതാണ്‌ യഥാര്‍ത്ഥ സ്നേഹം.(ബൈബിള്‍)...
ശരി ആണ് നാമൂസ്.അത് അത്ര എളുപ്പമല്ല അവരെ നോക്കി
നന്മ നിറഞ്ഞ മനസ്സോടെ ചിരിക്കാന്‍.അതിനു നാം വളരെ
വലിയവര്‍ ആകണം....നല്ല ചിന്തകള്‍..ചിരിക്കാന്‍ ശ്രമിക്കാം
അല്ലെ...ഈ പോസ്റ്റിനു ഭാവുകങ്ങള്‍...

sundar raj sundar പറഞ്ഞു...

''സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും "

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

സ്നേഹം എന്നത് ലൈംഗിക ആകർഷണത്തിന്റെയും ഇഷ്ടപെടുന്നതിന്റെയും അനുഭവവുമായി ബന്ധപ്പെട്ട മനുഷ്യന്റെ മാനസിക വികാരത്തിന്റെ ഒരു സീമയാണ്.

സ്നേഹം എന്ന വാക്ക് ആളുകൾക്കിടയിലുള്ള വളരെ വ്യത്യസ്തമായ അനുഭൂതികൾ പരാമർശിക്കാൻ ഉപയോഗിക്കുന്നു. മറ്റ് മനുഷ്യ വികാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്നേഹത്തിൻ വളരെ സ്ഥിരമായ ഒരു നിർവചനം കൊടുക്കാൻ പ്രയാസമാണ്.

നിശ്ചിതമല്ലത്ത ഒരു പൊതുധാരണ വെച്ച് സ് നേഹത്തേ സാധാരണയായി പരാമർശിക്കുന്നത്, മറ്റൊരു വ്യക്തിക്ക് നേരെയുള്ള ഒരു ഉറച്ച അവർണ്ണനീയമായ അനുഭൂതിയാണ്. ഇത് ഒരു പരിമിതമായ ധാരണയാണ്. ആളുകൾ തമ്മിലുള്ള സ്നേഹത്തിന് പല രൂപങ്ങളുണ്ട്. സിനിമ, നാടകം, കഥാ പ്രസംഗം തുടങ്ങിയ സർഗ്ഗശക്തി ഉപയോഗിക്കുന്ന കലകളിൽ സ്നേഹം ഒരു പൊതു പ്രതിപാദ്യ വിഷയമാണ്.

സ്നേഹത്തെ കുറിച്ച് വിക്കിപീഡിയ എന്ന ഒരു സ്വതന്ത്ര വിജ്ഞാനകോശത്തിൽ പറയുന്നത് ഇതാണ്.അത് ഇവിടെ കുറിക്കുന്നു.

സ്നേഹത്തോടെ സ്നേഹിതൻ

ajith പറഞ്ഞു...

Even a smile is a charity

zephyr zia പറഞ്ഞു...

സ്നേഹമാണഖിലസാരമൂഴിയില്‍...

subanvengara-സുബാന്‍വേങ്ങര പറഞ്ഞു...

...അവനവനാത്മ സുഖത്തിനാചരിക്കുന്നവ,അപരന് ഗുണതിനായ്‌ വരേണം...,,സ്നേഹം പരിലസിക്കട്ടെ നാമൂസ് വാക്കിലൂടെയും നോക്കിലൂടെയും...

manni_muth പറഞ്ഞു...

പാഴായിപ്പോയ നമ്മുടെ ജീവിതത്തെയോര്ത്ത്
നീ കരയരുത് നിന്‍റെ കണ്ണുകള്‍ നിറയരുത്
കരയുന്ന കണ്ണുകളെക്കാള് എനിക്കിഷ്ട്ടം
നിന്റെയാ കഥപറയുന്ന കണ്ണുകളാ
എന്റെ കാത്തിരിപ്പിനോടുവില്‍ നീ ‍ വരും
...സ്നേഹം ഒരു അനുഭുതിയാണ് അതിനെ നിര്‍വചിക്കാന്‍ നമുക്ക് വാക്കുകള്‍ ഉണ്ടോ ????

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

ഭൂമിയില്‍ ഏറ്റവും പരിശുദ്ധമായത് ഒരമ്മയ്ക്ക് സ്വന്തം കുഞ്ഞിനോട് തോന്നുന്ന സ്നേഹം ആണ്.. ഏറ്റവും നിഷ്കളങ്കം ആയത് ഒരു കുഞ്ഞിന്റെ മോണകാട്ടിയുള്ള പുഞ്ചിരിയും...

Aanandi പറഞ്ഞു...

സ്നേഹമില്ലാത്തവളാണ് നീയെന്നു പറഞ്ഞു എന്നെ നിരസിച്ഛവന് ഞാന്‍ പുഞ്ചിരിക്ക് പകരം വാക്കുകളുടെ കല്ലുകള്‍ കൊടുത്തു. പുന്ജിരിക്കാമായിരുന്നു അല്ലെ നാമൂസേ?

appachanozhakkal പറഞ്ഞു...

गो धन, गज धन, बाज धन और रतन धन खाल रे,
पर, आयी संतोष धन जब, सब धन धुल सामान रे !

mayilpeili പറഞ്ഞു...

ചിരിക്കാൻ കഴിയുന്നില്ല പ്രിയ സ്നേഹമേ...വല്ലാതെ വികൃതമായിപോകുന്ന പാഴ് ശ്രമങ്ങൾ മാത്രം....ചുട്ടുപൊള്ളുന്നു ചിലപ്പോഴെങ്കിലും എന്റെ നിസ്സഹായത.....കാതുകളിൽ ആർത്തിർമ്പുന്ന ചുടലപ്പറമ്പുകളിലെ ചുട്ടുപൊള്ളുന്ന ശവക്കാറ്റുകൾ.....തണലുതേടി അണയുന്ന കൺകളിൽ ഇരുളിന്റെ മറപറ്റി വിവസ്ത്രമാക്കാൻ പിഞ്ച് ശരീരങ്ങൾ തേടുന്ന അഭയസ്ഥാനങ്ങൾ..വെളുത്ത ചിരിയിലും തുണിയിലും പൊതിഞ്ഞ കറുത്ത ശ്വാസങ്ങൾ.കാഴ്ചവെയ്ക്കപ്പെടുന്ന പിഞ്ചുഹൃദയങ്ങളുടെ കാതുതുളക്കുന്ന തേങ്ങലുകൾക്കുമുകളിൽ ചിരിക്കാനാകുന്നില്ല പ്രിയനേ........നന്മകൾ.....

haris പറഞ്ഞു...

പ്രിയ സ്നേഹമേ ....പുഞ്ചിരി എനന പരിശുദ്ധമായ സ്നേഹ പ്രകടനവും അത് കഴിഞ്ഞുള്ള നിസ്വാര്തതയോടെ ഉള്ള മൊഴികളും ഇന്ന് നഖ്‌ശ്ടപ്പെട്ടില്ലേ നിനക്ക് ..നിഷ്കളങ്കമായി സ്നേഹിക്കാന്‍ നീ പോലും മടിക്കുന്നു എന്റെ പ്രിയ സ്നേഹമേ നിന്നിലും കാപട്യം കടന്നു കൂടി.. പണ്ട് നാളുകളില്‍ നിനക്ക് മാത്രമേ പരിശുദ്ധി ഉണ്ടായിരുന്നുള്ളൂ ..പക്ഷെ ഇന്ന് ....ഈ ലോകത്തിന്റെ എല്ലാ കള്ളത്തരങ്ങളും നീയും പരിചയിച്ചിരിക്കുന്നു .. മാതാവിന്റെ മനസ്സില്‍ മാത്രം നീ കുടിയിരിക്കുന്നു പഴയ പാവനതയോടെ ....നീ ഞങ്ങളെ ചതിച്ചിരിക്കുന്നു ...സ്നേഹം എനന കിട്ടാക്കനിയെ ....ഞങ്ങളോട അല്പം ദയ കാട്ടുക ...നിന്റെ വര്നക്കുപ്പയം അഴിച് വെക്കുക.. നീ എന്തിനു വേണ്ടിയാണോ ഞങ്ങളുടെ സാമീപ്യം ആഗ്രഹിക്കുന്നത് അത് ഞങ്ങള്‍ക്ക് ആവോളം തരിക ..നിന്റെ കപടത ഞങ്ങള്‍ക്ക് വേണ്ടാ.. പരിശുദ്ധിയോടെ നീ തിരിച്ച വരിക... ഈ ലോകത്തെ രക്ഷിക്കുക... കാത്തിരിക്കുന്നു ഞങ്ങള്‍... നാമൂസ് ജീ ...വരികള്‍ ആകര്ഷനീയം.. വായനക്കാരില്‍ ഇത് സ്നേഹത്തിന്റെ ഊര്‍ജം പകരും തീര്‍ച്ച ...ഹാരിസ് കോയ ,ആലപ്പുഴ (സല്ശാദ്)

elayoden പറഞ്ഞു...

"ലോകത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത് സ്നേഹമാണ്. കാരണം, സ്നേഹം കൊണ്ട് മാത്രമാണ് ഈ ലോകത്തിന് ശാന്തിയും സമാധാനവും കൈവരിക്കാനാവുകയുള്ളൂ.. ആളുകള്‍ പരസ്പരം വഴക്കടിക്കുകയും വെറുക്കുകയും ചെയ്യുന്നിടത്തോളം കാലം ലോകത്തില്‍ സമാധാനം ഉണ്ടാകാന്‍ പോകുന്നില്ലല്ലോ..?

സ്നേഹം കൊടുത്ത് കൊണ്ട് നമുക്ക് സ്നേഹത്തിന്‍റെ മൂല്യം കണ്ടെത്താം.തിരകെ സ്നേഹിക്കാത്തവര്‍ക്കും നമ്മെ വെറുക്കുന്നവര്‍ക്കും സ്നേഹം കൊടുത്ത് കൊണ്ട്തന്നെ നമുക്ക് സ്നേഹത്തിന്‍റെ യഥാര്‍ത്ഥ മൂല്യം അനുഭവിക്കാം..! "

സ്നേഹത്തിന്റെ പുഞ്ചിരി കൊടുത്ത് ലോകത്ത് സമാധാനം വരട്ടെ. എല്ലാവര്ക്കും എന്നും പുഞ്ചിരിക്കാനാവട്ടെ. നാമൂസ് നല്ല ചിന്തകളോടെ വീണ്ടും വന്നു. സ്നേഹ ആശംസകള്‍..

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

തിരിച്ചു കിട്ടാനുള്ള സ്നേഹം യഥാർത്ഥ സ്നേഹമല്ല... യഥാർത്ഥം!
നാവിൻ തുമ്പിൽ നിന്ന് അടർന്ന് വീഴുന്നതൊ, മുഖത്ത് കൃതൃമമായി ഉണ്ടാകുന്ന പുഞ്ചിരിയൊ അല്ല യഥാർത്ഥ സ്നേഹം. അത് ഹൃദയത്തിന്റെ അഗാതയിൽ നിന്ന് ഉണ്ടാവുന്നതാണ്‌. ഇന്ന് നമുക്ക് അന്യമായതും ആ സ്നേഹം തന്നെ!

നല്ല എഴുത്തിന്‌ ഒത്തിരി ആശംസകൾ!

Jefu Jailaf പറഞ്ഞു...

മറ്റൊരാളെ അഭിനന്ദിക്കുക എന്ന വിഷയത്തിൽ നാം ലുബ്ധത കാണിക്കുന്നു. ഒരു ചെരു പുഞ്ചിരി പോലും മറ്റൊരാളുടെ ഹ്രിദയതിലേക്കു unconditional stroke ആയി മാറും എന്നുണ്ടെങ്കിൽ നമുക്കു നലകാവുന്ന ഏറ്റവും നല്ല ഒരു സമ്മാനം തന്നെയാനു പുഞ്ചിരി.. നാമൂസ് നല്കിയ ഈ മനോഹരമായ പുഞ്ചിരിക്കു നന്ദി.. ആശംസകൾ

ഷമീര്‍ തളിക്കുളം പറഞ്ഞു...

ആത്മാര്‍ഥമായ പുഞ്ചിരി അന്വേഷിച്ചിറങ്ങിയ എന്റെ മുന്നിലേക്ക്‌, നാമൂസ് വിതറിയിട്ട ഈ പുഞ്ചിരിയുടെ തീരത്ത്‌ ഒരു നിമിഷം ഞാന്‍ ആനന്ദത്താല്‍ ഒന്ന് നിന്നോട്ടെ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാന്‍ ആരും പറഞ്ഞുതന്നില്ല, അതുകൊണ്ടാവാം ഇങ്ങനെ....!

സര്‍ദാര്‍ പറഞ്ഞു...

സ്നേഹിക്കാന്‍പോലും സമയമില്ലാത്ത ലോകം...എവിടെയാണിനി നാം ഈ പുഞ്ചിരിയും സ്നേഹവും തിരയുക....

അലി പറഞ്ഞു...

നിഷ്‍കളങ്കമായ പുഞ്ചിരി എപ്പോഴാണ് കളഞ്ഞുപോയത്?
ഈ നല്ല ചിന്തകൾക്ക് ആശംസകൾ!

ഷാഹുല്‍ പണിക്കവീട്ടില്‍ പറഞ്ഞു...

കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടു ബന്ധിപ്പിക്കാത്ത സ്നേഹം ദുര്‍ബലമാണ്. മാനങ്ങള്‍ ഏതുമാകട്ടെ തിരിച്ചു കൊടുക്കല്‍ മാനവീകതയുടെ മര്യാദയും, കരുത്തുമാണ്.

Srikumar പറഞ്ഞു...

എല്ലത്തിനും ഇരുവശമുണ്ടെന്നതുപോലെ തന്നെ സ്നേഹത്തിനും ചിരിക്കുമുണ്ട് രണ്ട് വശം. നല്ലതു തിരഞ്ഞെടുത്ത് സ്നേഹിക്കുക,ചിരിക്കുക്. മറ്റുള്ളവരുടെ മുകളിലേക്കുള്ള കടന്നുകയറ്റം ഒരു വിഭാഗത്തിനുമാത്രമേ ചിരി സമ്മാനിക്കുന്നുള്ളു.

sreee പറഞ്ഞു...

ചിരിക്കണം...പ്രതിഫലം അതിലും നല്ല ഒരു പുഞ്ചിരിയായിരിക്കും.

pushpamgad പറഞ്ഞു...

'സ്നേഹിക്ക നീ നിന്നെ ,
ദ്രോഹിക്കുന്ന ജനത്തെയും ...'
വെറുതെ പറഞ്ഞതാണ് !

അന്യനിന്ദ ,ആത്മനിന്ദ ,അന്യപ്രശംസ ,ആത്മപ്രശംസ..
ഇത്രയും ഒഴിവാക്കിയാല്‍ പിന്നെ സംസാരിക്കാന്‍ മറ്റു വിഷയങ്ങള്‍ ഒന്നുമില്ല എന്നാണു പറഞ്ഞു കേള്‍ക്കുന്നത് !
എല്ലാവരും പരസ്പരം സ്നേഹപ്രശംസ നടത്താന്‍ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു ...

മുല്ല പറഞ്ഞു...

കാണാതായ തന്റെ ആട്ടിന്‍ കുട്ടിക്ക് വേണ്ടി മറ്റ് തൊണ്ണൂറ്റൊമ്പതിനേയും ഉപെക്ഷിച്ച് പോയ സ്നേഹം. ആ സ്നേഹത്തിനു മുന്നില്‍ കീഴ്പ്പെടാത്തതായ് ഒന്നുമില്ല.
പുഞ്ചിരിയോടെ...

റാണിപ്രിയ പറഞ്ഞു...

സ്നേഹിക്കാന്‍ എളുപ്പം.. സ്നേഹിക്കപ്പെടാന്‍ കഴിയുന്നവര്‍ ഭാഗ്യം ചെയ്തവര്‍...

നാമൂസ് ... ആശംസകള്‍

കൂതറHashimܓ പറഞ്ഞു...

സ്നേഹം പറയാന്‍ കൊള്ളാം, ലഭിക്കുന്നതും ഇഷ്ട്ടം, നല്‍കാന്‍ സമയമില്ലാത്തത്

പട്ടേപ്പാടം റാംജി പറഞ്ഞു...

പ്രദര്‍ശിപ്പിക്കുമ്പോള്‍ മാത്രം തിരിച്ചറിയുന്നു എന്നിടത്ത് പ്രശ്നം സംഭവിക്കുന്നു എന്ന് തോന്നുന്നു. പല പ്രദര്‍ശനത്തിലും ഇന്ന് തിരിച്ചറിയാനാകാത്ത വിധം ചതിയാണ് നിറഞ്ഞിരിക്കുന്നത്.

Jazmikkutty പറഞ്ഞു...

ലോകത്ത് ഭാഷ ആവശ്യമില്ലാത്ത ഒറ്റ 'ഭാഷ' ആണ് പുഞ്ചിരി..നന്നായി ചിരിക്കാന്‍ അറിയാമെങ്കില്‍ ജീവിതം പകുതി ജയിച്ചു..ഏപ്പോഴും ചിരിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍..നല്ല എഴുത്ത്..ലളിതം,സുന്ദരം...:)

നന്ദു | naNdu | നന്ദു പറഞ്ഞു...

സ്‌നേഹമാണഖിലസാരമൂഴിയില്‍... എന്നാണല്ലോ കവിവാക്യം.
സ്‌നേഹം കാപട്യമില്ലാത്തതെങ്കില്‍ അതിന് വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാവും. ഒരു പുഞ്ചിരിക്ക് ഒരുപാട് കുഴപ്പങ്ങളെ ഇല്ലാതാക്കാനും.
സ്‌നേഹാശംസകള്‍ ...

തെച്ചിക്കോടന്‍ പറഞ്ഞു...

ആരോഗ്യത്തിനു വേണ്ടി ചിരി ക്ലബുകളും കാര്യം കാണാന്‍ വേണ്ടിയുള്ള വിടലചിരികളുടെയും നടുക്ക് ജീവിക്കുന്ന നമുക്ക്‌ ആത്മാര്‍ഥമായി ചിരിക്കാന്‍ അറിയാതെയായിരിക്കുന്നു!

ഹൃദയത്തില്‍ നിന്ന് ചിരിവരണമെങ്കില്‍ ഹൃദയം നന്നാകണം അതിനു ദൈവം തുണക്കട്ടെ!

സസ്നേഹം

KANALUKAL പറഞ്ഞു...

ചിലപ്പോള്‍ വാക്കുകള്‍ വേദനയാണ്.
ചിലപ്പോള്‍ സന്തോഷം.
മറ്റു ചിലപ്പോള്‍ രോമാഞ്ചം കൊള്ളിക്കും.
പക്ഷെ, ഇത് മറ്റൊരു അനുഭവം.
മനസ്സില്‍ വല്ലാത്ത ശാന്തത.

mottamanoj പറഞ്ഞു...

സ്നേഹം അതാണ് എല്ലാം

സ്വലാഹ് പറഞ്ഞു...

സ്നേഹിക്കുന്നു

മനു കുന്നത്ത് പറഞ്ഞു...

ഈ സ്നേഹമഴ* തോരാതെ പെയ്തിരുന്നെങ്കില്‍ .....!
നന്നായിരിക്കുന്നു.. സ്നേഹിക്കുക ഒരു ചെറുപുഞ്ചിരിയോടെ..
ഒന്നും പ്രതീക്ഷിക്കാതെ.!!
നന്നായിട്ടുണ്ട് ഈ നല്ല വരികള്‍ .......!

smitha adharsh പറഞ്ഞു...

ചിന്തിപ്പിച്ച വരികള്‍.. മനസ്സിന്റെ ഉള്ളില്‍ നിന്നും വരുന്ന ചിരിയ്ക്കു മനുഷ്യ മനസ്സുകളെ കീഴടക്കാന്‍ ഒരു പ്രത്യേക കഴിവുണ്ട്.പക്ഷെ,ഇന്ന് പലരും ഉള്ളില്‍ തട്ടി ചിരിക്കുന്നില്ല.പല്ലിളിയ്ക്കുന്നു പകരം..

Salam പറഞ്ഞു...

ഇല്ല നന്മകള്‍ ബാകിയുണ്ട്. പാടെ പെസിമിസം ബാധിചാല്‍ പിന്നെ കൂട്ട ആത്മഹത്യ ചെയ്യേണ്ടി വരില്ലേ. അത് കൊണ്ട് ഞാന്‍ താങ്കളോട് യോചിക്കുന്നു. ഹൃദയത്തില്‍ നിന്ന് പുഞ്ചിരിക്കുക. ദൈവം ഇല്ലെങ്കില്‍ ദൈവത്തെ ഉണ്ടാക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞില്ലേ. അത് പോലെ യഥാര്‍ത്ഥ പുഞ്ചിരി ഇല്ലെങ്കില്‍ അത് ഉണ്ടാക്കേണ്ടിയിരിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms