2010, ഡിസം 7

വാക്ക്

വാചാലമാണെന്‍റെ ഹൃദയം എങ്കിലും
വാക്കുകള്‍ക്കന്ന്യമെന്‍ ലോകം ...
പറയുവാനോത്തിരി വെമ്പും മനസ്സിന്‍റെ
തേങ്ങല്‍ അറിയുന്നില്ലാരും .....
മൊഴിയറ്റു പോയെന്ന് പറയുവാനാവാതെ
മൂകം വിതുമ്പുമെന്‍ ഉള്ളം ...
അറിയുന്നവര്‍ എന്നും മൊഴിയുന്നതീ -
നീണ്ടോരതിഭാവുകം തേച്ച വചനം ..
ചകിതചിത്തനെന്‍ വേദനയോതുവാന്‍
അക്ഷര കൂട്ടുകള്‍ മാത്രം,
എന്നും അക്ഷരകൂട്ടുകള്‍ മാത്രം ...!

നീതിയറ്റുണരുവാന്‍ രാവറ്റു പോകവേ,
പൊലിയുന്നു പുലരിയില്‍ രാത്രിതന്‍ ജീവന്‍
ആയിരം നുണകളില്‍ സത്യം നടുങ്ങവേ
ഹൃദയം പിളര്‍ക്കുന്നു നീതിതന്‍ വാക്കുകള്‍
ഗണിതങ്ങളാകുമീ ബന്ധങ്ങളില്‍ ,ലാഭകൊതി-
ആയി മാറുന്നു സ്നേഹത്തിന്‍ വാക്കുകള്‍..!

ജയമെന്ന വാക്കില്‍ അപരന്‍റെപതനം
മാത്സര്യ ലോകത്തില്‍ സ്നേഹത്തിനന്ത്യം
അപരാധമാകുന്ന സംശയ കൂട്ടുകള്‍
അന്ധമാക്കീടുന്നു വിശ്വാസ വാക്കുകള്‍
ആഭാസഗേഹത്തില്‍,ആര്‍ഭാട ഭൂമിയില്‍
ആടികുഴയുന്നു വിദ്യതന്‍ വാക്കുകള്‍

ശില്‍പ്പമോന്നായിരം വാക്കിന്നു സമമെന്ന് ,
ശീലുകള്‍ ചൊല്ലുന്നു പഴംതമിഴില്‍ ..
അതിശയമേകുമുലകിന്‍ വര്‍ണ്ണാഭചിത്രം
ആധുനിക മുഖമേതും ചതിവിന്‍ ഭാഷ്യം..
മനനം സാരസ്യത്തിന്നകലം
ചിന്തുകള്‍ വിഷം ചീറ്റലിന്നാധാരം ...!

നിഷ്കളങ്കമറക്കുള്ളില്‍ ചിരിക്കും കപടലോകം
പെണ്ണിന്‍ നഗ്നതയാസ്വതിച്ചോതുന്നു,സൌന്ദര്യബോധം
അഹിതമാമൊന്നിന് വിസമ്മതത്തില്‍,ഇരുളില്‍
കാമ ദ്രംഷ്ട്രങ്ങളില്‍ ,നിണമാറ്ന്ന മുറിവില്‍
അരുതെയെന്നോരുവാക്ക് തേങ്ങലായ് പിടയവേ
തേടുന്നു വാക്കുകള്‍ മൌനത്തിന്‍ കൂടുകള്‍... 

19 comments:

haina പറഞ്ഞു...

കവിത നന്നായി. ആശംസകൾ

ആദിത്യന്‍ പറഞ്ഞു...

നന്നായിരിക്കുന്നു നാമുസ് ....

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി പറഞ്ഞു...

നാമൂസ്, നല്ല കവിത. എല്ലാ ആശംസകളും നേരുന്നു.

റാണിപ്രിയ പറഞ്ഞു...

ആശംസകള്‍ .............

സായന്ദനങ്ങള്‍ പറഞ്ഞു...

വിഷാദം ആണല്ലോ പ്രമേയം? നന്നായിട്ടുണ്ട്ട്ടോ..

jamal പറഞ്ഞു...

വാക്കുകളുടെ പ്രസക്തി നഷ്ടപെട്ട ഈ കാലത്ത് ഇതു ഒര്‍മപ്പെടുത്തിയ യുവ കവി നാമൂസേ അഭിനന്ദനങ്ങള്‍ നന്നായിട്ടുണ്ട് ......

kareemvellur പറഞ്ഞു...

Nannayittundu... Iniyum varatte nooru nooru kavithakal...

അന്വേഷി പറഞ്ഞു...

നല്ല കവിത, അഭിനന്ദനങ്ങള്‍

ചാച്ചന്‍ പറഞ്ഞു...

"അക്ഷര കൂട്ടുകള്‍ മാത്രം,
എന്നും അക്ഷരകൂട്ടുകള്‍ മാത്രം ...!" ഇന്നത്തെ കാലത്ത് ഇതാണ് നല്ലത് ഇക്ക.
-- N I C E --

faisu madeena പറഞ്ഞു...

ഹൈന കുട്ടിക്ക് പോലും മനസ്സിലായോ ....ന്റെ റബ്ബേ ...എന്നിട്ടും എനിക്ക് ......!!!!

ismail chemmad പറഞ്ഞു...

നിഷ്കളങ്കമറക്കുള്ളില്‍ ചിരിക്കും കപടലോകം
പെണ്ണിന്‍ നഗ്നതയാസ്വതിച്ചോതുന്നു,സൌന്ദര്യബോധം
അഹിതമാമൊന്നിന് വിസമ്മതത്തില്‍,ഇരുളില്‍
കാമ ദ്രംഷ്ട്രങ്ങളില്‍ ,നിണമാറ്ന്ന മുറിവില്‍
അരുതെയെന്നോരുവാക്ക് തേങ്ങലായ് പിടയവേ
തേടുന്നു വാക്കുകള്‍ മൌനത്തിന്‍ കൂടുകള്‍... 

നല്ല കവിത, അഭിനന്ദനങ്ങള്‍

ആചാര്യന്‍ പറഞ്ഞു...

vaayichu...abhinandhanangal...

സിദ്ധീക്ക.. പറഞ്ഞു...

വാചാലമാകുന്നെന്‍ ഉള്ളം ..ഈ വരികളെ ക്കുറിച്ച് ഒരുപാട് പറയാന്‍....നന്നായി നാമൂസ്‌..

zephyr zia പറഞ്ഞു...

നിഷ്കളങ്കമറക്കുള്ളില്‍ ചിരിക്കും കപടലോകം...

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

വാചാലമാണെന്‍റെ ഹൃദയം എങ്കിലും
വാക്കുകള്‍ക്കന്ന്യമെന്‍ ലോകം ...
പറയുവാനോത്തിരി വെമ്പും മനസ്സിന്‍റെ
തേങ്ങല്‍ അറിയുന്നില്ലാരും .....

ഹ്രദ്യമായ വരികള്‍!
എല്ലാ അഭിനന്ദനങ്ങളും!

Akbar പറഞ്ഞു...

:)

ഹംസ പറഞ്ഞു...

അഭിനന്ദനങ്ങള്‍ :)

സര്‍ദാര്‍ പറഞ്ഞു...

സ്നേഹവും സത്യവും ഇല്ലാത്തീലൊകത്ത് ആര്‍ക്കെന്തുവില....വാക്കുകളില്‍ സാന്ത്വനം കണ്ടെത്തുന്ന നമ്മേപോലുള്ളവര്‍ക്കെ വിഷമത്തിന്റെ വിലയറിയൂ....നന്നായിട്ടുണ്ട് നാമൂസ്...

Fousia R പറഞ്ഞു...

Its so plane.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms