2011, ജനു 24

എന്‍റെ മുറ്റം.

മലപ്പുറം ജില്ലയില്‍, കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനടുത്ത് കണ്ണമംഗലം, നെടിയിരുപ്പ്‌ എന്നീ പഞ്ചായത്തുകളുടെ കിഴക്കേ അതിര് പങ്കിടുന്ന ഭാഗം.. എന്‍റെ വീട്ടില്‍ നിന്നും കേവലം ഒരു കിലോമീറ്റര്‍ മാത്രമേ അകലമൊള്ളൂ... ഈ സ്ഥലത്തേക്ക്. അഗാധ ഗര്‍ത്തങ്ങളൊരുക്കി 'ചെരുപ്പടി മല' അപകടം കാത്തിരിക്കുന്നു- വാര്‍ത്ത...

2011, ജനു 15

റിപബ്ലിക്കിന്‍റെ അറുപതാം തികവില്‍.

രാഷ്ട്രം റിപബ്ലിക്കായെന്ന പ്രഖ്യാപനത്തിന്‍റെ അറുപതാം വാര്‍ഷികം കൊണ്ടാടുമ്പോഴും ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപബ്ലിക്കെന്ന ആശയം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. ഇറോം ശര്‍മ്മിളയും ബിനായക് സെന്നും കെ കെ ഷാഹിനയും മഅദനിയുമെല്ലാം പറഞ്ഞുവയ്ക്കുന്നതിതാണ്. കേവല സഹിഷ്ണുതക്കപ്പുറം പരസ്പര ആദരവും ബഹുമാനവും തുല്യയളവില്‍ വകവെച്ചുനല്‍കാതെ നാം ഉയര്‍ത്തിക്കാണിക്കുന്ന ഉന്നതമൂല്യങ്ങളെങ്ങനെ യാഥാര്‍ത്ഥ്യമാവും. നമ്മുടെ പരിസരവായനയില്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്ന 'കാഴ്ചകള്‍' തുലോം കുറവാണെന്നത് തികഞ്ഞ നിരാശയോടെ, തെല്ലുഭയത്തോടെ സമ്മതിക്കാന്‍ നാം നിര്‍ബന്ധിതമാകുന്നു...

2011, ജനു 3

അടയാളങ്ങള്‍

കൂട്ടുകാരെ.. ഇതിനു തൊട്ടു മുമ്പുള്ള ഒരു കുറിപ്പിന്‍റെ വിശദീകരണമാണ് ഈ എഴുത്തിന്‍റെ താത്പര്യം. ഒരു പക്ഷെ, ഇതിന്‍റെ വായനയില്‍ "മല എലിയെ പ്രസവിച്ചത് പോലെ" എന്ന് നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. എന്നാല്‍, ഇതിലത്ര അതിശയോക്തിക്ക് വകയില്ലെന്ന് ഇതിന്‍റെ ആഴങ്ങളിലെക്കുള്ള ചിന്തയില്‍ ബോദ്ധ്യപ്പെടുക തന്നെ ചെയ്യും എന്നാണു എന്‍റെ വിശ്വാസം. 'ഞാനും എന്‍റെ പ്രണയവും' എന്ന കുറിപ്പിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത് എന്‍റെ ഇരുപത്തിയാറു വര്‍ഷത്തെ ജീവിതാനുഭവത്തെയാണ്. എന്നാല്‍ അത് എന്നെ മാത്രം ബാധിക്കുന്ന ഒന്നല്ല എന്ന് ഞാന്‍ പറയാന്‍ ശ്രമിച്ച ചിലതിന്റെ യെങ്കിലും വായനയില്‍ ഈ കൂട്ടത്തിന് മനസ്സിലായിട്ടുണ്ടാകും. അതൊരു അന്വേഷണത്തിന്റെ, ഇതുവരെയും പ്രകടമായ സത്യത്തിന്റെ പുനരാവിഷ്കാരം മാത്രമായിരുന്നു. ഉദാഹരണത്തിന്, എന്റെ ജനനവുമായി ബന്ധപ്പെട്ടു പറഞ്ഞതത്രയും മറ്റെല്ലാ മനുഷ്യ...

2011, ജനു 1

ഞാനും എന്നിലെ പ്രണയവും.

എല്ലാ പേര്‍ക്കും സ്നേഹ സലാം, നല്ല നമസ്കാരം. പുതു വര്‍ഷത്തിലെ ആദ്യ ദിനം. ആദ്യത്തെ കുറിപ്പ്. അത് 'എന്നെ കുറിച്ച്' തന്നെയാവാം എന്ന് കരുതി...! കൂട്ടുകാരെ.. ഇത് എനിക്ക് സാദ്ധ്യമാകുന്ന അളവില്‍ എന്നെ തന്നെ പറയാനുള്ള ഒരു ശ്രമമാണ്. അക്കാരണത്താല്‍ തന്നെ എന്നിലെ 'നല്ലതിനെയും തിയ്യതിനെയും' ഇവിടെ വായിക്കാം. ഞാന്‍ ഒരു യാത്രയിലാണ്. "എന്നിലെ എന്നെ" തേടിയുള്ള ഒരു അന്വേഷണമാണ് യത്രയുടെ താത്പര്യം. ശ്രമകരം തന്നെയാണ് ഇത്. അതില് ഏറ്റവും ദുഷ്കരം എന്നത് എന്‍റെ അഹം തന്നെയാണ്. എന്തായാലും ഈ യാത്ര ആരംഭിച്ചിട്ട് ഇന്നേക്ക് 26 വര്‍ഷങ്ങളും ഏതാനും മാസങ്ങളും പിന്നിട്ടിരിക്കുന്നു . [ ഒരു നവംബര്‍ രണ്ടിനാണ് ആകാശം മേല്‍ക്കൂരയായ ഈ വാടക വീടിന്‍റെ ആദ്യ വാടക ചീട്ട് ഞാന്‍ മുറിച്ചത്..!! ഒരു കരച്ചിലിന്റെ ശബ്ദത്തില്‍...]ഇതിന്നായി ഞാന്‍ സ്വീകരിക്കുന്ന മാധ്യമം, അത് എന്നെ...

Pages 181234 »
Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms