
വഴിവക്കിലെ പുസ്തകശാലയിലന്ന്
വിപ്ലവചരിതങ്ങള്‍ പരതും കൈകളില്‍
വിജയന്‍റെ 'ഇതിഹാസ' വിസ്മയവും
വോയ്നിച്ചിന്‍റെ 'കാട്ടുകടുന്നലും' ശങ്കിച്ചു നില്‍ക്കെ..
പ്രണയകാവ്യം അതിരിട്ട ചില്ലലമാരക്ക്
പിറകില്‍: ചലിക്കും നിഴല്‍ ചിത്രങ്ങളിലൊന്ന്
ഇനിയും പ്രസിദ്ധപ്പെടുത്താത്ത: അവളുടെ,
'ഹൃദയ പുസ്തക'മെനിക്കുപഹാരമായി നല്‍കി.
മറവിക്ക് ജയിക്കാനാവാത്ത ഓര്‍മ്മകളും
കാലത്തെ ജയിക്കും സ്വപ്നങ്ങളുമുള്ള
നാളത്രയും: വീട്ടുതടങ്കലിലാകാത്ത കാറ്റും,
കണ്ണില്‍നിന്നു മാറാത്ത സൂര്യനും സാക്ഷിയായ്
പാലിന്‍ വെളുപ്പില്‍ കറുപ്പ് കലരാത്ത,
ഹിമാലയം മണല്‍ക്കാടാവാത്ത കാലം വരേയ്ക്കും.
വായിക്കുവാനായി: അവളാ ഹൃദയ
പുസ്തകമെനിക്കു സമ്മാനമായി തന്നു.
{ചിത്രം ഗൂഗിളില്‍ സെര്‍ച്ചിയപ്പോള്‍ ലഭിച്ചത...