2013, നവം 27

ഒരു നുണയനെ വായിക്കുമ്പോള്‍

"കടല് കാണാൻ കഴിയാത്ത ഒരു കുഞ്ഞ് ഫ്ലാറ്റിലെ തറയിൽ "കടലമ്മ കള്ളി" എന്നെഴുതിയത് മായ്ക്കാനാകുമോ സുനാമി ഉണ്ടായത്" രാമചന്ദ്രന്‍ വെട്ടിക്കാട്. അവിശ്വസനീയമായ നുണകളെ ഏറ്റം വിശ്വസനീയമായും മനോഹരമായും വിതാനിക്കുന്ന ഒരു പെരുംനുണയനാണ് ഒരു കഥാകാരന്‍. ആ അര്‍ത്ഥത്തില്‍ ഞാനൊരു നല്ല നുണയനെന്ന് ആപ്പിളിലെ ഓരോ കഥകളിലൂടെയും സിയാഫ് സ്ഥാപിക്കുന്നുണ്ട്. ഒരു കഥപറയുമ്പോള്‍ അതിന്റെ പശ്ചാത്തല രൂപീകരണവും അത് പറയാനുപയോഗിക്കുന്ന ഭാഷാ സങ്കേതവും പറയിപ്പിക്കാനുപയോഗിക്കുന്ന പാത്ര സൃഷ്ടിപ്പും ഒരുവലിയ ഘടകമാണ്, ഇതെല്ലാം ഒത്തിണങ്ങുമ്പോഴാണ് അതില്‍ രസനീയത രുചിക്കാനാവുന്നത്. ആ രസനീയത  സിയാഫിന്റെ ഓരോ കഥകളിലും അനുഭവിച്ചറിയാനാകുന്നുണ്ട് എന്നാണ് എന്റെ ആപ്പിളനുഭവം. ഭൂതവും തവളയും പുകവണ്ടിയും മദ്യവും മൈതാനവും ആപ്പിളും താക്കോലും രാജിയും പാത്രമായും ഒരുവേള കഥയും ജീവിതവുമായും നിറഞ്ഞാടുന്ന...

2013, നവം 20

സ്ക്രാപ്പ്

ഇതിങ്ങനെ ചെയ്തുതന്ന സുഹൃത്തുക്കള്‍ക്ക്  സ്നേഹത്തിന്... ...

2013, നവം 2

രഹസ്യത്തിന്റെ ഭാഷ

മൗനം/നിശ്ശബ്ദത ഒരേ അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന രണ്ടു വാക്കുകള്‍. അതേസമയം മറ്റു വാക്കുകളെ അപേക്ഷിച്ച് ഏറെ വാചാലവും. മൌനത്തിന്റെ സ്വഭാവ വൈവിധ്യമാണ് ഇതിനെ ഇത്രയധികം വാചാലമാക്കുന്നത്. ഉദാഹരണത്തിന്, രഹസ്യം എന്ന വാക്ക് അതിന്റെ കേവലാര്‍ത്ഥത്തില്‍ പോലും വലിയ ജിജ്ഞാസ ഉണ്ടാക്കുന്നുണ്ട്. അതിന് പല കാരണങ്ങള്‍ ഉണ്ടാവാം. പ്രധാനമായും അതിന്റെ സ്വഭാവം 'ഉള്ളതും എന്നാല്‍ കണ്ടു കിട്ടാത്തതുമായ' ഒന്നാണ് എന്നുതന്നെയാണ്. ഈയൊരു സ്വഭാവം ഉള്‍ക്കൊള്ളുന്നവയെ മാത്രമേ നമുക്ക് രഹസ്യം എന്ന്‍ വിശേഷിപ്പിക്കാനാകൂ... ഈ രഹസ്യത്തെ പൊതിഞ്ഞു നില്‍ക്കുന്ന ഒന്നാണ് മൗനം. ഇവിടെ മൗനം സ്വയം അതിന്റെ സ്വഭാവം സ്വീകരിക്കുകയും രഹസ്യത്തിന്റെ സ്വഭാവത്തെ സംരക്ഷിച്ചു പിടിച്ച് രഹസ്യത്തെ രഹസ്യമാക്കി നിലനിറുത്തുകയും ചെയ്യുന്നു. ഇതും ഇതുപോലുള്ള പലതിലും മൗനം അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നത്...

Pages 181234 »
Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms