ഒരു തിരഞ്ഞെടുപ്പ് കാലം.
ആകപ്പാടെ ഒരു ശബ്ദമയം, എല്ലായിടത്തും അത് തന്നെയാണ് ചര്‍ച്ച. വളരെ കുറഞ്ഞ ജനസംഖ്യയുള്ള ഒരു വാര്‍ഡ്, അവിടത്തെ വോട്ടര്‍മാരേക്കാള്‍ കൂടുതല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍. ഒന്ന് ഭക്ഷണം പാകം ചെയ്യാനും അത് കഴിക്കാനും എന്തിനു ഒന്ന് മൂത്രം ഒഴിക്കാന്‍ പോലും സമയം നല്‍കാതെ വോട്ടു അഭ്യര്‍ത്ഥനക്കാരുടെ തിരക്ക്. വീട്ടിലെ സ്ത്രീകളടക്കം എല്ലാവരും ശരിക്കും പ്രയാസം അനുഭവിക്കുന്നു. പരിസര വാര്‍ഡുകളിലെയും പഞ്ചായത്തുകളിലെയും പ്രാദേശിക ജില്ലാ നേതാക്കന്മാര് വരെ ഇരു പക്ഷത്തും സജീവമായിരിക്കുന്നു, അതിന്റെ പൊല്ലാപ്പുകള്‍ വേറെയും..!
തിരഞ്ഞെടുപ്പ് കമ്മിറ്റി ആപ്പീസുകളില്‍ ആടുന്ന വോട്ട്, തൂങ്ങുന്ന വോട്ട്, ചായുന്ന വോട്ട്, നിഷേധ വോട്ട്, ഉറപ്പിച്ച വോട്ട് എന്നിങ്ങനെ പലതരം വോട്ടും വോട്ടര്‍മാരും പട്ടികയില്‍ മാറി മാറി വരയ്ക്കപ്പെടുന്നു, ഇടക്കിടക്ക് 'കുടുംബ വോട്ട്' എന്ന സവിശേഷ വോട്ടിനെയും പറഞ്ഞു കേള്‍ക്കുന്നുണ്ട്. മിക്കപ്പോഴും സ്ഥാനാര്‍ഥിയുടെ രാഷ്ട്രീയ ആദര്‍ശങ്ങളോ നയങ്ങളോ നിലപാടുകളോ വ്യക്തി വിശുദ്ധിയോ ഒന്നും ചര്‍ച്ച ചെയ്യപ്പെടാറില്ലല്ലോ ..?
അത് 'നമ്മുടെ' ജനാധിപത്യത്തില്‍ വിശിഷ്യാ അധികാര പരിസരത്ത് പരിഗണനാ വിഷയമാണോ? വളരെ പാക്ഷികമായി ചിന്തിക്കുകയും പക്ഷപാതപരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ജനാധിപത്യം. അല്ലെങ്കില്‍, ഇവിടെ എന്ത് ജാനാധിപത്യം? പ്രത്യേകിച്ചും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 'കുടുംബ വാഴ്ചയുടെ' മറ്റൊരു രൂപം എന്നല്ലാതെ. ..! ജനാധിപത്യത്തിന് ഒരു വോട്ട് എന്നത് മാറി കുടുംബാധിപത്യത്തിനു ഒരു വോട്ട് എന്നായിരിക്കുന്നു നമ്മുടെ മുദ്രാവാക്യം.
തിരഞ്ഞെടുപ്പ് കമ്മിറ്റി ആപ്പീസുകളില്‍ മുഴങ്ങി കേട്ട ശബ്ദം ഉറച്ചതാവുകയും 'കുടുംബവോട്ടു' എന്ന പ്രയോഗം ശക്തമാവുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുദ്രാവാക്യവും അടയാളവും എന്തിനധികം 'പ്രകടന പത്രിക 'പോലും കുടുംബ സ്വത്തിന്റെ ആധാരം നോക്കിയും അതുമായി ബന്ധപ്പെട്ടും ഇറങ്ങി തുടങ്ങി. അക്കാരണം കൊണ്ട് തന്നെ, മലക്കം മറിച്ചിലുകള്‍ ധാരാളമായി കണ്ടു തുടങ്ങി. കക്ഷത്തില്‍ ഉള്ളതിനെയും കണ്oത്തില്‍ ഉള്ളതിനെയും വിട്ട് കക്ഷികള്‍ പക്ഷം പിടിച്ചു തുടങ്ങി. അങ്ങനെ നിറം മാറിയ തറവാടികളായ 'ഓന്തുകള്‍' ആ തിരഞ്ഞെടുപ്പ് കാലത്ത് ഒരു വിസ്മയ കാഴ്ചയായി...!!
അങ്ങനെയിരിക്കെ ഒരു ദിവസം. അതിലൊരു 'തറവാടി' ഒരു യാത്രക്കിടെ അപകടത്തില്‍ പെട്ടു. അപകടസ്ഥലം സന്ദര്‍ശിച്ച ഒരു 'കാരണവര്‍' നാട്ടില്‍ വന്ന് ഈ വിവരം ഒരല്പം അതിഭാവുകത്വത്തോടെ അവതരിപ്പിച്ചു. "അയാളുടെ കാര്യം മഹാ കഷ്ടം" എന്തൊരു വിധി..! ഇതെന്തൊരു അവസ്ഥ...? "എന്തായാലും മാനുവിന്റെ { ഭരണപക്ഷ സ്ഥാനാര്‍ഥി } ഒരു വോട്ട് ഊം" എന്നൊരു പ്രത്യേക താളത്തില്‍ പറഞ്ഞവസാനിപ്പിച്ചു. ഈ 'കാരണവര്‍' ഇത് പല കൂട്ടത്തിലും ആവര്‍ത്തിക്കുകയും ചെയ്തു. ഈ വിവരം നാടൊട്ടുക്ക് പാട്ടായി. കേട്ടവര്‍ കേട്ടവര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ആപ്പീസിലേക്ക് ഓടി. ഇനി എന്താ ചെയ്യാ? അവര്‍ പരസ്പരം ചോദിച്ചു.
ഉത്തരങ്ങളും നടപടികളും എല്ലാം വളരെ വേഗത്തില്‍ സംഭവിക്കുന്നു. ഒരു കൂട്ടര് ഖബര്‍ കുഴിക്കുന്നു...! മറു പക്ഷം മയ്യിത്ത് കട്ടില് ഏന്തുന്നു..!! ഒരു കൂട്ടര് പന്തല്‍ കെട്ടുന്നു മറ്റൊരു കൂട്ടം നിലം തുടച്ചു വൃത്തിയാക്കുന്നു...!! മൈക്ക് സെററ് ഏര്‍പ്പാട് ചെയ്യുന്നു...!!! ഈ 'ദു:ഖവാര്‍ത്ത' നാടൊട്ടുക്ക് അറിയിക്കാന്‍ അതില്‍ ഒരു കൂട്ടര് തിരഞ്ഞെടുപ്പ് പ്രചരണ വാഹനം തന്നെ നല്കി അവരുടെ 'ഉദാരത' പ്രകടിപ്പിക്കുന്നു...!!
അതിന്നിടയ്ക്ക് ആളുകള്‍ ഈ 'കാരണവരെ' തേടുന്നു, കാര്യത്തെ വീണ്ടും വീണ്ടും കേള്‍ക്കുന്നു. അത്ഭുതത്തോടെയും വേദനയോടെയും ആളുകള്‍ കൂട്ടം കൂടി നിന്ന് പരേതനെ സ്മരിക്കുന്നു, 'മദ്ഹുകള്‍' പാടുന്നു. ഇത് തുടരുന്നതിനിടെ പരിചിതമല്ലാത്ത ഒരു വാഹനം അത് വഴി കടന്നു പോകുന്നു. വലിയൊരു ആള്‍കൂട്ടത്തെ കണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചുവോ എന്ന് ചിന്തിച്ചു ആ വാഹനം ആള്കൂട്ടത്തിലെക്ക് തന്നെ തിരികെ വരുന്നു. ആളുകള്‍ ആ വാഹനത്തെ പൊതിയുന്നു. അവര്‍ക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല.
'പരേതന്' തിരിച്ച് വന്നിരിക്കുന്നു....!!!!
പിന്നെ കാണുന്ന കാഴ്ച..! തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം പോലെ നാട്ടുകാര്‍ ആ കാരണവരുടെ നെഞ്ചത്ത് ചെണ്ട കൊട്ടുന്നു..! താളം പിടിക്കുന്നു..! തടവുന്നു തലോടുന്നു..! ഇടക്ക് ചില ചോദ്യങ്ങളും ഉത്തരങ്ങളും കേള്‍ക്കുന്നുമുണ്ട്.
നിങ്ങളല്ലേ പറഞ്ഞത് അയാള്‍ മരിച്ചു എന്ന്?
ആര് പറഞ്ഞു ഞാന്‍ പറഞ്ഞുവോ? ഒരു മറുചോദ്യമായിരുന്നു കഥാനായകനില്‍ നിന്നുള്ള ഉത്തരം..!
പിന്നെ, നിങ്ങളല്ലേ പറഞ്ഞത്. എന്തൊരു കഷ്ടം.! ഇതെന്തൊരു വിധി.! "മാനുവിന്റെ ഒരു വോട്ട് ഊം" എന്നൊക്കെ?
"അത് കൊണ്ട്..? അയാള്‍ മരിച്ചു എന്നാണോ ഞാന്‍ പറഞ്ഞത്? മാനുവിന്റെ ഒരു വോട്ട് ഇനി എതിര് പെട്ടിയില്‍ വീഴും എന്നാണു ഞാന്‍ ഉദ്ദേശിച്ചത്"..! നിങ്ങള്‍ക്കറിയാമോ..? ഇയാളെ ഇടിച്ച വാഹനം മാനുവിന്റെ അളിയന്റെതാണ്...!!!!!
ഇതോടെ ഞാനൊരു കാര്യം ഉറപ്പിച്ചു. എന്ന് കാരണവര്‍.
"കൊക്കിനു ജീവനുണ്ടെങ്കില്‍ ഇഞ്ഞ് ഞാന്‍.. ഉം .ഊം" ..........!!!!!!!!
28 comments:
ഈ എന്റെ ഒരു വോട്ടു ഊം...എന്തായാലും കൊള്ളാം..അനുഭവങ്ങള്‍ ..പലപോഴും തിരഞ്ഞെടുപ്പുകളില്‍ ..പരെതന്മാര് തിരിച്ചു വരാറുണ്ട് കേട്ടാ...ഏത്..അതെന്നെ ...
.......നാളിതു വരെയായ തെരെഞ്ഞെടുപ്പുകള്ക്ക് ശേഷം പല പരേതാത്മാക്കളും തിരിച്ചു വന്നിട്ടുണ്ട്............എഴുത്ത് മുഴുവനായി വായിക്കാനുള്ള 'സമയം'ആവനാഴിയിലില്ലാത്തതുകൊണ്ട് അതിനു മുതിര്‍ന്നിട്ടില്ല ,വഴിയെ നോക്കാം.......എന്തായാലും കൊള്ളാം....ഇനിയും തുടരുക...
നമൂസ് എന്റെ വോട്ട് നിങ്ങള്‍ക്ക് തന്നെ .....കലക്കി ..ഇത് പോലെ ഉള്ളത് എഴുതൂ ..എനിക്ക് ഈ കവിത ഒന്നും മനസ്സിലാവില്ല
മനൂന്റെ വോട്ട് ഊം .... കൊള്ളാം ... മനോന്റെ അളിയന് ചതിച്ച ചതി മനൂനു പണിയായോ എന്തോ ?
ഈ തിരഞ്ഞെടുപ്പിലെ വിജയി ആരെന്നരിയണമോ..?
ഇറച്ചി കച്ചവടക്കാരനായ മാനു തന്നെ..! പരാജിതനോ, പി എസ് എം ഓ കോളേജിലെ ചരിത്ര വിഭാഗം അദ്ധ്യാപകനും...!! എപ്പടി നമ്മുടെ ജനഹിതം..!!!
നമൂസ് നന്നായിട്ടുണ്ട്
ഈ മാനുവിനെ എനിക്കറിയാം
കുന്നംപുരത്തെ ഇറച്ചി മാനു വല്ലേ ?
അതെ ഇക്കാ.... ഇനി നാട്ടില്‍ ചെല്ലുമ്പോള്‍ എന്റെ നേര്‍ക്ക് കത്തിയൂരുമോ എന്നാണു എന്റെ ഭയം..!!
നന്നായിട്ടുണ്ട് ....
:)
അങ്ങിനെ മാനുവിനേം നീ പെട്ടീലാക്കിയല്ലേ ......... കൊള്ളാം
സൂപ്പരയടാ നാമൂസ് ഇതിനു സമാനമായി എനിക്ക് ഓര്മ വന്നത് നമ്മുടെ കയിഞ്ഞ വെക്കേഷന് ടൈമില്‍ നമ്മള് കൊട്ടകുന്നില്‍ ഇരിക്കുമ്പോള്‍ ഇവര്‍ യെവെര് ഷൈന്‍ ന്റെ മൊബൈല്‍ വന്ന കോളാ (മണിയുടെ ഭാര്യ ) അതിനു തന്റെ കമന്റും
അതേടാ... ഞാന്‍ അതിനെ ഓര്‍ക്കുന്നു..!!!!!!
ഊം ....ഒരു വോട്ടെങ്കില്‍ അല്ല കമെന്റെങ്കില് അതും ഊം ... ഇഞ്ഞി ഇപ്പണിക്ക് ഞമ്മളില്ല .... ഇറച്ചിക്കാരന്റെ കത്തിക്ക് പണിയാവുമോ ?
ഹ ഹാ..അങ്ങിനെ നാമൂസ് അതും സാധിച്ചിരിക്കുന്നു. ആര് പറഞ്ഞു നാമൂസിനു നര്‍മ്മം വഴങ്ങില്ലെന്ന്..എന്തായാലും എനിക്ക് സന്തോഷായി..ആ ബുദ്ധി ജീവി ഇമേജ് ഒന്ന് മാറിക്കിട്ടുമല്ലോ...അപ്പോളിനി അംബേദ്കര്‍...മദനി..?
ജനാതിപത്യ സമ്പ്രദായത്തില്‍ വ്യക്തികലെക്കാള്‍ പലപ്പോഴും പാര്‍ട്ടികള്‍ക്കും നിലപാടുകല്ക്കുമാണ് മന്‍സൂര്‍ ഭായ് പ്രാധാന്യം ..കാരണം അധികാരം ഭൂരിപക്ഷതോടോപ്പമായിരിക്കും ... എന്നാലും കഥ (നടന്നതാണെന്ന് സൂചിപ്പിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും ) എനിക്കിഷ്ടമായി . നമ്മള് അറിഞ്ഞിട്ടും അറിയാതെ ഭാവിക്കുന്ന സംഭവങ്ങള്‍ . എല്ലാരും കേള്‍ക്കട്ടെ .കേട്ട് ഒരു നിമിഷം ആലോചിക്കട്ടെ ... അല്ലെ ...(ഊം എന്ന് നാമൂസ് മനസ്സില്‍ മൂളിയത് ഇവിടെ കേട്ട് കേട്ടോ ...;) ) ...ഊം ... ;)
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പല തമാശകളും അരങ്ങേറാറുണ്ട്. വിവരണം മനോഹരമായിട്ടുണ്ട്.കവിതയെക്കാലും ഇതൊക്കെയാണ് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുക.
HI HI HIIIIII ATHU KALAKKI.
കാരണവര്‍ നന്നായി...കഥയും....
കൊള്ളാം. ഇതുപോലെ രണ്ടെണ്ണം എന്റെ ബ്ലോഗിലും ഉണ്ട്.
ഇടയ്ക്കിടയ്ക്ക് പഴയ പോസ്റ്റുകള്‍ ഇത് പോലെ എടുത്തിട്ടാല്‍ ഞമ്മളെ പോലുള്ളവര്‍ക്ക് ബായിക്കാം . ഞാങ്ങന്റെ നാട്ടില്‍ പല വോട്ടെടുപ്പിനും ഇമ്മിണി പരേതന്മാര്‍ വന്നു വോട്ട് ചെയ്തു പോകാറുണ്ട് . ..... കാര്യങ്ങള്‍ നന്നായി പറഞ്ഞു... ഇഷ്ടായി .... ന്ത പോരെ .....
ഹ..ഹാ.. മാനുവിന്റെ ഒരോട്ട് ഊ...ഞ്ഞാലാ എന്നു കരുതീട്ട്...മാനു തന്നെ ജയിച്ചല്ലേ...നമ്മുടെ കാരണവര്‍ ഇപ്പോഴുമുണ്ടോ....നല്ല രസകരമായിരുന്നു..
നാമൂസ്, ഇത് നന്നായിട്ടുണ്ടല്ലോ? കാരണവർ വന്ന് വെടി പൊട്ടിയ്ക്കുന്ന ഭാഗം കുറച്ച് കൂടെ വിവരിച്ചിരുന്നെങ്കിൽ കൂടുതൽ ഭംഗിയായേനേ.
കൊല്ലത്തിൽ ഒരു രണ്ട് നർമ്മം കൂടെ പോരട്ടേ.. (അധികം എഴുതിയാൽ എന്നെ പോലുള്ളവരുടെ കഞ്ഞി കുടി ഊൂൂൂൂജ്വലമായാലോ?) :)
മന്‍സൂറിന്റെ ലേഖനങ്ങള്‍ പലപ്പോഴും കാര്യഗൗരവത്തിന്റെ കാര്ക്കശ്യമുള്ളവയാണ്. പറയുന്ന വിഷയത്തിന്റെ ഗൗരവം കൊണ്ട് ശ്രദ്ധപൂര്‍വ്വമുള്ള വായനയും ചിന്തയും പ്രതികരണവും ആവശ്യപ്പെടുന്നവയാണ് മിക്കവാറും ലേഖനങ്ങളും.... - എന്നാല്‍ എന്റെ കൂട്ടുകാരന് നര്‍മ്മവും വഴങ്ങുമെന്ന് തെളിയിക്കുന്നു ഈ രചന...
മന്സൂരിനു നര്‍മ്മവും ,ഉം ,ഊഹും ,ഉഹും ,ഹും ,ഉം ഉം ഉം ...
അത്ഭുതം,മഹാത്ഭുതം...
കരിമ്പാറയില്‍ നിന്നും നറുംനര്മ്മത്തിന്റെ തേനുറവകള്‍....,,,
ഇതെങ്ങിനെ സംഭവിച്ചു..!!
തികച്ചും പ്രാദേശികമായ ഒരു കേവല നുറുങ്ങുസംഭവത്തെ കാലികവും സാര്‍വത്രികവുമായ "നാട്ടുനടപ്പു വര്‍ണ്ണനകളിലൂടെ" രസകരമായി പകത്തിയിരിക്കുന്നു....
ഇടക്ക് പായസത്തിലെ കല്ലുകടിയായിവരുന്ന ധാര്‍മ്മികരോഷവും
തത്വശാസ്ത്രവുമൊഴിവാക്കിയിരുന്നെങ്കില്.. ........!,,,,,
നമൂസ്...... ട്രെന്റിയാകാന് തീരുമാനിച്ചു..?
അപ്പൊ പേര് നാമൂസ് എന്നത് മാറ്റി നര്മ്മൂസ് എന്നാക്കിയാലോ,,,നല്ല അവതരണം ..തകര്‍ത്തു
കൊക്കിനു ജീവനുണ്ടെങ്കില്‍ ഇഞ്ഞ് ഞാന്‍.. ഉം .ഊം" ..................... :))
നർമ്മം ഇഷറ്റ്പെട്ടു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?