
മുന്നുര: 'ഇറോം ശര്‍മ്മിള' {എഫ് ബി} ഗ്രൂപ്പിന് വേണ്ടി പ്രസിദ്ധീകരിക്കുന്നത്. കോവിലന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 'പ്രഥമ കോവിലന്‍ ആക്ടിവിസ്റ്റ് പുരസ്കാരം' പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ശര്‍മ്മിളക്ക് നല്‍കാന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു. പട്ടാളക്കാരനായി ജീവിച്ച ഒരെഴുത്തുകാരന്റെ പേരിലുള്ള ഒരു പുരസ്കാരം പട്ടാളാധികാര നിയമങ്ങളുടെ തെറ്റായ ഉപയോഗത്തിനെതിരെ സ്വജീവിതം കൊണ്ട് പൊരുതുന്ന ഒരു വനിതാ ആക്ടിവിസ്റ്റിനു നല്‍കുമ്പോള്‍ അതിലെ വൈരുദ്ധ്യം വിശദീകരിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു.അനുഭവങ്ങളില്‍ കഥയുണ്ടെങ്കില്‍ പട്ടാള ജീവിതം കഥകളുടെ അക്ഷയ ഖനികളാണ്. പട്ടാള ജീവിതത്തില്‍ നിന്ന് കഥകള്‍ കുഴിച്ചെടുക്കുന്ന അനേകം എഴുത്തുകാര്‍ മലയാളത്തിലുണ്ട്. നന്ദനാര്‍, പാറപ്പുറത്ത്, കോവിലന്‍, കൃഷ്ണന്‍ കുട്ടി, ഏകലവ്യന്‍ തുടങ്ങിയവരൊക്കെ ഈ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവുകയും...