2013, നവം 27

ഒരു നുണയനെ വായിക്കുമ്പോള്‍

"കടല് കാണാൻ കഴിയാത്ത
ഒരു കുഞ്ഞ്
ഫ്ലാറ്റിലെ തറയിൽ
"കടലമ്മ കള്ളി"
എന്നെഴുതിയത് മായ്ക്കാനാകുമോ
സുനാമി ഉണ്ടായത്" രാമചന്ദ്രന്‍ വെട്ടിക്കാട്.

അവിശ്വസനീയമായ നുണകളെ ഏറ്റം വിശ്വസനീയമായും മനോഹരമായും വിതാനിക്കുന്ന ഒരു പെരുംനുണയനാണ് ഒരു കഥാകാരന്‍. ആ അര്‍ത്ഥത്തില്‍ ഞാനൊരു നല്ല നുണയനെന്ന് ആപ്പിളിലെ ഓരോ കഥകളിലൂടെയും സിയാഫ് സ്ഥാപിക്കുന്നുണ്ട്. ഒരു കഥപറയുമ്പോള്‍ അതിന്റെ പശ്ചാത്തല രൂപീകരണവും അത് പറയാനുപയോഗിക്കുന്ന ഭാഷാ സങ്കേതവും പറയിപ്പിക്കാനുപയോഗിക്കുന്ന പാത്ര സൃഷ്ടിപ്പും ഒരുവലിയ ഘടകമാണ്, ഇതെല്ലാം ഒത്തിണങ്ങുമ്പോഴാണ് അതില്‍ രസനീയത രുചിക്കാനാവുന്നത്. ആ രസനീയത  സിയാഫിന്റെ ഓരോ കഥകളിലും അനുഭവിച്ചറിയാനാകുന്നുണ്ട് എന്നാണ് എന്റെ ആപ്പിളനുഭവം.

ഭൂതവും തവളയും പുകവണ്ടിയും മദ്യവും മൈതാനവും ആപ്പിളും താക്കോലും രാജിയും പാത്രമായും ഒരുവേള കഥയും ജീവിതവുമായും നിറഞ്ഞാടുന്ന കഥയരങ്ങിലെ ഈ കണ്ണ്കെട്ടലുകള്‍ വായനയെ രസമുള്ള ഒരേര്‍പ്പാടാക്കി തീര്‍ക്കുന്നുണ്ട്. വെറുതെ പറഞ്ഞു പോവുകയല്ല, കണ്ടെത്തുവോളം ശ്രമം തുടരാന്‍ പ്രേരിപ്പിക്കുന്ന ഒരു കൗശലം ഈ അക്ഷരക്കൂടങ്ങളില്‍ ഭംഗിയായി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. 'തവളയുടെ ജീവ ചരിത്രത്തില്‍ നിന്നുമൊരേട്' അവസാന വരിവരെയും വായിപ്പിക്കാനുള്ള എന്തോ ഒരിത് ഒളിപ്പിച്ചു വെക്കുന്ന സിയാഫിന്റെതായ ആ വൈഭവത്തിനുദാഹരമാണ്.

 ഈ സമാഹാരത്തിലെ ഓരോ ജീവിതത്തിനും അവകാശപ്പെടാവുന്ന ഒരു മൗലികതയുണ്ട്. അതവരുടെ ഭാഷയിലും സ്വഭാവത്തിലും ശീലത്തിലും പ്രകടവുമാണ്. ഇത് കഥയെ ജീവിതമെന്ന സത്യത്തിലേക്ക് വിശ്വാസപ്പെടുത്തുത്തുന്നുണ്ട്. 'കാസിനോ'യിലെ  ടെസ്സ ഒരസാധാരണ കഥാപാത്രമല്ല. എന്നാല്‍, ടെസ്സയെ പരിചയപ്പെടുത്തുന്ന കഥയുടെ 'ഭാഷ'  മറ്റു കഥകളെ അപേക്ഷിച്ച് അധികം പരിചയപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ ഭാഷ കൈകാര്യം ചെയ്യുന്നുണ്ട്. അത് പുതിയ കാലത്തെ ജീവിത ഭാഷയും കൂടെയാണെന്ന് ചില 'പ്രണയ വ്യായാമങ്ങള്‍' അടിവരയിടുന്നു. ഇതേ ജീവിതത്തിന്റെ മറുവശത്തുനിന്ന്‍ ഒരു വണ്ടി പുകതുപ്പി ഓടുന്നുണ്ട്. അത് കാടും മേടും കടന്ന് തലസ്ഥാന നഗരിയിലേക്ക് ചില കാഴ്ചപ്പണ്ടാരങ്ങളെ നാടിറക്കുകയാണ്. അപ്പോഴും ആദിമവംശജരെന്ന പൈതൃക ഭാരം അപരിഷ്കൃതരെന്ന പരിഹാസ്യം സൗജന്യമായി കയ്യേല്‍പ്പിക്കുന്നുണ്ട്. കൈകൊട്ടിക്കളിയുടെ അവസാനത്തില്‍ കെമ്പിയും കുമാരനും മല കയറിപ്പോകുന്നത് ജീവിക്കാനാണ്. അവരുടെ ജീവിതം ജീവിച്ചു തീര്‍ക്കാനാണ്. ആ ജീവിതത്തിന്റെ സ്വാഭാവിക താളമാണ് 'വൈകിയോടുന്ന വണ്ടി' .

അതിസൂക്ഷ്മ വായനയുടെ തലപ്പെരുക്കമാണ് 'സുഷിരക്കാഴ്ച്ചകള്‍'. കേവലം  ഒരു താക്കോല്പഴുതിലൂടെ ഇത്രേം കാഴ്ചകള്‍ കാണാമെങ്കില്‍ അത് നമ്മെ കാഴ്ച്ചപ്പെടുത്തുന്നത് ഒട്ടും നിസ്സാരമായ ഒരു കാര്യമല്ല. കൂടുതല്‍ തുറന്നതും ആഴമേറിയതുമായ ജീവിതത്തിലേക്കാണ്. കൃത്യം ഇരുപത്തിയേഴെന്നു എണ്ണിയെടുക്കാവുന്ന വരികളിലൂടെ ഒരു കൊച്ചുദ്വാരത്തിനിപ്പുറത്തെ വലിയ കാഴ്ചകളിലേക്ക് നന്നേ ചെറുതായിപ്പോയ രണ്ടു കണ്ണുകളിലെ പകപ്പ് നെഞ്ചിലെ പിടപ്പ്/കിതപ്പ് ഇപ്പോഴുമുണ്ട് വായനയില്‍. ജീവിതത്തിന് മദ്ധ്യേ കറങ്ങുന്ന പങ്കയും കുറുകെ വരഞ്ഞ മറുകും. എല്ലാത്തരം  ജിജ്ഞാസക്കും അപ്പുറം മരണം മറ്റൊരു വലിയ ജിജ്ഞാസയായി ത്വരയൂട്ടുന്നുണ്ട്. ഈ വായനയുടെ തുടര്‍ച്ചയില്‍  'ഭൂതം' എന്ന കഥയില്‍ ഒരു ഭൂതത്തെ കാണിച്ചു വര്‍ത്തമാനത്തിലെ കശാപ്പിന്റെയും വേട്ടയുടെയും ചിത്രം അവതരിപ്പിക്കുമ്പോള്‍ അതിനെ കഥയെന്നോ ആക്ഷേപമെന്നോ എന്ത് തന്നെ വിളിച്ചാലും ഉന്നം കൃത്യമാണ്. അതുകൊണ്ടുതന്നെ അതതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നുമുണ്ട്.

പല ഗൃഹപാഠങ്ങളെയും തെറ്റിക്കുകയോ തെറ്റെന്ന് തിരുത്തിക്കുകയോ ചെയ്യുന്ന അനേക സന്ദര്‍ഭങ്ങളിലൂടെയാണ് നമ്മുടെ ജീവിതങ്ങള്‍ കയറിയിറങ്ങിപ്പൊയ്ക്കൊണ്ടിരിക്കുന്നത്. ആപ്പിളിലെ കഥകളിലൂടെ സിയാഫ് അത്തരം സംഭവങ്ങളെ/ജീവിതങ്ങളെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ഇങ്ങനെ, അത്രയൊന്നും അസ്വാഭാവികമല്ലാത്ത ഒരു സാധാരണ ജീവിതത്തെ അത് പറഞ്ഞുവെച്ച രീതിയാൽ മനോഹരമാക്കിയ ഒരു കഥയാണ് യൂത്തനേഷ്യ. അതേസമയം വിഷയത്തിന്റെ പ്രത്യേകമായ ഗൗരവം കൊണ്ട് അതൊരുപാട് ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നുമുണ്ട്.

*എത്ര തന്നെ ചേർത്തു  പിടിച്ചാലും വഴുതിപ്പോകുന്ന ചിലതുണ്ടെന്ന്  പല്ലിയും   നിശാശലഭവും. *എത്രതന്നെ സോദ്ദ്യേശപരമെന്ന് പറയുമ്പോഴും ഒരു ജീവനെ ഇല്ലാതാക്കാൻ മുതിരുന്നതിലെ നീതിയുക്തി. *ഒരു ജീവിതത്തിന്റെ സിംഹഭാഗവും ജീവിച്ച് തീർത്ത് ജീവച്ഛവമായി കട്ടിലിൽ കിടക്കുന്ന ഒരാളൊരു കുരുന്നിന് ജീവനാകുന്ന വൈപരീത്യം. *ഒരുപക്ഷെ, മരിച്ചുപോകുമ്പോഴും ജീവിച്ചിരിക്കുന്നവർക്ക് അവരുടെ വൈഷമ്യത്തിൽ വായ്ക്കരിയിടുന്ന മഹത്തരം. *കാര്യസാധ്യത്തിനായി നിർമ്മിച്ചെടുക്കുന്ന പണാധിപത്യത്തിന്റെ സാധുതകളും ന്യായീകരണങ്ങളും. *കാര്യത്തിൽ വലുത് സ്വന്തം കാര്യമെന്ന എക്കാലത്തെയും മനുഷ്യന്റെ  സ്വാർത്ഥ വിചാരം. *സ്വാസ്ഥ്യം തേടുന്ന മനസ്സ് സ്വയം കണ്ടെത്തുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ചില ആശ്വാസ തുരുത്തുകൾ. *രാജി എന്നത് കേവലം ഒരു രാജിയല്ല അത് ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത ഒരുവന്റെ/ ഒരുവളുടെ ജീവിതത്തോടുള്ള തീർപ്പോ / പകരം വീട്ടലോ ആണ് എന്നുതുടങ്ങിയ അനേകം കാര്യങ്ങളുടെ ഒരു ചുരുക്കെഴുത്തായി യൂത്തനേഷ്യയെ വായിച്ചെടുക്കാം.

കഥ പറയുന്ന പശ്ചാത്തലത്തിലെ ദൈവ സാനിദ്ധ്യം ഒരുപക്ഷെ ഈ ദുർബ്ബല മാനസത്തിന് അഭയമായി സമ്മാനിച്ചതാവാം. പക്ഷെ, അതെത്ര വ്യാജമെന്ന് ഓരോ ചൊല്ലിപ്പറയലിലും വ്യക്തമാണ്. എങ്കിലും സുന്ദരമാണ് ആ ഭാഷണങ്ങൾ/ ആത്മഗതങ്ങൾ. മനുഷ്യൻ സർഗ്ഗാത്മകനാകുന്നത് ഇത്തരം ചില സങ്കൽപങ്ങൾ സൂക്ഷിക്കുന്നതിലും കൂടിയാവണം. എന്തായാലും ഈയൊരു വിശ്വാസ പരിസരം യൂത്തനേഷ്യക്ക്  വേറെയും മാനങ്ങൾ നല്കുന്നുണ്ട്.

ജീവിതത്തിന്റെ അടുക്കും ചിട്ടകളെയും കുറിച്ച് നന്നേ ചെറുപ്പത്തിലേ കുട്ടികളോട് വാചാലമാകുന്ന വിശ്വാസാചാര മാമൂലുകള്‍ മരിക്കുന്നതിനുമുന്പേ പെട്ടിക്ക് സമം ചേര്‍ന്ന്‍ ജീവിതം ശീലിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. അതുപോലെത്തന്നെയാണ് പുറംകാഴ്ച്ചകളില്‍ നിന്നും അകന്ന്‍ നാല് ഭിത്തികള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട ഫ്ലാറ്റ് ജീവിതവും. ഇത്, ഏറ്റം സമ്മോഹനമായ ബാല്യത്തെ  നിഷേധിക്കല്‍ മാത്രമല്ല മറ്റനേകം വൈകല്യങ്ങള്‍ കൂടെ പരിശീലിപ്പിക്കുകയാണെന്ന് ഗൃഹപാഠം എന്ന കഥയിലൂടെ സിയാഫ് പഠിപ്പിക്കുന്നു.

ഒരു ജാലകവിരി  'അടുക്കും ചിട്ട'യിലുമെന്ന അതിന്റെ 'അച്ചടക്കം' കാണിച്ചാൽ നിഷേധിക്കപ്പെടുന്ന പുറംകാഴ്ചകളേ ഇപ്പറയുന്ന ഫ്ലാറ്റ് ബാല്യങ്ങള്‍ക്കൊള്ളൂ... ഒന്ന് 'വലുതായാൽ' ഇതൊക്കെയും തനിക്കും സ്വന്തമെന്ന് സ്റ്റൂളിൽ  കയറിയ കുട്ടി കഥയിൽ നിന്നും സമൂഹത്തിലേക്ക് ഇറങ്ങി നടക്കുന്നത് അതുകൊണ്ടാണ്.  "അമ്മ എപ്പോഴാ വരിക" എന്ന അക്ഷമ ആ തെരുവിലേക്ക്/ അതുവഴി സമൂഹത്തിലേക്ക് അലിയാനുള്ള ആ കുട്ടിയുടെ ത്വരയാണ്. അങ്ങനെയുള്ള ഒരു ബാല്യത്തിന് തെരുവിലെ ജീവിതങ്ങൾ ശുഷ്കമെങ്കിലും അനുഭവത്തിൽ സമ്പന്നമെന്ന് പൂ വില്പനക്കാരിയും മാമ്പഴവും തെരുവ് ബാലികയും എല്ലാമടങ്ങുന്ന ജീവിതങ്ങളിലൂടെ  ഒരു കൗതുകമായി ആവേശിക്കുന്നുണ്ട്.

അവിടെയാണ് കഥയിൽ തെരുവ് പ്രധാനമാകുന്നത്. ഈയൊരു കാഴ്ച്ചയല്ലാത്ത മറ്റൊന്നും കുഞ്ഞിന് അനുവദിക്കപ്പെട്ടിട്ടില്ല എന്നിരിക്കെ പ്രത്യേകിച്ചും.! അതുപോലും എത്ര പരിമിതമെന്ന് കഥാവായന. കാരണം, കുട്ടിയുടെ വീടിരിക്കുന്നത് {ഫ്ലാറ്റ്] തെരുവിന്റെ ഇങ്ങേയറ്റത്താണ്. പിന്നെയുള്ളത് മതിലും മതിലനകത്തെ ഫ്ലാറ്റുമാണ്. അതാണേൽ പുറത്തൂന്ന് താഴിട്ട് പൂട്ടിയ തടവറയുമാണ്. ഒരു മുഴുവൻ തെരുവും ഒരുപക്ഷെ കുട്ടിയെക്കൊണ്ട് തടവറ ഭേദിക്കാൻ പ്രാപ്തനാക്കും വിധം പ്രകോപനം ഉണ്ടാക്കിയേനേ.

കഥയുടെ അവസാനത്തിൽ കുട്ടിയിലെ പ്രതികാരം പോലും ഈയൊരു മന:ശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഒരുതരം അസൂയയും കൊതിക്കെറുവും എല്ലാം ഈ കുട്ടിയെ കുട്ടിക്ക് നിഷേധിക്കപ്പെട്ട കാഴ്ചകളനുഭവിക്കുന്നവരോടുള്ള അമർഷവും വെറുപ്പുമായി  മാറുന്നുണ്ട്. തനിക്കെന്ന് കരുതിയത് സ്വന്തമാക്കിയ ഒരാളോടുള്ള സ്വാഭാവിക വികാരമല്ല അത്. ഇത്തരം കുട്ടികളിൽ അനുഭവപ്പെടുന്ന ഹിംസാത്മക മനസ്സ് കൂടെയാണ്.  അതിന്റെ സൂചനകൾ  കുട്ടി നേരത്തെ തന്നെ കാണിക്കുന്നുണ്ട്. അച്ഛന്റെ തോക്ക് അന്വേഷിക്കുന്നത് കുട്ടിയുടെ ഈ മനസ്സാണ്.

അതുപോലെ തന്നെ അനാവശ്യ ഭീതിയും കാര്യങ്ങളെ നേരിടാനുള്ള ഉള്ഭയവും ഇങ്ങനെ അടച്ചിട്ട് വളരുന്ന കുട്ടികളെ അലട്ടുന്ന ഒരു പ്രശ്നമാണ്.

അതുകൊണ്ടാണ് മുന്പൊരു കുട്ടി  രാമചന്ദ്രൻ വെട്ടികാടിന്റെ കവിതയിൽ കയറി ഇങ്ങനെ ചോദിച്ചത്.

"കടല് കാണാൻ കഴിയാത്ത
ഒരു കുഞ്ഞ്
ഫ്ലാറ്റിലെ തറയിൽ
"കടലമ്മ കള്ളി"
എന്നെഴുതിയത് മായ്ക്കാനാകുമോ
സുനാമി ഉണ്ടായത്"


കൃതി ബുക്സ് പ്രസിദ്ധപ്പെടുത്തിയ സുഹൃത്ത് സിയാഫ് അബ്ദുല്‍ ഖാദറിന്റെ 'ആപ്പിള്‍' എന്ന കഥാ സമാഹാരത്തിലെ ത്യവത്തിന്റെ അമ്മ/ആറാമന്റെ മൊഴി/തൃക്കാല്‍ സുവിശേഷം/അണയാത്ത തിരിനാളം/ഗുരു അത്ര തന്നെ  ലഘു/മനോരോഗിയുടെ ആല്‍ബം കറുപ്പിലും വെളുപ്പിലും/മറവിയിലേക്ക് ഒരു ടിക്കറ്റ് തുടങ്ങിയ മറ്റു കഥകളും ഒരുപാട് വാക്കുകളെ ഉത്പാദിപ്പിക്കുന്ന നല്ല വിതകുള്ള വായന ഉറപ്പ് തരുന്നവയാണ്.  അവയെകുറിച്ച് മറ്റൊരവസരത്തില്‍ പറയാമെന്ന പ്രതീക്ഷയില്‍ വിസ്താരഭയത്താല്‍ :) അവസാനിപ്പിക്കുന്നു.

തുടരും :)

ആപ്പിളിനെ കുറിച്ച് ഇവിടെയും വായിക്കാം

56 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

കൂടുതല്‍ വായിക്കുന്ന ഒന്നായിത്തീരുവാന്‍ ആപ്പിളിന് കോടിയാശംസ :)

ഭ്രാന്തന്‍ ( അംജത് ) പറഞ്ഞു...

വായനാവിസ്താരം എന്നത് എന്താണ് എന്ന് ആപ്പിള്‍ എന്നാ ചെറുകഥാസമാഹാരത്തില്‍ കൂടി കടന്നു പോയപ്പോഴാണ് മനസിലാകുന്നത്. ഓരോ കഥയ്ക്കും അക്കമിട്ടു ഞാന്‍ ഒന്ന് തയ്യാറാക്കുന്നു. നമൂസ് ശരിക്കും കഥകള്‍ക്ക് യോജിച്ച നിരൂപണം ! ആപ്പിളിന് ആശംസകള്‍ !

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

:)

Echmukutty പറഞ്ഞു...

സിയാഫിന്‍റെ കഥകള്‍ ഒത്തിരിയൊത്തിരി വായിക്കപ്പെടട്ടെ.. ബൂലോഗത്തിലെ പ്രഗല്‍ഭര്‍ ആപ്പിളിനെപ്പറ്റി ഇങ്ങനെ ഒത്തിരി എഴുതട്ടെ..
അച്ചടി മാധ്യമവും ഉടനെ സിയാഫിനെ പൂര്‍ണമായും സ്വീകരിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ...
കാരണം എല്ലാം ഒന്നാന്തരം കഥകളാണ്.. വായിക്കാത്തവര്‍ക്ക് ഹാ! കഷ്ടം എന്ന് മാത്രം പറഞ്ഞ് ഞാന്‍ നിറുത്തുന്നു...

നാമൂസ് വളരെ ഭംഗിയായി എഴുതീട്ടുണ്ട്... അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നാമൂസിന്റെ വാക്കുകള്‍ തന്നെ പകര്‍ത്തുന്നു: അതിസൂക്ഷ്മ വായനയുടെ തലപ്പെരുക്കമാണ് , ഈ നിരൂപണവും.. ആശംസകളോടെ..

mini//മിനി പറഞ്ഞു...

പുസ്തകപരിചയം വളരെ നന്നായിരിക്കുന്നു,,,

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

തുറന്ന വായന ,
സിയാഫിനു ആശംസകൾ
നമൂസിനോട് പിരിശം

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

നല്ല ഒരു വായനയാണ് എഴുത്തിന്‍റെ പുണ്യം ,ഞാന്‍ പുണ്യലബ്ധനായിരിക്കുന്നു .

Manoj Vellanad പറഞ്ഞു...

ഇതും കലക്കി...

ente lokam പറഞ്ഞു...

നന്ദി നാമൂസ്..

അഭിനന്ദനങ്ങൾ സിയാഫ്

ബൈജു മണിയങ്കാല പറഞ്ഞു...

നല്ല വായന അത് ആവശ്യപ്പെടുന്ന നല്ല എഴുത്ത് ഒഴുകുന്ന വായനകൾ നല്ല എഴുത്തിനെ ഒരു മനോഹര സൃഷ്ട്ടിയാക്കുന്നു

മണ്ടൂസന്‍ പറഞ്ഞു...

ഇനിന്യുമിനിയും കൂടുതൽ വായിക്കപ്പെടാനാശംസകൾ സിയാഫിക്കാ.!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

യോജിച്ച നിരൂപണം ! ആപ്പിളിന് ആശംസകള്‍ !

Noushad Koodaranhi പറഞ്ഞു...

ഇനിയിപ്പോള്‍ ആ 'ആപ്പിള്‍' ഒന്ന് കഴിക്കാന്‍ കിട്ടേണ്ടിയിരുന്നു....!

maneesarang പറഞ്ഞു...

നല്ല വായന :)

Aneesh chandran പറഞ്ഞു...

വായിക്കണം വായിക്കണം..കിട്ടിയട്ടില്ല.

Unknown പറഞ്ഞു...

എന്നും പോലെ തന്നെ നല്ല വായന നാമൂസ് ... സ്നേഹം,

അജ്ഞാതന്‍ പറഞ്ഞു...

ആപ്പിളിന് ആശംസകള്‍ ...
വായിക്കാത്തതിനാല്‍, അര്‍ത്ഥമില്ലാതെ കൂടുതല്‍ അഭിപ്രായം പറയുന്നില്ല ...
വായനാസുഖമുള്ള നിരൂപണം - നന്നായി നാമൂസ് ... :)

ശ്രീക്കുട്ടന്‍ പറഞ്ഞു...

ആപ്പില്‍ സര്‍വ്വരേയും കീഴടക്കട്ടെ. വായിക്കണം. സിയാഫ് ഭായിക്ക് സര്‍വ്വ മംഗളങ്ങളും..

നാമൂസിന്റെ ഭാഷ കലക്കീട്ടുണ്ട് ട്ടാ...

Unknown പറഞ്ഞു...

ഹമ്പട നുണയന്മാരേ....... :)


നന്നായെടോ....



Aarsha Abhilash പറഞ്ഞു...

:) ഹഹ.. നാമൂസേ... ഇപ്പൊ ഒരെണ്ണം ഞാനും! പോസ്റ്റ്‌ ചെയ്യും മുന്പ് ഇത് കണ്ടിരുന്നെങ്കില്‍ എന്ന് ഇത് വായിച്ചപ്പോള്‍ തോന്നി... എത്ര വ്യത്യസ്തമായാണ് ഓരോരുത്തരും ഒരേ കഥയെ വായിക്കുന്നത് -വിലയിരുത്തുന്നത്!. ബുക്ക്‌ വായിച്ചാ ആളെന്ന രീതിയില്‍ വളരെ ഇഷ്ടമായി ഈ അവലോകനം -ബാക്കി കൂടെ എഴുതൂ :). ആശംസകള്‍

viddiman പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
viddiman പറഞ്ഞു...

'എന്താണിതെന്നു മനസ്സിലായോടാ പൊട്ടാ ?" എന്ന് എഴുത്തുകാരനിൽ മണ്ടയ്ക്കൊരു മേടു കിട്ടിയ പോലെയാണ് മിക്ക കഥകളും വായിച്ചു തീരുമ്പോൾ. പക്ഷെ എഴുത്തിന്റെ ഒഴുക്ക്, ഭാഷ, മേമ്പോടി പോലെ ചേരുന്ന നിശിതനേർമ്മയാർന്ന നർമ്മം.. ഇതെല്ലാം കഥയെ അതിന്റെ പാടിനു വിട്ട് പൊയ്ക്കളയാനും സമ്മതിക്കില്ല.

അതുകൊണ്ട്, തിരണ്ടി വാൽ കൊണ്ട് തല്ലു കിട്ടിയ പട്ടിയെ പോലെ, നാനാർത്ഥങ്ങൾ തേടി കഥയ്ക്കു ചുറ്റും ഇങ്ങനെ മണ്ടി നടക്കുക തന്നെയാണ് ആദ്യം ചെയ്യുക.

ആ പ്രദക്ഷിണത്തിനിടയിലെപ്പോഴെങ്കിലുമായിരിക്കും പൊടുന്നനെയൊരു ബോധപ്രപഞ്ചം കൺമുന്നിൽ തെളിയുക. അനന്തവിസ്മയത്തോടെ അതിങ്ങനെ കണ്ണു നട്ടിരിക്കുമ്പോൾ, ആ പ്രപഞ്ച സൃഷ്ടാവിനെ നമസ്ക്കരിക്കുകയല്ലാതെ എന്തു ചെയ്യാൻ ?

സിയാഫ് അബ്ദുൾ ഖാദിറിനെ കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും.

ഒരാസ്വാദനം എനിക്കും എഴുതണമെന്നുണ്ട്. അതുകൊണ്ട് കൂടുതൽ പറയുന്നില്ല..

viddiman പറഞ്ഞു...

പ്രപഞ്ച സൃഷ്ടാവിനെ >> സ്രഷ്ടാവ് എന്ന് തിരുത്ത്

asrus irumbuzhi പറഞ്ഞു...

രണ്ടാള്‍ക്കും അസ്രൂസാശംസകള്‍ ..
വായിക്കണം ,കയ്യില്‍ വരട്ടെ ! :)

ഫൈസല്‍ ബാബു പറഞ്ഞു...

നന്നായി പരിചയപ്പെടുത്തി നമൂസ് .

Unknown പറഞ്ഞു...

ആശംസോൾ...

ശിവകാമി പറഞ്ഞു...

ഇദ്ദേഹത്തിന്റെ കഥകൾ അധികം വായിച്ചിട്ടില്ല.. വായിച്ചവയെല്ലാം പിന്നേം പിന്നേം എന്തൊക്കെയോ ചിന്തകളിൽ അവശേഷിപ്പിക്കുന്നവയായിരുന്നു.. എനിക്കും വേണം ഒരു അപ്പിൾ.. ഞാൻ വാങ്ങുന്നുണ്ട്..

ഈ തോന്നലുകൾ ഒക്കെയും വീണ്ടും ഉറപ്പിച്ചു ഈ വായനക്കുറിപ്പ്.



അതും പിന്നെ ഇതും എഴുതിയ രണ്ടു എഴുത്തുകാർക്കും ആശംസകൾ

കൊമ്പന്‍ പറഞ്ഞു...

കലക്കി നാമൂസ്

ബഷീർ പറഞ്ഞു...

എല്ലാവരും ഒരു തരത്തിൽ നുണയന്മാർ തന്നെ. നിരൂപണം നന്നായി

വര്‍ഷിണി* വിനോദിനി പറഞ്ഞു...

സിയാഫിന്റെ ഒട്ടുമിക്ക കഥകളിലുടേയും സഞ്ചരിച്ചിട്ടുണ്ട്‌.. തീർത്തും നീതി പുലർത്തുന്ന അവലോകനം.. സിയാഫിനും നാമൂസിനും ആശംസകൾ..!

aami aami പറഞ്ഞു...

ഞാന്‍ വായിച്ചില്ലാ നാമൂസ് പറഞ്ഞതല്ലേ വായിച്ചേക്കാം പുസ്തകം ഫ്രീ ആയി അയച്ചു തന്നാല്‍ പ്ലിംഗ് :p

© Mubi പറഞ്ഞു...

രണ്ടുപേര്‍ക്കും ആശംസകള്‍... ആര്‍ഷയുടെ ബ്ലോഗില്‍ പോയി വന്നതേയുള്ളൂ, ബുക്ക് വായിച്ചവരോട് കുറച്ചു അസൂയ ഇല്ലാതില്ലാ...

Joselet Joseph പറഞ്ഞു...

നാമൂസിന്റെ ആസ്വാദനം പുസ്തകത്തിന് അവതാരികയായി ചേര്‍ത്താല്‍ നന്നായേനെ. നിലവിലുള്ള പല നിരൂപകരും ഞെട്ടും. ചിലപ്പോള്‍ തട്ടും. ഏതായാലും കൃതി ബുക്സിന്റെ/ആപ്പിളിന്‍റെ നഷ്ടം.

Pradeep Kumar പറഞ്ഞു...

ബൂലോകത്തിലെ രണ്ട് പ്രഗത്ഭ എഴുത്തുകാർ ഒരേ സമയം വായന വിശദമാക്കി എഴുതി പ്രസിദ്ധീകരിച്ചു എന്നതുതന്നെ ആപ്പിളിന് വലിയ അംഗീകാരമാണ്. ആപ്പിളിലെ കഥകൾ പലതവണ വായിച്ചവ. ഒരു പുസ്തകത്തെ എങ്ങിനെ വായിക്കണം എന്നതിന് നല്ലൊരു ഉദാഹരണമാണ് ഈ ലേഖനം.....

പട്ടേപ്പാടം റാംജി പറഞ്ഞു...

നുണയനെ വായിച്ചത് വായിച്ചപ്പോള്‍ ഏറെ സന്തോഷം.

ajith പറഞ്ഞു...

മിനിമം ഗാരന്റിയുള്ള എഴുത്തുകാരില്‍ ഒരാളാണ് സിയാഫ്. വായിച്ച എല്ലാ കഥകളും എനിക്ക് ഇഷ്ടപ്പെട്ടവയാണ്.

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

എന്നാലുമെന്റെ പുഞ്ചപ്പാടനേ... :)

വീകെ പറഞ്ഞു...

പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.
ആശംസകൾ...

. പറഞ്ഞു...

നീ നല്ല രീതിയിൽ പറഞ്ഞു. രാമന്റെ കവിതയും അവിടെ നല്ല ഫിറ്റായി

Philip Verghese 'Ariel' പറഞ്ഞു...

ബ്ലോഗുലകത്തിലെ നല്ലൊരു കഥാകാരൻറെ ഒരു പുസ്തകം കൂടി അച്ചടി മഷി പുരണ്ടു
കൊള്ളാം ഇന്ന് തന്നെ ആപ്പിളിൻറെ ആർഷ എഴുതിയ മറ്റൊരു അവലോകനവും വായിച്ചു, എന്തായാലും നുണയനായാ (അങ്ങനെ പറയാമോ എന്തോ?)
കഥാകൃത്തിന്റെ നുണക്കഥ വായിക്കാൻ തിടുക്കമായി എന്നു പറഞ്ഞാൽ മതിയല്ലോ ഈ അവലോകനം വായിച്ചപ്പോൾ തോന്നിയത്. സുഹൃത്തുക്കൾ ഇരുവർക്കും നന്ദി നമസ്കാരം. സിയാഫിന്റെ തൂലികയിൽ നിന്നും ഇനിയും ഇത്തരം കരുത്തുള്ള സൃഷ്ടികൾ ജന്മം കൊള്ളട്ടെ എന്ന് ആശംസിക്കുന്നു. നാമൂസ് facebook ൽ വളരെ വിരളമായി മാത്രം വരാറുള്ളതിനാൽ താങ്കളുടെ കത്ത് കാണാൻ വൈകി, സൃഷ്ടികൾ നടത്തുമ്പോൾ അതിന്റെ ഒരു ലിങ്ക് മെയിലിൽ വിടാൻ മറക്കേണ്ട. മറ്റു notifications ഉം കാണാൻ വൈകും. എന്റെ id pvariel at gmail dot com.
നന്ദി

Koya Kutty olippuzha പറഞ്ഞു...

ആസ്വാദനക്കുരുപ്പ്‌ നന്നായി. വളരെ വിശദമായ ഒരു പഠനം മനോഹരമായി എഴുതി. സിയാഫിന്റെ ചില കഥകൾ വായിച്ചിട്ടുണ്ട്‌. മികച്ച രചനകളായിരുന്നു. ആപ്പിൽ ശ്രദ്ധേയമാവട്ടെ... ആപ്പിൾ കൂടുതൽ വായിക്കപ്പെടട്ടെ... തീർച്ചയായും അദ്ധേഹത്തിനു മുഖ്യധാരയിൽ ഒരു ഇടം ഉണ്ട്‌ എന്ന് കരുതുന്നു.

madhu പറഞ്ഞു...

കഥാകാരനും അനുവാചകനും അഭിനന്ദനങ്ങൾ....

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ നുണയന്മാരെയൊക്കെ
ഇത്ര നന്നായി പരിചപ്പെടുത്തിയാൽ ..ഉന്തുട്ടാ ചെയ്യാല്ലെ

Manoraj പറഞ്ഞു...

ഈ നുണ പോസ്റ്റ് ഞാൻ മോഷ്ടിക്കുന്നു.. ചോദിച്ചുകൊണ്ട് തന്നെ.. അപ്പോൾ ഇനിയിത് എപ്പോഴെങ്കിലും പുസ്തകവിചാരത്തിൽ കാണാം..

നാമൂസേ.. എല്ലാവരും പറഞ്ഞു നന്നായി വിലയിരുത്തിയെന്ന്.. പക്ഷേ, നാമൂസിന്റെ റേഞ്ച് വെച്ച് പോര എന്നേ ഞാൻ പറയൂ.. അല്പം കൂടെയൊക്കെ കെയർഫുൾ ആയി എഴുതാമായിരുന്നു..

ആപ്പിളിനു അഭിനന്ദനങ്ങൾ.. സിയാഫിനു അതിലേറെ അഭിനന്ദനങ്ങൾ.. പ്രകാശന വേളയിൽ സുസ്മേഷ് ചന്ത്രോത്ത് തമാശയായി പറഞ്ഞതോർക്കുന്നു ബുദ്ധിമുട്ടിയുള്ള ഒരു പ്രകാശനമാണിതെന്ന്.. ബുദ്ധിയുള്ള എഴുത്തുകാർക്കല്ലേ അതിനു ഇടക്കെങ്കിലും ഒരു മുട്ട് വരികയുള്ളൂ.. ഇല്ലാത്ത സാധനത്തിനു മുട്ട് വരില്ലല്ലോ... അപ്പോൾ സിയാഫിനു അഭിമാനിക്കാം..

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

ആപ്പിളിനോട് തീര്‍ത്തും നീതി പുലര്‍ത്തുന്ന അവലോകനം... ആപ്പിളിനെ അടുത്തറിഞ്ഞ വായന. ഞാന്‍ എഴുതിവച്ച റിവ്യൂ ( ഈ പോസ്റ്റ് വായിച്ചപ്പോള്‍ അത് ആപ്പിളിനോട് നീതി പുലര്‍ത്തുന്നില്ല എന്ന് മനസ്സിലാക്കുന്നു) ഡിലീറ്റ് ചെയ്യുന്നു.

Sandeep.A.K പറഞ്ഞു...

ദുഷ്ടന്മാരെ....
നിങ്ങളൊക്കെ ഇങ്ങനെ ആപ്പിള്‍ വിശേഷം എഴുതി ബാക്കിയുള്ളോരെ കൊതിപ്പിച്ചോ... ഹും.. :)
എന്റെ കൈയ്യില്‍ ആപ്പിള്‍ കിട്ടാന്‍ ഇനിയും മാസങ്ങള്‍ കഴിയും... :(

(വിശദമായൊരു കമന്റ്‌ ഇന്നലെ എഴുതിയിരുന്നു.... അത് പോസ്റ്റ്‌ ചെയ്യും മുന്‍പേ ലാപ്ടോപ്പ് ഹാങ്ങ്‌ ആയിപ്പോയി... അതുവരെ ടൈപ്പ് ചെയ്തതൊക്കെ പോയി... :-(
വീണ്ടും ടൈപ്പ് ചെയ്യാന്‍ കുഴിമടിയും അതിലേറെ ബോര്‍ പരിപടിയുമായത് കൊണ്ട് അതിനു മുതിരുന്നില്ല... ആപ്പിളിനെ കുറിച്ച് വിശദമായി പിന്നീട് എഴുതാം ... എന്നുള്ള പ്രത്യാശയില്‍ ,.... ... )

വളരെ മികച്ച പുസ്താകാസ്വാദനം...
നമൂസിനും സിയാഫിനും സ്നേഹാംശംസകള്‍ ....

Mohiyudheen MP പറഞ്ഞു...

പുസ്തകപരിചയം വളരെ നന്നായിരിക്കുന്നു,,,

നീര്‍വിളാകന്‍ പറഞ്ഞു...

വായിക്കാത്ത പുസ്തകത്തെ വായിക്കാന്‍ ഒരു ആകാംഷ ഈ എഴുത്തിലൂടെ ജനിപ്പിച്ചു..... സിയാഫിന്‍റെ കഥകളില്‍ കുറെ ഞാന്‍ വായിച്ചിട്ടുണ്ട്..... എങ്കിലും അത് പുസ്തക രൂപത്തില്‍ തീര്‍ച്ചയായും വായിക്കണം.... ഈ പരിചയപ്പെടുത്തലിനു നന്ദി നമൂസ്‌,,,,

രാജേഷ്‌ പറഞ്ഞു...

ഉത്സവത്തിന്‍റെ ആകര്‍ഷണം ലക്ഷണമൊത്ത ആന തന്നെ..അത്രത്തോളം പ്രാധാന്യം ആനപ്പാപ്പാനും ..ആനയുടെ വൈശിഷ്ട്യം വിവരിക്കുന്ന ആനപ്പാപ്പാന് വിവരണത്തിലൂടെ ഇത്രയേറെ ചോണനുറുമ്പുകളെ ചെവിയിലൂടെ നമ്മുടെ തലച്ചോറിലേക്ക് കടത്തി വിടാന്‍ കഴിയുന്നുവെങ്കില്‍ ഈ ''നുണയന്‍റെ'' വായാനാനുഭവം എന്തായിരിക്കും........!!!

റോസാപ്പൂക്കള്‍ പറഞ്ഞു...

ആപ്പിളിലെ കഥകള്‍ എല്ലാം തന്നെ ഞാന്‍ ബ്ലോഗില്‍ വായിച്ചതായിരിക്കും.എങ്കിലും ആപ്പിള്‍ കിട്ടുവാന്‍ കാത്തിരിക്കുന്നു. .
നല്ല അവനോകനം നമൂസ്‌

ashraf meleveetil പറഞ്ഞു...

സമയവും ഉള്ളടക്കവുമൊക്കെ പ്രശ്നമാകുന്ന കാലത്ത്,വായന ഒരു ബാലികേറാമലയായി നില്‍ക്കുന്നിടത്താണ് കൃത്യമായ ദിശാബോധം നല്‍കുന്ന ഒരു ചൂണ്ടുവിരല്‍ പ്രസക്തമാകുന്നത്..
ഇവിടെ നാമൂസ് ആ ചൂണ്ടുവിരലിന്‍റെ ധര്‍മ്മം വളരെ ഭംഗിയായും യുക്തിഭദ്രമായും നിറവേറ്റിയിരിക്കുന്നു..!
(കഥാകാരന്‍ സിയാഫിക്കയുടെ സുകൃതം എന്നു പറയാം)
വായിക്കപ്പെടുമ്പോള്‍തന്നെയാണ് ഒരു കഥ അതിന്‍റെ (അനുവാചകരിലൂടെ) പരിണാമഘട്ടങ്ങള്‍ പിന്നിടുന്നത്.
അങ്ങിനെ വളര്‍ച്ചയുടെ തുടര്‍ച്ചകളിലേക്ക് നീങ്ങാന്‍ ഇത്തരം "പ്രിവ്യൂകള്‍" കഥകളെയും , ഒരു തെരെഞ്ഞെടുപ്പ് സുഗമമാക്കാന്‍ വായനക്കാരനെയും തെല്ലൊന്നുമല്ല സഹായിക്കുന്നത്...
സിയാഫിക്കയുടെ ആപ്പിള്‍ മധുരതരമാകുമെന്ന ഒരുറച്ച വിശ്വാസം നല്‍കുവാന്‍ ഈ കുറിപ്പുകള്‍ ധാരാളം.|
നന്നായി നമൂസ്.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

വായിച്ചിട്ടില്ല. വായിക്കും. !

Mukesh M പറഞ്ഞു...

കൊതിയോടെ കാത്തിരിക്കുന്നു, ആപ്പിള്‍ മധുരം നുകരാന്‍ !

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

ഹോ ..നാമൂസേ ..നിനക്കൊരായിരം സ്തോത്രം ...ഇത്രക്കും മനോഹരമായി, ആധികാരികമായി,
ശക്തമായ ഭാഷയിൽ എന്നാൽ ലളിതവുമായ ചിന്തയിൽ ഒരു ആസ്വാദന കുറിപ്പ് ഞാൻ ഈ
അടുത്തൊന്നും വായിച്ചിട്ടില്ല. ഒരു പക്ഷേ ഈ അടുത്തൊന്നും ഞാൻ ഒരു
പുസ്തക ആസ്വാദന കുറിപ്പ് വായിച്ചിട്ടില്ല എന്നത് കൊണ്ട് തോന്നുന്നതാണോ
എന്നറിയില്ല. അല്ല . അങ്ങിനെ ആകാൻ വഴിയില്ല. അങ്ങിനെ ഒരു വിരസമായ വായനയാണ്
എനിക്ക് കിട്ടുന്നതെങ്കിൽ വായന അപ്പോൾ തന്നെ ഞാൻ നിർത്തുമായിരുന്നു. ഇതത്
ഉണ്ടായില്ല. അതാണെനിക്ക് ഏറെ അത്ഭുതം. ഞാൻ എന്ന വായനക്കാരനിൽ ഇടക്കൊക്കെ
മാത്രം കണ്ടു വരുന്ന ഒരു ആസ്വാദന പ്രതിഭാസം. അതിന്റെ ഏറ്റവും ഒടുവിലത്തെ
ഉദാഹരണമാണ് ആപ്പിൾ എന്ന പുസ്തകം വായിക്കാതെ അതിന്റെ വെറുമൊരു ആസ്വാദന കുറിപ്പ്
വായിച്ചു കൊണ്ട് അഭിപ്രായം പറയേണ്ടി വരുന്ന എന്റെ ഈ അവസ്ഥ. നന്നായി സഖേ ഈ
എഴുത്ത് ..ആശംസകളോടെ ..വാക്കുകളുടെ പ്രയോഗം കൊണ്ട് വായനയിൽ ലഹരി
പിടിപ്പിക്കുന്ന എഴുത്തുകാരാ ..നമുക്ക് വീണ്ടും കാണാം ..

Yasmin NK പറഞ്ഞു...

ella ezhuthukaranum ezhuthukarikalum perum nunayanamrum nuachikalum aanu.
congrats for this review.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms