
മരണത്തിന്റെ വണ്ടിയില്‍ അനുവാദം കൂടാതെ ചാടിക്കയറാനുള്ള വ്യഗ്രതയില്‍ വാക്കിന്റെ വക്കില്‍ തട്ടി,
അയാള്‍ ആഴമേറിയ ഒരുറക്കിലേക്ക് അമര്‍ന്നു കിടന്നു.
തുടര്‍ന്ന്‍, അനക്കമില്ലാതെ തന്റെ മരണം പോലോത്ത മഹാ മൗനത്തില്‍
ശൈശവത്തിലേതെന്ന പോലെ നിഷ്കളങ്കനും സുന്ദരനുമായി.
ശരിയെന്ന ഉറപ്പിലാണ്‍ ആ തീരുമാനത്തിലെത്തുന്നത്.
പക്ഷെ, ഇടക്കുവെച്ച് അവളയാള്‍ക്കഭിമുഖം നിന്നു ചോദിച്ചു,
നിന്റെ കവിതകള്‍.?
ആ ഒരൊറ്റ വാക്കില്‍ ചഞ്ചല ചിത്തന്‍. !
പിന്നീടുള്ള ഓരോ നിമിഷവും അയാളൊരു കുട്ടിയിലേക്ക് വലുതായി.
അതിങ്ങനെയാണ് :
സജലങ്ങളെങ്കിലും ഏറെ തിളക്കമുള്ള കണ്ണുകളാല്‍ കാണപ്പെട്ട
അവളുടെ കണ്ണുകള്‍ അയാളെ കൊത്തി വലിക്കുന്നുണ്ടായിരുന്നു.
വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞലങ്കരിച്ച തന്റെ കയ്യിലെ പൊതി തുറന്ന്‍
അവളവന്റെ തൊട്ടരികെയെത്തി നോട്ടം കൃത്യം ഹൃദയത്തിലേക്കെയ്തു വിട്ടു....