
ചിന്തകളുടെ കൂമ്പൊടിക്കുക..
എന്നിട്ടവയെ ചന്തയില്‍ വില്പനക്ക് വെക്കുക.
ശ്രദ്ധിക്കുക; വിപണന സാധ്യതയുള്ള ചിന്തകളെ മാത്രമേ ഉത്പാദിപ്പിക്കാവൂ..
അതുകൊണ്ട് 'യൂറോപ്യനായ വെളുത്ത പുരുഷന്റെ' തലയെ മാതൃകയാക്കുക.
കുറഞ്ഞത് , നാടന്‍ സായിപ്പിന്റെ... വര്‍ണ്ണമുള്ള സൗന്ദര്യശാസ്ത്രത്തെയും അതിന്റെ ശബ്ദമുയര്‍ത്തുന്ന ചിന്തകളെയും മാത്രം അനുധാവനം ചെയ്യുക.
ഏയ്, ചിന്തയെ കച്ചവടം ചെയ്യാനുറച്ച വ്യാപാരീ.. ആഗോള വിപണിയില്‍ അമിതോത്പാദനം അത്യാവശ്യമെന്നു എപ്പോഴും ഓര്‍ക്കുകയും അതിനായി നല്ലൊരു യന്ത്രം തന്റെ പണിശാലയില്‍ ഘടിപ്പിക്കുകയും ചെയ്യുക. അസംസ്കൃത വസ്തുക്കളായി കൂടുതല്‍ ചൂഷണോപാധികളെ തന്റെ വ്യാപാര ശാലയിലേക്ക് കുടിയിരുത്തുക.
ഓര്‍ക്കുക, യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത് ആരുമായികൊള്ളട്ടെ/ എങ്ങനെയുമായിക്കൊള്ളട്ടെ ഉത്പന്നമെന്നത് അന്തക വിത്തിനോട്...