2011, ജനു 3

അടയാളങ്ങള്‍

കൂട്ടുകാരെ..
ഇതിനു തൊട്ടു മുമ്പുള്ള ഒരു കുറിപ്പിന്‍റെ വിശദീകരണമാണ് ഈ എഴുത്തിന്‍റെ താത്പര്യം. ഒരു പക്ഷെ, ഇതിന്‍റെ വായനയില്‍ "മല എലിയെ പ്രസവിച്ചത് പോലെ" എന്ന് നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. എന്നാല്‍, ഇതിലത്ര അതിശയോക്തിക്ക് വകയില്ലെന്ന് ഇതിന്‍റെ ആഴങ്ങളിലെക്കുള്ള ചിന്തയില്‍ ബോദ്ധ്യപ്പെടുക തന്നെ ചെയ്യും എന്നാണു എന്‍റെ വിശ്വാസം.


'ഞാനും എന്‍റെ പ്രണയവും' എന്ന കുറിപ്പിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചത് എന്‍റെ ഇരുപത്തിയാറു വര്‍ഷത്തെ ജീവിതാനുഭവത്തെയാണ്. എന്നാല്‍ അത് എന്നെ മാത്രം ബാധിക്കുന്ന ഒന്നല്ല എന്ന് ഞാന്‍ പറയാന്‍ ശ്രമിച്ച ചിലതിന്റെ യെങ്കിലും വായനയില്‍ ഈ കൂട്ടത്തിന് മനസ്സിലായിട്ടുണ്ടാകും. അതൊരു അന്വേഷണത്തിന്റെ, ഇതുവരെയും പ്രകടമായ സത്യത്തിന്റെ പുനരാവിഷ്കാരം മാത്രമായിരുന്നു. ഉദാഹരണത്തിന്, എന്റെ ജനനവുമായി ബന്ധപ്പെട്ടു പറഞ്ഞതത്രയും മറ്റെല്ലാ മനുഷ്യ ജന്മങ്ങളുടെയും തന്നെ സ്വാഭാവികാനുഭവമാണ്. എന്നാല്‍ വ്യത്യസ്തമായി എന്തുണ്ട് എന്നതിന്നുള്ള ഉത്തരമാണ്. കുറഞ്ഞ വരികളിലൂടെ ഞാനവിടെ പറയാന്‍ ശ്രമിച്ചത്.


ഒരു അമ്മയാവുക എന്നതിലൂടെയാണ്‌ ഒരു സ്ത്രീയുടെ പൂര്‍ണ്ണത കൈവരുന്നത് എന്ന് നാം അഭിപ്രായപ്പെടാറുണ്ട്‌. അവരുടെ ജീവിത ധര്‍മ്മത്തിലെ ഏറ്റവും പവിത്രവും ഉത്കൃഷ്ടവുമായ ഒന്ന്. എന്നാല്‍, അതൊരു 'സഹശയന' യാമത്തിനന്ത്യത്തില്‍ അനുഭവിക്കുന്ന ഉള്‍പ്പുളകത്തിന് ദൈവമോ പ്രകൃതിയോ വിധിക്കുന്ന ശിക്ഷയാണോ ഈ ഗര്‍ഭ ധാരണം. അതോ, സദാചാര നിഷ്ടയുടെ ഭാഗമോ..? അല്ലെങ്കില്‍, ജീവ ശാസ്ത്രത്തിന്റെ യാഥാര്‍ത്ഥ്യം തന്നെയോ..? ഇതിലൊന്നും തന്നെ ആ ചോദ്യമോ അതിന്റെ ഉത്തരമോ അവസാനിക്കുന്നില്ലാ. അതിലുമപ്പുറം അതൊരു ബോധത്തിന്റെ തീര്‍പ്പാണ്. അത്തരം തീരുമാനങ്ങളുടെ നടത്തിപ്പിലാണ് ഈ ലോകം തന്നെയും ജീവിക്കുന്നതും സമ്പന്നമാകുന്നതും. മറ്റെല്ലാ ജീവികളെയും എന്ന പോലെ തീര്‍ത്തും സ്വതന്ത്രയാണ് മനുഷ്യസ്ത്രീയും. എന്നാല്‍, തന്റെ ഇഷ്ടാനുസരണം പാരതന്ത്ര്യം അനുഭവിക്കാന്‍ അവള്‍ സര്‍വ്വാത്മാനാ തയ്യാറാകുമ്പോഴാണ് സ്ത്രീജനം പുണ്യജന്മം എന്ന അവസ്ഥയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. അതൊരു പക്ഷെ, അവളുടെ പൂര്‍ണ്ണതയിലേക്കുള്ള ഗമനത്തിന് വേഗത കൂട്ടുന്ന പ്രക്രിയയക്കുള്ള ഒരുക്കമാണ്. ഇവിടെയാണ്‌, ഗര്‍ഭ ധാരണത്തിനും പ്രസവത്തിനും വിസമ്മതിക്കുന്ന ധാരാളം സ്ത്രീകളെ കുറിച്ച് നാം വാര്‍ത്തകളിലൂടെ അറിയുന്നത്. അപ്പോള്‍, തന്റെ സുഖം ത്യജിച്ചും ത്യാഗം സഹിക്കാന്‍ സന്നദ്ധയായ ഒരുവളെ.. തന്റെ കുഞ്ഞിനു മുന്തിയ പരിഗണന നല്‍കിയ ഒരുവളെ... തന്റെ കുഞ്ഞിന്റെ അവകാശമായ മുലപ്പാല്‍ കുഞ്ഞിനനുവദിച്ച് കുഞ്ഞിനോട് നീതിപാലിച്ച ഒരുവളെ... ഇന്നും മാതൃസ്തന്യം മണക്കുന്ന എന്റെ ഓര്‍മ്മകളിലെ ദൈവീകമായ പ്രകാശത്തെ എന്റെ അമ്മയെ,സ്മരിക്കുന്നതിലൂടെ... ലോകത്തെ എല്ലാ മനുഷ്യ ജന്മങ്ങള്‍ക്കും വേണ്ടിയുള്ള എല്ലാ അമ്മമാരോടുമുള്ള സ്നേഹത്തെ കടപ്പാടിനെ നന്ദിയെ അറിയിക്കുകയായിരുന്നു ഞാന്‍. എന്റെ ആദ്യ വരികളിലൂടെ... ഞാന്‍ അതിനെ ആവര്‍ത്തിക്കുന്നു. അമ്മ മനസ്സേ നിനക്ക് പ്രണാമം..!!!!!

ശേഷം, വിവിധങ്ങളായ കാരണങ്ങളാല്‍ സ്കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നവനാണ് ഞാന്‍. കേവല വിദ്യാഭ്യാസത്തിനുപ്പുറം അക്ഷരാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത ഒരുവന്റെ പരിമിതികളെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ഞാന്‍. വിവര സമാഹാരത്തിന്നാവശ്യമായ വിഭവങ്ങളൊക്കെയും നിഷേധിക്കപ്പെട്ട ഒരു ബാല്യത്തെയും കൌമാരത്തെയും പറഞ്ഞു വെക്കുകയായിരുന്നു ഞാന്‍. എന്നാല്‍, അതെന്റെ മാത്രം അനുഭവമായി എനിക്കളന്ന് മുറിച്ചു ചെറുതാക്കാനാവില്ലാ. {വിവരങ്ങള്‍ പൂഴ്ത്തി വെക്കപ്പെടാനുള്ള തല്ല. അത് അറിയിക്കപ്പെടെണ്ട ഒന്നാണെന്നാണ് എന്റെ മതം.} ആദ്യാക്ഷരം കുറിക്കാന്‍ അക്ഷരമുറ്റത്തെത്തുന്ന പഠിതാവിനോട്‌ ഒരുവന്‍ മുമ്പിലെന്നും അപരന്‍ പിറകിലെന്നും പറഞ്ഞു തുടങ്ങുന്ന സംബോധനങ്ങളിലെ അയുക്തി ഒരുവനെ ഉത്തമനെന്നും അപരനെ അധമനെന്നും വിധിയെഴുത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ഒരുവനില്‍ അധമബോധം വളര്‍ത്തി അവന്റെ മാനസികാരോഗ്യത്തെ തന്നെ കെടുത്തുന്ന സമീപനം നമ്മുടെ കലാലയങ്ങളില്‍ നിന്നും ഗുരുമുഖങ്ങളില്‍ നിന്നും ഇല്ലാതായെ തീരൂ.. ലഭ്യമാകുന്ന അംഗീകാരത്തിന്നനുസരിച്ച് മാത്രം കഴിവ് അളക്കപ്പെടുന്ന ഈ ലോക ക്രമത്തില്‍ തുടക്കത്തില്‍ തന്നെ അവസരം നിഷേധിക്കപ്പെട്ടവനാണ് ഞാന്‍. ഇതിനെ ജയിക്കാന്‍ വേണ്ട മത്സരക്ഷമതയാര്‍ജ്ജിക്കാന്‍ പോലും എന്നില്‍ വിഭവങ്ങള്‍ അന്യമായിരുന്നു. അഥവാ, എല്ലായിടത്തും എന്തിന്റെയൊക്കെയോ കാരണങ്ങളാല്‍ ഞാന്‍ അയോഗ്യനാക്കപ്പെടുകയായിരുന്നു. കുറഞ്ഞ കാലമെങ്കിലും ആ ദുരന്തത്തെ അനുഭവിച്ചവനാണ് ഞാന്‍. വളരെ ചെറുപ്പത്തില്‍ തന്നെ നിഷ്കളങ്കമായിരിക്കേണ്ട എന്റെ മനസ്സില്‍ ഒരേ സമയം രണ്ടു മനുഷ്യന്‍ വളരുകയായിരുന്നുവെന്നതാണ് ഇതിന്റെ പരിണിത ഫലം.പരിമിതികളോട് പൊരുത്തപ്പെടാനും ക്ഷമയെ ശീലിക്കുവനും മനസ്സ് അപേക്ഷിക്കുമ്പോഴും, നിരാശയില്‍ ക്ഷമ നശിച്ച് ഈ ദുരവസ്ഥയോട് കലഹിച്ച് അനവധി തവണ കാര്‍ക്കിച്ചു തുപ്പിയിട്ടുണ്ട് ഞാന്‍. ഇത്തരം സങ്കീര്‍ണ്ണതകളില്‍ പെട്ടുഴലുകയായിരുന്നു ഞാന്‍. കാലങ്ങളോളം...!! എന്നാല്‍, നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, കൂട്ടുകാരെ.. ഞാന്‍, എന്നെ ന്യായീകരിക്കുകയല്ല. ഇത്തരം പ്രതിഷേധങ്ങളും കലഹങ്ങളും കലാപങ്ങളും പോലും ധിക്കാരമായും നിഷേധമായും ഗണിക്കപ്പെടുകയായിരുന്നു. നാടും നാട്ടുകാരും കൂടുതല്‍ ഒറ്റപ്പെടുത്തുകയായിരുന്നു ചെയ്തു കൊണ്ടിരുന്നത്.

സ്വാഭാവികമായും അവിടം മുതല്‍ ആരംഭിച്ച എന്റെ 'ഇരണം' നാളുകള്‍പ്പോകെ മൊത്തം പരിസരത്തോടും ഒരു തരം വെറുപ്പാണ് എന്നിലൂട്ടിയത്. ശേഷം, എന്റെ പ്രവര്‍ത്തനങ്ങളില്‍ അഹിതകരമായ പലതിനെയും ഞാന്‍ ആചരിച്ചു തുടങ്ങിയിരുന്നു. അപ്പോഴേക്കും ഒരര്‍ത്ഥത്തില്‍ കൂടുതല്‍ പൂര്‍ണ്ണമായും ഒരു ദുര്‍നടപ്പുകാരനായി തീര്‍ന്നിരുന്നു. ഇവിടെ ഞാന്‍ ശക്തമായി പറയുന്നു. ഞാന്‍ അതിനെ ആവര്‍ത്തിക്കുന്നു. സമൂഹമേ... "പരിഗണിക്കുക എന്ന ഉദാത്തമായ സാംസ്കാരിക മൂല്യത്തെ നീ ആചരിക്കുക". ഇതുമെന്റെ മാത്രം അനുഭവമാവണമെന്നില്ലാ.. സമാന അനുഭവങ്ങളുള്ള ഒരായിരം പേര്‍ ഇക്കൂട്ടത്തില്‍ തന്നെ ഉണ്ടാകും. ഇത്തരുണത്തില്‍ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കുന്ന ഒരായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നും ഒന്നിച്ചുയരുന്ന ഒരു ശബ്ദം.. അവര്‍ക്കായുള്ള ഒരു ശബ്ദമാണിത്... പരിഗണിക്കുക, പരിഗണിക്കുക, പരിഗണിക്കുക,..,.!!!

ആയിടെയാണ് 'ഞാന്‍, എന്റെ പ്രണയം" എന്ന കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. അതൊരു കാക്കപ്പൂവായിരുന്നു. ഒരിക്കലും ഒരു താമരയ്ക്കും ഞാന്‍ സ്വീകാര്യനാവുകയില്ലാ എന്നെനിക്ക് നല്ല നിശ്ചയമുണ്ട്. ഒരിക്കലും ഒരു കാലത്തും ഈ വരേണ്യ വര്‍ഗ്ഗം എന്നെ പരിഗണിച്ചിട്ടില്ലാ.. എന്നാല്‍, ഈ കക്കപ്പൂവെന്ന അടിയാളത്തിപ്പൂവില്‍ ഞാനെന്റെ സഹോദരിയെയും അമ്മയെയും എന്റെ വാമഭാഗത്തെയും എന്തിന് ഒരുവേള എന്നെ തന്നെയും കാണുകയായിരുന്നു. നിശ്ചയയമായും, ഈ 'ഹൃദയബന്ധം' എനിക്കവരില്‍ അനുഭവിക്കാന്‍ ആയിട്ടുണ്ട്‌. ഇതൊരു പക്ഷെ, സാമാന്യവത്കരിക്കാന്‍ ആവാത്ത എന്റെ മാത്രം സ്വകാര്യതയും അഹങ്കാരവുമാണ്. അവരിലൂടെ ഞാന്‍ മനുഷ്യനെ പഠിക്കുകയായിരുന്നു. കമ്പോളങ്ങളില്‍ ആത്മാവിനെ പണയപ്പെടുത്തി കേവലം ഉടലായി ജീവിക്കുന്ന, ഇന്നത്തെ മലീമസമായ സാമൂഹ്യാവസ്ഥയില്‍ അതിന്റെ ഒഴുക്കിനൊപ്പം ഒലിച്ച് പൊയ്ക്കൊണ്ടിരിക്കുന്ന കേവല ജഡമായിത്തീര്‍ന്ന മനുഷ്യക്കോലങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു 'മനുഷ്യമുഖത്തെ' എനിക്കവരില്‍ അനുഭവിക്കാന്‍ സാധിച്ചു. അവരുടെ ആത്മാവിന് ജീവനുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അതിന്റെ ഊര്‍ജ്ജത്തില്‍ അവര്‍ ഒഴുക്കിന്നെതിരില്‍ നീന്തി കയറുന്നതിനെ ഞാന്‍ അറിഞ്ഞു കൊണ്ടിരുന്നു. അതൊരു അതിജീവനത്തിന്നുള്ള സമരമാണെന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും ഞാന്‍ തിരിച്ചറിയുകയായിരുന്നു. അവരുടെ ആത്മാവില്‍ നിന്നും സംഗീതം ഒഴുകി വന്നിരുന്നു. അവരുടെ ഹൃദയം താള നിബദ്ധമായിരുന്നു. അവരുടെ സ്പര്‍ശനത്തിന് തലോടലിന്റെ സുഖമുണ്ടായിര്‍ന്നു. അവരുടെ ഓരോ വാക്കിനും ആയിരം വാക്കുകളെ ഉത്പാദിപ്പിക്കാനുള്ള ശേഷി ഉണ്ടായിരുന്നു. ഇതെല്ലാം എനിക്ക് പുതിയ അറിവും അനുഭവങ്ങളും ആയിരുന്നു. ഇതെല്ലാം എന്നില്‍ ധൈര്യം പടര്‍ത്തുകയായിരുന്നു. അവരുടെ ഹൃദയവും ചിന്തയും പുഞ്ചിരിക്കുന്ന സ്നേഹമായിരുന്നു. അവരെല്ലായ്പ്പോഴും അങ്ങനെയാണ് എന്നെ സംബോധനം ചെയ്തിരുന്നത്. ഇതെന്നെ പുഞ്ചിരിക്കുന്ന മുഖവുമായി അതും ആത്മാവില്‍ നിന്നുയരുന്ന പുഞ്ചിരിയുമായി പ്രത്യഭിവാദനം ചെയ്യാന്‍ നിര്‍ബന്ധിപ്പിച്ചു. എന്നിലെ ദേഷ്യവും വെറുപ്പും ഇരണവും എല്ലാം അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു. ഞാന്‍ ഇന്ന് ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും അത് തന്നെയാണ്. എല്ലാ തരം അധിനിവേശത്തിന്റെയും ആയുധം പുഞ്ചിരിക്കുന്ന സ്നേഹമാവട്ടെ..!!!!

ഈയൊരു നന്മയെ സ്വപ്നം കാണാന്‍ അതിലൂര്‍ജ്ജം ഉള്‍കൊണ്ട് ജീവിക്കാന്‍ പ്രേരിപ്പിച്ച എന്റെ കക്കപ്പൂവിനെ ഞാന്‍ നന്ദിയോടെ സ്മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലോന്നിലെ കുറിപ്പിലൂടെ..!!

ഒരിക്കലും പൂജക്കെടുക്കാത്ത മാലയില്‍ കൊര്‍ക്കപ്പെടാത്ത മുടിയില്‍ ചൂടപ്പെടാത്ത ഈ കാക്കപ്പൂവിലൂടെയാണ്.. ഞാന്‍ എന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത്.. {അതിനെ ഞാന്‍ പിന്നീട് ഒരവസരത്തില്‍ വിശദീകരിക്കാം}

നേരത്തെ ചെയ്ത പോസ്റ്റും ഇപ്പോള്‍ നിങ്ങള്‍ വായിച്ചവസാനിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കുറിപ്പിനും താത്പര്യം ഒന്ന് തന്നെയാണ്. താളം തെറ്റി തുടങ്ങിയ എന്റെ ജീവിതത്തെ മടക്കി കൊണ്ട് വന്ന് അതിന്റെ ഒരറ്റം എന്നെ തന്നെ ഏല്‍പ്പിച്ചു തന്ന എന്റെ കക്കപ്പൂവിനോടും എന്റെ അമ്മയോടും എല്ലാത്തിനും അപ്പുറം എന്റെ നാഥനോടും ഉള്ള എന്റെ നന്ദിയും കടപ്പാടും അറിയിക്കുക... ഞാന്‍ അവരോടു നീതി പുലര്‍ത്തുന്നു എന്നറിയിക്കുക. എന്റെ ജീവിത്തത്തിലെ ഓരോന്നിനും അതിന്റേതായ കാരണങ്ങള്‍ ഉണ്ടായിരന്നു. അതിനെ ലോകരെ അറിയിക്കുക. എന്തിനെന്നു ചോദിച്ചാല്‍, ഞാന്‍ ഈ നിമിഷമേ ജീവിക്കൂ... അടുത്ത നിമിഷം എന്റെ മരണമാണ്.. എന്നാല്‍ അക്ഷരങ്ങള്‍ മരിക്കില്ലാ.. അവ എന്നും ജീവിക്കും. അവ വായിക്കപ്പെടുന്ന കാലത്തോളം ഞാന്‍ നന്ദിയും കടപ്പാടും ഉള്ളവനായിരുന്നുവെന്നും, ആ നല്ല സ്വഭാവ ഗുണത്തെ ആചരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നതിന്‍റെയും സാക്ഷിയായി ഇത് ജീവിക്കും.


നേരത്തെ, പലരുടെയും വിവരക്കേടിന്റെ കാരണമായി ഇതിനെ മനസ്സിലാകാതെ പോയി എന്ന അഭിപ്രായങ്ങള്‍ ഉണ്ടായി. പക്ഷെ, യഥാര്‍ത്ഥത്തില്‍ വിവരക്കേട് എന്‍റെതായിരുന്നു. എന്‍റെ വിവരക്കേട് കാരണം നിങ്ങള്‍ക്കുണ്ടായ സമയ നഷ്ടത്തിന് ഔദാര്യപൂര്‍വ്വം ഈയുള്ളവനോട് ക്ഷമിക്കണം എന്നപേക്ഷ..!!

പൊതു ജനങ്ങളോടുള്ള സംവേദന ക്ഷമതയാണ് യോഗ്യതയുടെ മാനദണ്ഡം എങ്കില്‍, അതാണ് സത്യം എന്നിരിക്കെ ഞാന്‍ അയോഗ്യന്‍ തന്നെയാണ്. ഇവിടെ ഞാന്‍ എന്‍റെ പരാജയം സമ്മതിക്കുന്നു. ജയിക്കുക എന്നതിന്റെ വൃത്തികെട്ട അര്‍ത്ഥത്തിന് മുമ്പില്‍ ഞാന്‍ എന്നും പരാജയപ്പെട്ടിട്ടേ ഒള്ളോ... എന്ന് കരുതി , എന്റെയെന്നല്ല ആരുടേയും ജീവിതം നിഷ്ഫലമായിപ്പോയിട്ടില്ലാ.. നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ധാരാളം ഘടകങ്ങള്‍ വേറെയും ഉണ്ട്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്ന സ്വപ്നമാണ് അതിലേറ്റവും കരണീയമായ ഒന്ന്.

അതെ, പ്രതീക്ഷയുടെ സ്വപ്നത്തേരിലേറി ഞാന്‍ നഭസ്സില്‍ മുത്തമിടും.

44 comments:

കൊമ്പന്‍ പറഞ്ഞു...

നമൂസ് യഥാര്‍ഥത്തില്‍ നമൂസിനെ പറയാന്‍ ശ്രമിച്ചപ്പോള്‍

എനിക്കനുബവമായത് തങ്ങളുടെ പരിസരത്തെ സാമൂഹ്യാവസ്തായ ആയിരുന്നു

ഇതില്‍ നിന്ന് ഒട്ടും വെത്യസ്തമല്ല എന്‍റെ സ്ഥിതിയും പരിമിതമായ വിദ്യക്കുള്ളില്‍നിന്നു താങ്കള്‍ അമ്മയിലെ പരിപൂര്‍ണതയെ കണ്ടു പുണ്യ ജന്മ മായ സ്ത്രീത്വത്തെയും കണ്ടു

Ismail Chemmad പറഞ്ഞു...

നല്ല എഴുത്തിന്റെ കൂട്ടുകാരാ .......
ആശംസകള്‍

Venu പറഞ്ഞു...

പ്രിയപ്പെട്ട നാമൂസ്... ആദ്യം തന്നെ ഹൃദയം കൊണ്ട് ഞാന്‍ ഈ അനുജനെ ആശ്ലേഷിക്കട്ടെ... ഞാന്‍ എന്നും നാമൂസിന്റെ ഓരോ കുറിപ്പും കവിതയും വളരെ ഏറെ താല്പര്യത്തോടെയാണ് വായിച്ചിട്ടുള്ളത്. ഒരിക്കലും നിരാശപ്പെടുത്താത്ത നാമൂസ്, ഇതിലൂടെ എത്ര സത്യസന്ധമായി ഉള്ളു തുറക്കുന്നു...

അനിയാ, എല്ലാവരുടെ ജീവിതത്തിലും കയ്പ്പുണ്ട്‌, കണിശം. അതിനോട് നാമൂസ് പ്രതികരിച്ച രീതികള്‍ വളരെ സ്വാഭാവികം മാത്രം ആണ്. പ്രത്യേകിച്ച് നല്ല സ്വാധീനങ്ങള്‍ ആ പ്രായത്തില്‍ ഉണ്ടാകാത്തിടത്തോളം സമൂഹത്തോട് വെറുപ്പും വൈരാഗ്യവും ഉണ്ടാകുന്നത് സാധാരണം ആണ്. പിന്നീട് അത് തിരിച്ചറിയുകയും യാതൊരു കാപട്യവും ഇല്ലാതെ തുറന്നു പറയുകയും ചെയ്യുന്ന ഹൃദയ ശുദ്ധിയെ ഞാന്‍ വളരെ അധികം ആദരിക്കുന്നു, അംഗീകരിക്കുന്നു.

പിന്നെ, നാമൂസിന്റെ ഭാഗ്യമാണ് നാമൂസിന്റെ ജീവിതത്തില്‍ എത്തിയ, ജീവിതത്തെ ധന്യമാക്കിയ ആ "കാക്കപ്പൂവ്". ഇന്ന് ഹൃദയം ഉണര്‍ന്ന അവസ്ഥയില്‍ ചിന്തിക്കുമ്പോള്‍, അത് സാക്ഷാല്‍ പാരിജാതം ആണെന്ന് തോന്നുന്നില്ലേ? അതിനേക്കാള്‍ ശ്രേഷ്ടമായ ഒരു ജന്മം വേറെയില്ല, നാമൂസ്! നിങ്ങള്‍ അനുഗൃഹീതരാണ്, സത്യം! സ്നേഹം എന്തെന്നറിയാത്ത കപട ലോകത്തിന് നിങ്ങളെ മനസ്സിലാക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞില്ലെങ്കില്‍ ദുഖിക്കരുത്. ജീവിതം കൊണ്ട്, സ്നേഹം കൊണ്ട് കണക്കു തീര്‍ക്കുക. വ്യവസ്ഥകളില്ലാത്ത സ്നേഹം. അത് തന്നെയാണ് ദൈവം! എന്നും ദൈവം തുണയാകട്ടെ!

ALAVI KUTTY C.T പറഞ്ഞു...

സ്നേഹിക്കുന്നവരുടെ കല്‍‌പ്പനകളും ഉപദേശങ്ങളും എത്ര ധിക്കാരിയാണങ്കിലും അനുസരിക്കും. വഴി തെറ്റി പോകുന്ന ഒരു വെക്തിയെ അവക്ഞയോടെയും അവഗണനയോടെയും കാണുന്ന നമ്മുടെ സമൂഹം ഒരു പക്ഷെ ഒരു പുഞ്ചിരിയിലൂടെയെങ്കിലും അവനെയൊന്നു പരിഗണിച്ചാല്‍ ഒരു പക്ഷെ പല മാറ്റങ്ങളും അവനില്‍ മുളപൊട്ടിയേക്കാം.......
നാമൂസ് ഹൃദയം തുറന്ന് ബ്ലോഗില്‍ ഒട്ടിച്ചതിനു ആശംസ നേരാന്‍ ഞാന്‍ പിശുക്കുന്നില്ല ഒരായിരം...........

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വ്യക്തം......... നമൂസ് വളരെ ലളിതം
നാം അടങ്ങുന്ന സമൂഹം, നമൂസ് പറഞ്ഞപോലെ ജഡമായ കോലങ്ങള്‍,സമൂഹത്തില്‍ താഴെതട്ടിലുള്ളവരെ വീണ്ടു കൂറ്റന്‍ കുഴിയിലേക്ക് തള്ളിയിടാന്‍ തക്കംകാത്തു കിടകുന്ന മ്രഗതുല്ല്യരായ മനസ്സുള്ളവര്‍ ഇപ്പോഴും ഈ വിവര സ്ങ്കേതിക ലോകതും ഉണ്ട് എന്ന് ഞാന്‍ തറപ്പിച്ചു പറയും, അനുഭവ പാടളിലൂടെ.

താളം തെറ്റിയ നമൂസിന്റെ കൂടെ ജീവിതം എന്തെന്ന് പഠിപ്പിച്ച,മനാസ്സിക,സാമൂഹിക,രാഷ്ട്രീയ ഉന്നമനത്തില്‍ ഇന്ന് കാണുന്ന നാമൂസ്ന്റെ വിജയം( നമൂസിന്റെ ഭാഷയില്‍ വിജയമല്ല തോല്‍വിക്ക് ശേഷം),അരാധന പഠിപ്പിച്ച,ജീവിതമെന്തെന്ന് കാണിച്ച സമൂഹത്തില്‍ നിന്നും പ്രണയത്തെ വേര്‍ത്തിരിച്ച കാക്കാപൂവ്വാണ് എന്ന് പറയമ്പോള്‍ തന്നെ നമൂസിന്റെ ഒരു ചെറു ജീവിത രേഖ എന്റെ മനസ്സില്‍ പതിഞ്ഞുതുടങ്ങിയിരുന്നു

പിന്നെ നാമൂസിന്റെ വിദ്യഭ്യാസം,
സ്ക്കൂള്‍ പഠനം മത്രമല്ല വിദ്യ എന്ന് നാമൂസ് തെളിയിച്ചു........
എഴാം ക്ലാസ് കഴിഞ്ഞിറങ്ങിയ നമൂസ് പിന്നീട് സമൂഹമെന്ന വലിയ യുണിവേര്‍സ്റ്റിയിലാണ് എത്തിപെട്ടത് .... ഭഹുലമായ കോഴ്സ് .....................
.....അതില്‍ കൂടുതലം തോറ്റവര്‍
നമൂസിന് അതില്‍ നിന്നും പലിയ പാഠങ്ങള്‍ പഠിച്ചു, ഉള്‍കൊണ്ടു ജീവിക്കുന്നു,

നന്മക്കായ് പ്രാര്‍തിക്കാം.....
വിജയിച്ചവന്‍ ..........അല്ലാ വിജയതിനരിക്കില്‍ എത്തിയവന്‍
നന്ദി

mayilpeili പറഞ്ഞു...

പ്രിയപ്പെട്ട ചങ്ങാതി,ആത്മ നൊമ്പരങ്ങളും അവയിലെ കാരണങ്ങളും അതാതു കാലത്തിന്റെ തിരുശേഷിപ്പുകളാവണം,തിരിഞ്ഞു നില്ക്കാനും നോക്കാനും കഴിയുന്നത് ഇന്നു നമ്മുടെ കാല്പാദങ്ങൾക്ക് ശക്തിയുള്ളതു് കൊണ്ട്തന്നെ.മനസ്സെന്ന ബോധത്തിന്റെ സൂക്ഷ്മതലം ചിന്തകളെ വേർത്തിരിച്ചുവക്കുന്നത്, ഞാൻ എന്ന ബോധത്തെ ഉൾകൊള്ളാൻ ആണെന്നു അറിവുള്ളവരുടെ മതം.ഇവിടെ പലരും മറന്നു പോകുന്ന ഒരു സത്യം എനിക്കു ഞാൻ എന്ന ബോധമാകാനെ കഴിയൂ എന്നതാണ്‌.നമ്മൾ മറ്റുപലരും ആകാൻ ശ്രമിക്കുകയും നിരന്തരം പരാചയപ്പെടുകയും ചെയ്യുന്നു പക്ഷെ നമ്മെക്കാണാൻ എത്ര പേർ ശ്രമിക്കുന്നു.താങ്കൾ തന്നെ പറഞ്ഞു ഞാൻ പലതിനുവേണ്ടിയും ശ്രമിച്ചുനോക്കി അതിന്റെ ഫലമായ സ്വയം ഉടലെടുത്ത അവജ്ഞ, ബോധതലങ്ങളിലെ അവ്യക്തത,പോരായ്മകൾ ...പക്ഷെ അവിടെയൊന്നും താങ്കൾക്കു സ്വന്തം സ്വത്വം തിരിച്ചറിയാനായില്ല..ഇപ്പോൾ എവിടെനിന്നുമാണ്‌ എന്റെ ബോധം എന്നെ തിരിച്ചുവിളിക്കുന്നു എന്ന് ബോധ്യമാകുന്നതു് അവിടെനിന്നും താങ്ക്ൾ ചുവടുകൾ വച്ചുതുടങ്ങിയിരിക്കുന്നു..പ്രിയപ്പെട്ട കൂട്ടുകാരാ സ്വന്തം ആത്മാവിനോട് ചേർത്ത് വെച്ചു് വായിക്കുക തീർച്ചയായും താങ്കളുടെ തുറന്നു് വച്ചിരിക്കുന്ന ആ നല്ല ഹൃദയത്തിലേക്കു ഈ പ്രപഞ്ചം ആകർഷിക്കപ്പെടും.....ഒരിക്കലും വേറൊരു ബോധത്തെ സ്വന്തം കണ്ണുകളിലൂടെ നോക്കികാണാൻ ശ്രമിക്കാതിരിക്കുക,ഉദാത്തമായ ചിന്തകൾ ഇനിയും സിരാപടലങ്ങളെ വിരല്പാടുകളായ് മാറ്റാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു....സസ്നേഹം നിന്നെ നീയായ് അറിയുന്ന എന്നിലെ ആത്മതലം.

Renjith പറഞ്ഞു...

വായിക്കപ്പെടനം എന്നത് പ്രഥമ കാരണമായി ലോകത്ത് ഒരു സാഹിത്യ കൃതിയും ഉണ്ടാകുന്നില്ല. സാഹിത്യം അയാളുടെ ഉച്ചത്തിലുള്ള ചിന്തയാണ്. അത് പ്രസിധീകരിക്കപെടുമ്പോള്‍ ആ ചിന്ത വായനക്കാരന്‍ , തന്റെതെന്നു കരുതുന്നു...അല്ലെങ്കില്‍ ഈ ചിന്തയെ ഞാന്‍ അടുതരിയും എന്ന് കരുതുന്നു...അതൊരു സാഫല്യമാണ്.. താങ്കള്‍ അതില്‍ താങ്കളുടെ ഒരു ഭാഷ സൃഷ്ടിച്ചിരിക്കുന്നു. പ്രണയം എന്നാല്‍ വിപ്ലവം തന്നെ എന്നാണ് ആ വരികള്‍ എന്നോട് മന്ത്രിക്കുന്നത്, ലോകത്തെ തുറന്ന കണ്ണോടെ നോക്കുന്ന ആരും വിപ്ലവകാരിയയിരിക്കും...പിന്നെ ആ തുറന്നു കാണല്‍ അയാള്‍ക്ക് പ്രണയമെന്ന വിശുദ്ധിയെ കാണാന്‍ കരുതുനല്കുന്നു...തുറന്ന കണ്ണുകള്‍ക്കെ, സത്യസന്ധമായ ഒരു ഹൃദയത്തെ സൃഷ്ടിക്കാന്‍ കഴിയു, ആ ഹൃദയത്തിനെ പ്രണയം അറിയാനും, അത് പറയുമ്പോള്‍ ഭാഷ മനോ മധുരമാക്കാനും കഴിയു.. നന്ദി പ്രിയ സുഹൃത്തേ അക്ഷരങ്ങളെ വ്യഭിചരിക്കുന്ന മോഡേന്‍ വ്യവഹാര സാഹിത്യ കരിമന്തന്മാര്‍ വിഹരിക്കുന്ന ഈ കാലത്ത്, ഹൃദയത്തിന്റെ ഭാഷ വീണ്ടും അനുഭവിപ്പിച്ചതിനു. നിന്റെ അടിയാലതി പൂവിന്നും നിന്റെ മുളംകാടിന്റെ കലഹത്തിനും, എന്നും ഞങ്ങളുടെ ഹൃദയ സ്മിതം കൂടെയുണ്ടാവും...

Elayoden പറഞ്ഞു...

നാമൂസേ, ആദ്യ പോസ്റ്റെന്നപോലെ ഇതും വായിച്ചു.. നാമൂസിനെ അറിയാന്‍ കൂടുതല്‍ കഴിഞ്ഞു.
കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായി, തിരിച്ചടികളില്‍ പതറാതെ മുന്നോട്ടു പോവുക. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നഷ്ട്ട കണക്കുകള്‍ ഇല്ലാത്ത ജീവിതമില്ല, അതുകൊണ്ട്, നഷ്ട്ടങ്ങളെ ഉള്‍ക്കൊണ്ടുതന്നെ പുതിയൊരു കാല്‍വെപ്പോടെ മുന്നോട്ടു പോവുക. ഭാവുകങ്ങള്‍..

വിരല്‍ത്തുമ്പ് പറഞ്ഞു...

ഇതിനൊരു കമന്റ്‌ തരാന്‍മാത്രം യോഗ്യതയുണ്ടോ നാമൂ ഈ വിരലിന് ?.....

എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു പോസ്റ്റ്‌... ഇതൊന്ന് വെളിച്ചം കാണിക്കാന്‍ വേണ്ടിയുള്ള എന്റെ പങ്ക് ഞാന്‍ ഇവിടെ വിസ്മരിക്കട്ടെ......

ഹംസ പറഞ്ഞു...

പ്രിയ നാമൂസ് ... കഴിഞ്ഞ പൊസ്റ്റ് വായിച്ച് ഒന്നും മനസ്സിലാവത്ത കൂട്ടത്തില്‍ ഞാനും ഉള്‍പ്പെട്ടിരുന്നു.. ഇപ്പോള്‍ താങ്കള്‍ എഴുതിയ കാര്യങ്ങള്‍ വ്യക്തമാണ്... താങ്കളുടെ 26 വര്‍ഷത്തെ ജീവിതം പച്ചയായി തുറന്നെഴുതാന്‍ കഴിഞ്ഞിട്ടുണ്ട് .. അവഗണനകളില്‍ നിന്നും പാഠം ഉള്‍കൊണ്ട് ജീവിതം നേര്‍ വഴിയില്‍ തിരിച്ചു വിടുകയായിരുന്നു വേണ്ടിയിരുന്നത് പക്ഷെ അതില്‍ താങ്കള്‍ പരാജയപ്പെടുകയും ..താങ്കള്‍ തിരഞ്ഞെടുത്ത വഴി വളരെ മോശമാവുകയും .. പിന്നീട് താങ്കളുടെ തെറ്റുകള്‍ തിരുത്താന്‍ താങ്കള്‍ക്കായി കിട്ടിയ പ്രണയിനിയും എല്ലാം നന്നായി വിവരിച്ചു...

അവഗണനകള്‍ ഏറെ കിട്ടി വളര്‍ന്ന ഒരാളാണ് ഞാനും പക്ഷെ ഒരിക്കലും തെറ്റായ മാര്‍ഗത്തിലേക്ക് ജീവിതം വഴിതിരിച്ച് വിടാതെ നേര്‍മാര്‍ഗത്തില് ജീവിക്കാന്‍ ശര്‍വ്വ ശക്തന്‍ എന്നെ അനുഗ്രഹിച്ചു.. സുഖമുള്ള നോവ് എന്ന പേരില്‍ ഞാന്‍ അനുഭവിച്ച ചെറിയ ഒരു അവഗണന എഴുതാന്‍ ശ്രമിച്ചിരുന്നു..

Unknown പറഞ്ഞു...

......പ്രിയപ്പെട്ട നാമൂസ് ,,ഇതൊരു ആധികാരികമായ പ്രതികരണമായി ഗണിക്കരുത്. പരിമിതമായ സമയത്തിനിടയിലും താങ്കളുടെ 'നൊമ്പരം'ഞാന്‍ വായിച്ചു ,വായിച്ചതിനു ഒരു അടയാളമായി എന്തെങ്കിലും കുരിക്കാമെന്നുകരുതി........നാമൂസിനെ പരിജയപ്പെട്ട;ആദ്യമായി സംസാരിച്ച നാള് തൊട്ടേ എനിക്ക് തോന്നിയിരുന്നു നാമൂസില്‍ ചില പ്രത്യേഗതകള്‍...ഞാനത് നേരിട്ട് പറയുകയും ചയ്തു ,..'താങ്കളില്‍ ഒരു എഴുത്തുകാരന്‍ കുടി കൊള്ളുന്നു എന്ന്''.....സത്യം,നിങ്ങളുടെ ഭാഷ എനിക്കിഷ്ട്ടപ്പെട്ടു; വിഷയവും.....ഇനിയും എഴുതുക

ഐക്കരപ്പടിയന്‍ പറഞ്ഞു...

തീഷ്ണമായ അനുഭവങ്ങളുടെ തീച്ചൂളയില്‍ സ്ഫുടം ചെയ്തെടുത്ത ഇരുതല മൂര്‍ച്ചയുള്ള വാക്കുകളിലൂടെ, താങ്കളുടെ ജീവിതത്തെ, സോറി, താങ്കളെ പോലെ ഉള്ള ഒരുപാട് ജീവിതങ്ങളെ, അനുഭവഭേദ്യമാക്കിയ പോസ്റ്റിനു നന്ദി.....ജീവിത പരാജയങ്ങള്‍ക്ക് ശേഷം ഒരു വലിയ വിജയം താങ്കളെ കത്തിരിക്കുന്നുണ്ട്....വളരെ ദൂരെയല്ലാതെ..അതിനെ കണ്ടു പിടിക്കുക...ആശംസകള്‍..!

gibru പറഞ്ഞു...

ഇരുപത്താറു വര്‍ഷങ്ങള്‍ക്കുശേഷമുള്ള നാമൂസിന്റെ തിരിഞ്ഞു നോട്ടം നന്നായിരിക്കുന്നു ...
ഒരു പക്ഷെ ഒരു നീലക്കുറിഞ്ഞി പൂത്തതിനു ശേഷം നിങ്ങള്‍ പറയുമായിരിക്കും. ഞാന്‍ പ്രണയിച്ച കാക്ക പൂവും, ഞാന്‍ അറിഞ്ഞ എന്റെ നാഥനും , എന്നെ പീഡിപിച്ച പൊതു സമൂഹവും... എന്നില്‍ തന്നെയായിരുന്നു എന്ന് ..
സത്യത്തെ പ്രണയിക്കു അത് നിങ്ങളെ ഭ്രാന്തനാക്കട്ടെ..

സര്‍ദാര്‍ പറഞ്ഞു...

യുഗങ്ങളില്‍ നിന്നും യുഗങ്ങള്‍ താണ്ടിപ്പോവുന്ന ഒരു തിരശ്ശീല ....അതിലുള്‍വലിയാത്ത മനസ്സുകള്‍....നാമൂസ്..അറിയുന്നു നിങ്ങളെന്ന എഴുത്തുകാരനെ ഞാനെന്ന ഒരുപാവം വായനക്കാരന്‍...

Kadalass പറഞ്ഞു...

അനുഭവിച്ചുതീര്‍ന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടം......ജീവിതത്തില്‍ വെക്തികളുടേയും വെക്തിബന്ധങ്ങളുടേയും ഊഷ്മളമായ സ്വധീനം....ബന്ധങ്ങളുടേയും കടപ്പാടുകളുടേയും പ്രാധാന്യം. സമൂഹ്യമനോഭാവത്തിന്റെ അനിവാര്യമായ മാറ്റം. ഇവയെല്ലാം പരാമര്‍ശിക്കുന്നു. വെക്തിയെ അത്യുന്നത സോപാനങ്ങളിലേക്ക് ഉയര്‍ത്തുന്നതും, വലിച്ചു താഴെയിറക്കി ചവിട്ടിമെതിക്കുന്നതും ഒരെ സമൂഹത്തിന്റെതന്നെ വെത്യസ്ഥമായ രണ്ടു മുഖങ്ങളാണ്.
ഓരോ വെക്തിയും സ്വയം തിരിഞ്ഞു നോക്കുന്നത് ആവശ്യം.

ആശയങ്ങളും ചിന്തകളും നന്നായി അവതരിപ്പിച്ചു. എല്ലാവിധ ഭവുകങ്ങളും നേരുന്നു.

Unknown പറഞ്ഞു...

സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്ന സ്വപ്നമാണ് . യാഥാര്‍ത്ഥ്യമാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം .. പ്രവര്‍ത്തിക്കാം ...

ഈ ശക്തമായ വരികള്‍ക്ക് ആശംസകള്‍ നേരുന്നു ... പ്രതീക്ഷയോടെ

ഋതുസഞ്ജന പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്.. ഇതിലപ്പുറം അഭിപ്രായം പറയാൻ എനിക്കറിയില്ല.. ലേഖനം, ഉപന്യാസം.. ഞാൻ പാവമാണേ... ഇതു വായിച്ചു, കലക്കി, കിടിലൻ

റശീദ് പുന്നശ്ശേരി പറഞ്ഞു...

ഇവിടെ ഞാന്‍ ആദ്യമാ
കഥ ഇത് വരെ അറിയില്ല.
എങ്കിലും
വിലക്കപ്പെട്ട സ്നേഹം
അത് വാരിക്കോരി തരാന്‍ തയാറായി മറ്റൊരാള്‍
സ്വാഭാവികമായും ആരും ആ വഴി നടക്കും
സന്തോഷങ്ങളും സങ്കടങ്ങളും
താങ്ങാനാവാതെ വരുമ്പോള്‍
ഉപ്പ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എന്ന്‍
ഞാന്‍ പല തവണ കൊതിച്ചു പോയിട്ടുണ്ട്

എഴുത്തിന്‍ എന്റെ സല്യുട്ട്

ഉസ്മാന്‍ ഇരിങ്ങാട്ടിരി പറഞ്ഞു...

കുറി മാനങ്ങള്‍ക്ക് മാനങ്ങളുണ്ടാവുന്നത്

അവ ഹൃദയങ്ങളില്‍ പോറലേല്‍പിക്കുമ്പോഴാണ്..!

ഒരു പോറലോടെ ..

thafseer പറഞ്ഞു...

( നിന്നിലെ നിന്നെ അറിയാന്‍ ‍ വൈകിയെന്നറിയാം... എന്നാലും ഈയുള്ളവന്റെ സന്തോഷവും ഇവിടെ കുറിച്ചിടുന്നു..)നാമൂസിന്റെ വരികളെ തലോടുമ്പോള് ‍ഞാന്‍ എന്നിലുണ്ടായിരുന്ന എന്നെ അറിയുകയായിരുന്നു...എന്നിലെ നൊമ്പരം ഉണ൪ത്തിയ പ്രണയത്തെ തലോടുകയായിരുന്നു....എന്നെപ്പോലെയുള്ളവ൪ ‍ ഉറക്കെ പറയാന്‍ കൊതിച്ചതൊക്കെയും നാമൂസിന്റെ വിരല്‍തുമ്പുകളിലൂടെ നല്ല അക്ഷരങ്ങളായ് പിറവിയെടുക്കുന്നത് കാണുംബോള്‍ സന്തോഷം......എന്നിലെ എന്നെ മാറ്റിയതും ഈ പ്രവാസത്തിലെന്നെ എത്തിച്ചതും ഒരുപാട് അനുഭവങ്ങല്‍ എനിക്കു നല്‍കിയതും എന്റെ പ്രണയമാണെന്ന സത്യം നാമൂസിന്റെ വരികള്‍ക്ക് അടിവരയിട്ട് ഇവിടെ പറയാതിരിക്കാന്‍ വയ്യ.....ഒരുപാട് നല്ല അനുഭവസമ്പത്തുള്ള ഈ നല്ല കൂട്ടുകാരനെയും കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ.....നന്മകള്‍ വരച്ചു കാണിക്കുന്ന നിന്റെ ഈ വിരല്‍ തുമ്പുകളെയും......

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

നാമൂസിനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല.എന്നാല്‍ സംസാരിച്ചിട്ടുണ്ട്. ഒരു ഏഴാംക്ലാസ്സുകാരന്റെ കൈവിരലുകള്‍ വാക്കുകളെ ഇത്രനന്നായി മെനഞ്ഞെടുക്കുന്നത് എന്നെ അല്ഭുതപ്പെടുത്തുന്നു. ഉയര്‍ന്ന ചിന്തയും അനുഭവങ്ങളും തന്നെയാവാം കാരണം.
ഭാഷയിലെ കഠിനപ്രയോഗങ്ങള്‍ ലളിതവായനയെ എന്നെപോലെ ചിലര്‍ക്ക് ദുഷ്കരമായതാവാം തെറ്റിധാരണക്കു കാരണം. എനിക്ക് തോന്നുന്നത്- ഇതുപോലത്തെ ഹൃദയംതുറന്നുപറച്ചിലുകള്‍ക്ക് അല്പം ഭാഷാലാളിത്യമാവാം എന്നതാണ്.
തീര്‍ച്ചയായും, താങ്കളുടെ മുന്നില്‍ വലിയൊരു ലോകം തുറന്നു കിടപ്പുണ്ട്.പ്രശംസകള്‍ താങ്കളെ ദുഷിപ്പിചില്ലെങ്കില്‍ അവിടെ ഒരു തിമിംഗലമായി വാഴാന്‍ താങ്കള്‍ക്കാകും. ദൈവം അനുഗ്രഹിക്കട്ടെ!

LiDi പറഞ്ഞു...

ഇങ്ങനെ എഴുതാന്‍ പഠിപ്പിച്ച 26 വര്‍ഷങ്ങളോട് നന്ദി പറഞ്ഞ് ഒന്ന് ചിരിക്കൂ ആദ്യം, സുഖം തോന്നുന്നില്ലേ? ഇത്രയേ ഉള്ളൂ...
‘എന്‍റെ ജീവിത്തത്തിലെ ഓരോന്നിനും അതിന്റേതായ കാരണങ്ങള്‍ ഉണ്ടായിരന്നു‘
അത് മനസ്സിലാക്കിയാല്‍ പിന്നെ ഒന്നിനെ ഓര്‍ത്തും ഖേദിക്കേണ്ട കാര്യമില്ലല്ലോ
:-)
സ്നേഹം പ്രാര്‍ത്ഥനകള്‍

Mohamed Salahudheen പറഞ്ഞു...

ഓരോ തെറ്റും ശരികാണിച്ചുതരുകയായിരുന്നു.
ഓരോ അറിവില്ലായ്മയും നയിച്ചത് അറിവിലേക്കായിരുന്നു.
ഓരോ അക്രമവും ക്രമത്തെ കാണിക്കുകയായിരുന്നു.
ഓരോ മരണവും ഓരോ ജീവിതത്തെ തരുകയായിരുന്നു.
തിരിഞ്ഞുനോക്കാതെ നടന്നോളൂ.

A പറഞ്ഞു...

താങ്കളുടെ എഴുത്തില്‍ ജീവിതമുണ്ട്. അത് മതി വായനക്കാരന്

നാമൂസ് പറഞ്ഞു...

ഞാന്‍ കുറിച്ച വെച്ച വാക്കുകളെ പരിഗണിച്ച അതിനോടൊരു മറുവാക്കോതിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
ഇതിനെ വായച്ച ഉടനെ വളരെ അകലെ നിന്നും ഞാനുമായി ബന്ധപ്പെട്ട എന്നിലേക്ക് വേഗത്തില്‍ അടുത്ത വേണു സാറിന് പ്രത്യേകം നന്ദി അറിയിക്കുന്നു. താങ്കള്‍ നല്‍കിയ വിലയേറിയ വാക്കുകള്‍ക്ക് താങ്കളുടെ ഇറക്കം ഉള്ള മനസ്സിന് കടപ്പാട്.

@കണ്ണന്‍, താങ്കളെ വായിക്കുമ്പോള്‍ എന്നില്‍ വീണ്ടും ഒരു ജിഞ്ഞാസു ജനിക്കുന്നു. 'സമബുദ്ധിയുള്ള' ഒരു ജീവനെ തേടി യാത്ര പോകല്‍ അനിവാര്യമെന്ന് ഓര്‍മ്മിപ്പിക്കുന്നു. നന്ദി, ഗുരുവേ..!!

@ രണ്ജിത്ത് , കാലത്തിന് രാഷ്ട്രീയമില്ലാ.. എന്നാല്‍, ആ കാലത്ത് ജീവിക്കുന്നവരില്‍ രാഷ്ട്രീയമുണ്ട്. അതാതു കാലങ്ങളില്‍ ജീവിച്ചിരുന്നവരൊക്കെയും തന്നിലെ വെളിപാടുകളുടെ വെളിച്ചത്തില്‍ കാണപ്പെട്ട പോരുത്തക്കളോട് കലഹിച്ചാണ് ജീവിച്ചത്. ആ കലഹം അവര്‍ പലതിലൂടെയും ആവിഷ്കരിച്ചു. പലരും ശരീരം കൊണ്ട് വധിക്കപ്പെടാന്‍ വിധിക്കപ്പെട്ടു. പലരും ആശയ തീവ്രതയുടെ തടവറയില്‍ ആത്മാഹുതി ചെയ്തു. യഥാര്‍തത്തില്‍, അതാതു കാലങ്ങളില്‍ മാരനമില്ലാതെ ജീവിക്കുന്നവര്‍ ഒക്കെയും ശാരീരികമായോ ഭൌതീകമയോ ആത്മീയമായോ വധിക്കപ്പെട്ടവരായിരുന്നു. ജീവിക്കുക എന്നതാണ് ഏറെ ശ്രമകരം അതും മരണമില്ലാതെ ജീവിച്ചിരിക്കുക എന്നതാണ് ഏറെ ദുഷ്കരം. ഇന്ന് കേവലമൊരു 'ജീവിച്ചു തീര്‍ക്കല്‍ കലയില്‍' ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ ചിന്തകളെ കുറ്റ വിചാരണയ്ക്ക് വിധേയമാക്കിയാല്‍ ഇവിടെ എങ്ങും തന്നെ വ്യവഹാരങ്ങളുടെ ബഹളവും തടവ്‌ പുള്ളികളുടെ ആധിക്യവുമായിരിക്കും. ഇതിന്‍റെ വായനയില്‍ അത്തരം ഒരു ചിന്തയുടെ ഉറക്കെ പറച്ചില്‍ കേള്‍ക്കാന്‍ ആകുന്നുണ്ട് എങ്കില്‍, ഒരു പക്ഷെ, അതും ഒരു കുറ്റ സമ്മതം ആകാം.

@ഹംസിക്ക, ഈ വിശദീകരണത്തിന്‍റെ താത്പര്യം സാമൂഹ്യമായ അസമത്വങ്ങളെ ചര്‍ച്ച ചെയ്യുകയെന്നതായിരുന്നു. അതിനോടുള്ള അസംതൃപ്തി ഒരാളില്‍ എന്തെല്ലാം കാര്യങ്ങളെ ചെയ്യിപ്പിക്കുന്നു എന്നതിനെ എന്നിലൂടെയുള്ള യാത്രയില്‍ ഒരായിരം ആളുകളുടെ ഒട്ടും വ്യത്യസ്തമല്ലാത്ത അനുഭവങ്ങളെയും ചര്‍ച്ചക്ക് വെക്കുക എന്നതുമായിരുന്നു. വീണ്ടും ഇവിടെ വരികയും ഇതിനെ വായിക്കുകയും അഭിപ്രായം കുറിക്കുകയും ചെയ്ത താങ്കളിലെ സഹൃദയനെ ഞാന്‍ ആശ്ലേഷിക്കുന്നു. നന്മകള്‍ ആശംസിക്കുന്നു.

@ സ്വാലിഹ്.. ആദ്യമേ ഇവിടം സന്ദര്‍ശിച്ച കൂട്ടുകാരന് നന്ദി.
നല്ലതും തിയ്യതും മനുഷ്യന് പ്രകൃത്യാ തന്നെ ബോധമുള്ള ഒന്നല്ലോ..? മനുഷ്യ കുലത്തിന് അപരിചിതമായ ഏതൊന്നും ചീത്ത ഗുണമോ, തിയ്യതോ ആണ്. എങ്കില്‍, അതിനെ ആചരിക്കുന്നത് ക്രമ രാഹിത്യമാണ്. അത് തന്നെയാണ് അക്രമവും.. വളരെ വൈകിയെങ്കിലും ഇന്നീ വിവേചന ബുദ്ധി എന്നില്‍ ഇട്ടു തന്ന നാഥന് തന്നെ സ്തുതി.

@ ലിഡിയ , ഈ യാന്ത്രികതയില്‍ ചിരി നഷ്ടപ്പെട്ടു പോയ മുഖം. അവരെ പരിഹസിച്ചു ചിരിക്കാനാണ് എനിക്കിഷ്ടം. എന്നാല്‍, അതിജീവനം അസാദ്ധ്യമായപ്പോള്‍ മുഖം കടുത്തു പോയകാരും ഉണ്ടേ...!!! എങ്കിലും, ബാല്യമെന്ന പോലെ എക്കാലവും ചിരിക്കാം. ഒട്ടും മുഖം മൂടിയില്ലാതെ..!!

നാമൂസ് പറഞ്ഞു...

@ തണല്‍, പ്രോത്സാഹനവും, വിമര്‍ശനവും രണ്ടും നമ്മുടെ വളര്‍ച്ചക്ക് വേഗത കൂട്ടും. ഒന്നിനോട് പ്രിയവും, മറ്റൊന്നിനോട് അസഹിഷ്ണുതയും അരുതെന്ന് മാത്രം. ചുരുക്കത്തില്‍, രണ്ടിനും തുല്യാനുപാതത്തില്‍ സ്വാധീനമുണ്ടെന്ന് സാരം.എങ്കിലും, ഗുണത്തില്‍ മികച്ചത് വിമര്‍ശനം തന്നെ..!! അതും ആരോഗ്യകരം എങ്കില്‍ മാത്രം...!!! ആ അര്‍ത്ഥത്തില്‍ ഞാന്‍ ഇക്കാടെ അഭിപ്രായത്തെ ഗൗരവമായി സ്വീകരിക്കുന്നു.

@സര്‍ദാര്‍ജി, എഴുതപ്പെട്ടവ മാത്രമല്ല ചരിത്രം.. ഇനിയും എഴുതാനിരിക്കുന്നത് ഒരിക്കലും എഴുതപ്പെടാത്തത്തുമെല്ലാം വായിക്കപെടെണ്ട ചരിത്ര സത്യങ്ങളാണ്. കാലാന്തരത്തില്‍ ഇരകളും വേടനും ഒന്നാകുന്ന ദു:ഖ സത്യങ്ങളും ഒരു പൊട്ടിക്കരച്ചിലായി കേള്‍ക്കാം. ഞാന്‍ ഒരെഴുത്തുകാരനല്ലാ... പകരം കരയുന്ന ഒരു മനസ്സിനെ തുറന്നു വെച്ചതാണിവിടം.

@റഷീദ് പുന്നശ്ശേരി, കഥ നുണയെന്നും കഥാകൃത്ത് നുണയനെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. പറഞ്ഞു കേട്ടവയെല്ലാം സത്യം ആവണം എന്നുമില്ല. എന്നാല്‍, ഇവിടെ പറഞ്ഞത് കഥയല്ല ജീവിതമാണ്. അതില്‍ നുണയില്ല സത്യം മാത്രമേ ഒള്ളൂ...
മരണം കൊണ്ടുണ്ടാകുന്ന നഷ്ടം നികത്താന്‍ സാധ്യമല്ലാ... ഓര്‍മ്മകളില്‍ നിറയുന്ന അവരെ ആചരിക്കാന്‍ നാം ശ്രമിക്കുമ്പോള്‍ അവര്‍ നമ്മിലെന്നും ജീവിക്കും.. വഴിയും വെളിച്ചവുമായി അത് നമ്മെ നടത്തും.

@ ദേവന്‍ ജി, എന്നെ എന്നും ഉന്മത്തനാക്കുന്നത് സ്നേഹമാണ്. എന്നും എന്നില്‍ അതൊരു ലഹരിയായി ഉണ്ടാകണം എന്ന് ഞാന്‍ ആശിക്കുന്നു. എന്‍റെ അടിമത്വവും അതിനോട് മാത്രമാവണം എന്നും കൊതിക്കുന്നു.

@ തഫ്സീര്‍ ബാബു, ഹൃദയത്തില്‍ നന്മയുള്ളവനെ തന്നിലെ ദൈവാംശത്തെ അപരനിലും കാണാന്‍ സാധിക്കൂ.. അവര്‍ക്ക് മാത്രമേ തനിക്കെന്ന പോലെ അപരനും തേടാന്‍ കഴിയൂ... ഈ മനസ്സിറക്കത്തിനു നന്ദി.

@ഇരിങ്ങാട്ടീരി... ആ മുറിവില്‍ കിനിയുന്ന രക്തത്തെ പോരാട്ടത്തിന് ഇന്ധനമായി കാണുന്നു.

@സലിം, അറിഞ്ഞതിലും അപ്പുറം അറിയാനിരിക്കുന്നത് ഇനിയുമേറെ എന്നത് എന്നെയും നമ്മെയും ജാഗ്രതയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.

@ ഷാജു, പ്രിയനേ... നാളുകള്‍ ഏറെയായി പറഞ്ഞു കൊണ്ടിരിക്കുന്നതില്‍ കവിഞ്ഞു മറ്റൊന്നും തന്നെ എനിക്ക് താങ്കളോട് പുതുതായി ഉണര്‍ത്താനില്ലാ... പ്രാര്‍ഥനയില്‍ കൂടെ കൂട്ടുക.

@മോങ്ങം, വര്‍ഷങ്ങളുടെ പരിചയം സമ്മാനിച്ച വിശ്വാസത്തില്‍ മുമ്പോട്ട്‌ പോകുന്ന സൗഹൃദത്തിന് അഭിവാദനം. ബഹുമാന്യ സുഹൃത്തിന് നന്മ നേരുന്നു.

@മുഹമ്മദ്‌ കുഞ്ഞി, അക്ഷരങ്ങളിലൂടെയുള്ള ഈ സഞ്ചാരത്തിന് മനമറിഞ്ഞ മനസ്സിന് നന്ദി.

@സുബാന്‍ വേങ്ങര, നാട്ടുകാരാ..... ഈ ഹൃദയ ഭാഷക്കാലിംഗനം.

@ കുന്നക്കാവ്, അഞ്ജു... ഈ സന്ദര്‍ശനത്തിനും പരിഗണനയ്ക്കും നന്ദി.

@സലാം., താങ്കള്‍ എന്നിലും ഞാന്‍ താങ്കളിലും തൃപ്തര്‍.

@വിരല്‍ തുമ്പ്, എളയോടന്‍, കൊമ്പന്‍ മൂസ, ഇസ്മായീല്‍ ചെമ്മാട്. പ്രിയരേ... നിങ്ങള്‍ എനിക്ക് നല്‍കുന്ന മാനസിക പിന്തുണയ്ക്ക് ഞാന്‍ എന്‍റെ സന്തോഷത്തെ അറിയിക്കുന്നു. നന്മകള്‍ ആശംസിക്കുന്നു.
ഇവിടെ സന്ദര്‍ശിക്കുകയും ഇതിനെ വായിക്കാന്‍ സമയം കണ്ടെത്തിയവരുമായ എനിക്കറിയാന്‍ സാധിക്കാത്ത { അഭിപ്രായം കുരിക്കാത്ത } മറ്റനേകര്‍ക്കും നാമൂസിന്‍റെ സ്നേഹ സലാം, നല്ല നമസ്കാരം.

വേണു സാറിനോടുള്ള എന്‍റെ നന്ദിയും സ്നേഹത്തെയും ആവര്‍ത്തിച്ചറിയിക്കുന്നു. പ്രാര്‍ഥനകളോടെ... അനിയന്‍.

mayflowers പറഞ്ഞു...

അനുഭവമല്ലേ ഏറ്റവും വലിയ ഗുരു?
എത്രത്തോളം വിഷമതകള്‍ നമ്മള്‍ ജീവിതത്തില്‍ അനുഭവിക്കുന്നുവോ,അതൊക്കെയും നമുക്ക് വേറെ ഏതെങ്കിലും അവസരത്തില്‍ ഉപകാരപ്പെടും."തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ലല്ലോ.."
അനുഭവഗന്ധിയായ പോസ്റ്റ്‌.

റാണിപ്രിയ പറഞ്ഞു...

നാമൂസ്....കുറച്ചു ദിവസങ്ങളായി ഞാന്‍ ഇതു വായിചു കൊണ്ടേ ഇരിക്കുന്നു...........

മനോഹരം നിങ്ങളുടെ ഭാഷ.... ആ വാക്കുകള്‍ ...

അനുഭവം ഗുരു...

വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്...പിന്നെ “ഞാനും എന്റെ പ്രണയവും” വായിചൂ....

ഭാവുകങ്ങള്‍ .......

Elayoden പറഞ്ഞു...

നാമൂസ്, വെറുതെ ഒന്നോടെ വായിക്കാന്‍ വന്നതാ, കവിത കണ്ടു, ഇതൊന്നൂടെ നോക്കി, ഇസ്മില്‍ തണല്‍ പറഞ്ഞ കമന്റ് അതിനോട് ഞാനും യോജിക്കുന്നു, താങ്കളോട് ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നു എന്നാണെന്റെ ഓര്‍മ്മ, എഴുത്തുകള്‍ തുടരട്ടെ, 'ജനിതക' കവിതയിലേക്ക് പോവട്ടെ..

hafeez പറഞ്ഞു...

കാറ്റും കോളും ഉള്ള കടലാണ് നല്ല കപ്പിത്താനെ സൃഷ്ടിക്കുന്നത്.

നിങ്ങള്‍ നേരിട്ട കാറ്റിനെയും കൊളിനെയും കുറിച്ച് സമൂഹം അന്വേഷിക്കില്ല. കപ്പല്‍ കര്‍ക്കടുപ്പിച്ചോ എന്നേ ചോദ്യമുള്ളൂ

ഈ രണ്ടു ഇംഗ്ലീഷ് ചൊല്ലുകള്‍ കൂട്ടിവായിച്ചാല്‍ പലതും കിട്ടും. നമൂസിനു അഭിവാദ്യങ്ങള്‍ .. കൂടുതല്‍ കരുത്തോടെ മുന്നോട്ട്

Sameer Thikkodi പറഞ്ഞു...

മറുവാക്കിനുള്ള ത്രാണിയില്ല എന്ന തിരിച്ചറിവ് .. അതിനു കാരണം ഞാനും ഈ സമൂഹത്തിന്റെ ഭാഗമായിരുന്നു എന്ന സത്യം ... പരിഗണനയുടെ അളവുകോല്‍ നാം മറ്റു പലതിനെയും അളക്കാന്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നു ....

നമ്മിലൂടെ ആ അളവുകോല്‍ സമൂഹത്തിനു തിരിച്ചു നല്‍കുന്ന ശ്രമകരമായ ഒഴുക്കിനെതിരെയുള്ള ഈ നീന്തല്‍ ; ഒരു സ്വാന്തനതെയോ സഹതാപത്തെയോ അല്ല ആവശ്യപ്പെടുന്നത്. ഇനിയും വെല്ലുവിളികളെ നേരിടാനുള്ള മനക്കരുത്ത് . അത് താങ്കള്‍ സ്വായത്തമാക്കിയിരിക്കുന്നു ...

നാഥന്‍ നല്ലത് വരുത്തട്ടെ എന്ന ആത്മാര്‍ത്ഥ പ്രാര്‍ഥനയോടെ ....

mk kunnath പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് നാമൂസ്.........!!
നല്ല ലളിതമായ ശൈലിയില്‍ മനസ്സിലേക്കിറങ്ങി ചെല്ലുന്ന രീതിയില്‍
എഴുതി ഫലിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവു വേണം....!!
അതു നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്........!!
അഭിനന്ദനങ്ങള്‍..........!!

http://mazhamanthram.blogspot.com

KHARAAKSHARANGAL പറഞ്ഞു...

ഞാനിത് ഒന്ന് ഓടിച്ചു വായിച്ചു. എഴുതുമ്പോള്‍ മനസിന്റെ ഭാരം കുറയും. എഴുതുക, എഴുതിക്കൊണ്ടെയിരിക്കുക.

സൊണറ്റ് പറഞ്ഞു...

namoos u really great.............hats off u

smitha adharsh പറഞ്ഞു...

നാമൂസേ ... എനിക്കറിയില്ല ഇവിടെ എന്ത് എഴുതണം എന്ന്..കുറച്ചൊക്കെ മനസ്സിലായി.എങ്കിലും,കൂടുതല്‍ ബാക്കി കിടക്കുന്നത് മനസ്സിലാകാത്തത്.ഇങ്ങനെയൊക്കെ എങ്ങനെ എഴുതിക്കൂട്ടുന്നു,എന്നത് എനിക്ക് തികച്ചും അല്ഭുതാവഹം.അനുഭവത്തിന്റെ തീച്ചൂളയില്‍ കിടന്നു ഉരുകി മരിഞ്ഞതുകൊണ്ടാവാം വാക്കുകള്‍ക്ക് ഇത്രയേറെ തിളക്കം.ഇനിയും,ഇനിയും തിളക്കം കൂടുതലുള്ള അനുഭവങ്ങള്‍ ഇവിടെ വാക്കുകളിലൂടെ നിരത്താനാവട്ടെ..ആശംസകള്‍..

ചന്തു നായർ പറഞ്ഞു...

ഇനിയുമെന്തൊക്കെയോ... പറയാൻ ബാക്കിയുള്ളതു പോലെ അതുകഴിഞ്ഞാവാം..ബാക്കി

Unknown പറഞ്ഞു...

കക്കപ്പൂവിനെ കാക്കപ്പൂവെന്നാക്കൂ കേട്ടൊ :)

നല്ലൊരു കഥയ്ക്ക് സ്കോപ്പ് ഉണ്ടായിരുന്നു, പക്ഷെ ചിലപ്പോള്‍ ഇത്തറം തുറന്നെഴുത്തുകള്‍ ഒരുപാട് ആശ്വാസം തരും-കഥയ്ക്ക് അതിന്നാവില്ല!

വേണുഗോപാല്‍ പറഞ്ഞു...

എന്ത് പറയാന്‍ ... ഈ അനുഭവങ്ങള്‍ക്ക് മുന്നില്‍........
ആവില്ലോന്നും അതിനോളമൊപ്പം. ആയതിനാല്‍ കമന്റിനു പ്രസക്തിയില്ല ..

വര്‍ഷിണി* വിനോദിനി പറഞ്ഞു...

പ്രതീക്ഷയുടെ സ്വപ്നത്തേരിലേറി ഞാന്‍ നഭസ്സില്‍ മുത്തമിടും...
ആ ചുംബനത്തില്‍ വാനം നിനക്കായ് ഒരു കുളിര്‍മഴ പൊഴിയ്ക്കും..!

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

വായിച്ചറിയുക എന്നതിലുപരി അഭിപ്രായം പറയാനായിട്ടില്ല ഞാനെന്നൊരു തോന്നല്‍..

Lipi Ranju പറഞ്ഞു...

അനുഭവങ്ങള്‍ ആണ് എല്ലാ മനുഷ്യരെയും ജീവിതം പഠിപ്പിക്കുന്നത്‌ ... നാമൂസിന്റെ എഴുത്തുകള്‍ക്ക് ഇത്ര തീവ്രത എന്തെന്ന് ഇപ്പൊ മനസിലാവുന്നു !
എല്ലാ നന്മകളും ആശംസിക്കുന്നു ...

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഹൃദയശുദ്ധിയുള്ള എഴുത്ത്..തുറന്നു പറച്ചിലുകള്‍ എന്തുകൊണ്ടും നല്ലതുതന്നെയാണ്..അന്നുടെ പിന്നിട്ട വഴികളില്‍ താങ്ങും തണലുമായവര്‍ ആരുതന്നെയായാലും അവരെയൊന്നും മറക്കാതിരിക്കുക...അഭിനന്ദനങ്ങള്‍ നാമൂസ്...എത്ര മനോഹരമായ വരികള്‍.....

Fousia R പറഞ്ഞു...

നാമൂസ് പറയുമ്പോള്‍ എളുപ്പമാണല്ലോ എന്ന് തോന്നുമ്പോഴും
തുറന്ന് പറച്ചില്‍ അത്ര എളുപ്പമൊന്നുമല്ല എന്ന് നമുക്കൊക്കെ അറിയാം.
ആശംസകളോടെ

Latheef Pookoden (tkd) പറഞ്ഞു...

muthathe mullaku manamilla... innanu rajaavee njan ithu vaayichathu... ippol thanne ninne eneepich abiprayam paraanam enundu ni enne thallum athu kondu. naley nerittu parayaam malappuram rajaavee.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms