
ഒരു കാലത്ത് നമ്മുടെ സാമ്പത്തികാടിത്തറയും രാജ്യത്തെ 70% ഓളം ജനതയുടെ ജീവിത മാര്‍ഗ്ഗവുമായിരുന്നു കൃഷി. നമ്മുടെ സംസ്കാരം തന്നെയും കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. കറകളഞ്ഞ വ്യക്തി ബന്ധങ്ങള്‍ അന്നത്തെ നേട്ടങ്ങളായി നാമിന്നും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇന്ന് സ്പെഷ്യല്‍ എക്കണോമിക് സോണും ആധുനിക ഡിസ്പോസ്ബള്‍ സംസ്കാരവും അതേ രീതിയില്‍ തന്നെ നമ്മുടെ വ്യക്തിബന്ധങ്ങളിലും എന്തിന് രക്തബന്ധങ്ങളിലും തന്നെ കടന്നുകയറി. കര്‍ഷകരുടെ കൂട്ടത്തോടെയുള്ള ആത്മഹത്യ, നാട്ടിലെ ജലസംഭരണികളായ പാടങ്ങള്‍ ഷോപ്പിംഗ് മാളുകള്‍ക്കായി മണ്ണിട്ട് നികത്തല്‍ അങ്ങനെ പോകുന്നു.... വര്‍ത്തമാന വിശേഷങ്ങള്‍..!
പൂമ്പാറ്റകളും, പൂത്തുമ്പികളും, നാടുകടത്തപ്പെട്ടു. ദാഹജലം പോലും നമുക്ക് കിട്ടാക്കനിയായി. 'പ്രകൃതി'ക്കുണ്ടായ വേദനകള്‍ കടിച്ചമര്‍ത്തി നിന്ന കാലം പോയി. അവ സ്വയം പ്രതികരിച്ചു തുടങ്ങി....