അവിശ്വാസിയുടെ ഇരുപത്തിയൊന്നേ പന്ത്രണ്ടേ രണ്ടായിരത്തിപന്ത്രണ്ട്.
*******************************************************
ലോകമവസാനിച്ചില്ല,
സന്തോഷം.!
പക്ഷെ, തൊട്ടടുത്ത ദിവസം
കൃത്യമായി പറഞ്ഞാല്‍
കവിത പെയ്ത അതേ രാവ്
* 'ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ'
വളര്‍ന്നതും
ലോകമവസാനിച്ചു.!
ഒരു കവിയുടേയും
പിന്നെ, ഒരു മനുഷ്യന്റെയും .
' സഖാവിന് ഭീകരനായ മനുഷ്യന്‍,
അവള്‍ക്കേറ്റം പ്രിയപ്പെട്ടവന്‍ '
അടുത്ത നിമിഷം മുതല്‍
അയാളൊരു കീടമായ് പുനര്‍ജ്ജനിച്ചു.!
അപ്പോള്‍ , അകലെയൊരുനാട്ടില്‍
ഒരുടല് വിറച്ചു.!
കൃത്യമായ് പറഞ്ഞാല്‍
പുറത്തു മഴപെയ്യുന്ന അതേ സമയം,
* 'അകം നിറഞ്ഞ ഹൃദയ സ്മിതം'
പൊഴിഞ്ഞതും
അവളയാളെ കൊല്ലാനുറച്ചു,
അല്ല, അവളും
ഒരു ലോകാവസാനം കാണുകയായിരുന്നു.
എന്നാല്‍, അവളയാളെപ്പോലെ കൊല്ലപ്പെട്ടില്ല.
അതുകൊണ്ടുതന്നെ ,
പുനര്‌ജ്ജനിച്ചുമില്ല.
അവളൊരു ചിരജ്ഞീവിയാണ്
സ്നേഹത്തില്‍, ഇഷ്ടത്തില്‍
പിന്നെ, പ്രണയത്തില്‍..!
മായനെ തോത്പ്പിച്ച ലോകം
അയാളെയും അനാഥനാക്കി.
പക്ഷെ, അയാളൊരു അവിശ്വാസിയാണ്.
അവിശ്വാസിയുടെ ലോകം അവസാനിക്കുന്നില്ല,
പ്രത്യേകിച്ചും അവരുടേത്
അതൊരു വിശ്വാസമാണ്,
ഒരവിശ്വാസിയുടെ വിശ്വാസം.!
****************
******************************
ലോകമവസാനിച്ചില്ല,
സന്തോഷം.!
പക്ഷെ, തൊട്ടടുത്ത ദിവസം
കൃത്യമായി പറഞ്ഞാല്‍
കവിത പെയ്ത അതേ രാവ്
* 'ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ'
വളര്‍ന്നതും
ലോകമവസാനിച്ചു.!
ഒരു കവിയുടേയും
പിന്നെ, ഒരു മനുഷ്യന്റെയും .
' സഖാവിന് ഭീകരനായ മനുഷ്യന്‍,
അവള്‍ക്കേറ്റം പ്രിയപ്പെട്ടവന്‍ '
അടുത്ത നിമിഷം മുതല്‍
അയാളൊരു കീടമായ് പുനര്‍ജ്ജനിച്ചു.!
അപ്പോള്‍ , അകലെയൊരുനാട്ടില്‍
ഒരുടല് വിറച്ചു.!
കൃത്യമായ് പറഞ്ഞാല്‍
പുറത്തു മഴപെയ്യുന്ന അതേ സമയം,
* 'അകം നിറഞ്ഞ ഹൃദയ സ്മിതം'
പൊഴിഞ്ഞതും
അവളയാളെ കൊല്ലാനുറച്ചു,
അല്ല, അവളും
ഒരു ലോകാവസാനം കാണുകയായിരുന്നു.
എന്നാല്‍, അവളയാളെപ്പോലെ കൊല്ലപ്പെട്ടില്ല.
അതുകൊണ്ടുതന്നെ ,
പുനര്‌ജ്ജനിച്ചുമില്ല.
അവളൊരു ചിരജ്ഞീവിയാണ്
സ്നേഹത്തില്‍, ഇഷ്ടത്തില്‍
പിന്നെ, പ്രണയത്തില്‍..!
മായനെ തോത്പ്പിച്ച ലോകം
അയാളെയും അനാഥനാക്കി.
പക്ഷെ, അയാളൊരു അവിശ്വാസിയാണ്.
അവിശ്വാസിയുടെ ലോകം അവസാനിക്കുന്നില്ല,
പ്രത്യേകിച്ചും അവരുടേത്
അതൊരു വിശ്വാസമാണ്,
ഒരവിശ്വാസിയുടെ വിശ്വാസം.!
****************
* 'ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ' ക്യൂ മലയാളം കവിത ശില്പശാല 21/12/2012 ദോഹ .
* 'അകം നിറഞ്ഞ ഹൃദയ സ്മിതം' അവര്‍ക്കിടയിലെ വാഗ്ദത്തം.
26 comments:
വിശ്വാസം അതെല്ലാം മാറി,,, ഇപ്പോൾ അവിശ്വാസം എല്ലാവർക്കും
അതൊരു വിശ്വാസമാണ്,
ഒരവിശ്വാസിയുടെ വിശ്വാസം.!
അതൊരു വിശ്വാസമാണ്,
ഒരവിശ്വാസിയുടെ വിശ്വാസം.! ................ supper line
nalla kavitha ishtamaayi snehaashamsakal @ PUNYAVAALAN
ലോകാവസാനം ഏത് നിമിഷവും സംഭവിക്കാം.കാത്തിരുന്നു കാണാം.
'ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ' വായിക്കാന്‍ കണ്ട നേരം!
'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' വാങ്ങി വായിക്കാം ഇനി.
കൂട്ടുണ്ടായാല്‍ പാട്ട് തനിയെ വരുമോ?
അല്ല, കീടനാശിനി തളിച്ച് ഒന്നൂടെ വെടിപ്പാക്കിയോ ആവോ?
നാമറിയാതെ പലരും നമ്മെ ശ്രദ്ധിക്കുന്നുണ്ട്. അവര്‍ നമ്മെ വായിക്കുന്നത് ചിലപ്പോള്‍ നമുക്കറിയാത്ത ഭാഷയിലും.
കവിത ചിലര്‍ക്ക് ഒറ്റമാങ്ങ നോക്കി എറിയുന്ന കല്ലുകള്‍. അവ മൂളിപ്പറക്കുന്നതുകണ്ട് അന്തംവിട്ടു നില്‍ക്കുന്ന ഇലകള്‍...
ഞാന്‍ വിശ്വാസി...
അതിനാല്‍ ഈ കവിത വായിക്കുന്നതും,
എന്തിനേറെ, നോക്കുന്നത് പോലും,
എനിക്ക് ...............!!!
ഒന്നും മനസ്സിലായില്ല ,അത് കൊണ്ട് എനിക്ക് ലോകം അവസാനിച്ചതുമില്ല ..
നിർഭാഗ്യം...ലോകമവസനിച്ചില്ല....
ഏതു തരം ബാലാത്ക്കാരവും അക്രമമാണ്. അവനവന്റെ വിശ്വാസങ്ങളെ , ആശയ പ്രത്യശാസ്ത്രങ്ങളെ , ആവശ്യങ്ങളെ , ഇഷ്ടാനിഷ്ടങ്ങളെ എല്ലാം മറ്റൊരാളിലേക്ക് നിര്‍ബന്ധിക്കുമ്പോള്‍ അത് ബലാത്ക്കാരവും അതുകൊണ്ടുതന്നെ അത് ക്രമവിരുദ്ധവുമാകുന്നുണ്ട്. ഏറ്റം സുതാര്യമായി നിലനില്‍ക്കുക എന്നത് ഏറെ ശ്രമകരമാണ്. എങ്കിലും കൂടിയേ തീരൂ... മനുഷ്യനാകുന്നതിന് , മനുഷ്യനായിത്തന്നെയിരിക്കുന്നതിന് അതത്യാവശ്യമാണ്.
ഞാനൊരു വിശ്വാസിയായിത് വായിച്ചു,രണ്ടാവർത്തി,
ഒന്നും മനസ്സിലായില്ല.
ഞാനൊരു അവിശ്വാസിയായിത് വായിച്ചു,അതും രണ്ടാവർത്തി,
എന്നിട്ടുമൊന്നും മനസ്സിലായില്ല.
ഞാനാരുമല്ലാതിത് വായിച്ചു,ഒരാവർത്തി മാത്രം,
ഇതൊന്നുമല്ലായെന്ന് മനസ്സിലായി.
ആശംസകൾ.
ഈ ഭൂമിയും ആകാശവും നക്ഷത്രങ്ങളും എല്ലാം ഒരു സുപ്രഭാതത്തില്‍ ആരോ ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കുന്നവര്‍ക്കാണല്ലോ ലോകാവസാനത്തെ കുറിച്ചു വേവേണ്ടതുള്ളു.
അവളൊരു ചിരജ്ഞീവിയാണ്
സ്നേഹത്തില്‍, ഇഷ്ടത്തില്‍
പിന്നെ, പ്രണയത്തില്‍..!
നന്നായി ലോകം അവസാനിചില്ലല്ലോ
ആശംസകള്‍
ലൈവ് ടെലി കാസ്റ്റിങ്ങ് മുടങ്ങി, ലോകവാസാനം കാണാൻ ലക്ഷങ്ങൾ ലൊക്കത്ത് കാത്തിരുന്നു
നഷ്ടം
ആശംസകൾ
തെറ്റിപ്പോയി...അവിശ്വാസിയുടെ ലോകമവസാനിക്കുന്നു.
വിശ്വാസിക്കോ? അവന്റെയവസാനം പോലും ഒരു തുടക്കത്തിനു വേണ്ടിയുള്ളതാണ്.
എന്നാൽ, അന്ധവിശ്വാസിയുടെ അവസാനം അവന്റെ തുടക്കത്തോടെ തുടങ്ങിക്കഴിഞ്ഞു താനും.
ലോകമവസാനിച്ചില്ല,
സന്തോഷം.!
ആശംസകള്‍
അവിശ്വാസിയുടെ വിശ്വാസം ! അതു ബോധിച്ചു . കവിത ശില്പശാലയിലും അവർക്കിടയിലെ വാഗ്ദത്തവും - എന്തു സംഭവിച്ചെന്ന് വ്യക്തമായില്ല .
ചിരഞ്ജീവികളുടേ കാലത്തിനും ലോകത്തിനും അവസാനമില്ലല്ലോ!
അവിശ്വാസിക്കും വിശ്വാസിക്കും ലോകമവസാനിച്ചില്ലല്ലോ..
നാമൂസ്,
കവിതയുടെ പരിജിതമല്ലാത്ത പ്രദേശത്ത് പരുങ്ങിത്തിരഞ്ഞ് തിരിച്ചുപോകുന്നു..
ലോകമവസാനിച്ചില്ല,
സന്തോഷം.!
dohayil കവിത പെയ്ത രാവ്
'ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ'
അതും മനസ്സിലായി.
പിന്നെ മനസ്സിലായില്ലല്ലോ നാമൂസ്..!
ലോകം അവസാനിച്ചു തേങ്ങാ കൊല നിനക്ക് വട്ടാ ഡാ വട്ടു ഊര പെട്ടിക്ക് ചവിട്ടു കിട്ടാത്ത വട്ടു നാളും പ്രായവും കുറെ ആയില്ലേ പോത്തെ നീ അല്ല കീടം നിന്‍റെ തലയിലാ കീടം
ഒന്നും അവസാനിക്കുന്നില്ല..അവസാനങ്ങളിൽ നിന്നും ആരംഭങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു.. :)
ഈ വിശ്വാസങ്ങൾക്കൊന്നും ഒരടിസ്ഥാനവുമില്ലെന്ന് ഇപ്പോൾ ബോദ്ധ്യമാവുന്നു....!
avassnikkille ennu enkilum?
വിശ്വാസം.... അതല്ലേ എല്ലാം?
ശുഭാശംസകൾ....
ഒന്നും അവസാനിക്കുന്നില്ല
രൂപാന്തരം മാത്രം
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് നമൂസ് ഭായിയടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?