2012, മാർ 15

മുതലാളിയാകുന്നത്



ചിന്തകളുടെ കൂമ്പൊടിക്കുക..

എന്നിട്ടവയെ ചന്തയില്‍ വില്പനക്ക് വെക്കുക.

ശ്രദ്ധിക്കുക; വിപണന സാധ്യതയുള്ള ചിന്തകളെ മാത്രമേ ഉത്പാദിപ്പിക്കാവൂ..

അതുകൊണ്ട് 'യൂറോപ്യനായ വെളുത്ത പുരുഷന്റെ' തലയെ മാതൃകയാക്കുക.

കുറഞ്ഞത്‌ , നാടന്‍ സായിപ്പിന്റെ... വര്‍ണ്ണമുള്ള  സൗന്ദര്യശാസ്ത്രത്തെയും  അതിന്റെ ശബ്ദമുയര്‍ത്തുന്ന ചിന്തകളെയും  മാത്രം  അനുധാവനം ചെയ്യുക.

ഏയ്‌, ചിന്തയെ കച്ചവടം ചെയ്യാനുറച്ച വ്യാപാരീ.. ആഗോള വിപണിയില്‍ അമിതോത്പാദനം അത്യാവശ്യമെന്നു എപ്പോഴും ഓര്‍ക്കുകയും അതിനായി നല്ലൊരു യന്ത്രം തന്റെ പണിശാലയില്‍ ഘടിപ്പിക്കുകയും ചെയ്യുക. അസംസ്കൃത വസ്തുക്കളായി കൂടുതല്‍ ചൂഷണോപാധികളെ തന്റെ വ്യാപാര ശാലയിലേക്ക് കുടിയിരുത്തുക.

ഓര്‍ക്കുക, യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത് ആരുമായികൊള്ളട്ടെ/ എങ്ങനെയുമായിക്കൊള്ളട്ടെ ഉത്പന്നമെന്നത്  അന്തക വിത്തിനോട് കൂറ് പുലര്‍ത്തുന്നതായിരിക്കാന്‍ പ്രത്യേകം‍ ശ്രദ്ധിക്കുക. എങ്കില്‍ മാത്രമേ വിപണി പിടിച്ചടക്കാന്‍ സാധിക്കൂ..  അക്കൂടെ  ബ്രഹ്മിയില്‍ 'ജി എം വിത്ത്‌ ' മുളപ്പിക്കുന്നതിനെകുറിച്ചുള്ള ആലോചനകളും അത്യാവശ്യമാണെന്നുണര്ത്തുന്നു.!

പ്രിയപ്പെട്ട മുതലാളീ,  ഉപഭോക്താക്കളുടെ ' ക്രയശേഷി' കൂട്ടുന്ന വിധത്തിലുള്ള യാതൊരു വിധ വിഡ്ഢിത്തവും കാണിക്കാതിരിക്കുക. ഞാനാണു ഉടമയെന്നും ആകയാല്‍ നിനക്ക് ഞാന്‍ നല്‍കുമെന്നും നീ എന്നില്‍ നിന്നും വാങ്ങിക്കൊള്ളണമെന്നുമുള്ള എക്കാലത്തെയും വ്യാപാര ക്രമത്തിലേക്ക് സ്വാഭാവികമായും താങ്കള്‍ ഉയര്‍ത്തപ്പെടുന്നതിന് ഇതത്യന്താപേക്ഷിതമാണ്. അതുകൊണ്ട്, ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്നവരാണ് നിങ്ങളെന്നും നിങ്ങള്‍ക്ക് വേണ്ടത് അതിനി ഉത്പന്നമായാലും തൊഴിലായാലും അതിന്റെ വേതനമായാലും ഞാന്‍ നല്‍കുമെന്നും അല്ല എനിക്ക് മാത്രമേ അത് സാധ്യമാകൂവെന്നും അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുക. ഇത്രത്രേ വിപണി സംസ്കാരം.

തൊഴിലാളികളുടെ അദ്ധ്വാനത്തെ പരമാവധി ചൂഷണം ചെയ്തുകൊണ്ടാവണം ഇത് നടപ്പില്‍ വരുത്തേണ്ടുന്നത്.
വില വര്‍ദ്ധനവും ശമ്പള വര്‍ദ്ധനവും തമ്മില്‍ ഇന്നലത്തേതെന്ന പോല്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു ഉറപ്പുവരുത്തണം. കൂലികൂടുമ്പോള്‍ സാധനത്തിനു വിലകൂട്ടുകയും സാധനങ്ങള്‍ക്ക് വിലകൂടുമ്പോള്‍ ആ വിലക്കനുസരിച്ചു തൊഴിലാളിക്ക് വിപണി അന്യമാകുന്ന വിധത്തില്‍ മാത്രം കൂലിയെ സമീപിക്കുകയും ചെയ്യുക.

അഥവാ, ഒറ്റ നോട്ടത്തില്‍ കൂലി കൂടിയതായി തോന്നുന്ന വിധത്തിലാവുകയും എന്നാല്‍  അവശ്യ വസ്തുക്കളുടെ വിലക്കനുസൃതമായി കൂലി ഉയരാതിരിക്കുകയും ചെയ്യണം. ഇങ്ങനെ, വാങ്ങാനാവാതെകണ്ട്  സമൂഹത്തിലെ ഒരു വലിയ വിഭാഗം ജനങ്ങളും  പട്ടിണി കിടന്നു മരിക്കുമ്പോള്‍ താങ്കളുടെ ഗോഡൌണില്‍ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കണം എന്ന് ..!

ഇവ്വിധം മഹാഭൂരിപക്ഷത്തിന്റെ വാങ്ങാനുള്ള ശേഷിയെ കെടുത്തിക്കൊണ്ടാവണം, പ്രിയ മുതലാളി സുഹൃത്തേ.. താങ്കളുടെ ശരീരം കൊഴുക്കേണ്ടത്.

ചെറുകിട കച്ചവടക്കാരേയും ഇതേ രീതിയില്‍ കൈകാര്യം ചെയ്യണം. അതിനായി 'വിപണി തുറന്നിടുന്നതിലെ'  വാങ്ങുന്നതിലും കൊടുക്കുന്നതിലുമുള്ള മത്സരം എന്ന കാരണത്തെ/പൊള്ളത്തരത്തെ അധികാരികളെക്കൊണ്ട് ആവര്‍ത്തിപ്പിക്കുക. പുതിയ കരാറുകളിലൂടെ വിസില്‍ ഊതിക്കുക. സാധുക്കള്‍ ഓടി തളരട്ടെ.. തളര്‍ന്നു വീഴട്ടെ...

ആരെങ്കിലും, "പണിയെടുക്കാന്‍ വേണ്ടി ജീവിക്കുന്നു"വെന്ന് പറയുകയോ പറയിപ്പിക്കുകയോ ചെയ്‌താല്‍.... കൊല്ലുകയോ കൊല്ലാനുള്ള ആളുകളെ ഏര്‍പ്പാട് ചെയ്യുകയോ ചെയ്യുക.

അങ്ങനെ, ചിന്തകളെ ഉത്പാദിപ്പിച്ച്, ആ ചിന്തകളെ വിറ്റ്, അതിനൊത്ത ഒരു വിപണിയെ പണിത് ആ വിപണിക്കൊരു സംസ്കാരവും ക്രമവും രൂപപ്പെടുത്തി ഞാനൊരു ഉടമയെന്ന് ഘോഷിക്കുക. അങ്ങനെ എക്കാലത്തെയും മുതലാളിത്ത ചിന്തകള്‍ക്കൊപ്പം നില്‍ക്കാന്‍ താങ്കളുടെയും താങ്കളുടെ സുഹൃത്തുക്കളുടെയും  ചിന്തകള്‍ താങ്കളെ സഹായിക്കട്ടെ എന്നാശംസിക്കുന്നു.

എന്ന്,.
നേരത്തെതന്നെ ഇവ്വിധം ചിന്തകളെ വിലക്ക് വാങ്ങി അടിമയായ വര്‍ണ്ണമില്ലാത്ത സൗന്ദര്യമില്ലാത്ത  ശബ്ദമില്ലാത്ത [ശബ്ദിക്കാന്‍ പാടില്ലാത്ത] ശതകോടികളില്‍ ഒരുവന്‍.!



55 comments:

നാമൂസ് പറഞ്ഞു...

എന്ന്,. നേരത്തെതന്നെ ഇവ്വിധം ചിന്തകളെ വിലക്ക് വാങ്ങി അടിമയായ വര്‍ണ്ണമില്ലാത്ത സൗന്ദര്യമില്ലാത്ത ശബ്ദമില്ലാത്ത [ശബ്ദിക്കാന്‍ പാടില്ലാത്ത] ശതകോടികളില്‍ ഒരുവന്‍.!

ajith പറഞ്ഞു...

അരിയ്ക്ക് വിലകൂടിയാലെന്താ? ഐഫോണുകള്‍ക്ക് വില കുറഞ്ഞില്ലേ? എന്നിട്ടും പോരായോ?

Amarnath Sankar പറഞ്ഞു...

പതിവുപോലെ ഒന്നില്‍ക്കൂടുതല്‍ തവണ വായിക്കേണ്ടിവന്നു , അര്‍ത്ഥം മനസ്സിലാക്കാന്‍ ( ശ്രമിക്കാന്‍ )....
സനാതന മൂല്യങ്ങള്‍ അരിചെടുത്തുകളഞ്ഞ ചിന്തകളും ..., ആധുനിക കച്ചവടത്തിന്റെ അന്ധരായ പിന്തുടര്ച്ചക്കാരെയും കുത്തുമ്പോള്‍ , നമുക്കുള്ളിലെവിടെയോ ചെറുതായി കൊള്ളുന്നതുപോലെ..... :-|
നന്നായിരിക്കുന്നു , ഇനിയും എഴുതുക , ആശംസകള്‍ !

Unknown പറഞ്ഞു...

http://innocentlines.blogspot.com/2012/03/railway-budget.html

Unknown പറഞ്ഞു...

വിപണിയായ് മാറുകയാണ് നമ്മുടെ ദേശം.

വാതില്‍ മലര്‍ക്കെ തുറക്കുന്നത് പുറത്തോട്ടാണ്, അടയ്ക്കാനെളുപ്പം പുറത്ത് നിന്നാണ് എന്നത് ആര്‍ക്കാണ് ഗുണകരം? തുറക്കാനെളുപ്പം ആയിരിക്കാം, അതിനൊരു പോര്‍മുന വേണ്ടി വരുന്നു, അതാണ് നമുക്കില്ലാത്തത്, അല്ലെങ്കില്‍ ഉള്ളതിനെ നമ്മുടെ രാഷ്ട്രീയസാമ്പത്തിക പിമ്പുകള്‍ ഇല്ലാതാക്കുന്നത്..

===
എനിക്കൊന്നും മനസ്സിലായില്ലാ‍ാ, ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്!

ഷാജി പരപ്പനാടൻ പറഞ്ഞു...

ആഗോളീകരണത്തിന്റെ അനന്തരഫലമെന്നോണം ചിന്തകള്‍ക്ക് പുതിയ മാര്കറ്റ് രൂപപ്പെട്ടു വരുന്നു.സ്നേഹവും, സൗഹൃദവും വരെ വില്‍പ്പന ചരക്കായ സ്ഥിതിക്ക് ഇനി നമ്മുടെ ചിന്തകളെ വിപണനം ചെയ്യപ്പെടട്ടെ

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഖത്തറിലേക്ക് ഒരു വിസ കിട്ടുമോ ?ഞങ്ങളുടെ ഈ നാടിനെ ഇങ്ങനെ ..ശോ ,ഇവിടെയായ്തു കൊണ്ട് നല്ല കാഴ്ച പോരാ ..അതാ .

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

എനിക്കെന്നാണാവോ നാമൂസിന്‍റെ പോസ്റ്റ്‌ വായിച്ചു മര്യാദക്ക് ഒരു അഭിപ്രായം പറയാനുള്ള ബുദ്ധി ഉണ്ടാകുക :(

Jefu Jailaf പറഞ്ഞു...

പ്രതിഷേധത്തിന്റെ സ്വരം ആണെന്നു മനസ്സിലായി..

khaadu.. പറഞ്ഞു...

അതെനിക്കും മനസിലായി...

കൊച്ചുബാബുവിന്റെ ബ്ലോലോകം പറഞ്ഞു...

Kollaam
Assalaayittundu
Pakshe
Ithu
Kurekkoodi Uchathil parayendiyirikkunnu
Nanni Namaskaaram

Akbar പറഞ്ഞു...

എനിക്കെല്ലാം മനസ്സിലായി :) വലിയ വലിയ എന്തോ കാര്യങ്ങളാണ് നാമൂസ് പറഞ്ഞത്. ഉറപ്പാ. ഇനി മുതല്‍ കൃത്യമായ സ്റ്റടീ ക്ലാസിനു പോകേണ്ടിയിരിക്കുന്നു

ishaqh ഇസ്‌ഹാക് പറഞ്ഞു...

മുതല..മുതല..മുതലാ...ളി...:(

MOIDEEN ANGADIMUGAR പറഞ്ഞു...

ഗൗരവമുള്ള വിഷയം,ഭംഗിയായ അവതരണം.

majeed alloor പറഞ്ഞു...

ചിന്തിക്കാതിരിക്കുക.., സ്വപ്നം കാണാതിരിക്കുക.. ഒന്നും പറയാതിരിക്കുക..!

നീലക്കുറിഞ്ഞി പറഞ്ഞു...

ആകുലതകളില്‍ പെട്ട മനസ്സിന്റെ പ്രതിഷേധം ...തികച്ചും സ്വഭാവികം ...തൂലികയിലൂടെയെങ്കിലും പ്രതികരിക്കാമല്ലോ..............

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

വായിച്ചു. മനസ്സിലാക്കാന്‍ ശ്രമിക്കുന്നു !

ഓക്കേ കോട്ടക്കൽ പറഞ്ഞു...

വാര്‍ത്ത: 'ചില്ലറ വ്യാപാര മേഖലയില്‍ കുത്തകകളെ അനുവദിക്കണമെന്ന് സാമ്പത്തിക സര്‍വേയും.'. ഇവിടെ കൂട്ടി വായിക്കാമോ??

... വെറുമെഴുത്ത് ...

കൊമ്പന്‍ പറഞ്ഞു...

ഈ അടുത്ത കാലത്തെ ഒരു വായന ആണ് ഇത് വായിച്ചപ്പോള്‍ മനസ്സിലേക്ക് ഓടി വന്നത് നമ്മുടെ തലച്ചോറുകള്‍ ഹാക്ക് ചെയ്യപെടും വരുംനാളുകളില്‍ എതാലും അത് വിദൂരം അല്ല അല്ലേ,,,

- സോണി - പറഞ്ഞു...

മാര്‍ഗ്ഗം ചിലപ്പോഴെങ്കിലും ലക്ഷ്യത്തെ സാധൂകരിക്കുന്നില്ലേ?

Joselet Joseph പറഞ്ഞു...

ഇതൊക്കെ വായിക്കുമ്പോള്‍ പരിപ്പുവടക്കും കട്ടന്ചായക്കും പകരം, ബര്‍ഗറും സ്റ്റാര്‍ബക്സ് കോഫിയും കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.

ശ്രീക്കുട്ടന്‍ പറഞ്ഞു...

വായിച്ചു..രണ്ടുവട്ടം..പൂര്‍ണ്ണമായും മനസ്സിലായിട്ടില്ല...

Mohiyudheen MP പറഞ്ഞു...

ഇത് മുമ്പ് ഫേസ്ബുക്ക് നോട്ടായി ഇട്ടപ്പോൽ വായിച്ച് കമെന്റിട്ടിരുന്നല്ലോ ഭായ്

സ്വപ്നാടകന്‍ പറഞ്ഞു...

ചിന്തകളെ പണയം വെച്ചവരല്ലേ നമ്മള്‍ .. മുതലാളിത്തവും ആഗോളീകരണവും തുറന്നവിപണിയും കുത്തകബ്രാന്‍ഡ്‌ ഷോപ്പുകളും രാജ്യത്തിന്‍റെ പുരോഗതിയുടെ അടയാളങ്ങള്‍ എന്ന് മേനി പറയുന്നവര്‍ ... ഹും.. വേട്ടയാടപ്പെടുകയാണെന്ന തിരിച്ചറിവുപോലുമില്ലാതെ വേട്ടക്കാരന്റെ കെണിയുടെ സൌന്ദര്യത്തെ പുകഴ്ത്തുന്ന മടയന്മാര്‍ ...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അങ്ങനെ, ചിന്തകളെ ഉത്പാദിപ്പിച്ച്, ആ ചിന്തകളെ വിറ്റ്, അതിനൊത്ത ഒരു വിപണിയെ പണിത് ആ വിപണിക്കൊരു സംസ്കാരവും ക്രമവും രൂപപ്പെടുത്തി ഞാനൊരു ഉടമയെന്ന് ഘോഷിക്കുക. അങ്ങനെ എക്കാലത്തെയും മുതലാളിത്ത ചിന്തകള്‍ക്കൊപ്പം നില്‍ക്കാന്‍ താങ്കളുടെയും താങ്കളുടെ സുഹൃത്തുക്കളുടെയും ചിന്തകള്‍ താങ്കളെ സഹായിക്കട്ടെ എന്നാശംസിക്കുന്നു.

Unknown പറഞ്ഞു...

ഇവിടെ ഉള്ളിക്കും,ഉപ്പിനും വിലകൂടിയാലെന്താ ..ഐഫോണ്‍ ..ടീവി ..കമ്പ്യൂട്ടര്‍ എന്നിവയ്ക്ക് വില കുറച്ചല്ലോ ....നാമൂസ്‌ എന്ത് പറഞ്ഞാലെന്താ ...ഒന്നും മനസ്സിലായില്ലെലെന്താ ഒരു കമന്റ് അങ്ങ് പാസാക്കണം അത്രയെ ഉള്ളൂ ...

A പറഞ്ഞു...

സോവിയറ്റ്‌ നാട് തകര്‍ന്നപ്പോള്‍ ചരിത്രം അവസാനിച്ചു എന്ന് അമേരിക്കന്‍ മുതലാളിത്ത പക്ഷത്തുള്ള ബുദ്ധിജീവി ഫ്രാന്‍സിസ് ഫുകുയാമ പുസ്തകമെഴുതി.
ഇന്ന് മുതലാളിത്തം അതിന്‍റെ നിര്‍ണ്ണായക പ്രതിസന്ധിയില്‍ ചക്ര ശ്വാസം വലിക്കുകയാണ്‌.
ഇനിയെന്ത് എന്ന് ലോകം ചോദിക്കുന്നു. മാര്‍ക്സിസം മരിച്ചാലും മനുഷ്യന് മരിക്കുവോളം ജീവിക്കാന്‍ ഒരു രക്ഷാ മാര്‍ഗം വേണമല്ലോ. അതു എവിടെ?

Kalam പറഞ്ഞു...

നാമൂസ്,
തലച്ചോറില്‍ അണയാത്ത കനലുകള്മായാണ് നിന്റെ നടപ്പ്.
അതില്‍ നിന്നും ആയിരം ദീപനാളങ്ങള്‍ കൊളുത്തുക..
സ്വയം വെന്തെരിയാതിരിക്കുക..

ആശംസകള്‍.

Admin പറഞ്ഞു...

കൊള്ളാം.. നാമൂസ്... ചിന്തകള്‍ കുറച്ചുവില്‍ക്കാനുണ്ട്.. വിദേശിയല്ല.. നാടനാണ്.. ഒരു വിദേശലുക്കുവരുത്തി വില്‍ക്കാന്‍ പറ്റുമോ?
കമ്മീഷന്‍ തരാം..

പട്ടേപ്പാടം റാംജി പറഞ്ഞു...

മറിച്ചും തിരിച്ചും കാര്യം ഒന്നാക്കിയാല്‍ മതി.

K@nn(())raan*خلي ولي പറഞ്ഞു...

എന്നെങ്കിലും നാമൂസിനെ കണ്ടാല്‍ കെട്ടിപ്പിടിച്ചു ആ കറുത്ത-കവിളിലൊരുമ്മ തരും.

(എന്തിനെന്നോ, മര്യാദയ്ക്ക് പെണ്കുട്ട്യോളോട് ലോകകാര്യം ചര്‍ച്ച ചെയ്യുന്ന എന്നെപ്പോലൊരു സാധുവിനെ ഒന്നും മനസിലാവാത്ത പോസ്റ്റിലേക്ക് പിടിച്ചുവലിച്ചു കൊണ്ടുവന്നു ചുമ്മാ സമയം കളഞ്ഞതിന്)
ഹഹഹഹാ!

ഭാനു കളരിക്കല്‍ പറഞ്ഞു...

ഇന്ന് നിലനില്‍ക്കുന്ന ചൂഷണ ക്രമത്തിനു തിരശ്ശീല ഉയരുമ്പോള്‍ ചൈനയുടെ ചെയര്‍മാന്‍ മാവോ സെ തുംഗ് പറഞ്ഞു. ചെന്നായ മുന്‍വാതിലിലൂടെ പുറത്തുപോയി കടുവ പിന്‍വാതിലിലൂടെ അകത്തു പ്രവേശിച്ചു എന്ന്. സൈന്യ ബലങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെട്ട അന്‍പതുകളില്‍ ആയിരുന്നു അത്. ലോകമെങ്ങും സൈനിക ഭരണകൂടങ്ങള്‍ നിലം പൊത്തുകയും ജനാധിപത്യ ഭരണകൂടങ്ങള്‍ നിലവില്‍ വരികയും ചെയ്തപ്പോള്‍ ബുദ്ധിജീവികളും രാഷ്ട്രത്തലവന്മാരും പൊതുജനങ്ങളും ഇതാ സമാധാനത്തിന്റെ കാലം വന്നണഞ്ഞു എന്ന് വിളിച്ച് കൂവി. അപ്പോഴാണ്‌ മഹാനായ ചൈനയുടെ ചെയര്‍മാന്‍ ഇങ്ങനെ പറഞ്ഞത്. അതായത് രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ലോക മേധാവിത്തത്തിലേക്ക് വന്ന അമേരിക്ക പണ ബൌദ്ധിക ആധിപത്യത്തിന്റെ പുതിയ ചൂഷണ ക്രമം തുറക്കുകയായിരുന്നു. കാരണം അന്നതിന് സോവിയറ്റ് യൂണിയനുമായും കമ്യൂണിസ്റ്റ് ലോകവുമായും ഒരു സൈനീക യുദ്ധം അസാദ്ധ്യമായിരുന്നു. പക്ഷേ പില്‍ക്കാലത്ത് ഈ ആയുധം (പണ ബൌദ്ധിക ആധിപത്യം.) വളരെ ശക്തമാണെന്ന് സാമ്രാജ്യത്ത ശക്തികള്‍ തിരിച്ചറിഞ്ഞു. ഇന്ന് ബൌദ്ധിക അടിമത്തത്തിനായി ലോകമെമ്പാടും അത് അതിന്റെ വല സുശക്തമാക്കി കഴിഞ്ഞു. അറിഞ്ഞും അറിയാതെയും നാം തന്നെ ഇപ്പോള്‍ പല തരത്തില്‍ ഈ ബൌദ്ധിക അടിമത്തത്തിന്റെ വാഴ്ത്തു പാട്ടുകാര്‍ ആണ്.
നാമൂസിന്റെ ശ്രദ്ധേയമായ കുറിപ്പ് വായിച്ചപ്പോള്‍ ഓര്‍മ്മവന്ന കാര്യങ്ങള്‍ എഴുതി എന്ന് മാത്രം. അഭിവാദ്യങ്ങള്‍ നാമൂസ്.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഉയര്‍ന്ന ചിന്തകള്‍ ..അതിന്റെ പ്രതിഷേധങ്ങള്‍ ..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

താങ്കൾ പറഞ്ഞ വിപണന തന്ത്രത്താൽ ഇതാ നമ്മെയെല്ലാം ആധുനികതയുടെ പരസ്യങ്ങൾ വലയിൽ വീഴിതിയിരിക്കുന്നു,
ഇന്ന് നാം സ്വതന്ത്രത്തിലല്ല എന്നതണ് വാസതവും

നാളെ നാം എങ്ങിനെ ആയിരിക്കും എന്നതിൽ ഞാൻ ഭയക്കുന്നവനണ്........

താങ്കൾ നന്നായി വിവരിച്ചു
ആശംസകൾ

Sidheek Thozhiyoor പറഞ്ഞു...

പഠനം പുസ്തകം വായന ഇതെല്ലാം പൂര്‍ണ്ണതയിലെക്കുള്ള വഴികാട്ടികള്‍ ആവെണ്ടതല്ലേ ?
സ്വാതന്ത്രത്തിലേക്കും സ്വന്തം അസ്തിത്വത്തിന്റെ തിരിച്ചറിവുകളിലേക്കും കൈപ്പിടിച്ച്‌ നടത്തുന്ന കരുത്താവേണ്ടത് നമ്മള്‍ തന്നെയല്ലേ ?
പണം പദവി എല്ലാം നല്ലത് തന്നെ , സ്വാഭാവികമായി ജീവിതത്തിലേക്ക് ചെര്‍ന്നിണങ്ങിയാണ് ഇവ എത്തുന്നതെങ്കില്‍ പകരം നല്‍കേണ്ടി വരുന്നത് ആ ജന്മകാലത്തെ അടിമത്തമല്ലയെങ്കില്‍ ..

ഫൈസല്‍ ബാബു പറഞ്ഞു...

പോസ്റ്റില്‍ ഒന്നും മനസ്സിലായില്ല ,,എന്നാല്‍ താഴെ പറഞ്ഞ കമന്റില്‍ നിന്നും ആശയം മനസ്സിലായി ...

നാള്‍ക്കു നാള്‍ ഭാഷയുടെ കട്ടി കൂടുന്നു ..ഒന്ന് ലഘൂകരിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് പോസ്റ്റ്‌ ഇഷ്ടമാവും എന്ന് തോന്നുന്നു ..ആശംസകള്‍

വീകെ പറഞ്ഞു...

നാം ഒരു ഏകലോകധ്രുവത്തിലേക്ക് നടന്നു അല്ല ഓടി അടുത്തുകൊണ്ടിരിക്കുകയാണ്. ആ‍ ലോകക്രമത്തിനു മുന്നോടിയാ‍യിട്ടുള്ള പടപ്പുറപ്പാടായിരിക്കും ഇതെല്ലാം. ഇഷ്ടമില്ലാത്തവർക്ക് പ്രതിഷേധിക്കാം ഇപ്പോൾ. പിന്നെ അതിനുപോലും സമയം കിട്ടിയില്ലെങ്കിലോ..!!
ആശംസകൾ...

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

ചിന്തയും മനസ്സും പൂട്ടി വെച്ച് ജീവിക്കുന്നു നമ്മള്‍ , എന്നാലല്ലേ മുതലാളിയാവാന്‍ കഴിയൂ...!

ചിന്തയെ ഉദ്ദീദിപ്പിക്കുന്ന ചിന്തകള്‍ നാമൂസ്....

mini//മിനി പറഞ്ഞു...

വായിച്ചു, ഇനി സെയ്‌വ് ചെയ്തിട്ട് പഠിക്കട്ടെ

ചന്തു നായർ പറഞ്ഞു...

ദന്ത് ഗോപുരങ്ങൾ വിട്ട് മണ്ണിലിറങ്ങീ...വാക്കുകൾ,,, മണ്ണിന്റെ മക്കൾക്കുടവാളുകൾ തീർത്തു............. നാമൂസിന്റെ ശക്തമായ ചിന്തക്ക് എന്റെ ഭാവുകങ്ങൾ

Echmukutty പറഞ്ഞു...

ശക്തമായ വരികൾക്ക് അഭിവാദ്യങ്ങൾ........

ente lokam പറഞ്ഞു...

ഒന്നും ചെയ്യാന്‍ ആവില്ലെങ്കിലും
കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത്
നല്ലത് ആണല്ലേ..നന്ദി നാമൂസ്...
പങ്ക് വെയ്ക്കേണ്ട ചിന്തകള്‍ തന്നെ...

Unknown പറഞ്ഞു...

ഈ പോസ്റ്റിന്റെ മൂര്‍ദ്ദാവില്‍ കാണുന്ന ചുരുട്ടുയ മുഷ്ട്ടികൊണ്ട് മുതലാളിത്തത്തിന്റെ ഇടി ,,ഇടിയോടിടി!!

വേണുഗോപാല്‍ പറഞ്ഞു...

അങ്ങനെ, ചിന്തകളെ ഉത്പാദിപ്പിച്ച്, ആ ചിന്തകളെ വിറ്റ്, അതിനൊത്ത ഒരു വിപണിയെ പണിത് ആ വിപണിക്കൊരു സംസ്കാരവും ക്രമവും രൂപപ്പെടുത്തി ഞാനൊരു ഉടമയെന്ന് ഘോഷിക്കുക

ഇങ്ങനെയും മുതലാളി ആകാം അല്ലേ ... വേറിട്ട ചിന്ത .. അധികമാരും കാണാത്തത്

ഭാനു കളരിക്കല്‍ പറഞ്ഞു...

കുരങ്ങന്റെ കയ്യിലുള്ള രത്നം കൈക്കലാക്കാന്‍ അവന്റെ കൈ ബലമായി പിടിച്ച് മലര്ത്തുകയല്ല, അവന്റെ പള്ളയില്‍ ഇക്കിളിപ്പെടുത്തുകയാണ് വേണ്ടത് എന്ന് ഇക്കാലത്തെ മുതലാളിത്തം മനസ്സിലാക്കിയിരിക്കുന്നു. - എം എന്‍ വിജയന്‍.

മണ്ടൂസന്‍ പറഞ്ഞു...

കുറഞ്ഞത്‌ , നാടന്‍ സായിപ്പിന്റെ... വര്‍ണ്ണമുള്ള സൗന്ദര്യശാസ്ത്രത്തെയും അതിന്റെ ശബ്ദമുയര്‍ത്തുന്ന ചിന്തകളെയും മാത്രം അനുധാവനം ചെയ്യുക.

ഈ പറയുന്ന കാര്യങ്ങളൊന്നും ഇല്ലാതെയാ നാമൂസ് ഞാൻ ഇത്രകാലവും എഴുതിയിരുന്നത്. നാമൂസ് ഈ പറഞ്ഞ ഒരു കാര്യവും ഞാൻ പിന്തുടരുന്നില്ല,തുടരും എന്നെനിക്ക് തോന്നുന്നുമില്ല.ആകെ കൺഫ്യൂഷനായല്ലോ. 'കുരങ്ങന്റെ കയ്യിലുള്ള രത്നം കൈക്കലാക്കാന്‍ അവന്റെ കൈ ബലമായി പിടിച്ച് മലര്ത്തുകയല്ല, അവന്റെ പള്ളയില്‍ ഇക്കിളിപ്പെടുത്തുകയാണ് വേണ്ടത് എന്ന് ഇക്കാലത്തെ മുതലാളിത്തം മനസ്സിലാക്കിയിരിക്കുന്നു.' ഇനി എന്തായാലും എം.എൻ വിജയന്റെ വാക്കുകളെപ്പോലെ അവരുടേയൊക്കെ പള്ളയിൽ ഇക്കിളിപ്പെടുത്തിയിരിക്കാം. ആശംസകൾ.

ആചാര്യന്‍ പറഞ്ഞു...

vaayichu ............

viddiman പറഞ്ഞു...

ദരിദ്രരെ ഇല്ലാതാക്കിയാൽ ദാരിദ്യം ഇല്ലാതാക്കാം..അതാണ് മുതലാളിത്തത്തിന്റെയും അതിനെ പിന്തുണയ്ക്കുന്ന അധികാരികളുടെയും ആപ്തവാക്യം.അതിനായി അവർ ദരിദ്രരെ പട്ടിണിക്കിട്ടും തല്ലിയോടിച്ചും കൊന്നൊടുക്കുന്നു..പക്ഷെ തങ്ങൾ പിന്തുരന്ന വ്യവസ്ഥ തന്നെയാണ് ദരിദ്രരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്ന സത്യത്തിനു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു.അല്ലെങ്കിലും സത്യം അവർക്കെന്നും ശത്രുവാണല്ലോ..ഊതി വീർപ്പിച്ച നുണകളുടെ ഐശ്വര്യസമൃദ്ധിയാണല്ലോ അവർ പ്രദർശിപ്പിക്കുന്ന പൊയ്ക്കാഴ്ച്ചകൾ.

കാടോടിക്കാറ്റ്‌ പറഞ്ഞു...

നമൂസ്‌, ആ തലയില്‍ നിറയെ തീയാണല്ലോ....!
കണ്ണ് തുറന്നു നോക്കാന്‍ ആവുന്നില്ല... അത്ര പ്രകാശം... ചൂട്..
അതുകൊണ്ടാവും മുഴുവന്‍ അങ്ങട് പിടി കിട്ടിയില്ല...
ഭാവുകങ്ങള്‍..അനിയാ..

Artof Wave പറഞ്ഞു...

ഈ ഒരു വ്യവസ്ഥിതി മാറുമോ നാമൂസ് ....
മാറ്റുവിന്‍ ചട്ടങ്ങളെ ...
നാമൂസിന്റെ ശബ്ദം ഇന്നിന്റെ ശബ്ദമായി പ്രതിധ്വനിക്കട്ടെ ...

Unknown പറഞ്ഞു...

ധാർമ്മികരോഷം കത്തിക്കയറുന്നുണ്ടല്ലേ?
എഴുത്ത് ലളിതമാക്കിയാൽ മനസ്സിലാക്കാൻ സൗകര്യമാവും.

Renjith പറഞ്ഞു...

നാമൂസിന്റെ നോട്ടുകള്‍ വായിക്കുമ്പോള്‍, ഒരു സൂഫി കവിത ഓര്‍മ്മ വരും..." ആത്മക്ഷതം അറിഞ്ഞിട്ടില്ലാതവരോട്, ഹൃദയത്തിന്റെ നൊമ്പരം മന്സ്സില്കാതവരോട് , സഹാനുഭൂതിയുടെ ഉറവിടം ഉണര്ന്നിട്ടില്ലാതവരോട്, ...ഞാന്‍ എങ്ങനെ പറയും, എന്റെ ഹൃദയത്തില്‍ ഒരു തീമല എറിയുന്നുന്ടെന്നു "

Sidheek Thozhiyoor പറഞ്ഞു...

എന്റെ കമ്മന്റെവിടെ നാമൂസ്‌? സ്പാമിലൊന്നു തപ്പിക്കെ..

ജന്മസുകൃതം പറഞ്ഞു...

ചിന്തകള്‍ താങ്കളെ സഹായിക്കട്ടെ

Pradeep Kumar പറഞ്ഞു...

ചിന്തകളെ ഉത്പാദിപ്പിച്ച്,ചിന്തകളെ വിറ്റ്, അതിനൊത്ത ഒരു വിപണിയെ പണിത്, ആ വിപണിക്കൊരു സംസ്കാരവും ക്രമവും രൂപപ്പെടുത്തുന്ന മുതലാളിത്ത ചിന്തകള്‍ക്കൊപ്പം നില്‍ക്കുന്ന ഇന്നിന്റെ പ്രായോഗികക സമീപനത്തിന്റെ പൊള്ളത്തരങ്ങൾ.......

വാക്കിന്റെ വക്കുകളില്‍ രോഷം ജ്വലിക്കുന്നു....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms