
കഴിഞ്ഞ ദിവസം ഫൈസ് ബുക്ക് പ്രൊഫൈൽ വഴി ഞാനൊരു വിഷയം ചർച്ചക്ക് വെക്കുകയും സുഹൃത്തുക്കളുടെ ശ്രദ്ധ ക്ഷണിക്കുകയുമുണ്ടായി. ഏറെപ്പേരുടെ ഗൗരവ പൂർവ്വമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായ ആ ചർച്ച ഇവിടെ പകര്ത്തി വെക്കുന്നു,
16.4.2013
ഫൈസ് ബുക്ക് പ്രൊഫൈൽ,
Naamoos Peruvallur
വായന സമൂഹത്തോട്;
ഒരാളുടെ വായനയിൽ മറ്റൊരാൾ ഇടപെടുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം..?
ഞാൻ പറയുന്നു: വായന എന്നത് ഓരോരുത്തരുടെയും വൈയക്തികമായ അനുഭവങ്ങളുടെയും
അറിവിൻറെയും ഗ്രാഹ്യ ശേഷിയുടെയുമൊക്കെ ഭാഗമായി അടയാളപ്പെടുന്ന ഒന്നാണ്. ഇത്
ഓരോരുത്തരിലും ഏറിയും കുറഞ്ഞുമിരിക്കും, അതിനനുസരിച്ച് സമീപന രീതിയിലും
മാറ്റം കാണും.
ഇവ്വിധം
വ്യത്യസ്തമായ ആസ്വാദന നിലവാരം പുലര്ത്തുന്ന ആളുകളുടെ വായനയെ
വിധിക്കുന്നതെങ്ങനെ..? അല്ലെങ്കിൽ, അതിനുള്ള അളവ്കോൽ എന്താണ്..? ഏതോ
ഒരാളുടെ...