
രാജ്യം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചിതമായതിന്റെ അറുപത്തിയഞ്ചാമത് വാര്‍ഷികം കൊണ്ടാടുന്ന വേളയില്‍ ഞാനിവിടെ കുറിക്കുന്നത് മറ്റൊരു സ്വാതന്ത്ര്യ പോരാട്ടത്തെ കുറിച്ചാണ്. ഭരണകൂട ഭീകരതക്കെതിരില്‍ ഒരു സ്ത്രീ നടത്തുന്ന, നീതിക്ക് വേണ്ടിയുള്ള പോരാട്ടാത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് വരുന്ന ഭാരതീയര്‍ക്ക് ആവേശവും ഊര്‍ജ്ജവുമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സഹന സമരത്തെ കുറിച്ച്. വളരെ അപ്രതീക്ഷിതമായി സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ട ഒരു സഹോദരിയെകുറിച്ച്. ഉരുക്കിനെപ്പോലും നാണിപ്പിക്കുന്ന/അസൂയപ്പെടുത്തുന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ചാണ് ഈ കുറിപ്പ്.
ഈജിപ്തില്‍ വിജയിച്ച, ഇപ്പോഴും ലിബിയടക്കമുള്ള അറബ് നാടുകളില്‍ നടന്നു കൊണ്ടിരിക്കുന്ന, ഇന്ന് ലോകം 'ജാസ്മിന്‍ വിപ്ലവം' എന്ന് പേര്ചൊല്ലി വിളിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് വേഗതകൂട്ടാന്‍ 'ഫൈസ്...