2015, ജൂൺ 7

ഭൂപടം കുഴിക്കേണ്ട വിധം

ഒറ്റ നോട്ടത്തില്‍ ഒന്നുമില്ലെന്ന് തോന്നുമെങ്കിലും ഒരു വിരല്‍ദൂരമാഴത്തില്‍ കുഴിച്ചാല്‍ ദൃശ്യപ്പെടുന്ന കഥകള്‍ നമ്മുടെതന്നെ രാഷ്ട്രീയചരിത്രബോധത്തെ ദൃഢമാക്കുന്നത്രയും ശക്തവും സംവാദാത്മകവുമാണ്. ഏതൊരു പ്രദേശത്തിനും അതിന്റേതായ ഒരു ചരിത്രമുണ്ടാകണം. ജീവിതവും. വിശേഷിച്ചും സഹവര്‍ത്തിത്ത സാമൂഹികതയുടെതായ ഒരുനീണ്ട ജീവിതം ഈ ഗ്രാമങ്ങളുടെയെല്ലാം ഉള്ളുകളില്‍ സജീവമായിരിക്കണം. ഭാഷയില്‍/സംസ്‌കാരത്തില്‍/സാമ്പത്തികബന്ധങ്ങളില്‍/ജീവിതത്തില്‍ എല്ലാം അവരുടേത് എന്ന് അടയാളപ്പെടുന്ന സ്വഭാവശൈലീശീലങ്ങള്‍ കാണാം. ഈയൊരു ജീവിതത്തിന്റെ സമാഹാരമാണ് പിന്നീട് നാം ചരിത്രം എന്ന് വിശേഷിപ്പിക്കുന്ന ഓരോ വായനയും. ആ അര്‍ത്ഥത്തില്‍ ‘നെഹ്രു ഇന്ത്യാരാജ്യത്തിന്റെ ചരിത്രമെഴുതിയത് പോലെ ഞാന്‍ ഈ അത്തിക്കാട്‌ന്റെ ചരിത്രവുമെഴുതും’ എന്ന് ചെറുകാടിന്റെ മണ്ണിന്റെ മാറിലെ കര്‍ഷകന്‍ പറയുമ്പോലെ...

Pages 181234 »
Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms