
പൊടുന്നനെ: നാമൂസ് പെരുവള്ളൂർ(വര: ഗഫൂർ പി.എം.)
************
കാത്തിരുപ്പ് കേന്ദ്രത്തിന്റെ
തിടുക്കത്തിലേക്ക്
പൊടുന്നനെ
ഒരു വണ്ടി വന്ന് നിൽക്കുന്നു
പുരാതനമായൊരോർമ്മക്കുതിപ്പിൽ
അകമാകെ ചരിത്രം തിങ്ങിനിറഞ്ഞിരിക്കുന്നു
ഏറെപ്പേർ വീണ്ടും അതില്‍ കയറിപ്പോകുന്നു
കാണാദൂരത്തെ
സഹയാത്രികരിലേക്കിരമ്പുന്ന വണ്ടി
ഗ്രാമങ്ങളാൽ നിറക്കപ്പെട്ടിരിക്കുന്നു
ആത്മഹത്യാകുറിപ്പില്‍ ഒപ്പായ്
ഒരു വിത്ത് നട്ട്
അവസാന തുള്ളി നനയാൻ
ജയാരവങ്ങളുടെ അകാലസ്മൃതിയിൽ
കിസാൻ സീറ്റിനടിയിലേക്ക് കുനിയുന്നു
മെലിഞ്ഞൊരു പുഴ
ഞരക്കങ്ങളിൽ ചുരുണ്ട് കിടക്കുന്നു
അമ്മ രാജ്യം
പുതിയ കരാറുകൾ പെറ്റുകൂട്ടുന്നു
ആരു മരിച്ചാലും
അവയ്ക്ക് ജീവിക്കണം
അതിർത്തിയിൽ സൈന്യം പാറാവിലാണ്
രാജ്യഭൂപടത്തിലിടമെവിടെ
പട്ടിണി കിടന്ന് മെല്ലിച്ച ശരീരം
വെടിയൊച്ച കേട്ട് ഞെട്ടുന്നു.
എത്ര ഊക്കോടെ പാഞ്ഞിട്ടും
പിന്നിലേക്ക്...