
വര: നിജാസ്
'പൊളിറ്റിക്കൽ ഇസ്ലാം' എന്നത് അങ്ങനെ ഒരു ഗ്രൂപ്പ് നിലനിൽക്കുമ്പോൾ
മാത്രം സജീവമാകുന്നതാണെങ്കിൽ ഇന്ത്യയിലെ 'അധികാര ഹിന്ദു' അങ്ങനെയൊരു
പൊളിറ്റിക്കൽ ഗ്രൂപ്പ് ഇല്ലെങ്കിലും ഇന്ത്യയിൽ സജീവമായിരിക്കും എന്നതാണ്
ചരിത്രാനുഭവം.
കാരണം, ഇന്ത്യൻ സാമൂഹ്യ വിഭജനത്തിൽ ഒരു 'വിഭജന യന്ത്ര'മായി പ്രവർത്തിക്കുന്ന 'ശ്രേണീകൃത അസമത്വ'ത്തിന്റെ ഉള്ളടക്കം തന്നെ ഈ
അധികാര ഹിന്ദുവിനെ കേന്ദ്രീകരിച്ചുള്ളതാണ്. മനുഷ്യൻ എന്നതിന് മനുഷ്യൻ
എന്ന ഒരൊറ്റ മൂല്യം കണക്കാക്കപ്പെടുന്നതിന് പകരം ജാതികേന്ദ്രീകൃത
മാനദണ്ഡങ്ങളിലൂടെ അനേകമൂല്യങ്ങൾ കൽപ്പിക്കപ്പെടുന്ന വിധത്തിൽ അത്
അതിഹീനമാംവിധം മനുഷ്യത്വവിരുദ്ധമാണ്. ഈ മനുഷ്യവിരുദ്ധ
പ്രത്യയശാസ്ത്രമാണ് ഇന്ത്യയിലെ അധികാര ഹിന്ദുവിന്റെ പ്രയോഗമാതൃക
നിശ്ചയിക്കുന്നത്.
നിലവിൽ അത് ജാതിയിൽ ജനിക്കുക എന്ന
നിഷ്കർഷക്കപ്പുറം...