ഒരു ഓണ്‍ ലൈന്‍ സുഹൃത്തുമായുള്ള കേവലം പത്ത് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഒരു കുശലാന്വേഷണം. വിശേഷങ്ങള്‍ പങ്കു വെക്കുന്ന കൂട്ടത്തില്‍ അദ്ദേഹത്തിന്റെ ഹൃദയവികാരം പറഞ്ഞു വെക്കുകയുണ്ടായി...ആ സമയം ജി ടോക്കിലെ ചാറ്റ് ബോക്സില്‍ കുറിച്ച ചില വരികള്‍...!!!!
നിറമിഴിയും നിന് ചൊടിയിണയും
മൌനമായി മൊഴിയുന്ന വാക്കുകള്‍
എന്‍ ഹ്രത്തടത്തില് പെരുമ്പറ കൊട്ടുന്നു.
നോവും നൊമ്പരവും ബാക്കിയായ
ദിനങ്ങള്‍ വിടപറയവേ.....
അകലെ എവിടെയോ വിരിയുന്ന പ്രതീക്ഷകള്‍
നേര്‍ത്ത കിരണങ്ങള്‍ തേടും സായന്തനങ്ങള്‍
ഇന്നത്തെ പകലിരവുകളില്‍
സ്നേഹത്തിന്റെ നിറക്കൂട്ടില്‍
ചാലിച്ചെഴുതിയ ആത്മാര്‍ത്ഥ സൗഹൃദമേ....
നിന്റെ സാന്ത്വനത്തിലും തലോടലിലും
കരഗതമാകും സ്വസ്ഥം തേടും എന്‍ മനം
ഒരു നേരം സമബുദ്ധി കാറ്റിലാടി
അവിവേക മനസ്സ് ന്രത്തം ചവിട്ടി
അസ്വാരസ്യത്തിന് അപശബ്ദമേ
നിന്റെ പേരോ വിവരക്കേട്..?
കൂടെ നടന്നൊരാ പ്രിയതോഴീ
നിന്നോട് പിണങ്ങാനാവില്ലെന്നെനിക്ക്
വിതുമ്പുന്നതെന്തേ എന്‍ മനം
എന്‍ കൂടെ ഉള്ള നിന്നില്‍ നിന്നും
എന്നെ അടര്‍ത്തി കൊണ്ട് പോകാന്‍
മരണം മാര്‍ജാര പാദുകം അണിയട്ടെ....!!
33 comments:
നിന്റെ സാന്ത്വനത്തിലും തലോടലിലും
കരഗതമാകും സ്വസ്ഥം തേടും എന്‍ മനം
മനോഹരമായ വരികള്‍
നമൂസ് , ആശംസകള്‍
കൂടെ നടന്നൊരാ പ്രിയതോഴീ
നിന്നോട് പിണങ്ങാനാവില്ലെനിക്ക്....!
നാമൂസ് നിങ്ങള്‍ ഒരു സംഭവം ആണ്.....
കൂടെ നടന്നൊരാ പ്രിയതോഴീ
നിന്നോട് പിണങ്ങാനാവില്ലെനിക്ക്
വിതുമ്പുന്നതെന്തേ എന്‍ മനം
എന്‍ കൂടെ ഉള്ള നിന്നില്‍ നിന്നും
നമൂസ്..നന്നാകുന്നുണ്ട്...നമ്മുടെ ഗ്രൂപിന്റെ കവികളില്‍ ഒരാള്‍ ആയ നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും
നല്ല വരികള്‍ നാമൂസ്
ആശംസകള്‍
ഇഷ്ട്ടപെട്ടു, തുടര്‍ന്നും എഴുതുക, നല്ല വരികള്‍...
"നിന്റെ സാന്ത്വനത്തിലും തലോടലിലും
കരഗതമാകും സ്വസ്ഥം തേടും എന്‍ മനം
നിന്റെ സാന്ത്വനത്തിലും തലോടലിലും
കരഗതമാകും സ്വസ്ഥം തേടും എന്‍ മനം
ഒരു നേരം സമബുദ്ധി കാറ്റിലാടി
അവിവേക മനസ്സ് ന്രത്തം ചവിട്ടി
അസ്വാരസ്യത്തിന് അപശബ്ദമേ
നിന്റെ പേരോ വിവരക്കേട്..?
ഈ വരികളില്‍ ഉണ്ട് നാമൂസ്,,
നന്നായിരിക്കുന്നു.
നല്ല വരികള്‍
very good
meaning full lines
കൊള്ളാം, നിമിഷകവിത!
ആശംസകൾ!
മാര്‍ജാര പാദുകം എനിക്കിഷ്ടമായി ..
ആര്‍ജവമുള്ള പാദുക ധാരിയായി എഴുത്തിന്റെ വഴിയില്‍
നിതാന്ത യാത്ര നേരുന്നു
"ആത്മാര്‍ത്ഥ സൗഹൃദമേ....
നിന്റെ സാന്ത്വനത്തിലും തലോടലിലും
കരഗതമാകും സ്വസ്ഥം തേടും എന്‍ മനം"
നന്നായിരിക്കുന്നു!
എനിക്കിഷ്ടമായി .
വരികള്‍ നന്നായി..
കൊള്ളാം നല്ലവരികള്‍ ഇനിയും ഞങ്ങള്‍ ഇതുപോലെ നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നു ,,,എല്ലാ ഭാവുകങ്ങളും നേരുന്നു
അകലെ എവിടെയോ വിരിയുന്ന പ്രതീക്ഷകള്‍
നേര്‍ത്ത കിരണങ്ങള്‍ തേടും സായന്തനങ്ങള്‍
ഇന്നത്തെ പകലിരവുകളില്‍
സ്നേഹത്തിന്റെ നിറക്കൂട്ടില്‍
ചാലിച്ചെഴുതിയ ആത്മാര്‍ത്ഥ സൗഹൃദമേ...
നന്നായിരിക്കുന്നു നല്ലവരികള്‍... അഭിനന്ദനങ്ങള്‍...
അക്ഷരങ്ങള്‍ കൊണ്ടുള്ള ഇന്ദ്രജാലം വളരെ ഇഷ്ടമായി. എങ്കിലും നിളാനദിയുടെ നേര്‍ക്കുള്ള 'ചോദ്യങ്ങള്‍' തന്നെയാണ് ഇപ്പോഴും മനസ്സില്‍! അതിന്റെ പ്രഭാവത്തില്‍ ഇത് വായിക്കുമ്പോഴും ആ ചോദ്യങ്ങള്‍ ഉള്ളിലുയരുന്നു.
ഭാവുകങ്ങള്‍ .ഇനിയും പോരട്ടെ ഇത്തരം ലളിതസുന്ദര മൊഴികള്‍.
കൂടെ നടന്നൊരാ പ്രിയതോഴീ
നിന്നോട് പിണങ്ങാനാവില്ലെനിക്ക് (ഇന്ന്) കവിത കേട്ടു വളരെ നന്നായിരിക്കുന്നു.... എഴുതിയതില്‍ നിന്നും ചില വാക്കുകള്‍ പാടുമ്പോള്‍ വിട്ട് പോകുകയും ചിലത് കൂട്ടുകയും ചെയ്ത പോലെ .. വരികള്‍ക്ക് ഇമ്പം കൂടനാകുമോ? ആദ്യം പാടിയിട്ട് പിന്നീട് ടൈപ് ചെയ്താല്‍ മതിയായിരുന്നു.. എന്റെ അഭിപ്രായം മാത്രമാ ,.... നന്നായി ആസ്വദിച്ച് ഒരു നല്ല ഊണ് കഴിച്ചിട്ട് പാല്പയസത്തിനു മധുരം കൂടി എന്നു പറയുമ്പോലെ ..അല്ലെ? ഇനിയും ധാരാളം എഴുതാന്‍ കഴിയട്ടെ .. ആശംസകള്‍.
കൊള്ളാം, നിമിഷകവിത!
ആശംസകൾ!
എഴുതിയതില്‍ നിന്നും ചില വാക്കുകള്‍ പാടുമ്പോള്‍ വിട്ട് പോകുകയും ചിലത് കൂട്ടുകയും ചെയ്തിട്ടുണ്ട്....!!
അതൊന്നു എഴുതിയതില്‍ തിരുത്തണം...!!
"ഒരു കടലാസ് തോണിയുടെ ഓര്‍മ്മയ്ക്ക്"
ആലാപനം ഏറെ ഹൃദ്യമായി. കാവ്യ ഭംഗി
തുടിച്ചു നില്ക്കുന്ന സ്വരമാധുരി
ഭാവുകങ്ങള്‍!
വളരെ നന്നായിട്ടുണ്ട് നാമൂസ് ... സ്വന്തം ശബ്ദം ആണോ കേട്ടത്??
വരികളും ഭംഗി ആയി....
enikku ishtamaaya varikal.
.കൂടെ നടന്നൊരാ പ്രിയതോഴീ
നിന്നോട് പിണങ്ങാനാവില്ലെനിക്ക്...nalla sabdamanutto audio recording l ullathu...
എനിക്ക് ഇസ്ട്ടമായി എനെറെയ് നമൂസിന്റെയ് നാമൂസ് പേന എടുത്താല്‍ അതെല്ലാം പൊന്നാക്കും നമൂസ് നീ ഒരു സംഭവമാ www.iylaserikaran.blogspot.com
നല്ല വരികള്‍ .....ആശംസകള്‍
അതെ..മരണം മാര്ജാരപാദുകം അണിയട്ടെ..
അങ്ങിനെ ആശ്വസിക്കാം..
നല്ല വരികള്‍
വിശദായ് കേള്‍ക്കാന്‍ വരുന്നുണ്ട്..
എനിക്കിഷ്ട്ടമായ വരികള്‍
നമൂസ് ....ഞാനും വായിച്ചു .....!!!
@ചെമ്മാട്, ആദ്യ കുറിപ്പിന് ആദ്യമേ നന്ദി.
@കൂടാരഞ്ഞിയന്., ചെറുവാടി, എളയോടന്‍, സലാ, ഹാഫിസ്, നൌഷു, ജയേട്ടന്, ഹംസിക്ക, റിയാസ്, ഫൈസു, അജിത്. സാന്നിദ്ധ്യം അറിയിച്ചതിനും ഇഷ്ടമെന്നൊരു വാക്ക് ചൊല്ലിയത്തിനും നന്ദി..
@കണ്ണാ... ഈ കള്ളാക്കളി എന്നോട് വേണോ..?
@ആചാര്യന്, എന്നെ ആ പേര് ചൊല്ലി വിളിക്കരുതേ എന്നോരപെക്ഷയുണ്ട്.
@വിരല്‍തുമ്പ്, ആ തിരിച്ചറിവില്‍ സന്തോഷം. തൃപ്തന്‍..!!
@ഇരിങ്ങാട്ടീരി, ഉള്ളം തേങ്ങുമ്പോള്‍ ശബ്ദം അടയുന്നു.
aasamsakal..
എന്‍ കൂടെ ഉള്ള നിന്നില്‍ നിന്നും
എന്നെ അടര്‍ത്തി കൊണ്ട് പോകാന്‍
മരണം മാര്‍ജാര പാദുകം അണിയട്ടെ.. ethra sakthamaya bhasha....padi kettappol onnukoodi ishttamayi..... ee srushtikku abhinandanangal.
കവിതകൾ അത്ര താല്പര്യം ഇല്ല.പക്ഷേ അത് ചെല്ലികെല്ക്കാൻ ഇഷ്ടമാണ്.ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?