2011, ഫെബ്രു 13

കാക്കപ്പൂവ്.

ചിത്രം നല്‍കിയത്.. ബഹുമാന്യ സുഹൃത്ത് ഒഴാക്കാന്‍.ഇന്നെന്‍ പ്രണയംചൊല്ലാന്‍ കാമിനീനീയില്ലെന്നൊ-
രറിവു നോവായെന്‍റെ നെഞ്ചകമെരിയ്ക്കുന്നു
മണല്‍കാട്ടിലെ ദിനരാത്രങ്ങള്‍ വിരസമായി
ജീവിച്ചു തീര്‍ക്കുന്നതോ നിന്‍റെയോര്‍മ്മയില്‍ മാത്രം
എന്നിലെയെന്നെത്തീര്‍ത്ത നല്ല കലാകാരിനീ ,-
യേതിനുമുത്തരമാണെന്‍റെ കാക്കപ്പൂവു നീ .

അറിയുന്നു ഞാനെന്നും കേവലം ഭ്രമമല്ല
അഭിനിവേശമല്ല ഭൗതികതൃഷ്ണയല്ല
മനസ്സച്ചുടുകാട്ടിലാകാശഗംഗയായി നീ
മൃതസഞ്ജീവനിയായി പുനര്‍ജ്ജനിയേകി ,
ആലസ്യരാവിലൊന്നിലുന്മേഷപ്രഭയായി
വന്നണഞ്ഞൊരു ദേവസുന്ദരീ മനോഹരീ .

ഹരിതന്‍ നാഭിച്ചുഴിതന്നിലുയര്‍ന്നു നില്‍ക്കും
പങ്കജദളങ്ങളില്‍ ബ്രഹ്മദേവനു സൗഖ്യം
എന്‍റെ മാനസഭൂമിതന്നില്‍ വിരിഞ്ഞു നീയാം
കാക്കപ്പൂദളങ്ങളില്‍ സൗഖ്യമാണിന്നെനിയ്ക്ക് ,
തലമുണ്ഡനംചെയ്തെന്‍ വാമഭാഗമായൊരു
അടിയാളത്തിപ്പൂവേ നിന്മുന്നില്‍ ശിശുവല്ലോ

വര്‍ഷകാലക്കൊയ്ത്തിലെ കലങ്ങുംപാടംപോലെ
നിന്‍റെകണ്‍കളിലുള്ള ദൈന്യതയാണെനിക്ക് -
വിശ്വത്തെക്കാണാനുള്ള വെളിച്ചമേകിയത് ,
നന്ദികൊണ്ടാകില്ലെന്നും കടപ്പാടു ചൊല്ലുവാന്‍ ,
വേര്‍പ്പുകുഴഞ്ഞ മണ്ണിലദ്ധ്വാനചൂഷണങ്ങള്‍ -
കൊണ്ടു തമ്പ്രാക്കള്‍ മൂടും രോദനത്തുടര്‍ച്ചകള്‍-
കാട്ടിനീയെന്‍റെയുള്ളം മാറ്റങ്ങള്‍ക്കായുണര്‍ത്തി
നവമാനവനായി പുനര്‍ജ്ജനിയേകി നീ...

ഇന്നുനിന്‍ പ്രണയമാധുര്യങ്ങള്‍ കേള്‍ക്കാനായി
പേറ്റെന്റെടുക്കേണ്ടതീ കെട്ടകാലത്തിന്‍ സൃഷ്ടി ,
സംവരണമെന്നൊരാ വികലാംഗ പെറ്റൊരു
മാനവനെനിയ്ക്കില്ല പ്രണയാവകാശങ്ങള്‍ ..

74 comments:

നാമൂസ് പറഞ്ഞു...

ജാതി ചോദിക്കപ്പെട്ട പ്രണയത്തിന്‍റെ ഓര്‍മ്മക്കായ്..!!

Sameer Thikkodi പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പഞ്ചാരക്കുട്ടന്‍ പറഞ്ഞു...

ഹമൂസ് ആളു കൊള്ളാമല്ലോ

Jefu Jailaf പറഞ്ഞു...

നാമൂസ് എന്തെഴുതാൻ ഞാൻ.. ഞൻ പഠിച്ചെടുക്കുന്നു വാക്കുകൽ ഇതിൽ നിന്നും..

~ex-pravasini* പറഞ്ഞു...

കവിത മാത്രമാണ് വായിച്ചിരുന്നെങ്കില്‍ ഒന്നും തിരിയില്ലായിരുന്നു.
അപ്പുറത്ത് പോയി വായിച്ചപ്പോഴും തിരിയായ്ക അല്‍പ്പം ബാക്കിത്തന്നെ!

ഏ.ആര്‍. നജീം പറഞ്ഞു...

പ്രണയദിനത്തിൽ പ്രണയാർദൃമായ ഒരു മനസ്സിന്റെ നേർക്കാഴ്ച്ച...നന്നായി

hafeez പറഞ്ഞു...

നമൂസ്‌ പറഞ്ഞ പോലെ ഞാന്‍ രണ്ടു വട്ടം വായിച്ചു അര്‍ഥം മനസ്സിലാക്കി. :)

Salam പറഞ്ഞു...

"അറിയുന്നു ഞാനെന്നും കേവലം ഭ്രമമല്ല
അഭിനിവേശമല്ല ഭൌതികതൃഷ്ണയല്ല
മനസ്സച്ചുടുകാട്ടിലാകാശഗംഗയായി നീ
മൃതസഞ്ജീവനിയായി പുനര്‍ജ്ജനിയേകി "

അര്‍ത്ഥവത്തായ വരികള്‍. ഇതിന്റെ ആഴത്തിലുള്ള അര്‍ത്ഥ തലങ്ങളിലേക്ക് പോവാതെ തന്നെ നല്ല ആസ്വാദനം സാധ്യമാവുന്നു. അത് തന്നെ മതിയല്ലോ ഇത് എഴുതിയ കൈകളെ ധന്യമാക്കാന്‍.

elayoden പറഞ്ഞു...

"ഇന്നുനിന്‍ പ്രണയമാധുര്യങ്ങള്‍ കേള്‍ക്കാനായി
പേറ്റെന്റെടുക്കേണ്ടതീ കെട്ടകാലത്തിന്‍ സൃഷ്ടി ,
സംവരണമെന്നൊരാ വികലാംഗ പെറ്റൊരു
മാനവനെനിയ്ക്കില്ല പ്രണയാവകാശങ്ങള്‍"


നാമൂസ്, അനുഭവങ്ങള്‍ വീണ്ടു കോര്‍ത്തിണക്കി അതൊരു പ്രണയ കവിതയായി, പ്രണയ മാസത്തില്‍ അവതരിപ്പിച്ചു..
ആശംസകള്‍..

moideen angadimugar പറഞ്ഞു...

ഇന്നുനിന്‍ പ്രണയമാധുര്യങ്ങള്‍ കേള്‍ക്കാനായി
പേറ്റെന്റെടുക്കേണ്ടതീ കെട്ടകാലത്തിന്‍ സൃഷ്ടി ,
സംവരണമെന്നൊരാ വികലാംഗ പെറ്റൊരു
മാനവനെനിയ്ക്കില്ല പ്രണയാവകാശങ്ങള്‍ ..

നന്നായിട്ടുണ്ട് വരികൾ

Akbar പറഞ്ഞു...

പ്രണയം ചിലര്‍ക്ക് പ്രചോദനവും കരുത്തും തിരിച്ചറിവും നല്‍കുന്നു. കവിത നന്നായി.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

ഇന്നുനിന്‍ പ്രണയമാധുര്യങ്ങള്‍ കേള്‍ക്കാനായി
പേറ്റെന്റെടുക്കേണ്ടതീ കെട്ടകാലത്തിന്‍ സൃഷ്ടി ,
സംവരണമെന്നൊരാ വികലാംഗ പെറ്റൊരു
മാനവനെനിയ്ക്കില്ല പ്രണയാവകാശങ്ങള്‍ ..

നല്ല വരികലായിട്ടുണ്ട് കേട്ടൊ ഭായ്

രമേശ്‌അരൂര്‍ പറഞ്ഞു...

പ്രണയം ദരിദ്രനെ ചക്രവര്‍ത്തിയാക്കും ചക്രവര്‍ത്തിയെ യാചകനാക്കും
ദുര്‍ബലനെ പ്രബലന്‍ ആക്കും ..പ്രണയം കാമത്തെ നശിപ്പിക്കും ..
:) നാമൂസിന്റെ പ്രണയം കാക്കപ്പൂവ് പോല്‍ വിടര്‍ന്നു പരിമളം പടര്‍ത്തട്ടെ ..

faisu madeena പറഞ്ഞു...

നമൂസ്‌ ..കാക്കപ്പൂവ്‌ നന്നായിട്ടുണ്ട്

സാബിബാവ പറഞ്ഞു...

മരിക്കാത്ത ഓര്‍മ്മകള്‍ കാക്കപൊന്നു പോലെ നാമുസിന്റെ തൌദാരം കൊള്ളാം

ഹാഷിക്ക് പറഞ്ഞു...

വാക്കുകള്‍ കൊണ്ടൊരു മാലപ്പടക്കം..

മുല്ല പറഞ്ഞു...

പ്രണയത്തിനാല്‍ മാത്രം തെളിയുന്ന ജീവന്റെ
തിരികളുണ്ടാത്മാവിനുള്ളില്‍...
--റഫീഖ് അഹമ്മദ്

പട്ടേപ്പാടം റാംജി പറഞ്ഞു...

പ്രണയദിനത്തിലെ കവിത കൊള്ളാം

ayyopavam പറഞ്ഞു...

കാക്ക പൂവും പങ്കജ ദളവും വലിയ ഒരു ജാതി വെവസ്തയുടെ അവര്‍ണ സവര്‍ണ ചിത്രങ്ങളെ വളരെ നല്ലരീതിയില്‍ വരച്ചു

ente lokam പറഞ്ഞു...

മുമ്പ് confsuion ഉണ്ടാക്കിയ പോസ്റ്റും
ഇപ്പൊ കാക്കപ്പൂവിന്റെ വിശദീകരണവും
പിന്നെ ഈ കവിതയും .തീക്ഷ്ണമായ
വികാരങ്ങളിലൂടെ മനസ്സ് നിറഞ്ഞു എഴുതിയ
ഈ വരികളുടെ അര്‍ഥം പൂര്‍ണമായി
ഉള്‍ക്കൊണ്ട്‌ കൊണ്ടു എല്ലാ വിധ
ആശംസകളും നേരുന്നു ..നാമൂസ് ..

ചെറുവാടി പറഞ്ഞു...

കവിത നന്നായി നാമൂസ്.
പതിവുപോലെ നല്ല ഭാഷ
ആശംസകള്‍

ismail chemmad പറഞ്ഞു...

ഇന്നുനിന്‍ പ്രണയമാധുര്യങ്ങള്‍ കേള്‍ക്കാനായി
പേറ്റെന്റെടുക്കേണ്ടതീ കെട്ടകാലത്തിന്‍ സൃഷ്ടി ,
സംവരണമെന്നൊരാ വികലാംഗ പെറ്റൊരു
മാനവനെനിയ്ക്കില്ല പ്രണയാവകാശങ്ങള്‍ ..

തീവ്രമായ വരികള്‍ ........
ആശംസകള്‍ . (ഇത് നമൂസ് മുന്‍പ് വേറെ എവിടെയെങ്കിലും പോസ്ടിയിരുന്നോ ..? വരികള്‍ മുന്പ് പരിചയ മുള്ള പോലെ )

Varun Aroli പറഞ്ഞു...

അറിയുന്നു ഞാനെന്നും കേവലം ഭ്രമമല്ല
അഭിനിവേശമല്ല ഭൗതികതൃഷ്ണയല്ല
മനസ്സച്ചുടുകാട്ടിലാകാശഗംഗയായി നീ
മൃതസഞ്ജീവനിയായി പുനര്‍ജ്ജനിയേകി ,
ആലസ്യരാവിലൊന്നിലുന്മേഷപ്രഭയായി
വന്നണഞ്ഞൊരു ദേവസുന്ദരീ മനോഹരീ .

ഇന്നത്തെ പ്രണയം ഇതാണോ ?? നല്ല വരികള്‍. കവിത കൊള്ളാം.

manni_muth പറഞ്ഞു...

പ്രണയം ,,,ഒരു അനുഭൂതിയാണ് പ്രണയത്തിനു മരണമില്ല എത്ര വലിയ തമ്ബ്രക്കള്‍ വിജരിച്ചാലും പ്രണയത്തെ നിഗ്രഹിക്കാന്‍ കഴിയില്ല .....നന്നായിട്ടുണ്ട് നാമൂസ് വാക്കുകള്‍ അമ്പുകള്‍ പോലെ ഹൃദയത്തില്‍ തറക്കുന്നു ..........

ദേവന്‍ പറഞ്ഞു...

"ഇന്നെന്‍ പ്രണയംചൊല്ലാന്‍ കാമിനീനീയില്ലെന്നൊ-
രറിവു നോവായെന്‍റെ നെഞ്ചകമെരിയ്ക്കുന്നു
മണല്‍കാട്ടിലെ ദിനരാത്രങ്ങള്‍ വിരസമായി
ജീവിച്ചു തീര്‍ക്കുന്നതോ നിന്‍റെയോര്‍മ്മയില്‍ മാത്രം
എന്നിലെയെന്നെത്തീര്‍ത്ത നല്ല കലാകാരിനീ ,-
യേതിനുമുത്തരമാണെന്‍റെ കാക്കപ്പൂവു നീ ".
..വിരഹത്തില്‍ പ്രണയം കാക്കപ്പുവിനെയും പൂജെക്കെടുക്കുന്നു
"അറിയുന്നു ഞാനെന്നും കേവലം ഭ്രമമല്ല
അഭിനിവേശമല്ല ഭൗതികതൃഷ്ണയല്ല"
....കവിതയ്ക്ക് പൊയ് അഴക്...
"വര്‍ഷകാലക്കൊയ്ത്തിലെ കലങ്ങുംപാടംപോലെ
നിന്‍റെകണ്‍കളിലുള്ള ദൈന്യതയാണെനിക്ക് -
വിശ്വത്തെക്കാണാനുള്ള വെളിച്ചമേകിയത് "
...,പ്രണയം മാര്‍കറ്റ്‌ ചെയ്യുന്ന ഈ കാലത്ത് പകരം കൊടുക്കാന്‍
ഈ വരികള്‍ തന്നെയാണ് ഏറ്റവും നല്ല ഗിഫ്റ്റ് ...

mayilpeili പറഞ്ഞു...

തിരസ്കാരത്തിന്റെ വേദന മനസ്സിലാക്കുന്നു നാമൂസ്,ഇവിടെ പ്രണയം പ്ളാസ്റ്റിക് കൂടകളിലും വർണ്ണക്കടലാസുകളിലും,വിലകുറഞ്ഞ എസ് എം എസ് കളിലും മാത്രം ജീവിക്കുമ്പോൾ.....ഹൃദയം തൊട്ടറിയുന്ന പ്രണയം കാണാനും തൊട്ടറിയാനും കഴിയാതെപോകുന്നത്....മനുഷ്യന്റെ മാറുന്ന അഭിരുചികളുടെ മറ്റൊരു വശം മാത്രം..
പ്രണയത്തിനുവേണ്ടി ഒരുദിവസം മാത്രം ഒരുക്കാനുള്ളതാണോ നമ്മുടെ ഹൃദയം.....അല്ല,ഓരോ നിമിഷവും പ്രണയം നമ്മുടെ സ്പന്ദനവും ശ്വാസവുമാകണം...അല്ലാതെ അതിനൊരു ആണ്ട് ബലിയുടെ പരിവേഷം കൊടുക്കണോ..?.........നന്മകൾ...

jith പറഞ്ഞു...

"വര്‍ഷകാലക്കൊയ്ത്തിലെ കലങ്ങുംപാടംപോലെ
നിന്‍റെകണ്‍കളിലുള്ള ദൈന്യത "......ഒരായിരം പ്രണയത്തിന്റെ കുളിരും ചൂടും ദൈന്യതയുള്ള കണ്കളും അത് തിരിച്ചറിയുന്ന കണ്കളും കൂടി പങ്കുവെക്കുന്നത് നിന്റെ വരികളില്‍ ഞങ്ങള്‍ തൊട്ടറിയുന്നു ...മനോഹ...രം പ്രണയം ... നിനക്കും നിന്റെ കാക്കപ്പൂവിനും ....പ്രണയത്തിന്റെ എണ്ണ തേരാ സംവത്സരങ്ങള്‍ നേരുന്നു .......

A R Kalathil പറഞ്ഞു...

സംവരണമെന്നൊരാ വികലാംഗ പെറ്റൊരു
മാനവനെനിയ്ക്കില്ല പ്രണയാവകാശങ്ങള്‍ ..
എത്ര വിചിത്രം പ്രണയത്തിന്‍റെ വക ഭേദങ്ങള്‍ !!
നന്നായിരിക്കുന്നു നാമൂസ്, തുടരുക താങ്കളുടെ തുറന്നെഴുത്ത്.

മനു കുന്നത്ത് പറഞ്ഞു...

Manu Kunnath നന്നായിരീക്കുന്നു നമൂസ്..........!!! ജാതി ചോദിക്കപ്പെട്ട പ്രണയം.. ഹ്ഹ്ഹ് അതിനെയും പ്രണയമെന്നു പറയാം.. പക്ഷേ......... വീശുദ്ധമെന്ന് പറയാനാവില്ല........!! ലാഭനഷ്ടങ്ങളുടെ കണക്കെടുത്ത് പ്രണയിക്കുന്നത് ഒരു തരം കച്ചവടംമല്ലെ.....? മനസ്സുകൊണ്ട് കൂട്ടികിഴിച്ചു കിട്ടുന്ന ലാഭം മാത്രം നോക്കിയുള്ള കച്ചവടം.............!! അടിയാളനായാലും.. മേലാളനായാലും പ്രണയം പരിശുദ്ധമാകുന്നത് മനസ്സിന്‍റെ അടിത്തട്ടില്‍ നിന്നറിയാതെ പ്രണയമുണരുമ്പോഴാണ്..അല്ലാത്തവ...........?
53 minutes ago · LikeUnlike · 1 person

Naamoos Peruvalloor ‎@മനു അതിന്‍റെ ഇരയാണ് ഞാന്‍, കൂടെ എന്‍റെ കാക്കപ്പൂവും..
52 minutes ago · UnlikeLike · 1 person

Manu Kunnath ഉം........ഈ കാക്കപ്പൂവിനെ ഞാന്‍ നമിച്ചു.........!!!!!!!!!!!!!!! ഇപ്പോഴാ വായിച്ചെ..........!!!
46 minutes ago · Like

Manu Kunnath അതു വായിക്കാതെ കവിത മാത്രം വായിച്ചതുകൊണ്ടിട്ട ഒരു കമന്‍റായിരുന്നു അത്.........!! ജസ്റ്റ് ഇഗ്നോറ് ഇറ്റ്......!! :)
45 minutes ago · Like

ഷമീര്‍ തളിക്കുളം പറഞ്ഞു...

"ഇന്നുനിന്‍ പ്രണയമാധുര്യങ്ങള്‍ കേള്‍ക്കാനായി
പേറ്റെന്റെടുക്കേണ്ടതീ കെട്ടകാലത്തിന്‍ സൃഷ്ടി ,
സംവരണമെന്നൊരാ വികലാംഗ പെറ്റൊരു
മാനവനെനിയ്ക്കില്ല പ്രണയാവകാശങ്ങള്‍ .."

പ്രണയത്തിന്റെ അധരങ്ങളിലും അധിനിവേശത്തിന്റെ കരിപുരണ്ടിരിക്കുന്നുവോ...?
നടക്കട്ടെ വിപ്ലവം;
പ്രണയത്തിനെ ആലിംഗനം ചെയ്ത കൈകള്‍ ചങ്ങലയാല്‍ ബന്ധിതമല്ലെന്നു തിരിച്ചറിയും വരെ...!!!

Shukoor പറഞ്ഞു...

രണ്ടു മൂന്നു തവണ വായിക്കേണ്ടി വന്നു എങ്കിലും ആസ്വാദ്യം. ഹൃദ്യം.

അജ്ഞാതന്‍ പറഞ്ഞു...

കവിത അതി മനോഹരം ... തീഷ്ണ്ണമായ വരികളിലൂടെ ജാതീയതയുടെ പങ്കപ്പാടുകൾ ..പ്രണയത്തിന്റെ ജീവൻ തുടിക്കുന്ന ഭാഷ വായനക്കാർക്കു സമ്മാനിച്ചു. ഭാവുകങ്ങൾ..

sreee പറഞ്ഞു...

കവിതകൾ ആഴത്തിൽ മനസ്സിലാക്കാൻ കഴിയാറില്ലയെങ്കിലും രണ്ട് പോസ്റ്റും ഇഷ്ട്ടമായി.

subanvengara-സുബാന്‍വേങ്ങര പറഞ്ഞു...

........അസ്സലായിട്ടുണ്ട് നാമൂസ് ,,,പ്രണയം പൂത്തുലയട്ടെ...

nikukechery പറഞ്ഞു...

അത്രയ്ക്കിഷ്ട്ടായിരുന്നുല്ലേ ???

ajith പറഞ്ഞു...

ഇത്തിരി കനവും ആശയഗാംഭീര്യവും ഒക്കെയുള്ള ഒരു കവിത. വെറുതെ വാക്കുകള്‍ നിരത്തിയുള്ള അഭ്യാസങ്ങള്‍ നിറയുന്ന ബൂലോകത്ത് ഈവക കാണുന്നത് ദുര്‍ല്ലഭം.

shanu_mm പറഞ്ഞു...

ഒരേ സമയം പ്രചോദനവും പ്രഹേളികയും പ്രഹസനവും
പ്രരോദനവുമായ പ്രണയം ...
സംവരണത്തിന്‍റെ പ്രണയം...
കണ്‍കോണുകളിലെ ദൈന്യത കൊണ്ട്
ഒരു പുതിയ മാനവ ഹൃദയത്തിനു
വീറും വെളിച്ചവുമേകിയ അടിയാളഹൃദയം..
കേവലതൃഷ്ണക്കുമപ്പുറം ഈ കാക്കപ്പൂദളങ്ങളില്‍ ഇതള്‍വിടര്‍ന്ന രാഗം,
വിശ്വത്തോളം വാഴ്ത്തപ്പെട്ട ഏതു പ്രണയത്തെക്കാളും
എത്ര ചേതോഹരം...!
പ്രണയം തീറെഴുതിയ ഈ ദിനത്തില്‍ കേട്ട ഈ പ്രണയശീലുകള്‍ ആത്മാവില്‍ പ്രണയത്തിന്റെ ഉപ്പുനീര് പകര്‍ന്നു ...
നന്ദി നാമൂസ്‌ ....
നിന്നിലെ നിന്നെയൊരുക്കിയെങ്കിലും സഫലമായല്ലോ ഈ പ്രണയം...!!
പ്രണയത്തിന്റെ ഈ കാക്കപ്പൂദളങ്ങള്‍ക്ക് പ്രണാമം..!

Satheesh Haripad പറഞ്ഞു...

സംവരണ പ്രണയം..കൊള്ളാം.
പ്രണയം ചിലപ്പോൾ പ്രചോദനമാണ്‌, മറ്റു ചിലപ്പോൾ രോദനവും.

satheeshharipad.blogspot.com

ജസ്റ്റിന്‍ പറഞ്ഞു...

എത്രയോ കാക്കപ്പൂക്കള്‍ ഒരു ക്ഷണം മാത്രമുള്ള ആകര്‍ഷണത്തിനപ്പുറത്തേക്ക് കൊഴിഞ്ഞു കിടക്കുന്നു.

pushpamgad പറഞ്ഞു...

'മണല്‍കാട്ടിലെ ദിനരാത്രങ്ങള്‍ വിരസമായി
ജീവിച്ചു തീര്‍ക്കുന്നതോ നിന്‍റെയോര്‍മ്മയില്‍ മാത്രം'
ഇപ്പൊ ഇത്രല്ലേ ള്ളൂ !
അതന്നെ ഭാഗ്യം ട്ടോ ...
ന്നാലും ഒക്കെ കഴിഞ്ഞൂലോ ..
അതും ആശ്വാസന്നെ..
അഭിനന്ദനങ്ങള്‍ ...

ഒരില വെറുതെ പറഞ്ഞു...

നന്നായി

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

നീ തന്നെ ചൊല്ലി കേള്‍പ്പിച്ച
അഭിപ്രായം ആരാഞ്ഞ
ഈ കവിതയെ കുറിച്ച്
ഇനിയെന്ത് പറയും എന്നൊരു ആശങ്ക ....

തുടരട്ടെ ജൈത്രയാത്ര നിന്‍ കവിതയാമശ്വം

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

എനിക്കിതൊന്നു ചൊല്ലിക്കേള്‍ക്കണം. ആ കൂട്ടുകാരന്‍ ഇനിയും ചാറ്റ് റൂമില്‍ വരുമെങ്കില്‍ പറഞ്ഞേക്കണം, ചൊല്ലിപ്പതിഞ്ഞാല്‍ പഴയതും പുതിയതും ഇനി മറക്കാതെ അയച്ചേക്കണം. :)

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

കമന്റും സംവരണം ചെയ്തു പോയി!
എന്ത് ചെയ്യും സോദരാ?

ആചാര്യന്‍ പറഞ്ഞു...

ഇന്നുനിന്‍ പ്രണയമാധുര്യങ്ങള്‍ കേള്‍ക്കാനായി
പേറ്റെന്റെടുക്കേണ്ടതീ കെട്ടകാലത്തിന്‍ സൃഷ്ടി ,
സംവരണമെന്നൊരാ വികലാംഗ പെറ്റൊരു
മാനവനെനിയ്ക്കില്ല പ്രണയാവകാശങ്ങള്‍ ..............നന്നായി ഈ ഭാഷ അത് നമൂസിന്നു സ്വന്തം...

smitha adharsh പറഞ്ഞു...

ഒരു പ്രണയമെങ്കിലും നഷ്ടമാകാത്തവര്‍ കുറവ്..സാരല്യ..വിട്ടു പിടി..വേറെ നല്ല മുല്ലപ്പൂവിനെ ദൈവം കാത്തു വച്ചിട്ടുണ്ടാകും..
നല്ല വരികള്‍ എന്ന് ഞാന്‍ വേറെ എടുത്തു പറയണ്ടല്ലോ..ല്ലേ?

lekshmi. lachu പറഞ്ഞു...

കൊള്ളാം ഈ പ്രണയ കാവ്യം..രണ്ടുമൂന് വട്ടം
വായിക്കേണ്ടി വന്നു..

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. നാമൂസ്‌...
ആത്മാർത്ഥമായൊരു കൃതജ്ഞതാനിർവ്വഹണം..
കടപ്പെട്ടവർക്കുവേണ്ടിയുള്ള കടമയെന്തെന്ന തിരിച്ചറിവ്‌..
മനുഷ്യത്വത്തിന്റെ നീരുറവ ആവോളമാസ്വദിക്കാനായതിന്റെ നിറവ്‌..
സർവ്വോപരി വർണ്ണങ്ങൾക്കതീതമായ സുമനസ്സിന്റെ നറുനിലാവ്‌...
അതാവണം (അതാണ്‌) കാക്കപ്പൂവെന്ന ഈ സമർപ്പണം..!!
ആശംസകൾ.

Aanandi പറഞ്ഞു...

നിരസിക്കപ്പെട്ട പ്രണയത്തിനെക്കാള്‍ ആഴമുണ്ട് കവിതയ്ക്ക്.ഞാന്‍ പിന്തുടരുന്നു.

V P Gangadharan, Sydney പറഞ്ഞു...

അര്‍ത്ഥഗര്‍ഭമായ ഒരു കവിത വശ്യപൂര്‍ണ്ണതയോടെ വായിച്ചു എന്ന സംതൃപ്തി ഉണ്ടായി. ഈ കവിതയിലെ വരികള്‍ നിരത്തിവെച്ചാല്‍ ഒരു ഗദ്യമാവില്ലെന്ന സന്തുഷ്ടി വേറെയും. ഇവിടെ ഒരു സാഹിത്യ സൃഷ്ടി ഞാന്‍ കണ്ടെത്തുന്നു.

Absar Mohamed പറഞ്ഞു...

നന്നായിട്ടുണ്ട്.....

സന്ദര്‍ശിക്കുമല്ലോ....
ബീരാന്‍ കൂടിയ കല്യാണം...

അമീന്‍ വി ചൂനുര്‍ പറഞ്ഞു...

കവിത കൊള്ളാം.....

നന്നായിട്ടുണ്ട്.....

ishaqh പറഞ്ഞു...

പ്രണയച്ചൂളയില്‍ ഊതിക്കാച്ചിയത് ..!!
ഇരുത്തി വായിക്കേണ്ടിവന്നു ഇറങ്ങിച്ചെല്ലാന്‍!!
ആസ്വാദ്യകരമായി..
നല്ല കവിത., അഭിനന്ദനങ്ങള്‍.

Manoraj പറഞ്ഞു...

വളരെ തീവ്രമാണ്. പഴയകാല കവിതകള്‍ വായിക്കുന്ന പ്രതീതി. ഇന്നിപ്പോള്‍ എല്ലാം ഗദ്യകവിതകളായികൊണ്ടിരിക്കുകയല്ലേ. ഫാസ്റ്റ് ലൈഫിന്റെ പുതിയ മുഖം. പക്ഷെ ഇത് കൊള്ളാം. ഭാവ തീവ്രമായ സാഹിത്യഭംഗിയുള്ള വരികള്‍. ചില സ്ഥലങ്ങളില്‍ അല്പം കട്ടിയായിപോയി എന്ന് തോന്നി.

ഡോ.ആര്‍ .കെ.തിരൂര്‍ പറഞ്ഞു...

ജാതി മാത്രമല്ല ജാതകവും നോക്കിയാണ് ഇന്നത്തെ പ്രണയം.
പണ്ട് പ്രണയം സംഭവിച്ചു പോകുന്നതായിരുന്നു...
ഇന്നത്‌ സംഭവിപ്പിക്കുന്നതാണ്.
ആശംസകള്‍...
http://rkdrtirur.blogspot.com/2011/02/blog-post_13.html

അജ്ഞാതന്‍ പറഞ്ഞു...

