2011, നവം 24

വിരേചനത്തിന്റെയൊഴുക്ക്വിരേചനത്തിന്റെയൊഴുക്ക്.


അഴിഞ്ഞ കെട്ടുകളും കൊളുത്തുകളും കുടുക്കുകളും..
ഇത്രമേലെനിക്കാരെയും ഒന്നിനെയും വിശ്വാസമില്ല.
ഇടക്ക് സമര്‍പ്പണം പോലൊരു വായ്പ്പാട്ട്,
ഒപ്പമിരിക്കുമ്പോള്‍, സഭ്യയതയൊട്ടുമില്ലാത്തൊരു ആഭാസനാകുന്നു ഞാന്‍.
മറ്റു ചിലപ്പോള്‍, ധ്യാനത്തിലുമാണ്.
ഞങ്ങളുടെ പ്രണയത്തിലെന്ന പോലെ..!!!
പതയിലലിഞ്ഞു കമിതാക്കളെന്നകണക്ക് നമ്മളൊന്നാകുന്നു.

അപ്പോഴായിരിക്കും,
'വിരേചന ഗുളിക' കഴിച്ചൊരു കൂട്ടം,
"ജോലിക്ക് പോവാന്‍ സമയമായി" എന്നാര്‍ത്തു ശകാരിക്കുന്നത്.

എന്നെ തണുപ്പിച്ച ജലധാരയില്‍ നിന്നും ദേഹത്തല്പാല്പം ജലകണങ്ങള്‍ ബാക്കിയാക്കി,
നനഞ്ഞ അരക്ക് താഴെ ആയി മുണ്ട് വാരിച്ചുറ്റി തിടുക്കത്തില്‍ പുറത്തേക്ക്....!!!

ഇന്നുമിന്നലെയും, ഇനിയെന്നും... ഇതുതന്നെ ഗതി.!

നിയമസഭാമന്ദിരം പോലൊരു ശൌച്യാലയം പണിയിക്കാന്‍ ഞാനും സമരത്തിലാണ്.

ഭാര്‍ഗ്ഗവ'ക്ഷേത്രാങ്കണത്തില്‍,
'എച്ചില്‍ കൂനകള്‍' അടയാളം കാണിക്കുമ്പോള്‍,

"കൃത്യമായൊരു 'വിരേചന നയ'മില്ലാതെ പോയ കുറവിനെ 'മുല്ലപ്പെരിയാര്‍' നികത്തുമെന്ന് "
{അഥവാ, ഒഴുക്കികളയുമെന്ന്} വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

പൂമുഖവും കടന്നു, 'ചില്ല് കൂട്ടില്‍' നിന്നും വാര്‍ത്താവതാരകന്റെ, പതിവ് ഓക്കാനം.

അവകാശ പോരാളികള്‍ക്കും, കേന്ദ്ര-സംസ്ഥാന ഭരണേതിഹാസങ്ങള്‍ക്കും അഭിവാദ്യങ്ങള്‍..!!!

68 comments:

നാമൂസ് പറഞ്ഞു...

ചിത്രം വരയാന്‍ സഹായിച്ച ഫോട്ടോഷോപ്പി കുഞാക്കക്കും, ഇതിവിടെ പതിക്കാന്‍ ചുമര് തന്നു സഹായിച്ച ഗൂഗിളിനും നന്ദി.

vayal പറഞ്ഞു...

നിയമസഭാ മന്ദിരം തന്നെ ഒരു ശൌചാലയം പോലാ തോന്നുന്നേ....ഇന്നലെ ജോസെഫിന്റെ തകര്‍പ്പന്‍ വിരേച്ചനവും അച്യുതാനന്ദന്റെ വിരേചന വിമ്മിഷ്ടവും ഉമ്മെഞ്ചാണ്ടിയുടെ വിരേചന ശൂന്യതാ ബോധവും മാധ്യമങ്ങളിലൂടെ കണ്ടതാണല്ലോ....ലോകം തന്നെ വൃത്തിയും വെടിപ്പുമുള്ള ഒരുഗ്രന്‍ ശൌചാലയം ആകുമ്പോള്‍ പ്രത്യേകിച്ചും.....

കൊമ്പന്‍ പറഞ്ഞു...

എന്താടോ ..?അനക്ക് ഇത്ര ബല്യ രോഷം എന്ത് പറ്റി ഒന്നടങ്ങ്‌ ന്നിട്ട് സ്വലാത്ത് മാല എടുത്ത് നാമം ജപിക്ക്
മുല്ല പെരിയാര്‍ പൊട്ടാണ്ടിരിക്കാന്‍

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

എന്തിനും വഴിതടയുകയും സമരം ചെയ്യുന്നവരും,മദ്യഷാപ്പുകള്‍ വാരിവലിച്ചു കൊടുക്കുന്നവരും,ഒരു പക്ഷെ അത് തകര്‍ന്നതിന് ശേഷം മാത്രംഒരു ഹര്‍ത്താല്‍ നടത്താം എന്നു തീരുമാനിചിട്ടുണ്ടാകും ലക്ഷക്കണക്കിന്‌ ഞങ്ങള്‍ മരിച്ചാല്‍ ഒരു ദേശീയ ദുരന്തം ആയി പ്രക്യപിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന നമ്മുടെ ദേശീയ ഭരണകുടവും>>>>പിന്നെ നിയമ സഭയെ ഷൌചാലയം എന്നൊന്നും വിശേഷിപ്പിക്കല്ലേ അങ്ങിനെ വിളിക്കുന്നവരോട് എനിക്കിതെ പറയാനുള്ളൂ മുല്ലപെരിയാര്‍ ഡാം എന്നെങ്ങിലും ഒരു ദിവസം തകര്‍നാല്‍ കേരളം വെള്ളത്തിലാവും എന്ന് പറഞ്ഞു വിലപിക്കുന എന്‍റെ മാന്യ സുഹൃത്തു ഒന്ന് മനസ്സിലാക്കണം , കേരളം ഇപ്പോള്‍ തന്നെ ഫുള്‍ വെള്ളത്തിലാണ് ......അത് കൊണ്ട് നാളെ എന്നെങ്ങിലും സൂര്യന്‍ ഭൂമിയിലേക്ക്‌ പതിച്ചാല്‍ എന്ത് ചെയ്യണം എന്ന് ഒരു campaign തുടങ്ങിയാല്‍ നന്നായിരിക്കും .

ബഡായി പറഞ്ഞു...

ഞാനും സമരത്തിലാണ്.

Noushad Koodaranhi പറഞ്ഞു...

നമ്മെ വിഴുങ്ങാവുന്ന മുഴുത്ത ഈ വ്യാധിയോടു ഇങ്ങിനെ അല്ലാതെ എങ്ങിനെയാണ് പ്രതികരിക്കാന്‍ സാധിക്കുക.....? നന്നായി നാമൂസ്.....

Sandeep.A.K പറഞ്ഞു...

നിയമസഭയെന്ന ശൌചാലയം ...
ചില്ലുകൂട്ടില്‍ നിന്നും നമ്മിലേക്ക് നീളുന്ന ഒക്കാനങ്ങള്‍ ...
വാക്കിന്റെ പകിട കളിയുമായി പത്ര സമ്മേളനങ്ങള്‍ ..
താന്‍ പോരിമയ്ക്ക് മുതല്‍ക്കൂട്ടാവുന്ന സംവാദങ്ങള്‍ ...

നമൂസ്‌...
മുല്ലപെരിയാര്‍ വിഷയത്തെ കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്നു കരുതിയിരുന്നുവെങ്കിലും ഇന്നലെ cnn ibnലെ ഒരു ചര്‍ച്ച കണ്ടപ്പോള്‍
സഹിയാതെയിന്ന് ഞാന്‍ എഴുതിപ്പോയിങ്ങനെ...

മട പൊട്ടിത്തകരുമ്പോഴുമവര്‍
ചേറില്‍ നിന്നും
പരസ്പരം വക്കാണിക്കയാവും..

മടയുറയ്ക്കാന്‍ മനുഷ്യക്കുരുതി
വേണമെന്നാരോ പ്രാകൃതപ്പേച്ചില്‍ .
മരിക്കട്ടെ കുറെയെണ്ണമങ്ങനെ..

കാലദേശാന്തരങ്ങളില്‍ പ്രപിതാമഹന്മാര്‍
തുടങ്ങിയ ചെയ്ത്തിന്‍ മറുഫലങ്ങള്‍
ഇന്നു ജനിച്ചു വീഴുന്നവര്‍ കൂടിയ-
നുഭവിക്കാതെ തരമില്ല.

അണക്കെട്ടിയ ദുഃഖം മദിച്ചൊഴുകി-
യീ സങ്കടക്കടലില്‍ വന്നലയ്ക്കട്ടെ..
ഭാര്‍ഗ്ഗവന്റെ മണ്ണിനെ നക്കിത്തുടയ്ക്കട്ടെ.
----------------------------------------------------------

Dr.Muhammed Koya @ ഹരിതകം പറഞ്ഞു...

ശൌചാലയം പോലും അറക്കുന്ന വാഗ് വിസര്‍ജ്ജനങ്ങള്‍ അല്ലേ ഇടയ്ക്കിടെ ജനാധിപത്യത്തിന്‍റെ ശ്രീകോവിലില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്....

ആചാര്യന്‍ പറഞ്ഞു...

നിയമ സഭാ മന്ദിരം ഏറണാകുളം ജില്ലയില്‍ ആയിരുന്നെങ്കില്‍?..ചിലപ്പോള്‍ സ്വന്തം സ്ഥാനം പോകാതിരിക്കാന്‍ എങ്കിലും ഇവന്മാര്‍ എന്തെങ്കിലും ചെയ്തെനേന്‍ എന്തേ?

khaadu.. പറഞ്ഞു...

നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം..
നല്ലതിനായി പ്രവര്‍ത്തിക്കാം...
നല്ല നാളേക്ക് വേണ്ടി പ്രതികരിക്കാം...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

വീരപ്രണയമായാൽ മുല്ലയുടെ മണം മതി
പെരിയാറിന്റെ പ്രളയം അപ്പോൾ കാണാം
ഒരു വീര വീര രചനതന്നെയിത് കേട്ടൊ നാമൂസ്

Manoraj പറഞ്ഞു...

മുല്ലപ്പെരിയാര്‍ ഇഷ്യൂ സത്യത്തില്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ഓണ്‍ലൈന്‍ എഴുത്തിടങ്ങളില്‍ മാത്രമാണെന്ന് തോന്നുന്നു. അതെന്തേ മറ്റുള്ളവര്‍ക്കൊന്നും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒന്നും പറയാനില്ലേ. സിംഹവാലന്‍ കുരങ്ങിന്റെ വരെ ജീവനുവേണ്ടി മുറവിളികൂട്ടുന്നവര്‍ക്ക് മനുഷ്യജീവിതങ്ങള്‍ ഞാണില്‍ കെട്ടിയ ബൊമ്മക്കൊലുകളാണൊ..?

വെറുതെയല്ല. പാമ്പുകള്‍ക്ക് മാളമുണ്ട്..
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രന് തലചായ്കാന്‍ മണ്ണിലിടമില്ല എന്ന് പാടേണ്ടി വന്നത്.
നല്ല ദീര്‍ഘവീക്ഷണം.

ഓണ്‍ : എഴുത്തിന്റെ രീതി കുഴപ്പമില്ല..

ഫസലുൽ Fotoshopi പറഞ്ഞു...

വയറിളക്കം പിടിച്ചവന്റെ തീട്ടം കഴുകിക്കളയാൻ കേരളത്തിനു മുല്ലപ്പെരിയാർ തന്നെവേണ്ടിവരുന്നത് എത്രത്തോളം ക്രൂരമായ ഫലിതമാണ്.........


പ്രതിഷേധത്തിന്റെ വേറിട്ട ശബ്ദം കൊള്ളാം.

പട്ടേപ്പാടം റാംജി പറഞ്ഞു...

പതയിലലിഞ്ഞു കമിതാക്കളെന്നകണക്ക് നമ്മളൊന്നാകുന്നു.

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഇത്തരം വിഷയങ്ങളും ഞാനും എത്രയോ ദൂരെയാണ്‍...
പോസ്റ്റും അഭിപ്രായങ്ങളും ഒരു ധാരണയില്‍ എത്തിച്ചു, നന്ദി ട്ടൊ..ആശംസകള്‍.

അനാമിക പറയുന്നത് പറഞ്ഞു...

നാമൂസ്‌ ,തകര്‍ത്തു ...ഇങ്ങനെ വേണം പ്രതികരിക്കാന്‍.

ഒരു കുഞ്ഞുമയില്‍പീലി പറഞ്ഞു...

വാക്കുകളുടെ വിരുതിനാല്‍ തീര്‍ത്ത പ്രധിഷേധം ....നന്നായി ഇക്കാ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

വാല്യക്കാരന്‍.. പറഞ്ഞു...

നല്ലതിനായി മാത്രം പ്രാര്‍ഥിക്കാം..
പ്രതികരണ ശേഷി നശിക്കാത്ത സ്വരങ്ങളെ ചെവിയോര്‍ക്കുമെന്ന് പ്രതീക്ഷിക്കാം..

Manoraj പറഞ്ഞു...

മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരിക്കാനായി എല്ലാവരും നാളെ വൈകീട്ട് 06:00 മണിയോടെ മറൈൻ ഡ്രൈവിലെ ഹെലിപ്പാഡ് പരിസരത്ത് എത്തണം. പ്ലക്കാർഡുകളും മെഴുകുതിരികളുമായി നമ്മൾ ‘വാക്ക് വേ‘ യിൽ നിരന്ന് നിൽക്കും. വെളുത്ത മേൽക്കുപ്പായം ഇട്ട് വരാൻ ശ്രമിക്കുക. ജസ്റ്റിസ് കൃഷ്ണയ്യർ പരിപാടി ഉത്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൽഡോസ് കുന്നപ്പിള്ളി, മേയർ ടോണി ചമ്മിണി, സംവിധായകൻ വിനയൻ, നടി റീമാ കല്ലുങ്കൽ, എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

എല്ലാവരും വന്നതിന് ശേഷം മാത്രമേ ശ്രീ. കൃഷ്ണയ്യരെ സമ്മേളന സ്ഥലത്ത് എത്തിക്കാനാവൂ. അദ്ദേഹം സുഖമില്ലാത്ത ആളാണ്. അതുകൊണ്ടുണ്ടാകുന്ന കാലതാമസം മാത്രമേ പരിപാടിക്ക് ഉണ്ടാകൂ. അണക്കെട്ട് പൊട്ടിവരുന്ന വെള്ളത്തിൽ ഒഴുകിപ്പോകാൻ അതീവ സാദ്ധ്യതയുള്ള ഈ ജീവിതത്തിൽ നിന്ന്, ഒരു മെഴുകുതിരി കത്തിത്തീരുന്ന അത്രയും സമയം ചിലവഴിക്കാൻ എല്ലാവരും എത്തുമെന്ന പ്രതീക്ഷയോടെ......

രാവിലെ മുതൽ റേഡിയോ മാങ്കോയിൽ ഇതേപ്പറ്റിയുള്ള പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്
Save Sinking Kerala Movement on Club FM "Kalakkan Recharge". Tune into Club FM 94.3 from 7 am to 11.30 am on 25th November 2011.

രമേശ്‌ അരൂര്‍ പറഞ്ഞു...

മുല്ലപ്പെരിയാര്‍ ഉള്ളില്‍ക്കിടന്നു പൊട്ടിത്തകരാന്‍ തിരയിളക്കുമ്പോള്‍ നഷ്ടപ്പെട്ടതാണ് കഴിഞ്ഞ രണ്ടു ദിവസമായി എന്റെ ഉറക്കം ..നാലുകൊല്ലം മുന്‍പ് ഇന്നത്തേതിലും കുഞ്ഞായിരിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ മുക്കിക്കൊല്ലും എന്ന ടീവീ വാര്‍ത്ത കേട്ടു ഉറങ്ങാന്‍ കിടന്ന എന്റെ മകന്‍ ഭീതിതമായ ഒരു സ്വപ്നത്തില്‍ മുങ്ങിപ്പൊങ്ങി അലരിവിളിച്ചത് ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നുണ്ട് ..ഇന്ന് ആ ഓര്‍മയില്‍ ആകണം എന്റെ മനസ് ഉരുകുന്നത് ,,ഇടുക്കി ,കോട്ടയം ,ആലപ്പുഴ ..എറണാകുളം ..ഹോ ! എനിക്കൊര്‍ക്കാന്‍ കൂടി വയ്യ ! അവന്‍ മാത്രമല്ല ,,ഇടുക്കിചെറുതോണിയിലെ എന്റെ കൂട്ടുകാരി ,,,കോട്ടയത്തെ എന്റെ പത്ര ബന്ധുക്കള്‍ , മരിക്കാനിരിക്കുന്നവര്‍ക്കുള്ള നഷ്ടം കൊടുക്കാന്‍ പണ്ടേ തുറന്നു വച്ച എല്‍ ഐ സി ഡിവിഷന്‍ ഓഫീസും അവിടെ അടുക്കിവച്ചിരിക്കുന്ന അനേക ലക്ഷങ്ങളുടെ ജീവന്റെ വിലയും ...ചേര്‍ത്തലയിലും പെരുമ്പളത്തും ഉള്ള എന്റെ ചേച്ചിമാര്‍ അവരുടെ കുട്ടികള്‍ ,,കൊച്ചിയിലും ആലുവയിലും ഉള്ള എന്റെ കൂട്ടുകാര്‍ ..പ്രളയം ആരെയും ബാക്കി വച്ചേക്കില്ലല്ലോ ! ..ഇന്നലെ ഫോണ്‍ വിളിച്ചു മനസ്സിലെ കനത്തിന്റെ കനം ഇറക്കിവയ്ക്കാന്‍ തുടങ്ങുമ്പോള്‍ മറുതലയ്ക്കല്‍ പൊട്ടിച്ചിരി ,,പരിഹാസം ..കളിയാക്കിയവരുടെ കൂട്ടത്തില്‍ ഉയര്‍ന്നു കേട്ടത് മകന്റെ കൂവിത്തിമിര്‍ക്കല്‍..."മുല്ലപ്പെരിയാല്‍ പൊട്ടുമ്പോള്‍ പൊട്ടട്ടെ ..ഞാനും അമ്മയും റോണും ഷോണും ചില്ലി ത്തെങ്ങിന്റെ മുകളില്‍ കയറി രക്ഷപെട്ടോളം അച്ഛന്‍ വിഷമിക്കാതിരി ",,എന്നോരുപദേശവും..നാട്ടില്‍ ഇതാണ് സ്ഥിതി ,,,പ്രവാസികള്‍ ഓണ്‍ ലൈന്‍ കമ്പികള്‍ മുറുക്കി പാടിപ്പാടി മുല്ലപ്പെരിയാര്‍ ഡാം ഉന്തിത്തള്ളിയിടാന്‍ മല്സരിക്കുകയാണ്...
നാമൂസ്‌ ..ഇത് അതിഗംഭീരം എന്ന് ഉറക്കെ പറയുന്നു ...നിന്റെ എഴുത്തിന്റെ ഗ്രാഫ്‌ ഇങ്ങനെ ഉയരുന്നതിലുള്ള സന്തോഷം അറിയിക്കട്ടെ ..
മറ്റാരും പറയാത്തത് പറയുമ്പോള്‍ ,മറ്റാരും കാണാത്തത് കാണുമ്പോള്‍ ,മറ്റാരും ഓര്‍ക്കാത്തത് ഓര്‍ക്കുമ്പോള്‍ ആണ് പ്രത്യേകതയുള്ള എഴുത്ത് ഉണ്ടാകുന്നത് ....

Akbar പറഞ്ഞു...

വിഷയം മുല്ലപ്പെരിയാര്‍ ആണെന്ന് മനസ്സിലായി. ഡാം തകരുന്നതിനു മുമ്പ് അതിനൊരു പരിഹാരം കാണുമെന്നു നമുക്കാശിക്കാം.

sunil vettom പറഞ്ഞു...

നമ്മുടെ സ്ഥിരം പരിപാടികള്‍ക്ക് ഇപ്പോള്‍ തന്നെ തയ്യാറാവുക ....മരിക്കാതെ ബാക്കിയാവുന്നവരെ മാറ്റി പാര്‍പ്പികണ്ടെ ,അവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കണ്ടേ ...ഒക്കെത്തിനും പണം വേണം ഒരു പിരിവ് കൂടി തുടങ്ങിയാല്‍ സംഗതി ജോറാകും ....ആരും പഠിക്കില്ല നമൂസ് ....ദുരന്തങ്ങളെ ഏറ്റുവാങ്ങാന്‍ മനസ്സിനെ തയ്യാറാക്കുക ....

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

വേണ്ടപ്പെട്ടവരുടെ കണ്ണ് തുറക്കുമോ???

faisalbabu പറഞ്ഞു...

"water for tamilnadu" ,,"safty for kerala" എത്ര പറഞ്ഞിട്ടും ഈ അണ്ണന്‍ മാര്‍ക്കെന്താണാവോ ഇത് മാത്രം മനസ്സിലാകാത്തത് !! അവസരോചിതമായ പ്രതികരണം !!

Lipi Ranju പറഞ്ഞു...

നന്നായി നാമൂസ് ഈ പ്രതികരണം..

Jefu Jailaf പറഞ്ഞു...

നല്ലപ്രതികരണം. നല്ലതിനായി പ്രാർത്ഥിക്കാം..

പഥികൻ പറഞ്ഞു...

കേരളത്തിന്റെ ഹിഡൻ അജൻഡകളെക്കുറിച്ചാണ് അവരിപ്പോൾ സംസാരിക്കുന്നത്...

നല്ല പ്രതികരണം നമൂസ്,,ആശംസകൾ

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

അധികാരികളുടെ കണ്ണ് തുറക്കാന്‍ ഇനി ആരുടെ ചെകിട്ടത് അടിക്കേണ്ടി വരുമോ ആവോ ?

വേണുഗോപാല്‍ പറഞ്ഞു...

അധികാരം കയ്യാളുന്നവര്‍ നോക്ക് കുത്തികള്‍ ആവുമ്പോള്‍
സാധാരണക്കാരന്‍ എന്ത് ചെയ്യും ..
ഓണ്‍ ലൈനില്‍ പ്രതികരിക്കാം ... ഇത് പോലെ ...
നമുക്കാവുന്നത് നാം ചെയ്യുക ... പ്രാര്‍ഥിക്കുക... അത്ര തന്നെ

ഖരാക്ഷരങ്ങള്‍ kharaaksharangal പറഞ്ഞു...

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ഒരു പരിഹാരം എത്രയും പെട്ടെന്ന് കണ്ടേപറ്റു. ഒരു രാജ്യത്തെ ജനങ്ങള്‍ വെള്ളത്തിന്റെ പേരില്‍ ശത്രുക്കള്‍ ആവരുത്.

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

നാമൂസിന്റെ പച്ചവരികള്‍ക്ക് പിറകെ രമേശേട്ടന്റെ കമന്റും ഹൃദയത്തില്‍ തട്ടി.
ഇതുമൊരു ഭരണകൂടഭീകരത തന്നെ!
മനുഷ്യനെ റ്റെന്ഷനടിപ്പിച്ചു കൊല്ലുന്ന ഭീകരത!
ബൂര്‍ശ്വാസികള്‍ തുലയട്ടെ.
വിപ്ലാഭിവാദ്യങ്ങള്‍ !!

M.A.Latheef പറഞ്ഞു...

തമിഴ്‌നാട് സര്‍ക്കാര്‍ ആന്ധ്രയില്‍ നിന്ന് ലഭിക്കുന്ന വെള്ളത്തിനു ഒരു ടി.എം.സി.യ്ക്ക് 1.2 കോടിയോളം നല്‍കണം.. എന്നാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് സൌജന്യമാണ്.. പുതിയ ഡാം വന്നാല്‍ പണം നല്‍കേണ്ടി വരുമോ എന്ന പേടിയാണത്രെ..

majeedalloor പറഞ്ഞു...

മലയാളികളും തമിഴരും കന്നടക്കാരും മറ്റും മറ്റും..
മനുഷ്യരായി ആരുമില്ലേ..?
ആപത്ത് വരുന്നത് മനുഷ്യർക്കല്ലേ..?

~ex-pravasini* പറഞ്ഞു...

അതെ രമേശ്‌ സാര്‍ പറഞ്ഞതുപോലെ മറ്റാരും ഓര്‍ക്കും മുമ്പ് വേറാരും പറയും മുമ്പ് നാമൂസ്‌ പറയുന്നു.
ആശംസകള്‍..
ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം.

ishaqh ഇസ്‌ഹാക് പറഞ്ഞു...

പ്രധിഷേധത്തിന്റെ ഈ ചോര്‍ച്ചപോലും ഗംഭീരം ...!
പ്രതികരണത്തിന്റെ കുത്തൊഴുക്കുകളുണ്ടാവട്ടേ..!
അഭിനന്ദനങ്ങള്‍ നാമൂസ്.

Mohammedkutty irimbiliyam പറഞ്ഞു...

തപിക്കുന്ന, തപിപ്പിക്കുന്ന പ്രതികരണം .അത് കവിതയില്‍ നന്നായി അവതരിപ്പിച്ചു...

mayflowers പറഞ്ഞു...

പ്രതികരണം ഉജ്വലം.

ചാച്ചുവിന്റെ മാലാഖ പറഞ്ഞു...

നല്ല കവിതയാണ് കേട്ടോ ....ശെരിക്കും ആ അണക്കെട്ട് പൊട്ടിയാല്‍ കുറെ പേര് മരിക്കും അല്ലെ ശെരിക്കും സങ്കടാവുന്നുണ്ട് ..മാലാഖക്ക് ..നമുക്ക് പ്രാര്‍ഥിക്കാം അല്ലെ ഞാനും ചാച്ചുവും എന്തായാലും പ്രാര്‍ത്ഥിക്കുന്നുണ്ട് കേട്ടോ ....ഇനിയും വരാട്ടോ

രഞ്ജിത് പറഞ്ഞു...

ഉടമസ്തനെകൂടി വെടുപ്പാക്കുന്ന ഓരോഴുക്കി കളയല്‍ ചിലപ്പോള്‍ നടന്നേക്കാം....മുല്ലപെരിയാരിലൂടെ...കിടിലന്‍ വരികള്‍ നാമൂസ്..

mini//മിനി പറഞ്ഞു...

വരികൾ ഞെട്ടിച്ചുകളഞ്ഞു,,,

സിറാജ് ബിന്‍ കുഞ്ഞിബാവ പറഞ്ഞു...

മന്‍സൂ......സ്നേഹ സലാം! അഭിനന്ദിക്കാന്‍ വാക്കുകള്‍ ഇല്ല!
പ്രാര്‍ഥിക്കാം.....കഴിയാവുന്നതിലും ഉപരി പ്രവര്‍ത്തിക്കാം!

സീത* പറഞ്ഞു...

നല്ല പ്രതികരണം...നല്ല ശക്തിയുള്ള ഭാഷ...രമേശേട്ടന്റെ കമെന്റ് മനസ്സിലെവിടെയൊക്കെയോ നോവു പരത്തി...ഒരു ദുരന്തം മുന്നിൽക്കാണുന്ന ഭീതിയുടെ അവസ്ഥ..

aneepu പറഞ്ഞു...

നമൂസിന്റെ പതിവ് ആര്‍ജവവും ,പ്രധിഷേധത്തിന്റെ കനലും അടങ്ങിയ ഗംഭീരമായ പ്രയോഗങ്ങള്‍ .........നമ്മള്‍ ഓരോരുതര്‍ക്കും പറയാനുള്ളതും എന്നാല്‍ നാം പറയാത്തതും ആയ കാര്യങ്ങള്‍ ഉറക്കെ പറയാനുള്ള നമൂസിന്റെ അപാരമായ ഇച്ചാ ശക്തിയെ എല്ലാവരെയും പോലെ ഞാനും അഭിനന്ദിക്കുന്നു .........

Hashiq പറഞ്ഞു...

ആത്മഹത്യാ ഭീഷണിമുഴക്കി , ജനപ്രതിനിധികളുടെ അധികരിച്ച എണ്ണം കാണിച്ച് ഭയപ്പെടുത്തി , എന്തും വിലപേശി നേടിയെടുക്കുന്ന നമ്മുടെ പ്രിയപ്പെട്ട അയല്‍വാസികള്‍ക്ക് മല്ലപ്പെരിയാര്‍ പ്രശ്നം കേവലം കാര്‍ഷികാവശ്യത്തിനുള്ള ജലം എന്നതിനേക്കാള്‍ അവന്റെ (ദുരാ)അഭിമാനത്തിന്റെ പ്രശ്നമായിരിക്കാം. പക്ഷെ, തങ്ങളെ ഏതു നിമിഷവും വിഴുങ്ങാന്‍ വായ പൊളിച്ചു നില്‍ക്കുന്ന നാല് ഡാമുകള്‍ക്ക് - മുല്ലപ്പെരിയാര്‍, ഇടുക്കി, ചെറുതോണി, കുളമാവ്- താഴെ രക്ഷാമാര്‍ഗ്ഗം തേടി ഉറക്കം നഷ്ടപ്പെട്ട നമ്മള്‍ക്കത് അതിജീവനത്തിന്റെ പ്രശ്നമാണ്.
ഇനിയും വരട്ടെ പ്രതികരണങ്ങള്‍ .

ഭാനു കളരിക്കല്‍ പറഞ്ഞു...

പാര്‍ലിമെന്റ് പന്നി കൂടാണെന്ന് വി ഐ ലെനിന്‍. രാഷ്ട്രീയ അധികാരം ബലപ്രയോഗത്തിലൂടെ ജനകീയ ശക്തികള്‍ നേടിയെടുക്കും വരെ ഈ പന്നികളുടെ പേക്കൂത്തുകള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കും. വളരെ കാലികമായ നാമൂസിന്റെ ശബ്ദത്തിന് അഭിവാദ്യങ്ങള്‍.

Pradeep Kumar പറഞ്ഞു...

പ്രസക്തമായ ഒരു വിഷയത്തിന്റെ ചിന്തകള്‍ക്ക് ഉതകുന്ന ശക്തമായ വരികള്‍....

Sureshkumar Punjhayil പറഞ്ഞു...

Mulla Periyaaar...!!

Manoharam, Ashamsakal...!!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വരികളിലെ അമര്‍ഷത്തിന് ശക്തിയുണ്ട്
ഒരു വന്‍ ദുരന്തം വാരാനിരിക്കുന്നു, അതിന് ഇത്രത്തോളം ഭീകരതഉണ്ടായിട്ടും നമ്മുടെ ഭര തന്ത്രികള്‍ക്ക് വലിയ ഒരു അനക്കമൊന്നും തട്ടുനില്ലാ എന്നത് നമ്മെ മാനസികമായി തളര്‍ത്തുനുണ്ടെങ്കില്‍ ശക്തമായ പ്രതിപ്രവര്‍ത്തനാങ്ങളാല്‍ നാം നമ്മുടെ സമര മുറവിളികള്‍ ഉയര്‍ത്തുക..........
ആശംസകള്‍ നാമൂസ് ഭായി ആശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വെള്ളം കിട്ടാതെ മരിക്കില്ലല്ലോ എന്നൊരു ആശ്വാസം മാത്രം !!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

(നമ്മുടെ കേരളത്തിലെ എംപിമാരുടെ ഇവ്വിഷയത്തിലുള്ള അഭിപ്രായങ്ങള്‍ ഇന്ന് ടീവിയില്‍ കണ്ടു..അവരെയൊക്കെ ജയിപ്പിച്ചു വിട്ടവരെ മുല്ലപ്പെരിയാര്‍ ഡാമില്‍ മുക്കികൊല്ലണം..)

ജീ . ആര്‍ . കവിയൂര്‍ പറഞ്ഞു...

ക്രമേണ ഡാമിലെ വെള്ള നിരപ്പ് കുറച്ചിട്ട് വെള്ളം പറ്റിച്ചു പഴയത് പൊളിച്ചു കളഞ്ഞിട്ടു പുതിയവ പണിയാതെ നദിയെ സ്വതന്ത്രയാക്കി വിടട്ടെ അത് പോയി സാഗരത്തില്‍ ചേരട്ടെ തമിഴനു ആണ് അപ്പോഴും നഷ്ടം ആപത്തു മലയാളിക്ക് ഒഴിവാക്കാമല്ലോ അല്ലതെ വേറെ ഇതിനു മാര്‍ഗ്ഗമില്ല

tasleemali പറഞ്ഞു...

നാമൂസേ......കൊള്ളാം...ഈ രോഷം കോടികള്‍ വരുന്ന നമ്മുടെ യുവാക്കള്‍ ഏറ്റെടുതെങ്കില്‍..ഒരു പക്ഷെ കേരളത്തെ നമുക്ക് രക്ഷിക്കാം...
എനിക്ക് മനസിലാവാത്തത് അതല്ല...ഇത്രയൊക്കെ അറിഞ്ഞിട്ടും കേട്ടിട്ടും ബന്ടപ്പെട്ടവര്‍ ഒന്നും പറയാത്തത് എന്ത്?..അതോ ആരോ പറഞ്ഞ പോലെ അവര്‍ കാത്തിരിക്കുകയാണോ...കുറെ ശവങ്ങള്‍...കഴുകനെ പോലെ..

Vishnu പറഞ്ഞു...

നന്നായി നാമൂസ്.....
മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ തിങ്കളാഴ്ച രാവിലെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ സത്യഗ്രഹം നടത്തും. പ്രശ്നത്തില്‍ ഇരുസഭകളിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി.മുല്ലപ്പെരിയാര്‍വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രി പി ജെ ജോസഫ് തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്നുണ്ട്. അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ച റൂര്‍ക്കി ഐഐടിയുടെ റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ്സെക്രട്ടറി കെ ജയകുമാര്‍ കേന്ദ്രത്തിന് കൈമാറും.

നീലക്കുറിഞ്ഞി പറഞ്ഞു...

ഇങ്ങനെയെങ്കിലും നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ ...നന്നായിരിക്കുന്നു നാമൂസ്..മാനം കെട്ട പരിഹാസ ശരങ്ങളെ നാണം കെട്ട അധികാര ത്വര കൊണ്ട് തടുത്ത് തെരുവോരങ്ങള്‍ തോറും ഓഷ്ഠാധര കണ്ഠക്ഷോഭ വിസര്‍ജ്ജ്യം നടത്തുന്ന രാഷ്ട്രീയ പിണിയാളന്മാരായ വിരുതന്മാര്‍ ചില്ലിക്കാശിനു വേണ്ടി മാറിയും മറിഞ്ഞും കൊണ്ടിരിക്കുമ്പോള്‍ പൊതുജനങ്ങള്‍ പ്രതികരിക്കാനാറിയാത്ത വെറും കഴുതകളല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കികൊടുക്കേണ്ടതുണ്ട്...യുവ രക്തങ്ങള്‍ നിസ്സഹായതയുടെ മുഖം മൂടികള്‍ വലിച്ചെറിഞ്ഞ് കവചകുണ്ഡലങ്ങളുമായ് തുറന്ന പോരിനിറങ്ങട്ടെ...

subanvengara-സുബാന്‍വേങ്ങര പറഞ്ഞു...

......നാമൂസിന്റെ പ്രതിഷേധങ്ങള്‍ എന്നും ഒരു പ്രചോദനമാണ് ....ഭരണകൂട നിസ്സംഗതക്കെതിരെ വാക്കുകൊണ്ടും വരകൊണ്ടും കലഹിക്കുന്ന നാമൂസിനു അഭിവാദ്യങ്ങള്‍!!!

ചന്തു നായർ പറഞ്ഞു...

എന്റെ വീട്ടിനടുത്താണ് നെയ്യാർ ഡാം.... മുല്ലപ്പെരിയാറിന്റെ അവസ്ത്ഥ തന്നെയാണു അതിനും...തർക്കത്തിനു അയൽ സംസ്ഥാനത്തിന്റെ അതിരിൽ ഇത് വരാത്തത് കൊണ്ട് ആരും പ്രതികരിക്കുന്നില്ലാ...നെയ്യാർഡാഒ പൊട്ടിത്റ്റ്ഹക്രുന്ന കാഴ്ച സ്വപ്നത്തിൽ കുടുങ്ങിക്കിടക്കുമ്പോളാണൂ മുല്ലപ്പെരിയാറിന്റെ അവസ്ത്ഥയെപ്പറ്റി ഭീതിജന്യമായ വാർത്തകൾ അലയടിക്കുന്നത്...പേടീയുണ്ട് കൂട്ടരെ..എന്റെ സ്വന്തക്കാരും ബന്ധുക്കളും അതിന്റെ താഴ്വാരത്ത് താമസിക്കുന്നൂ...അത് തകന്ന്നടിയാതിരിക്കാൻ പ്രാർത്ഥിക്കാം.... ഇവിടെെന്നെ അത്ഭുതപ്പെടുത്തുന്നത് മറ്റൊരു കാര്യമാണു നാമൂസ്സിന്റെ രചനാ വൈഭവം....ഈ ചെറുപ്പക്കാരന്റെ തുലിക പടവാളാകുന്നൂ..ചിന്തകൾക്ക് കാരിരുമ്പിന്റെ തീഷ്ണത...മാറ്റച്ചോടിനായി ശ്രമിക്കുന്ന ഭാഷാശൈലി....ഈ എഴുത്തുകാരൻ നാളത്തെ വാഗ്ദാനമാണു...തുടരുക സഹോദരാ..എല്ലാ ഭാവുകങ്ങളും....

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

അശുഭമായതൊന്നും സംഭവിക്കാതിരിക്കട്ടെ.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ജനരോഷം അത്രയുമുണ്ട്... അതിനാല്‍ പ്രാര്‍ഥിക്കാം... ഉചിതമായ നടപടി ഉണ്ടാകും എന്നുതന്നെ പ്രത്യാശിക്കാം.

elayoden പറഞ്ഞു...

ശക്തമായ പ്രതികരണം.... പക്ഷെ ഇതുകൊണ്ടൊന്നു ഉണരില്ലല്ലോ...

ചെറുവാടി പറഞ്ഞു...

നന്നായി നാമൂസ് .
നല്ലതുമാത്രം സംഭവിക്കട്ടെ
ആശംസകള്‍

Artof Wave പറഞ്ഞു...

കുറച്ചു വാക്കില്‍ ഒരു പാടു പറഞ്ഞു
നന്നായി നാമൂസ്
നമുക്ക് പ്രാര്‍ഥിക്കാം

MT Manaf പറഞ്ഞു...

പ്രതിഷേധത്തിന്‍റെ ഇത്തരം അലകള്‍ സൃഷ്ടിക്കാനേ നമുക്കാവൂ
ലക്ഷങ്ങളുടെ ഭീതിക്ക് കേന്ദ്രവും തമിള്‍ സര്‍ക്കാരും വില കല്പിച്ചാല്‍ നന്ന്.

Vinayan Idea പറഞ്ഞു...

വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........

പാവപ്പെട്ടവന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പാവപ്പെട്ടവന്‍ പറഞ്ഞു...

വെടിമരുന്നു മടിയിൽപൊതിയായി ഇരിക്കുമ്പോൾ അരികിൽ പന്തവുമായി നിക്കുന്നവനോടു തുറന്നുപറഞ്ഞിട്ടും കേൾക്കാതെ നിൽക്കുമ്പോളുള്ള സംഘർഷവസ്തയാണ് ഇന്നു കേരളത്തിന്റേത്.

മനസ്സിൽനിന്നും നിലവിലെ ഭരണകൂടങ്ങൾക്കെതിരെയും നിയമവ്യവസ്ഥിതിക്കെതിരെയുമുള്ള ഉജ്ജ്വലമായ പ്രതികരണമാണീ വിരേചനത്തിന്റെയൊഴുക്ക്

nanmandan പറഞ്ഞു...

അവകാശ പോരാളികള്‍ക്കും, കേന്ദ്ര-സംസ്ഥാന ഭരണേതിഹാസങ്ങള്‍ക്കും അഭിവാദ്യങ്ങള്‍..!!!

തേനമ്മാവന്‍ പറഞ്ഞു...

സമകാലിക രാഷ്ട്രീയത്തിന്‍റെ ദുരവസ്ഥ നന്നായി വരച്ചു കാട്ടിയിരിക്കുന്നു ............ അഭിനന്ദനങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

സ്വന്തം വയറിനൊരു അസ്കിത വന്നാൽ വയറിളക്കാനുള്ളൊരു ഗുളിക വാങ്ങി കഴിച്ചിട്ട് കക്കൂസിൽ കയറി വാതിലടച്ച് നല്ലോണം മുക്കിയാൽ ഒരു പരിധി വരെ മാറിക്കിട്ടും. പക്ഷേ സമൂഹത്തെ മൊത്തം ബാധിച്ചിരിക്കുന്ന കൃമികീടങ്ങൾ, നിയമസഭയെന്ന ജനാധിപത്യത്തിന്റെ കാവൽമാടത്തിൽ അടിഞ്ഞു കൂടുമ്പോൾ, ഇതിനെ മൊത്തം ശുദ്ധീകരിക്കാൻ ഒരു പെരിയാറിലേയും ജലം മതിയാകില്ല. ചീപ്പായും അല്ലാതെയും കാര്യങ്ങൾ വിളിച്ച് കൂവുന്ന ചില മാന്യദേഹങ്ങൾ ഉള്ളപ്പോ പ്രത്യേകിച്ചും.
കൊട്ടിഘോഷിക്കപ്പെടുന്ന ചില വ്യവസ്ഥിതികളേ നാമൂസ് ഇവിടെ തന്റേതായ ശൈലിയിൽ പരിഹസിച്ചിരിക്കുന്നു. കാമ്പുള്ള വരികളിൽ അദ്ദേഹത്തിന്റെ രോഷം മനസ്സിലാക്കാൻ സാധിക്കുന്നു.

അഭിനന്ദനങ്ങൾ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms