1983ലെ ലോകകപ്പ് കിരീടത്തിനു ശേഷം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ നൂറ്റിപ്പത്ത് കോടിയുടെ ഹൃദയം തുടിച്ചുവെങ്കില്‍ അതിന്‍റെ ആഹ്ലാദം വിട്ടടങ്ങും മുമ്പ് ഇന്ദ്രപ്രസ്ഥത്തിന്‍റെ അകത്തളങ്ങളില്‍ അലയടിച്ചത് അണ്ണാ ഹസാരെയെന്ന ഗാന്ധി ശിഷ്യന്‍റെ ആദര്‍ശ വിജയമായിരുന്നു.
ഉത്തരേന്ത്യന്‍ തെരുവോരങ്ങളില്‍ റിക്ഷ വലിക്കുന്ന, രക്തം വിയര്‍പ്പാക്കി പാട ശേഖരങ്ങളില്‍ പകലന്തിയോളം പണിയെടുക്കുന്ന യഥാര്‍ത്ഥ ഭാരതീയന്‍റെ മനസ്സകത്ത് കമ്പോളക്കണ്ണുള്ള ക്രിക്കറ്റിലെ താരങ്ങളേക്കാള്‍ തിളങ്ങുന്നത് അണ്ണാ ഹസാരെയായിരിക്കും എന്നതില്‍ സംശയമില്ല. തന്‍റെ നിരാഹാരത്തിലൂടെ സത്യാന്വേഷണ പരീക്ഷയുടെ ഒരു പുതിയ അദ്ധ്യായം രചിച്ചു ഹസാരെ. ഇത് പ്രതീക്ഷ നഷ്ടപ്പെട്ട ഭാരതീയന്‍റെ വികലവും വഴിപിഴച്ചതുമായ മാര്‍ഗ്ഗങ്ങളേക്കാള്‍ സ്വ സമര്‍പ്പണത്തിന്‍റെ സമര മാര്‍ഗ്ഗത്തിന് ബാധിരവും മൂകവുമായ ഒരു സമൂഹത്തിലെ പ്രസക്തി ബോദ്ധ്യപ്പെടുത്തുന്നു. വാര്‍ത്താ മാദ്ധ്യമങ്ങള്‍ വാണിജ്യവത്കരിക്കപ്പെട്ടുവെന്ന ആശങ്കക്ക് അല്പം ആശ്വാസം പകരുന്ന ചില നല്ല ദിവസങ്ങള്‍ പ്രതീക്ഷാവഹമാണ്.
ജനാധിപത്യത്തിന്‍റെ നല്ല നടപ്പിന് 'ജീര്‍ണ്ണത' ബാധിക്കാത്ത ജനുസ്സില്‍പ്പെട്ടവരുടെ സാന്നിദ്ധ്യം ചില ഓര്‍മ്മപ്പെടുത്തലുകളാണ്. ഗാന്ധിയെ മറന്ന ഇന്ത്യക്കാരന് വികലമായ ഗാന്ധിയന്‍ ചരിത്രം പഠിപ്പിക്കാനിരുന്ന മുതലാളിത്തത്തിന്‍റെ പുതിയ തന്ത്രം പുസ്തക താളുകള്‍ ഏറ്റെടുത്തപ്പോള്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു നമ്മള്‍.! ഏറെ കഴിയും മുമ്പ് ആത്മാര്‍ഥതയുള്ള ഭാരതീയന് ആശ്വാസമായിഗാന്ധിയന്‍ സ്മൃതികളെത്തിയത് കാവ്യ നീതിയാണെന്ന് കരുതാം.
ആവശ്യങ്ങള്‍ കടലാസിലംഗീകരിക്കാന്‍ തയ്യാറായാല്‍ സമരം നിര്‍ത്താമായിരുന്നുവെന്നു കരുതുന്ന അഭിനവ ആദര്‍ശ ധീരതയുടെ പട്ടികയിലല്ല ചരിത്രത്തിലെയും വര്‍ത്തമാന കാലത്തെയും അണ്ണാ ഹസാരെ. തന്‍റെ ദൗത്യം പുലരുവോളം സമരം പ്രഖ്യാപിച്ച അണ്ണാ ഹസാരെക്ക് ആയിരം വര്‍ഷത്തെ ആയുരാരോഗ്യം നേരണം നാം ഭാരതീയര്‍.
ആണ്‍കുട്ടികള്‍ അവശേഷിക്കുന്നുവെങ്കില്‍ കപട രാഷ്ട്രീയക്കാരനും കൂട്ടി കൊടുപ്പുകാരനും അഭ്രപാളികളില്‍ മാത്രം പോരാടുന്ന സിനിമാ മാഫിയക്കാരനുമല്ല ഫാന്‍സ് അസോസിയേഷനുകള്‍ സ്ഥാപിക്കേണ്ടത്. പകരം ആയിരം കോടികളുടെ അഴിമതിക്കെതിരെ പോരാടിയ അണ്ണാ ഹസാരെ എന്ന മഹാ മനുഷ്യന് വേണ്ടിയാണ്. അണ്ണാ ഹസാരെ എന്ന മനുഷ്യന്‍റെ തോള്‍ ചേര്‍ന്ന് ഈ പ്രാര്‍ഥനയില്‍ പങ്കു ചേര്‍ന്ന ആയിരങ്ങളുടെ അഴിമതി വിരുദ്ധ മനസ്സുകള്‍ക്കാണ് നാം സ്മാരകങ്ങള്‍ പണിയേണ്ടത്
47 comments:
ജനാധിപത്യത്തിന്‍റെ നല്ല നടപ്പിന് 'ജീര്‍ണ്ണത' ബാധിക്കാത്ത ജനുസ്സില്‍പ്പെട്ടവരുടെ സാന്നിദ്ധ്യം ചില ഓര്‍മ്മപ്പെടുത്തലുകളാണ്.
പ്രത്യാശ നഷ്ടപ്പെട്ട ഭാരത ജനതയ്ക്ക് പ്രതീക്ഷയുടെ പൊന്‍വെളിച്ചമായി മാറിയ അണ്ണാ ഹസാരെക്ക് അഭിവാദ്യങ്ങള്‍ ...!!
ഈ പോസ്റ്റ് തികച്ചും ഉചിതമായി.ഹസാരെ തീര്‍ച്ചയായും ഭാരതീയരുടെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.ആശംസകള്‍
അഴിമതി ഒരു ക്യാന്‍സര്‍ പോലെ
സമൂഹത്തെ കാര്‍ന്നു തിന്നുന്നു.
ചങ്ങലക്കു തന്നെ ഭ്രാന്ത് പിടിച്ച
അവസ്ഥയാണ് ഇന്ന് നമ്മുടെ രാജ്യത്തുള്ളത്.
നമ്മുടെ സേക്രട്ടറിയെറ്റുകളും കലക്ട്രേറ്റുകളും
അഴിമതിയുടെ ഓഫീസ് സമുച്ചയങ്ങള്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു .
ഇലക്ട്രിസിറ്റി ഓഫീസിന്റെ തൂണില്‍ ചാരി നിന്നാല്‍ ആ തൂണ് പോലും
കൈക്കൂലി ചോദിക്കും, അതിനു തടയിടേണ്ട പാര്‍ലമെന്റ് അഴിമതിക്കാരുടെ
ഒത്തു ചേരല്‍ കേന്ദ്രമായി മാറിയിരിക്കുന്നു.
പ്രധാനമന്തി " എനികൊന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് വിലപിക്കുന്നു'
ഇവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം പൂച്ചക്ക് ആര് മണികെട്ടുമെന്നാണ്.
അതെ
മര്‍ദിത കോടികള്‍ക്ക് ആവേശമായി ഭാരതത്തില്‍ ഒരു വെള്ളി നക്ഷത്രം വെട്ടി തിളങ്ങുന്നു .ഇന്ദ്രപ്രസ്ഥത്തിലെ ചാതുരങ്ങക്കളിക്കാര്‍ക്ക് പേടി സ്വപ്നമായി അണ്ണാ ഹസാരെ . പട്ടിണിപ്പാവങ്ങളുടെ ചോര ഊറ്റി കുടിക്കുന്ന അഴിമതി രാഷ്ട്രീയ ചെകുത്താന്മാര്‍ക്ക് ഇനി അല്പമെങ്കിലും മാറി ചിന്തിക്കേണ്ടി വരും . 2 ജിയും മറ്റു ജികളും ഇംഗ്ലീഷ് അക്ഷരങ്ങളില്‍ അറിയപ്പെടുന്ന മറ്റു അഴിമതികളുംഇനി ആവര്‍ത്തിക്കില്ലെന്ന് ആശ്വസിക്കാം .(അതൊരു സ്വപ്നമാനെങ്കില്‍ പോലും ) അത്തരം ഒരു ആദര്‍ശ ഭരണത്തിന്നായി നമുക്ക് കാത്തിരിക്ക്കം . ഇനി നമുക്ക് അണ്ണാ ഹസാരെക്ക് ജയ് വിളിക്കാം. പാവപ്പെട്ട ഭാരതീയന്റെ നെഞ്ഞത്ത് ചവിട്ടി നൃത്തമാടുന്ന ,വൃത്തി കേട്ട അഴിമതി രാഷ്ട്രീയക്കാരേ നിങ്ങളുടെ യുഗം അവസാനിച്ചിരിക്കുന്നു. ഇനിയുള്ള നാളുകള്‍ യഥാര്‍ത്ഥ ഭാരതീയന്റെതാണ് .തോട്ടങ്ങളിലും പാടങ്ങളിലും പണിയെടുക്കുന്ന രാപകലന്യേ ഒരു നേരത്തെ വയറ്റിപ്പിഴപ്പിന്നായി വിയര്‍പ്പോലിപ്പിക്കുന്ന ഇന്ത്യക്കാരന്റെ യുഗം ..ഹസാരെ മാരുടെ യുഗം .സര്‍വോപരി സത്യത്തിന്റെയും നീതിയുടെയും യുഗം
നാമൂസ് ജീ ..ഉചിതമായി താങ്കളുടെ വരികള്‍.. പക്ഷെ വാളിന്നു മൂര്‍ച്ച കുറഞ്ഞോ എന്നൊരു സംശയം. നന്നായിട്ടുണ്ട്. ..ഒച്ചപ്പാടുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.. .............................ഹാരിസ് കോയ ,ആലപ്പുഴ,ദമ്മാം
കാലികപ്രസക്തമായ ലേഖനം.
"സ്വാതന്ത്ര്യം നേടി അറുപതാണ്ടുകള്‍ പിന്നിട്ടിട്ടും ജനാധിപത്യമാണോ പണാധിപത്യമാണോ നമ്മുടെ മഹാ രാജ്യത്ത് വാഴുന്നതെന്ന് ആദര്‍ശപ്രതിബദ്ധത ഒരല്പമെങ്കിലും ഹൃദയത്തില്‍ ശേഷിക്കുന്ന ഓരോ ഇന്ത്യന്‍ പൌരനും സ്വയം ചോദിക്കേണ്ട ചോദ്യമാണ്". എന്റെ അഭിപ്രായം ഇവിടെയുണ്ട്.
മൂപരുടെ തനി നിറം (കാവി നിറം )ഇപ്പോള്‍ വെളിപ്പെട്ടില്ലേ??
ലേഖനം നന്നായി.
ഹസാരെയിലൂടെ ഒരു പ്രതീക്ഷക്കു തിരി കൊളുത്തി എന്നത് സ്വാഗതാര്‍ഹം.
അഴിമതിക്ക് മേല്‍ ആളികത്തി അത് വിജയമാകട്ടെ എന്നും പ്രാര്‍ഥിക്കാം.
പക്ഷെ ആരോപിക്കപ്പെടുന്ന പുതിയ രാഷ്ട്രീയ ബന്ധങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ട ബാധ്യതയും ഉണ്ട് ഹസാരെക്,
കാരണം കക്ഷി മത രാഷ്ട്രീയമില്ലാതെ പിന്നില്‍ അണിനിരന്ന ജനങ്ങളോട് കാണിക്കേണ്ട മര്യാദ ആണത്.
ഹസാരെ ചെയ്തത് വലിയ കാര്യം തന്നെ, സംശയമില്ല
ഒപ്പം എല്ലാവരും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുകയാണ് വേണ്ടത്.
അണ്ണാ ഹാസരക്ക് ആണ് ഇന്ന് ആത്മാര്‍ത്ഥ ഫാന്സുള്ളത്
പറയാം നമുക്ക് ഇന്ത്യന്‍ ജനാദിപത്ത്യ ത്തിന്‍റെ ഭാവി
സുരക്ഷിതമാവാന്‍ ഒരായിരം ഹസാരമാര്‍ ജന്മം കൊള്ളട്ടെ
"ഉത്തരേന്ത്യന്‍ തെരുവോരങ്ങളില്‍ റിക്ഷ വലിക്കുന്ന, രക്തം വിയര്‍പ്പാക്കി പാട ശേഖരങ്ങളില്‍ പകലന്തിയോളം പണിയെടുക്കുന്ന യഥാര്‍ത്ഥ ഭാരതീയന്‍റെ മനസ്സകത്ത് കമ്പോളക്കണ്ണുള്ള ക്രിക്കറ്റിലെ താരങ്ങളേക്കാള്‍ തിളങ്ങുന്നത് അണ്ണാ ഹസാരെയായിരിക്കും എന്നതില്‍ സംശയമില്ല" എനിക്കും പറയാനുള്ളത് ഇതുതന്നെ
അണ്ണാ ഹസാരെ ഒരു 'സുപ്രഭാതത്തില്‍' ഭാരതത്തില്‍ ഭൂജാതനായതല്ല, ഗാന്ധിമാര്‍ഗത്തില്‍ സന്ധിയില്ലാത്ത സമരങ്ങളുമായി അദ്ദേഹം നമുക്കിടയില്‍ ഉണ്ടായിരുന്നു, 'പ്രശംസ'യാല്‍ വീഴ്ത്തുന്ന അധികാര വര്‍ഗ്ഗത്തിന്റെ കുതന്ത്രങ്ങളില്‍ വീഴാതെ ഹസാരെമാര്‍ സമരങ്ങള്‍ തുടരട്ടെ,തോള് കുലുക്കിയല്ല ;തോളോട് ചേര്‍ന്ന് വേണം മുന്നേറാന്‍...............!
ചെറുവാടിയുടെ അഭിപ്രായത്തിനു ചുവടെ ഒരു കയ്യൊപ്പ്.
അങ്ങ് വടക്കെങ്ങൊ ഒരു സൂര്യോദയത്തിന്റെ പൊൻവെളിച്ചം...!!
എല്ലാം ഇരുളടഞ്ഞു പോയിട്ടില്ലെന്നൊരു തോന്നൽ ഏവരിലും പ്രതീക്ഷയുണർത്തുന്നു....!!?
ഇന്നു നമ്മുടെ ഭാരതത്തില്‍ കുടുതല്‍ കാണുന്ന മരാരോഗമാണ് അഴിമതി ...അതിനെതിരെ പ്രതികരിക്കാന്‍ യുവതി യുവാക്കള്‍ സങ്കടിക്കണം ...എന്നാല്‍ അണ്ണാഹസാരിയെ പോലെയുള്ളവരെ നമ്മള്‍ മാത്രക യാക്കണം എല്ലാ ഭാരതീയന്റെയും കടമയാണ് ....ജയ് ഹിന്ദ് ..ഇതു നല്ലൊരു തുടക്കമാകട്ടെ നമുക്ക് പ്രത്യക്ഷിക്കാം കുട്ടുകാരെ ........
അണ്ണാ ഹസാരെക്ക് അഭിവാദ്യങ്ങള്‍ ...!!
ഹസാരെ പ്രതീക്ഷക്കു തിരി കൊളുത്തി
അഭിവാദ്യങ്ങള്‍ ...
ഹസാരെയെ പോലെ വേണം ധാരാളം പേർ.എന്നാലെ നാട് നന്നാവൂ..
നാട് നന്നാവട്ടെ..
വീണ്ടും ഇന്ത്യയിൽ പ്രത്യാശയുടെ വെളിച്ചം...
കാലികപ്രസക്തമായ ലേഖനം.
വളരെ നല്ല വിവരണം നമൂസ്
ഹസരെ എന്ന ഒരു നല്ല വ്യക്തിയുടെ രാജ്യതിനുവേണ്ടിയുള്ള സമരം എന്നും നമ്മുടെ മനസ്സില്‍ ഇടം നേടിയിരുകുന്നു.........
പക്ഷെ നാം ഒന്ന് ചിന്തികണം, നമ്മള്‍ ഹസരക് ആശംസകളര്‍പിച്ചു , പിന്തുണച്ചു, എനിട്ട് അടുത്ത ക്രകറ്റ് വരുമ്പൊ അതു മറന്നു നാട് ചൂതാട്ട കളമാകുന്നു.. അല്ലേ?
എന്തുകൊണ്ട് നാം ഹസരെയെപോലെ ഒരു ചെറിയ ഗാന്ദി വചനമ്പോലും പഠികാതെ വെറും പാഴയി ജീവിച്ചുപോകൊന്നത്, ചിലപ്പൊ ഈ നാടിന്റെ വലിയ മാറ്റം നിങ്ങളുടെ ഒരു ചെറിയ പ്രവര്‍ത്തിലായിരികും"അണ്ണാന്‍ കുഞ്ഞും തന്നാലായത്" എന്നാണല്ലൊ ചൊല്ല്
ഒരു വ്യക്തി എന്ന നിലക് നമ്മളും ഇത്തരം നല്ല പ്രവര്‍ത്തികള്‍ക് മുന്‍ കൈയ് എടുത്ത് പ്രവര്‍തിക്കുക
നന്ദി നമൂസ്
ഈ വിഷയത്തില്‍ ബ്ലോഗ്ഗര്‍ ചെറുവാടിയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. അബ്ദുള്ളക്കുട്ടി മുതല്‍ ഹസാരെ വരെയുള്ളവര്‍ നടത്തിയ "മോഡി" സ്തുതികള്‍ മതേതരവാദികള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്. വികസനം എന്ന വാകുകൊണ്ട് ഇവര്‍ എന്താണ് ഉദേശിച്ചത് എന്നും മനസ്സിലാകുന്നില്ല...:(
2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ "121 കോടി" ആണ്. "ലോകകപ്പ് കിരീടം" എന്ന് പറയേണ്ടതുണ്ടോ? ലോകകപ്പ് എന്നോ ലോക കിരീടം എന്നോ പോരെ?
അണ്ണാ ഹസാരെ എന്ന മനുഷ്യന്‍റെ തോള്‍ ചേര്‍ന്ന് ഈ പ്രാര്‍ഥനയില്‍ പങ്കു ചേര്‍ന്ന ആയിരങ്ങളുടെ അഴിമതി വിരുദ്ധ മനസ്സുകള്‍ക്കാണ് നാം സ്മാരകങ്ങള്‍ പണിയേണ്ടത്
അല്പം ചില പ്രതീക്ഷയുടെ കിരണങ്ങള്‍ പതിയുമ്പോള്‍ അടങ്ങിക്കിടക്കുന്ന അത്രുപതികള്‍ ഉണര്‍ന്നു തല പൊക്കുന്നത് പ്രതീക്ഷ നല്‍കുന്നു.
തീര്‍ച്ചയായും... ഒരു സ്മാരകം അദ്ദേഹത്തിന് വേണ്ടി ഞാനും പണിതു...
പ്രതീക്ഷക്കു വകനല്കുന്ന് ഒരു സമീപനം. അഭിവാദ്യങ്ങൾ ചെരുവാടി പരഞ്ഞ അഭിപ്രായതൊടും യോജിക്കുന്നു... നന്ദി നാമൂസ് ഭായ്
നൂറ്റിപത്ത് കോടി ജനങ്ങളുടെ മനസ് തന്നെയാവട്ടെ ആ സമാരകങ്ങള്‍.
മോഡി സ്തുതികൾക്കിടയിലും അണ്ണാ ഹസാരെ നൽകുന്നത് പ്രതീക്ഷകൾ തന്നെയാണ്....നാമൂസിന് അഭിവാദ്യങ്ങൾ!
പൊതുജനങ്ങളുടെ വികാരങ്ങള്‍ക്ക് പുല്ലുവിലയെങ്കിലും ഉണ്ടെന്നു കാണിച്ചുകൊടുക്കുന്ന ജനകീയ സമരങ്ങള്‍ ഇനിയും ഇന്ത്യയില്‍ നടക്കണം. അധികാരത്തിന്റെ ഇടനാഴികളില്‍ അഴിമതിയുടെ കുത്തൊഴുക്ക് ഇതുകൊണ്ടൊന്നും തുടച്ചുനീക്കാന്‍ കഴിയില്ലെന്നറിയാം, എങ്കിലും രാജാവ് നഗ്നനാണെന്നു വിളിച്ചുപറയാന്‍ ഒരു ശബ്ദമെങ്കിലും പ്രതീക്ഷിക്കുന്ന സാധാരണക്കാരന്റെ ശബ്ദമാവാന്‍ അതിനു കഴിയട്ടെ...!!!
ആണ്‍കുട്ടികള്‍ അവശേഷിക്കുന്നുവെങ്കില്‍ കപട രാഷ്ട്രീയക്കാരനും കൂട്ടി കൊടുപ്പുകാരനും അഭ്രപാളികളില്‍ മാത്രം പോരാടുന്ന സിനിമാ മാഫിയക്കാരനുമല്ല ഫാന്‍സ് അസോസിയേഷനുകള്‍ സ്ഥാപിക്കേണ്ടത്. പകരം ആയിരം കോടികളുടെ അഴിമതിക്കെതിരെ പോരാടിയ അണ്ണാ ഹസാരെ എന്ന മഹാ മനുഷ്യന് വേണ്ടിയാണ്. അണ്ണാ ഹസാരെ എന്ന മനുഷ്യന്‍റെ തോള്‍ ചേര്‍ന്ന് ഈ പ്രാര്‍ഥനയില്‍ പങ്കു ചേര്‍ന്ന ആയിരങ്ങളുടെ അഴിമതി വിരുദ്ധ മനസ്സുകള്‍ക്കാണ് നാം സ്മാരകങ്ങള്‍ പണിയേണ്ടത്
അണ്ണാ ഹസാരെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ഇന്ത്യന്‍ ആണ്...അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍....
അണ്ണാ ഹസാരെ എന്ന മനുഷ്യന്‍റെ തോള്‍ ചേര്‍ന്ന് ഈ പ്രാര്‍ഥനയില്‍ പങ്കു ചേര്‍ന്ന ആയിരങ്ങളുടെ അഴിമതി വിരുദ്ധ മനസ്സുകള്‍ക്കാണ് നാം സ്മാരകങ്ങള്‍ പണിയേണ്ടത്
നാമൂസിന്റെ ഈ വരികൾക്ക് ഞാൻ ഒപ്പു ചാർത്തുന്നു... ധീരമായ ഇടപെടലുകൾ ഇത്തരത്തിൽ ഭാരതത്തിന്റെ വിവിധ കോണുകളിൽ നിന്നു ഉയർന്നാലേ നമ്മുടെ വ്യവസ്ഥിതി മാറ്റുവാൻ നമുക്ക് സാധിക്കൂ....
ആർക്കു വേണമെൻകിലും അനുകൂലിക്കാം... അവരുടെ കൊടിയുടെ നിറമോ ചിഹ്നത്തിനെ ഭംഗിയോ അവരുടെ അഭിപ്രായത്തെ താഴ്ത്തിക്കെട്ടാൻ ഇടയാകരുത്... ജനാധിപത്യം അതിന്റെ എല്ലാ അർഥ തലങ്ങളിലും പുലർന്നു കാണാൻ നാം ബദ്ധ ശ്രദ്ധരാകുക... ഹസാരെയ്ക്ക് സോളിഡരിറ്റി പ്രഖ്യാപിക്കുക...
ഹസാരെക്ക് കൊടുത്ത ഉറപ്പുകള്‍ പാലിക്കാന്‍ കൈക്കൂലി കൊടുക്കേണ്ടിവരും!
അത്പോലെ, അദ്ധേഹത്തിനു അവാര്‍ഡ് നല്‍കണമെങ്കിലും സ്മാരമകം പണിയണമെങ്കിലും 'ദമ്പടി' ഒരു പാട് വേണ്ടിവരും!
അതാണ് ഇന്ത്യ.
കളികള്‍ക്കിടയില്‍ നാം കാര്യങ്ങള്‍ പലതും മറന്നുപോകുന്നു..
നാമൂസിയന്‍ ഭാഷയില്‍ നല്ലൊരു ലേഖനം.
ആശംസകള്‍
കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുന്ന ജനങ്ങള്‍..നല്ലതിനു വേണ്ടി ഹസാരെയെപ്പോലെ പോരാടുന്ന ആളുകള്‍ക്ക് പിന്നില്‍ നമ്മുടെ ജീര്‍ണത ബാധിച്ച രാഷ്ട്രീയ കോമരം തുള്ളുന്ന ആളുകള്‍ക്ക് എതിരെ അണിനിരന്നാല്‍ ഇനിയും നമുക്ക് വിജയിക്കാം എന്തേ...
നല്ല ഒരു ലേഖനം..
ആശംസകൾ
നമ്മുടെ നാടിനു വേണ്ടിയും നാട്ടാർക്ക് വേണ്ടിയും പോരാടാൻ ഇതുപോലെ ചിലർ ഇല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ!!!
ഒന്നും സംഭിവിക്കില്ല ...ഒരു സൂപ്പര്‍ ഹിറ്റ്
പടം പോലെ അന്നാ ഹസാരെക്ക് എന്തെങ്കിലും
ചെയ്യാന്‍ ആയെങ്കില്‍ എന്ന് ഹീറോയെ നോക്കി
കൈ അടിക്കാന്‍ അല്ലാതെ ...തണല്‍ പറഞ്ഞത്
പോലെ ഇത് nadathi കിട്ടാനും കൈകൂലി വേണ്ടി
വരും .ആദ്യം കക്കുമ്പോള്‍ കൈ വിറക്കും ..
പിന്നെ അത് കളവേ അല്ല എന്ന് തോന്നും ..അങ്ങനെ
മാറിപ്പോയി നമ്മുടെ രാജ്യം ..പ്രതീക്ഷിക്കാം
നല്ല നാളെ ക്ക് വേണ്ടി ...ഒരു അണ്ണാ ഹസാരെ എങ്കിലും
നമുക്ക് വേണ്ടേ പ്രതീക്ഷിക്കാന്‍ ..!!..നന്നായി എഴുതി
നാമൂസ് ..
ഉചിതമായ ലേഖനം..നാമൂസ് നന്നായി എഴുതി..അഭിനന്ദനങ്ങള്‍...അണ്ണാ ഹസാരെയ്ക്ക് അഭിവാദനങ്ങള്‍..
ഇനി അദ്ദേഹത്തിന് അഭിവാദനങ്ങള്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ അത് അദ്ദേഹത്തോടുള്ള അനീതിയാവും.. പോസ്റ്റ് നന്നായിട്ടുണ്ട്.
ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക വികസന സ്വപ്നങ്ങൾക്ക് വൻഭീഷണിയായി നിൽക്കുന്നത് അഴിമതിതന്നെയാണെന്ന് സംശയമേതുമില്ലാതെ പറയാവുന്നതാണ്.
ഇതിനെതിരെ പൊതുജനം ശക്തമായി മുന്നോട്ട് വറേണ്ടതുണ്ട്.......
ഹസാരെയെപോലുള്ളവർക്ക് എല്ലാ പിന്തുണയും നൽകേണ്ടതുണ്ട്
നന്മയില് യോജിക്കുന്നു
അഭിവാദ്യങ്ങള്‍ ..
ഹസാരെക്കൊപ്പം ജനകോടികളുടെ മനസ്സും ഉണരുന്നു. പുതിയ ഒരു ഉയിര്‍ത്തെഴുനെല്‍പ്പ് സാധ്യമാവട്ടെ. ഒരു രണ്ടാം സ്വാതന്ത്ര്യ സമരം, അതിനുള്ള സമയം എന്നെ അതിക്രമിച്ചു. ഇതെങ്കിലും ഒരു തുടക്കമാവട്ടെ. നല്ല പോസ്റ്റ്
ഹസാരെ ഉയര്‍ത്തിയ പ്രതീക്ഷയുടെ ആ നാളം കെടാതെ നിലനില്‍ക്കട്ടെ!
nalla lekhanam
www.chemmaran.blogspot.com
salam ,, namoose,, anna sahareyude samarangale naam abinandikunnu ,,ennalum ,athinnu pinnam purathum chila kachavada thalprangal ,,olinjirikunnuvooo???? .
കുറ്റാക്കുറ്റിരുട്ടില്‍ ഒരു കൈത്തിരി വെട്ടം..അതാണു എന്റെ മനസ്സില്‍ അണ്ണാഹസ്സാരെ.. (മന്‍സൂര്‍ ഭായി..അങ്ങയുടെ ബ്ലോഗിന്റെ ലിങ്ക് ഞാന്‍ എന്റെ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്..)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?