
"ഏതൊരു നിയമത്തിനും ഒരുദ്ദേശ്യമുണ്ട്.ആ ഉദ്ദേശ്യത്തിനുമുണ്ടൊരു ഉദ്ദേശ്യം. അതിന്റെ സാധുതയിലാവണം ഏതൊരു നിയമത്തെയും സ്വീകരിക്കേണ്ടതും ബഹിഷ്കരിക്കെണ്ടതും."
മഹിത ജനാധിപത്യ പാരമ്പര്യ രാജ്യത്തെ ജനതിതിയുടെ അവകാശ സ്വാതന്ത്ര്യങ്ങളെ വ്യക്തമായും നിര്‍വ്വചിക്കുന്ന ഒരു ഭരണഘടന. അത് നിഷ്കര്‍ഷിക്കുന്ന പ്രതലത്തില്‍ ഭരണം നടത്തുന്ന വിവിധ അധികാര കേന്ദ്രങ്ങള്‍. കാലങ്ങളായി അവര്‍ ജനക്ഷേമമെന്ന അടിസ്ഥാന താത്പര്യം മുന്‍നിര്‍ത്തി അനവധി നിയമ പരിഷ്കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുകയുണ്ടായി. വിവിധങ്ങളായ കാര്യ പരിപാടികളുടെ അന്ത്യത്തില്‍ രാഷ്ട്രപതി തുല്യം ചാര്‍ത്തുന്നതോടെ പ്രാബല്യത്തില്‍ വരുന്ന ഓരോ നിയമത്തിന്റെയും നേരിട്ടുള്ള ഗുണഭോക്താക്കള്‍ രാജ്യത്തെ മൊത്തം ജനങ്ങളാണ്. അവരുടെ ജീവിത സന്ധാരണത്തിന് വേഗത കൂട്ടാനെന്ന പേരില്‍ ആവിഷ്കരിച്ച പല നിയമങ്ങളും അതിന്‍റെ വിപരീത ഫലം കൊയ്ത ചരിത്രം...