2011, ഓഗ 14

'ഇറോം' മലയാളം സംസാരിക്കുന്നു.

രാജ്യം ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചിതമായതിന്റെ അറുപത്തിയഞ്ചാമത് വാര്‍ഷികം കൊണ്ടാടുന്ന വേളയില്‍ ഞാനിവിടെ കുറിക്കുന്നത് മറ്റൊരു സ്വാതന്ത്ര്യ പോരാട്ടത്തെ കുറിച്ചാണ്. ഭരണകൂട ഭീകരതക്കെതിരില്‍ ഒരു സ്ത്രീ നടത്തുന്ന, നീതിക്ക് വേണ്ടിയുള്ള പോരാട്ടാത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആയിരക്കണക്കിന് വരുന്ന ഭാരതീയര്‍ക്ക് ആവേശവും ഊര്‍ജ്ജവുമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സഹന സമരത്തെ കുറിച്ച്. വളരെ അപ്രതീക്ഷിതമായി സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ട ഒരു സഹോദരിയെകുറിച്ച്. ഉരുക്കിനെപ്പോലും നാണിപ്പിക്കുന്ന/അസൂയപ്പെടുത്തുന്ന അവരുടെ നിശ്ചയദാര്‍ഢ്യത്തെ കുറിച്ചാണ് ഈ കുറിപ്പ്.

ഈജിപ്തില്‍ വിജയിച്ച, ഇപ്പോഴും ലിബിയടക്കമുള്ള അറബ് നാടുകളില്‍ നടന്നു കൊണ്ടിരിക്കുന്ന, ഇന്ന് ലോകം 'ജാസ്മിന്‍ വിപ്ലവം' എന്ന് പേര്ചൊല്ലി വിളിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് വേഗതകൂട്ടാന്‍ 'ഫൈസ് ബുക്ക്' പോലോത്ത സൈബര്‍ ഇടങ്ങളിലെ കൂട്ടായ്മകളുടെ സാന്നിധ്യം പോയ നാളുകളുടെ വിശേഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നൈല്‍ നദിക്ക് കുറുകെ മുമ്പൊരു വിമോചകന്‍ വിമോചനത്തിന്റെ മാര്‍ഗ്ഗം തെളിച്ചിരുന്നുവെന്നത് പോയ ചരിതത്തിലെ അവിസ്മരണീയമായ ഒരേട്‌. ഇന്നതേ തീരങ്ങളിലെ സമൂഹം അവരാല്‍ തന്നെ സ്വാതന്ത്ര്യത്തിലേക്കുള്ള പാലം പണിതുവെന്നത് വര്‍ത്തമാന ചരിത്രം. സ്വാതന്ത്ര്യത്തിനായുള്ള ഈ സമര വിളംബരത്തിന് വേദിയായത് ഇന്റര്‍ നെറ്റിന്റെ അതിരുകളില്ലാത്ത ലോകമായത് നാളെയുടെ ചരിത്രത്തെ, അതിലെ സൈബര്‍ ഇടങ്ങളുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു.

ആ കൂട്ടായ്മയുടെ കരുത്തിങ്ങ് മാമലകളുടെയും അളങ്ങളുടെയും നാട്ടിലേക്കും കൂടെ.. ഇറോം ശര്‍മ്മിളക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ആഗസ്റ്റ് 26ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഒരു ഉപവാസ സമരം സംഘടിപ്പിക്കുവാന്‍ മുഖ പുസ്തകത്തിലെ 'സപ്പോര്‍ട്ട് ഇറോം ശര്‍മ്മിള' എന്ന മലയാളി കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ഒരു നീണ്ട നിരയെത്തന്നെ ഉറപ്പുവരുത്തുന്നതില്‍ ഈ കൂട്ടായ്മയുടെയും ഐക്യദാര്‍ഡ്യ സമ്മേളനത്തിന്റെയും സംഘാടകര്‍ വിജയിച്ചിരിക്കുന്നുവെന്നത് സാംസ്കാരിക കേരളത്തിന് ഏറെ സന്തോഷത്തിന് വക നല്‍കുന്നൊരു കാര്യമാണ്. വ്യത്യസ്ത ആശയം പുലര്‍ത്തുമ്പോള്‍ തന്നെയും ഒരു നല്ല ലക്ഷ്യത്തിനായ് കൂട്ട്കൂടുകയും കൂടെകൂട്ടുകയും പരസ്പരം പറയുകയും കേള്‍ക്കുകയും ചെയ്യുക എന്നതെല്ലാം ജനാധിപത്യത്തില്‍ അവശ്യം വേണ്ട നല്ല ഗുണങ്ങളില്‍ ചിലത് മാത്രമാണ്. ആ അര്‍ത്ഥത്തില്‍, ഒരു നല്ല പ്രവര്‍ത്തനത്തിന്റെ ഭാഗമായി നില്‍ക്കാനുള്ള മലയാളത്തിന്റെ സന്നദ്ധതയെ നമ്മുടെ ജനാധിപത്യബോധത്തിന്റെ വളര്‍ച്ചയായി ഗണിക്കാവുന്നതാണ്. ഈ നല്ല ശ്രമത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന സുഹൃത്ത് രഞ്ജിത്, ഇര്‍ഷാദ്, റഫീഖ്, അഭിലാഷ് തുടങ്ങിയ ബഹുമാന്യ സുഹൃത്തുക്കള്‍ക്ക് ബ്ലോഗുലകത്തിന്റെയും ആദരം .

അറുപതുകളുടെ ആദ്യം മണിപ്പൂരില്‍ നടപ്പിലാക്കുകയും പിന്നീട് ആസ്സാം, മിസോറം, കശ്മീര്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുകയും ചെയ്ത 'പ്രത്യേക സൈനികാവകാശനിയമം' അതിന്റെ ക്രൂരമുഖം വെളിവാക്കിയപ്പോള്‍ സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ട ഒരു സമൂഹം. അവരുടെ പ്രതിനിധിയാണ് കവയത്രിയും പത്രപ്രവര്‍ത്തകയുമായ ഇറോം ശര്‍മ്മിള. ഈ നിയമപ്രകാരം സൈന്യത്തിന് ആരെയും എപ്പോഴും എവിടെ വെച്ചും അറസ്റ്റ് ചെയ്യാം. കേസ് ചാര്‍ജ്ജ് ചെയ്യാതെ നിരപാധിത്വം തെളിയിക്കാനുള്ള അവകാശംപോലും നിഷേധിച്ച് അനന്തകാലം തടവില്‍പ്പാര്‍പ്പിക്കുകയും ചെയ്യാം. പൗരാവകാശങ്ങളെ കശാപ്പുചെയ്യുന്ന ജനാധിപത്യവിരുദ്ധമായ ഈ നിയമത്തിന്റെ മറവില്‍ സൈന്യം നടത്തിയ അതിനിഷ്ടൂരമായ വെടിവെപ്പില്‍ {മാലോം കൂട്ടക്കൊല} സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര് കൊല്ലപ്പെട്ടു. ഇതില്‍ പ്രധിഷേധിച്ച്, ഈ നിയമമെടുത്തുകളയണമെന്നും ഭരണകൂടഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2000ല്‍ ഇറോം നിരാഹാരസത്യഗ്രഹം ആരംഭിച്ചു. അന്ന് തുടങ്ങി ഇന്നുമവസാനം കണ്ടിട്ടില്ലാത്ത ആ സമരത്തില്‍ നിന്നും അവരീസമയം വരെയും പിന്നാക്കം പോയിട്ടില്ല. അറിയാതെ അല്പം ജലം അകത്താകുമോ എന്ന ഭയത്താല്‍ പല്ലുതേപ്പ് പോലും ഉപേക്ഷിച്ച നിരാഹാര സത്യാഗ്രഹം. ഈ സമയത്തിനിടയില്‍ ആന്തരാവയവങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും അകാലത്തില്‍ ആര്‍ത്തവം ചക്രം നിലക്കുക ചെയ്തിട്ട് കൂടിയും ഭരണകൂടത്തിനിവര്‍ കേവലം ആത്മഹത്യക്ക് ശ്രമിച്ച ഒരു പെണ്ണുമാത്രമാണ്ത്രേ..! എന്നാല്‍, കോടിക്കണക്കിനു വരുന്ന ജനഹൃദയങ്ങളില് ഇവര്‍ ഭരണകൂട ഭീകരതക്കെതിരെയുള്ള പോരാട്ടാത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ്.

