
'മതേതര ഇന്ത്യ' എന്ന രാഷ്ട്രീയ നിലനിൽപ്പിനുമേൽ വന്നു പതിച്ച വർഗ്ഗീയതയുടെ കടുത്ത വെല്ലുവിളി ആയാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. ഇന്ത്യയിലെ വർഗ്ഗീയചേരിതിരിവിന്റെ പ്രത്യക്ഷ രൂപങ്ങളെ ബാബരിക്ക് മുന്പും പിന്പും എന്ന വായനക്ക് കാരണമായ ആ സംഭവത്തിന്റെ ഇരുപത്തിമൂന്നാം വാർഷികം ആചരിക്കുന്ന സമയത്ത് രാജ്യം മോഡിയുടെ നേതൃത്വത്തിൽ സവർണ്ണ ഹൈന്ദവവർഗ്ഗീയതയുടെ കൈപ്പിടിയിൽ ആയിരിക്കുന്നു എന്നത് യാദൃശ്ചികമല്ല. സംഘ്പരിവാരത്തിന്റെ അധികാരത്തിലേക്കുള്ള വഴിയിലെ ഇന്ധനമായിരുന്നു ബാബറി ധ്വംസനം എന്നത് വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം. ഇതിന്റെ തന്നെ മറുതലക്കല്‍ മുസ്ലിം വർഗ്ഗീയ പരിസരത്തിന്റെ അതിവേഗധ്രുവീകരണവും ബാബരിയില്‍ കാണാനാകും എന്നതാണ് വിചിത്രമായ യാഥാർത്ഥ്യം. ഈ ധ്രുവീകരണം മറുചേരിയെ പൊതുബോധത്തിൽ അപകടകരമാം വിധം സ്വീകര്യരാക്കുന്നതിൽ എത്ര കണ്ട് സഹായിക്കുന്നു...