
പണ്ട് നിന്‍ അഴകായി നിലകൊണ്ട പ്രകൃതി
ഇന്നോ, ചൂഷകരറുത്തു മാറ്റി.
പണ്ടു നീ.. കനകം വിളയിച്ച പാടങ്ങള്‍
പണി തീരാ 'കുടീരങ്ങള്‍' കീഴടക്കി.
പേരിന്‍ പെരുമായിലുള്ളോരു കേരവും
കണ്ണീരു കാണിക്ക വെച്ചിടുന്നു.
ഒഴുകിത്തഴുകിത്തലോടിയ നദികളും
തൊണ്ടവരണ്ടിന്നു കേണിടുന്നു.
മാവേലിമന്നന്‍റെ പിന്ഗാമികളിവര്‍
മാമല നാടിതില്‍ വാണിടുമ്പോള്‍
മാനുജരെല്ലാരുമൊന്നായി മനുജരെ
കൊല ചെയ്തു മതി മറന്നാടിടുന്നു.
മാനഭംഗങ്ങളും മദ്ദ്യാസക്തിയും
മലയാള 'തനിമ'യായ് മാറിടുന്നു.
ദൈവത്തിന്‍ നാടിതില്‍ ആതിഥ്യമരുളുന്ന
അടിമുടി മാറ്റും പരിഷ്കാരവും
അകം കത്തിയെരിയുമീ മനുജ ജന്മങ്ങളും
ആര്‍ക്കും വേണ്ടാ പ്രമാണങ്ങളും,
ശേഷക്രിയകളില്‍...