ഒരുപക്ഷെ, അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഷര്‍മിളയുടേതെന്ന് പറയാം. കാരണം, അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മാര്‍ദ്ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വസന്തകാലമാത്രയും ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ഈ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്. ഈ സഹന സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന, ഇന്നും ഈ ഗാന്ധിയന്സമരത്തോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന ഭരണകൂടം ജനകീയവിചാരണ ചെയ്യപ്പെടേണ്ടേ?

ഈ കൂട്ടായ്മ ഉറക്കെ പറയുന്നു.: പട്ടാളവും തീവ്രവാദികളും ഇരു ഭാഗത്തുമായി കളം ഭരിക്കുന്ന മണിപ്പൂരില്‍ അതു അമര്‍ച്ച ചെയ്യുന്നതിന്നായി ഒരു നിയമം ആവശ്യമെങ്കില്‍ അതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ, നിലവിലുള്ള നിയമത്തിനു മറവില്‍ നടന്ന അതിഭീകര ലൈംഗീകപീഡനങ്ങളും ക്രൂരതകളും അത്തരം ഒരു നിയമത്തിന്റെ ദുരുപയോഗം ശരിക്കും തുറന്നു കാട്ടുന്നു. ഭര്‍ത്താവിന്റെയും അമ്മമാരുടെയും മുന്നില്‍ വെച്ച് പട്ടാളക്കാരുടെ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന പെണ്‍കുട്ടികളുടെ നാട്ടില്‍ അമ്മമാര്‍ പൂര്‍ണ നഗ്നരായി " വരൂ ഇന്ത്യന്‍ പട്ടാളക്കാരെ.. വന്നു ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ " എന്ന് ഗതികെട്ട് അലറിക്കരയുമ്പോള്‍ ഇടിഞ്ഞു വീണത്‌ എന്റെയും നിങ്ങളുടെയും {ഓരോ ഇന്ത്യന്റെയും} മനസ്സാക്ഷി തന്നെയല്ലേ..? അവിടെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഈ നിയമത്തെ, അല്ല. ഈ കരിനിയമത്തെ ഈ ചതിയെ, ഭാരതീയരുടെ​ മാനം നശിപ്പിക്കുന്ന, ലജ്ജ കൊണ്ടവന്റെ തല താഴ്‌ത്താന്‍ നിര്‍ബന്ധിപ്പിക്കുന്ന ഏതൊരു നിയമത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു. കാരണം, 'മനുഷ്യന്‍' എന്നത് കുറച്ചു കൂടി ഭേദപ്പെട്ട ഒരു വാക്കാണ്‌.
അതെ, നാം കേവലമൊരു ഉടലല്ലെന്നും നമ്മിലിപ്പോഴും ജീവനുള്ളൊരു ആത്മാവ് അവശേഷിക്കുന്നുവെന്നതിന്റെ തെളിവിനായിട്ടാണെങ്കിലും നമുക്കൊന്ന് ഉറക്കെ കരയേണ്ടിയിരിക്കുന്നു. കുറഞ്ഞത്‌ ഈ അനീതികള്‍ക്കെതിരെ അരുതേ എന്നൊരു വിസമ്മതത്തിന്റെ തലയാട്ടലെങ്കിലും നമ്മില്‍നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇറോം പറയുന്നു. "ആത്മാവ് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സമര്‍പ്പിക്കാന്‍ നാം ഒട്ടും ഭയപ്പെടേണ്ടതില്ല. സ്നേഹപൂര്‍വ്വം പ്രതീക്ഷയോടെ "- ഈ വാക്കുകളില്‍ കാണാം സ്നേഹത്തിന്റെ, പ്രതീക്ഷയുടെ, അര്‍പ്പണ ബോധത്തിന്റെ, നിര്‍ഭയത്വത്തിന്റെ, മനുഷ്യത്വത്തിന്റെ ഉറച്ചശബ്ദം.

'ഈ ഉരുക്ക് വനിതയുടെ' പോരാട്ടം മണിപ്പൂര്‍ ജനതയ്ക്കുവേണ്ടി മാത്രമല്ല. ചൂഷണത്തിന്റെയും അവഗണനയുടെയും അന്യതാബോധത്തിന്റെയും പടുകുഴിയില്‍ ഉഴലുന്ന ആയിരങ്ങളുടെ കണ്ഠനാദമാണത്. ഇത്തരം അനീതികള്‍ക്കെതിരില്‍ ശബ്ദിക്കാതിരിക്കാന്‍ എന്ത് ന്യായമാണ് നമുക്കുള്ളത്. ഓര്‍ക്കുക, അനീതിക്കെരെ ശബ്ദിക്കാതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്. ഇവിടെ, നമുക്ക് ഒരൊറ്റ മനസ്സോട് കൂടെ തോളോട്തോള്‍ ചേര്‍ന്ന് മുന്നോട്ടു കുതിക്കാം.നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വിളവെടുപ്പിനായ്‌ നമുക്ക് ജനാധിപത്യമര്യാദകളെ വിത്തിറക്കാം. കൊടിയുടെ വര്‍ണ്ണമല്ല നമ്മുടെ ഈ ഒത്തു ചേരലിനു പ്രേരകം. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണീ ഒത്തുചേരല്‍. 'ജനാധിപത്യത്തിന്റെ പേരില്‍' അധികാരമേറി മനുഷ്യത്വ വിരുദ്ധത ജീവിതവ്രതമാക്കി മാറ്റിയ, നിരന്തരം നമ്മെ നോക്കി കൊഞ്ഞനം കുത്തുന്ന എല്ലാ അധികാര കേന്ദ്രങ്ങളും പ്രതിഷേധത്തിന്റെ ഈ തിരമാലകളില്‍ ഉലഞ്ഞു തകരട്ടേ.. ഈ സാഗര ഗര്‍ജ്ജനം കേട്ടിട്ടും സ്വസ്ഥമായി ഉറങ്ങാന്‍ ഇക്കൂട്ടര്‍ക്കാവുമോ.?

ഏതൊരു സമരമുഖത്തും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളെ നിരന്തരം അവഗണിക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തിനുമാവില്ല എന്നതാണ് സത്യം. കാരണം, അതാതുകാലങ്ങളില്‍ ജനത അനുഭവിക്കുന്ന അസംതൃപ്തിയുടെ ഉറക്കെപ്പറച്ചിലുകളാണ് സമരങ്ങള്‍. അവ സാധാരണ ജനതയുടെ ജനാധിപത്യത്തിലെ ഇടപെടലും പങ്കാളിത്തവും കൂടെയാണ്. അതിനെ തിരസ്കരിക്കുന്നതും നിരോധിക്കുന്നതും ജനാധിപത്യപ്രക്രിയയുടെ പരാജയവും മരണവുമാണ്‌. അതെ, ഇറോമിനുള്ള നമ്മുടെ പിന്തുണ നമ്മുടെ ജനാധിപത്യാരോഗ്യത്തിന്റെ വീണ്ടെടുപ്പിന്നും കൂടിയുള്ളതാണ്.

പിന്‍ കുറിപ്പ്: ഈ വിവരത്തെ കഴിവതും ആളുകളിലേക്ക് എത്തിക്കുന്നതില്‍, കൂടെ നമ്മുടെ ഗ്രാമങ്ങളില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ശ്രദ്ധയെ ക്ഷണിക്കുന്നതില്‍ സുഹൃത്തുക്കളുടെ സഹായം തേടുന്നു.

അന്നേ ദിവസം കോഴിക്കോട് മാനാഞ്ചിറയില്‍ ബ്ലോഗുലകത്തിലെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യവും ആഗ്രഹിക്കുന്നു. സന്നദ്ധരായിട്ടുള്ള ബ്ലോഗര്‍മാരുടെ പേര് വിവരം താഴെ കമന്റ്‌ ബോക്സിലായി രേഖപ്പെടുത്താന്‍ താത്പര്യപ്പെടുന്നു.
------------------------------------------------------------------------------------------------------------------------

ചേര്‍ത്തു വായിക്കാം.

നിറുത്തുക, ഈ ഭീകരത.

76 comments:

നാമൂസ് പറഞ്ഞു...

കൂടുതല്‍ വിവരങ്ങള്‍ അറിയുന്ന മുറക്ക് ഇവിടെ രേഖപ്പെടുത്തുന്നതാണ്. എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.

സ്വാതന്ത്ര്യം എല്ലാവരിലും ഒരുപോലെ അനുഭവമാകുന്ന ഒരു രാഷ്ട്രനിര്‍മ്മിതിക്കായി പ്രാര്‍ഥനയോടെ സുഹൃത്തുക്കള്‍ക്ക് ഒരായിരം സ്വാതന്ത്ര്യ ദിനാശംസകള്‍.!

ajith പറഞ്ഞു...

ഗ്രേറ്റ് ഷെയറിംഗ്. ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുന്ന വിലാപങ്ങള്‍ എന്നെങ്കിലും ഗര്‍ജനമായി മാറാതിരിക്കുമോ...?

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

http://below-poverty-line.blogspot.com/2010/11/blog-post_27.html

എന്റെ മറുപടികള്‍ ഇവിടെ.......

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

നമ്മള്‍ ഭാരതീയര്‍ ഓരോ സ്വതന്ത്രദിനവും വരുംപോഴും തെല്ലു അഹങ്കാരത്തോടെ പറയും ഞാനും ഒരു ഇന്ത്യന്‍ ആണെന്ന് !ഒരുപാട് അഹിംസ സമരങ്ങള്‍ വിജയിപ്പിച്ച പാരംര്യമുള്ള നമ്മള്‍ ഭാരതീയര്‍ ശര്മിലക്കു മുന്നില്‍ തലകുനിക്കുന്നു ?ഇവര്‍ ഒരു "സ്ത്രീ" ആയതു കൊണ്ട് മാത്രമാണോ ഈ സമരം വിജം കാണാത്തത് ?ഹേ ഭരണ കുടമേ ശര്മിലക്കു പിന്നില്‍ കോടിക്കണക്കിനു ഭാരതീയരുട് അനുഗ്രം ഉണ്ട് .നമ്മള്‍ ഇവരെ മത്ര്കയാക്കണം "ഈ നാളം ഒരിക്കലും അണയാതിരിക്കട്ടെ "എല്ലാ ഭാരതീയനെപോലെ ഞാനും വിശ്വസിക്കുന്നു ഈ സമരത്തിന്‌ വിജയം കാണും. ഒരു ശര്മിള്‍ക്ക് ജീവാപായം വന്നാലും ഒരായിരം ശര്മിലമാര്‍ ഉണ്ടാകും !!ഈ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു 'ജയ് ഹിന്ദ്‌ '!!

Jefu Jailaf പറഞ്ഞു...

ഈ നിശബ്ദത കൊടുങ്കാറ്റായി മാറാൻ നിമിഷങ്ങൾ മാത്രം..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നല്ല ഭാഷയില്‍ , നല്ല ആവേശത്തില്‍ പറഞ്ഞ ലേഖനം.
ആ ഒത്തുക്കൂടല്‍ വിജയമാവട്ടെ .
നീതി വിജയിക്കട്ടെ .
എന്‍റെയും ആശംസകള്‍

A പറഞ്ഞു...

വളരെ ശക്തമായ ഒരു പോസ്റ്റ്‌. മലയാളി
കൂട്ടായ്മയുടെ 'സപ്പോര്‍ട്ട് ഇറോം ശര്‍മ്മിള',
അതും ഒരു മഹത്തായ ഉദ്യമം തന്നെ.
ഈ കുറിപ്പില്‍ കാര്യങ്ങളെ ആര്‍ക്കും മനസ്സിലാവും
വിധം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ഇറോം ശര്‍മ്മിള യുടെ ഈ സഹന സമരം
ഒരു ഇതിഹാസം തന്നെയാണ്.

എന്നാലും ഒരു ആശങ്ക പങ്കു വെയ്ക്കട്ടെ.
ഈ ഗാന്ധിയന്‍ സമരങ്ങള്‍ എത്രത്തോളം
ഫലപ്രദമാണ് വര്‍ത്തമാന കാല മുതലാളിത്ത
ഇന്ത്യയില്‍? സത്യഗ്രഹ സമരങ്ങള്‍ക്ക് എപ്പോഴും
ഒരു ഓഡിയന്‍സ്‌ വേണം. അതില്ലാത്തിടത്ത്
(ആ ഓഡിയന്‍സ്‌) നിരഹാരമിരിക്കുന്നയാള്‍
പട്ടിണി കിടന്ന് ജീവന്‍ പോവുമെന്നല്ലാതെ
കാതലായ എന്ത് വിപ്ലവമാണ് നടക്കുക?

കോര്‍പറേറ്റു കള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്ക
പ്പെടുന്ന പാവങ്ങള്‍ വേണ്ട അളവില്‍ ഭക്ഷണമില്ലാതെ
ജീവിതം തന്നെ നിരാഹാര-ഭരിതം ആയ നിരാലംബരാകുന്നു.
ആ പട്ടിണിപ്പാവങ്ങള്‍ പിന്നെയും എന്ത് നിരാഹാരം
കിടക്കാന്‍. കിടന്നാല്‍ തന്നെ എന്ത് മാറ്റം വരാന്‍?
ഈ നിസ്സഹായാവസ്ഥയില്‍ നിന്നാണ് മാവോയിസം
ഉണ്ടാവുന്നത്.

HAINA പറഞ്ഞു...

സ്വാതന്ത്ര്യദിനാശംസകൾ!!

Anil cheleri kumaran പറഞ്ഞു...

ഭാവുകങ്ങൾ..

Akbar പറഞ്ഞു...

ഇറോം ശര്‍മ്മിളയുടെ പോരാട്ടത്തെ ഇനിയും അവഗണിച്ചു കൂടാ.

Unknown പറഞ്ഞു...

Red Salute

സീത* പറഞ്ഞു...

നന്നായി...വനരോദനങ്ങൾ ചിലപ്പോൾ ഗർജ്ജനങ്ങളായി മാറാറുണ്ട്...ഈ ഉരുക്കു വനിതയ്ക്ക് വേണ്ടിയും അങ്ങനൊന്നുണ്ടാവാൻ പ്രാർത്ഥിക്കാം...ഇത് ഷെയറു ചെയ്തതിനു നന്ദി....

നൗഷാദ് അകമ്പാടം പറഞ്ഞു...

നല്ല ശക്തവും തീവ്രവുമായ ഭാഷയില്‍ നാമൂസ് വിഷയം അവതരിപ്പിച്ചിരിക്കുന്നു.
എന്റെ എല്ലാ പിന്തുണയും അഭിവാദ്യങ്ങളും നേരുന്നു..!

പാറക്കണ്ടി പറഞ്ഞു...

ഇറോം ഷര്‍മിള സമാനതകളില്ലാത്ത സഹന സമരം ... . എന്റെ എല്ലാവിധ പിന്തുണയും .... നാമൂസ് വളരെ നന്നായി എഴുതി.

ഷബീര്‍ കെ ഒ പറഞ്ഞു...

അണ്ണാ ഹസാരയും സ്വാമിയും നടത്തുന്ന നാടകങ്ങള്‍ക്ക് കൊടുക്കുന്ന കവേരെജു എന്ത് കൊണ്ട് മീഡിയകള്‍ ഇറോം ശര്മിലയുടെയ് കാര്യത്തില്‍ കൊടുക്കുനില്ല ...എന്തയാലും നീതി വിജയിക്കട്ടെ . എന്‍റെയും ആശംസകള്‍

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഭരണകൂട ഭീകരതയുടെയും, അനീതിയുടെയും ഇര, ഇന്ത്യയുടെ ഇരുക്കുവനിത ഇറോം ശര്‍മിളക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഫേസ്ബുക്കിലുള്ള "ഇറോം ശര്‍മിള" ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും അഭിവാദ്യങ്ങള്‍.. നാമൂസ്‌ ഈ വിവരം ബൂലോകത്ത് എത്തിച്ചതിന് നന്ദി...

അജ്ഞാതന്‍ പറഞ്ഞു...

വിജയാശംസകള്‍ നേരുന്നു.
ഈറോം ശര്‍മ്മിളക്കും പോരാടുന്ന സകലജനങ്ങള്‍ക്കും അഭിവാദ്യങ്ങള്‍.
ഉപവാസ സമരം വിജയിക്കട്ടെ.

iqbal kechery പറഞ്ഞു...

ഭാവുഗങ്ങള്‍ ....!സ്വാതന്ത്ര്യ ദിനാശംസകള്‍.!

ഫസലുൽ Fotoshopi പറഞ്ഞു...

സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് ....
മൃതിയെക്കാള്‍ ഭയാനകം ...

grkaviyoor പറഞ്ഞു...

പ്രതികരിക്കു പതിയൗവന പുഴകടക്കുന്നോരെ

എടുക്കുക പടവാളാം തുലിക അറിയട്ടെ

മര്‍ദിത വര്‍ഗത്തിന്‍ വേദന ഒഴുകും കണ്ണിലുടെ

ഒഴുകും ചോരയുടെ കടം തിരുവോളം

നല്ല ഒരു പോസ്റ്റ്‌ നാമുസേ

Manoj vengola പറഞ്ഞു...

അറിഞ്ഞിട്ടും അറിയാത്ത പോലെ പലരും നടിക്കുകയാണ് ഇറോം ശര്‍മ്മിളയെ.അവരുടെ പോരാട്ടങ്ങള്‍ അവഗണിക്കപ്പെടുന്നുണ്ട്.
ഈ നല്ല പോസ്റ്റിന്‍റെ തോള്‍ ചേര്‍ന്ന് നില്‍ക്കുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

താങ്കളുടെ ഈ ഉറക്കെപറചിലുകള്‍ മറ്റുള്ളവര്‍ക്ക് ആവെശമാകട്ടെ എന്നാശിക്കുന്നു.
മന്ത്രിപുംഗവന്മാര്‍ ഒരു മണിക്കൂര്‍ നീരാഹാരം കിടന്നാല്‍ ആഴ്ചകള്‍ വാര്‍ത്തയാകുന്ന അതെ നാട്ടില്‍ തന്നെയാണ് ഈരോം ശര്മിലമാരും ജീവിക്കുന്നത്.
ഐശ്വര്യാ റായിക്ക് കുളിതെറ്റിയത് ഇപ്പോഴും ആഘോഷിച്ചു തീര്‍ത്തിട്ടില്ലാത്ത ഒരു സമൂഹത്തിലാണ് ഈ വനിതയും കഴിയുന്നത്.
(രണ്ടാമത്തെ ഫോട്ടോ നീക്കം ചെയ്യുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

എല്ലാവിധ ഭാവുകങ്ങളും നേരുന്നു..വന്ദേ മാതരം..

വാല്യക്കാരന്‍.. പറഞ്ഞു...

"ഒരു ചിറകു ഘടിപ്പിച്ചു
ഞാന്‍ ഭൂമി മുഴുവന്‍ സഞ്ചരിക്കും.
ജീവിതവും മരണവും മുഘാമുഖം നില്‍ക്കുന്നിടത്ത്
ഉണര്‍ത്തു പാട്ടുകള്‍ പാടും:
ലോകം ഒരുമിച്ചു സംഘ ഗാനം ആലപിക്കും "

ഇത് ഷര്‍മിളയുടെ കവിതയാണ്..
അല്ല നമ്മുടെ ഓരോരുത്തരുടെയും സ്വരമാണ്...

ഇതെന്നില്‍ ഉണ്ടാക്കുന്ന ആവേശം പറഞ്ഞറിയിക്കാന്‍ വയ്യ.

പ്രസ്തുത പരിപാടിയില്‍ എന്റെ സാന്നിധ്യം ഉറപ്പു വരുത്തുന്നു..
കൂടെ എന്റെ സുഹൃത്തുക്കളും ഉണ്ടാകും..
വിപ്ലവാഭിവാദ്യങ്ങള്‍...

ആചാര്യന്‍ പറഞ്ഞു...

നമ്മുടെ നാടിനു സ്വാതന്ത്രം ആക്ഹോഷിക്കാന്‍ എന്ത് അവകാശം..ഇപ്പോഴും അടിച്ചമര്‍ത്തപ്പെട്ടു പോലീസിന്റെയും ,പട്ടാലക്കാരന്റെയും ,രാഷ്ട്രീയ ദല്ലാള്‍ മാരുടെയും അകത്തളങ്ങളിലേക്ക് ആനയിക്കപ്പെടുന്ന ആയിരക്കണക്കിന് പാവപ്പെട്ട ആളുകള്‍ ,നമ്മുടെ നാട്ടില്‍ ജീവിച്ചു മരിക്കപ്പെടുമ്പോള്‍ ,രണ്ടു പേര്‍ക്ക് രണ്ടു നീതി നമ്മുടെ നാട്ടില്‍ നടപ്പിലാക്കപ്പെടുമ്പോള്‍,മഹാത്മ ഗാന്ധി അടക്കമുള്ള ആളുകളുടെ ത്യാഗങ്ങളുടെ ഫലമായ നമ്മുടെ ഈ നാടിനെ കട്ട് മുടിക്കുന്ന നാട്ടു പ്രമാനികലായ രാഷ്ട്രീയ കോമരങ്ങള്‍ ഇപ്പോഴും ഇവിടം വാഴുമ്പോള്‍..ഇറോം ശര്മിലയെപ്പോലെ ആ അധസ്ഥിത വര്‍ഗത്തിന്റെ ,അടിച്ചമര്‍ത്തപ്പെടുന്ന ജന വിഭാഗത്തിന്റെ മോചനത്തില്‍ മാത്രമേ നമ്മുടെ നാട് യഥാര്‍ത്ഥ സ്വാതന്ത്രം ആക്ഹോഷിക്കപ്പെടാവൂ...നന്ദി നമൂസ്‌ വീണ്ടും നല്ലൊരു ലേഖനത്തിന്...

Pradeep Kumar പറഞ്ഞു...

ഈ ഉരുക്ക് വനിതയുടെ' പോരാട്ടം മണിപ്പൂര്‍ ജനതയ്ക്കുവേണ്ടി മാത്രമല്ല.ചൂഷണത്തിന്റെയും അവഗണനയുടെയും അന്യതാബോധത്തിന്റെയും പടുകുഴിയില്‍ ഉഴലുന്ന ആയിരങ്ങളുടെ കണ്ഠനാദമാണത്.

അനീതികള്‍ക്കെതിരില്‍ ശബ്ദിക്കാതിരിക്കുക എന്നാല്‍ മൗനം എന്ന കുറ്റം ചെയ്യുക എന്നാണ് അര്‍ത്ഥം.

പ്രസ്തുത പരിപാടിയില്‍ തീര്‍ച്ചയായും ഞാനുമുണ്ടാവും,കൂടെ എന്റെ ഏതാനും സുഹൃത്തുക്കളും.

Renjith പറഞ്ഞു...

അതെ..സ്നേഹപൂര്‍വ്വം ...പ്രതീക്ഷയോടെ....
നമ്മള്‍ ഈ ധീര വനിതക്ക് പ്രണാമം അര്‍പ്പിക്കുന്നു....
ഇറോം ശര്മിലക്ക് കേരളത്തിന്റെ അഭിവാദ്യം.....

പ്രചരിപ്പിക്കുക....പങ്കെടു​ക്കുക....കേരളത്തിലെ ഫേസ്ബുക്ക് കൂട്ടായ്മയുടെ ചരിത്രത്തില്‍ പങ്കാളികളാവുക....സ്നേഹപൂര്​‍വ്വം....പ്രതീക്ഷയോടെ....

ചെറുത്* പറഞ്ഞു...

ശക്തമായ ഭാഷയില്‍ ലളിതമായ ലേഖനം.
നന്ദി നാമൂ‍സ്, ഇത്തരം പങ്കുവക്കലുകള്‍ക്ക്.
ഭാവുകങ്ങള്‍
പ്രാര്‍ത്ഥനകള്‍!

സര്‍ദാര്‍ പറഞ്ഞു...

നമുക്ക് അവരെ പിന്തുണക്കാം......ഈ കൂട്ടായ്മക്ക് ആശംസകള്‍..........നല്ല പോസ്റ്റ് നാമൂസ്.....

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

നാം ഒരുമിച്ചു നിന്നു ഒറ്റ ശക്തിയായി, ഒറ്റ മനസായി പ്രവര്‍ത്തിച്ചാല്‍ വിജയം കണ്ടെത്താന്‍ കഴിയും. കഴിയണം നമുക്ക്.... ഇറോം ശര്‍മിളക്കു അഭിവാദ്യങ്ങള്‍ ...! ഈ സംരംഭത്തിന് എല്ലാവിധ പിന്തുണയും...

നാമൂസ് പറഞ്ഞു...

ഈ സമരത്തോടുള്ള ബ്ലോഗുലകത്തിന്റെ പ്രതികരണം എന്നെയേറെ സന്തോഷിപ്പിക്കുന്നു.
കൂടാതെ, വാല്യക്കാരന്റെയും പ്രദീപ് കുമാര്‍ സാറിന്റെയും ഹ്രദയപൂര്‍വ്വമുള്ള സമീപനം ഒരു നല്ല മാതൃകയായി എനിക്കനുഭവപ്പെടുന്നു. ഈ കൂട്ടത്തിന്റെ പിന്തുണയില്‍ ഏറെ സ്നേഹത്തോടെ ഞാന്‍ നന്ദിയോതുന്നു.

കൊമ്പന്‍ പറഞ്ഞു...

ഈ റോം ശാര്‍മിള ക്ക് തികഞ്ഞ ഐക്ക്യ ദാര്‍ഡ്യം
ഈ പോരാട്ടങ്ങള്‍ക്ക് ഫലം കാണട്ടെ എന്നാഷിക്കുകയും ചെയ്യുന്നു

Lipi Ranju പറഞ്ഞു...

"'ഈ ഉരുക്ക് വനിതയുടെ' പോരാട്ടം മണിപ്പൂര്‍ ജനതയ്ക്കുവേണ്ടി മാത്രമല്ല. ചൂഷണത്തിന്റെയും അവഗണനയുടെയും അന്യതാബോധത്തിന്റെയും പടുകുഴിയില്‍ ഉഴലുന്ന ആയിരങ്ങളുടെ കണ്ഠനാദമാണത്." ശരിയാണ് നാമൂസ്, ഇത്തരം അനീതികള്‍ക്കെതിരില്‍ ശബ്ദിക്കുക എന്നത് നമ്മുടെ കടമയാണ് . ഇവിടെ എത്താന്‍ വൈകിയതിനു ക്ഷമിക്കൂ ...
ഈ ശ്രമത്തിനു എല്ലാവിധ പിന്തുണയും...

റാണിപ്രിയ പറഞ്ഞു...

Namoos...
Really njaan agrahichirunna post...thank u....

Sidheek Thozhiyoor പറഞ്ഞു...

സത്യത്തിനും നന്മക്കും തന്നെ അവസാന വിജയം ഭവിക്കട്ടെ!
സമൂഹത്തിന്‍റെ നേര്‍ക്ക്‌ ഉച്ചത്തില്‍ പറയേണ്ട വാക്കുകളാണ് ലേഖനത്തില്‍ ഉടനീളം.

SHANAVAS പറഞ്ഞു...

അതിശക്തമായ ലേഖനം...നമ്മുടെ ഭരണാധികാരികള്‍ കുരുടന്മാരും മൂകന്മാരും ആയിട്ട് പതിറ്റാണ്ടുകള്‍ ആയി...ഇറോം ഷര്‍മിള ഈ തെമ്മാടിതത്തിന്റെ ജീവിക്കുന്ന പ്രതീകം മാത്രം...സമാധാനപരമായി നിരാഹാരം തുടങ്ങാന്‍ ശ്രമിച്ച അണ്ണാ ഹജാരെയെ തിഹാര്‍ ജയിലില്‍ അടച്ച ഭരണകൂടം...ഇവരില്‍ നിന്നും നമ്മെ ആരാണ് രക്ഷിക്കാന്‍...കാത്തിരിക്കാം, ഒരു നല്ല നാളേയ്ക്കു വേണ്ടി...ഇപ്പോള്‍ അതിനേ കഴിയൂ...

Sandeep.A.K പറഞ്ഞു...

ഈ പോരാട്ടത്തിന് എല്ലാ വിജയാശംസകള്‍ നേരുന്നു..

കൂതറHashimܓ പറഞ്ഞു...

സഹന സമരത്തിനും, ഇറോം സപ്പോര്‍ട്ടിനും എല്ലാ പിന്തുണയും.
ഞാനും കോഴിക്കോട് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും.
ധീരര്‍ക്കെന്റെ ഒരായിരം വിപ്ലവാഭിവാദ്യങ്ങള്‍.!!!

Manoraj പറഞ്ഞു...

നല്ല ലേഖനം നമൂസ്.. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

kochumol(കുങ്കുമം) പറഞ്ഞു...

ശക്തമായ ഒരു ആശയത്തെ പ്രതിനിധീകരിക്കുന്നിടത്തോളം കാലം മനുഷ്യന്‍ ശക്തനാണ് ,അതിനു എല്ലാവരുടെയും പിന്തുണയും ആവശ്യമാണ്‌ വാക്കുകള്‍ നന്മക്ക് വേണ്ടി മുഴങ്ങട്ടെ ,ആശംസകള്‍ നേരുന്നു ,..

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

നാമൂസ് നന്നായി അവതരിപ്പിച്ചു..
എന്റെ എല്ലാ പിന്തുണയും അഭിവാദ്യങ്ങളും നേരുന്നു..

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ഐക്യദാർഢ്യം,ഐക്യദാർഢ്യം!

വി.എ || V.A പറഞ്ഞു...

ചരിത്രത്തിൽത്തന്നെ ആവർത്തിച്ചുണ്ടാവുന്ന ദുരന്തസംഭവങ്ങളിലൊന്ന് ഇവിടെയും. ഈ അക്രമമർദ്ദനത്തിനെതിരെ പ്രതികരിക്കേണ്ടത് അത്യന്തം ആവശ്യമാണ്. ഇവിടെ സൌദിയിലാണെങ്കിലും, എല്ലാവരുടേയും ഈ സ്വാതന്ത്ര്യവിപ്ലവസന്ദേശത്തിന് എന്റെയും അഭിവാദ്യവും സഹകരണവും ഉണ്ടായിരിക്കും. പ്രശ്നം നല്ലതുപോലെ അവതരിപ്പിച്ചിരിക്കുന്നു. മുന്നോട്ടു നീങ്ങട്ടെ...

അബുഹാനി പറഞ്ഞു...

ഞങ്ങള്‍ പന്കെടുക്കാന്‍ ആഗ്രഹിക്കുന്നു .. ഐക്യദാര്‍ഡ്യം അറിയിച്ച കേരളത്തിന്റെ പൊരുതുന്ന യവ്വനം സോളിടാരിറ്റി...

Anurag പറഞ്ഞു...

നല്ല ലേഖനം നമൂസ്

salimhamza പറഞ്ഞു...

വിപ്ലവാഭിവാദ്യങ്ങള്‍ ..... സത്യം പുലരും നീതി ജയിക്കും , സത്യം പുലരാനുള്ളതും , മിഥ്യ തകരാനുള്ളതുമാണ്......

yousufpa പറഞ്ഞു...

ആരു ഭരിച്ചാലും കോരനു കഞ്ഞി കുമ്പിളിൽ തന്നെ. നമ്മുടെ ശബ്ദങ്ങൾക്ക് മാറ്റൊലിയില്ലാതെ പോകുന്നു.മാറ്റുവിൻ ചട്ടങ്ങളെ.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

പരിപാടിക്ക് എല്ലാവിധ ഭാവുകങ്ങളും. ശരീരമിവിടെയെങ്കിലും മനസ്സ് കൊണ്ട് കൂടെയുണ്ടാവും... സത്യം വിജയിക്കാന്‍ തന്നെയുള്ളതാണ്.

sm sadique പറഞ്ഞു...

ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഈ സമരം വിജയം വരിക്കട്ടെ....

ബഷീർ പറഞ്ഞു...

സമാനതകളില്ലാത്ത സഹന സമരം..ഈ സമരം വിജയം വരിക്കട്ടെ.ആശംസകള്

ജീവി കരിവെള്ളൂർ പറഞ്ഞു...

ശക്തമായ ലേഖനം . സാധാരണക്കാരന്റെ സഹനസമരം ഈ കാലത്ത് ഒന്നോ രണ്ടോ കോളം വാര്‍ത്തയില്‍ ഒതുങ്ങിപ്പോവുമ്പോള്‍ വിജയം ആശാവഹമാണോ ?
എല്ലാ ഭാവുകങ്ങളും .

Unknown പറഞ്ഞു...

ഒരു ഇന്ത്യക്കാരനായതില്‍ അല്പ്പ്നേരമെങ്കിലും തലകുനിച്ചിരിക്കട്ടെ. രാജ്യത്തിന്റെ പ്രസിഡണ്ടും ഭരണപക്ഷത്തെ മുഖ്യകക്ഷിയുടെ പ്രസിഡണ്ടും വനിതകളായിരിക്കുന്ന ഈ അവസരത്തില്‍ പോലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നില്ലെങ്കില്‍, ചുരുങ്ങിയത് അത്തരം അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളെങ്കിലും എടുത്ത് കളയണം. സ്വാതന്ത്ര്യദിനാഘോഷവേളയിലെ ഈ മുറവിളിയെങ്കിലും കേന്ദ്രത്തിലെ മിണ്ടാപ്പൂച്ചകള്‍ കേള്‍ക്കട്ടെ.

Echmukutty പറഞ്ഞു...

ഈ സമരം തുടങ്ങീട്ട് എത്ര കാലമായി....ഇറോം ശർമ്മിളയുടെ ആത്മധൈര്യത്തിന് മുൻപിൽ അൽഭുതപ്പെട്ട് നിൽക്കാനേ കഴിയുന്നുള്ളൂ. അവരെഴുതിയ തീക്ഷ്ണമായ കവിതകൾ വായിയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അവരെ സന്ദർശിയ്ക്കുവാൻ കേരളത്തിൽ നിന്നു പോയ സാംസ്ക്കാരിക പ്രവർത്തകർ എഴുതിയിട്ടുള്ള ലേഖനങ്ങൾ വായിച്ചിട്ടുണ്ട്. ഇറോം ശർമ്മിളയുടെ അമ്മ അവർക്ക് നൽകുന്ന പിന്തുണയെക്കുറിച്ച് എഴുതപ്പെട്ട ഹൃദയ സ്പർശിയായ കുറിപ്പ് കണ്ടിട്ടുണ്ട്. ഈ സമരത്തെക്കുറിച്ചുള്ള ഒരു നാടകവും
ഉണ്ടായിരുന്നു.
ഇതെല്ലാമാണെങ്കിലും ആ സമരത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിവുള്ളവർ കുറവ്. അതുകൊണ്ട് തന്നെ അവരെ കണക്കറ്റു പുച്ഛിയ്ക്കുന്നവരേയും കാണാൻ കഴിഞ്ഞിട്ടുണ്ട്.
തെരഞെടുത്ത ജനതയോട് ആ ഭരണകൂടങ്ങൾ യുദ്ധം ചെയ്യുന്ന നാടുകളിൽ...ഇങ്ങനെയൊക്കെയാവാം ജീവിതമെന്ന് തല കുനിയ്ക്കുന്നു..

പോസ്റ്റ് നന്നായി.

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

നന്നായിരിക്കുന്നു. ഞാനും ഇറോം ശർമിളയുടേയും മേധാപട്കറുടേയുമൊക്കെ ഒരു ആരാധകനാണ്...

വീകെ പറഞ്ഞു...

ഇറോം ശർമ്മിളക്കഭിവാദ്യങ്ങൾ.....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരു ഇറോം ശർമ്മിളയെങ്കിലുമുണ്ടല്ലൊ അവർക്ക് വേണ്ടി പോരാടുവാൻ

ഫൂലന്‍ പറഞ്ഞു...

വളരെ ശക്തമായ നല്ലൊരു പോസ്റ്റ് വായിച്ചു കൊണ്ട് തന്നെയാകട്ടെ എന്റെ തുടക്കം ... അക്രമ മര്ദ്ദനതിനെതിരെ പോരാടി ക്കൊണ്ടിരിക്കുന്ന ഉരുക്ക് വനിതയുടെ പോരാട്ടത്തിന് എന്റെയും ഐക്യ ടാര്‍ഡ്യം.. പ്രാര്‍ഥനകള്‍... ഇനി ഇവിടൊക്കെ ഞാനും ഉണ്ടാകും അനുഗ്രഹിച്ചാലും..

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇറോം ശര്‍മിളയുടെ പോരാട്ടം സമാനതകളില്ലാത്ത ത്യാഗമാണ് . അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ നീതി അര്‍ഹിക്കുന്നതും.ദീര്‍ഘകാലമായി തുടരുന്ന ഈ ധര്‍മ സമരത്തിനു ലോകം മുഴുവനുമുള്ള മനുഷ്യാവകായ പോരാളികളുടെ ധാര്‍മിക പിന്തുണയുണ്ടാകും..

ഫൈസല്‍ ബാബു പറഞ്ഞു...

നാമൂസ്‌ ഇക്ക ..ഈ വിഷയം പറയാന്‍ തിരഞ്ഞെടുത്ത രീതി ഇനിയും മാത്രക യാക്കുക ,,അല്‍പ്പം ലളിതമായി പറഞ്ഞപ്പോള്‍ ഈ ബുധൂസിനു പെട്ടൊന്ന് മണ്ടയില്‍ കേറി ...!!
വരാനിരിക്കുന്ന കൂട്ടായ്മ യുടെ പൂര്‍ണ്ണമായ വിശേഷങ്ങളും പങ്കുവെക്കുമെന്നു പ്രതീക്ഷിക്കട്ടെ ~!

Dr.Muhammed Koya @ ഹരിതകം പറഞ്ഞു...

ദൈവമേ .....
എന്തൊരു ക്രൂരമായ ലോകം. നാണിച്ചു എന്റെ തല താഴ്ന്നു പോകുന്നു . രാഹുല്‍ ഗാന്ധി പറഞ്ഞ പോലെ "ഒരു ഇന്ത്യക്കരനായതില്‍ എനിക്ക് ലജ്ജ തോന്നുന്നു " എന്ന് പറയണമെന്നുണ്ട്. പക്ഷെ, ഞാനും ഒരു 'രാജ്യദ്രോഹിയായി' പോകുമോ എന്ന് പേടി. അന്ന ഹസാരെ, റാംദേവ് എന്നിവരെയൊക്കെ ഏറ്റെടുത്ത ജനം, ആഘോഷിച്ച മീഡിയ ഒന്നും ഇവരെ കാണാത്തതെന്തേ ??

നല്ല സ്ട്രോങ്ങ്‌ പോസ്റ്റ്‌. ഇങ്ങനെ തന്നെ പറയണം നമൂസ് . ഭാവുകങ്ങള്‍..!!

kharaaksharangal.com പറഞ്ഞു...

ഈറോം ശര്‍മിളയെക്കുറിച്ച് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മാതൃഭുമിയില്‍ വായിച്ചു അറിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ ഒരു വാരികയില്‍ വായിച്ചിരുന്നു, കിഴക്കന്‍ ഇന്ത്യയിലെ സ്ത്രീകള്‍ ഇന്ത്യന്‍ പട്ടാളക്കാരാല്‍ ലൈംഗീകചൂഷണത്തിന് വിധേയരാവുന്നത്. സത്യം പറഞ്ഞാല്‍ അപ്പോഴൊക്കെ ഞാന്‍ ലജ്ജിച്ചു തലതാഴ്ത്തിയിരുന്നുപോയിരുന്നു, നമ്മുടെ ഭാരത സംസ്കാരത്തിന്റെ ദുര്‍ഗദിയോര്‍ത്ത്. എന്തായാലും ലേഖനം വളരെ പ്രസക്തമായതാണ്. ഇനിയും ഇതുപോലുള്ള ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
കോഴിക്കോട് നടക്കാന്‍ പോകുന്ന കൂട്ടായ്മയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

Unknown പറഞ്ഞു...

അഭിവാദ്യങ്ങള്‍, ലേഖനത്തിന് ആശംസകള്‍.

Mohamed Salahudheen പറഞ്ഞു...

All the best!

Sulfikar Manalvayal പറഞ്ഞു...

ആശംസകള്‍ വാക്കുകകളില്‍, മാത്രം ഒതുക്കാന്‍ ശ്രമിക്കുന്ന നാം, സമൂഹത്തിന്‍റെ കാര്യമോര്‍ത്ത് ലജ്ജിക്കെണ്ടിയിരിക്കുന്നു. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഒരു സ്ത്രീ... ഇത്ര കാലം തുടര്‍ച്ചയായി നിരാഹാരം കിടന്നിട്ടും, കണ്ണ് തുറക്കാത്ത ഭരണ കൂടതെയോര്‍ത്തു, സങ്കടം കൊള്ളാനേ കഴിയൂ നമുക്ക്. എന്നാലും അടുത്ത ഇലക്ഷനും അവരെ തന്നെ വിജയിപ്പിക്കാന്‍ നാം അഹോരാത്രം ശ്രമിക്കും. പൊതുജനമെന്ന നാം കഴുത. അല്ല മരക്കഴുത. ശേ. ... കഷ്ടം.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

വളരെ നന്നായി പറഞ്ഞിരിക്കുന്നു.തലസ്ഥാനത്ത് നടത്തുന്ന സമരങ്ങള്‍ മാത്രം മീഡിയകളില്‍ നിറയുമ്പോള്‍ ഇറോം നടത്തുന്ന ഈ സഹനസമര ജ്വാല കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

നന്നായി നാമൂസ്. പക്ഷേ, അണ്ണാ ഹസാരെയുടെ ഉപവാസനാടകത്തിന്റെ ഗ്ലാമര്‍ ഈ സഹനസമരത്തിന് ഇല്ലാതെ പോയി. :-(

ഭാനു കളരിക്കല്‍ പറഞ്ഞു...

എന്തു കൊണ്ട് ഒരു സമരം വര്‍ഷങ്ങളോളം നീണ്ടു നില്‍കുകയും പടര്‍ന്നു പിടിക്കാതെ ഇരിക്കയും ചെയ്യുന്നു?
ജനകീയ സമരങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം എന്തുകൊണ്ട് കുറയുന്നു?
ജനങ്ങള്‍ ആണ് സമരം ചെയ്യേണ്ടത്. ജനത തങ്ങളുടെ ആവശ്യം മനസ്സിലാക്കുകയും തിരമാല പോലെ അലയടിച്ചു ഉയരുകയും വേണം. അത്തരം സമരങ്ങള്‍ക്ക് മുന്നില്‍ ഭരണകൂടങ്ങള്‍ക്ക് കൈയ്യും കെട്ടി നോക്കി നില്‍കാന്‍ ആവില്ല. ഈറോം ശര്‍മ്മിളയുടെ സഹന സമരം ത്യാഗപൂര്‍ണമാകുമ്പോഴും അത് വിജയം കണ്ടെത്താതിരിക്കുന്നത് അതുകൊണ്ടാണ്. സന്നദ്ധ സംഘടനകളുടെ എല്ലാ സമരങ്ങള്‍ക്കും ഈ പിഴവ് സംഭവിക്കുന്നുണ്ട്. എല്ലാ മണിപ്പൂരികളുടെയും എങ്കിലും പിന്തുണ നേടിയെടുക്കാനും മണിപ്പൂരി പ്രതിരോധത്തില്‍ ഊന്നിയ സമരമായി കേന്ദ്ര സര്‍ക്കാരിന് തലവേദനയുണ്ടാക്കി സമരം വികസിക്കപ്പെടണം എന്നാണ് എന്റെ അഭിപ്റായം. സഹന സമരങ്ങള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ രീതി മാറേണ്ടതുണ്ട്. നന്ദിഗ്രാമും സിനഗൂരും ശരിയായ മാതൃകകള്‍ ആണ്. സായുധ സമരം ആവശ്യമെങ്കില്‍ അത് സ്വീകരിക്കാന്‍ ഒരിക്കലും മടിക്കരുത്. സമരങ്ങളുടെ കോണ്ട്രാക്ടര്‍ ആയി സമര നേതൃത്വങ്ങള്‍ മാറരുത്. സമരം ജനങ്ങളുടെ ഉത്സവമാകണം. ഈജിപ്ത് നല്‍കുന്ന പ്രധാന പാഠം അതാണ്‌. അല്ലാതെ ഫെയ്സ് ബുക്ക് അല്ല.

എട്ടുകാലി പറഞ്ഞു...

~~~~~~~~~~~
ശ്രദ്ധേയമായ ലേഖനം തന്നെ, സംശയമില്ല. വരുന്ന ദിവസം നടക്കാനിരിക്കുന്ന ഉപവാസസമരം ഒരു പൊറാട്ട് നാടകമല്ലെ? ഇതില്‍ എത്രമാത്രം ഉദ്ദേശ്യശുദ്ധിയുണ്ടെന്നത് സംശയപരമാണ്. ഉപവാസം എത്രമണിക്കൂര്‍ നേരമാണ്? ഈ നോമ്പ് കാലത്ത് മുസ്ലീം ജനതയും അവര്‍ക്കൊപ്പം പലരും 12 മണിക്കൂര്‍ ഒറ്റിറ്റ് ഉമിനീര്‍ പോലുമിറക്കാതെ ഉപവസിക്കുന്നുണ്ട്.

ഒരാള്‍ക്കൂട്ടത്തിനെ സംഘടിപ്പിച്ച് അതൊരു വാര്‍ത്തയാക്കി മാറ്റുവാനാണിതെന്നത് മാത്രമാണ് ലക്ഷ്യമെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ ഉദ്യമങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ എത്രമാത്രം ആധികാരികതയോടെ സമീപിക്കും? എത്ര നാള്‍ പ്രേക്ഷകരില്‍ (പങ്കെടുക്കാത്തവര്‍ക്ക് പ്രാധാന്യം) ഈ സമരം ഓര്‍മ്മയില്‍ ഉണ്ടാകും?

ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നത്, അണ്ണാ ഹസാരെയുടെ ഉപവാസം മാധ്യമങ്ങളും ജനതയും ആഘോഷമാക്കി മാറ്റുമ്പോള്‍ ഇത്രയും കാലമായ് ഇറോം ശര്‍മ്മിള അറിയപ്പെടാതെ പോയത് (പോകുന്നതും) എന്തുകൊണ്ടാണ്?

ഉത്തരം വളരെ ലളിതമാണ്, സ്ഥാപിത താല്‍പ്പര്യത്തിന്റെ ചട്ടുകമാകുന്നു ഹസാരെ എന്ന പ്രമുഖ എഴുത്തുകാരിയുടെ സന്ദേഹവും ഇറോം ശര്‍മ്മിള മനുഷ്യത്വത്തിന് വേണ്ടിയും എന്നതുമാണ്.

ഒരു ഹസാരെയെ വെച്ച് ഇന്ത്യയില്‍ ജനമുന്നേറ്റം നടത്തി ഈജിപ്തിലെന്നെ പോലെ ഭരണം അട്ടിമറിക്കാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നത് പോലെത്തന്നെയാണ് വെര്‍ച്ച്വല്‍ കൂട്ടായ്മയിലൂടെയും മറ്റും ആള്‍ക്കാരെ ഇറോം ശര്‍മ്മിളയ്ക്ക് പിന്നില്‍ അണിനിരത്താമെന്നതും.

കാരണങ്ങള്‍, ഈജിപ്തിലെപ്പോലെ ഏകാധിപത്യഭരണത്തിലെ അസംതൃപ്തി ഇവിടെയില്ല, വെര്‍ച്ച്വല്‍ സാക്ഷരത എത്രയാണ് ഇന്ത്യയില്‍? പിന്നെ പത്രദൃശ്യമാധ്യമങ്ങള്‍ എത്രമാത്രം അനുകൂലിക്കും, ഇത്തരം സമരശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നതും ചോദ്യത്തിന് വക നല്‍കുന്നു, ഇന്നത്തെ പത്ര-ദൃശ്യമാധ്യമ ധര്‍മ്മം നമുക്ക് നേരിട്ട് അറിയാവുന്നത് കൊണ്ട് തന്നെ.
...............
ഓ:ടോ:-ചില താ‍രതമ്യങ്ങള്‍ ഇവിടെ എടുത്ത് പറഞ്ഞത്, എന്ത് വിശ്വസിക്കണമെന്നത് അടിച്ചേല്‍പ്പിക്കുന്ന തരം മാധ്യമധര്‍മ്മമാണ് ഇന്ന് ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ എല്ലാ നല്ലതെന്ന് മാധ്യമങ്ങള്‍ പറയുന്നതിനെ സംശയാസ്പദമായ് അല്ലാതെ സമീപിക്കാന്‍ തരമില്ല. സമരങ്ങള്‍ വിജയിക്കുമ്പോള്‍ ജനതയാണ് വിജയിക്കുന്നത്, പക്ഷെ മുതലെടുപ്പ് സമരങ്ങളായ് മാറുമ്പോള്‍ സന്ദേഹം സ്വാഭാവികം..

എല്ലാ സമരങ്ങളും വിജയിക്കട്ടെ..
~~~~~~~~~~~

Mohammed Kutty.N പറഞ്ഞു...

ഇറോം ശര്‍മിളയെക്കുറിച്ചുള്ള താങ്കളുടെ പോസ്റ്റ്‌ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഈ ബ്ലോഗു തുറക്കാന്‍ പല തവണ ശ്രമിച്ചിട്ടും പറ്റിയില്ല.അതാണ്‌ വൈകിപ്പോയത്.facebook-ല്‍ വായിച്ചിരുന്നു ഉപവാസ വിവരങ്ങള്‍ .11 വര്‍ഷമായി സഹന സമരം ചെയ്യുന്ന ഇറോമിന്റെ കദന ചിത്രം കണ്ട് കരളലിയാത്ത ഈ ലോകത്തിന്‍റെ നിഷ്ടൂരത എത്ര ക്രൂരമാണ്!നിങ്ങള്‍ക്ക് എന്‍റെയും അഭിവാദ്യങ്ങള്‍ !
പ്രിയ സുഹൃത്തേ,ഇന്നൊരു തെറ്റു പറ്റി.നാമൂസിന്റെ എന്ന് കരുതി 'സാമൂസി'ന്‍റെ ബ്ലോഗില്‍ comment ഇട്ടപ്പോള്‍ ഈ വിവരങ്ങള്‍ കൂടി എഴുതിപ്പോയി.സാരമില്ല.അതവിടെ കിടക്കട്ടെ.....

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഇറോം ശര്‍മ്മിള ധീരതയുടെ പര്യായമാണ് ,,,,

priyag പറഞ്ഞു...

പീഡന വാര്‍ത്തകള്‍ക്ക് കൊടുക്കുന്നതിന്റെ ഒരു പത്ത് ശതമാനം importance ഇറോം sharmilakku കൊടുത്തിരുന്നെങ്ങില്‍ ആ സമരം പണ്ടേ വിജയിച്ചേനെ

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന പെണ്‍കുട്ടികളുടെ നാട്ടില്‍ അമ്മമാര്‍ പൂര്‍ണ നഗ്നരായി " വരൂ ഇന്ത്യന്‍ പട്ടാളക്കാരെ.. വന്നു ഞങ്ങളെ ബലാല്‍സംഗം " എന്ന് ഗതികെട്ട് അലറിക്കരയുമ്പോള്‍ ഇടിഞ്ഞു വീണത്‌ എന്റെയും നിങ്ങളുടെയും {ഓരോ ഇന്ത്യന്റെയും} മനസ്സാക്ഷി തന്നെയല്ലേ..? അവിടെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഈ നിയമത്തെ, അല്ല. ഈ കരിനിയമത്തെ ഈ ചതിയെ, ഭാരതീയരുടെ​ മാനം നശിപ്പിക്കുന്ന, ലജ്ജ കൊണ്ടവന്റെ തല താഴ്‌ത്താന്‍ നിര്‍ബന്ധിപ്പിക്കുന്ന ഏതൊരു നിയമത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു. കാരണം, 'മനുഷ്യന്‍' എന്നത് കുറച്ചു കൂടി ഭേദപ്പെട്ട ഒരു വാക്കാണ്‌. ഇറോം sharmilakku അഭിവാദനങ്ങള്‍.

മന്‍സൂര്‍ കൈലമഠം പറഞ്ഞു...

nannaayi.....

മുകിൽ പറഞ്ഞു...

ജീവന്റെ ആത്മബലം..

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

ഇറോമിനെ കുറിച്ച് വളരെ മുന്‍പ് ഞാന്‍ ഫേസ് ബുക്കില്‍ എഴുതിയ ഒരു ലേഖനത്തിന്റെ ചില പ്രസക്ത ഭാഗങ്ങള്‍ ഇത് കണ്ടപ്പോള്‍ ഇവിടെ ചേര്‍ക്കാന്‍ തോന്നുന്നു.




ഇന്ത്യയില്‍ നമ്മള്‍ ജീവിക്കുന്നു എങ്കിലും ഇവിടെ നടക്കുന്ന പല കാര്യങ്ങളിലും നമ്മള്‍ ഇടപെടുന്നില്ല അല്ലെങ്കില്‍ പ്രതികരിക്കുന്നില്ല എന്നത് തികച്ചും ഖേദകരം തന്നെ. വാര്‍ത്താ മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കായി നെട്ടോട്ടം ഓടുന്ന ഈ കാലത്തും മനപൂര്‍വമോ അല്ലാതെയോ ചില വാര്‍ത്തകള്‍ക്ക് വേണ്ട ജന ശ്രദ്ധ കൊടുക്കാന്‍ ആരും ശ്രമിക്കുന്നില്ല. ഈ അടുത്ത കാലത്താണ് , എന്‍റെ ഒരു സുഹൃത്ത് കമാല്‍ , ഇറോം ചാനു ശര്‍മിലയെ അറിയുമോ എന്ന് ചോദിച്ചത് . ചോദ്യത്തിന് ഞാന്‍ തമാശ രൂപത്തില്‍ മറുപടികള്‍ പലതും പറഞ്ഞെങ്കിലും അവനു കാര്യമായിട്ട് എന്തോ പറയാന്‍ ഉണ്ടെന്നു എനിക്ക് തോന്നുകയും അവന്‍ അയച്ചു തന്ന ലിങ്കുകളിലൂടെ ഞാന്‍ ഇറോം ചാനു ശര്‍മിലയെ അന്വേഷിച്ച് യാത്രയാകുകയും ചെയ്തു. ഇന്റെര്‍നെറ്റിലൂടെ മണിപ്പൂരിലെത്തിയ എനിക്ക് അവരെ കുറിച്ച് അന്വേഷിക്കാതെ തന്നെ അവിടെ നടക്കുന്ന പ്രശ്നങ്ങളുടെ ഒരു ഏകദേശ രൂപം വീണു കിട്ടി.

പതിനൊന്നു വര്‍ഷങ്ങളായി നിരാഹാര സമരം നടത്തുന്ന ഇറോം ഷര്‍മിള ഒരു കവയത്രിയും , പത്ര പ്രവര്‍ത്തകയും ആയിരുന്നു. മണിപ്പൂരില്‍ , ഒരു താഴ്വരയില്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബസ്‌ കാത്തു നിന്ന പത്തോളം പേരെ ഇന്ത്യന്‍ സേന വെടി വച്ച് കൊന്നതിനെ തുടര്‍ന്നാണ്‌ , ഇറോം ഷര്‍മിള തന്റെ പ്രതിഷേധം അറിയിക്കാന്‍ ഒരു നിരാഹാര സമര പരിപാടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. മണിപ്പൂരില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പട്ടാളത്തിന്റെ പ്രത്യക അധികാര നിയമം പിന്‍വലിക്കും വരെ പട്ടിണി കിടക്കാന്‍ തീരുമാനിച്ച ഈ വനിതക്ക് മേല്‍ ആത്മഹത്യാ ശ്രമത്തിനു കുറ്റം ചുമത്തി സര്‍ക്കാര്‍ അവരെ ജയിലില്‍ അടച്ചു എന്നാണു എനിക്ക് അറിയാന്‍ സാധിച്ചത്. ഇന്നും അവര്‍ ജയിലില്‍ കിടക്കുന്നു, മൂക്കിലൂടെ ദ്രവ രൂപത്തില്‍ നിര്‍ബന്ധിച്ചു ഭക്ഷണം നല്‍കി കൊണ്ട് പോലീസുകാര്‍ അവരുടെ ജീവന്‍ നില നിര്‍ത്തുന്നു. നീണ്ട പതിനൊന്നു വര്‍ഷങ്ങളായിട്ടും.... നമ്മള്‍ പലരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല.

. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പേ സമാധാനത്തിനു ഉള്ള രവീന്ദ്ര നാഥ ടാഗോര്‍ സമ്മാനം ഇറോമിന് കൊടുത്തെങ്കിലും , അര്‍ഹിക്കുന്ന നീതി കൊടുക്കാന്‍ കഴിയാതെ പോയത് ഇന്ത്യയുടെ നീതി ന്യായ വ്യവസ്ഥയിലുള്ള സാധാരണക്കാരന്റെ വിശ്വാസത്തെ ഇല്ലാതാക്കുന്നു.

നിരാഹാര സമരവും, സത്യാഗ്രഹ സമരവും നമുക്ക് പഠിപ്പിച്ചു തന്ന മഹാത്മാവിന്റെ ഈ മണ്ണില്‍ ഇതെല്ലാം എന്ന് മുതല്‍ക്കാണ് തെറ്റും കുറ്റവും ആയത് ? ഇന്ത്യയില്‍ കയറി വന്നു സ്ഫോടനവും, വെടി വെപ്പും നടത്തി പോകുന്ന ഇസ്രേല്‍ , ഇറ്റലി കാരോട് ഈ നിയമങ്ങള്‍ക്കു എന്ത് കൊണ്ട് തന്റേടം കാണിക്കാന്‍ സാധിക്കുന്നില്ല ?

ഇറോം ചെയ്ത തെറ്റെന്താണ് ? അക്രമത്തിലൂടെ പ്രതികരിച്ചില്ല എന്നതോ ..ഇതാണോ ജനാധിപത്യ സ്വതന്ത്ര സുന്ദര ഭാരതം ? ഇവിടെയാണോ നമ്മള്‍ ജീവിച്ച് മരിക്കുന്നത് ?

തുമ്പി പറഞ്ഞു...

ഇവിടെ വരാന്‍ താമസിച്ചതില്‍ ഖേദിക്കുന്നു. അനീതിക്കെതിരെ ആത്മസംഘര്‍ഷങ്ങള്‍ ഉള്ളിലൊളിപ്പിക്കുമ്പോഴും, ഇവ്വിധം ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നവരെ കാണുന്നത് തന്നെ ആനന്ദമാകുന്നു. ജനാധിപത്യമെന്ന് അഭിമാനിക്കുമ്പോഴും, തലകുനിക്കേണ്ടി വരുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ വാക്കുകളെ പടവാളാക്കി ജനമനസ്സുകളില്‍ ഉരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകത്തക്ക രീതിയിലുള്ള ഈ എഴുത്തിനെ നമിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms