
കഴിഞ്ഞ ഏപ്രിലിന്റെ അവസാനത്തിലെ ഒരു ദിവസം , തൊട്ടുമുന്‍പ് നടന്ന ചില യാത്രകളെ അനുസ്മരിച്ചുകൊണ്ട് "സുഹൃത്തുക്കളെ, ഇനീപ്പോ ചൂടൊക്കെയായ സ്ഥിതിക്ക് നമുക്ക് യാത്രകളൊക്കെ മാറ്റിവെച്ച് ഒരു സാംസ്കാരിക സായാഹ്നത്തെ കുറിച്ചു ആലോചിച്ചാലോ" എന്ന ഒരു 'സാധാരണ' ചോദ്യത്തില്‍നിന്നും ആരംഭിച്ച് കഴിഞ്ഞ ദിവസം {ജൂണ്‍ ഒന്ന് } രാവ് ചെല്ലുമ്പോള്‍ അവസാനിച്ച, തുടക്കം മുതല്‍ ഒടുക്കംവരെ പെയ്തൊരു സൗഹൃദപ്പെരുമഴയില്‍ അകവും പുറവുമൊരുപോലെ നനയുകയായിരുന്നു ഞങ്ങളോരോരുത്തരും. കൂട്ടുകൂടുകയും കൂടെകൂട്ടുകയും ചെയ്യുന്നതിലെ സുഖവും സന്തോഷവും എപ്രകാരമാണ് അനുഭവമാകുന്നത് എന്നതിന്റെ ഏറ്റവും തെളിമയാര്‍ന്ന ഒരുദാഹരണമാണ് ഇക്കഴിഞ്ഞുപോയ ഏതാനും മണിക്കൂറുകള്‍. 'സര്‍ഗ്ഗ സായാഹ്നം' ഒന്ന് പറയാനാശ്യപ്പെട്ടാല്‍ അവരോടായുള്ള എനിക്കുള്ള ഉത്തരമിതാണ്.സര്‍ഗ്ഗ സായാഹ്നത്തിന്റെ നാള്‍വഴികളെ കുറിച്ചാലോചിക്കുമ്പോള്‍...