
അവിശ്വാസിയുടെ ഇരുപത്തിയൊന്നേ പന്ത്രണ്ടേ രണ്ടായിരത്തിപന്ത്രണ്ട്.
*******************************************************
ലോകമവസാനിച്ചില്ല,
സന്തോഷം.!
പക്ഷെ, തൊട്ടടുത്ത ദിവസം
കൃത്യമായി പറഞ്ഞാല്‍
കവിത പെയ്ത അതേ രാവ്
* 'ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ'
വളര്‍ന്നതും
ലോകമവസാനിച്ചു.!
ഒരു കവിയുടേയും
പിന്നെ, ഒരു മനുഷ്യന്റെയും .
' സഖാവിന് ഭീകരനായ മനുഷ്യന്‍,
അവള്‍ക്കേറ്റം പ്രിയപ്പെട്ടവന്‍ '
അടുത്ത നിമിഷം മുതല്‍
അയാളൊരു കീടമായ് പുനര്‍ജ്ജനിച്ചു.!
അപ്പോള്‍ , അകലെയൊരുനാട്ടില്‍
ഒരുടല് വിറച്ചു.!
കൃത്യമായ് പറഞ്ഞാല്‍
പുറത്തു മഴപെയ്യുന്ന അതേ സമയം,
* 'അകം നിറഞ്ഞ ഹൃദയ സ്മിതം'
പൊഴിഞ്ഞതും
അവളയാളെ കൊല്ലാനുറച്ചു,
അല്ല, അവളും
ഒരു ലോകാവസാനം കാണുകയായിരുന്നു.
എന്നാല്‍, അവളയാളെപ്പോലെ കൊല്ലപ്പെട്ടില്ല.
അതുകൊണ്ടുതന്നെ ,
പുനര്‌ജ്ജനിച്ചുമില്ല.
അവളൊരു...