
മുത്തശ്ശിയുടെ മടിയില്‍നിന്നും ഞെട്ടിയുണര്‍ന്ന അവന്റെ കാഴ്ചകളിലേക്ക്, പിണങ്ങിപ്പോയ മഴനൂലുകളും കാണാതായ മയൂര നടനവും അവനില്‍ വലിയൊരു ശൂന്യത നിക്ഷേപിച്ച് കഥയിലേക്ക് തന്നെ തിരിച്ചു നടന്നു. പൊയ്പ്പോയ കാഴ്ചയെ കേള്‍വിയെ കഥയെ കവിതയെ എല്ലാം തിരിച്ചുപിടിക്കാനായ് അവന്‍ വീണ്ടും മുത്തശ്ശിയുടെ മടിയിലേക്ക് തല ചെരിച്ചുവെച്ചു.ശബ്ദങ്ങളുടെ തനിയാവര്‍ത്തങ്ങള്‍.. ഇടക്ക്, മൂക്ക് വിറപ്പിച്ചും കണ്ണ് തുറുപ്പിച്ചും അതിശയപ്പെട്ടും , വാക്കുകളെ സ്നേഹത്താല്‍ നാക്കിലലിയിപ്പിച്ചും മുത്തശ്ശി പറഞ്ഞു കൊണ്ടേയിരുന്നു." മഴ പിണങ്ങി പോകവേ മേഘക്കാടുകള്‍ കുശുമ്പോടെ മഴയുടെ പരിഭവത്തിന്റെ മറവിലേക്ക് പതുങ്ങി നില്‍ക്കും. തത്ഫലം, 'ആകാശത്തും ഭൂമിയിലും' ഉള്ളവരോട് പരിഭവപ്പെട്ടു നൃത്തം അവസാനിപ്പിച്ച ആണ്‍ മയില്‍ ചിലങ്കിയഴിച്ച് തന്നെ ആഴിയുടെ ആഴങ്ങളില്‍ നഷ്ടപ്പെടുത്തും.മരങ്ങള്‍...