2012, ഡിസം 22

അവിശ്വാസിയുടെ ഇരുപത്തിയൊന്നേ പന്ത്രണ്ടേ രണ്ടായിരത്തിപന്ത്രണ്ട്.

അവിശ്വാസിയുടെ ഇരുപത്തിയൊന്നേ പന്ത്രണ്ടേ രണ്ടായിരത്തിപന്ത്രണ്ട്. ******************************************************* ലോകമവസാനിച്ചില്ല, സന്തോഷം.! പക്ഷെ, തൊട്ടടുത്ത ദിവസം കൃത്യമായി പറഞ്ഞാല്‍ കവിത പെയ്ത അതേ രാവ് * 'ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ' വളര്‍ന്നതും ലോകമവസാനിച്ചു.! ഒരു കവിയുടേയും പിന്നെ, ഒരു മനുഷ്യന്റെയും . ' സഖാവിന്  ഭീകരനായ മനുഷ്യന്‍, അവള്‍ക്കേറ്റം പ്രിയപ്പെട്ടവന്‍ ' അടുത്ത നിമിഷം മുതല്‍ അയാളൊരു കീടമായ് പുനര്‍ജ്ജനിച്ചു.! അപ്പോള്‍ , അകലെയൊരുനാട്ടില്‍ ഒരുടല് വിറച്ചു.! കൃത്യമായ് പറഞ്ഞാല്‍ പുറത്തു മഴപെയ്യുന്ന അതേ സമയം,  * 'അകം നിറഞ്ഞ ഹൃദയ സ്മിതം' പൊഴിഞ്ഞതും അവളയാളെ കൊല്ലാനുറച്ചു, അല്ല, അവളും ഒരു ലോകാവസാനം കാണുകയായിരുന്നു. എന്നാല്‍, അവളയാളെപ്പോലെ കൊല്ലപ്പെട്ടില്ല. അതുകൊണ്ടുതന്നെ , പുനര്‌ജ്ജനിച്ചുമില്ല. അവളൊരു...

2012, ഡിസം 10

'മ'അദനിയും മലാലയും' പ്രാസത്തിലെ പ്രശ്നം,

ലോകത്തെ എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ടുതന്നെ, മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തില്‍ പങ്കാളിയാവുകയും മനുഷ്യാവകാശ സംരക്ഷണത്തില്‍ ജാഗ്രത്തായിരിക്കുകയും വേണ്ടതുണ്ട്. ഓരോ ലോകത്തെയും വേറെ വേറെ തന്നെയും വിലയിരുത്താനും അതടിസ്ഥാനപ്പെടുത്തിയുള്ള നിലപാടുകള്‍ സ്വീകരിക്കാനും നാം ജനാധിപത്യ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്‌. ഓരോ വിഷയത്തെയും അതാതിന്റെ സാമൂഹ്യ/ മനുഷ്യാവസ്ഥയില്‍ നോക്കി കണ്ടാല്‍ മാത്രമേ നമുക്കിതിനാവുകയൊള്ളൂ... ഇപ്പോള്‍, അബ്ദുന്നാസര്‍ മ'അദനിയുടെ വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ സമമൊപ്പിക്കാന്‍ വേണ്ടി മലാലയും എന്നത് ശരിയായ ഒരു സമീപന രീതിയല്ല. മ'അദനിയും മലാലയും നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാകുമ്പോഴും അവ രണ്ടിനെയും ഒരേ ഇടത്ത് അവതരിപ്പിക്കുന്നതില്‍ വലിയ അനൌചിത്യമുണ്ട്. അവക്ക്...

2012, ഡിസം 2

ഹൃദയസ്മിതം

കൂട്ടുകാരെ...നിങ്ങളിലലെത്രപേരുണ്ടിപ്പോഴുംമരിക്കാതെയിരിക്കുന്നവര്‍..?   ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ്ദേഹത്തൂന്നെന്റെ ഉയിരിറങ്ങിപ്പോയത്.   ഞാനെത്ര കെഞ്ചിയെന്നോ,'അരുതരുതേ'യെന്ന്‍എത്രയാവര്‍ത്തിച്ചുവെന്നോ..?   സത്യം,മുന്‍പായിരുന്നെങ്കില്‍ഒട്ടും കൂസാതെ "പോട്ടേ പുല്ലെന്ന്"ധിക്കാരിയായിരുന്നേനേ ഞാന്‍.!   ഞാനെന്റെ പെണ്ണിന് വാക്ക് കൊടുത്തതാ.."മരണംവരെയും നിനക്കെന്റെ ഹൃദയസ്മിതം"എനിക്കിനിയുമവളെ സ്നേഹിക്കണം.!   പ്രിയരേ,നിങ്ങളിലാരെങ്കിലുമൊന്നു  കൂട്ടുപോകുമോ?അവന്, ആരായാലും മതിയെന്ന്.!  ...

Pages 181234 »
Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms