2011, ഡിസം 13

സാമൂഹ്യ നീതി, സമഗ്ര വികസനം.

ഒരു കാലത്ത് നമ്മുടെ സാമ്പത്തികാടിത്തറയും രാജ്യത്തെ 70% ഓളം ജനതയുടെ ജീവിത മാര്‍ഗ്ഗവുമായിരുന്നു കൃഷി. നമ്മുടെ സംസ്കാരം തന്നെയും കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. കറകളഞ്ഞ വ്യക്തി ബന്ധങ്ങള്‍ അന്നത്തെ നേട്ടങ്ങളായി നാമിന്നും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇന്ന് സ്പെഷ്യല്‍ എക്കണോമിക് സോണും ആധുനിക ഡിസ്പോസ്ബള്‍ സംസ്കാരവും അതേ രീതിയില്‍ തന്നെ നമ്മുടെ വ്യക്തിബന്ധങ്ങളിലും എന്തിന് രക്തബന്ധങ്ങളിലും തന്നെ കടന്നുകയറി. കര്‍ഷകരുടെ കൂട്ടത്തോടെയുള്ള ആത്മഹത്യ, നാട്ടിലെ ജലസംഭരണികളായ പാടങ്ങള്‍ ഷോപ്പിംഗ്‌ മാളുകള്‍ക്കായി മണ്ണിട്ട്‌ നികത്തല്‍ അങ്ങനെ പോകുന്നു.... വര്‍ത്തമാന വിശേഷങ്ങള്‍..! പൂമ്പാറ്റകളും, പൂത്തുമ്പികളും, നാടുകടത്തപ്പെട്ടു. ദാഹജലം പോലും നമുക്ക് കിട്ടാക്കനിയായി. 'പ്രകൃതി'ക്കുണ്ടായ വേദനകള്‍ കടിച്ചമര്‍ത്തി നിന്ന കാലം പോയി. അവ സ്വയം പ്രതികരിച്ചു തുടങ്ങി....

2011, ഡിസം 6

'ഒന്ന്' ആകുമ്പോള്‍.

മുഖമൊഴി  ഇതിനോടകം മുപ്പത്തിയാറ് പോസ്റ്റുകള്‍ ഞാനിവിടെ പബ്ലിഷ് ചെയ്തു. അതിന്റെ വായനയില്‍ പങ്കുകൊണ്ട സഹൃദയര്‍ക്കിന്നു നാമൂസിനോട് അഭിപ്രായങ്ങള്‍ നേരിട്ട് പറയാനുള്ള ഒരവസരമായിട്ട് ഈ പോസ്റ്റ് ഉപയോഗിക്കാം.  ഈ പോസ്റ്റിനൊടുക്കം നിങ്ങളുടെ മനസ്സിലുള്ളത്, താഴ കാണുന്ന കമന്റ് ബോക്സില്‍ അതിനി എന്ത് തന്നെയായാലും തുറന്നു പറയണം എന്നപേക്ഷ.. എന്നിട്ട് വേണം... 'ന്ത് 'വേണമെന്ന് തീരുമാനിക്കാന്‍..!!! അനുഭവങ്ങളിലൂടെ.. നാല് വര്ഷം മുമ്പ് പ്രവാസം സ്വീകരിക്കുമ്പോള്‍ നഷ്ടമായതെന്ന് കരുതിയ പലതും പതുക്കെയെങ്കിലും തിരികെ വരുന്നതിന്റെ ഇങ്ങേതലക്കലെ അവസാനത്തെ അടയാളമാണ് സൈബര്‍ ഇടങ്ങളിലേക്കുള്ള പ്രവേശനവും തുടരനുഭവങ്ങളും. എപ്പോഴും ഒരാള്‍ക്കൂട്ടത്തിലെ ഒച്ചപ്പാടുകള്‍ക്കിടയില്‍ ഒരുവനായി കഴിയുകയായിരുന്ന ഞാന്‍, ആഗ്രഹിച്ചിട്ടല്ലെങ്കില്‍കൂടിയും മറ്റു പലരെയുംപോലെ സാഹചര്യത്തിന്റെ...

2011, ഡിസം 2

ബഹുമാന്യ ഘാതകര്‍.

"വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്." ഒരു കൂട്ടം ജനങ്ങളുടെ.. {പ്രകൃതിയിലെ മറ്റനേകങ്ങളുടെ} ന്യായ{നീതി}മായ ആവശ്യങ്ങള്‍ക്കുള്ള എല്ലാ തെളിവുകളും നേരത്തെ തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അവ കോടതിയുടെ പരിഗണനയിലുമാണ്. ഇത്രയും കാര്യങ്ങള്‍ മാത്രമേ ഇനി എല്ലാവരുംകൂടി തലകുത്തി നിന്നാലും കോടതിക്ക് മുന്നിലും പ്രധാനമന്ത്രിയുടെ മുന്നിലും, ജനതയുടെ മുന്നിലും വെക്കാന്‍ കഴിയൂ...എന്നിട്ടും, പ്രധാനമന്ത്രിയും, തമിഴ്നാടും ഇവ അംഗീകരിച്ചിട്ടില്ല. ഇനി അംഗീകരിക്കുകയും ഇല്ല..! ആരെയാണ് നാമിനി പ്രതീക്ഷിക്കേണ്ടത്. ഇത്ര നാളും ഒരു പരിഗണനയും തരാത്ത പ്രധാനമന്ത്രിയേയോ.. അതോ, ഇതെല്ലാം ശരിയായിരിക്കാം. പക്ഷെ, ഞങ്ങള്‍ അംഗീകരിക്കില്ലെന്നു പറയുന്ന തമിഴ്നാടിനെയോ.. അതോ, ഇപ്പോള്‍ പന്ത് കയ്യാളുന്ന കോടതിയെയോ..?  ഇതൊക്കെയും ഒരു ജനാധിപത്യ വിശ്വാസിയില്‍ അനേകം ചോദ്യങ്ങള്‍...

Pages 181234 »
Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms