2011, നവം 24

വിരേചനത്തിന്റെയൊഴുക്ക്

വിരേചനത്തിന്റെയൊഴുക്ക്. അഴിഞ്ഞ കെട്ടുകളും കൊളുത്തുകളും കുടുക്കുകളും.. ഇത്രമേലെനിക്കാരെയും ഒന്നിനെയും വിശ്വാസമില്ല. ഇടക്ക് സമര്‍പ്പണം പോലൊരു വായ്പ്പാട്ട്, ഒപ്പമിരിക്കുമ്പോള്‍, സഭ്യയതയൊട്ടുമില്ലാത്തൊരു ആഭാസനാകുന്നു ഞാന്‍. മറ്റു ചിലപ്പോള്‍, ധ്യാനത്തിലുമാണ്. ഞങ്ങളുടെ പ്രണയത്തിലെന്ന പോലെ..!!! പതയിലലിഞ്ഞു കമിതാക്കളെന്നകണക്ക് നമ്മളൊന്നാകുന്നു. അപ്പോഴായിരിക്കും, 'വിരേചന ഗുളിക' കഴിച്ചൊരു കൂട്ടം, "ജോലിക്ക് പോവാന്‍ സമയമായി" എന്നാര്‍ത്തു ശകാരിക്കുന്നത്. എന്നെ തണുപ്പിച്ച ജലധാരയില്‍ നിന്നും ദേഹത്തല്പാല്പം ജലകണങ്ങള്‍ ബാക്കിയാക്കി, നനഞ്ഞ അരക്ക് താഴെ ആയി മുണ്ട് വാരിച്ചുറ്റി തിടുക്കത്തില്‍ പുറത്തേക്ക്....!!! ഇന്നുമിന്നലെയും, ഇനിയെന്നും... ഇതുതന്നെ ഗതി.! നിയമസഭാമന്ദിരം പോലൊരു ശൌച്യാലയം പണിയിക്കാന്‍ ഞാനും സമരത്തിലാണ്. ഭാര്‍ഗ്ഗവ'ക്ഷേത്രാങ്കണത്തില്‍, ...

2011, നവം 10

മാതൃകകള്‍ ഉണ്ടാകുന്നത്.

മാതൃകകള്‍ ഉണ്ടാകുന്നത്. ആകാശത്തു നിന്നടര്‍ന്ന നക്ഷത്രത്തിനു പ്രതീക്ഷയുടെ സ്വര്‍ഗ്ഗവാനം താണ്ടിയ കുഞ്ഞുപറവകള്‍ ഹൃദയരക്തം ഊര്‍ജ്ജമായ് കൊടുത്തിട്ടു പോകുന്ന കാഴ്ചയെത്ര ഹൃദ്യം. ഇന്ദ്രപ്രസ്ഥത്തിലെ വാനരക്കൂട്ടങ്ങളോട് ദൈവ സമക്ഷം വ്യവഹാരത്തിലേര്‍പ്പെട്ട് മാനനഷ്ടത്തിന് പരിഹാരം ചോദിക്കുന്ന, പൂര്‍വ്വ സൂരികളുടെ നിലപാടെത്ര ന്യായം. ഇറോം ആരാണു നീ, എന്താണു നീ..? സമത്വ വിളംബരപത്രത്തില്‍ തുല്യം ചാര്‍ത്താന്‍ മറന്ന ദൈവത്തിനൊരു തിരുത്തോ..? ജനഹിതത്തിന്‍ രക്തമൂറ്റുന്ന ദുര്ഭൂതങ്ങള്‍ക്കുള്ള ഉത്തരമോ..? ഇരുട്ടകറ്റി വന്ന പ്രവാചകദര്‍ശനമോ, കലിയെ ജയിക്കുന്ന അവതാരപാത്രമോ, ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വാഗ്ദാനമോ, മനുഷ്യസ്വഭാവത്തിന്റെ താത്പര്യമോ... നിന്നെ ഞാന്‍ ജനാധിപത്യത്തിലെ ഗംഗയെന്നു ചൊല്ലുന്നു, മാലിന്യാലംകൃത മനസ്സിനെ സംസ്കരിക്കുന്ന വിയര്‍പ്പുലവണം മണക്കുന്ന ഗംഗ. നീ നന്മയുടെ...

Pages 181234 »
Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms