
സഖാവേ..നിന്നിൽനിന്നുംതിരികെയാഗ്രഹിക്കുന്നത്‌സമ്മോഹനമായ ആ വാക്ക്‌ലാൽ സലാം.പ്രിയപ്പെട്ടവളേ..നിന്നിൽനിന്നുംഞാനാഗ്രഹിക്കുന്നേയില്ല,ജീവനു കുറുകെ വരഞ്ഞഒരു ചെറുവാക്കുപോലും.! എന്നിട്ടും,നീയെനിക്കത് മടക്കിത്തരുന്നു.അക്ഷര മഴ പെയ്തപുസ്തകക്കെട്ടിലൂടെനിനക്ക് നൽകിയതത്രയും.ഓടുകയായിരുന്നു,പേടി തട്ടിജീവിതത്തിന്റെ അപരപാതിയിലേക്ക്‌ഒരു ഭ്രാന്തനെപ്പോലെ..അകം പിളർന്നു പെയ്യുകയായിരുന്നു,നിനക്കൊരുസമ്മാനം തന്നുവിടാൻ പുലർച്ചെ, കറ്റെത്തുംവരേക്കും..!പ്രിയ സഖാവേ..നീയും നൽകാതിരിക്കുക,ഉടലുകരിഞ്ഞ്‌അകം വെന്ത്‌വർഗ്ഗീകരണങ്ങളിലിടമില്ലാത്തനിന്റെ സുഹൃത്തിനുവെറുതെയൊരു ലാൽ സലാം...