
"ദുരന്തമുഖത്ത് നിന്നും 'വിലാപ കാവ്യങ്ങള്‍' മാത്രമല്ല പിറവി കൊള്ളേണ്ടത്. ശക്തമായ 'ഉയിര്‍പ്പ് ഘോഷങ്ങള്‍' കൂടെയാണ്. പിന്നീടോര്‍ത്തു ആശ്ചര്യം കൂറുകയല്ല ആവേശം കൊള്ളുകയാണ് വായനയില്‍ ഉറപ്പ് വരുത്തേണ്ടത്".
ലോകത്തെ ഓരോ സൃഷ്ടികളും അതാതു വ്യക്തികളുടെ ഉറക്കെയുള്ള ചിന്തകളാണ്. ആവിഷ്കാര രൂപങ്ങള്‍ അതെന്ത്തന്നെയുമാകട്ടെ അവയുടെ ഉത്തമ താത്പര്യമെന്നത് ഇത്തരം ഉറക്കെപ്പറച്ചിലുകള്‍ തന്നെയാണ്. പരിസര വായനയില്‍ കാണപ്പെടുന്ന ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം അവയെ സ്വാധീനിക്കുകയും അവയിലുള്‍ചേര്‍ന്നിരിക്കുകയും ചെയ്യും. അത്തരം ഇഷ്ടാനിഷ്ടങ്ങളുടെ അനുപാതത്തില്‍ ആവിഷ്കരിക്കുന്ന സൃഷ്ടി രൂപങ്ങളിലൂടെയാണ് കാലംപോകെ 'ലോക'ങ്ങളെ വായിക്കുന്നതും വിലയിരുത്തപ്പെടുന്നതും. അഥവാ, എഴുത്തുകാര്‍ കാലങ്ങളെ അടയാളപ്പെടുത്തുന്നുവെന്നാണ്.
ഈയൊരു തലത്തില്‍ നിന്നുകൊണ്ട് പ്രവാസികളായ മലയാലാളികള്‍ എഴുതുന്നവയില്‍...