' മനുഷ്യാവകാശ സംരക്ഷണത്തിലെ ജനാധിപത്യ ഇടപെടലുകള്‍
'
അത്ഭുതം തന്നെ ഈ അവനവനിസം.!
ചിത്രം: സുഹൃത്ത് സുധീര്‍.
അച്ഛനും അമ്മയും മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുള്ളതിന്റെ
പേരില്‍ അവരുടെ മക്കളും നിയമ നടപടികള്‍ നേരിടണം എന്ന് പറയുന്നത് എവിടത്തെ
നീതിയാണ്.? നാളുകളേറെയായി ക്ഷേമാന്വേഷണങ്ങള്‍ പോലും സാധ്യമാവാത്ത വിധം ഭരണകൂടം ഒരു
കുടുംബത്തെ ഉപരോധിച്ചു പീഡിപ്പിക്കുമ്പോള്‍, സംസ്ഥാനത്ത് ഒരു അദൃശ്യ അടിയന്തിരാവസ്ഥ
നിലനില്‍ക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.
ഏറ്റവും അവസാനമായി ആ കുഞ്ഞുങ്ങള്‍ വീണ്ടും പോലീസിനാല്‍
വേട്ടയാടപ്പെടുന്നു. കഴിഞ്ഞ 29ന് ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം പോലീസ് അറസ്റ്റ്
ചെയ്ത കുട്ടികളെ പിന്നീട് ബന്ധുവിനൊപ്പം വിട്ടയച്ചുവെന്നാണ് വാര്‍ത്ത. എന്നാല്‍,
ഇപ്പോള്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ പ്രബുദ്ധ കേരളം നാണിച്ചു
തലതാഴ്ത്തേണ്ട ഗതികേടിലാണുള്ളത്.
മതിയായ തെളിവുകളില്ലാതെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട്
ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ വേണ്ടി പത്തും പതിനാറും വയസ്സുള്ള പിഞ്ചു
കുഞ്ഞുങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ നമ്മുടെ ജനാധിപത്യബോധം കൃത്യമായി
പരീക്ഷിക്കപ്പെടുന്നത് കാണാം.
" ഇതിലെ ആരെങ്കിലുമായി നീ സെക്സ് ചെയ്തിട്ടുണ്ടോ.? മറ്റാരെങ്കിലുമായി
ചെയ്തിട്ടുണ്ടോ. ? അവര്‍ നിന്നെ ചെയ്തിട്ടുണ്ടോ. ? സ്വയം ചെയ്തിട്ടുണ്ടോ.?
കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ടോ? സ്വയം ചെയ്താലും മറ്റൊരാളുമായി ചെയ്താലും
തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട് സത്യം പറഞ്ഞോ... ഞങ്ങള്‍ നിന്നെ വൈദ്യ
പരിശോധനയ്ക്ക് വിധേയമാക്കും, ഇപ്പോള്‍ പറഞ്ഞത് നുണയായിരുന്നാല്‍ വൈദ്യ പരിശോധനയില്‍
എല്ലാം വ്യക്തമാകും. അതോടു കൂടി എല്ലാം നുണയായി മാറും. "
പിന്നെ പുറംലോകം
കാണണമെങ്കില്‍ ഫൈസ് ബുക്ക് ഐ ഡി യും പാസ് വേര്‍ഡും നല്‍കണമെന്നൊരു ഭീഷണിയും.!
ഇങ്ങനെ പോകുന്നു ചോദ്യം ചെയ്യലുകളുടെ രീതി.
ഇവര്‍ക്കെതിരില്‍ ആരോപിക്കപ്പെട്ട കുറ്റമെന്ത്..? പോലീസ് തിരക്കി കൊണ്ടിരിക്കുന്ന
കാര്യങ്ങളെന്ത്..? അങ്ങേയറ്റം , മനുഷ്യാവകാശ ധ്വംസനവും സ്ത്രീപീഡനവും സര്‍ക്കാര്‍
വക പോലീസ് കാര്യാലയത്തില്‍ ഒട്ടും മര്യാദയില്ലാതെ അരങ്ങേറുന്നു.
കാര്യങ്ങളുടെ ഭീകരത പിന്നീടുള്ള വായനകള്‍
ബോദ്ധ്യപ്പെടുത്തുന്നു. കുറ്റകരമായ ഗൂഢാലോചന, സംഘംചേരല്‍, നിരോധിത സംഘടനകളുമായി
ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത
ഇവര്‍ക്കെതിരില്‍ , ഇതിന് ആധാരമായ തെളിവുകള്‍ കണ്ടെത്താന്‍
പൊലീസിനിതുവരെയും കഴിഞ്ഞിട്ടില്ല.
ഇവര്‍ വ്യക്തമായ മേല്‍വിലാസത്തോടെയാണ് മാവേലിക്കരയിലെ ലോഡ്ജില്‍ ഒത്തുചേരലിനായി
മുറിയെടുത്തത്. അതിന് ഒരുവിധ രഹസ്യസ്വഭാവവും ഉണ്ടായിരുന്നില്ല
പോലും.
ഗൂഢാലോചനക്കുവേണ്ടിയാണെങ്കില്‍ ഇങ്ങനെ പരസ്യമായി
ഒരൊത്തുചേരല്‍ ഉണ്ടാകുമെന്ന്‍ വിശ്വസിക്കാന്‍ സാമാന്യ യുക്തി അനുവദിക്കുന്നേയില്ല.
ഇക്കാര്യത്തില്‍ നിഗൂഢതകളൊന്നും
കണ്ടെത്താന്‍ അറസ്റ്റിനുശേഷവും പൊലീസിന് കഴിഞ്ഞിട്ടില്ല എന്നത് ഈ
വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. നിരോധിത സംഘടനകളുമായി ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവും ഇതേപോലെതന്നെ.! ലഘുലേഖകളോ നിയമവിരുദ്ധ
വിവരങ്ങള്‍ അടങ്ങിയ കടലാസുകളോ കണ്ടെത്താനും പോലീസിനു കഴിഞ്ഞിട്ടില്ല.
ഫലത്തില്‍, മാവോയിസ്റ്റ് ബന്ധം ആരോപിച്ച്
തടവിലാക്കപ്പെട്ടവരെ കുടുക്കുന്നതിനുവേണ്ടിയുള്ള കുറ്റങ്ങള്‍ കെട്ടിച്ചമക്കേണ്ട
അവസ്ഥയിലായിരിക്കുന്നു പൊലീസ്. ഒരുപക്ഷെ, അതിന്റെതന്നെ ഭാഗമായുള്ള തന്ത്രമാവണം ഈ
ചോദ്യം ചെയ്യലുകളും ഭീഷണികളും. ഇതൊരു 'പെണ് വാണിഭ'മാക്കാന് വല്ല രക്ഷയുമുണ്ടോ എന്ന
ഒരെളിയശ്രമം .! പോലീസ് പറയുന്ന കഥക്കപ്പുറം പോകാനുറപ്പില്ലാത്ത, ഇതുപോലുള്ള
വിഷയങ്ങളില്‍ ഒരു മസാല സിനിമക്കാവശ്യമായ ചേരുവകളും ചേര്‍ത്ത് വിളമ്പാന്‍ യാതൊരു
ഉളുപ്പുമില്ലാത്ത 'മാധ്യമ കോടതി'കളുടെ പിന്തുണ കൂടെയാകുമ്പോള്‍ അതെളുപ്പമാകുമെന്നും
പോലീസ് കരുതുന്നുണ്ടാകണം.
മാത്രവുമല്ല, നാളുകളായി മലയാളിയുടെ പൊതുബോധത്തെ ഇവ്വിധം
നിയന്ത്രിക്കുന്ന മാധ്യമങ്ങളുടെ സ്വാധീന വലയത്തില്‍ ഉറങ്ങി കിടക്കുകയാണ് ഇവിടത്തെ
ബുദ്ധിജീവി/എഴുത്താളി വര്‍ഗ്ഗങ്ങളും. ഇനിയേതെങ്കിലും ഒറ്റപ്പെട്ട കോണുകളില്‍നിന്നും
ഇത്തിരി വല്ല ശബ്ദങ്ങളും ഉയര്‍ന്നാല്‍തന്നെയും അവരെ നിശ്ശബ്ദരാക്കാന്‍ ഏതാനും
വിശേഷാല്‍ പദപ്രയോഗങ്ങളും ഈ ഭരണകൂട ദല്ലാളന്മാരുടെ പക്കലുണ്ട്. അതുകൊണ്ടുതന്നെ
സാരമായ പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടാവില്ല എന്ന ധൈര്യവും ഈ 'ഭരണകൂട ഗുണ്ടാ സംഘ'ത്തിന്
ഇക്കാര്യത്തിലുണ്ടാകും. അല്ലെങ്കില്‍, ഇത്രയും വലിയൊരു അനീതി നാട്ടില്‍ നടന്നിട്ടും
ഒന്ന് പ്രതികരിക്കാതെ, വാക്കും ഭാഷണവും സഞ്ചിയില്‍ തിരുകിവെച്ച് കള്ളയുറക്കം
തുടരാന്‍ 'ഭാഷാ ഭോജികള്‍'ക്കെങ്ങനെയാണ്
സാധിക്കുന്നത്..?
മറ്റൊരുകൂട്ടം, നമ്മുടെ മുഖ്യധാരാ രാഷ്ടീയ സംഘങ്ങളാണ്. സ്ഥാനത്തും
അസ്ഥാനത്തും ബന്ദും ഹര്‍ത്താലും നടത്തുന്ന മുഖ്യധാരാ രാഷ്ട്രീയ
പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഇത്തരം വിഷയങ്ങളില്‍ തുടരുന്ന കുറ്റകരമായ മൗനം
അവസാനിപ്പിക്കേണ്ടതുണ്ട്. കുറഞ്ഞത്, ഈ കുട്ടികളുടെ കാര്യത്തിലെങ്കിലും
ഉള്ളിന്റെയുള്ളില്‍ സൂക്ഷിക്കുന്ന തങ്ങളുടെ സങ്കുചിത രാഷ്ട്രീയം വെടിഞ്ഞ് അവരുടെ
മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി
ഒന്നിക്കേണ്ടതുണ്ട്. എന്തിന്റെ പേരിലായാലും ഇപ്പോഴും തുടരുന്ന ഈ നിശ്ശബ്ദത
'ബഹുജന സംഘങ്ങള്‍' എന്ന രീതിയില്‍ അവര്‍ തന്നെ മുന്പോട്ട് വെക്കുന്ന
മാനവീക/ജനാധിപത്യ കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമാണ്.
ഇക്കാര്യത്തിലെ പൊതുജനതയുടെ നിസ്സംഗതയും നല്‍കുന്ന സൂചന
മറ്റൊന്നല്ല. ഒരു ജനാധിപത്യ സമൂഹമെന്ന നിലക്കുള്ള മലയാളിയുടെ എല്ലാ വീമ്പു
പറച്ചിലുകളുടെയും പൊള്ളത്തരത്തെയും മാനസികാടിമത്തത്തെയും ഇത് കൃത്യമായി
വെളിവാക്കുന്നുണ്ട്. ഇത്രമേല്‍ ഗുരുതരമായ ഒരു മനുഷ്യാവകാശ ലംഘനം നടന്നിട്ടും
അല്ലെങ്കില്‍ എങ്ങനെയാണ് നിശ്ശബ്ദരായിരിക്കാന്‍ കഴിയുന്നത്..?
അത്ഭുതം തന്നെ ഈ അവനവനിസം.!
35 comments:
ഭരണാധികാരികളുടെ താത്പര്യാര്‍ത്ഥം സ്വന്തം നട്ടെല്ല് താഴിട്ടു വെക്കാത്ത എല്ലാ മനുഷ്യരുടേയും ശ്രദ്ധയെ ക്ഷണിക്കുന്നു.
ഭരണകൂട ഭീകരത അവസാനിപ്പിക്കുക,
ജനാധിപത്യാ അവകാശങ്ങള്‍ അനുവദിക്കുക.
ഇത്രമേല്‍ ഗുരുതരമായ ഒരു മനുഷ്യാവകാശ ലംഘനം നടന്നിട്ടും അല്ലെങ്കില്‍ എങ്ങനെയാണ് നിശ്ശബ്ദരായിരിക്കാന്‍ കഴിയുന്നത്..?
ജനങ്ങളുടെ ഏത് രീതിയിലുള്ള സംഘം ചേരലുകളെയും ഭരണകൂടം ഭയക്കുന്നു. സംഘം ചേരുന്നവര്‍ക്കെതിരെ ഭരണകൂടവിരുദ്ധരെന്നും രാജ്യദ്രോഹികളെന്നും കമ്മ്യൂണിസ്റ്റുകാരെന്നും മാവോയിസ്റ്റ്കളെന്നും തീവ്രവാദികളെന്നും മുദ്രകുത്തി അവരെ ജയിലിലടച്ചും പീഡനണ്‍ഗള്‍ക്കിരയാക്കിയും നിശബ്ദമാക്കാമെന്ന് ഭരണകൂടം കരുതുന്നു.ഭരണകൂടത്തിന്റെ ഈ ജനവിരുദ്ധതയെ വിശാലമായ ജനകീയകൂട്ടയ്മകള്‍ കെട്ടിപ്പടുത്തുകൊണ്ടും അവയ്ക്ക് ശരിയായ ദിശാബോധം നല്‍കിക്കൊണ്ടും മാത്രമേ ചെറുക്കാനാകൂ.ഇതിനു നമുക്കാകുമോ എന്നതാണ് നമുക്ക് മുന്നിലുള്ള വെല്ലുവിളി.
പ്രദോഷ്.
ഭയം
ഭയം
സര്‍വത്ര ഭയം
Naamoos Peruvalloor
"
Lal salam
Press Release
Jan 1, 2013
Chennai
We the undersigned professors, scientists, writers and rights activists are very much shocked to see the Kerala police picturing Mr.Gopal who was arrested at Mavelikara on December 29, 2012 along with six others as an extremist. Gopal was a former scientist in Atomic Research Centers in Kalpakkam and Mumbai. He is a well known civil rights activist in Tamilnadu and is an active member in the Committee for the Protection of Civil Rights (Tamil Nadu).
He was never arrested before and no charges or cases are pending against him. He never went underground and no such look out notice had been issued against him as described by the Kerala police and published in some news papers. We condemn Kerala police for spreading such an abuse against a reputed scientist and social activist.
We understand that out of the seven arrested, five of them are framed under Unlawful Activities Prevention Act. We are much worried about the indiscriminate use of such a draconian preventive detention act against activists who have gathered in a hotel room to discuss some political issues of public interest.
We demand that the Kerala police should stop spreading abusive rumors against scientist Gopal and should apologize for having pictured him as an extremist and terrorist. We also demand that all those arrested in Mavelikara on 29th December should be released unconditionally and all the cases against them should be withdrawn.
We also feel that a national debate should be initiated about such vindictive usage of UAPA against Human Rights and Social Activists all over India.
Prof.A.Marx, Peoples Union for Human Rights, Tamilnadu Chapter,
Ko.Sugumaran. Federation for Peoples Rights, Puduchery UT,
K. Manoharan (S.V.Rajadurai), Writer and Senior Human Rights Activist, TamilNadu,
Prof. Praba. Kalvimani, Association for the Protection for the Tribal Irulas, Tindivanam,
Prof. Dr. P. Sivakumar, Former Principal, Govt. Arts Colleges, TamilNadu,
V.Natarajan, Former Scientist, Atomic Research Centre, Kalpakkam,
Prof. M. Thirumavalavan, Former Professor of English, Govt. Arts Colleges, Tamilnadu,
Prof. S. Kochadai, Peoples Union for Civil liberties, Karaikudi,
Prabanjan, Eminent Tamil Writer, Chennai,
V. Geetha, Eminent Writer and Scholar, Chennai,
Advocate Rajini, Peoples Union for Human Rights, Madurai,
Advocate Manoharan, High Court, Chennai,
Dr. V. Pugalenthi, Medical Practitioner, Kalpakkam,
Venkat, Scholar, Madras Institute for Developmental studies, Chennai,
Advocate A. Mohamed Yusuff, National Secretary, NCHRO, Madurai,
S.Ramanujam, Writer and Translator, Chennai,
"
പ്രദോഷ്
ഫേസ് ബുക്കില്‍ ഹര്‍ത്താലിനെതിരെ പ്രതികരിച്ചപ്പോള്‍ ഉണ്ടായ പുകില്‍ നടന്നതും നമ്മുടെ രാജ്യത്ത് തന്നെയല്ലേ ?? എല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ നമ്മള്‍ !!
പുതു വര്‍ഷത്തിലെ ഈ ആദ്യദിന പോസ്റ്റ് ഏറെ പ്രസക്തമാകുന്നു. ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ അപചയം പൂര്‍ണ്ണമാകുന്നതിന്റെ ഒരു തെളിവ് കൂടിയാണ് നമ്മുടെ സമൂഹത്തിന്റെ ഈ സംഭാവത്തിനെതിരെയുള്ള നിസ്സംഗത. ഇടതു പക്ഷവും കൈവിടപ്പെട്ട അടിസ്ഥാന വര്‍ഗ്ഗത്തെഏതു പോലീസിനും ഇനി എന്തും ചെയ്യാം.
ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് നാമൂസിനടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്
സസ്നേഹം,
മുരളീമുകുന്ദൻ
പോലീസ് ഭീകരത . നമ്മുടെ പോലീസ് ഒരിക്കലും മാറില്ല , ജനം ഒന്നും തട്ടി കേള്‍ക്കാത്ത കാലത്തോളം . സ്നേഹാശംസകള്‍ പുണ്യവാളന്‍
എന്തൊരു കഷ്ടമാണ്, ഇമ്മാതിരി നാണം കെട്ട ക്രമസമാധാന പാലകരാണോ നമ്മുടെ നാട്ടില്... പോലീസ് ഭീകരത, മാങ്ങാത്തൊലി എന്നൊക്കെ പറയുന്നത് ഇവന്മാരെ ഒന്നും മര്യാദക്കു നിര്‍ത്താനോ മാതൃകാ പരമായ നടപടികള്‍ എടുക്കാനോ കഴിയാത്ത സര്‍ക്കാരുകള്‍ വാഴുന്നിടത്തോളം കാലം ഇത് തുടരും.... ലജ്ജാവഹം.....
ചങ്ങലക്കും ഭ്രാന്തോ
ഉള്ളില്‍ നേരിപ്പോടുണ്ട്
പക്ഷെ നാം നിസ്സംഗതയിലാണ്
അവനവന്റെ മൂട്ടില്‍ തീ കത്തുമ്പോള്‍ മാത്രമേ ഈ നിസ്സംഗതക്ക് അരുതിയുണ്ടാവാന്‍ തരമുള്ളൂ
തികച്ചും പ്രസക്തമായ പോസ്റ്റ്
ഇവിടെ ഈ പോക്ക് തുടർന്നാൽ രാജ്യത്തിൽ നിന്ന് പലായനം ചെയ്യേണ്ട സമയം അടുത്തിരിക്കുന്നു എന്നാണ്.... രാജ്യത്ത് ജീവിക്കാൻ കഴിയാതെ നിയമം വളച്ചൊടിച്ച് പാവങ്ങളെ കരുവാക്കുന്ന ഈ അടിമത്ത വ്യവസ്ഥ നമ്മുടെ നാട്ടിൽ വർദ്ധിക്കുകയല്ലാതെ കുറയുന്നില്ലാ, ആല്ലാ ആരാണ് ഇതിന്റെ പിന്നിൽ, ഒന്നോർക്കണം ഇത് നാടിന്റെ നന്മക്കല്ല, നാട് തന്നെ ഇല്ലാതാകും ഉറപ്പ്
ജനാധിപത്യം നമുക്ക് ഉണ്ട് എന്ന് പറയുന്നതിലെ അന്തസത്ത ഇന്ന് വാക്കുകളില്‍ മാത്രം ഒതുങ്ങി കൂടുമ്പോള്‍ ഭരണ പ്രതി പക്ഷത്തിനു അതീതമായി പുതിയ ശക്തി ചോദ്യം ചെയ്യലുകള്‍ക്ക് മാത്രമായി രൂപപെടെണ്ടാതിന്റെ പ്രസക്തിയിലേക്ക് ഈ സംഭവ വികാസങ്ങള്‍ എല്ലാം വിരല്‍ ചൂണ്ടുന്നത്
നിയമത്തിന്റെ കാവലാളുകൾ ക്രൂരതയുടെ ആള്രൂപങ്ങളാകുന്ന കാഴ്ച പുതുമയുള്ളതല്ല തന്നെ.. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവൻ എന്ന നയം ഉപേഷിക്കാൻ ഇനിയും കാലതാമാസമോ..?നിരപരാധികൾ ക്രൂശിക്കപ്പെടുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയും ചെയ്യുമ്പോൾ എത്ര നാൾ നിശ്ശബ്ദരാകാൻ ജനത്തിനു കഴിയും?
ഞാന്‍ ഒന്നും പറയുന്നില്ല...അല്ലേല്‍ തന്നെ ഇനി എന്തു പറയാനാ ? ആരോട് പറയാന്‍ ... ..ഇല്ല ഞാന്‍ ഒന്നും പറയുന്നില്ല..
ഇന്നു കാലത്ത് ലൈബ്രറിയില്‍ ഇരുന്ന് പത്രം വായിച്ചരുന്ന ഒരു
സുഹൃത്ത് പറഞ്ഞു:"രാജ്യത്തെന്തോ ബാധ കേറീരിക്കണ്,
കണ്ടോ; വിവരമുള്ളോരും കാണിച്ച്ക്കൂട്ടണ കോപ്രാങ്ങ്ള്!!!".
??????????
ബാധകള്‍ വ്യാപകമാകുകയാണ്....!!
ആശംസകള്‍
പറയണം നാമൂസ് ..പറഞ്ഞു കൊണ്ടേ ഇരിക്കണം ..കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ..
അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ സമൂഹജീവി എന്ന പേര് എന്തിനു.?
ആശംസകള്‍, പുതുവല്‍സരാശംസകള്‍
നമ്മുടെ നാടല്ലേ...ഇതും ഇതിനപ്പുറവും ഉണ്ടാകും...
unknown പ്രദോഷിന്റെ പ്രസ്സ് റിലീസും കൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ ഒരു നാലാംകിട ഗൂഢാലോചനയുടെ അളിഞ്ഞ മണമടിക്കുന്നുണ്ട്..
സലാം നാമൂസ് ..
മാധ്യമങ്ങളിലേത് വിശ്വസിക്കണമെന്നറിയാതെ കഥകളും നോവലുകളും വായിക്കുന്നതുപോലെയായിട്ടുണ്ട് കാര്യങ്ങൾ!
അവരെ അറസ്റ്റ് ചെയ്യാനായി ആരോപിക്കപ്പെട്ട കുറ്റം ലൈഗികപരമായതല്ലാതിരുന്നിട്ടും എന്തിനാണാവോ അത്തരം ചോദ്യങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഇതിലെ എന്നല്ല പല വാർത്തകളിലേയും നിജസ്ഥിതി എന്താണെന്നറിയണമെന്നുള്ളവർ സ്വയം അന്വേഷിച്ചു കണ്ടെത്തേണ്ടി വരുമെന്ന് തോന്നുന്നു പല വാർത്തകളും പാകപ്പെടുത്തുന്നത് കാണുമ്പോൾ...
http://www.facebook.com/photo.php?fbid=449078278474627&set=a.296135487102241.66246.248102285238895&type=1&theater
Pradaush
It's only a side of govt. Sponsored terror".... Ishttamillathavarella onukil thevravadi or mavoist
ഭരണകൂട ഭീകരത.
നിസ്സംഗത മടി , ഇതൊന്നും എന്റെ പ്രശ്നമല്ല
ങാ, ഇതാരുന്നൊ സംഭവം. ഇന്ന് കണ്ടാരുന്നു ഈ പുള്ളിക്കാരൻ സ്വയം ഒടുങ്ങിയ വാർത്ത. ഇനീപ്പൊ അതും തട്ടിപ്പാവൊ! ങെ
പറയണം നാമൂസ് പറഞ്ഞു കൊണ്ടേ ഇരിക്കണം. കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ..
ഈ കുട്ടികളെ ചോദ്യം ചെയ്ത പൊലീസുകാരന്‍ എ എസ് ഐ ആത്മഹത്യ ചെയ്തുവത്രെ.
ചോദിക്കാത്ത പല ചോദ്യങ്ങളും അയാളുടെ വായില്‍ തിരുകിയിരുന്നോ ഈ കുട്ടികള്‍?
ആകെ കണ്‍ഫ്യൂഷന്‍
ee sambavathe kurichulla report vaayichirunnu..
@ajith, മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചതാണെന്നെങ്ങാനും വാര്‍ത്തവരുമോ നാളെ???
ജനാധിപത്യം എന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ
നാട്ടില്‍ ഭരണ ആധിപത്യം തന്നെ ആണ് വന്നു
ഭവിക്കുന്നത്...
അബ്ദുല്‍ നാസര്‍ മ അദനിയുടെ കാര്യം ഒരു
അദ്ഭുതം ആയി എനിക്ക് തോന്നുന്നു ഇപ്പോള്‍.
ഈ സമയത്ത് എങ്കിലും പുറം ലോകം കണ്ടില്ലെങ്കില്‍
അദ്ദേഹം ജീവനോടെ പുറത്തു വരുമായിരുന്നോ???
'തണല്‍' പറഞ്ഞത് ശ്രദ്ധിക്കൂ..അവനവനു പൊള്ളൂമ്പോളെ ഇതിന്റെ
വിഷമം അറിയൂ.അതു വരെ എല്ലാം നമുക്ക് വെറും വാര്‍ത്തകള്‍
ആണ്...
ഒരു ജനാധിപത്യ സമൂഹമെന്ന നിലക്കുള്ള
മലയാളിയുടെ എല്ലാ വീമ്പു പറച്ചിലുകളുടെയും
പൊള്ളത്തരത്തെയും മാനസികാടിമത്തത്തെയും
ഇത് കൃത്യമായി വെളിവാക്കുന്നുണ്ട്....
ഇതാണ് മയാളിയുടെ നിസ്സംഗത..!
ഒന്നിനും കൊള്ളാത്ത കുറെ രാഷ്ട്രീയക്കാരും അവര്‍ക്ക് ചുറ്റും വലം വെക്കുന്ന കുറെ മാധ്യമങ്ങളും അതിലുപരി പ്രതികരണ ശേഷി നഷ്ട്ടപെട്ട ഒരു ജനതയും.
പലതും കാണേണ്ടിയും കേള്‍ക്കേണ്ടിയും വരും ....
പ്രധികരണ ശേഷി നഷടപ്പെട്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് ഇനിയും ശില്‍പ്പങ്ങള്‍ ആവശ്യമുണ്ടോ എന്ന് ശില്ലപങ്ങള്‍ പണിയുന്നവര് ആലോചിക്കേണ്ടതാണ് ...?
അഥവാ മനുസ്യാവകാശത്തെ പറ്റി ചോദ്യം ചെയ്ത ചത്തീസ് ഗണ്ടിലെ ബിനായക് സ്ന്നിനെ ജീവപര്യന്തം ശിക്ഷിച്ച ഭരണ കൂട ഭീകരത തന്നെയാണ് ,വലിയ വിപത്ത് അവർ തന്നെയാണ് ജനാധിപത്യ ധ്വംസകരും ,ഇറോം ശര്മിള എന്ന ഒരു വനിതാ ലോകത്തെ പ്രകമ്പനം കൊള്ളിച്ചു നിരാഹാരം നടത്തുന്നു .. .ഈതൊക്കെ കണ്ടിട്ടും കണ്ണടച്ച് ,ചെറിയ ചെറിയ ,ശീതളചോലയില്‍ ഉറക്കം നടിക്കുന്ന വിപ്ളവ കാരികളെ ,സൂക്ഷിക്കുക കയ്യും ,ഉശിരും ,മുദ്രാവാക്യവും ,കുത്തക അവകാശമായി ,ആരുടെ കയ്യിലാണ് ഏ ല്പ്പിച്ചതെന്ന് ... from, zahi sakeer
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?