തീവ്രമായ ജീവിതാനുഭവങ്ങള്‍ ആയിരിക്കാം ഒരുപക്ഷെ ഇങ്ങനെയൊരു സൃഷ്ടിക്ക് കാരണം..എന്തുകൊണ്ടോ ഇതിലെ വിഷയവുമായി എനിക്ക് യോജിപ്പിലെത്താന്‍ കഴിയുന്നില്ല പ്രത്യേകിച്ചും അവസാനവരികള്‍.." സംവരണമെന്നൊരാ വികലാംഗ പെറ്റൊരു
മാനവനെനിയ്ക്കില്ല പ്രണയാവകാശങ്ങള്‍ .. " പ്രണയിക്കാനും പ്രണയിക്കപ്പെടാനും കുടുംബത്തിന്‍റെ സ്റ്റാറ്റസ് കൂടി നോക്കേണ്ടതുണ്ടോ...??????

അജ്ഞാതന്‍ പറഞ്ഞു...

അവസാനവരികളില്‍ മാത്രമാണ് വിയോജിപ്പ്...കവിത അസ്സലായി..നന്നായി തീവ്രമായി എഴുതി...ആശംസകള്‍..നല്ലത് വരട്ടെ..

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

മനോഹരമായ ഒരു പ്രണയ
കാവ്യോപഹാരം

മുരളി I Murali Nair പറഞ്ഞു...

പൊതുവേ കാണപ്പെടുന്ന ഗദ്യ കവിതകള്‍ക്കിടയില്‍ പഴമയുടെ മണമുള്ള ഒരു കവിത..നന്നായി

MT Manaf പറഞ്ഞു...

നല്ല കട്ടിയുണ്ട്
ഘനവും

നിശാസുരഭി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നിശാസുരഭി പറഞ്ഞു...

ഒഴാക്കന്‍ ചേട്ടന്‍ തന്ന പൂ കാക്കപ്പൂവല്ല കേട്ടൊ.
ഇവിടെയുണ്ട് ഒറിജിനല്‍
ഫോട്ടോ കിട്ടിയത് ഇവിടെ നിന്നാണ് :)‍

@പോസ്റ്റ്..
പോസ്റ്റുകള്‍ കൂട്ടിവായിച്ചപ്പോള്‍ മനസ്സിലായി.
ആദ്യവരികള്‍ വിരഹം എന്ന അര്‍ത്ഥത്തിലെടുക്കുന്നു, വരികള്‍ പക്ഷെ..

അവസാനഭാഗത്തിനോടിത്തിരി എതിര്‍പ്പില്ലാതില്ല, കൂടുതല്‍ സംഭവങ്ങളും അതിനോടടുത്തെങ്കിലും പ്രണയം അതിന്റെ പൂര്‍ണ്ണരീതിയില്‍ ഇന്നും ഉണ്ടാവുന്നുണ്ട്.

ഇവിടെ കവിതയും ജീവിതവും ഒന്നിച്ച് വായിക്കുന്നതിനാല്‍ അവസാനഭാഗം അങ്ങനെ എഴുതിയതില്‍ കുഴപ്പമില്ല അല്ലെ?

ചന്തു നായർ,ആരഭി പറഞ്ഞു...

ആവർത്തനങ്ങളുണ്ട്. അത് ഒഴിവാക്കുക..ഒരു കവിയകാൻ തക്ക എല്ലാം കരഗതമായിട്ടുണ്ട്.. എന്നാലും കാവിതകൾ കുറേക്കൂടെ വായിക്കുക.

അതിരുകള്‍/മുസ്തഫ പുളിക്കൽ പറഞ്ഞു...

പ്രണയത്തിനു മുന്നില്‍ വൈകല്യങ്ങളുണ്ടോ...ഉണ്ടെങ്കില്‍ ഞാനില്ല പ്രണയിക്കാന്‍

അജ്ഞാതന്‍ പറഞ്ഞു...

കവിത വായിച്ചു കവിതയെ വിലയിരുത്താനുള്ള അറിവൊന്നുമില്ല എന്നാലും പറയട്ടെ വരികൾ ഒന്നു കൂടി ലളിതമാക്കാമായിരുന്നു പ്രത്യേകിച്ച് പ്രണയം ആകുമ്പോൾ.... ആശംസകൾ

നന്ദു | naNdu | നന്ദു പറഞ്ഞു...

കവിതയില്‍ ജീവിതമാണു വരച്ചിട്ടിരിക്കുന്നത് അല്ലേ,
ഏറെക്കാലത്തിനു ശേഷം താളബദ്ധമായ ഒരു കവിത വായിക്കാന്‍ കഴിഞ്ഞു!
തീയില്‍ മുളച്ചത് വെയിലത്ത് വാടില്ല എന്നാണല്ലോ... കടുത്ത ജീവിതാനുഭവങ്ങള്‍ എഴുത്തിനുള്ള നല്ല വളമാണ്. അപകര്‍ഷത ആവശ്യമില്ല. ആശംസകള്‍ !!

F A R I Z പറഞ്ഞു...

"വര്‍ഷകാലക്കൊയ്ത്തിലെ കലങ്ങുംപാടംപോലെ
നിന്‍റെകണ്‍കളിലുള്ള ദൈന്യതയാണെനിക്ക് -
വിശ്വത്തെക്കാണാനുള്ള വെളിച്ചമേകിയത് ,
നന്ദികൊണ്ടാകില്ലെന്നും കടപ്പാടു ചൊല്ലുവാന്‍ ,
വേര്‍പ്പുകുഴഞ്ഞ മണ്ണിലദ്ധ്വാനചൂഷണങ്ങള്‍ -
കൊണ്ടു തമ്പ്രാക്കള്‍ മൂടും രോദനത്തുടര്‍ച്ചകള്‍-
കാട്ടിനീയെന്‍റെയുള്ളം മാറ്റങ്ങള്‍ക്കായുണര്‍ത്തി
നവമാനവനായി പുനര്‍ജ്ജനിയേകി നീ..."

അസ്വാദനാ നിലവാരമുള്ള മനോഹരമായ ഒരു കവിത.
രുചിയും, മണവും തിമിര്‍തൊരു കവിത.
വാക്കുകളിലും, വരികളിലുമുള്ള നിഷ്കര്‍ഷത
കവിതയുടെ നിലവാരമുയര്‍ത്തി.
എങ്കിലും ആവര്‍ത്തിച്ചു വായിച്ചു മനസ്സിലാ
ക്കെണ്ടതരത്തിലുള്ള, ലാളിത്യമില്ലാത്ത വരികളെ
ഒന്ന് മൃദുല മാക്കാമായിരുന്നു

"ഹരിതന്‍ നാഭിച്ചുഴിതന്നിലുയര്‍ന്നു നില്‍ക്കും
പങ്കജദളങ്ങളില്‍ ബ്രഹ്മദേവനു സൗഖ്യം
എന്‍റെ മാനസഭൂമിതന്നില്‍ വിരിഞ്ഞു നീയാം
കാക്കപ്പൂദളങ്ങളില്‍ സൗഖ്യമാണിന്നെനിയ്ക്ക് ,
തലമുണ്ഡനംചെയ്തെന്‍ വാമഭാഗമായൊരു
അടിയാളത്തിപ്പൂവേ നിന്മുന്നില്‍ ശിശുവല്ലോ"

"പങ്കജദളങ്ങളില്‍ ബ്രഹ്മദേവനു സൗഖ്യം"
ഇവിടെ ഉദ്ദേശിച്ച തെന്തെന്നു മനസ്സിലാവുന്നില്ല.
മൊത്തത്തില്‍ ആ പേരയുടെ സാരാംശം അവ്യക്തം.

എന്റെ അറിവുകേടാവാം.

കവിതാ ആശയത്തിലേക്ക് കടക്കുന്നില്ല.

കടുത്ത ഭാവനാ വര്‍ണ്ണങ്ങളില്ലാത്ത,മനസ്സിന്റെ
വ്യാകുലതകളെ ആവെശമാക്കിതീര്‍ക്കാതെ
ശാന്തമായോരെഴുത്ത്‌.

അഭിനന്ദനങ്ങളോടെ,
--- ഫാരിസ്‌

jayarajmurukkumpuzha പറഞ്ഞു...

valare hridhyamayittundu............ aashamsakal.....

നാമൂസ് പറഞ്ഞു...

ഇവിടം വന്നു ഈ പ്രണയാക്ഷരത്തെ കേട്ടവര്‍ക്കും അതിനു മറുവാക്ക് കുറിച്ചവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി...!!

കിങ്ങിണിക്കുട്ടി പറഞ്ഞു...

പറയാൻ കഴിയാതെ പോയ വാക്കുകൾ ഈ വാക്കുകൾക്കിടയിൽ ഉൾക്കൊൾലിച്ചിരിക്കുന്നു

A R Kalathil പറഞ്ഞു...

സംവരണമെന്നൊരാ വികലാംഗ പെറ്റൊരു
മാനവനെനിയ്ക്കില്ല പ്രണയാവകാശങ്ങള്‍ ..
എത്ര വിചിത്രം പ്രണയത്തിന്‍റെ വക ഭേദങ്ങള്‍ !!
നന്നായിരിക്കുന്നു നാമൂസ്, തുടരുക താങ്കളുടെ തുറന്നെഴുത്ത്.

ഭാനു കളരിക്കല്‍ പറഞ്ഞു...

വിതകളുള്ള കവിത. ഏറെ ഇഷ്ടപ്പെട്ടു.

നീലക്കുറിഞ്ഞി പറഞ്ഞു...

മേലാളപ്രണയവും കീഴാള പ്രണയവും ..കാക്കപ്പൂവിനോടും താമരയോടും കോര്‍ത്തിണക്കിയിരിക്കുന്നതിനെ അഭിനന്ദിക്കാതെ വയ്യ.ജാതി തിരിച്ചും പ്രണയിക്കേണ്ടി വരിക..പ്രണയത്തിനല്ലെങ്കിലും ജാതിയോ മതമോ ഉണ്ടോ...പ്രണയം പ്രണയം ​മാത്രം ..ഈ കാക്കപ്പൂവിനെ ഞാനൊനെന്റെ കൈക്കുടന്നയിലെടുത്തൊന്നു ചുംബിച്ചോട്ടെ..

പാപ്പാത്തി പറഞ്ഞു...

പ്രണയത്തിനും ജാതിയൊ? !!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms