
പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത് എപ്പൊഴും സന്തോഷത്തിനു വക നല്കുന്ന ഒന്നാണ്.
കാരണം, പുതുജീവിതത്തിന്റെയും പുതിയ തുടക്കത്തിന്റെയും പൊന്‍പുലരി ഒരുക്കുന്നതാണ് പുതു വര്‍ഷം.
എന്നാല്‍, ഈ ആമോദത്തിലും കഴിഞ്ഞു പോയ കാലത്തെ ഒന്ന് വിലയിരുത്താന്‍ നാം ശ്രമിക്കണം. സന്തോഷത്തിന്റെയും സന്താപത്തിന്റെയും നിമിഷങ്ങള്‍, സ്നേഹത്തിന്റെയും വിദ്വേഷത്തിന്റെയും അനുഭവങ്ങള്‍, പ്രയാസങ്ങള്‍ പരിഭവങ്ങള്‍ പ്രതീക്ഷകള്‍ താത്പര്യങ്ങള്‍ വിവിധങ്ങളായ വിഷയങ്ങളിലെ നമ്മുടെ സമീപനങ്ങള്‍ എല്ലാം നമ്മുടെ വ്യക്തിത്വത്തെ എങ്ങിനെ രൂപപ്പെടുത്തി എന്നത് ആലോചിക്കേണ്ടത് ഈ അവസരത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കഴിഞ്ഞ കാലത്തെ നന്മകളെ പരിപോഷിപ്പിച്ചു കൊണ്ടും, തെറ്റിനെ തിരുത്തിയും വ്യക്തമായ ഒരു കാഴ്ചപ്പാടുമായി ജീവിതത്തെ യാതാര്‍ത്ഥ്യബോധത്തോടെ നോക്കികാണാന്‍ നമുക്കാകണം....