
ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുമ്പോഴോ എന്തെങ്കിലും വലിയ ദുരന്തങ്ങള്‍ അവര്‍ക്ക് മേല്‍ വന്നു പതിക്കുകയോ ചെയ്യുമ്പോള്‍ മാത്രം ചര്‍ച്ചയാകുന്ന ഇന്ത്യയിലെ ശതകോടി വരുന്ന ജനതയുടെ ദാരിദ്ര്യം ബഹുമാന്യ നീതി ക്ഷേത്രത്തിന്‍റെ പുതിയ അഭിപ്രായ പ്രകടനത്തോടെ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.''ഇന്ത്യയിലെ ജനതയെ രണ്ടു തരം പൗരന്മാരായി നില നിര്‍ത്താനാണോ സര്‍ക്കാര്‍ തീരുമാനം.? അല്ലെങ്കില്‍, സാമൂഹിക വികസന വിഷയവുമായി ബന്ധപ്പെട്ടു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യം വെച്ച് നടപ്പാക്കിയ പദ്ധതികള്‍ അത്രയും ഒരു പുനര്‍ വിചാരണക്ക് വിധേയമാക്കെണ്ടതില്ലേ." തുടങ്ങിയ സര്‍ക്കാരിനോടായുള്ള സുപ്രീം കോടതിയുടെ ചോദ്യങ്ങളും 'ബി പി എല്‍' ലിസ്റ്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍റെ 'സത്യവാങ്ങ് മൂലം' ആവശ്യപ്പെടലുമൊക്കെയും രാജ്യത്ത് ദരിദ്രരും ദാരിദ്ര്യവും ദാരിദ്ര്യ...