2011, ഏപ്രി 1

'അരി' രാഷ്ട്രീയത്തിന്‍റെ അകം പൊരുള്‍

ഗ്രീക്ക് നഗര രാഷ്ട്രത്തില്‍ രൂപം കൊണ്ട് ഗതി തെറ്റിയൊഴുകുന്ന ജനാധിപത്യത്തില്‍ ജനകീയ പരമാധികാരത്തിന്‍റെ പ്രസക്തി ഗവേഷണ വിഷയമാവേണ്ട കാലത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു.



1950നു ശേഷം ഇന്ത്യയിലും കേരളത്തിലുമായി നിരവധി തിരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച ജനത മുന്‍കാലങ്ങളില്‍ നിന്ന്‍ വിഭിന്നമായി രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്‍റെ നിര്‍വ്വചനങ്ങളില്‍ എവിടെയും കേ ട്ട്കേള്‍വിപോലുമില്ലാത്ത രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ മറന്നു പോവുന്നതായാണ് സമകാലിക സാഹചര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നത്. താരാരാധക സംഘങ്ങളെപ്പോലെ അധ:പതിച്ച രാജ്യത്തിലെ {പാര്‍ട്ടി}യുവത പ്രകടിപ്പിക്കുന്ന വീറും വാശിയും രാഷ്ട്ര പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ ക്രിയാശേഷി നഷ്ടപ്പെട്ടതിന്‍റെ സൂചനകളായി ദോഷൈകദൃക്കുകള്‍ക്കെങ്കിലും സംശയമുന്നയിക്കാനുള്ള സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. അപ്പോഴും, അപകടകരമായ അരാഷ്ട്രീയവത്കരണമല്ലിതെന്നു അഭിനവ ജനാധിപത്യത്തിന്‍റെ അപ്പോസ്തലന്മാര്‍ക്ക് ആശ്വസിക്കുകയുമാവാം....!!!!

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കൊട്ടിഘോഷിച്ച് ആരോപണ പ്രത്യാരോപണ മാമാങ്കത്തോടെ ആരംഭിക്കുന്ന പ്രചരണ കോലാഹലങ്ങളുടെ തനിയാവര്‍ത്തനം, 'ഭരണ'വ്യവസായത്തിനൊരുങ്ങുന്ന സംരംഭകരുടെ ആധുനിക കമ്പോള വിപണി ശാസ്ത്രത്തിലെ ഉത്പന്ന വൈവിധ്യവത്കരണത്തെപ്പോലും വെല്ലുന്ന പ്രകടന പത്രികകള്‍, ചിന്തക്കും അന്വേഷണത്തിനും ഇടം തരാത്ത വാര്‍ത്താ വൈവിധ്യങ്ങള്‍, ഒരിക്കല്‍പ്പോലും മുന്‍ വര്‍ഷങ്ങളിലെ പ്രകടന പത്രികകളും വാഗ്ദാനങ്ങളും രാജ്യതാത്പര്യങ്ങളും ജനകീയ വികസന പദ്ധതികളും വിചാരണക്ക് വിധേയമാവാതെ 'വാര്‍ത്ത' ചരക്കാക്കി വാണിജ്യം കൊഴുപ്പിക്കാന്‍ രാഷ്ട്രീയക്കാരന്‍റെ അരമന അരിച്ചു പെറുക്കി വ്യക്തിപരമായ ദുഷിപ്പിന്‍റെ കെട്ടഴിക്കുന്ന അന്വേഷണാത്മക പത്ര/മാധ്യമ പ്രവര്‍ത്തകര്‍.... ഇത്രയും ചേരുവകളൊത്തു ചേര്‍ന്നാല്‍ ഇനിയുമൊരായിരം തിരഞ്ഞെടുപ്പുകള്‍ മുറ തെറ്റാതെ നടന്നു പോകും....!!!

എക്സിറ്റ് പോളില്‍ വോട്ടര്‍മാര്‍ പ്രതിപക്ഷത്തും രാഷ്ട്രീയക്കാര്‍ ഭരണ പക്ഷത്തുമെന്നു വിധിയെഴുതാന്‍ അന്നം തിന്നുന്നവര്‍ക്ക് അധികം ബുദ്ധിവ്യയത്തിന്‍റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ലാ. ഇത് ദൂഷിത വലയത്തിന്‍റെ ചാക്രിക പരിക്രമണമാണെന്നാശ്വസിച്ചു അടുത്ത അഞ്ചു വര്‍ഷവും കൂടെ സഹിച്ചു വീണ്ടും സഹിക്കാനായി ഇടത്തെ കാലിലെ മന്ത് വലത്തോട്ടും പിന്നീട് ഇടത്തോട്ടും...!!!

ധവള പത്രവും ട്രഷറി സ്തംഭനവും നിത്യ സംഭവമായ ഒരു നാട്ടില്‍ ഇങ്ങിനെയൊരു സാമ്പത്തിക ധൂര്‍ത്തിന്‍റെ ആവശ്യമുണ്ടോയെന്ന് സാമ്പത്തിക ശാസ്ത്രത്തിന്‍റെ ബാലപാഠമില്ലാത്തവര്‍പ്പോലും ചിന്തിക്കാന്‍ പര്യാപ്തരായിട്ടും നമ്മുടെ സാമ്പത്തികാസൂത്രണ വിദഗ്ധര്‍ക്ക് ഈ കണക്ക് പിടി കിട്ടാത്താതെന്ത്കൊണ്ടാണ്..? മഹിതമായ ജനാധിപത്യ പാരമ്പര്യത്തിന്‍റെ അവകാശികള്‍ക്ക് പരസ്പര ചര്‍ച്ചക്ക് ശേഷമുള്ള ഒരു ധാരണയില്‍ കൃത്യമായ ചില വര്‍ഷങ്ങള്‍ പങ്കിട്ടെടുക്കുന്നതല്ലേ ഏറ്റം കരണീയം..? മറ്റനേകം കടങ്ങളുടെ കൂട്ടത്തില്‍ നിന്നും ഈ ഭാരിച്ച സാമ്പത്തിക ചിലവെങ്കിലും പാവം ജനതയുടെ തലയില്‍ നിന്നും ഒഴിവാക്കാമല്ലോ..? ഭരണ_പ്രതിപക്ഷ ഭേദമന്യേ അവനവന്‍റെ കാര്യങ്ങള്‍ക്ക് സൌകര്യപ്രദമായ സൌഹൃദം നില നില്‍ക്കുന്ന നമ്മുടെ രാഷ്ട്രീയ നേത്രത്വത്തിനു ഈ സമവായം തൃപ്തികരമാകുമെന്നു വളരെ പരസ്യമായ ഒരു രഹസ്യം തന്നെ...!!!

മത ബോധം തൊട്ടു തീണ്ടാത്ത പൌരോഹിത്യം ആവര്‍ത്തിക്കുന്ന വില പേശലുകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ സമുദായ മത സ്നേഹ പ്രകടനങ്ങള്‍, ഉന്നത നേത്രത്വത്തിനു 'ദയാ വധം' വിധിച്ചാല്‍ മാത്രമേ അവനവനു പാത തുറക്കുകയോള്ളൂവെന്നു വ്യക്തമായും ബോദ്ധ്യം വന്ന യുവ രാഷ്ട്രീയക്കാര്‍.. "മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു.. കണ്ണടകള്‍ വേണം" എന്ന് പറയാത്തവരാരുണ്ടിനി ബാക്കി..? തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം കുടത്തില്‍ നിന്നും പുറത്തിറങ്ങുന്ന മാനം കവര്‍ന്നു കൊല ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ ആത്മാക്കള്‍, അതുവരെയും പഞ്ചായത്തിലും പാര്‍ലമെന്റിലും കോടതി വരാന്തകളിലും ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുന്ന മഹാന്മാരുടെ നാവുകളിലും കുടി കൊള്ളാന്‍ മടിക്കുന്നതിന്‍റെ മന:ശ്ശാസ്ത്രം പഠന വിധേയമാക്കെണ്ടതല്ലേ..?

മാര്‍ക്സും ലെനിനും കാലങ്ങള്‍ക്ക് ശേഷവും ഓരോ അഞ്ചു വര്‍ഷത്തിലും ഓണത്തിനു മാവേലിയെന്ന പോലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും രാഷ്ട്രീയ നിരൂപകരുടെയും പി ബി, കേന്ദ്ര കമ്മറ്റി ഇത്യാദി ഉന്നത കേന്ദ്രങ്ങളുടെയും ഉറക്കം കെടുത്തുന്ന തരത്തില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതെന്ത് കൊണ്ടാണ്..?

രാജ്യത്തിന്‍റെ പരമാധികാരത്തെയും അഭിമാനത്തെയും വെല്ലു വിളിക്കുന്ന തരത്തില്‍ കരാറുകളും അഴിമതിയുമായി വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ അരമനയില്‍ ഒരു പഞ്ചായത്ത് മെമ്പറായിപ്പോലും തിരഞ്ഞെടുക്കപ്പെടാത്ത ദശകോടിക്കണക്കിന് ഭാരതീയരുടെ പ്രധിനിധി { പ്രധാന മന്ത്രി } സധൈര്യം മുന്നേറുമ്പോള്‍ നമ്മുടെ ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പിന്‍റെ സ്ഥാനം അതി വിശാലവും അതി പ്രസക്തവും തന്നെയല്ലേ..?

ഈ വൈരുദ്ധ്യാധിഷ്ടിത ജനാധിപത്യത്തില്‍ ഇടതു വലതു വ്യക്തി ദുഷിപ്പിന്‍റെ പട്ടിക നിരത്തി പരസ്പരം വാദിക്കുമ്പോള്‍, ലക്ഷം അഴിമതികളുടെ ചോദ്യ മുനയൊടിക്കാന്‍ കോടി അഴിമതികള്‍ ഉപയോഗപ്പെടുത്തുന്നു. മറു വശത്ത്‌ താമരയിതളില്‍ സുഖ നിദ്രയിലാണ്ടു കഴിയുന്ന കാവിയുടുത്ത സവര്‍ണ്ണ ഫാഷിസ്റ്റ് കൂട്ടങ്ങള്‍ ശവപ്പെട്ടിയിലും പണക്കൊയ്ത്തു നടത്തുന്നു. അവര്‍ക്ക് 'രാമരാജ്യം' എന്നത് അവരുടെ രാഷ്ട്രീയ ഇന്ധനമത്രേ...!!

മഹിത പാരമ്പര്യ തകര്‍ച്ചയില്‍ രക്തം തിളക്കാത്ത സിരകളിലിനി കൃത്രിമ മായി ഒരു രൂപദേശത്തിന് വേണ്ടി രക്തം തിളപ്പിക്കാന്‍ എത്ര പാട്പെടേണ്ടി വരും..? ഇതിനിടയില്‍ ഇടതു വലതു ഭേദമന്യേ സാര്‍വ്വത്രികമായി വികേന്ദ്രീകരിക്കപ്പെട്ട വ്യക്തി ആദര്‍ശ ജീര്‍ണ്ണതകളില്‍ കൊത്തി വലിക്കുന്ന ആയിരം കാക്കകളെ ഒന്നെന്നും രണ്ടെന്നും രൂപ വില നിശ്ചയിച്ചു അരിയെറിഞ്ഞു വശീകരിക്കാനാകുമോ..?

49 comments:

നാമൂസ് പറഞ്ഞു...

അധികാരമാവകാശം,
അടിമ വര്‍ഗത്തിന്‍റെ
അകം പെയ്തു കണ്ണീര്‍
കണങ്ങളായ് നിറയുന്നു
ഇവിടെ, ദുര്‍ഭൂതങ്ങള്‍
ജനഹിതത്തിന്‍ രക്തമൂറ്റുന്നു.

പറയുക, ഇനിയുമെന്‍ സിരകളില്‍
തിളയ്ക്കെണമോ ചോര
ഈ ദുര്‍ഭൂമിതന്‍ പേര് കേട്ടിടുമ്പോള്‍.....?

TPShukooR പറഞ്ഞു...

"ഇതിനിടയില്‍ ഇടതു വലതു ഭേദമന്യേ സാര്‍വ്വത്രികമായി വികേന്ദ്രീകരിക്കപ്പെട്ട വ്യക്തി ആദര്‍ശ ജീര്‍ണ്ണതകളില്‍ കൊത്തി വലിക്കുന്ന ആയിരം കാക്കകളെ ഒന്നെന്നും രണ്ടെന്നും രൂപ വില നിശ്ചയിച്ചു അറിയെരിഞ്ഞു വശീകരിക്കാനാകുമോ..? "

എന്ന് ചോദിച്ചാല്‍ അത് സാധ്യമാകുമെന്ന് തന്നെയാണ് പറയാനുള്ളത്‌. ജനങ്ങള്‍ ഒരു കാലത്തും പഠിക്കില്ല. പഠിച്ചാല്‍ തന്നെ പിന്നെ വേറെ എന്ത് ഉപായം എന്നാ ചോദ്യവും ശേഷിക്കുന്നു.

ajith പറഞ്ഞു...

എന്റെ ചായക്കടയുടെ ഭിത്തിയില്‍ എഴുതിവച്ചിട്ടുണ്ട്:

"ഇവിടെ രാഷ്ട്രീയചര്‍ച്ച പാടില്ല” അതുകൊണ്ട് അഭിപ്രായമില്ല.

പിന്നെ ഏത് ചെറിയ ഒരു സ്ഥാപനമാണെങ്കിലും അത് നടത്തുവാന്‍ ചിലര്‍ വേണം. ഒരു ഓഫീസ് പ്രവൃത്തിക്കണമെങ്കില്‍ അതിന് ഓഫീസറും ക്ലാര്‍ക്കും സൂപ്രണ്ടും പ്യൂണും ക്ലീനറും എല്ലാം വേണം. ഒരു ബസ് ഓടണമെങ്കില്‍ അതിനും ഡ്രൈവറും കണ്ടക്ടറുമൊക്കെ വേണം. ഒരു വീട് മുമ്പോട്ടു പോകണമെങ്കില്‍ മുമ്പില്‍ നിന്നാരെങ്കിലും നയിക്കണം. ഒരു രാജ്യം മുമ്പോട്ട് കൊണ്ടുപോകണമെങ്കിലും ആരെങ്കിലും വേണ്ടേ സുഹൃത്തേ? ഉദ്യോഗസ്ഥര്‍ ഭരിക്കുമോ? രാഷ്ട്രീയക്കാര്‍ക്ക് 5 വര്‍ഷം കൂടുമ്പോള്‍ ജനത്തെ ഫേസ് ചെയ്യണം. ബ്യൂറോക്രസിക്ക് അതുപോലുമില്ലല്ലോ. അപ്പോള്‍ ഇടതോ വലതോ മദ്ധ്യവര്‍ത്തിയോ ആരെങ്കിലും ഒരു കൂട്ടര്‍ വേണം നാടിന്റെ എക്സിക്യൂട്ടീവ് ഓര്‍ഡറില്‍. അവരെ തെരഞ്ഞെടുക്കട്ടെ. നമുക്ക് ചുറ്റും നിന്ന് കുറ്റം പറയാം. (ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണകൂടം മാത്രമേ ലഭിക്കുകയുള്ളു എന്ന് ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്. ഒരു ജനതയുടെ ധാര്‍മ്മികനിലവാരത്തിനപ്പുറത്തുള്ള ഒരു ഭരണാധികാരി എവിടെയും ഉയര്‍ന്ന് വരാറില്ല എന്നല്ലേ അതിന്റെയര്‍ത്ഥം? )

Unknown പറഞ്ഞു...

ഞാന്‍ പണ്ടേ പറഞതാ ജനാതിപത്യം തുലയട്ടെ. രാജ ഭരണം വരട്ടെ. തെറ്റ് ചെയ്താല്‍ ചൂണ്ടി കാണിക്കാന്‍ ഒരു രാജവെങ്കിലും ഉണ്ടാവും ഇതിപ്പോ ആരെ പറയാനാ.

ഇതില്‍ ഇഷ്ടപെട്ടത്‌ പറയാതെ വയ്യ. ഓരോ 5 വര്‍ഷവും ഇടതിനും വലതിനും എന്ന് വീതിച്ചു കൊടുത്താല്‍ അത്രെയും കാശു ഖജനാവിന് ലാഭം.

മുന്നോട്ടു പോണ്ട സാമ്പത്ത് വവ്സ്ഥയെ ശ്വാസംമുട്ടിചു കൊല്ലുന്നതും ഇത്തരം അപക്ക്മായ വോട്ടു രാഷ്ട്രീയം തന്നെ

haris പറഞ്ഞു...

ജനാധിപത്യത്തിന്റെ വികലമായ ഉൽ വഷങൽ നാമൂസ് കീ രി മുരിചു കാനിക്കുന്നു.സത്യത്തിൽ ഈ തിരഞ്ജെദുപ്പു മാമാൻകം പൊതു സമൂഹത്തിനു വരുത്തി വെക്കുന്ന, രാഷ്ട്രത്തിനു വരുത്തി വെക്കുന്ന സാംബത്തിക നഷ്ദത്തിന്റെ കനക്ക് എത്രയൊ വലുതാന്നു .ദിനം കഴിയുന്തൊരും വിലക്കയറ്റ്വും സാംബത്തിക തകര്ചയും ഉന്ദാവുന്നതിന്റെ പ്രധാന കാരനം തിരഞെദുപ്പ് തന്നെ ആന്നു.പുതിയ ജനാതിപത്യ രീതികൽ ആവിഷ്കരിക്കെന്ദിയിരിക്കുന്നു.രാജ്യതെ കപദ രാഷ്ട്രീയക്കരിൽ നിന്നും രക്ഷിക്കാൻ സമയം അതിക്രമിചിരിക്കുന്നു.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

പല ഏകാധിപത്യ/മതാധിപത്യ രാജ്യങ്ങളും ജനാധിപത്യത്തിലേക്ക്‌ മടങ്ങിപ്പോകാന്‍ ആയി വിപ്ലവങ്ങള്‍ നടത്തുകയാണ്. ജനാധിപത്യത്തിന് ബദല്‍ എന്താണ്?

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഇവിടെ നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം മങ്ങിയ കാഴ്ചകള്‍ നമുക്ക് കാണണമെങ്കില്‍ കണ്ണട വേണം ...അധികാരത്തിനു വേണ്ടി ചെന്നായ്ക്കളെ പോലെ പരസ്പരം കടിപിടി കുടുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു ഇതാനോ ജനാതിപത്യം ....ഈ വാഴ്ച മാറ്റി എഴുതാന്‍ വീണ്ടും ഒരു ഭരണഗടന നമുക്ക് വേണ്ടി വരുമോ ??

പ്ലിംഗിതന്‍ പറഞ്ഞു...

ഏതൊരു വ്യവസായത്തിലുമെന്ന പോലെ ഭരണ വ്യവസായത്തിലും "നിക്ഷേപകരുടെ" താല്പര്യങ്ങള്‍ക്ക് തന്നെ മുന്ഗണന...
മറ്റു ലോക കമ്പോളങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ രാഷ്ട്രീയ കമ്പോളം ചെറുകിട നിക്ഷേപകര്‍ക്കും തഴച്ചു വളരാന്‍ പാകത്തില്‍ ഫലപൂയിഷ്ടമാണ് , ജാതിയുടെയും മതത്തിന്റെയും വര്‍ഗ്ഗങ്ങളുടെയുമെല്ലാം പേരില്‍ കുടില്‍ വ്യവസായം പോലെ വളരെ ലാഭകരമായി നിക്ഷേപകര്‍ തങ്ങളുടെ വ്യവസായം നടത്തിക്കൊണ്ട് പോകുന്നു. "മേരാ ഭാരത്‌ മഹാന്‍ "

MOIDEEN ANGADIMUGAR പറഞ്ഞു...

"മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു.. കണ്ണടകള്‍ വേണം" എന്ന് പറയാത്തവരാരുണ്ടിനി ബാക്കി..?

ഇല്ല ആരുമില്ല, എല്ലാവർക്കും തിമിരം..

ഋതുസഞ്ജന പറഞ്ഞു...

Hmmmm.. Vote nu pakaram ari.. Allenkil adi:). Ari erinjal aayiram kakka enna pazhanchollakum ithinte prerana! Bharanam kittiyalo. Aarayalum kanakkanu. Ravananmar bharikkumpol engane ramarajyam undakum? Nice article

ഋതുസഞ്ജന പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jefu Jailaf പറഞ്ഞു...

സാമൂഹിക ബോധത്തിനപ്പുറം പാർട്ടികളുടെ തടവറയിൽ കഴിച്ചു കൂട്ടേണ്ടി വരുന്ന അധികാരം ആർക്കുപകരിക്കാൻ. അതിൽ നിന്നും ഉള്ള മോചനം ആവട്ടെ പ്രകടന പത്രികകൾ..എങ്കിലേ ജനാധിപത്യത്തിൽ മായം കലരാതിരിക്കൂ..

പഹയന്മാർ പനപോലെ വളരട്ടെ.. അല്ലാത്തവർ നീണാൾ വാഴട്ടെ..

ഋതുസഞ്ജന പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എല്ലാ‍ാഴിമതികാഴ്ച്ചകളൂം ഇതുപോലെ തുറന്ന് കാണിച്ചതിൽ അഭിമാനിക്കാം കേട്ടൊ ഭായ്

Sabu Hariharan പറഞ്ഞു...

ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും, അരിയും പറഞ്ഞ്‌ വോട്ട്‌ പിടിക്കാൻ ഈ പാർട്ടികൾക്ക്‌ കഴിയുന്നല്ലോ! അതു തന്നെ ഒരു അത്ഭുതമല്ലേ.

ഒരു കാര്യം കൂടി ചിന്തിക്കുക.
ഇവർ മറ്റു ചില സംസ്ഥാനങ്ങളിലും ഭരണത്തിലുണ്ടല്ലോ. അവിടെ എന്താ ഈ പറഞ്ഞ വിലയിൽ അരി കൊടുക്കാത്തത്‌?!.. അതിനു ശേഷം പോരെ...?

പിന്നെ..'കണ്ണടകൾ വേണം..' എന്നു പറഞ്ഞത്‌ തെറ്റ്‌!..കണ്ണിനു ഓപ്പറേഷൻ വേണ്ടി വരും!

Sameer Thikkodi പറഞ്ഞു...

nothing to say.....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

മനുഷ്യനിര്‍മ്മിത ഭരണവ്യവസ്ഥയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മഹത്തായ ഘടനയാണ് 'ജനാധിപത്യം'. പക്ഷെ അതിന്റെ ജീര്‍ണ്ണത എങ്ങനെയൊക്കെ പ്രതിഫലിപ്പിക്കാം എന്ന് നമ്മുടെ രാഷ്ട്രീയ-മത മേലാളന്മാര്‍ നമുക്ക് കാണിച്ചു തരുന്നു. അത്കൊണ്ട് തന്നെയാവാം പലപ്പോഴും നമുക്ക് തോന്നിപ്പോകുന്നത്- നീതിമാനായ ഒരു ഏകാധിപതി ആയിരിക്കും നല്ലതെന്ന്‌.
നമുക്ക് അര്‍ഹിക്കുന്ന നേതാകളെ നമുക്ക് ലഭിക്കുന്നു. അതില്‍ കവിഞ്ഞു എന്ത് പറയാന്‍!
തികച്ചും പ്രസക്തമായ ലേഖനം.
('ദോഷൈകദുക്കള്‍ക്കെങ്കിലും'എന്നതിന് പകരം "ദോഷൈകദൃക്കുകള്‍ക്കെങ്കിലും" എന്നാണോ വേണ്ടിയിരുന്നത് )

കൊമ്പന്‍ പറഞ്ഞു...

യഥാര്‍ത്ഥ രാഷ്ട്രീയ ത്തിന്റെ അന്ത സത്ത എന്താണ് എന്ന് അറിയാത്തവരാണ് ഇന്ന് ഭാരതത്തിലെ ഓരോ രാഷ്ട്രീയക്കാരനും

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കരയാന്‍ ഒരു പ്രക്ടീസ് ക്ലാസ് ഉണ്ടെങ്കില്‍ പറയണം, നോമിനേഷന്‍ കൊടുക്കുനതില്‍ ഇനി കരയാന്‍ കഴിയിമോ എന്ന ചോദ്യം വരാന്‍ സാത്യതയുണ്ട്

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

ഇരുപത്തഞ്ചു പൈസക്കു അരി കൊടുക്കുമെന്നു
ആരും പറയാത്തതു മഹാ ഭാഗ്യം.

Kadalass പറഞ്ഞു...

ജനാധിപത്യത്തിന് ബദൽ ജനാധിപത്യം തന്നെ. പക്ഷെ ഇതുപോലെ ജീർണ്ണിച്ച ജനാധിപത്യമല്ല. മാറ്റങ്ങൾ ഇനിയും സാധ്യമാകും. പുതിയ തലമുറക്ക് ഇച്ചാശക്തിയുണ്ടെങ്കിൽ.

ഷമീര്‍ തളിക്കുളം പറഞ്ഞു...

തിമിരം ബാധിച്ച രാഷ്ട്രീയത്തിനുമേല്‍ ജീര്‍ണ്ണതയുടെ തണല്‍..!

ente lokam പറഞ്ഞു...

namoos..valare prasakthamaaya
chinthakal.....janaadhipathyam
oru kadm kadha aakunnu....

ബെഞ്ചാലി പറഞ്ഞു...

ജനാതിപത്യത്തിന് ബദലായി ജനാതിപത്യമല്ലാതെ എന്താണ് സമർപ്പിക്കാനുള്ളത്! ബദൽ നിർദ്ദേശങ്ങളുമായി വന്ന ജമാഅത്തെ ഇസ്ലാമിയിൽ നിന്നും രാജിവെച്ച പോളിറ്റികൽ സെക്രട്ടറി പറയുന്നത്, കഴിഞ്ഞ തവണ ഇടതുപക്ഷത്തിന്റെ വിജയത്തിനായി അൻപതിലേറെ പൊതുയോഗങ്ങൾ ജമാഅത്തെ ഇസ്ലാമി നടത്തുകയുണ്ടായി എന്ന്. എന്നീട്ട് എന്തു നേടി? ജനാതിപത്യത്തിന് ബദലുമായി നടന്ന അവർ ഇപ്പോഴും ഇടതു പക്ഷത്തോട് ചർച്ച നടത്തുന്നു.

അധികാരം എങ്ങിനെ എങ്കിലും നേടുക, അതിനപ്പുറം ഈ രാഷ്ട്രീയ പാർട്ടികൾക്ക് എന്ത് അജണ്ടയാണുള്ളത്.

Yasmin NK പറഞ്ഞു...

വായിച്ചു. നാവും മനസ്സും ഉളുക്കി.എന്റമ്മോ എന്തൊരു പദങ്ങള്‍ !!എനിക്ക് വയ്യ.
ആരു ഭരിച്ചാലും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ.

നാമൂസിനെ കണ്ടിട്ട് ഒരുപാട് കാലമായ്.
ആശംസകളോടേ.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

വിഷയം അവതരിപ്പിച്ച രീതി ശ്രദ്ധേയമാണ്. എഴുത്തില്‍ നമൂസ് പുലര്‍ത്തുന്ന കൃത്യത ഇതിലും കാണാം.
വിഷയത്തോട് യോജിപ്പോ വിയോജിപ്പോ എന്നതിന് ഒറ്റ വാക്കില്‍ ഉത്തരം പറയാം. രണ്ടും ഉണ്ട്. :)

ചന്തു നായർ പറഞ്ഞു...

ഷമീറിന്റെ വാക്കുകൾ കടമെടുക്കുന്നൂ... തിമിരം ബാധിച്ച രാഷ്ട്രീയത്തിനുമേല്‍ ജീര്‍ണ്ണതയുടെ തണല്‍..!

Renjith പറഞ്ഞു...

നിങ്ങള്‍ നിഷ്പക്ഷന്‍ ആണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്റെ പക്ഷമാനെന്നാണ്... നിങ്ങള്‍ രാഷ്ട്രീയം പറഞ്ഞു എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ എന്റെ രാഷ്ട്രീയം അല്ല പറയുന്നതെന്നാണ്... നിങ്ങള്‍ സത്യസന്ധനാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കും എനിക്കും ഒരേ കള്ളത്തരം ആണെന്നാണ്....... ഇനിയും നമ്മുടെ നിഷ്പക്ഷ നാട്യവും , ജനങ്ങള്‍ എന്ന വിശുദ്ധ വര്‍ഗത്തെ പുകഴ്ത്തിയുള്ള രാഷ്ട്രീയ വിശകലനങ്ങളും അവസാനിക്കുന്നില്ല... ഇവിടെ ആരാണ് ജനങ്ങള്‍.... നമൂസ് തന്നെ ചൂണ്ടികാനിച്ചപോലെ കൃത്യമായി വിവിധ രാഷ്ട്രീയങ്ങളില്‍ അടക്കപ്പെട്ട ബഹുഭൂരിപക്ഷവും രാഷ്ട്രം പോലും തിരിച്ചറിയാനാവാത്ത ആദിവാസികലടക്കമുള്ള ഒരു ചെറു ന്യുന പക്ഷവും ...പരസ്പരം ഒന്നിനും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത പരസ്പരം വിരുദ്ധ ജാതി മത രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങളും പരസ്പരം ചതിക്കാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ എവിടെയാണ് നമ്മോസിന്റെ ജനം... ? ഇല്ല നമൂസ് നമ്മുടെ ആഗ്രഹങ്ങള്‍ക്കും രാഷ്ട്രീയത്തിനും പരിധികലുന്ടെന്നു ചിന്തിക്കാതവരുടെതാണ് ഈ കമന്റുകള്‍ എന്റെതടക്കം... അത് കൊണ്ട് ഞാനെന്റെ നിഷ്പക്ഷ നാട്യം വലിച്ചെറിയുന്നു....അത് കൊണ്ട് ഞാന്‍ പറയുന്നു അരിയുടെ രാഷ്ട്രീയത്തെ ഞാന്‍ വെറുക്കുന്നില്ല....പറയു ഏതു രാഷ്ട്രീയത്തിന് വേണ്ടിയാണ് നീ അരിയെരിയുന്നത് ? അതില്‍ മാത്രമാണ് എന്റെ ചര്‍ച്ചാ താല്പര്യം... എന്റെ രാഷ്ട്രീയത്തിന് വേണ്ടി ഞാന്‍ അരിയേരിയും നിന്റെ രാഷ്ട്രീയത്തിന് വേണ്ടി നീയും അപ്പോള്‍ നമുക്ക് രാഷ്ട്രീയം ചര്‍ച്ച ചെയ്യാം..അത് അരിയുടെ രാഷ്ട്രീയം ആവില്ല അത് വെറും രാഷ്ത്രീയം മാത്രം ,... ... നമ്മുടെ രാഷ്ട്രീയം വിളിച്ചുപറയുക...പരസ്പരം മുഖം മൂടികളില്ലാതെ അങ്ങനെ നമുക്ക് സംവേദിക്കാം...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

Tracking...

Echmukutty പറഞ്ഞു...

ഉത്തരവാദിത്തബോധവും ഇച്ഛാശക്തിയും ജനതയ്ക്കും ഭരണകൂടത്തിനും ഒരു പോലെ ആവശ്യമാണ്. അതില്ലാത്തിടത്തോളം കാലം......കാര്യങ്ങൾ ഇങ്ങനെ ഇഴഞ്ഞുകൊണ്ടിരിയ്ക്കും.

Hashiq പറഞ്ഞു...

രണ്ടു രൂപക്കോ ഒരു രൂപക്കോ ഇനി ഇതൊന്നും പോരെങ്കില്‍ സൌജന്യമായിട്ടോ കൊടുക്കട്ടെ..ചിന്തിക്കേണ്ട വിഷയം അതല്ല, സ്വാതന്ത്ര്യം കിട്ടി അറുപത്തിനാല് വര്ഷം കഴിഞ്ഞിട്ടും ന്യായ വിലക്ക് അരി വാങ്ങി കഞ്ഞി കുടിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു ജനത ഇവിടെയുണ്ടെന്ന് പരോക്ഷമായി എങ്കിലും സമ്മതിക്കുകയല്ലേ രണ്ടു കൂട്ടരും ചെയ്യുന്നത്? അല്ലെങ്കില്‍, പട്ടിണി കിടക്കുന്ന ഒരു ജനസമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാന്‍ കഴിയാത്ത കൂട്ടര്‍ ഇരുട്ട് കൊണ്ട് ഒട്ട അടക്കുന്നു..മറ്റെന്തു വിഷയത്തിലും, വെള്ളം കിലോമീറ്ററുകള്‍ അകലെ കാണുമ്പോള്‍ തന്നെ മുണ്ട് മുട്ടിനുമേല്‍ കേറ്റിയുടുക്കുന്ന നേതാക്കള്‍ എന്ത് കൊണ്ട് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഈ അരി നാടകം കളിക്കുന്നു? തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെ കേള്‍ക്കുന്നമാതിരിയുള്ള ഇമ്മാതിരി വാഗ്ദാനങ്ങളില്‍ മലയാളി വീഴുമെന്ന് തോന്നുന്നില്ല. അതിനി മൂന്നു നേരം " മൃഷ്ടാന്നം പട്ടിണി " കിടക്കുന്നവനാണെങ്കില്‍ കൂടി.....

hafeez പറഞ്ഞു...

അരുന്ധതി റോയി ഒരിക്കല്‍ പറഞ്ഞ പോലെ ജനകീയ രോഷത്തെ ഒരു പൊട്ടിത്തെറിയില്‍ നിന്ന് അകറ്റുന്ന സേഫ്റ്റി വല്‍വുകളാണ് തെരഞ്ഞെടുപ്പ്‌. ഒരു പ്രഷര്‍ കുക്കറിലെ വാല്‍വ് പോലെ. ഓരോ ഇലക്ഷന്‍ കഴിയുമ്പോഴും ഈ ജനകീയ രോഷങ്ങള്‍ കാറ്റൊഴിഞ്ഞു പോകുന്നു പക്ഷെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു.

ഭാനു കളരിക്കല്‍ പറഞ്ഞു...

വിമര്‍ശനങ്ങള്‍ ശരിതന്നെ. പക്ഷേ പകരം നിങ്ങള്‍ വെക്കുന്ന നിര്‍ദ്ദേശം എന്താണ്? പരിഹാരങ്ങള്‍ ഇല്ലാത്ത വിമര്‍ശനം ഓട്ടക്കലമാണ്.
ജനങ്ങള്‍ക്ക്‌ മനസ്സിലാവാതെയല്ല. പക്ഷേ തമ്മില്‍ ഭേദം എന്നു വിശ്വസിച്ചു പിന്തുണക്കാന്‍ വേറെ ആരും ഇല്ല.
അഥവാ ജനങ്ങളും ഈ അവസ്ഥ സ്വീകരിക്കുന്നു. മാര്‍ക്സ് ഒരിക്കല്‍ എഴുതി. ഓരോ ജനതക്കും അവര്‍ അര്‍ഹിക്കുന്ന ഭരണകൂടം ലഭിക്കും. രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്ന, എന്നിട്ട് കയ്യും കെട്ടി നോക്കി ഇരിക്കുന്ന നമ്മളാണ് കുറ്റക്കാര്‍. നാം നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് കരാര്‍ കൊടുത്തിരിക്കയാണല്ലോ!!!

Arun Kumar Pillai പറഞ്ഞു...

ജനങ്ങൾ സംഘടിക്കണം, പ്രതികരിക്കണം, വാക്കുകളാൽ മാത്രം പോരാ.പ്രവർത്തിയിൽ കൂടെ അവരെ നമ്മൂടെ പ്രതികരണം അറിയിക്കാൻ നമുക്ക് കഴിയണം, ഹർത്താലുകളും ബന്ദും അവർക്കു മാത്രം പറഞ്ഞിട്ടുള്ളവയല്ലല്ലോ... ജനങ്ങൾക്കു നൽകുന്ന വാഗദാനങ്ങൾ പാലിക്കാൻ അവർ നിർബന്ധിതരാവണം... പ്രതികരണ ശേഷിയുള്ള സമൂഹത്തിനെ മാറ്റം കൊണ്ട് വരാൻ പറ്റൂ.. ഒരു പാർട്ടിയിൽ വിശ്വസിച്ചു പോയി എന്നതു കൊണ്ട് അവരുടെ എല്ലാ കൊള്ളരുതായ്മകളും ശരി വെക്കരുത്...അഴിമതിയെ എതിർക്കപ്പെടണം...


നാമൂസ്കാ അസ്സലായിട്ടുണ്ട് ലേഖനം.. എന്നും നിങ്ങളുടെ രചനകൾ വായിക്കാൻ ശ്രമിക്കാറുണ്ട്, പക്ഷെ അവയിലെ ശകതമായ വാക്കുകൾ എന്നിലെക്ക് കടന്നു കയറാൻ സമയം എടുക്കാറുണ്ടായിരുന്നു.. ഇനി എന്തായാലും ഓരൊന്നും വായിച്ച് അഭിപ്രായം പറഞ്ഞിട്ടേയുള്ളൂ.. :-)

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

വായിച്ചു

Mohamed Salahudheen പറഞ്ഞു...

വായിക്കുന്നു. നന്ദി

yousufpa പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
yousufpa പറഞ്ഞു...

"മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു.. കണ്ണടകള്‍ വേണം"
സ്വന്തം ചെയ്തിയിൽ വിശ്വാസം ഉള്ള ഒരു ഭാരത പൌരൻ എന്നനിലയിൽ ഞാൻ ആഘോഷിച്ച് ജീവിക്കുന്നു.എന്റെ നിയോജകമണ്ഡലത്തിൽ ഗുണം ചെയ്യുന്ന ഏത് സ്ഥാനാർത്ഥിയാണൊ അയാൾക്ക് എന്റെ വോട്ട്.രാഷ്ട്രീയക്കോമരങ്ങളേ...നിങ്ങളോടെനിക്ക് വെറുപ്പാണ്.

ജസ്റ്റിന്‍ പറഞ്ഞു...

2 രൂപയുടെ അരി എന്നും പറഞ്ഞ് കളിക്കുന്ന നാറിയ രാഷ്ട്രീയം കണ്ടാല്‍, ബാക്കി ഗവണ്മെന്റിന് നഷ്ടപ്പെടുന്ന കാശ് ഈപ്പറയുന്ന രാഷ്ട്രീയ കോമരങ്ങള്‍ വീട്ടില്‍ നിന്നും കൊണ്ട് വന്ന് കൊടുക്കുന്ന മാതിരി ഉണ്ട്.

ഞങ്ങളുടെ കാശ് കൊണ്ട് ജീവിക്കുകയും രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന നിങ്ങള്‍ ഞങ്ങളെ ഓര്‍ക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍.

ജസ്റ്റിന്‍ പറഞ്ഞു...

പാവം പ്രവാസികള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

നമ്മള്‍ ജനത്തിന്റെ ഭാഗത്ത്‌ നിന്ന് കുറ്റം പറയുമ്പോള്‍ നമ്മളെന്ന ജനം കുറ്റം പറച്ചിലുകാര്‍ മാത്രമായി മാറുകയല്ലേ? പകരം...അതെക്കുറിച്ചല്ലേ നമ്മള്‍ ചിന്തിക്കേണ്ടത്? നമ്മള്‍ പക്ഷമില്ലെന്നു പറയുകയാണെങ്കില്‍ എല്ലാവരെയും കുറ്റം പറയാന്‍ നമുക്കുള്ള ലൈസന്‍സ്‌ എന്നല്ലേ കാണാന്‍ പറ്റു.

kharaaksharangal.com പറഞ്ഞു...

സ്വേച്ചാധിപത്യരാജ്യത്തെ ഭരണാധികാരികളുടെ കൊള്ളരുതായ്മകള്‍ പൊതുജനം അറിയില്ല. ജനാധിപത്യത്തിന്റെ ജീര്‍ണത മാറ്റിയെടുക്കാനുള്ള ചുമതല നമുക്ക് തന്നെ.

വീകെ പറഞ്ഞു...

"ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണകൂടമേ കിട്ടൂ....”

ആചാര്യന്‍ പറഞ്ഞു...

mattu raajyangal janaadhi pathyatthilekku maarumpol namukku veendum eakaadhipathyam thanne vidhi..jeernichu naariya raashtreeya komaalikalude peril eppozhum swechaadhipathikale pole perumaarunna nethaakalude keezhil ariyalakkaan vidhikkappetta pothu janangal enthey ..nalla lekhanam namoos aashamsakal .

usman പറഞ്ഞു...

രണ്ട് ര്രൂപയ്ക്ക് അരികൊടുക്കുമെന്ന് ഒരു കൂട്ടർ പറഞ്ഞപ്പോൾ ഞങ്ങൾ ഒരു രൂപയ്ക്ക് അരി കൊടുക്കുമെന്ന് മറ്റൊരു കൂട്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ്മത്സരത്തിനിടയിൽ ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്ക്കരക്കുന്നതിൽ രാഷ്ട്രീയപാർട്ടികൾ ഇങ്ങനെ മത്സരിക്കുന്നത് കാണാൻ രസമുണ്ട്. നടപ്പാകുകയാണെങ്കിൽ അതിന്റെ ആത്യന്തിക ഗുണഭോക്താവ് പൊതുജനം തന്നെയാണല്ലോ. അപ്പൊ മത്സരം പൊടിപാറട്ടെ. അരിയെറിഞ്ഞുകിട്ടിയാൽ നല്ലത് തന്നെ.

റാണിപ്രിയ പറഞ്ഞു...

പട്ടാളഭരണം വരട്ടെ .. എന്നു പറയുമെങ്കിലും ജനാധിപത്യം തന്നെയാണു നല്ലത്... പക്ഷെ ഈ രാഷ്ട്രീയ അരാജകത്വം നീക്കാന്‍ ഈ ജനതക്ക് കഴിയുമോ???

Akbar പറഞ്ഞു...

മുല്ല പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ. കുറെ കട്ടി കൂട്ടി പറഞ്ഞാലും ഇതൊക്കെ ഇങ്ങിനെ അങ്ങ് നടക്കും. ഇതിനൊക്കെ ഒരു പോംവഴി താങ്കളും നിര്‍ദേശി ക്കുന്നില്ലല്ലോ.

Noushad Koodaranhi പറഞ്ഞു...

നന്നായി പറഞ്ഞു നാമൂസ്.... ജന്നാധിപത്യത്തിനു അതിന്റെ ദോഷ വശങ്ങളെക്കാള്‍ നൂറു നല്ല വശങ്ങളുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു....

ജാബിര്‍ മലബാരി പറഞ്ഞു...

ആരു ഭരിച്ചാലും രണ്ടു രൂപക്ക് അരി കൊടുക്കില്ല... ഷുവറാണ്‌...
ആന്ധ്രയില്‍ നിന്നാണ്‌ നമുക്ക് അരി വരുന്നത്. അവിടെ തന്നെ കൊടുക്കുവാന്‍ അരിയില്ലാത്ത അവസ്ഥയാണ്‌, പിന്നെ അല്ലേ, കേരളത്തില്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms