2011, ജനു 15

റിപബ്ലിക്കിന്‍റെ അറുപതാം തികവില്‍.

രാഷ്ട്രം റിപബ്ലിക്കായെന്ന പ്രഖ്യാപനത്തിന്‍റെ അറുപതാം വാര്‍ഷികം കൊണ്ടാടുമ്പോഴും ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപബ്ലിക്കെന്ന ആശയം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. ഇറോം ശര്‍മ്മിളയും ബിനായക് സെന്നും കെ കെ ഷാഹിനയും മഅദനിയുമെല്ലാം പറഞ്ഞുവയ്ക്കുന്നതിതാണ്. കേവല സഹിഷ്ണുതക്കപ്പുറം പരസ്പര ആദരവും ബഹുമാനവും തുല്യയളവില്‍ വകവെച്ചുനല്‍കാതെ നാം ഉയര്‍ത്തിക്കാണിക്കുന്ന ഉന്നതമൂല്യങ്ങളെങ്ങനെ യാഥാര്‍ത്ഥ്യമാവും. നമ്മുടെ പരിസരവായനയില്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്ന 'കാഴ്ചകള്‍' തുലോം കുറവാണെന്നത് തികഞ്ഞ നിരാശയോടെ, തെല്ലുഭയത്തോടെ സമ്മതിക്കാന്‍ നാം നിര്‍ബന്ധിതമാകുന്നു.



ഇറോം ശര്‍മ്മിള
അറുപതുകളുടെ ആദ്യം മണിപ്പൂരില്‍ നടപ്പിലാക്കുകയും പിന്നീട് ആസ്സാം, മിസോറം, കശ്മീര്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുകയും ചെയ്ത 'പ്രത്യേക സൈനികാവകാശനിയമം' അതിന്‍റെ ക്രൂരമുഖം വെളിവാക്കിയപ്പോള്‍ സമരമുഖത്തേക്ക് എടുത്തെറിയപ്പെട്ട ഒരു സമൂഹം. അവരുടെ പ്രതിനിധിയാണു കവിയത്രിയും പത്രപ്രവര്‍ത്തകയുമായ ഇറോം ശര്‍മ്മിള. ഈ നിയമപ്രകാരം സൈന്യത്തിന് ആരെയും എപ്പോഴും എവിടെ വെച്ചും ആരെയും അറസ്റ്റ് ചെയ്യാം. കേസ് ചാര്‍ജ്ജ് ചെയ്യാതെ നിരപാധിത്വം തെളിയിക്കാനുള്ള അവകാശംപോലും നിഷേധിച്ച് അനന്തകാലം തടവില്‍പ്പാര്‍പ്പിക്കുകയും ചെയ്യാം. പൗരാവകാശങ്ങളെ കശാപ്പുചെയ്യുന്ന ജനാധിപത്യവിരുദ്ധമായ ഈ നിയമത്തിന്‍റെ മറവില്‍ സൈന്യം നടത്തിയ അതിനിഷ്ടൂരമായ വെടിവെപ്പില്‍ {മാലോം കൂട്ടക്കൊല} സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര് കൊല്ലപ്പെട്ടു. ഇതില്‍ പ്രധിഷേധിച്ച്, ഈ നിയമമെടുത്തുകളയണമെന്നും ഭരണകൂടഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2000ല്‍ ഇറോം നിരാഹാരസത്യഗ്രഹം ആരംഭിച്ചു. ഇന്നും ഈ ഗാന്ധിയന്സമരത്തോട് മുഖംതിരിച്ചു നില്‍ക്കുന്ന ഭരണകൂടം ജനകീയവിചാരണ ചെയ്യപ്പെടേണ്ടേ?

ഏതൊരു സമരമുഖത്തും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളെ നിരന്തരം അവഗണിക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തിനുമാവില്ല. അതാതുകാലങ്ങളില്‍ ജനത അനുഭവിക്കുന്ന അസംതൃപ്തിയുടെ ഉറക്കെപ്പറച്ചിലുകളാണ് സമരങ്ങള്‍. സാധാരണ ജനതയുടെ ഇടപെടലും പങ്കാളിത്തവും തിരസ്കരിക്കുന്നതും നിരോധിക്കുന്നതും ജനാധിപത്യപ്രക്രിയയുടെ പരാജയവും മരണവുമാണ്‌.

'ഈ ഉരുക്ക് വനിതയുടെ' പോരാട്ടം മണിപ്പൂര്‍ ജനതയ്ക്കുവേണ്ടി മാത്രമല്ല. ചൂഷണത്തിന്‍റെയും അവഗണനയുടെയും അന്യതാബോധത്തിന്‍റെയും പടുകുഴിയില്‍ ഉഴലുന്ന ആയിരങ്ങളുടെ കണ്ഠനാദമാണത്. "ആത്മാവ് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സമര്‍പ്പിക്കാന്‍ നാം ഒട്ടും ഭയപ്പെടേണ്ടതില്ല. സ്നേഹപൂര്‍വ്വം പ്രതീക്ഷയോടെ "- എന്ന ഇറോമിന്‍റെ വാക്കുകളില്‍ കാണാം സ്നേഹത്തിന്‍റെ, പ്രതീക്ഷയുടെ, അര്‍പ്പണബോധത്തിന്‍റെ, നീതിയുടെ, നിര്‍ഭയത്വത്തിന്‍റെ, മനുഷ്യത്വത്തിന്‍റെ ഉറച്ചശബ്ദം. റെഡ് സെല്യൂട്ട്‌.

ബിനായക് സെന്‍
ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് നീതി നിഷേധിക്കുമ്പോള്‍ ഉറച്ച ശബ്ദമുയര്‍ത്തുന്നവരെ നിശ്ശബ്ദമാക്കുന്നതെങ്ങനെ എന്നതിന്‍റെ മികച്ച ഉദാഹരണമാണ് 'മാവോയിസ്റ്റുകളെ' സഹായിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ശേഷം പാക്ചാരസംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ച് കോടതി ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്. ഈ വിഷയത്തിലിന്ന് രാജ്യമെങ്ങും ശക്തമായ പ്രതിഷേധമലയടിക്കുന്നു. 'ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ട്' നേതൃത്വത്തിനയച്ച കത്തിനെ പാക് ചാരസംഘടനയായ ഐ.എസ്.ഐക്ക് അയച്ച കത്ത് എന്ന പേരില്‍ കോടതിയില്‍ ഹാജരാക്കുകയും ഈയൊരു 'ആധാരത്തിന്‍റെ' പേരില്‍ ഇദ്ദേഹം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നുമുള്ള കോടതിവിധിയെഴുത്തും ഉണ്ടായി. മാവോയിസ്റ്റ് ഭീഷണിയുടെ പേരില് ജനാധിപത്യ-ഭരണകൂട സംവിധാനങ്ങള് നടത്തുന്ന നരനായാട്ടിന്‍റെ ചിത്രം ഭീകരമാണ്.

രാജ്യത്തിന് ഭീഷണിയായി അവതരിപ്പിക്കപ്പെടുന്ന മാവോയിസം ചൈനയില്‍ നിന്നോ നേപ്പാളില്‍ നിന്നോ കടംകൊണ്ടതോ ഊര്‍ജമുള്ക്കൊണ്ടതോ അല്ല. അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ സമഗ്രവികസനത്തിന്‌ നേരെ മുഖംതിരിച്ച ഭരണകൂടങ്ങളോടുള്ള അസംതൃപ്തിയാണ് ഇത്തരം സംഘങ്ങളുടെ പ്രയാണത്തിന് വേഗംകൂട്ടിയത്‌. എങ്കില്‍, ചികിത്സ വേണ്ടത് 'നമ്മുടെ' വികസന കാഴ്ചപ്പാടുകള്‍ക്കാണ്. രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് വികസനപദ്ധതികളില് തുല്യപങ്കാളിത്തം അനുവദിച്ചു നല്‍കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമാര്‍ഗ്ഗം.


ഈ വിഭാഗത്തില്‍ നിന്ന് എത്ര ആളുകളെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമനിര്‍മ്മാണ സഭകളില്‍ എത്തിച്ചു? അവരുടെ ജനസംഖ്യാനുപാതം വച്ചുനോക്കിയാല്‍ നീതിനിഷേധത്തിന്‍റെ വലുപ്പം മനസ്സിലാക്കാം. സാമൂഹികാവശ്യങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കുന്ന ഭരണകൂടം പിന്നെ ആരുടെ താത്പര്യ സംരക്ഷകരാണ്? രാജ്യത്തെ മഹാഭൂരിപക്ഷവും അസമത്വവും അവഗണനയും നേരിടുമ്പോള്‍ അസംതൃപ്തരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 'ഹരിതവേട്ട' (Operation Green Hunt) എന്ന പേരില്‍ ആദിവാസികള്‍ക്കു നേരെ നടത്താനുദ്ദേശിക്കുന്ന സൈനികനടപടിയെ സംശയത്തോടെ വീക്ഷിക്കാനേ കഴിയൂ. ലോകത്തെ തോറിയം നിക്ഷേപങ്ങളില്‍ 40 ശതമാനത്തിലധികം ആദിവാസികള്‍ അധിവസിക്കുന്ന ഭൂമിയിടങ്ങളിലാണ്. അവിടെ നിന്നും അവരെ കുടിയിറക്കി കുത്തകമുതലാളിമാര്‍ക്ക് ആ ഭൂമിയെ തീറെഴുതികൊടുക്കാനുള്ള നീക്കമാണ് ആഭ്യന്തരമന്ത്രിയും കൂട്ടരുടേതും.എന്നിട്ടിനിയും 'തീവ്രവാദികള്‍' ജനിക്കുന്നതിനെച്ചൊല്ലി കരഞ്ഞിട്ടെന്തുകാര്യം.


കെ കെ ഷാഹിന- മഅ്ദനി
ഭരണകൂടത്തിന്‍റെ നാവായി മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞതിന്‍റെ തെളിവാണ് 'നമ്മുടെ' വാര്‍ത്താകോടതികളുടെ സായാഹ്നചര്‍ച്ചകളിലൂടെയും നാരായമെഴുത്തിലൂടെയും ബോദ്ധ്യമാകുന്നത്. ഇത് തെഹല്ക ലേഖിക 'ഷാഹിനയുടെ' കാര്യത്തില്‍ മാത്രമല്ല, ആദിവാസികള്‍, ദളിതുകള്‍, കശ്മീരിലെ സാധാരണ ജനങ്ങള്‍ എല്ലാം അനുഭവിക്കുന്ന പീഡനങ്ങളെ ഇവര്‍ മറച്ചുവയ്ക്കുന്നു- മുതലാളിത്തതാത്പര്യം സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കും കച്ചവട താത്പര്യങ്ങളുടെ ദല്ലാളന്‍മാര്‍ക്കും വേണ്ടി. ഫാസിസ്റ്റ് ശക്തികളുടെ കൂലിയെഴുത്തുകാരായി മാധ്യമ പ്രവര്‍ത്തകര്‍ അധപ്പതിക്കുന്ന ഇക്കാലത്ത് തെഹല്‍ക്ക പോലുള്ള മാധ്യമങ്ങളും ഷാഹിനയെ പോലുള്ള പത്രപ്രവര്‍ത്തകരും ജനാധിപത്യ ഇന്ത്യക്ക് അത്യാവശ്യമാണ്. പ്രത്യേകിച്ച് മുഖ്യധാരയില്‍ നിന്ന് അടര്‍ത്തിമാറ്റിയ ദലിതരുള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ക്ക് അവസാന അത്താണിയാണ് ജനപക്ഷത്ത് നില്‍കുന്ന മാധ്യമങ്ങള്‍. ദലിത് തീവ്രവാദമെന്ന് മാധ്യമങ്ങള്‍ ആഘോഷിച്ച വര്‍ക്കലയിലെ കൊലപാതകം പോലിസ് കഥയാണെന്ന് പറയാന്‍ ചങ്കുറ്റം കാട്ടിയ രാജ്യത്തെ ഏകപത്രവും തെഹല്‍ക്ക മാത്രമാണ്. ജനപക്ഷത്ത് നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ദലിത്- ന്യൂനപക്ഷങ്ങളെ വേട്ടയാടാമെന്നുള്ള ഫാഷിസ്റ്റ് തന്ത്രം അനുവദിക്കാനാവില്ല. പോലിസ് പറയുന്ന വിവരത്തിനപ്പുറത്ത് ജനം ഒന്നും അറിയരുതെന്ന പോലീസ് ഗൂഢാലോചനയെ തകര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രാഥമികമായ കടമ നിര്‍വഹിച്ച ഷാഹിനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഭരണകൂടത്തിന്‍റെ ഫാഷിസ്റ്റ് നയമാണ്. പോലിസ് കഥകള്‍ മാത്രം വാര്‍ത്തയാകുന്ന കാലത്ത് ഷാഹിനക്കെതിരായ കള്ളകേസ് മാധ്യമധര്‍മ്മത്തിനു നേരെയുള്ള വെല്ലുവിളികൂടിയാണ്. അതിന്നെതിരില്‍ അല്പം മടിച്ചാണെങ്കിലും ജനതയുടെ ബോധം ഉണര്‍ന്നുകഴിഞ്ഞു.

എന്നാല്‍, ഷാഹിനാവിഷയത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നുകൂടെയുണ്ട്. ഏതൊന്നിന്‍റെ പേരിലാണോ അവര്‍ ക്രൂശിക്കപ്പെടുന്നത്‌ അതിന്നാധാരമായ സംഭവത്തെ നാം ബോധപൂര്‍വ്വം വിട്ടുപോകുന്നു. ബാംഗ്ലൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മഅ്ദനിക്ക് നേരെയുള്ള സാക്ഷിമൊഴികള്‍ പോലിസ് സൃഷ്ടിച്ചെടുത്തതാണ് എന്നതിനെപ്പറ്റി ഒരുചര്‍ച്ചയും പൊതുസമൂഹത്തില്‍ നടക്കുന്നില്ലാ. നമ്മുടെ മാനസികാടിമത്തത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.

'തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മഅദനിയെന്നല്ല ഇന്ത്യന്‍ നീയമവ്യവസ്ഥയനുസരിച്ച് ഏതൊരു പൗരനും ശിക്ഷിക്കപ്പെടണം' -നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ ആവശ്യത്തിനു ഒരുപാട് മാനങ്ങളുണ്ട്. കുറ്റം തെളിയും മുമ്പേ സംഘപരിവാരം വിചാരണയും വിധിപ്രഖ്യാപനവുമായി വന്നു. തീവ്രവാദമെന്നോ ഭീകരവാദമെന്നോ വിഘടനവാദമെന്നോ എന്ത് വിളിച്ചാലും മഅ്ദനിയുടെ നിലപാടിന്‍റെ അടിസ്ഥാനം ആന്റിഫാഷിസമാണ്. ഏതാനും ചില സംഘടനകളൊഴിച്ച് മറ്റുപല രാഷ്ട്രീയ, രാഷ്ട്രീയേതര സംഘടനകള്‍ ഫാഷിസ്റ്റ് വിരുദ്ധത പറയാറുണ്ടെങ്കിലും മുഖ്യലക്ഷ്യമായി ഉയര്‍ത്തിക്കാട്ടാറില്ല. പലരും ഫാഷിസ്റ്റ്‌ സഹചാരികളെ സ്വന്തം സംഘടനാ പരിപാടികളില്‍ പങ്കെടുപ്പിക്കുകയോ സംഘപരിവാര സംഘടനകളുടെ ആതിഥ്യം സ്വീകരിക്കുയോ ചെയ്യുന്നത് കാണുമ്പോള്‍ തന്നെ അവരുടെ നിലപാടിലെ സത്യന്ധത മനസ്സിലാക്കാം.

നേരെമറിച്ച് 'മഅദനിയുടെ' പ്രവര്‍ത്തിയും പ്രശസ്തിയും അടിസ്ഥാനമാക്കിയത് അദ്ദേഹത്തിന്‍റെ ഫാഷിസ്റ്റ്‌ വിരോധം മാത്രമായിരുന്നു. അദ്ധേഹത്തിന്‍റെ നിലപാടുകള്‍ അപ്രസക്തമായിരുന്നു എന്നുപറയാന്‍ ആര്‍ക്കാണു സാധിക്കുക. പ്രത്യേകിച്ചും, ഇന്ന് രാജ്യത്ത് ഉയര്‍ന്നു കേള്‍ക്കുന്ന ഹിന്ദുത്വഭീകരതയുമായി ബന്ധപ്പെട്ട് ലഭ്യമായ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുടെ സാഹചര്യത്തില്‍. കണ്ടതുപറഞ്ഞാല്‍ ഭീകരവാദവും രാജ്യദ്രോഹവുമായി വ്യാഖ്യാനിക്കുന്നത് ജനതയുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കലാണ്.

'നമ്മുടെ' പ്രയോക്താക്കളുടെ സ്വഭാവം ഇത്തരുണത്തിലെങ്കില്‍ ജനാധിപത്യ റിപ്പബ്ലിക്കിന്‍റെ താത്പര്യം തന്നെയും വ്യഭിചരിക്കപ്പെടുന്നു എന്ന് നമുക്ക് പരിതപിക്കാം. ഇത്തരം പരിതാപം പറച്ചിലുകള്‍ കൊണ്ടെന്തു ഗുണമുണ്ട് കൂട്ടരേ..!! ബോധവത്കരണം നേടുക. ഇന്ത്യയിലെ ജനവര്‍ഗ്ഗങ്ങളെ പറ്റിയും മതത്തെ പറ്റിയും അവരുടെ ചരിത്രത്തെ പറ്റിയും യഥാര്‍ത്ഥ ബോധം നേടുക. വിദേശാധിപത്യമില്ലാത്തത് കൊണ്ട് മാത്രം സ്വാതന്ത്ര്യമുണ്ടെന്നും സ്വാതന്ത്ര്യത്തെക്കാള്‍ ഏറെ ആവശ്യം സമത്വമാണെന്നും സാഹോദര്യമാണെന്നും ചിന്തിക്കുന്ന രണ്ടു ആശയഗതികളുടെ മദ്ധ്യേ ഇന്നും ഇന്ത്യന്‍ രാഷ്ട്രീയം നട്ടം തിരിയുകയാണ്. സാഹോദര്യമില്ലാത്ത സമത്വവും സ്വാതന്ത്ര്യവും അര്‍ത്ഥരഹിതമാണ് എന്ന് ഉത്ബോധിപ്പിച്ച മഹാനായ അംബേദ്കറെ കേള്‍ക്കുകയും അറിയുകയും. കൂടെ വിദ്യ സമ്പാദിച്ച്, സമരം ചെയ്ത്, അവകാശങ്ങള്‍ നേടിയെടുക്കുക എന്ന അംബേദ്‌കര്‍ ജീവിതത്തെ ആചരിക്കുക. അതോടൊപ്പം, ഇന്ന് ഇന്ത്യയില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സഹോദര്യത്തിന് വേണ്ടി അതിന്‍റെ വീണ്ടെടുപ്പിന് വേണ്ടി പ്രവര്‍ത്തിക്കുക. അതില്ലാതെ ജനാധിപത്യം നിലനില്‍ക്കില്ല. ഈ കാല ഘട്ടത്തിന്‍റെ ധര്‍മ്മമായ നീതിക്ക് വേണ്ടി സമരം നടത്തുക: സംഘടിതരാകുക അത് മാത്രമാണ് മോചന മാര്‍ഗ്ഗം.
'അനീതിക്കെതിരെ ശബമുയര്‍ത്താതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്' എന്നോര്‍ക്കുക.

68 comments:

നാമൂസ് പറഞ്ഞു...

നമ്മുടെ സാംസ്കാരിക പരിസരത്തെ നമ്മുടെ വളര്‍ച്ചാ നിരക്കിന്‍റെ നമ്മുടെ വികസന മാതൃകയുടെ നമ്മുടെ ജീവിത നിലവാരത്തിന്‍റെ ജനതയുടെ അതിജീവനത്തിന്‍റെ തുണിയുരിക്കപ്പട്ട കാഴ്ചയെ ഇക്കഴിഞ്ഞ മാസങ്ങളിലെ വാര്‍ത്താ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി പറഞ്ഞു വെക്കാനുള്ള ഒരു എളിയ ശ്രമം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

പ്രിയ കൂട്ടുകാരാ..വളരെ പ്രസക്തമായ ഒരു വിഷയം യുക്തമായ സമയത്ത് തന്നെ അവതരിപ്പിച്ചതിന് നന്ദി.
ഒന്നോ രണ്ടോ പോസ്റ്റുകളില്‍ ഒതുക്കാവുന്ന വിഷയമല്ലിത്. നമ്മുടെ സമൂഹം, ഭരണകൂടഭീകരതയോടും സാമൂഹിക അസമത്വതോടും എത്രമേല്‍ രാജിയായിക്കഴിഞ്ഞിരിക്കുന്നു എന്ന് അധികം ചുഴിഞ്ഞുനോക്കേണ്ട ആവശ്യമില്ല. കൊച്ചുകുട്ടിക്കും സുതരാം വ്യക്തമാകുന്ന കെട്ടുകാഴ്ചകള്‍ നമ്മുടെ മുന്നില്‍ നടമാടികൊണ്ടിരിക്കുന്നു. സമൂഹത്തിലെ നട്ടെല്ലാണ് യുവത. അവരുടെ പാതിയടഞ്ഞ കണ്ണുകള്‍ നമ്മോട് പറയുന്നത് ലഹരിയും പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള കഴിവില്ലായ്മയും ഒന്നിനോടും പ്രതികരണശേഷിയില്ലായ്മയുമാണ്. തിന്മദര്ശിക്കുമ്പോള്‍ കൈപൊക്കിയില്ലെങ്കിലും നാവുപോക്കാന്‍ കൂടി അവരശക്തരാണ്. ഇതിനു, താന്കള്‍ സൂചിപ്പിച്ച അടിച്ചമര്‍ത്തലുകള്‍ അവര്‍ക്ക് ഭീതി സമ്മാനിക്കുകയും ചെയ്യുന്നു.
സാമൂഹിക അസന്തുലിതാവസ്ഥയും ഭരണകൂടഭീകരതയുമാണ് ഇന്നിന്റെ മുഖ്യപ്രശ്നം. അസംതൃപ്ത ഹൃദയങ്ങളില്‍നിന്നാണ് തീപൊരിപടരുന്നത്. രാഷ്ട്രീയമുതലെടുപ്പിന് മേലാലന്മാര്‍ക്ക് അത് ആവശ്യവുമാണ്. എന്നാലും ഒന്ന് പറയാം . ഇത്തരം അവസ്ഥകള്‍ നിലനില്‍ക്കുമ്പോള്‍ ഇനിയും ശര്‍മിളമാരും സെന്നുമാരും ശാഹിനയും മദനിയുമെല്ലാം ഉയര്‍ന്നുവരും. ഇത്തരം പൊടിയിടലുകല്ല; പ്രശ്നത്തിന്റെ കാതല്‍ അന്വേഷിച്ചു പരിഹാര മാര്‍ഗങ്ങള്‍ ചെയാതിടത്തോളം കാലം ഈ തീ കെടാതെ കിടക്കും.

അനീതി ദര്ശിക്കുമ്പോള്‍ കൈകൊണ്ട് തടയുട
അതിനു കഴിഞ്ഞില്ലെങ്കില്‍ നാവുകൊണ്ട്
അതിനും കഴിഞ്ഞില്ലെങ്കില്‍ ഹൃദയം കൊണ്ട് വെറുക്കുകഎങ്കിലും ചെയ്യുക . (മഹദ്‌ വചനം)

Noushad Koodaranhi പറഞ്ഞു...

Ithaa mattoru bomb....gouravamaaya vaayana aavashyappedunna theevra vaadiyan style. pakshe namoosiyan chinthakalude prasakthi namukku bodhyappedum...

Ismail Chemmad പറഞ്ഞു...

ശക്തമായ കവിതകളിലൂടെ തൂലിക ചലിപ്പിക്കുന്ന നമൂസിന്റെ
കരുത്തുറ്റ ലേഖനം .
വിപ്ലവാശംസകള്‍ നമൂസ്

Santhosh MR പറഞ്ഞു...

നല്ല ആശയം, വളരെ നന്നായി എഴുതിയിരിക്കുന്നു....അഭിനന്ദനങ്ങള്‍...!!!

Elayoden പറഞ്ഞു...

നാമൂസ്, വീണ്ടും ശക്തമായി തന്നെ അവതരിപ്പിച്ചു. റിപബ്ലിക്കിന്‍റെ അറുപതാം തികവിലെ, മികവുറ്റ ചിന്തകള്‍..

'ഇറോം ശര്‍മ്മിള' ഇന്നലെ മുതല്‍ നാമൂസിലൂടെ ഇവരെ കൂടുതല്‍ പരിചയപ്പെടുകയായിരുന്നു.

തെറ്റ് ചെയ്തവര്‍ മാത്രം വെള്ളം കുടിക്കട്ടെ..

ആശംസകള്‍..

Unknown പറഞ്ഞു...

http://aparajitasirom.blogspot.com/ ഇറോം ലേക്ക് ഒരു ജനവാതില്‍.

രാഷ്ട്രം റിപബ്ലിക്കായെന്ന പ്രഖ്യാപനത്തിന്‍റെ അറുപതാം വാര്‍ഷികം കൊണ്ടാടുമ്പോഴും ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപബ്ലിക്കെന്ന ആശയം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു.

Kadalass പറഞ്ഞു...

തെറ്റു ചെയ്യുന്നവര്‍ അരായാലും മുഖം നോക്കാതെ ശിക്ഷിക്കപ്പെടണമെന്നതില്‍ ഒരുതര്‍ക്കത്തിന്റേയും ആവശ്യമില്ല.. ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്നൊ നീതിന്യായ സംവിധാനങ്ങളുടെ ഭാഗത്തുനിന്നൊ പക്ഷം പിടിച്ചുകൊണ്ടുള്ള ഇടപെടലുകളുണ്ടാവരുത് എന്നുമാത്രം.......

കുറേയേറെ യാഥാര്‍ത്ഥ്യങ്ങള്‍ സമര്‍ത്ഥമായി അവതരിപ്പിച്ചു.
എല്ലാ ഭാവുകങ്ങളും!

ആചാര്യന്‍ പറഞ്ഞു...

രാഷ്ട്രം സോഷ്യലിസ്റ്റ്‌ റിപബ്ലിക്‌ ആയോ? എന്ന് ..എവിടെ?..കടലാസില്‍ ചില നിയമങ്ങള്‍ എഴുതി വെച്ച് എന്ന് അല്ലാതെ അത് പ്രാവര്‍ത്തികമാക്കാന്‍ ..ഇനിയും ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ,ഇനി ഒട്ടു ശ്രമിക്കുകയും ഇല്ല ,കാരണം,നാം നമ്മുടെ ഭാരതം സ്വതന്ത്രം ആയത് മുതല്‍ നമ്മുടെ ഭരണാധികാരികള്‍ നടത്തിപ്പോന്ന മുതലാളിത്ത ,കുത്തക,താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എങ്കില്‍ ഇത് പോലുള്ള ,നീതി നിഷേദങ്ങള്‍ അവര്‍ക്ക് നടത്തിയെ തീരൂ,ഇനിയും എത്രയോ പാവന്പ്പെട്ട ,ജന നന്മ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന ,ആള്‍ക്കാരും സംഘടനകളും ഇവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ബലിയാടാവും എന്നതില്‍ സംശയം ഇല്ലാ..

നന്ദി നമൂസ്‌ ഇങ്ങനെ എഴുതുന്നതിനു...നാം നമുക്ക് കഴിയുന്ന രീതിയില്‍ പ്രതികരിക്കാം,,അടിച്ചമര്‍ത്തപ്പെടുന്ന,അധസ്ഥിത വര്‍ഗത്തിനു വേണ്ടി അല്ലെ?.
.

Akbar പറഞ്ഞു...

പ്രസക്തമായ സമകാലിക വിഷയം. പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അധിനിവേശ നിക്രുഷ്ടതയെ മറച്ചു പിടിക്കാന്‍
വികസിപ്പിച്ചെടുത്ത Embedded journalism ആഗോള മാധ്യമ ഭീമന്മാര്‍ ഇന്ത്യയില്‍ സ്വാധീനം ഉറപ്പിച്ചതോടെ ഇന്ത്യയിലെ മാധ്യമ ലോകവും ഏറ്റെടുത്തിരിക്കുന്നു. സ്വതന്ത്ര മാധ്യമ ധര്‍മ്മം മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുത്ത കൂലി എഴുത്തുകാരാരുടെ ആനുകാലിക ചുറ്റുപാടില്‍ നാമൂസിന്റെ ലേഖനം വിഷയ ഗാഭീര്യം കൊണ്ട് ഏറെ പ്രസക്തമാണ്. മാധ്യമങ്ങള്‍ ഭരണ കൂടത്തിന്റെ നാവായി മാറുമ്പോള്‍, കോടതികള്‍ ഭരണകൂടത്തിന്റെ വെറും നടത്തിപ്പുകാരായി മാറുമ്പോള്‍ ജനാധിപത്യം കടംകഥയാവുന്നതും, നീതിയുടെ തുലാസില്‍ മുന്‍തൂക്കം അന്യായത്തിനായി മാറുകയും ചെയ്യുക സ്വാഭാവികം.

Akbar പറഞ്ഞു...

ഇരുട്ടിന്‍റെ ശക്തികള്‍ ആയുധമാക്കുന്നത് നീതി നിഷേധിക്കപ്പെടുന്നവരുടെ അരക്ഷിത ബോധത്തെ യുക്തിസഹമായി ഉപയോഗിച്ചുകൊണ്ടാണെന്ന കാര്യം നീതിന്യായ സംവിധാനങ്ങളും ഭരണ കൂടവും മറന്നു കൂടാ. അത്കൊണ്ട് തന്നെ നീതിന്യായ വ്യവസ്ഥയോടു ജനങ്ങള്‍ക്കുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കേണ്ടത് രാജ്യ സുരക്ഷക്ക് ആവശ്യമാണ്‌. മുതലാളിമാരുടെ താല്പര്യങ്ങളെക്കാള്‍ നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിലൂടെ ഭരണകൂടത്തിനു ദിശാബോധവും ഭയവും നല്‍കാന്‍ മാധ്യമങ്ങള്‍ക്കാകണം.



>>>നമ്മുടെ പരിസരവായനയില്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്ന കാഴ്ചകള്‍ തുലോം കുറവാണെന്നത് തികഞ്ഞ നിരാശയോടെ, തെല്ലുഭയത്തോടെ സമ്മതിക്കാന്‍ നാം നിര്‍ബന്ധിതമാകുന്നു<<<<. ഈ വീക്ഷണത്തോട് നൂറു ശതമാനവും യോജിക്കുന്നു.

ഈ നല്ല ലേഖനത്തിനു അഭിനന്ദനങ്ങള്‍

greeshma പറഞ്ഞു...

superb.......wishes 4 u!

Butterfly's.. പറഞ്ഞു...

ചില കാര്യങ്ങളില്‍ വിയോചിക്കേണ്ടി വരുന്നു , നമ്മുടെ നാട്ടില്‍ ഒറ്റപെട്ടു വരുന്ന ഇത്തരം സംഭവങ്ങള്‍ മറ്റിടങ്ങളില്‍ നിന്ന് കേള്‍ക്കാത്തത് അവിടെയെല്ലാം സ്വര്‍ഗലോകമാനെന്നു പറയാന്‍ ക്ഴിയുമോ ..? മാധ്യമങ്ങള്‍ക്ക് പരിധിയില്ലാത്ത സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. എന്തൊക്കെ കുറ്റം പറഞ്ഞാലും ഭരണകൂടം അഞ്ചാം കൊല്ലം ഇറങ്ങി പോകുമ്പോള്‍ എല്ലാം ചികഞ്ഞു പുറത്തേയ്ക്ക് ഇടാന്‍ അവര്‍ മല്സരിക്കാരുണ്ട് .അല്ലെങ്കില്‍ ഇതൊന്നും വാര്‍ത്തയായി നാം അറിയില്ല , പല അറബു രാഷ്ട്രങ്ങളിലെയും അവസ്ഥ നോക്കൂ പൊതു ജനം തിന്നുക ഉറങ്ങുക അര്മാടിക്കുക എന്നല്ലാതെ അവിടെ എന്ത് നടക്കുന്നു വന്നത് അറിയേണ്ട കാര്യം ഇല്ലല്ലോ ..?ഉദ്യോഗസതര്‍ കൊടുക്കുന്ന കുറിപ്പ് അതെ പോലെപകര്‍ത്തി ഭരണ കര്താക്കളെ സ്തുതിച്ചു ഓരോ വാര്‍ത്തകളും ദിവസം ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന മാധ്യമ പ്രവര്‍ത്തനവും ഇന്ത്യയിലെതും തമ്മില്‍ വ്യത്യാസം ഇല്ലേ ..? ഇക്കാര്യത്തില്‍ പാകിസ്താന്‍ നമ്മെ പോലെയാവാം കാരണം അവിടെയും പരിമിതമെന്കിലും ജനകീയ ഭരണം ഉണ്ട് എന്നതാണ് , പിന്നെ ഫാഷിസം ,മഅദനി ...ഇക്കാര്യങ്ങളില്‍ ഇനിയും തുറന്നു ചിന്തിയ്ക്കെണ്ടേ നാം ..? നൂറു കോടി ഇന്ത്യ ക്കാരില്‍ എഴുപതു കോടി വരുന്ന ഹിന്ദു സമൂഹം ഭ്രിരിഭാഗവും മതേതരവിശാസികള്‍ ആയത് കൊണ്ടല്ലേ ഇരുപതു കോടി മുസ്ലിമിനും പത്തു കോടി മറ്റു വിഭാഗങ്ങളും ജീവിക്കുന്നത് ..? വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കയാണെങ്കില്‍ അത് ഏറ്റവും ഗുണം ചെയ്യേണ്ടത് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനമായ ആര്‍ എസ് എസിനായിരിക്കണം 1925 മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചിട്ടും അവര്‍ക്ക് ഇതൊരു മതരാഷ്ട്രമാക്കാന്‍ കഴിഞ്ഞോ ...? ഇത്തരമൊരു സമൂഹത്തില്‍ ഭീവണ്ടിയിലെയും ഭഗല്‍പൂരിലെയും ജബല്‍ പൂരിലെയും കലാപത്തിലെ സംഭവങ്ങള്‍ ഹൈവോള്‍ട്ടില്‍ പൊതുസ്ഥലത്ത് പ്രസംഗിച്ചു കുറചാള്കളുടെ രക്തം തിളപ്പിച്ച്‌ എന്നല്ലാതെ മഅദനിക്ക് എന്ത് ചെയ്യാന്‍ കഴിഞ്ഞു ...? ഇവടെ നമ്മടെ പ്രവര്‍ത്തനങ്ങളും വിലയിരുതപെടുന്നു . ഭരണകൂട ഭീകരത ഇനിയും ആവര്‍ത്തിച്ചേക്കാം അതിനുള്ള അവസരം ഉണ്ടാക്കാതിരിക്കുക യേത് ക്രൂരനും അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ ജനങ്ങളിലേക്ക് വരേണ്ടി വരുമല്ലോ....

Unknown പറഞ്ഞു...

വലിയ എഴുത്ത്‌.
അനീതിക്കെതിരെ സമരം ചെയ്യുക തന്നെ വേണം.

Yasmin NK പറഞ്ഞു...

:)

sm sadique പറഞ്ഞു...

ഇറോം ശർമിളയും , ബിനായക്ക് സെന്നും , കെ. കെ .ഷാഹിനയും , മഅദനിയും പിന്നെ അനേകം ചെറുപ്പക്കാരും ദുരന്തവഴിയിൽ നടക്കുന്നത് രാജ്യദ്രോഹം ചെയ്യിതിട്ട് തന്നെയാണോ ? പക്ഷെ, നമ്മുടെ ഭരണകൂടങ്ങളെക്കാൾ ഭീകരത നമ്മുടെ പ്രമുഖ പത്രങ്ങൾക്കും മാധ്യമതമ്പുരാക്കന്മാർക്കുമല്ലേ ? ഞാൻ അനവധി ബോംമ്പ് വെച്ചു എന്ന് ഒരാൾ കുമ്പസാരം നടത്തുമ്പോഴും തമ്പുരാക്കൾ ഉറങ്ങുകയായിരുന്നു. ഗതികേട് കൊണ്ടെന്നവണ്ണം ഒടുവിൽ അച്ച് നിരത്താൻ തുടങ്ങി ചിലർ . അതും ചിലർക്ക് വെറും വലതുപക്ഷ തീവ്രവാദം ആയിരിന്നു. ഇന്നലെ വരെ. നാളെ…. നമുക്ക് കാത്തിരിക്കാം.
ഇത്തരം അപശബ്ദങ്ങൾക്കെതിരെ നമുക്ക് ഒന്നിച്ച് പൊരുതാം .
ശക്തമായ രചന
നേരിന്റെ ശബ്ദം.

Noushad Vadakkel പറഞ്ഞു...

>>>തീവ്രവാദമെന്നോ ഭീകരവാദമെന്നോ വിഘടനവാദമെന്നോ എന്ത് വിളിച്ചാലും മഅ്ദനിയുടെ നിലപാടിന്‍റെ അടിസ്ഥാനം ആന്റിഫാഷിസമാണ്.<<<

അത്ര നിസ്സാരമായി അതിനെ കാണാനാവില്ല മന്‍സൂര്‍ ഭായ് ...തീവ്ര വാദവും എടുത്തു ചാട്ടവും ഒന്നിനും പരിഹാരമല്ല ...ഇപ്പോള്‍ മഅദനി നിരപരാധി ആണ് എങ്കിലും മാദനിയുടെ രാഷ്ട്രീയ , പെരുമാറ്റ നിലപാടുകള്‍ ഒരു മതേതര വിശ്വാസിക്ക് ഒരുഇക്കലുമ് യോജിക്കാവുന്ന ഒന്നല്ല ..എതിര്‍ക്കപ്പെടെണ്ടതാണ്. മുസ്ലിംകള്‍ ആദരവോടെ കാണുന്ന ഒരു പ്രസംഗ ശൈലി (മത പ്രസംഗതിന്റെതായ ഒഴുക്കുള്ള ശൈലി ) സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയത് മാത്രമാണ് മാദനിയുടെ പ്രസംഗം കേള്‍ക്കുവാന്‍ ആളുകള്‍ കൂടിയതിനു കാരണം ....അല്ലാതെ മദനിയുടെ രാഷ്ട്രീയത്തോടുള്ള യോജിപ്പ് ആയിരുന്നില്ല ...മദനിയെ ഈ ലേഖനത്തില്‍ പരാമര്‍ശിച്ചത് എനിക്ക് ഉള്‍ക്കൊള്ളാനാവില്ല ...

Unknown പറഞ്ഞു...

പൂവും പുഴയും കണ്ണനും കായാമ്പൂവും മാറ്റിവെച്ചു സമകാലിക വിഷയങ്ങളില്‍
ഗൌരവമേറിയ ഒരെണ്ണം യുക്തമായ സമയത്ത് പോസ്റ്റു ചെയ്യാന്‍ താങ്കള്‍ കാണിച്ച
ആര്‍ജവം അഭിനന്ദനാര്‍ഹം തന്നെ. ആശംസകള്‍.

Unknown പറഞ്ഞു...

..വായിക്കുക, എഴുതുക,പ്രതികരിക്കുക ..പിന്നെയും പ്രതികരിക്കുക...വിപ്ലവാഭിവാദ്യങ്ങള്‍......

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

സമാന ചിന്തകള്‍... നാമൂസിനു ആശംസകള്‍...

Unknown പറഞ്ഞു...

നൌഷാദിനോട് ഞാനും കൂടുന്നു. ലക്‌ഷ്യം പോലെ പ്രധാനമാണ് മാര്‍ഗവും .........ശ ത്രു ഫാസിസം ആയാലും മദനി
[ദുരു] ഉപയോഗം ചെയ്തത് ഇസ്ലാം മതത്തിന്‍റെ വിശുദ്ധ വാക്കുകളെയും വഴികളെയുമാണ്..........ഇത് സൃഷ്ടിച്ച ദൂരവ്യാപകമായ കെടുതികള്‍ കേരളീയസമൂഹം [ ഇസ്ലാം ഉള്‍പ്പെടെ] കാണാനിരിക്കുകയാണ്..........

അജ്ഞാതന്‍ പറഞ്ഞു...

വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം അതിശക്തമായി അവതരിപ്പിച്ചു....ഇറോം ശര്‍മിളയെക്കുറിച്ചു എന്ത് പറയാന്‍...ഉരുകി തീരുന്ന മെഴുകുതിരിയാണ് അവര്‍....അവരിലേക്ക് ഈ ഭരണകൂടത്തിന്റെ മിഴികള്‍ പതിക്കണമെങ്കില്‍ അവര്‍ മരിക്കേണ്ടി വരും..അപ്പോള്‍ കാണാം വിലയില്ലാത്ത അനുശോചനങ്ങളുമായി ഭരണകൂടകൃമികള്‍ മത്സരിക്കുന്നത്...എല്ലാവര്‍ക്കും കിട്ടണം പണം ചവിട്ടിമെതിച്ചു പോകുന്നത് നിരാലംബരെയും പാവങ്ങളെയും ആണെന്ന് മാത്രം...മദനിയെ പോലുള്ളവരെ സ്വീകരിക്കാന്‍ മത്സരിച്ചവര്‍ ആരെല്ലാം ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ...
ഷാഹിനയെ സ്വന്തം പത്രസമൂഹം തന്നെയല്ലേ കൂടുതല്‍ ക്രൂശിക്കുന്നത്...സത്യവും നീതിയും നമുക്ക് സ്വപ്നം കാണാം....അത് പോരെ..?

Mohamed Salahudheen പറഞ്ഞു...

ശബ്ദമില്ലാത്തവര്ക്കുവേണ്ടി ശബ്ദമുയര്ത്തുന്നതുപോലും തീവ്രവാദമാവുന്ന കാലം. ഇതു തീവ്രവാദമാണെങ്കില് ഞാനും തീവ്രവാദിതന്നെ. നന്ദി, നാമൂസ്, അവസാനഭാഗം ഹൃദയത്തില് തറക്കുന്നു.

പ്ലിംഗിതന്‍ പറഞ്ഞു...

ധീരമായി പറഞ്ഞു നാമൂസ് , തുടരുക ധീരമായി തന്നെ , ഇറോം ശര്‍മ്മിളയിലൂടെയും ബിനായക് സെന്നിലൂടെയും എരിയുന്ന സമരാഗ്നിയില്‍ നിന്നും കൊളുത്തിയ തീപന്തവുമായി....

K@nn(())raan*خلي ولي പറഞ്ഞു...

ഇന്ത്യ എന്ന വികാരത്തിന് കോട്ടം തട്ടുന്നതാണ് ഇന്ന് കാണുന്ന പല കാഴ്ചകളും. പക്ഷെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഇന്ത്യക്കാരന്റെ തന്നെ പിടിപ്പുകേട് കൊണ്ടല്ലേ എന്ന് ചിന്തിക്കുമ്പോള്‍ മാത്രമാണ് ഒരാശ്വാസം!

എല്ലാവര്‍ക്കും റിപ്പബ്ലിക്ക് ദിനാശംസകള്‍.

Unknown പറഞ്ഞു...

സമീപകാല സംഭവങ്ങളെ ഇതുപോലെ മനോഹരമായി കൂട്ടിയിനക്കിയത്തിനു ആദ്യമേ നന്ദി പറയുന്നു. ഇത് നമ്മുടെ രാജ്യമാണ്. പ്രതികരിക്കെണ്ടവര്‍ നമ്മളും. യുവാക്കളുടെ തിരുത്തല്‍ ശബ്ദം ഉയര്‍ന്നു വരേണ്ട കാലം എന്നെ അതിക്രമിച്ചിരിക്കുന്നു. നാമൂസിനു എല്ലാ വിധ ആശംസകളും.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

സംസ്ക്കാരികവും സാമൂഹ്യവും ജാനതിപത്ത്യവുമായി സംമ്പന്നമായ ഇന്ത്യപോലുള്ള രാജ്യത്,
കൊടികളുടെ കളറുകള്‍ക്കനുസരിച്ച ജനതയെ മാറ്റിനിര്‍ത്തുന്ന പ്രവണത ഇപ്പോല്‍ പുതമയല്ല നമുക്ക്.
രഷ്ട്രിയ്ക്കാര്‍ എന്നറിയ പെടുന്ന നായാടി വര്‍ഗ്ഗത്തിന്റെ കരങ്ങളില്‍ ചുരുട്ടി കൂട്ടി രാജ്യത്തേ പൂജ്യത്തില്‍ എത്തിക്കുന്ന നാറിയ പ്രക്രിയക്കല്ലെ രാജ്യദ്രോഹം എന്ന് വിളികേണ്ടത്,
അല്ലാതെ കൂറെ മഅദനിമാരേയും,ഷാഫാസ് മാരേയും പച്ചയും ചുവപ്പും കോടിക്കനിസരിച്ച് പാവക്കൂത്ത് കളിപ്പിച്ച് അറസ്റ്റ് നാടകം നടത്തുനതല്ല രജ്യ സരക്ഷണം,
കതറിനുള്ളില്‍ ഒളിച്ചിരുന്ന് ഉള്ളിലെ ബിന്‍ലാദന്മാരും പുറത്ത് രാജ്യ രക്ഷകര്‍ എന്ന വ്യചേന വോദികള്‍തോറും സംസ്കാരിക കാര്യങ്ങള്‍ വിളിചോതുന്ന കാണ്ട മ്യഗങ്ങളേക്കാള്‍ നല്ലത് ഒര്‍ജിനല്‍ ബിന്‍ലാദനാണ് എന്ന് ചിന്തിച്ചു പോകും..............
നമൂസ് നല്ല എഴുത്ത് അലയടികട്ടെ പ്രതിഷേധം

ALAVI KUTTY C.T പറഞ്ഞു...

എവിടെയെങ്കിലും ഒരു ബോംബ് പൊട്ടിയാല്‍ ഉടനെ ഒരു പത്രസമ്മേളനം “ഇതുനു പിന്നില്‍ .........മുജാഹിദീങ്ങളാണ്”
ആ പ്രസ്ഥാവനക്ക് ബലമേകാന്‍ ഒരു താടിക്കാരനെ അല്ലെങ്കില്‍ ഒരു തൊപ്പിക്കാരനെ അല്ലെങ്കില്‍ ഒരു മുസ്ലിം നാമധാരിയെ മുന്നില്‍ പ്രതീകമാക്കണം പോലീസിനും ഭരണകൂടത്തിനും.
അതിനെതിരായി കര്യങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തി അന്വേഷണം നടത്തിയ കല്‍ക്കറെയുടെ ഗതി നമ്മള്‍ കണ്ടു.....
ഇപ്പോള്‍ അസിമാനന്ദ സാമിയെന്ന ഭീകരവാധി കോടതിമുന്‍പാകെ വെളിപെടുത്തിയ സത്യങ്ങള്‍ ഒരു വരിയില്‍ ഒതുക്കി മൂടിവെക്കാന്‍ ശ്രമിച്ച വേശ്യാനെറ്റ് നൊണോരമ ഇന്ത്യാവിശം തുടങ്ങിയ കുത്തക മാധ്യമസംസ്കാരവും നമ്മള്‍ കണ്ടു.
എവിടെ ആര്‍ക്ക് എന്ത് നീതി....?

കൊമ്പന്‍ പറഞ്ഞു...

നമൂസിയന്‍ എഴുത്ത്, വളരെ പ്രസക്തമായ ലേഖനം തന്നെ.
ഒരു പക്ഷെ ഞാന്‍ വായിച്ച മുഖപ്രസങ്ങളേക്കാളും ലേഖനങ്ങളേക്കാളും ശക്തമായ ഒരു പോസ്റ്റ്‌.
അഹങ്കരിക്കുന്നു പ്രിയാ...., നീ എന്‍റെ സുഹൃത്താണെന്ന് പറയുന്നതില്‍. തുടരുക, ഈ അക്ഷര പ്രയാണം. അഭിനന്ദനങ്ങള്‍...!!

TPShukooR പറഞ്ഞു...

സ്വതന്ത്ര ഇന്ത്യ ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. എങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യന്‍ ജനാധിപത്യം മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. ഒട്ടും മനസ്സമാധനമില്ലാത്ത അയല്‍ രാജ്യങ്ങള്‍ തന്നെ ഉദാഹരണം.

നല്ല ലേഖനം.

TPShukooR പറഞ്ഞു...

:)

A പറഞ്ഞു...

നാമൂസെ, ധീര ദേശ ഭക്തര്‍ പൊറുക്കില്ല കേട്ടോ. ഇതൊക്കെ മാവോഇസം വളര്‍ത്തലാണ്. ഭരണകൂടം പറയുന്നതിനു അപ്പടി ഹാലേലുയ പാടലാണ് ദേശ സ്നേഹം എന്ന് ഇനിയും പഠിച്ചില്ല അല്ലെ?
big brother വരുന്നുന്ന്ട്. കാത്തിരുന്നോളൂ.

zephyr zia പറഞ്ഞു...

ഭാവനയും ലാളിത്യവും തുളുമ്പുന്ന കവിതകളുടെ കൂട്ടുകാരന്‍റെ യാതാര്‍ത്ഥ്യവും തീക്ഷ്ണതയും നിറഞ്ഞ വരികള്‍... ആശംസകള്‍!

റാണിപ്രിയ പറഞ്ഞു...

വളരെ ശക്തമായ എഴുത്ത്.....പേനയാണ് നമ്മുടെ ആയുധം ...
ഭാവുകങ്ങള്‍ ........

ഐക്കരപ്പടിയന്‍ പറഞ്ഞു...

കൂട്ടുകാരാ (നാട്ടുകാരാ), ഗൌരവതരമായ വായന അര്‍ഹിക്കുന്നത് കൊണ്ടാണ്സ്വസ്ഥമായിരുന്നു വായിക്കാന്‍ തീരുമാനിച്ചത്. അത് പക്ഷെ എന്നെ ഇവിടെയെത്തിക്കാന്‍ ഇത്തിരി വൈകിച്ചു.

ഭരണകൂട ഭീകരതയുടെ പൊള്ളുന്ന സത്യങ്ങളുടെ ഇവിടെ എഴുതിയ കഥകള്‍ (നൌഷാദ് പറഞ്ഞ പോലെ മഅദനി കാര്യം ഒഴിച്ചു) ഏറെക്കുറെ എല്ലാവരും അംഗീകരിക്കുന്നതാണ്. രാഷ്ട്രീയക്കാരനും സംസ്കാരിയ നായകരും പ്രസംഗിക്കാന്‍ ഇഷ്ട്ടപ്പെടുന്ന വിഷയങ്ങളുമാണ്. അപ്പോള്‍ ആരാണ് പ്രതികള്‍, നാം തന്നെ...നാം നമ്മെ തന്നെ ഭരിക്കാന്‍ വേണ്ടി തിരഞ്ഞെടുത്ത നമ്മുടെ പ്രതിനിധികള്‍ എന്ത് കൊണ്ട് നമ്മുടെ യഥാര്‍ത്ഥ പ്രതിനിധികള്‍ ആവുന്നില്ല..? അതും നമ്മുടെ തെറ്റ് തന്നെയല്ലേ, കാരണം നമ്മുടെ പ്രതികരണ ശേഷിയെ പാശ്ചാത്യ രാജ്യങ്ങളിലെ പോലെ സമാധാനപരായി ഫലപ്രദമായി വിനിയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ല. പ്രതികരിക്കുന്നവര്‍ തന്നെ ആയുധത്തിന്റെ അപക്വ ഭാഷകള്‍ സംസാരിക്കുന്നവരും...സമൂഹത്തിന്റെ പ്രതിബിമ്പമാണ് ഭരണകൂടം...
നമൂസു പറഞ്ഞ ബോധവല്‍കരണം തന്നെ ഒരേയൊരു പരിഹാരം...അതിനു അക്ബര്‍ പറഞ്ഞ പോലുള്ള കച്ചവട വല്‍കൃത മാധ്യമങ്ങളെ ബഹിഷ്കരിച്ചു സമാന്തര ജനകീയ മാധ്യമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. വോട്ടറുടെ ജനതിപത്യപരമായ രീതിയിലുള്ള പ്രതികരണ ശേഷിയെ ഭയന്ന് ഭരണകൂടത്തിന്റെ സ്വഭാവ രൂപീകരണം നിശ്ചയിക്കപ്പെടുന്ന ഒരു നല്ല ഭാവിക്കു വേണ്ടി പ്രാര്‍ത്ഥിക്കാം...

ഐക്കരപ്പടിയന്‍ പറഞ്ഞു...

പ്രധാന കാര്യം പറഞ്ഞപ്പോള്‍ ആശംസിക്കാന്‍ മറന്നു പോയി. പഴയ കാല ദളിത് എഴുത്തുകളെ ഒര്മിപ്പിക്കുന്ന ശക്തമായ ഭാഷ ഈ കൃതിയെ വ്യതിരിക്തമാക്കുന്നു. ഏതു വിഷയവും അതിലെക്കിറഞ്ഞി ചെന്ന് എഴുതാനുള്ള അര്‍പ്പണ മനോഭാവം മറ്റു പോസ്റ്റുകളെ പോലെ ഇതിനെയും മികവുറ്റതാക്കുന്നു...എന്റെ അഭിവാദ്യം നേരുന്നു..!

Sidheek Thozhiyoor പറഞ്ഞു...

സമകാലീകമായൊരു നല്ല ചിന്ത, കാണാന്‍ വൈകിയതില്‍ ആത്മാര്‍ഥമായ ഖേദമുണ്ട്. ആശംസകള്‍ നാമൂസ്സ്‌ ..

MT Manaf പറഞ്ഞു...

അധികാരിവര്‍ഗ്ഗം അവകാശധ്വംസനങ്ങളുടെ ആള്‍രൂപങ്ങളായി മാറുകയും
കണ്ണ് പൊട്ടിയ മാധ്യമങ്ങള്‍ മൂക്ക് കൊണ്ട് വാര്‍ത്തകള്‍ വരക്കുകയും
ചെയ്യുമ്പോള്‍ നീതി എന്ന പദത്തിന് 'അ' കൊണ്ട് prefix ചേര്‍ക്കല്‍
അവര്‍ ധര്‍മ്മമായി കൊണ്ട് നടക്കുന്നു. സത്യത്തിന്‍റെ വിലാപം കേള്‍ക്കാന്‍ മനസ്സ് മരവിക്കാത്ത ചെറിയ കൂട്ടങ്ങളെങ്കിലും ഉണ്ടാവട്ടെ. അവരുയര്‍ത്തുന്ന തിരിവെട്ടം ഇരുട്ടിന്‍റെ ശക്തികളെ വല്ലാതെ അലോസരപ്പെടുത്തും; തീര്‍ച്ച!
ഈടുറ്റ ലേഖനം

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ശര്മിളക്കും സെന്നിനും ഷാഹിനക്കും ഒപ്പം മഅദനിയെ ചേര്‍ക്കാന്‍ മറന്നു പോവുന്നേടത്താണ് മറ്റൊരു വര്‍ഗീയതയുടെ ഭീകരതയുടെ മുഖം അനാവരണം ചെയ്യപ്പെടുന്നത്. നമ്മുടെ സാമുദായിക സംഘങ്ങള്‍ പോലും ഇവടെ മറ്റുള്ളവരോട് തുല്ല്യരാവാന്‍ മത്സരിക്കുന്നത് കാണുമ്പോള്‍ നാണം തോന്നാറുണ്ട്. ഭീകരതയുടെ നേരവകാശികളായി അസിമാനന്ദമാര്‍ ഉദയം കൊള്ളുമ്പോള്‍ മൌനത്തിന്റെ മുഖാവരണമണിഞ്ഞു തടവറക്കുള്ളിലെ നിരപരാധികളെ അപഹസിക്കുന്ന 'തീവ്രവാദ വിരുദ്ധ അധികപ്രസംഗികളുടെ' നേരെ മുഷ്ടി ചുരുത്താന്‍ ഈ പോസ്റ്റ്‌ പ്രചോദനമാവട്ടെ. പോസ്റ്റിനൊരു സെല്യൂട്ട്!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

മഅദനിയെ മാറ്റിനിര്‍ത്തിക്കൊണ്ട് ഈ വിഷയം പൂര്‍ണ്ണമാവുകയില്ല. അദ്ധേഹത്തിന്റെ ആശയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് തന്നെ, അദെഹത്തോട് കാട്ടുന്ന പൈശാചികമായ, വൃത്തികെട്ട ഭരണകൂട ഭീകരതക്കെതിരെ എന്ത്കൊണ്ട് നാം ശബ്ദിക്കാന്‍ മടിക്കുന്നു?
ഒരു പക്ഷെ നമ്മള്‍ വിശ്വസിക്കുന്ന സംഘടനയെ ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചത് കൊണ്ടാണോ?
അദ്ദേഹം ചെയ്ത തെറ്റിന് ഇങ്ങനെഒരു ശിക്ഷ പരിഹാരമാണോ? നാളെ നമ്മളും ഒരു 'ഇര' ആയിക്കൂടെന്നുണ്ടോ?
നമുക്ക് അനഭിമാതരായവര്‍ ഭരണകൂടഭീകരതക്ക് ഇരയാകുമ്പോള്‍ അതില്‍ സന്തോഷിച്ചു നിര്‍വൃതിയടയുന്നത് നീതിയാണോ?
അനീതി മഅദനിയോടും നരേന്ദ്രമോഡിയോടും തൊഗാഡിയയോടും അരുത് എന്ന് വാ തുറന്നു പറയാന്‍ നാം എന്തുകൊണ്ട് തയ്യാറാവുന്നില്ല?
'ഞങ്ങള്‍ ഭീകരവാദികള്‍ അല്ല' എന്ന സര്‍ട്ടിഫിക്കറ്റിനുവേണ്ടി മേലാളന്മാരുടെയും പാര്‍ട്ടികളുടെയും പിന്നാലെ കരഞ്ഞുകൊണ്ട് ഓടിനടക്കുന്ന ചില സമുദായനേതാകളെ കാണുമ്പോള്‍ അവജ്ഞ തോന്നുന്നു.

Ratheesh പറഞ്ഞു...

വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങള്‍ മാവോയിസ്റ്റുകളെ സ്തീകരിക്കുന്നത് നമ്മുടെ ജനാതിപത്യതിന്റെ കുറവും അവരുടെ മുന്നേറാനുള്ള ശ്രമവുമായി കാണാം ..
ബിനായക് സെന്നിനെ അറസ്റ്റു ചെയ്ത ഭരണകൂട ഭീകരതയെക്കള്‍ അപകടം .പൊതു സമൂഹം ഇതിനെതിരെ എന്തുകൊണ്ട്
പ്രതികരിക്കുന്നില്ല എന്നതാണ് .നമ്മുടെ അറുപതു വര്‍ഷത്തെ ജനാതിപത്ത്യ റിപ്പബ്ലിക്കിന്റെ വളര്‍ച്ചയെ കാണിക്കുന്നത്
കേരളത്തില്‍ പലര്‍ക്കും തന്റെ മതേതരത്വം തെളിയിക്കാന്‍ മദനിയെ വിമാര്ശിക്കെണ്ടാതായിട്ടുണ്ട്.
അകലെയുള്ള ഇറാക്കും ,പലസ്ത്തീനും വേണ്ടി കണ്ണീര്‍ പൊഴിക്കുംബോളും മദനി ഒരു ആലോസരമാകുന്നത് അതുകൊണ്ടാണ് ..
.........വളരെ ചുരുക്കി വലിയ കാര്യങ്ങള്‍ പറഞ്ഞ നാമൂസിനു അഭിനന്ദനങള്‍ ....

Kasim Sayed പറഞ്ഞു...

ആശംസകള്‍..

Pony Boy പറഞ്ഞു...

കേരളത്തിനു പുറത്ത് ഇന്ത്യ എന്നത് ഒരു പരിധിവരെ അഴിമതിയുടേയും അക്രമത്തിന്റേയും വർഗ്ഗീയവാദത്തിന്റേയും കൂത്തരങ്ങാണ്..പണവും സ്വാധീനവുമില്ലെങ്കിൽ ആർക്കും രക്ഷയില്ല...

ആന്ദ്രയിലും ആസാമിലും ബിഹാറിലും ഉള്ള നക്സൽ ഗ്രൂപ്പുകൾ യഥാർത്തത്തിൽ പാവപെട്ടവന്റെ ദീനരോദനത്തിന്റെ ചെറിയ ദ്രിഷ്ടാന്തം മാത്രമാണ്..ഒരു നേരം ഭക്ഷണം എന്ന മിനിമം ആവശ്യം പോലും അംഗീകരിക്കാത്ത ഭരണകൂട ഭീകരതയുടെ ആഫ്ടർ ഇഫക്ട്.

സര്‍ദാര്‍ പറഞ്ഞു...

ഇതിനൊരു മറുവാക്കെഴുതാന്‍ ഞാന്‍ അശക്തനാണ്..കാരണം ഇത്രത്തോളം ഗ്രാഹികമായ ഒരു വിഷയമാണിത്...ഇന്ന് തെറ്റെന്തെന്ന് നോക്കുന്നില്ലാ...ചെയ്തതാരെന്നാണ് നോക്കുന്നത്...ഭരണകൂടങ്ങള്‍പൊലും കണ്ണടക്കുകയാണിവിടെ...വീണ്ടും അരാചകത്തത്തിലേക്ക് നമ്മെ ഇവര്‍ വലിച്ചിഴക്കുകയാണ്...ശരികളെപൊലും തെറ്റുകളാക്കിമാറ്റുകയാണിന്ന് നമ്മുടെ സമൂഹം പൊലും..നാമൂസ്..നിന്റെ ഈ എഴുത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു.....

Jefu Jailaf പറഞ്ഞു...

അഭിനന്ദനങ്ങൾ നമൂസ്.. തൊട്ടതെല്ലാം പൊന്നാക്കുന്ന കൂട്ടുകാരാ തൂലിക ഇനിയും ചലിക്കട്ടെ.. കാലികമായ വിഷയം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു..

എന്‍.ബി.സുരേഷ് പറഞ്ഞു...

അസാഞ്ജ്, സെൻ, അരുന്ധതി, ഷാഹിന, മേധ, സി.ആർ, അങ്ങനെ എല്ലാ ബദൽ ശബ്ദങ്ങളെയും ഭരണകൂടങ്ങൾ ആഗോളവ്യാപകമായി വേട്ടയാടുന്നു. നമ്മളാകട്ടെ കുറ്റകരമായ മൌനം സുഖമായി തുടരുന്നു.

എണീക്കാൻ ധൃതിപ്പെടേണ്ട
സമയമുണ്ടല്ലോ വേണ്ടൂവോളം(കെ.ജി.ശങ്കരപ്പിള്ള)

Unknown പറഞ്ഞു...

താത്പര്യമുള്ള വിഷയത്തിലെ അഭിപ്രായം വായിക്കാന്‍ ഒന്നുകൂടി വന്ന വഴിക്ക് ഒരു ഒപ്പ് ഇട്ടേച്ച് പോകാംന്ന് വെച്ചു.

നികു കേച്ചേരി പറഞ്ഞു...

സുഹൃത്തേ, ഹിന്ദുത്വഭീകരതയും മദനിയുടെ ചെയ്തികളും ഞാനറിഞ്ഞത് ഈ പറയുന്ന മാധ്യമങ്ങളിലൂടെയാണ്‌,, നിങ്ങളോ????

ബിഗു പറഞ്ഞു...

100% യോജിക്കുന്നു. അര്‍ദ്ധസത്യങ്ങളാണ്‌ മാദ്ധ്യമങ്ങള്‍ പലപ്പോഴും നമ്മളെ അറിയിക്കുന്നത്

Noushad Vadakkel പറഞ്ഞു...

@ഇസ്മായില്‍ കുറുമ്പടി (തണല്‍)

മഅദനിയെ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത് തെറ്റായി എന്ന് പറയുവാന്‍ പ്രധാന കാരണം അദ്ധേഹത്തിന്റെ പ്രതിഷേധ മാര്‍ഗ്ഗം തെറ്റായിരുന്നു എന്നത് കൊണ്ടായിരുന്നു .കേരളത്തില്‍ വര്‍ഗ്ഗീയതയെ പ്രതി വര്‍ഗ്ഗീയത കൊണ്ട് നേരിടുവാന്‍ നേതൃത്വം കൊടുത്തത് മഅദനി ആയിരുന്നു . അന്ധമായ ലീഗ് വിരോധം മൂത്ത ജമാഅത്തെ ഇസ്ലാമി അതിനു വേണ്ട വെള്ളവും വളവും ചെയ്തു കൊടുത്തു . ഇതൊക്കെ ചരിത്ര യാതാര്ത്യങ്ങലാണ് . മഅദനിക്ക് മാനുഷിക നീതി ലഭിക്കണം എന്ന കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല .എന്നാല്‍ മഅദനിയെ എല്ലാവരും സ്നേഹിച്ചു കൊള്ളണം എന്ന് പറഞ്ഞാല്‍ അമ്ഗീകരിക്കുവാനാവില്ല .മഅദനി സ്നേഹികളായി ഇപ്പോള്‍ രംഗതുല്ലവരില്‍ പലരുടെയും ലക്‌ഷ്യം മഅദനി മോചിതനാവുക എന്നതൊന്നുമല്ല ..മറിച്ചു തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മൈലേജ് ഉണ്ടാക്കുക എന്നതാണ് . അത് കൊണ്ട് തന്നെയാണ് മുസ്ലിം ലീഗിനെതിരില്‍ സ്ഥിരം ക്ലീഷേകള്‍ ആരോപിക്കുന്നതും .

Noushad Vadakkel പറഞ്ഞു...

പത്തു വര്‍ഷത്തിലധികം മദനിയുടെ രാഷ്ട്രീയ നിലപാടുകളില്‍ മാനസിക പിന്തുണ നല്‍കിയ ഒരാള്‍ കൂടിയായിരുന്നു ഞാന്‍ എന്ന് കൂടി കൂട്ടി ചേര്‍ക്കുന്നു

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

കരുത്തുറ്റ നിരീക്ഷണം... ആശംസകൾ...

MOIDEEN ANGADIMUGAR പറഞ്ഞു...

വസ്തുനിഷ്ടമായ വിലയിരുത്തലുകളാണ് താങ്കളുടേത്.തീർച്ചയായും അഭിനന്ദനമർഹിക്കുന്നു താങ്കൾ.

sherif parapurath പറഞ്ഞു...

ഭരണകൂട ഭീകരത അതിന്റെ മൂര്‍ദ്ന്യാവസ്തയില്‍ എത്തിനില്‍കുന്ന ഈ സമയത് ജനാതിപത്ത്യത്തിന്റെ യതാര്‍ത്ത ശക്തി തിരിച്ചറിയുകയും അതിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക് മുന്തൂക്കം നല്‍കുകയുമാണു നാം ചെയ്യേണ്ടത്. തീര്‍ച്ചയായും വോട്ട് തന്നെയാണ്‍ ജനാതിപത്ത്യത്തിന്റെ പ്രതാന ആയുധം. അതു ഉപയോകിക്കേണ്ട രൂപത്തില്‍ ഉപയോകിച്ചാല്‍ എതിരാളി എത്ത്ര ശക്തനാണെങ്കിലും അടിച്ചിടാന്‍
പറ്റുമെന്നതിനു കാലം സാക്ഷി.

വളര്‍ന്നു വരുന്ന തലമുറയുടെ അരാഷ്റ്റ്രീയ ചിന്തകളും പ്രതികരണശേഷി ഇല്ലായ്മയും നമ്മെ ഭയപ്പെടുത്തേണ്ടതുണ്‍ട്. (വള്ളിക്കുന്നിന്റെ ക്കൊടതി വിധിയുമായി ബന്തപ്പെട്ട പൊസ്റ്റിന്റെ പ്രതികരണം വായിച്ചപ്പോള്‍ നമ്മളും ആ വഴിക്കല്ലെ പൊവുന്നത് എന്നു ചിന്തിച്ച് പോയി.)

മ അതനിയുടെ പഴയകാല പ്രവര്‍ത്തനങ്ങള്‍ വിമറ്ഷിക്കപ്പെടേണ്ടതു തന്നെയാണു. അതു യഥര്‍ത്തത്തില്‍ ഉപകരിച്ചത് ഫാഷിസ്റ്റ് ശക്ത്തികള്‍ക്കുതന്നെയാണു. അവരാണു അദ്ദേഹത്തിന്റെ കാസറ്റ് കൂട്തലായി ഉപയോകപ്പെടുത്തിയത്. ഇത്തരം കടലാസു പുലികള്‍ ഫാഷിസ്റ്റുകളുടെ തന്നെ സ്രിശ്ടിയാണെന്നും നാം തിരിച്ചറിയണം.

തീര്‍ച്ചയായും ഇപ്പോഴത്തെ ഭരണകൂട ബീകരതക്കെതിരായി പുതിയൊരു ജനാതിപത്ത്യ ശക്തി ഉയര്‍ന്നു വരേണ്ടതുണ്ട്. അതിനു ശക്തമായ ഇടപെടലിലൂടെ നിലവിലെ രാഷ്റ്റ്രീയ പാര്‍ട്ടികളിലെ ജീര്‍ണത ഇല്ലാതാക്കുകയാവും പുതിയ രാഷ്ടീയ പര്‍ട്ടി രൂപീകരിക്കുന്നതിനേക്കാള്‍ നന്നാവുക എന്നു തോന്നുന്നു.

കാലോചിതമായ പോസ്റ്റ്. ആശംസകള്‍

ജിപ്പൂസ് പറഞ്ഞു...

'അനീതിക്കെതിരെ ശബമുയര്‍ത്താതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്'.ഞാന്‍ ആദ്യായിട്ടാണിവിടെ.ഇത് ചില്ലിട്ട് വെക്കേണ്ട വരികള്‍ നാമൂസേ.പെരുത്തിഷ്ടായി.താങ്കള്‍ പറഞ്ഞ പോലെ റിപ്പബ്ലിക്കിന്‍റെ അറുപതാം തികവിലും ഭരണകൂട ഭീകരത ഫണം വിരിച്ചാടുകയാണ് രാജ്യത്ത്.ബിനായക് സെന്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.ഈ കാട്ടുനീതിക്കെതിരെ പ്രതിഷേധക്കുറിപ്പിറക്കാതിരിക്കാന്‍ മാത്രം സമൂഹമനസ്സാക്ഷി ഷണ്ഡീകരിക്കപ്പെട്ട് കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ചെറുകുറിപ്പുകളെങ്കിലും കാണുന്നത് മനസ്സിന് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്.അഭിനന്ദനങ്ങള്‍.

ഷാഹിനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പൊതുസമൂഹം ഒന്നിച്ചിറങ്ങിയെന്നതും ദല്‍ഹിയില്‍ വരെ പ്രകടനങ്ങള്‍ നടക്കുന്നുവെന്നതും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ.ഷാഹിനക്കെതിരായ സംഘപരിവാര ഗൂഢാലോചനക്കെതിരില്‍ ശബ്ദമുയര്‍ത്തിയ പലരും എന്തിന്‍റെ പേരിലാണോ ഷാഹിന പീഢിപ്പിക്കപ്പെടുന്നതെന്ന കാര്യം സൗകര്യപൂര്‍‌വ്വം വിസ്മരിച്ചുവെന്നത് ഇതിനിടയിലുള്ള രസകരമായൊരു കാഴ്ചയായിരുന്നു.

ഇത്തരം സംഭവങ്ങളില്‍ നമ്മില്‍ പലരുടേയും സമീപനങ്ങളിലെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന ഒരു സംഭവം കൂടെ സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ.ഏതാണ്ട് ഷാഹിനാകേസ് നടക്കുന്ന അതേ സമയം തന്നെയായിരുന്നു നമ്മുടെയൊക്കെ മൂക്കിനു താഴെ പ്രബുദ്ധകേരളത്തില്‍ മറ്റൊരു പോലീസ്-ഭരണകൂട ഭീകരത കൂടെ അരങ്ങേറിയത്.അഡ്വ: എന്‍.എം സിദ്ധീഖ് എന്ന പൊതുപ്രവര്‍ത്തകനെതിരെ വൈരാഗ്യബുദ്ധിയോടെ കൊടിയേരിപ്പോലീസ് രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകളാണ് ചാര്‍ജ് ചെയ്തത്.അമ്പതിലധികം ദിവസങ്ങളാണ് ജാമ്യംലഭിക്കാതെ അദ്ധേഹത്തിന് ജയിലില്‍ കിടക്കേണ്ടി വന്നത്.ഈ നീതിനിഷേധത്തിനെതിരെ ഒരു പട്ടി പോലും കുരക്കാനുണ്ടായിരുന്നില്ലെന്നതാണ് ഒരു ദുഖസത്യം.

'ദലിത് തീവ്രവാദമെന്ന് മാധ്യമങ്ങള്‍ ആഘോഷിച്ച വര്‍ക്കലയിലെ കൊലപാതകം പോലിസ് കഥയാണെന്ന് പറയാന്‍ ചങ്കുറ്റം കാട്ടിയ രാജ്യത്തെ ഏകപത്രവും തെഹല്‍ക്ക മാത്രമാണ്'.തെഹല്‍ക്ക മാത്രമല്ലെന്നാണ് എന്‍റെ അറിവ്.നന്നായി എഴുതിയിരിക്കുന്നു നാമൂസ്.ഇനിയും വരാം.

ഇത്രയും എഴുതിക്കഴിഞ്ഞാണ് കമന്‍റുകള്‍ വായിച്ചത്.സോ ഇതൂടെ ചേര്‍ക്കുന്നു.മതേതരക്ലബ്ബില്‍ കടന്ന് കൂടണമെങ്കില്‍ മ‌അദനിയെ പൊതുജനമദ്ധ്യത്തില്‍ ഇട്ടൊന്ന് അലക്കണമെന്നാണല്ലോ പ്രമാണം.അതിനി മ‌അദ്നി ഇല്ലായിരുന്നെങ്കില്‍ വല്ല ആരിഫലിയോ 'സുന്നിടൈഗര്‍ ഫെയിം' കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരോ ഒക്കെ ആകുമായിരുന്നു ചിലര്‍ക്ക്.ലേഖകന്‍ ഇവിടെ മ‌അദനിയുടെ പോരിശ പാടുകയോ മ‌അദനി മൗലൂദ് ചൊല്ലുകയോ ആയിരുന്നില്ലെന്ന് തിരിച്ചറിയാന്‍ 'തിളച്ച് പതയുന്ന' മതേതരത്വം ഒന്നാറിയിട്ട് പോസ്റ്റ് ഒന്നൂടെ വായിച്ചാല്‍ മതിയാകും.

'രാജ്യം അവളുടെ തന്നെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയോ' എന്ന് സുപ്രീം കോടതി പോലും അഭിപ്രായപ്പെടുന്ന അവസ്ഥയിലേക്ക് ഭരണകൂട ഭീകരത വളര്‍ന്നിരിക്കുന്നു.ഇതാണ് പോസ്റ്റിലെ വിഷയമെന്നിരിക്കെ കേവലം ചില വാക്കുകളില്‍ തൂങ്ങി അനാവശ്യ ചര്‍ച്ചയിലേക്ക് വിഷയത്തെ വഴിതിരിച്ച് വിടുന്നതിനു അസാമാന്യമായ 'ഔചിത്യബോധം' തന്നെ വേണം.

Sameer Thikkodi പറഞ്ഞു...

" കണ്ടതുപറഞ്ഞാല്‍ ഭീകരവാദവും രാജ്യദ്രോഹവുമായി വ്യാഖ്യാനിക്കുന്നത് ജനതയുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കലാണ്. "

ഇത് തന്നെയാണ് ഇവിടുത്തെ പ്രശ്നം ... പറയുന്നത് അദ്വാനിയോ , അരുന്ധതീ റോയിയോ ഒക്കെ ആവുമ്പോള്‍ കൈവരുന്ന അര്‍ഥം മ'ദനിയോ മറ്റൊ പറയുമ്പോള്‍ സര്‍ക്കാരിനോ പോലീസിനോ മനസ്സിലാവാതതല്ല ... ഭരണ കൂടം ഭീകരം എന്നത് അതിന്റെ നല്ല വശങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ദഹിക്കാത്ത പോലെ തന്നെ ദുരിതമനുഭവിക്കുന്ന കോടികള്‍ക്ക് ഇങ്ങനെ ഒരു ഭരണം ഉണ്ടെന്നു പോലും തോന്നുന്നുണ്ടാവില്ല ....

പഴയ കാര്യങ്ങള്‍ ചികഞ്ഞു പോയി ഒരാളെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല . എങ്കിലും ഏതെങ്കിലും തരത്തില്‍ കേരള മുസ്ലിം ജന സാമാന്യത്തിനു തീവ്രവാദ സ്വഭാവം ഉണ്ടെന്നു പറഞ്ഞാല്‍ അംഗീകരിക്കാത്ത പോലെ നമ്മില്‍ ചിലര്‍ അതിനു വിത്ത് പാകി എന്നുള്ളത് സത്യമല്ലേ ?? തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഞാനടക്കമുള്ള കൌമാര (teenage ) പൊട്ടന്മാര്‍ ഇത്തരത്തില്‍ പെട്ട പ്രസംഗങ്ങളില്‍ ആകൃഷ്ടരായി പ്രതിരോധിക്കാന്‍ ഇറങ്ങിപ്പുരപപെടുമെങ്കില്‍ തെറ്റുകാര്‍ അതിനു വഴിമരുന്നിട്ടവര്‍ തന്നെയല്ലേ ...
ഒന്നിനെ മാത്രം പ്രൊജക്റ്റ്‌ ചെയ്തു പറയുകയല്ല ... ഒരു പരിധി വരെ നിലവിലെ മാധ്യമങ്ങള്‍ ഭരണ കൂടത്തിന്റെ കൂലി എഴുതുകാരാവുന്നു എന്നത് മറക്കുന്നില്ല .. സമരങ്ങളും പ്രതിഷേധങ്ങളും ഇല്ലാതെ ഒരു ഭൂമികയിലും മാറ്റം വന്നിട്ടുമില്ല ..
മേരാ ഭാരത്‌ മഹാന്‍ ... I am proud ഓഫ് മൈ country ...

Renjith പറഞ്ഞു...

തീര്‍ത്തും കാര്യാ മാത്ര പ്രസക്തമായ ലേഖനം വളരെ നന്നായിട്ടുണ്ട് . ഇറോമിന്റെ പോരാട്ടം വിജയിക്കട്ടെ.ഷാഹിനയുടെ കാര്യത്തില്‍ മറച്ചുവേക്കപ്പെടുന്ന യഥാര്‍ത്ഥ വിഷയം ( മദനിയുടെ ) താങ്കള്‍ തുറന്നു കാണിചിരിക്കുന്നു. ഷാഹിനയുടെ റിപ്പോര്‍ട്ട്‌ ശരിയാണെങ്കില്‍ മദനിയുടെ കുട്ടികള്‍ ഇന്നനുഭവിക്കുന്ന തീവ്ര വേദന ഞാനും പങ്കു വെക്കുന്നു. ഭരണക്കൂട ഭീകരത പത്തിവിടര്‍ത്തി നിന്നാടുമ്പോള്‍ സത്യം ഭൂരിപക്ഷമാക്കാന്‍ വലിയൊരു പ്രചരണം ആവശ്യമായി വരുന്നു. ജനാധിപത്യത്തിന്റെ മറ്റു നല്ല വശങ്ങളെ പോലെ ഒരു ചീത്ത വശം. ഭൂരിപക്ഷത്തിനു മനസ്സിലായില്ല, അല്ലെങ്കില്‍ സത്യം അവരില്‍ എത്തുന്നതിനു തടസ്സം സൃഷ്ടിച്ചാല്‍ ( നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുന്നത് ) ഭൂരിപക്ഷ വിധി കാട്ടു കള്ളന്മാര്‍ക്ക് അനുകൂലമാകും എന്ന നശിച്ചൊരു ശാപം ജനാധിപത്യതിനുണ്ട്. പലപ്പോഴും മാധ്യമ മുതലാളിമാര്‍ പോലും ഈ ചൂഷക ചങ്ങലയിലെ കണ്ണികലാനെന്നു നമ്മള്‍ തിരിച്ചറിയാറില്ല. ബിനായക് സെനിന്റെ
രാഷ്ട്രീയം എനിക്കറിയില്ല. എങ്കിലും ഏത് വ്യക്തിക്കും സ്വന്തം നിലപാടുകള്‍ വ്യക്തമാകാനുള്ള സ്വാതന്ത്ര്യം അമൂല്യമാണ്‌. ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തിനും ഞാന്‍ പിന്തുണ നല്‍കുന്നു. മാവോ കാര്യത്തിലും അവരുടെ രാഷ്ട്രീയ സങ്കല്പങ്ങള്‍ അറിയാതെ എങ്ങനെ പിന്തുണക്കും ? എങ്കിലും നാമൂസ് പറഞ്ഞ വികസന സങ്കല്‍പ്പത്തിന്റെ ചികിത്സ തന്നെയാണ് വേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രോഗത്തിന്റെ ശരിയായ ആ കാരണം കണ്ടെത്തുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.

hafeez പറഞ്ഞു...

ഭരണകൂട ഭീകരത അരങ്ങുതകര്‍ക്കുമ്പോള്‍ അതിനു ഓശാന പാടാന്‍ ചില മത-രാഷ്ട്രീയ സംഘടനകള്‍ മത്സരിക്കുന്നു. തങ്ങളുടെ സങ്കുചിത താത്പര്യങ്ങള്‍ സംരക്ഷിക്കലും ഭരണകൂടത്തിനു മുന്നില്‍ നല്ല പിള്ള ചമയലുമാണ് ലക്‌ഷ്യം. ഇത്തരം സംഘടനകള്‍ക്ക്‌ വലതുപക്ഷ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കുകയും ഗുഡ്‌ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മത്സരിക്കുകയും ചെയ്യുന്നു. ഇത് കെണിയാണ് എന്ന് മനസ്സിലാക്കാതെ അത് ആഘോഷമാക്കുന്നതില്‍ നിന്ന് എത്രയും വേഗം അവര്‍ പിന്തിരിയുന്നുവോ അത്രയും നല്ലത്.

റശീദ് പുന്നശ്ശേരി പറഞ്ഞു...

ജനാധിപത്യം "കൊടികുത്തി "
വാഴുന്നത്
നമുക്ക് കയ്യും കെട്ടി നോക്കി നില്‍ക്കാം

ശക്തമായ വരികള്‍ . നന്മകള്‍

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

എഴുത്തിലെ വിത്യസ്ഥകളാണ് നാമൂസിയന്‍ രചനകള്‍.
പലപ്പോഴും കൂടുതല്‍ വായന ആവിശ്യപ്പെടുന്നവ. വിശാലമായ കാഴ്ചപ്പാടും ചിന്തകളും നല്‍കുന്ന സൃഷ്ടികള്‍.
ഈ പ്രയാണം തുടരുക.
ആശംസകളോടെ.

Manoraj പറഞ്ഞു...

സത്യത്തില്‍ ഇവരെ പറ്റിയൊക്കെ അറിയാന്‍ കഴിഞ്ഞത് ഇപ്പോഴാണ്. വളരെ നല്ല എഴുത്ത്. ഇനിയും വരുവാന്‍ വേണ്ടത് ചെയ്തിട്ട് ഇപ്പോള്‍ പോകുന്നു.

നാമൂസ് പറഞ്ഞു...

എന്ത് കൊണ്ട് മഅദനി..?
ഞാന്‍, ഈ ലേഖനം എഴുതുമ്പോള്‍ 'മഅദനി' ഒരു നിരപരാധിയോ അപരാധിയോ ആണെന്ന വിധിപ്രഖ്യാപനം നടത്തിയിട്ടില്ലാ.. എന്നാല്‍, 'ഷാഹിന വിഷയം' ചര്‍ച്ച ചെയ്യുമ്പോള്‍ അതിനു കാരണമായ സംഭവത്തെ തിരസ്കരിച്ചു കൊണ്ട് 'ഷാഹിനക്ക്' പിന്തുണ പ്രഖ്യാപിക്കുന്നതിലെ അയുക്തിയെ സൂചിപ്പിച്ചുവെന്നു മാത്രം.
മദനി ഒരു ബിംബമാകുന്നത് രണ്ടു തരത്തിലാണ്. ഒന്ന്, ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന രക്ത സാക്ഷി. മറ്റൊരു തരത്തില്‍, അമേരിക്കന്‍ വേദത്തെ ഏറ്റു ചൊല്ലുന്ന സംഘു പരിവാര ജല്പനങ്ങള്‍ക്ക് വേഗത കൂട്ടുന്ന ഒരിന്ധനം. എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല രൂപകമാണ് മഅദനി. എന്നാല്‍, അതിനു ഓശാന പാടുന്ന മതേതര മുഖങ്ങളില്‍ കാണുന്ന നിസ്സംഗതയ്ക്ക് നിരുത്തരവാദപരമായ മൌനത്തിന് മാനസികാടിമത്വം എന്നൊരു പേരെ ഇണങ്ങൂ.... ഒരല്‍പം കൂടെ കടന്നു പറഞ്ഞാല്‍ 'ഷണ്ഡത്വം'.

{ഇവരെ ഉള്‍ക്കൊള്ളാനുള്ള വിശാലത ഈ മലയാള വാക്കിനുണ്ടോ ?"}

'ഷാഹിന' ചെയ്തത് ശരിയെങ്കില്‍ മദനിയോട് കാണിക്കുന്നത് തെറ്റാണ്.
ഇനി അവര്‍ ചെയ്തത് തെറ്റാണെന്ന് പറയുന്നതാണോ ശരി.. എങ്കില്‍, അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍ ഒക്കെയും നിയമപാലനത്തിന് എതിര്‍ നില്‍ക്കുന്നവരുമാണ്.
ഇതിനെ പറഞ്ഞു വെക്കാന്‍ വലിയ ബുദ്ധിവ്യയം ഒന്നും വേണ്ട കൂട്ടരേ...!!!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നല്ല നല്ല ഉദാഹരണങ്ങളീലൂടെ പോയി അതിലും നല്ലൊരു സന്ദേശം നൽകി സൂപ്പരാക്കിയ ഒരു പോസ്റ്റാണിത് കേട്ടൊ ഭായ്

വാല്യക്കാരന്‍.. പറഞ്ഞു...

ഇതൊന്നും പറയരുത്..
മനുഷ്യന്‍ വേറെ, അവകാശങ്ങള്‍ വേറെ.
അതാണ്‌ ഞങ്ങളുടെ നീതി..

ആട്ടെ ഇവരൊക്കെ യാര്??

..ഭരണകൂടം

Basheer Vallikkunnu പറഞ്ഞു...

പ്രിയ നാമൂസ്.. ശ്രദ്ധേയമായ ലേഖനം. ശക്തമായ ശൈലി.

Afsal Konikkal പറഞ്ഞു...

ithokke deshavirudhamanu pedikkanam http://konikal.blogspot.com/2011/08/blog-post_24.html

Vishnu N V പറഞ്ഞു...

അനീതിക്കെതിരെ ശബമുയര്‍ത്താതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്.എങ്കിലും ഏത് വ്യക്തിക്കും സ്വന്തം നിലപാടുകള്‍ വ്യക്തമാകാനുള്ള സ്വാതന്ത്ര്യം അമൂല്യമാണ്‌ - ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 ഇത് ഉറപ്പു നല്‍കുന്നു

Dulkar salman പറഞ്ഞു...

മദനി എ ബന്ധപെടുത്തി ഭീകരവാദം, തീവ്രവാദം എന്നെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍, അദ്ദേഹം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ നാം മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ നാം മനപ്പുര്‍വ്വം വിട്ടുകളയുന്നു.അല്ലെങ്കില്‍ വിവാദങ്ങളുടെ കുത്തൊഴുക്കില്‍ അദ്ദേഹത്തിന് തന്നെ അത് ഉച്ചത്തില്‍ പറയാന്‍ കഴിയുന്നില്ല. അദേഹത്തിന്റെ എതിരാളികളും ആഗ്രഹിക്കുന്നത് അത് തന്നയാണ് , മഅദനിയെ നിരന്തരമായി വേട്ടയാടുന്നത് പലരും കരുതുന്നത് പോലെ കേവലം മുസ്ലിം വിരോധത്തിന്റെ പേരിലല്ല. അതിലുപരി മഅദനി വേട്ടയിലൂടെ ശത്രു പക്ഷം ലക്‌ഷ്യം വെക്കുന്നത് കേരളീയ സമൂഹത്തിനു മുന്നില്‍ അദ്ദേഹം അവതരിപ്പിച്ച വിപ്ലവകരമായ ഒരു മുദ്രാവാക്യം അതായത് ദളിത്‌-മുസ്ലിം പിന്നോക്ക ഐക്യനിര എന്നാ ആശയം എന്നെന്നേക്കുമായി കുഴിച്ചു മൂടുക എന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms