2012, ഫെബ്രു 5

ഈന്തപ്പനയില്‍ നാളികേരം തേടുമ്പോള്‍

"ദുരന്തമുഖത്ത് നിന്നും 'വിലാപ കാവ്യങ്ങള്‍' മാത്രമല്ല പിറവി കൊള്ളേണ്ടത്‌. ശക്തമായ 'ഉയിര്‍പ്പ് ഘോഷങ്ങള്‍' കൂടെയാണ്. പിന്നീടോര്‍ത്തു ആശ്ചര്യം കൂറുകയല്ല ആവേശം കൊള്ളുകയാണ് വായനയില്‍ ഉറപ്പ് വരുത്തേണ്ടത്".

ലോകത്തെ ഓരോ സൃഷ്ടികളും അതാതു വ്യക്തികളുടെ ഉറക്കെയുള്ള ചിന്തകളാണ്. ആവിഷ്കാര രൂപങ്ങള്‍ അതെന്ത്തന്നെയുമാകട്ടെ അവയുടെ ഉത്തമ താത്പര്യമെന്നത് ഇത്തരം ഉറക്കെപ്പറച്ചിലുകള്‍ തന്നെയാണ്. പരിസര വായനയില്‍ കാണപ്പെടുന്ന ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം അവയെ സ്വാധീനിക്കുകയും അവയിലുള്‍ചേര്‍ന്നിരിക്കുകയും ചെയ്യും. അത്തരം ഇഷ്ടാനിഷ്ടങ്ങളുടെ അനുപാതത്തില്‍ ആവിഷ്കരിക്കുന്ന സൃഷ്ടി രൂപങ്ങളിലൂടെയാണ് കാലംപോകെ 'ലോക'ങ്ങളെ വായിക്കുന്നതും വിലയിരുത്തപ്പെടുന്നതും. അഥവാ, എഴുത്തുകാര്‍ കാലങ്ങളെ അടയാളപ്പെടുത്തുന്നുവെന്നാണ്.

ഈയൊരു തലത്തില്‍ നിന്നുകൊണ്ട് പ്രവാസികളായ മലയാലാളികള്‍ എഴുതുന്നവയില്‍ 'ഈന്തപ്പനയില്‍ നാളികേരം കാണുന്ന' ഏര്‍പ്പാട് മാത്രമായി ചുരുങ്ങുമ്പോള്‍, അത് കേവലമൊരു 'പായാരം പറച്ചില്‍' മാത്രമാവുകയാണ് എന്നോര്‍ക്കുന്നത് നന്നെന്നു തോന്നുന്നു.
എന്തുകൊണ്ട്, പ്രവാസ ലോകത്ത് തന്റെ തൊഴിലിടങ്ങളില്‍ കാണുന്ന വ്യത്യസ്ത സംസ്കാരങ്ങളും ജീവിതരീതികളുമുള്ള ആയിരങ്ങളെ രചനകളിലൂടെ പകര്‍ത്തി തന്റെ ഭാഷയായ മലയാളത്തിന് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നില്ല. പതിറ്റാണ്ടുകള്‍ പിന്നിട്ട പ്രവാസത്തിലും 'തെങ്ങും കമുകും വയലും പുഴയും ഇടവഴിയും പൂച്ചയും കാലിയും' മാത്രം വിഷയമാകുന്നു. ഈയൊരു കുറ്റിയില്‍ തിരിയുന്ന രചനകള്‍ മാത്രമുണ്ടാകുന്നു. നീണ്ട വര്‍ഷങ്ങളുടെ പ്രവാസാനുഭവങ്ങളില്‍ നിന്നും പരിചയപ്പെട്ട ഒരൊറ്റ സാംസ്കാരിക സാമൂഹ്യ പ്രത്യേകതകളെപ്പോലും കാര്യമായി സമീപിക്കാത്ത ഇക്കരയിലെ മലയാളി എഴുത്തുകാര്‍ പിന്നെങ്ങനെയാണ് കാലങ്ങളെ അടയാളപ്പെടുത്തുക..?

പ്രവാസം അതിന്റെ സൂക്ഷമാര്‍ത്ഥത്തില്‍ സ്വന്തം ഗ്രാമത്തില്‍ താമസിക്കുന്നവരെയും പ്രവാസിയെന്നു വിളിക്കുന്നുവെന്നതാണ് സത്യം. കാരണം, നാം ജനിച്ചു വളര്‍ന്ന നാടോ പരിസരമോ അല്ല ഇന്നു നമുക്കനുഭവപ്പെടുന്നത്. അതത്രയും നമ്മുടെ ഓര്‍മ്മകളില്‍ മാത്രമാണ് കാണാനാകുന്നത്. അങ്ങനെ ഓര്‍മ്മകളില്‍ മാത്രം നാട്ടിലാവുകയും ജീവിതമെപ്പോഴും പ്രവാസത്തിലായിരിക്കയും ചെയ്യുമ്പോള്‍ നാട്ടിലുള്ളവരും നാടിന് പുറത്തുള്ളവരും ഒരുപോലെ പ്രവാസത്തിലാണെന്നത് കൌതുകമുണര്‍ത്തുന്ന ഒരുകാര്യമാണ് . അതെ, ഈയൊരര്‍ത്ഥത്തില്‍ ലോകത്തെ എല്ലാവരും പ്രവാസികളാണ്. !

അപ്പോള്‍ പ്രവാസത്തില്‍ നിന്നും സ്വദേശത്തേക്കുള്ള മടക്കമെന്നത് ഓര്‍മ്മകളിലൂടെയാണ് സാധ്യമാകുന്നത്. ആ ഓര്‍മ്മകളിലെ ജീവിതം വര്‍ത്തമാനത്തില്‍ 'നഷ്ടവും വിരഹവും വ്യഥ'യുമായി മുളക്കുന്നു. അത് ചിന്തകളെയും കാഴചകളെയുമെല്ലാം ആകുലതയോടെ സമീപിക്കുകയും നഷ്ടം നഷ്ടമെന്നു പേര്‍ത്തും പേര്‍ത്തും വിലപിക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരമായി കേരളീയ പ്രവാസ സമൂഹം ചെയ്യുന്നത് എത്തിപ്പെടുന്നിടത്തൊരു കേരളം സൃഷ്ടിക്കുന്നുവെന്നതാണ്. പലപ്പോഴും, ഇത്തരം കൂടിച്ചേരലുകള്‍ താന്താങ്ങളുടെ ഹൃദയവേദനകളെ അത്ര ചെറുതല്ലാത്ത രീതിയില്‍ ശമിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍, അപ്പോഴും നഷ്ടത്തെ ചൊല്ലിയുള്ള പതംപറച്ചിലുകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. തത്ഫലം മനസ്സും ശരീരവും കൂടുതല്‍ ആതുരമാകുന്നുവെന്നതാണ് വസ്തുത. ഈയൊരാതുരത അവരുടെ മൊത്തം ജീവിതത്തെയുമാണ് ബാധിക്കുന്നത്. ചിന്തയിലും ആലോചനയിലുംവരെ അത് സാരമായ പങ്കുവഹിക്കുന്നു. ഇവിടംമുതലാണ്‌ ആരോഗ്യമില്ലാത്ത, ഒന്നിനെയും സൃഷ്ടിക്കാനാവാത്ത വിധം നിഷ്ക്രിയരും നിസ്സഹായരുമായി പ്രവാസലോകം പരിമിതപ്പെടുന്നത്. ഈ പരിമിതപ്പെടലുകളില്‍ നിന്നുമുള്ള മോചനം സാധ്യമാകാതെ പ്രവാസത്തിനു യാതൊരു പ്രത്യുത്പാദനവും പുനര്‍നിര്‍മ്മാണവും വാഗ്ദാനം ചെയ്യാനൊക്കില്ല തന്നെ.

അവശ്യം വേണ്ടുന്നത്, അതാതു ഇടങ്ങളുമായി സാദ്ധ്യമായ തലത്തില്‍ താദാത്മ്യം പ്രാപിക്കുക എന്നതാണ്. മറ്റൊരര്‍ത്ഥത്തില്‍ സ്വത്വബോധമുണ്ടാകുന്നതോടൊപ്പം നാഗരികതകളുടെ നിലനില്‍പ്പ് തന്നെയുമായ 'കൊടുക്കല്‍ വാങ്ങലുകളെ' പരിചയപ്പെടാനും അതിനെ സ്വീകരിക്കുവാനും തയ്യാറാവണം. ഇത്തരം കൊള്ളക്കൊടുക്കലുകളുടെ വ്യവഹാരങ്ങള്‍ അടയാളപ്പെടുത്തുന്ന ആവിഷ്കാരങ്ങളില്‍ കൃത്യമായി ഇടപെടുകയും വേണം. ' പ്രവാസി കൂട്ടങ്ങളുടെ' താത്പര്യം ഇവ്വിധം വിശാലവും സക്രിയവും ആവേണ്ടതുണ്ട്‌. ഒരുപക്ഷെ, ഈ ഇടപെടലുകളെയാണ് 'കാലങ്ങളെ അടയാളപ്പെടുത്തുക' എന്നതിന്റെ വിവക്ഷയായി ചൊല്ലുന്നത്.

ഇന്ന്‌ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന 'മുല്ലപ്പൂ വിപ്ലവം' പോലും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നാം മനസ്സിലാക്കുകയോ അവതരിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഒരു പ്രത്യേക ഘട്ടത്തില്‍ സംഭവിച്ചുപോയ ഒരു മുന്നേറ്റമല്ല അതെന്നും കാലങ്ങളോളമായുള്ള അസംതൃപ്തിയും അസമത്വവുമാണ് സര്‍വ്വാത്മനാ ഒരു പോരാട്ടത്തിലേക്ക് ആ ജനതയെ നയിച്ചതെന്നും മറ്റെല്ലാ സമരങ്ങളുടെയും കാരണങ്ങളെന്ന കണക്കിന് ഇത് സ്വഭാവികമെന്നുമാണ് നാം മനസ്സിലാക്കി വെച്ചിട്ടുള്ളത്‌. എന്നാല്‍, അതിനും അപ്പുറത്തേക്ക് ചില ചിന്തകള്‍ക്ക് നിര്‍ബന്ധിക്കുന്ന ഒന്നാണ് നാം വല്ലാതെ മേനി പറയുന്ന മുല്ലപ്പൂ വിപ്ലവം.!

ഏതാണ്ട് ഇതേ സാഹചര്യങ്ങളിലൂടെ തന്നെയാണ് നമ്മുടെ രാജ്യവും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളും കാലങ്ങളായി ഭരണകൂടങ്ങളുടെ അതിശക്തമായ വിവേചന ഭീകരതയുടെ ഇരകളായിട്ടാണ് കഴിഞ്ഞുകൂടുന്നത്. എന്നിട്ടും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഈ ഭരണകൂട ഭീകരതക്കെതിരില്‍ കാര്യമായ പ്രതികരണങ്ങള്‍ ഇനിയും ഉണ്ടായി തുടങ്ങിയിട്ടില്ല. എന്തായിരിക്കും കാരണം..? ഒരുപാട് രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും നേതാക്കന്മാരും ബുദ്ധിജീവികളുമെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ജനതയില്‍നിന്നും ശക്തമായൊരു മുദ്രാവാക്യം പോലും ഉണ്ടാകുന്നില്ലായെങ്കില്‍ നാം അന്വേഷിക്കേണ്ടതുണ്ട്. അതായത്, വേണ്ടത്ര രാഷ്ട്രീയവിദ്യാഭ്യാസം കിട്ടിയിട്ടില്ലാത്ത ഒരു സമൂഹത്തിന്റെ {അറബ് ലോകത്തെ} സ്വാതന്ത്ര്യാഭിവാജ്ഞയും പ്രബുദ്ധമെന്നുത്ഘോഷിക്കുന്ന നമ്മുടെ ജനാധിപത്യത്തിലെ ജനതയുടെ മാനസികാടിമത്വവും 'മുല്ലപ്പൂ വിപ്ലവം' കൊണ്ടാടപ്പെടുന്ന സമയത്ത് സജീവ ചര്‍ച്ചയില്‍ ഉണ്ടായിരിക്കേണ്ട ഒരു വലിയ ആലോചനാ വിഷയമാണ്.

പൂര്‍വ്വ കാലത്തെയപേക്ഷിച്ച് ഇന്ന് ലോകത്ത് നടക്കുന്നത് സാംസ്കാരികാധിനിവേശമാണ്. ബ്രിട്ടനില്‍ നിന്നും സാമ്രാജ്യത്വം അമേരിക്കയിലേക്ക് എത്തപ്പെടുമ്പോള്‍ അതാത് നാടിന്റെ ബോധത്തെ കൂടെ കെടുത്തിക്കൊണ്ടാണ് അവര്‍ അധീശത്വം സ്ഥാപിക്കുന്നത്. ഈ ബോധ നിര്‍മ്മിതിക്കുപയോഗിക്കുന്ന വിഭവങ്ങള്‍പോലും എന്തെന്ന് തിരിച്ചറിയാന്‍ പറ്റാത്ത പരുവത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നതാണ് വസ്തുത. ഈയൊരു സാഹചര്യത്തില്‍ ജനത ശരിയായ ബോധം നേടുകയെന്നത് അതിജീവനത്തിന്റെ ഭാഗം കൂടെയാവുകയാണ്. ഓരോ ജനതയേയും അവരുടെ ജീവിത രീതികളെയും അവിടത്തെ തൊഴില്‍പരവും വിശ്വാസപരവും രാഷ്ട്രീയവുമായ കാര്യങ്ങളെ പരിചയപ്പെടുകയും നേരാംവണ്ണം മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ ബോധം നേടാന്‍ സാധിക്കുക. ഇങ്ങനെ ബോധം നേടുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്നതിലൂടെയാണ് ജനതയുടെ മാനസികാടിമത്തം മാറുന്നതും അവര്‍ സ്വാതന്ത്ര്യകാംക്ഷികളും അവകാശബോധമുള്ളവരുമായി വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നത്. ഇതിന് ഓരോ പ്രദേശത്തിന്റെയുമെന്ന കണക്കിന് ചരിത്രങ്ങള്‍ ആഖ്യാനിക്കേണ്ടതുണ്ട്. അതുവഴി ഒരു പുതിയ സമരമുഖം രൂപപ്പെട്ടുവരികയാണ് ചെയ്യുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് നാവും നാരായവും കൈകാര്യം ചെയ്യുന്നവരുടെ ധര്‍മ്മമാണ്.

ഈ സാഹചര്യത്തിലാണ് അറേബ്യന്‍ സാഹിത്യത്തിലെ പ്രതിഭകള്‍ ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും സന്ദര്‍ശനം നടത്തുകയും അവിടങ്ങളില്‍ താമസിച്ച് അതാതു പ്രദേശത്തിന്റെ സാംസ്കാരിക ഞരമ്പുകളിലൂടെ വലിഞ്ഞു കയറുന്നതും അതാതിന്റെ ചൂടറിയുന്നതും അവരുടെ ഭാഷയിലേക്കവ പകര്‍ത്താന്‍ ശ്രമിക്കുന്നതും നാമറിയുന്നത്. എന്നാല്‍, ഇവ്വിധമൊന്നും ക്ലേശങ്ങളില്ലാതെ കൈകാര്യം ചെയ്യപ്പെടാവുന്ന ഒന്നാണ് നാം {പ്രവാസം} ജീവിക്കുന്ന വര്‍ത്തമാന കാലത്തെ ഒന്ന് വായിക്കാനെങ്കിലും മിനക്കെടുകയെന്നത്. വര്‍ത്തമാനത്തെ വായിക്കുമ്പോള്‍ കാഴ്ച കൂടുതല്‍ വിശാലമാക്കേണ്ടതുണ്ട്. അപ്പോള്‍ മേല്‍ചൊന്ന ആകുലതകളില്‍ നിന്നും സ്വാഭാവികമായ മോചനം സാദ്ധ്യമാവുകയും ചെയ്യും.

ഈ സ്വാതന്ത്ര്യം നമ്മിലേക്ക് പുതുമണങ്ങളും പുതുരുചികളും അനുഭവിപ്പിക്കും. നമുക്കൊപ്പം ജീവിക്കുന്ന വ്യത്യസ്ത 'സാമൂഹിക സാംസ്കാരിക രാഷ്ട്രീയ' സാഹചര്യങ്ങളിലെ ജനങ്ങളെ, അവരുള്‍ക്കൊള്ളുന്ന 'നാഗരികതകളെ' പരിചയപ്പെട്ടും കൃത്യമായും 'കണ്ടും കേട്ടും വായിച്ചു'മാണ് പുതിയ 'മണങ്ങളും രുചികളും' അനുഭവിക്കാനും ആസ്വദിക്കാനുമാകൂ എന്നതാണ് ഒരു വലിയ സത്യം. ഇവിടെ 'കണ്ണും കാതും നാവും ശബ്ദവും' 'കൊടുക്കുകയും വാങ്ങുകയും' ചെയ്യുന്നുവെന്നത് പുതിയൊരു 'വ്യവഹാര തലം' കൂടെ കാണിക്കുന്നു. ഇവ്വിധം ഉള്ചെര്‍ന്നുള്ള, അഥവാ 'താങ്ങിയും തൂങ്ങിയുമുള്ള' നില്പ്പിലാണ് മനുഷ്യ സംസ്കാരത്തിന്റെ നിലനില്പും വികാസവുമെന്നു പറയുന്നത്. ഇവയെ സ്വന്തം ജനതയിലേക്ക്‌ എത്തിക്കാനുള്ള ചുമതല കൂടെ ഏറ്റെടുക്കുന്നതിലൂടെ അയാളൊരു ചരിത്ര നിര്‍മ്മിതിയുടെ ഭാഗമാവുകയുമാണ്. ഈ ദൌത്യമാണ് പ്രവാസ കൂട്ടങ്ങളും എഴുത്തിടങ്ങളിലെ പ്രവാസി സമൂഹവും ഏറ്റെടുക്കേണ്ടത്.

95 comments:

നാമൂസ് പറഞ്ഞു...

ഗൃഹാതുരത്വത്തിന്‍റെ അതിഭാവുകത്വത്തില്‍ നിന്നും പ്രവാസി മലയാള അക്ഷരങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്. പ്രവാസലോകത്ത്‌ ജീവിക്കുന്ന, എഴുത്തിടങ്ങളില്‍ ഇടപെടുന്ന ആളുകളുടെ ആലോചനകള്‍ ആ വഴിയില്‍ക്കൂടെയും സഞ്ചരിക്കട്ടെ..

നൗഷാദ് അകമ്പാടം പറഞ്ഞു...

ഈന്തപ്പനയില്‍ നിന്നും ആദ്യത്തെ നാളികേരം ഞാനിട്ടിട്ടുണ്ട്..
പൊട്ടിക്കാന്‍..
ഇനി കുത്തിയിരുന്ന് വായിക്കട്ടെ..
വിശദമായി എന്നിട്ട് കമന്റാം..
ആശംസകള്‍ !!

Sameer Thikkodi പറഞ്ഞു...

നാമൂസ്.. താങ്കൾ പറഞ്ഞതൊക്കെ നാം ആലോചിക്കേണ്ടതും ശ്രമിക്കേണ്ടതും ചെയ്യേണ്ടതും ഒക്കെ തന്നെ... പ്രവാസികൾ പ്രത്യേകിച്ച് ഗൾഫ് മേഘലയിൽ അവരുടെ അസ്ഥിത്വം എങ്ങിനെ നോക്കിയാലും 99% ഇവിടുത്തെ പ്രാദേശിക വിഭാഗങ്ങളിൽ നിന്ന് അകറ്റി നിർത്തപ്പെടുകയോ അകന്നു നില്ക്കുകയോ ചെയ്യുന്നവരാണു / ചെയ്യപ്പെട്ടവരാകുന്നു..

തീർച്ചയായും ഈന്തപ്പനകളിൽ നിന്ന് തേങ്ങ പറിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ഒരു ഇൾനീർ എങ്കിലും നമുക്ക് സംഘടിപ്പിക്കണം.. അതിനു സാധിക്കണം... പക്ഷേ ......

Renjith പറഞ്ഞു...

പതിവ് വാചകങ്ങള്‍ മാറ്റി നിര്‍ത്തി പറയാം, നമ്മള്‍ ഈ വിഷയം ആവശ്യം ചര്‍ച്ച ചെയ്യപെടെണ്ടാതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു...അത്ര ഗൗരവമുള്ള ഒരു വായന നീ നടത്തിയിരിക്കുന്നു, നാമൂസ്‌....,..അതിനു അഭിനന്ദനങ്ങള്‍...,..പ്രവാസം എന്നതിന് ഇന്നോളം ആരും നല്‍കാത്ത അര്‍ഥം, (യഥാര്‍ഥ അര്‍ഥം എന്ന് ഞാന്‍ കരുതുന്നു) നീ വിളിച്ചു പറയുന്നു..സത്യം...എല്ലാ ഗൃഹാതുരതയും പ്രവാസം ആണെങ്കില്‍ നമ്മള്‍ എവിടെയായാലും , നാട്ടിലായാലും പ്രവാസത്തില്‍ തന്നെ....!!!! എത്ര ലളിതമായി അത് നീ തുറന്നു കാണിക്കുന്നൂ....അതെ പ്രവാസികളുടെത് പായാരം പറച്ചില്‍ മാത്രം ആകരുത്, അത് അടയാലപെടുതലുകളും സമൂഹത്തിന്റെ തന്നെ അല്ല നമ്മുടെ തന്നെ പുനസൃഷ്ടി കൂടി ആകണം എന്ന് ഞാനും കരുതുന്നു....മുല്ലപ്പൂ വിപ്ലവവും മായി അധിനിവേശത്തിന്റെ സാമൂഹ്യ വശം ഒന്ന് കൂടി വായിക്കട്ടെ കാരണം അല്‍പ്പം വിയോജനമുണ്ട്..പക്ഷെ ഏറെ നന്ദി ഈ തോട്ടുനര്തലിനു...ഇത് പ്രൌഡ്മായിരിക്കുന്നു...നമൂസ്‌ അത് കൊണ്ട് തന്നെ ഒരു രണ്ടാം വായനക്കായി ഉടന്‍ വരും....:):)

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

ഇവിടെ യോജിപ്പിനേക്കാള്‍ എനിക്ക് പറയാനുള്ളത്‌ വിയോജിപ്പുകള്‍ ആണെന്ന് തോന്നുന്നു .അത് കൊണ്ട് രണ്ടു മൂന്നാവര്‍ത്തി വായിച്ചതിനു ശേഷം വിശദമായി പ്രതികരിക്കാം

സര്‍ദാര്‍ പറഞ്ഞു...

എല്ലാം നമ്മുടെ കാഴ്ചപ്പാടുകളാണ്...എഴുതുന്നത് നമ്മുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ്...അവ വായനക്കാര്‍ക്ക് ഈത്തപ്പഴമായോ നാളികേരമായോ എടുക്കാം...നല്ല കാഴച നാമൂസ്...

Unknown പറഞ്ഞു...

നല്ല എഴുത്ത്
നമ്മുടെ പ്രവാസസാഹിത്യം ദുബൈ കത്തുപാട്ടുകളിലൂടെ അറബിപൊന്നിലൂടെ ആടുജീവിതത്തിലെത്തി മുന്നോട്ട് പോകുന്നു. മനുഷ്യന്റെ അന്തർലീനമായ വികാരം സ്വന്തം കരപറ്റുക എന്നുള്ളതിൽ നിന്നാണെന്ന് തോന്നുന്നു, പ്രവാസികൾ അധികവും ചുറ്റുപടുകളെ മറന്ന് തെങ്ങും കവുങ്ങും പിന്നെ അതിനു ചുറ്റും കറങ്ങുന്നത്

ഇന്ത്യൻ ജനാധിപത്യം അത് സ്വയം ഒരു പ്രഷർ വാൾവ് ആയി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു അറബ് വസന്തം പോലെ ഒന്ന് സമീപ ഭാവിയിൽ ഉണ്ടാകുമെന്നു കരുതുക വയ്യ. അത് നമ്മുടെ ഗുണപരമായ ഒന്നാണെന്നു നമ്മുടെ അയൽ രാജ്യങ്ങളുടെ ഗതി നിരീക്ഷിച്ചാൽ മനസ്സിലാകും.

അമേരിക്കൻ സാംരാജ്യത്വം ബ്രിട്ടീഷ സാമ്രാജ്യത്തിന്റെ പതനത്തിൽ നിന്നാണ് തന്ത്രങ്ങൾ മെനഞ്ഞത്. അതുകൊണ്ട് മനുഷ്യന്റെ സ്വത്വം ആണ് ആദ്യം അധീനപ്പെടുത്തേണ്ടതെന്നും അതിലൂടെ അധികരത്തിന്റെ സാമ്രാജ്യത്വത്തെ വിപുലപ്പെടുത്താം എന്ന് അവർ പഠിച്ചു

Unknown പറഞ്ഞു...

മുല്ലപ്പൂ വിപ്ലവത്തിന്റെ ഗതി അത്ര ശുഭകരമാണോ എന്നത് ഇനിയും വിലയിരുത്തേണ്ടിയിരിക്കുന്നു. ബ്രദർ ഹൂഡും, ഗനൂഷിയും ഒക്കെ അത് പൂർണ്ണ ജനാധിപത്യസ്വഭാവമാകും എന്നു പറയുന്നുണ്ടെങ്കിലും അതിന്റെ പ്രവർത്തനത്തിൽ എത്തുമ്പോൾ മാത്രമാണ് എന്തെങ്കിലും പറയാനാകുക. അതുവരെ മതമൗലിത്ത്തിന്റെ കണികകൾ ആണ് മുല്ലപ്പൂവിനുമേൽ ഉണ്ടാകുക

നികു കേച്ചേരി പറഞ്ഞു...

ആദ്യഭാഗത്തെ ഈന്തപ്പനയിലെ നാളികേരത്തിനൊരു മറുവശമുണ്ട് പ്രിയസുഹൃത്തേ...
പ്രവാസമെന്നത് സാംസ്കാരത്തിന്റെ പറിച്ചുനടലും കൂടിയാണ്‌.താങ്കളീപറയുന്ന “പ്രവാസി സാഹിത്യകാരൊന്നും” അങ്ങിനെയൊരു സാംസ്കാരിക കൂടിച്ചേരലുകൾക്ക് വശംവദരാകുന്നില്ല എന്നതിനർത്ഥം എല്ലാവരുടേയും മനസുകളിൽ സ്വന്തം ഇടങ്ങളിലേക്കൊരു മടക്കയാത്ര പ്രതീക്ഷിക്കുന്നു എന്നുതന്നെയാണ്‌

അതുകൊണ്ടുതന്നെ എന്റെ അഭിപ്രായത്തിൽ താങ്കളുടെ വിവക്ഷയിലുള്ള “പ്രവാസസാഹിത്യകാരന്മാർ” ഒരിക്കലും ശരിയായ അർത്ഥത്തിലുള്ള പ്രവാസികളാകുന്നില്ല. എന്നാൽ ഇവരിൽ പലരും താന്താങ്ങൾ കൊടുക്കൽ വാങ്ങിയിട്ടുള്ള ഇടങ്ങളെ നന്നായി അടയാളപെടുത്തുന്നുണ്ട് എന്നാണ്‌ എന്റെ അഭിപ്രായം.

പിന്നെ അവസാനഭാഗത്തിനൊരു അഭിപ്രായം പറയാനില്ല..അതല്ല അവസാനത്തിനൊരു ബലമായാണ്‌ ഈന്തപ്പനയിൽ തേങ്ങയുണ്ടായതെങ്കിൽ മേല്പറഞ്ഞ കമന്റും അസ്ഥാനത്തായിപോകുകയേ നിർവാഹമുള്ളൂ...

നല്ല ചിന്തകൾക്കഭിനന്ദനങ്ങളോടെ......

ഫസലുൽ Fotoshopi പറഞ്ഞു...

സത്യം പറഞ്ഞാൽ ഒരു പ്രാവഷ്യം വായിച്ചിട്ട് ഒന്നും അങ്ങട്ട് തലയിൽ കയറുന്നില്ല...

hudsonsunny പറഞ്ഞു...

തികച്ചും ഗൌരവപരമായ വിഷയം ,പുതിയ കാഴ്ചപാടും ആയി ആദ്യ വായനയില്‍ അനുഭവപെട്ടു . വീണ്ടും വീണ്ടും വായിച്ചാലെ അഭിപ്രായം പറയാന്‍ കഴിയുകയുള്ളൂ

khaadu.. പറഞ്ഞു...

ഒരു വായനയില്‍ ഒതുങ്ങുന്ന കേസല്ലല്ലോ.... എങ്കിലും എന്തൊക്കെയോ മനസിലായി...

Pradeep Kumar പറഞ്ഞു...

സജീവമാവേണ്ട ഒരു ചര്‍ച്ചയാണ് മുന്നോട്ടു വെച്ചത്.

പ്രവാസിയും,നിവാസിയാകവേ ആന്തരികജീവിതം കൊണ്ട് പ്രവാസിയായിപ്പോകുകയു ചെയ്യുന്ന ബഹുഭൂരിപക്ഷം ഇതു ചര്‍ച്ചക്കെടുക്കണം എന്ന അഭിപ്രായമുണ്ട്. അധിനിവേശരൂപങ്ങളെ കാണാതിരിക്കുകയും, സ്വത്വബോധം അധികമായിപ്പോയതിന്റെ അപകടകരമായ ചില അവസ്ഥകള്‍ മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന മഹാഭൂരിപക്ഷത്തെയാണ് ഈ ലേഖനം അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ വിദുരതയിലിരുന്നുകൊണ്ട് സ്വന്തം സ്വത്വത്തെ കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുന്നു എന്ന ഒരു മറുവശവുമുണ്ട്. അവിടെ അയാള്‍ ഈന്തപ്പനയില്‍ നാളികേരം കാണുകയല്ല. ഈന്തപ്പന കാണുമ്പോള്‍, വിഭിന്നമായ ഒരു ഭൂമികയിലെ നാളികേര വൃക്ഷത്തെയും നാളികേരത്തെയും കാണുകയാണ് എന്ന് പറയേണ്ടി വരും. - അതിരു കടക്കുന്ന സ്വത്വബോധം ഒരേ സമയം വില്ലനായും നായകനായും പ്രവര്‍ത്തിക്കുന്നു.

മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ചു സൂചിപ്പിച്ച വസ്തുതകളോട് എനിക്കു യോജിപ്പാണുള്ളത്. വിപ്ലവങ്ങളെ ഒരു നിമിഷ നേരത്തെ ജനക്കൂട്ട മനശ്ശാസ്ത്രത്തിന്റെ ഉല്‍പ്പന്നങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നു. അഗ്നി പര്‍വ്വത സ്ഫോടനം പോലെയാണ് വിപ്ലവങ്ങള്‍ സംഭവിക്കുക. ഒരു സുപ്രഭാതത്തില്‍ അഗ്നിപര്‍വ്വതങ്ങള്‍ തീഗോളങ്ങളെ തുപ്പുകയല്ലല്ലോ. പര്‍വ്വതമുഖം ശാന്തമായിരിക്കുമ്പോഴും അകം തിളച്ചു മറിയുകയാവും. ജനകീയ മുന്നേറ്റങ്ങളുടെ കാര്യത്തിലും ഈ വസ്തുത ശരിയാണ്...

കൂടുതല്‍ ചര്‍ച്ച നടക്കേണ്ട വിഷയമാണ് - സ്വന്തം തട്ടകത്തില്‍ നിന്ന് വിട്ടു വിദൂരദേശങ്ങളില്‍ പ്രവാസമനുഭവിക്കുന്ന സുഹൃത്തുക്കള്‍ ഈ വിഷയത്തില്‍ എന്തു പറയുന്നു എന്നറിയാനാണ് എനിക്കു താല്‍പര്യം... മനുഷ്യസഹജമായ ജിജ്ഞാസയാണത്.....

Ismail Chemmad പറഞ്ഞു...

ചര്‍ച്ചകള്‍ സജീവമാകുന്നത് കാത്തിരിക്കുന്നു ..
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

നമ്മ മലയാളീസിവിടെ സ്ട്രോബറി വള്ളിയിൽ നിന്നും തൊണ്ടിപ്പഴവും ,ആപ്പിള് മരത്തുമ്മന്ന് മാങ്ങയും പറിക്കുന്നവരാണ് ട്ടാ‍ാ‍ഷ്ട്ടാ..

"അവശ്യം വേണ്ടുന്നത്, അതാതു ഇടങ്ങളുമായി സാദ്ധ്യമായ തലത്തില്‍ താദാത്മ്യം പ്രാപിക്കുക എന്നതാണ്. മറ്റൊരര്‍ത്ഥത്തില്‍ സ്വത്വബോധമുണ്ടാകുന്നതോടൊപ്പം നാഗരികതകളുടെ നിലനില്‍പ്പ് തന്നെയുമായ 'കൊടുക്കല്‍ വാങ്ങലുകളെ' പരിചയപ്പെടാനും അതിനെ സ്വീകരിക്കുവാനും തയ്യാറാവണം. ഇത്തരം കൊള്ളക്കൊടുക്കലുകളുടെ വ്യവഹാരങ്ങള്‍ അടയാളപ്പെടുത്തുന്ന ആവിഷ്കാരങ്ങളില്‍ കൃത്യമായി ഇടപെടുകയും വേണം. ' പ്രവാസി കൂട്ടങ്ങളുടെ' താത്പര്യം ഇവ്വിധം വിശാലവും സക്രിയവും ആവേണ്ടതുണ്ട്‌. ഒരുപക്ഷെ, ഈ ഇടപെടലുകളെയാണ് 'കാലങ്ങളെ അടയാളപ്പെടുത്തുക' എന്നതിന്റെ വിവക്ഷയായി ചൊല്ലുന്നത്“

തീർച്ചയ്യയും ഓരോ പ്രവാസ എഴുത്തുകാരും വായ്ച്ചിരിക്കേണ്ട ഉഗ്രനൊരു കാഴ്ച്ചപ്പാടാണിത് കേട്ടൊ നാമൂസെ

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ആദ്യ വായനയില്‍ ചെറിയൊരു വിയോജിപ്പ് തന്നെയാണ് എനിക്കും. മനസ്സിലാക്കിയത് വരെ. ചര്‍ച്ച നടക്കട്ടെ. ഇവിടെ ചുറ്റി തിരിയുന്നുണ്ട്‌. :).:-)

Biju Davis പറഞ്ഞു...

വേറിട്ട ചിന്ത തന്നെ, നാമൂസ്!

ഒരു പക്ഷെ, നമ്മുടെ റിട്ടയേർമെന്റിനു ശേഷം, നാട്ടിലിരുന്ന് പ്രവാസജീവിതക്കാലത്തെ ഓർമ്മകൾ എഴുതാൻ തോന്നുമായിരിയ്ക്കും.

പെരുമ്പിലാവിയൻ പറഞ്ഞു...

നാമൂസ്..താങ്കൾ
പറഞ്ഞുവെച്ചു.
പരത്തിപറഞ്ഞിട്ടും
പറയാൻ ബാക്കിവെച്ചു.
പറയാതെ ചിലത്
പറഞ്ഞെന്ന് വരുത്തി.
പോരിഷ പറയാനില്ല.
പെരുമ്പറയടിയുമില്ല
പ്രതീക്ഷിച്ചതല്ലല്ലോ
പ്രവാസികളെയെല്ലെ
പുറത്തൊന്ന് തട്ടിയതു
ഇളകട്ടെ, ചലിക്കട്ടേ,
പരാതിയായല്ല
പരദൂഷണമായുമല്ല
പറയാനുള്ളത് പറയാം
വഴിദൂരമുണ്ട്...
കണ്ണുകൾ വീശി
നോക്കണം പിന്തിരിയാതെ
വെച്ചടി വെച്ചടി
മുന്നോട്ട്...
വീണ്ടും
വഴിയെ പറയാം.....

Fousia R പറഞ്ഞു...

സ്വന്തം നാട്ടിലേക്ക് നാടു കടത്തപ്പെട്ട ഒരാള്‍-എന്നു പറഞ്ഞിട്ടുണ്ട് എം.എന്‍.വിജയന്‍.
നാട്ടില്‍ പ്രവാസിയാകുന്നതിനെക്കുറിച്ച് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതാണ്‌.
ആടുജീവിതത്തിന്റെ, പുസ്തകത്തിന്റെ അവസാനത്തില്‍ സ്വന്തം എഴുത്തിനെക്കുറിച്ച് ബെന്യാമിന്റെ ഒരു കുറിപ്പുണ്ട്.
പ്രവാസികള്‍ തങ്ങള്‍ കാണുന്നതിനെ എഴുതാത്തതിനെക്കുറിച്ചും അതെപ്പറ്റി എഴുതേണ്ടതിനെക്കുറിച്ചും ബെന്യാമിനും പറയുന്നു.
ആശംസകള്‍

Yasmin NK പറഞ്ഞു...

നന്നായി,എന്റെ പ്രവാസി സുഹൃത്തുക്കളോട് ഞാന്‍ എപ്പൊഴും പറയാറുള്ള കാര്യമാണു ഇത്. നിങ്ങളിങ്ങനെ അവിടിരുന്ന് ഇവിടത്തെ പുഴയെ പറ്റീം തോടിനെ പറ്റീം മാത്രം എല്ലായ്പ്പോഴും എഴുതല്ലേ,മറിച്ച് നിങ്ങള്‍ ജീവിക്കുന്ന പരിസരം ,ആളുകള്‍, സംസ്കാരം, കൊടുക്കല്‍ വാങ്ങലുകള്‍ ,മിത്തുകള്‍ അതിനെയൊക്കെ ശ്രദ്ധിക്കൂ എന്നിട്ട് അത് ഞങ്ങള്‍ക്കും കൂടി അനുഭവഭേദ്യമാക്കൂ എന്ന്.ഒരു കഥയിലേക്ക് എല്ലെങ്കില്‍ കവിതയിലേക്ക് ലേഖനത്തിലേക്ക് ഇവയൊക്കെ സന്നിവേശിപ്പിക്കാന്‍ നിങ്ങള്‍ക്ക് പലര്‍ക്കും വളരെ നിഷ്പ്രയാസം കഴിയും,അതിനു കഴിവുമുണ്ട് പലര്‍ക്കും. ഇവിടത്തെ പുഴയെപറ്റീം മഴയെപറ്റിയും എഴുതരുത് എന്നല്ല, അതും വേണം,എന്നാലല്ലെ നമുക്ക് എല്ലാക്കാലവും നമ്മളായി തന്നെ നില്‍ക്കാനാകൂ. മലയാളികളുടെ മാത്രം സവിശേഷതയാണു,എവിടെ ചെന്നാലും അവിടേക്ക് ,ആ അന്തരീക്ഷത്തിലേക്ക് അലിഞ്ഞ് ചേരുക എന്നുള്ളത്,അത് പരമാവധി മുതലാക്കുക.

നല്ല ലേഖനത്തിനു ഭാവുകങ്ങള്‍.

sm sadique പറഞ്ഞു...

പ്രവാസി എഴുത്തിടങ്ങളിലെ വ്യവഹാര തലം കൂടുതൽ അറിവുറ്റതും, ജീവിതാനുഭവങ്ങളുടെ വേറിട്ട കാഴ്ച്ചകൾ സമ്മാനിക്കുന്നതുമാകണം . എന്ന് വെച്ച ഇപ്പോഴുള്ളത് എല്ലാം വെറും ചവറുകൾ എന്നല്ല. നാമുസിന്റെ എഴുത്താണിക്ക് നല്ല കരുത്തുണ്ട്. ആശംസകൾ........

A പറഞ്ഞു...

"ദല്‍ഹി ഗാഥകള്‍" എന്ന തന്‍റെ ഏറ്റവും പുതിയ കൃതിയെ പറ്റി പറയവെ എം മുകുന്ദനോട് പത്രക്കാര്‍ ചോദിച്ചു: ദാല്‍ഹിയിലായിരുന്ന കാലത്ത് എന്താണ് ഇത് എഴുതാതിരുന്നത്?
മുകുന്ദന്റെ മറുപടി: "ഞാന്‍ ഡല്‍ഹിയില്‍ കഴിയുമ്പോള്‍ മയ്യഴിപ്പുഴയെ പറ്റി എഴുതി. ഇവിടെ കഴിയുമ്പോള്‍ ഡല്‍ഹിയെ പറ്റി എഴുതാന്‍ തോന്നുന്നു"

Unknown പറഞ്ഞു...

മുല്ലപ്പൂ വിപ്ളവം എന്ന പേരില്‍ ഇന്ന് നടക്കുന്ന ആഭ്യന്തര കലാപങ്ങളുടെ പിന്നില്‍ സാമ്പത്തിക താല്പര്യങ്ങളുള്ള സാമ്രാജ്യത്വ രാജ്യങ്ങള്‍ ആണെന്ന് ഇതു കണ്ണ് പൊട്ടനും ബോധ്യമാകും.. വിനാശകരമായ ആയുധങ്ങള്‍ ഉണ്ടെന്ന പേരില്‍ ഇറാഖില്‍ നടത്തിയ അധിനിവേശം പെട്രോള്‍ ലക്‌ഷ്യം വച്ചായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞല്ലോ.. മുന്‍പ് അത് പറഞ്ഞവരെ കളിയാക്കിയവര്‍ ഇന്ന് മാളത്തില്‍ ഒളിച്ചു..

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

പ്രവാസികളെത്ര തന്നെ നിഷേധിച്ചാലും ഒളിച്ചുവെച്ചാലും നമ്മുടെ ഹൃദയത്തില്‍ ചേര്‍ത്ത് വെച്ച നാടും വീടും ഓര്‍മകളില്‍ തെളിയുകയും അത് നമ്മുടെ രചനകളില്‍ പ്രതിഫലിക്കുകയും ചെയ്യും. പക്ഷേ, നാമൂസ്‌ പറഞ്ഞ പോലെ എപ്പോഴും പുഴയിലും മഴയിലും കെട്ടിക്കിടക്കാതെ വര്‍ത്തമാന ജീവിത ചുറ്റുപാടുകളില്‍ നിന്നും പാത്രനിര്‍മിതി സാധ്യമാവുന്ന തലത്തിലേക്ക് വളരാന്‍ നാം ഒപ്പം ശ്രമിക്കുകയും വേണം. ചര്‍ച്ചകള്‍ പുരോഗമികട്ടെ - വീണ്ടും വരാം.

Jefu Jailaf പറഞ്ഞു...

പ്രസക്തമായ വിഷയമാണ്‌ നാമൂസ് ചർച്ചക്ക് വെച്ചത്. മനസ്സിൽ പതിഞ്ഞ പച്ചയിൽ മണല്പരപ്പിന്റെ സൗന്ദര്യം വിരിയുന്ന രചനകൾ, പാടത്തെ ഞാറ്റു പാട്ടിന്റെ ഈണത്തിൽ മുല്ലപ്പൂ വിപ്ലവത്തിനുള്ള ചുവരെഴുത്തുകളും വിരിയാതിരിക്കില്ല. മാറി നില്ക്കുമ്പോൾ മോഹിപ്പിക്കുന്നതെന്തൊ, അതിനെ കുറിക്കുമ്പോൾ അതിന്റെ തീവ്രതയാകും ആവരികളിൽ ഒരു പക്ഷെ ജീവിക്കുന്ന ചുറ്റുപാടുകളേക്കാൾ.

ബെഞ്ചാലി പറഞ്ഞു...

വിഷയം പോസ്റ്റാക്കിയല്ലെ... ;) ആദ്യമേ അഭിനന്ദനം. ഗൃഹാതുരത്വവും ഒറ്റപെടലുകളും മാത്രമായി പ്രവാസ രചനകളിൽ നിറഞ്ഞു നിൽക്കുമ്പോൾ പുതുമയുള്ള, ജീവൻ തുടിക്കുന്ന സൃഷ്ടികളില്ലാതെയാവുന്നു.

Akbar പറഞ്ഞു...

തെങ്ങില്‍ കാരക്ക കണ്ടാണ്‌ പലരും പ്രവാസ ലോകത്ത് എത്തിയത്. അവര്‍ സ്വാഭാവികമായും ഈന്തപ്പനയില്‍ നാളികേരം കാണുന്നത് പിറന്ന മണ്ണിന്റെ ഉള്‍ത്തുടിപ്പുകള്‍ നെഞ്ചില്‍ നെരിപ്പോടായി ‍എരിയുന്നത് കൊണ്ടാവാം. കുറ്റം പറയാനാവില്ല.

ഉയിര്‍പ്പ് ഘോഷങ്ങള്‍ പാടാന്‍ പ്രവാസം ഒരു ദുരന്ത മുഖമല്ല. ലോകത്തില്‍ എവിടെ ജീവിക്കാനും അതിന്റേതായ പ്രശ്നങ്ങള്‍ ഉണ്ട്. ഇവിടുന്നു പറയാനുള്ളത് അതിജീവനത്തിന്റെ സാഹസികതകളാണ്. ശീതീകരിച്ച ആകാശത്തിനു താഴെ അത്തറിന്റെ പരിമളത്തില്‍ അറേബ്യന്‍ സംഗീത ലയത്തില്‍ പാടിപ്പറഞ്ഞ അയഥാര്‍ത്ഥ ആഡംബരങ്ങളുടെ നിറം പിടിപ്പിച്ച കെട്ടുകാഴ്ചകള്‍ പൂര്‍വികരില്‍ നിന്നും കേട്ടാണ് എഴുപതുകളില്‍ പ്രവാസത്തിലെക്കുള്ള ഒഴുക്ക് കൂടിയത്. അനുഭവിച്ച ജീവിത സംക്രമത്തെ, വിപ്രവാസ വിഭ്രാന്തികളെ അവര്‍ ദുരഭിമാനത്തിന്റെ പുക മറക്കുള്ളിലോളിപ്പിച്ചു. പകരം പ്രവാസ ലോകമെന്ന സ്വര്‍ഗ്ഗ രാജ്യത്തെക്കുറിച്ച് വാചാലരായി .

അതില്‍ പ്രചോദിതരായി നാട്ടിനുപകരിക്കേണ്ട വലിയൊരളവോളം മനുഷ്യാദ്വാനം എണ്ണപ്പാടങ്ങളുടെ തീവെയിലിലേക്ക് ഈയാം പാറ്റകള്‍ പോലെ പറന്നു വന്നു വെന്ത ചിറകുമായി പ്രവാസത്തിന്റെ അടിത്തൂണ്‍ പറ്റി ജീവിക്കുന്നു. പകരം നാടിനു ആവശ്യമുള്ള മനുഷ്യ അദ്വാനത്തെ വലിയ വില കൊടുത്ത് ഇറക്കുമതി ചെയ്യേണ്ടിയും വരികയും അങ്ങിനെ നിലവില്‍ വന്ന അസന്തുലിതാവസ്തയുടെ കെടുതികള്‍ നാം ഇന്നനുഭവിക്കുകയും ചെയ്യുന്നു .

എന്നാല്‍ ഇന്നു യഥാര്‍ത്ഥ പ്രവാസ നേര്‍ക്കാഴ്ചകളുടെ, അനുഭവങ്ങളുടെ തുറന്നു പറച്ചിലുകള്‍ (വിലാപ കാവ്യങ്ങള്‍) ഉണ്ടായി. അതു നാട്ടില്‍ വളര്ന്നു വരുന്ന പുത്തന്‍ തലമുറയ്ക്ക് പ്രവാസമെന്നാല്‍ രക്ഷപ്പെടാനുള്ള കുറുക്കു വഴിയല്ല, മറിച്ചു അതു പരീക്ഷങ്ങളുടെ ദുര്‍ഗ്ഗമപഥം തന്നെയാണെന്ന അവബോധം സൃഷ്ടിക്കാന്‍ കാരണമായി എങ്കില്‍, നാട്ടില്‍ നിന്നുകൊണ്ട് തന്നെ ജീവിതത്തോടു പോരാടാനുള്ള കരുത്തു പകരുന്നു എങ്കില്‍ ഈ തുറന്നെഴുത്തുകളും ഈന്തപ്പനയില്‍ നാളികേരം കാണുന്നതും തെറ്റാണെന്ന് തോന്നുന്നില്ല.

ഊഷര ഭൂമിയിലെ പെട്രോ‍ ഡോളറിന്റെ ഫര്‍ണസുകള്‍ തുപ്പുന്ന പുകയെക്കാള്‍‍ പൈതൃക ഗന്ധമുള്ള പിറന്ന മണ്ണില്‍ പന്തലിച്ച നാട്ടു മാവിന്റെ ചില്ലയില്‍ പഴുത്തു തൂങ്ങുന്ന മാമ്പഴത്തിനു തന്നെയാണ് മധുരമെന്നു പ്രവാസി എഴുത്തുകാര്‍‍ എല്ലാവരെയും ഒര്മിപ്പിക്കുന്നുവെങ്കില്‍ അതു ഉപരിപ്ലവ നാട്യങ്ങളില്ലാത്ത എഴുത്തിന്റെ സത്യസന്ധത കൊണ്ടാണ്. അവരെ നിരുല്സാഹപ്പെടുത്തെണ്ടതില്ല.

പ്രവാസി, പ്രവാസത്തെ കുറിച്ച് എഴുതിയാല്‍ അതു "പായാരം പറച്ചിലും" നാടിനെ കുറിച്ച് ഗൃഹാതുരതയോടെ എഴുതിയാല്‍ അതു "ഈന്തപ്പനയില്‍ നാളികേരം കാണലും" ആയി വ്യാഖ്യാനിക്കുന്നതിലെ രസ തന്ത്രം എനിക്ക് പിടി കിട്ടിയില്ല. ഇതൊന്നുമല്ലാത്ത മുല്ലപ്പൂ വിപ്ലവങ്ങള്‍ നാമൂസിന്റെ വരും പോസ്റ്റുകളില്‍ പ്രതീക്ഷിക്കുന്നു. സസ്നേഹം.

Artof Wave പറഞ്ഞു...

രണ്ടും ആവശ്യമാണ് നാമൂസ്, ഏതിനെയാണ് നാമൂസ് ഇവിടെ ഒഴിവാക്കേണ്ടത്

ഷാജു അത്താണിക്കല്‍ പറഞ്ഞു...

പ്രിയ നമുസ് ഭായി
താങ്കളുടെ നല്ലൊരു പഠനത്തിന്റെ അല്ലെങ്കില്‍ മനസിലാക്കലിന്റെ വിവരണമാണ് ഇത് എന്ന് മനസിലായി,
പ്രവാസത്തില്‍ നിന്നും വഴിത്തിരിഞ്ഞ് നമുക്ക് അതിനാല്‍ ഒരു പാട് നല്ല രചനങ്ങള്‍ കിട്ടിയിടുണ്ട്, അത് പ്രവാസി സാഹിത്യം എന്ന് പറഞ്ഞ് ആര്‍ക്കെങ്ങിലും തള്ളി കളയാന്‍ കഴിയില്ല,
ഇവിടെ എത്ര തവണ ചര്‍ച്ച ചെയ്താലും ഈ വിശയം തീരില്ല,
ഇത് ആയിരങ്ങളുടെ ഏറ്റു പറച്ചിലാണ് പ്രവാസത്തില്‍ നെസ്റ്റാള്‍ജിക്കാവാന്‍ താങ്കള്‍ പറഞ്ഞപോലെ ഇവിടെ നില്‍ക്കുമ്പോള്‍ പഴയ നാട്ടിന്‍ പുറം ഓര്‍മ വരും ആ പഴമ ഇന്നില്ല എന്നത് വളരെ സത്യം, അത്തരം എഴിത്തുകള്‍ ഇനിയും പിറവിയെടുക്കും....
കാത്തിരിക്കം ഇവിടെത്തെ കഥകളുക്കും അതുപോലെ അവിടുത്തെ കഥകള്‍ക്കും

ശ്രീക്കുട്ടന്‍ പറഞ്ഞു...

ആകെ ചിന്താകുഴപ്പത്തിലാണു ഞാന്‍.എന്താണു പറയുക...നാമൂസിന്റെ ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന വിഷയത്തോട് വിയോജിപ്പാണുള്ളത്

പ്രവാസം ഒരു കണക്കിനു വലിയ ശതമാനമാള്‍ക്കാര്‍ക്കും നോവും കഷ്ടപ്പാടും മാത്രം നല്‍കുന്ന ദുരിതപര്‍വ്വജീവിതമാണ് സമ്മാനിക്കുന്നത്. തങ്ങളുടെ പ്രയാസങ്ങളെക്കുറിച്ച് ബോധവാമ്മാരാകാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചുതീര്‍ക്കുന്ന പ്രവാസികളില്‍ വലിയൊരളവും നാടും പുഴയും മലയും ആള്‍ക്കാരെയും ഉത്സവങ്ങളേയും എപ്പോഴും നെഞ്ചേറ്റിക്കൊണ്ട് നടക്കുന്നത് ആ പ്രയാസത്തിന്റെ കാഠിന്യം ഓര്‍ക്കുവാന്‍ കൂടി ഇഷ്ടപ്പെടാത്തതുകൊണ്ടായിരിക്കാം...ആ ഓര്‍മ്മകളും എഴുത്തും പറച്ചിലുമൊക്കെയാണവരെ പിടിച്ചു നിര്‍ത്തുന്നത്.ത്തരം എഴുത്തുകളേയും പറച്ചിലുകളേയും 'ഈന്തപ്പനയില്‍ നാളികേരം കാണുന്ന' ഏര്‍പ്പാട് മാത്രമായി ചുരുങ്ങുമ്പോള്‍ എന്നൊക്കെ പറയുന്നതിനോട് വ്യക്തിപരമായി യോജിക്കാനാവുന്നില്ല

Artof Wave പറഞ്ഞു...

പ്രവാസി, പ്രവാസത്തെ കുറിച്ച് എഴുതിയാല്‍ അതു "പായാരം പറച്ചിലും" നാടിനെ കുറിച്ച് ഗൃഹാതുരതയോടെ എഴുതിയാല്‍ അതു "ഈന്തപ്പനയില്‍ നാളികേരം കാണലും" ആയി വ്യാഖ്യാനിക്കുന്നതിലെ രസ തന്ത്രം എനിക്കും പിടി കിട്ടുന്നില്ല ...........

പ്രവാസികള്‍ക്കിടയില്‍ കൊഴിഞ്ഞുവീഴുന്ന ചില സത്യങ്ങളുടെ വേരുകള്‍തേടിയുള്ള ഈ യാത്രക്കിടയിലാണ് ഭൂലോക മലയാള ബ്ലോഗില്‍ എത്തിപ്പെടുന്നത്. ഇവിടെ പ്രവേശിച്ചപ്പോള്‍ നഷ്ടപ്പെട്ട ഒരുപാടു ഓര്‍മകള്‍ പുനര്‍ജനിക്കുമ്പോലെ തോന്നി. ബ്ലോഗിലൂടെ സഞ്ചരിച്ചപ്പോള്‍ കുറെ ഏറെ നല്ല കാര്യങ്ങള്‍ വായിക്കാനും കാണാനും കഴിഞ്ഞു, വരണ്ട മനസ്സിനെ വീണ്ടും തളിരിടീക്കാന്‍ കഴിഞ്ഞു. പഴയ കാലത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നത് പോലെ അനുഭവപ്പെട്ടു, ചുട്ടു പൊള്ളുന്ന മരുഭൂമിയിലാണങ്കിലും നാട്ടിലെ വയലുകളും മരങ്ങളും മലകളും നീലാകാശവും അരുവികളും ഓര്‍മയില്‍ പാഞ്ഞെത്തി, പഴയ ഓര്‍മകള്‍ മനസ്സില്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു, ഒഴിവ് സമയങ്ങളില്‍ പ്രവാസി ബ്ലോഗേര്‍സ് തങ്ങളുടെ വിരല്‍തുമ്പുകളില്‍ നിന്നും വിരിയിച്ചെടുക്കുന്ന സ്ഥല കാലങ്ങളുടെ പരിവേഷമണിഞ്ഞ ജീവിതങ്ങളും, നാട്ടിലെ ചൂട് പിടിച്ച സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളില്‍ തങ്ങളുടേതായ അഭിപ്രായങ്ങളും (മുല്ലപ്പെരിയാര്‍ ഒരുദാഹരണം മാത്രം) വരയിലൂടെയും എഴുത്തിലൂടെയും കമ്പ്യൂട്ടര്‍ സ്ക്രീനിലൂടെ തുറന്നു കാണിക്കുമ്പോള്‍ പ്രവാസ വായനാലോകം വീണ്ടും ഉണരുകകയാണന്ന് ഞാന്‍ അറിഞ്ഞു.

എഴുത്തിനോടൊപ്പം വീഡിയോ ക്ലിപ്പിലൂടെ പൂരങ്ങളുടെയും ഉത്സവങ്ങളുടെയും മറ്റ് സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി വയലുകളുടെ വരണ്ട മണലിലും അമ്പല മൂറ്റങ്ങളിലും അവതരിപ്പിക്കുന്ന കലാ സാംസ്കാരിക വേദികളുടെ നാടകങ്ങള്‍ ഓട്ടം തുള്ളല്‍ കൂടിയാട്ടം നാടന്‍ പാട്ടുകള്‍ ഇങ്ങിനെ വിവിധ കലാരൂപങ്ങളെ സ്ക്രീനിലൂടെ കാണിച്ചപ്പോള്‍ (ഈ വിഷയത്തിലുള്ള ക്ലിപ്പുകളും എഴുത്തും വളരെ കുറച്ചേ കാണാന്‍ പറ്റിയുള്ളൂവെങ്കിലും) ഭൂത കാല ഓര്‍മ്മകളിലേക്ക് വീണ്ടും മനസ്സ് സഞ്ചരിച്ചു.
ഇതൊക്കെ "പായാരം പറച്ചിലാണോ നാമൂസ്"

Artof Wave പറഞ്ഞു...

വൈദേശിക ഭാഷാ ഗ്രന്ഥങ്ങള്‍ മലയാളികള്‍ പരിചയിക്കാനുള്ള കാരണം മലയാളിയുടെ സാഹിത്യത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ്........
വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അവരുടെ ചുറ്റുപാടും, അവര്‍ ജീവിക്കുന്ന നാട്ടിലെ ഭാഷയേയും സംസ്കാരത്തെയും എഴുത്തില്‍ പ്രതിഫലിപ്പിക്കുന്നത് നന്നായിരിക്കും ...
അറബ് ലോകത്തെ പ്രവാസി എഴുത്തിലും ചര്‍ച്ചയിലും വരേണ്ട, അറബ് ഭാഷയും അറബ് സംസ്കാരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ......
നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബ് സംസ്കാരവുമായി ബന്ധമുള്ള ജനതയാണ്‌ മലയാളികള്‍. മതം, വ്യാപാരം, കുടിയേറ്റം തുടങ്ങിയ അനേകം കാരണങ്ങള്‍ കൊണ്ട്‌ ആ ബന്ധം ഇന്നും നിലനില്‌ക്കുകയും ചെയ്യുന്നു......

അറബ് ലോകത്ത് ജീവിക്കുന്ന പ്രവാസികള്‍ ഇവരുടെ സാഹിത്യ ശകലങ്ങള്‍ അല്പമെങ്കിലും അറിയുകയും അവരുടെ സംസ്കാരം നമ്മുടെ എഴുത്തിലൂടെ പ്രകടിപ്പിക്കുന്നതും നന്നായിരിക്കും......

അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പല എഴുത്തുകാരെയും മലയാളികള്‍ പരിചയപ്പെട്ടു....

നിസാര്‍ ഖബ്ബാനിയുടെയും റൂമിയുടെയും ഒരു പാടു സാഹിത്യ സൃഷ്ടികള്‍ "പരിഭാഷ" ബ്ലോഗിലൂടെ കാണാന്‍ കഴിയുന്നു...

അറബിഭാഷാ സാംസ്‌കാരിക സാഹിത്യ മണ്ഡലം ഇന്നും പുതുമകളുടെ പരീക്ഷണങ്ങളാല്‍ അനന്യമായിക്കൊണ്ടിരിക്കുന്നു. നജീബ്‌ മഹ്‌ഫൂസിനു ശേഷം അറബിഭാഷയെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സാഹിത്യകാരന്മാരെയും നോവലിസ്റ്റുകളെയും ബ്ലോഗിലൂടെ മലയാളി വായനക്കാര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പറ്റും...

ഫലസ്‌തീനിലെയും ലബനാനിലെയും മൊറോക്കോയിലെയും അള്ജീരിയയിലെയുമൊക്കെ തീയാളുന്ന കവിതകളും നോവലുകളും അറബ്‌ സാഹിത്യലോകത്തു മാത്രമല്ല, ലോക സാഹിത്യത്തില്‍ തന്നെ നല്ലഭാവുകത്വത്തിന്റെ പുതിയ പ്രതിനിധാനങ്ങളാണ്‌.....

അത്തരം കൃതികള് പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും നമുക്ക് കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നാമൂസ് പറയുന്ന വലിയ വലിയ വിഷയങ്ങളെ കുറിച്ച് ലേഖനവും പഠനവും ഒക്കെ വരേണ്ടത് തന്നെ. അറിയുകയും അറിയിക്കുകയും തന്നെയാണല്ലോ എഴുത്തിന്റെയും വായനയുടെയും ലക്‌ഷ്യം. എന്നാല്‍ ചുരുങ്ങിയത് എന്‍റെ കാര്യം പറയാം. പ്രവാസം നല്‍കിയ അനുഭവങ്ങളും , എനിക്ക് നഷ്ടപ്പെടുന്ന നാടിന്റെ മണവും സ്പര്‍ശവും ആണ് നാലക്ഷരം കൂട്ടി എഴുതാന്‍ എന്നെ പ്രാപ്തനാക്കിയത് . അപ്പോള്‍ മുല്ലപ്പൂ വിപ്ലവത്തെ കുറിച്ച് എഴുതാനിറങ്ങിയാല്‍ നാട്ടിലെ മുല്ല പൂവിന്റെ മണത്തില്‍ ചെന്ന് നില്‍ക്കും എന്‍റെ എഴുത്ത്. തെറ്റിദ്ധരിക്കരുത്... ഞാന്‍ എഴുതുന്നത്‌ വലിയ സംഭവങ്ങള്‍ ആണ് എന്നല്ല പറഞ്ഞു വരുന്നത്. ഇത്തരം അനുഭവങ്ങളും കാഴ്ചപ്പാടുകളും തന്നെയാണ് പലരെയും എഴുത്തിന്‍റെ ലോകത്തേക്ക് തിരിച്ച് വിട്ടതും. അപ്പോള്‍ കുത്തി കുറിക്കുന്ന വാക്കുകള്‍ക്ക്‌ നാടിന്റെ മണം ഉണ്ടാകുന്നത് സ്വാഭാവികം. ഇതിനെ പരിമിതി എന്നോ
കഴിവ്‌ക്കേട് എന്നോ എങ്ങിനെ വേണമെങ്കിലും വിലയിരുത്താം.

കാടോടിക്കാറ്റ്‌ പറഞ്ഞു...

നാമൂസ് നിന്‍റെ കവിത മധുരം. ലേഖനം ഗഹനം.
വായിച്ചു വരുന്നേയുള്ളൂ എല്ലാം...
തലക്കെട്ട് ശ്രദ്ധേയം. വിഷയം വളരെ പ്രസക്തമാണ്. അകലെയുള്ളതിനെ താലോലിക്കാനുള്ള അഭിവാന്ഛ സഹജമാണ്. പ്രത്യേകിച്ചും അത് നമുക്ക്‌ നഷ്ടമായ പ്രിയപ്പെട്ട ഒന്നാകുമ്പോള്‍. അതാണല്ലോ ഗൃഹാതുരത. പക്ഷേ ഇന്നലെയില്‍ അഭിരമിച്ചിരിക്കുമ്പോള്‍ നമ്മള്‍ സ്വാംശീകരിക്കാന്‍ മറന്നു പോകുന്ന ഇന്നിനെ ആര് നമുക്ക് തിരിച്ചു തരും? അപ്പോള്‍ നമുക്ക് മാത്രം അടയാളപ്പെടുത്താന്‍ ആവുന്ന പ്രവസചിത്രങ്ങള്‍ രചിക്കാന്‍ നമ്മള്‍ മുന്നോട്ട് വരണമെന്ന വാദം പ്രസക്തമാവുകയാണ്....

Unknown പറഞ്ഞു...

നല്ല എഴുത്തിന് ആവശ്യം അനുഭവം ആണ്. രണ്ടു അത് ഒരു തൊഴില്‍ മേഖലയായി തന്നെ തുരണല്‍ ചിലപ്പോള്‍ നല്ല കൃതികള്‍ ഉണ്ടായേക്കാം. അല്ലാതെ ജോലിക്കിടയിലുള്ള സാഹിത്യ വാസനകള്‍ ചിലപ്പോള്‍ നല്ലതായിക്കൊലനം എന്നില്ല.

കൊമ്പന്‍ പറഞ്ഞു...

നമൂസ് പറഞ്ഞത് ശക്തമായ വിഷയം തന്നെയാണെന്ന് നിസ്സംശയം പറയാമെങ്കിലും ചില പ്രായോഗികതയുടെ പോരായ്മകളുണ്ടെന്ന് പറയാതെ വയ്യ. എഴുത്തുകാരന്‍ ഒരു പകര്‍ത്തെഴുത്താണ് നടത്തുന്നത്. സ്വന്തം മനസ്സിനെ അക്ഷരങ്ങളാക്കി പകര്‍ത്തുകയാണ്. അതിനെ വാസം എന്നോ പ്രവാസം എന്നോ വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. ഓരോ എഴുത്തുക്കാരനും ഓരോ യാത്രക്കാരാണ് (മാനസിക യാത്ര ) ഈ യാത്രയില്‍ കാണുന്ന കാര്യങ്ങളെ മനസ്സിലേക്ക് ആവാഹിച്ചു ഓര്‍മ്മ എന്ന സംസ്കരണത്തിലൂടെ അനുവാചകന് നല്‍കുന്ന 'പ്രൊഡക്റ്റ്' അതാണ്‌ യഥാര്‍ത്ഥത്തില്‍ എഴുത്ത്.

ഇതു ഓര്‍മ്മയെന്ന സംസ്കരണത്തിലൂടെയല്ലാതെ പുറത്തു വരുമ്പോളും അതിനെയും എഴുത്ത് എന്നു വിളിക്കാം. പക്ഷെ അത് നിലനില്‍ക്കുന്ന ഒന്നെന്നു കണക്കാക്കാന്‍ കഴിയില്ല. ഉദാഹരണം നമ്മള്‍ വായിക്കുന്ന സമകാലിക ലേഖനങ്ങളില്‍ ഭൂരിഭാഗവും വര്‍ത്തമാന കാലഘട്ടത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്ന ഒന്നായി മാറുന്നു. നേരെമറിച്ചു കേട്ടുമറന്ന വാചകങ്ങള്‍, സംഭവങ്ങള്‍ ഇതിനെ യെല്ലാമെടുത്ത് കോര്‍ത്തിണക്കചിട്ടപ്പെടുത്തിയെഴുതുന്ന എന്തിനുമെന്നും വായാനാ പ്രസക്തിയുണ്ട്. .

ഇവിടെ ബ്ലോഗുകളുടെ കാര്യത്തിലേക്ക് ഈ ചര്‍ച്ചയെ ചെറുതാക്കിയാല്‍ ഒരു പ്രവാസി ബ്ലോഗ്ഗറും ഇവിടെ കഥയെഴുതാനോ കവിതയെഴുതാനോ വേണ്ടി പ്രവാസിയായവരല്ല, മറിച്ചു ജീവിത ലക്ഷ്യത്തിനു വേണ്ടി സ്വദേശം വിട്ടു വിദേശത്തിരുന്നു ജന്മനാടിനോടുള്ള പ്രണയക്കൂടുതലിന്റെ അയവിറക്കലുകലുകളാണ്. അതുകൊണ്ടാണ് താനും അതൊരു പായേരം പറച്ചിലായി തോന്നുന്നത്. സ്വാഭാവികം, അതല്ലാതെ അവര്‍ നില്‍ക്കുന്ന പ്രവാസ മണ്ണിനെ കുറിച്ചെഴുതാന്‍ അവര്‍ പ്രാപ്തരല്ല. കാരണം, അവര്‍ക്ക് ജോലി കഴിഞ്ഞുള്ള ദിനം ദിനചര്യ, വിശ്രമം, ഇതിനപ്പുറത്തേക്ക് പ്രവാസ മണ്ണിനെ ബ്രഹത്തായ രീതിയില്‍ പരിചയപ്പെടാന്‍ അവര്‍ക്ക് കഴിയുന്നില്ല. സമയം ലഭ്യമല്ല സാഹചര്യവും അനുകൂലമല്ല. അതാണ്‌ ഞാന്‍ മുകളില്‍ സൂചിപ്പിച്ച പ്രായോഗികതയുടെ പോരായ്മ. എങ്കിലും, ചിലരൊക്കെ ഇവിടെയുള്ളതിനെ ആവുംപോലെ ഒക്കെയെഴുതാന്‍ ശ്രമിക്കുന്നുണ്ട്. അത് അഭിനന്ദനാര്‍ഹാമാണ്. വിദേശ എഴുത്തുകാര്‍ നമ്മുടെ നാട്ടില്‍ വന്നു ജോലി ചെയ്തു എഴുതുകയല്ല. നമ്മെ പഠിക്കാന്‍ വേണ്ടി മാത്രം വന്നു പഠിച്ചിട്ടെഴുതുന്നു.

അവഗണിക്കപ്പെട്ട ഇന്ത്യന്‍ ജനതക്കൊരു മുദ്രാവാക്യമില്ലാത്തത്, ആ രീതിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയ മാഫിയ ഇന്ത്യന്‍ ജനതയെ മാറ്റിയെടുത്തുവെന്നതാണ്. ഇന്ത്യയില്‍ ഇപ്പോ ഴുള്ള ജനാധിപത്യം നിലനില്‍ക്കുന്നിടത്തോളം കാലം അവഗണിക്കപ്പെട്ടവര്‍ അവഗണിക്കപ്പെട്ടു തന്നെയിരിക്കും. ഈ സ്ഥിതി നിലനിര്‍ത്താന്‍ കോര്‍പ്പറേറ്റുകളും മാധ്യമ സമൂഹവും രാഷ്ട്ര നേതൃത്വങ്ങളും മതമേലദ്ധ്യക്ഷരും കിണഞ്ഞു പരിശ്രമിക്കുകായും ചെയ്യും. സോ, ഫായിധ നഹി.

ആചാര്യന്‍ പറഞ്ഞു...

പ്രവാസത്തിന്റെ തത്രപ്പാടിനിടയില്‍..... ......നാട്ടില്‍ വീട്ടില്‍ അടുപ്പുകള്‍ പുകക്കെണ്ടുന്ന തിരക്കുകള്‍ക്കിടയില്‍ ....എന്തെങ്കിലും മനസ്സുകളില്‍ വരുന്നുണ്ടെങ്കില്‍ തന്നെ അത് നോമ്പരങ്ങലോ പ്രവാസത്തിന്റെ കുറിപ്പുകളോ അല്ലാതെ വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമാണ് ഈ വലിയ വലിയ വിഷയങ്ങള്‍ എഴുതാന്‍ തോന്നുക...ഉയര്‍ത്തിക്കാട്ടാന്‍ ഒരു മുല്ലപ്പൂ വിപ്ലവം കാനുമായിരിക്കാം പക്ഷെ അത് എന്ത് കൊണ്ട് വിജയിച്ചു എന്നത് ആ നാട്ടിലെ പൊതു ജനങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ സന്നാദ്ധരായത് കൊണ്ടും ആ വിപ്ലവങ്ങളെ വിജയിപ്പിക്കാന്‍ മുതലാളിത്ത ലോക രാഷ്ട്രങ്ങള്‍ ഉണ്ടായത് കൊണ്ടും കൂടി ആണ് എന്നതും നാം ഓര്‍ക്കണം ...അല്ലാതെ ഈ പ്രവാസത്തു കിടന്നു ഒരു വോട്ടു പോലും എന്തിനു റേഷന്‍ കാര്‍ഡില്‍ പേര് പോലും ഇല്ലാത്ത പ്രവാസി കല്‍ എന്ത് എഴുതിയിട്ടും ഒരു ചുക്കും സംഭവിക്കാനും പോകുന്നില്ലാ...

ഇസ്മയില്‍ അത്തോളി പറഞ്ഞു...

നാമൂസ് പറഞ്ഞത് മുഴുവന്‍ ശരി .തോന്നിയിട്ടുണ്ട് പലപ്പോഴും .പ്രവാസികളുടെ എഴുത്തിനെക്കുറിച്ച് .
ചുരുക്കം ചില എഴുത്തുകളോഴികെ എല്ലാം വെറും പയ്യാരങ്ങളായി മാറുന്നുണ്ട് .
നന്നായി ..ഈ ചൂണ്ടു പലക ..........

Hashiq പറഞ്ഞു...

പ്രവാസിയായി ഇരുന്ന് നാടിനെക്കുറിച്ച് എഴുതാന്‍ ഇഷ്ടപെടുന്നവരും കഴിവുള്ളവരും അങ്ങനെതന്നെ എഴുതട്ടെ നാമൂസ്‌. നഷ്ടപ്പെടുന്നതിനെ എത്തിപ്പിടിക്കാനല്ലേ മിക്കവാറും ശ്രമിക്കുക? തങ്ങള്‍ക്കു നഷ്ടമാകുന്ന നാടിന്റെ മണവും ഗുണവും ചിലര്‍ ‍ ഓര്‍മ്മകളിലൂടെ തിരികെപിടിക്കുന്നു. ആഗ്രഹിക്കുന്ന ഏതു വിഷയത്തിലേക്കും കയറി എഴുതുവാന്‍ പലരും അടിസ്ഥാനപരമായി എഴുത്തുകാരല്ല എന്നുകൂടി ഓര്‍ക്കണം.

ഒരു ഉപന്യാസമത്സരത്തിന് വിഷയം കൊടുക്കുന്നത് പോലെ, നാളെമുതല്‍ ഈ വിഷയത്തില്‍ എഴുതൂ എന്നുപറഞ്ഞാല്‍ ഒരുപക്ഷെ ഐറ്റം ഡാന്‍സുകാരിയെ കഥകളി പഠിക്കാന്‍ കലാമണ്ഡലത്തില്‍ ചേര്‍ക്കുന്നത് പോലെ ആയിപോകും കാര്യങ്ങള്‍ . ഇനി, സ്വയം ഒരു പരിണാമം ആഗ്രഹിച്ച് എഴുത്തിന്റെ മണ്ഡലം മാറ്റാന്‍ ഇറങ്ങിത്തിരിച്ചാല്‍ ഒരു വെറൈറ്റിക്ക് വേണ്ടി പെട്രോള്‍ വണ്ടിയില്‍ ഡീസല്‍ നിറച്ചവന്റെ അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയിപോകും. രണ്ടിന്റെയും ഫലം ഒന്നായിരിക്കും. അമ്മാത്തുനിന്ന് ഇറങ്ങേം ചെയ്തു ഇല്ലത്തൊട്ടു എത്തിയുമില്ല എന്ന് പറയുന്നതുപോലെ തന്നെ.

ഓരോരുത്തരും കഴിവിനനുസരിച്ച് അവരുടേതായ മേഖലകളില്‍ മുന്നേറട്ടെ... എഴുത്തിന്റെ ഗുണവും ശൈലിയും നന്നാക്കി.

Samad Karadan പറഞ്ഞു...

ഈ പോസ്റ്റിങ്ങിലൂടെ ലോകത്തോടും വിശിഷ്യാ പ്രവാസികളോടും ഉറക്കെപ്പറയാന്‍ നാമൂസിനു കഴിഞ്ഞു. പ്രവാസികളും അവരുടെ നാട്ടിലുള്ള ഉറ്റവരും ഉടയവരും മറ്റൊരര്‍ഥത്തില്‍ പ്രവാസികള്‍ തന്നെ എന്ന നിരീക്ഷണം നൂറു ശതമാനം ശരിയാണ്. "ഈന്തപ്പനയില്‍ നിന്നും നാളികേരം ഇടുന്നവര്‍ "....എല്ലാവിധ ഭാവുകങ്ങളും.

Mohammed Kutty.N പറഞ്ഞു...

ഞാനൊരു പ്രവാസിയല്ല.എന്നാലും ഒരു പ്രവാസിയുടെ മനസ്സ് വായിക്കാനാകും.നമ്മുടെ സ്വത്വങ്ങളെ ത്വരിപ്പിക്കുന്നതും സര്‍ഗസിദ്ധികളെ ഉണര്‍ത്തി ഉയര്‍ത്തുന്നതും നാം ജീവിക്കുന്ന -അനുഭവിക്കുന്ന -പരിസര ബോധങ്ങളാണ്.കൊടുക്കല്‍ വാങ്ങലുകള്‍ നടക്കാതെ ജീവിതസാഫല്യം നേടുമോ?
ഏതായാലും 'അറബ് വസന്തം'ഉള്‍പ്പടെ കുറേ നല്ല കാര്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ മന്‍സൂര്‍ ,ഭാവുകങ്ങള്‍ !ഈ ആര്‍ജവം ഉള്ളിലെരിയുന്ന ചുണക്കുട്ടികളാണ്
ചരിത്രത്തില്‍ ഇടം നേടുന്നത്.

Unknown പറഞ്ഞു...

പൂര്‍വ്വ കാലത്തെയപേക്ഷിച്ച് ഇന്ന് ലോകത്ത് നടക്കുന്നത് സാംസ്കാരികാധിനിവേശമാണ്. ബ്രിട്ടനില്‍ നിന്നും സാമ്രാജ്യത്വം അമേരിക്കയിലേക്ക് എത്തപ്പെടുമ്പോള്‍ അതാത് നാടിന്റെ ബോധത്തെ കൂടെ കെടുത്തിക്കൊണ്ടാണ് അവര്‍ അധീശത്വം സ്ഥാപിക്കുന്നത്.

:)

നാമൂസ് പറഞ്ഞു...

തീര്‍ച്ചയായും കൂട്ടുകാരുടെ എല്ലാ അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നു.
ഇവിടെ ഉയര്‍ത്തുന്ന ഒന്നും തന്നെ അവസാനമെന്ന് ഞാന്‍ കരുതുന്നില്ല.
സഹൃദയങ്ങളുടെ ഇടപെടലുകളിലൂടെ കൈവരുന്ന തെളിച്ചത്തെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അത്തരമൊരു ശുദ്ധീകരണ പ്രക്രിയക്ക് അവശ്യം വേണ്ടുന്ന ഇടപെടലുകളെ ഒരിക്കല്‍കൂടെ സ്വാഗതം ചെയ്യുന്നു.

mini//മിനി പറഞ്ഞു...

വായിച്ചു പഠിക്കേണ്ട ലേഖനം,,,
ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് കുടിയേറിയപ്പോൾ എന്റെ ഗ്രാമത്തെക്കുറിച്ച് ഇപ്പോഴും എഴുതിക്കൊണ്ടിരിക്കയാണ്. പോയ ഗ്രാമീണ ഓർമ്മകളാണ് എന്റെ ബ്ലോഗിന്റെ ആവേശം. ഇങ്ങനെ എഴുതിയതിന് താങ്കളോട് നന്ദി പറയുന്നു.

ഉസ്മാന്‍ ഇരിങ്ങാട്ടിരി പറഞ്ഞു...

കാരൂരിന്റെ ഒരു കഥയുണ്ട് . പൊതിച്ചോര്‍. ഉച്ചക്ക് വിശന്നു വലഞ്ഞ ഹെഡ് മാസ്റ്റര്‍ ഒരു കുട്ടിയുടെ ചോറ്റുപൊതി കട്ടെടുത്തു തിന്നുന്നതാണ് കഥയിലെ പ്രമേയം .. ബഷീറും , ദേവും പൊറ്റക്കാടും
തകഴിയും എം. ടിയും ഒക്കെ വിശപ്പ്‌ എന്ന ആളല്‍ ഹൃദയം തൊടും വിധം എഴുതിയിട്ടുണ്ട് ..
അവയൊക്കെ ഒരു ദരിദ്രകാലത്തിന്റെ നിറം മങ്ങിയ കടലാസില്‍ പതിപ്പിച്ച ജീവിതത്തിന്റെ കയ്യൊപ്പുകള്‍ ആണ് .. ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ വാചാലനാകുന്നത് അവന്റെ ദൌര്‍ബല്യങ്ങളെ കുറിച്ചാണ് ..
ആ നിലക്ക് പ്രവാസിയുടെ എഴുത്തുകളില്‍ നാടും പുഴയും കടന്നു വരുന്നത് സ്വാഭാവികം മാത്രം .
പ്രവാസി ഈത്തപ്പഴം പെറുക്കിക്കൂട്ടാന്‍ വന്നതല്ല . ഈന്തപ്പനയിലും നാളികേരം വിളയിക്കാന്‍ വന്നവനാണ് .. പ്രവാസത്തിന്റെ യഥാര്‍ത്ഥ്യം തന്നെ ഈ വൈരുധ്യം ആണ് ..
ഒരാള്‍ നാട് വിടുന്നതോടെ അവന്റെ നാടും കൂടെ പോരുന്നു .. ഓര്‍മ്മകളില്‍ , സ്വപ്നങ്ങളില്‍ , ഒക്കെ കാര്യമായി നിറഞ്ഞു നില്‍ക്കുന്നതും ഈ നാളികേരം തന്നെ ! അതിനു പകരം നില്‍ക്കാന്‍ ഒരു മുന്തിരിത്തോപ്പിനും കഴിയില്ല .. പിന്നെ പ്രവാസിയുടെ പ്രയാസം കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല , സ്വന്തം കുടുംബത്തിനു പോലും ഈ വിഷയം മടുപ്പിന്റെ തനിആവര്‍ത്തനങ്ങളാണ്.. അതുകൊണ്ടോക്കെയാവാം പ്രവാസി തന്റെ സങ്കടം എഴുതി എങ്കിലും തീര്‍ക്കാന്‍ ശ്രമിക്കുന്നത്...
പ്രവാസം രചനക്ക് പറ്റിയ വളക്കൂറുള്ള മണ്ണല്ല എന്ന് വേണം കരുതാന്‍ .. ഒരു നല്ല പ്രവാസ രചന പിറക്കാന്‍ അമ്പതാണ്ടുകള്‍ വേണ്ടിവന്നു എന്നത് തന്നെ അതിനു മതിയായ തെളിവ് .. എന്തൊക്കെപ്പറഞ്ഞാലും എഴുത്ത് ഒരൊറ്റ കള്ളിയില്‍ ഒതുങ്ങിപ്പോകുന്നത് ശരിയായ പ്രവണത അല്ല . എഴുത്തുകാരനെ കള്ളി തിരിച്ച് പാര്‍ശ്വ വത്ക്കരിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടക്കുമ്പോള്‍ പ്രത്യേകിച്ചും ..

K@nn(())raan*خلي ولي പറഞ്ഞു...

@@
പ്രവാസിയായാലും നിവാസിയായാലും ദരിദ്രവാസിയായാലും അയല്‍വാസിയായാലും വായില്‍ കൊള്ളുന്നതോ വായനാസുഖം നല്‍കുന്നതോ ബ്ലോഗിലായാലും ബോഗിയിലായാലും കണ്ടാല്‍ വായിക്കും ആസ്വദിക്കും!

വയിച്ചതൊക്കെ തലയില്‍കൊണ്ടുനടക്കാന്‍ ഇതെന്താ ഗള്‍ഫ്‌ഗേറ്റിന്റെ വിഗ്ഗൊന്നുമല്ലല്ലോ!

ഈ വിഷയത്തില്‍ ചര്ച്ചിക്കാന്‍ നമ്മുടെ ബ്ലൂലോകവാദ്യാന്മാരും ബുജികളും വരട്ടെ. കണ്ണൂരാനൊരു കുളംതോണ്ടാനുണ്ട്. ബൈ!

(നാമൂസ്‌, ഇങ്ങനെയൊരു ചിന്തക്ക് ആശംസകള്‍ )

നാമൂസ് പറഞ്ഞു...

നികുവും ശ്രീക്കുട്ടനും അക്ബരിക്കയും ചെറുവാടിയും ആചാര്യനും ഹാഷിക്കും ജെഫുവും പറഞ്ഞ അഭിപ്രായങ്ങള്‍ ഏതാണ്ട് ഒരേ കാര്യത്തെ തന്നെയാണ് അഭിസംബോധന ചെയ്യുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.

സുഹൃത്തുക്കളെ,, ഇവിടെ ഈ ലേഖനം അതിന്റെ തുടക്കത്തില്‍ സൂചിപ്പിക്കുന്നത് കേവലം ഗൃഹാതുരതയില്‍ ഒതുങ്ങുന്ന പ്രവാസ ലോകത്തെ രചനകളുടെ കാരണങ്ങളെയും അങ്ങനെ പരിമിതപ്പെടാനുണ്ടായ സാഹചര്യവുമാണ്.ഇവ്വിധം കേവലാര്‍ത്ഥത്തിലുള്ള എഴുത്ത് സമ്പ്രദായത്തില്‍ നിന്നും മലയാളം മോചിതമാകണം എന്ന ഒരോര്‍മ്മപ്പെടുത്തലാണ് ഈ ലേഖനത്തിന്റെ താത്പര്യം. ഈ പരിമിതപ്പെടലുകള്‍ വഴി നഷ്ടമായിക്കൊണ്ടിരിക്കുന്ന ജീവനെ തിരിച്ചുപിടിക്കാനാണ് ലേഖനം ആവശ്യപ്പെടുന്നത്. തുടര്‍ന്നുള്ള ഭാഗങ്ങള്‍ അക്കാര്യം പറയുന്നുണ്ട്.

പ്രത്യേകം ശ്രദ്ധിക്കെണ്ടുന്നത്: ലേഖനത്തില്‍ ഒരിടത്തും തന്നെ നാടിനെ ഓര്‍ക്കുന്നതും അതിന്റെ ഓര്‍മ്മയില്‍ വയലും കാലിയും പുഴയും മഴയും ചര്ച്ചയാകുന്നതോ മോശം കാര്യമെന്ന് പറയുന്നില്ല. മാത്രവുമല്ല, ആ ഓര്‍മ്മകളില്‍ക്കൂടെതന്നെയാണ് തന്റെ ഇടത്തേക്ക് മടങ്ങുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഈയൊരു കുറ്റിയില്‍ മാത്രം കറങ്ങുമ്പോള്‍ പ്രവാസിയും പ്രവാസിയുടെ ലോകവും വീണ്ടും വീണ്ടും ചുരുങ്ങിപ്പോവുകയാണ് എന്ന് ലേഖനം ആശങ്കപ്പെടുന്നുണ്ട്. ആ ആശങ്ക ലേഖനത്തിന്റെത് മാത്രമല്ലെന്ന് ഇവിടെ കാണുന്ന സുഹൃത്തുക്കളുടെ അഭിപ്രായങ്ങളില്‍ കൂടിയും വ്യക്തമാണ്.

നാമൂസ് പറഞ്ഞു...

മേല്സൂചിപ്പിച്ചതുപോലെ തുടര്‍ന്ന് വന്ന അഭിപ്രായങ്ങളില്‍ എല്ലാം ഒരേ കാര്യത്തെ തന്നെ പറയുമ്പോഴും അക്ബരിക്ക പറഞ്ഞ ചിലതിനോട് ഒരു പ്രതികരണം അറിയിക്കാം എന്ന് കരുതുന്നു.

അക്ബറിക്ക പറയുന്നു: "പ്രവാസം ഒരു ദുരന്തമുഖമല്ല"
അതേസമയം, ഒരുപാട് നിറം പിടിപ്പിച്ച കഥകള്‍ മെനഞ്ഞ് {കള്ളം പറഞ്ഞ്} അവര്‍ ആശ്വാസം കൊള്ളൂകയാണെന്നും ഈ കള്ളങ്ങളുടെ ആവര്‍ത്തനം കാരണം പലരെയും മോഹിപ്പിക്കുകയും തത്ഫലം സൈകതത്തിലേക്ക് ആനയിക്കുകയും ചെയ്തുവെന്നും പോകപ്പോകെ 'വാസ്തവ കഥകള്‍' അറിയിക്കപ്പെട്ടതില്‍പിന്നെ മോഹക്കണ്ണാലുള്ള ഒഴുക്ക് നിലക്കുകയും പുതിയ തലമുറ നാട്ടില്‍ തന്നെ ജീവിതം കരുപ്പിടിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു പോരുന്നുവെന്നും പറയുന്നു. അപ്പോള്‍, വാസ്തവ കഥകള്‍ ദയനീയവും അതി ദാരുണവുമായിരിക്കണം. എങ്കില്‍, അതിനെ 'ദുരന്ത മുഖം' എന്നല്ലാതെ മറ്റെന്താണ് വിളിക്കുക..?

ശരി, ഈ വാസ്തവ കഥകള്‍ വെളിപ്പെട്ടതിനു ശേഷവും നാട്ടില്‍ നിന്ന് ഇന്നും യൌവ്വനവും മസ്തിഷ്കവും യഥേഷ്ടം കയറ്റുമതി ചെയ്യപ്പെടുകയും വാര്‍ദ്ധക്യവും രോഗവും തിരികെ സ്വീകരിക്കയും ചെയ്യുന്ന കണക്കിന് സാഹചര്യം വീണ്ടും ആതുരമായി തന്നെ നിലനില്‍ക്കുന്നു. അപ്പോഴും, ഈ ആശ്വാസം കൊള്ളലുകളില്‍ പരിമിതപ്പെടുകയല്ലാതെ ശരിയായ കാരണത്തെ അറിയുകയും അറിയിക്കുകയും ചെയ്യുന്നതില്‍ പ്രവാസി പരാജയപ്പെടുന്നു. മലയാളത്തെ ഒരു വൃദ്ധ സദനമാക്കി കൊരച്ചു തുപ്പിക്കുന്നത് ആരാണ്..? ഈയൊരു അവസ്ഥ വിധിക്കപ്പെട്ടതെങ്ങിനെയാണ്..? ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ഇന്നും കള്ളങ്ങളില്‍ ആശ്വാസം കൊള്ളുക തന്നെയാണ് പ്രവാസി. ഇവിടെയാണ്‌ ഞാന്‍ മേല്‍സൂചിപ്പിച്ച പായാരം പറച്ചിലുകളിലേയും പതംപറച്ചിലുകളിലേയും അരാഷ്ട്രീയത വെളിവാകുന്നത്

Akbar പറഞ്ഞു...

>>>അപ്പോള്‍, വാസ്തവ കഥകള്‍ ദയനീയവും അതി ദാരുണവുമായിരിക്കണം . എങ്കില്‍, അതിനെ 'ദുരന്ത മുഖം' എന്നല്ലാതെ മറ്റെന്താണ് വിളിക്കുക..?

ഇങ്ങിനെ വാക്കുകള്‍ക്കു അതിഭാവുകത്വം നല്‍കിയുള്ള ചര്‍ച്ചക്ക് ഞാനില്ല. ആശയമാണ് പ്രധാനം.

പഴയ കാലത്തെ പോലെ ചാടിക്കയറി വന്നു ആടിനെ നോക്കാനും ഹൌസ് ഡ്രൈവര്‍ മാരായുമൊക്കെ എത്തിപ്പെട്ടു കണ്ണീര്‍ വാര്‍ക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കുറവാണ്. ഇപ്പോള്‍ പ്രവാസലോകത്തിലേക്ക് വരുന്നവരില്‍ അധികവും നല്ല തൊഴില്‍ മുന്നില്‍ കണ്ടു അതിനുള്ള യോഗ്യത നേടിയവരാണ്. അല്ലാത്തവര്‍ നാട്ടില്‍ തന്നെ തങ്ങി ജോലി ചെയ്തു ജീവിക്കാന്‍ താല്പര്യം കാണിക്കുന്നു. എന്നു വെച്ചാല്‍ പ്രവാസം എന്താണെന്നു ഇപ്പോള്‍ നാട്ടിലുള്ളവര്‍ക്കും പ്രവാസത്തിലുള്ളവര്‍ക്കും ഒരു പോലെ അറിയാം എന്നാണു ഞാന്‍ പറയാന് ശ്രമിച്ചത്. അതു നാമൂസിനു മനസ്സിലായില്ലെങ്കില്‍ അതു എന്‍റെ അവതരണത്തിന്റെ പരാചയം .

ഒന്ന് പറയാന്‍ മറന്നു. ലേഖനം വളരെ നന്നായി. അഭിനന്ദനങ്ങള്‍..

പട്ടേപ്പാടം റാംജി പറഞ്ഞു...

മുകളില്‍ കൊമ്പന്‍ പറഞ്ഞ അഭിപ്രായങ്ങളാണ് എനിക്കും പറയുവാന്‍ ഉള്ളത്.
പിന്നെ
ഇവിടെയും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യുന്ന രഞ്ജിത് ചെമ്മാട് പോലുള്ളവരുടെ ബ്ലോഗുകള്‍ നമുക്ക്‌ കാണാം. വേറെയും ഒന്നുരണ്ടു ലേഖനങ്ങള്‍ ഞാന്‍ വായിച്ചത് ഓര്‍ക്കുന്നു. ബ്ലോഗ്‌ ഓര്‍മ്മയില്ല. എഴുതുന്നത് വിശദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ അത്തരത്തില്‍ ശ്രമിക്കുന്നത് മാറ്റ് പല ബ്ലോഗുകളിലും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കുറവാണ് എന്നത് ശരിയായിരിക്കാം. ലേഖനത്തില്‍ സൂചിപ്പിച്ചത്‌ പോലുള്ള ചിന്തകളും ചര്‍ച്ചകളും നല്ലത് തന്നെ. അപ്പോഴും കൊമ്പന്‍ സൂചിപ്പിച്ചത്‌ പോലെ ജീവിക്കാന്‍ വേണ്ടി വന്നുപെട്ടവരും എഴുതാന്‍ വേണ്ടി സന്ദര്‍ശിക്കുന്നവരും എന്ന വ്യത്യാസം ഉണ്ടാകുന്നുണ്ട്.
നന്നായി തയ്യാറാക്കിയ ലേഖനം.

സങ്കൽ‌പ്പങ്ങൾ പറഞ്ഞു...

ആരും ശ്രദ്ധിക്കാതെയിരുന്ന വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ ,

മുകിൽ പറഞ്ഞു...

അതെ. ശ്രദ്ധയര്‍ഹിക്കുന്ന ലേഖനം. തീര്‍ച്ചയായും ചിന്തിക്കേണ്ട വിഷയം. ഗൗരവമായിത്തന്നെ അവതരിപ്പിച്ചു.

Njanentelokam പറഞ്ഞു...

പ്രതികരണ ശേഷി ഉള്ള മനുഷ്യന്‍ എവിടെയായാലും പ്രതികരിക്കും മലയാളിക്ക് ഇല്ലാത്തതും അതാണ്‌ പ്രതികരണശേഷി.തമിഴന്‍ കാര്യകാരണമോന്നും നോക്കില്ല.ഏതെന്കിലും തമിഴന്‍ പറയുന്നത് കേട്ടാല്‍ മതി ശരിയോ തെറ്റോ എന്നൊന്നും നോക്കാതെ പ്രതികരിക്കും.മലയാളി ശരി എന്താണെന്ന് അന്വേഷിക്കാന്‍ സമയം കളയും.ഒടുവില്‍ ശരി അറിയുമ്പോഴേക്കും അതിന്റെ ന്യൂസ്‌ വാല്യൂ കുറഞ്ഞിട്ടുണ്ടാകും അതോടെ മടി പിടിക്കും.പിന്നെ ആര്‍ക്കാനും വേണ്ടി ഓര്‍ക്കാനിക്കുന്ന പോലെ എന്തെങ്കിലും കാട്ടിക്കൂട്ടും.ഇതൊക്കെ തന്നെയാ പൊതു രീതി അത് നാട്ടിലായാലും വിദേശത്തു ആയാലും.....മനോഭാവം മാറാതെ എന്ത് മാറിയിട്ടെന്താ?

MOIDEEN ANGADIMUGAR പറഞ്ഞു...

ഗൌരവമായ ചിന്തയിലേക്ക് നയിച്ച ലേഖനം. ചർച്ച തുടരട്ടെ.ആശംസകൾ !

Elayoden പറഞ്ഞു...

നാമൂസ്, താങ്കളുടെ ശക്തമായ മറ്റൊരു ലേഖനം, പ്രാവസത്തിന്റെ തനി പകര്‍പ്പിലെക്കൊരു എത്തി നോട്ടം, പക്ഷെ, പ്രവാസികള്‍ക്ക് എന്നും ആവേശം, സ്വന്തം മാമല നാടു തന്നെ, അവിടെത്തെ പുഴകളും, മലകളും അരുവികളും അങ്ങിനെയെല്ലാം..

നാമൂസിന്റെ മറ്റൊരു ശക്തമായ വേറിട്ട ചിന്തകള്‍ക്ക് ആശംസകള്‍

വീകെ പറഞ്ഞു...

നാം ജീവിക്കുന്ന ചുറ്റുപാടുകൾ, സംസ്കാരങ്ങൾ എല്ലാം നമ്മുടെ എഴുത്തുകളിലും വരണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല.

ഇവിടെ വന്നിറങ്ങുന്ന ദിവസം മുതൽ ഒര്രു തിരിച്ചു പോക്കിനെ കുറിച്ച് മാത്രം സ്വപ്നം കാണുന്ന, ഇവിടത്തെ സംസ്കാരവുമായി ഇഴുകിച്ചേരാൻ കഴിയാതെ ഇവരിലൊരാളായി ജീവിക്കുമ്പോഴും ‘നീയൊക്കെ എന്റെ അടിമയാണെന്ന് ‘ ഓരോ നിമിഷവും നമ്മെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമൂഹത്തിനിടയിൽ നിന്നും ഒരാശ്വാസവും കുളിർമ്മയും തര്രുന്ന തന്റെ ഗൃഹാതുര ചിന്തകൾ കൂടുതലായി എഴുതിപ്പോകുന്നെങ്കിൽ, അതവന്റെ അതിജീവനത്തിന് ഊർജ്ജദായകമായതു കൊണ്ടുകൂടിയാണ്.
നല്ല ചിന്തകളാണ് തുറന്നിട്ടത്.
ആശംസകൾ...

Anil cheleri kumaran പറഞ്ഞു...

ഇപ്പോൾ കുറേ മാറ്റം വരുന്നുണ്ടെന്ന് തോന്നുന്നു, മുസാഫിർ അഹമ്മദിന്റെയൊക്കെ ലേഖനം കാണാറില്ലേ.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വളരെ പ്രാധാന്യമുള്ള ഒരു വിഷയവും സങ്കീര്‍ണ്ണമായ പല വശങ്ങളുമുള്ള ഒരു പ്രശ്നവും ആണ് ഇതെന്നു തോന്നുന്നു.
ഒരു ശരാശരി പ്രവാസിക്ക് (ആ വാക്ക് തന്നെ ശരിയായ അര്‍ത്ഥത്തിലല്ല ഉപയോഗിക്കുന്നതെന്നാണല്ലോ പുതിയ കണ്ടെത്തല്‍ ) അവന്റെ പ്രവാസജീവിതത്തിനിടയില്‍ തൂലിക ചലിപ്പിക്കാനുള്ള ഇടവേളകള്‍ തന്നെ അത്യപൂര്‍വ്വമായി മാത്രം വീണുകിട്ടുന്ന ഭാഗ്യനിമിഷങ്ങളാണ്.അന്നേരം അവതരിക്കുന്ന അക്ഷരങ്ങള്‍ അവന്റെ പച്ചയായ ജീവിതാനുഭവങ്ങളും. ആ അനുഭവങ്ങള്‍ അതേപടി പങ്കുവക്കപ്പെടുമ്പോള്‍ ആണ് മേല്‍പ്പറഞ്ഞ സങ്കീര്‍ണ്ണമായ പല വശങ്ങളുടെയും ആവിര്‍ഭാവങ്ങള്‍ ഉണ്ടാകുന്നതും.
എങ്കിലും അതെല്ലാം തരണം ചെയ്തും കുരുത്തുവരന്ന അപൂര്‍വ്വം ചില മുളകള്‍ ഉണ്ടായിട്ടുണ്ട്..ഇനിയും ധാരാളം ഉണ്ടാവട്ടെ എന്നാശിക്കാം.
ലേഖകന് അഭിനന്ദനങ്ങള്‍ ..

grkaviyoor പറഞ്ഞു...

ഇത് ഏറെ ചര്‍ച്ച ചെയ്യണ്ട വിഷയം തന്നെ
പ്രവാസ ദുഖങ്ങളും അവന്‍ അനുഭവിക്കേണ്ടി വരുന്ന നോവുകളും
നല്ല വിഷയം ചുണ്ടി കാട്ടിയ നാമുസേ ,മുന്നേറുക ഞങ്ങളെല്ലാം കുടെ ഉണ്ടേ

Vishnu N V പറഞ്ഞു...

ഞാനൊരു ഗള്‍ഫ്‌ പ്രവാസിയല്ല, പ്രവാസികളുടെ കുറിപ്പുകളുടെ വായനക്കാരന്‍ മാത്രമാണ്.
താങ്കളുടെ ആത്മ വിമര്‍ശനം ശരിയാണെന്ന് തോന്നുന്നു. എന്നാല്‍ ഇത് പ്രവാസികളുടെ മാത്രം കാര്യമാണോ..?
ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ കണ്ണടച്ചിരുട്ടാക്കി കനവില്‍ തെളിയുന്ന മായാ ലോകത്തെക്കുറിച്ച് എഴുതുന്നത്‌ സാഹിത്യത്തില്‍ അത്ര പുതിയ കാര്യമൊന്നുമല്ല,
"പുതു കവിത"യെ, "പെണ്ണെഴുത്തിനെ", "കീഴാള സാഹിത്യത്തെ" പരമ പുച്ഹത്തോടെ നോക്കികാണുന്ന ഒരു സമൂഹമല്ലേ നമ്മുടേത്‌ ..?‘‘

"മുറിവുകളെപ്പറ്റി ഇങ്ങനെ കവിത പറയാനല്ലാതെ
നിങ്ങള്‍ക്ക്‌ വല്ലതും അറിയുമോ?
ഏറ്റിട്ടുണ്ടോ ആഴത്തില്‍ ഒരു മുറിവെങ്കിലും..?"

-മുറിവുകളെപ്പറ്റിയാകുമ്പോള്‍ , വീരാന്‍കുട്ടി

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

"പ്രവാസം അതിന്റെ സൂക്ഷമാര്‍ത്ഥത്തില്‍ സ്വന്തം ഗ്രാമത്തില്‍ താമസിക്കുന്നവരെയും പ്രവാസിയെന്നു വിളിക്കുന്നുവെന്നതാണ് സത്യം. കാരണം, നാം ജനിച്ചു വളര്‍ന്ന നാടോ പരിസരമോ അല്ല ഇന്നു നമുക്കനുഭവപ്പെടുന്നത്. അതത്രയും നമ്മുടെ ഓര്‍മ്മകളില്‍ മാത്രമാണ് കാണാനാകുന്നത്. അങ്ങനെ ഓര്‍മ്മകളില്‍ മാത്രം നാട്ടിലാവുകയും ജീവിതമെപ്പോഴും പ്രവാസത്തിലായിരിക്കയും ചെയ്യുമ്പോള്‍ നാട്ടിലുള്ളവരും നാടിന് പുറത്തുള്ളവരും ഒരുപോലെ പ്രവാസത്തിലാണെന്നത് കൌതുകമുണര്‍ത്തുന്ന ഒരുകാര്യമാണ് . അതെ, ഈയൊരര്‍ത്ഥത്തില്‍ ലോകത്തെ എല്ലാവരും പ്രവാസികളാണ്. !"

shamzi പറഞ്ഞു...

ജീവിക്കുന്ന സമൂഹവുമായി കൊള്ളക്കൊടുക്കലുകള് നടത്താന് പുതിയ എഴുത്തുകാറ് എന്ന കമ്പ്യൂട്ടറ് കുറിക്കാറ്ക്ക് അത്തരം സമൂഹവുമായുള്ള ബന്ധങ്ങള് വളരെ വിരളം. പോരാത്തവര്ക്ക് ഭാഷ ഒരു വിഘാതമായി നില്ക്കുന്നു. 'ആര്ട്ട് ഓഫ് വേവ്' ചെയ്യുന്നത് പോലെയുള്ള പരിഭാഷപ്പെടുത്തലുകള് ശ്രദ്ധിക്കുന്നവറ് പോലും കുറവാണ്. സാംസ്കാരിക കൈമാറ്റങ്ങളും പുതിയ അറിവുകളും വേണ്ടാത്ത ഒരു സമൂഹത്തെ എന്തിന് ഇത്രയും കനപ്പെട്ട ചിന്തകള് കൊണ്ട് ഉണറ്ത്തണം?

Noushad Kuniyil പറഞ്ഞു...

"ഈ സാഹചര്യത്തിലാണ് അറേബ്യന്‍ സാഹിത്യത്തിലെ പ്രതിഭകള്‍ ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും സന്ദര്‍ശനം നടത്തുകയും അവിടങ്ങളില്‍ താമസിച്ച് അതാതു പ്രദേശത്തിന്റെ സാംസ്കാരിക ഞരമ്പുകളിലൂടെ വലിഞ്ഞു കയറുന്നതും അതാതിന്റെ ചൂടറിയുന്നതും അവരുടെ ഭാഷയിലേക്കവ പകര്‍ത്താന്‍ ശ്രമിക്കുന്നതും നാമറിയുന്നത്. " - ഇതൊന്നു വിശദീകരിക്കാമോ, നാമൂസ്? നന്ദി!

Arif Zain പറഞ്ഞു...

ശരിയാണ് നാമൂസ്‌, ഒരിരുപത്തഞ്ചു കൊല്ലം നാം ഇവിടെ ചെലവഴിച്ചാലും ഗൃഹാതുരതയുടെ മാറാപ്പുമായി ചുറ്റിത്തിരിയുകയാണ് നാം ചെയ്യുന്നത്. ഒരറബി പടം പോലും അറിയാതെ കാല്‍ നൂറ്റാണ്ട് ദുബായില്‍ ചെലവഴിച്ച ആളുകളെ എനിക്കറിയാം. അങ്ങനെയാവുമ്പോള്‍ മനുഷ്യന്മാര്‍ തമ്മിലുള്ള കൊള്ളക്കൊടുക്കകളും സംസ്കാരങ്ങള്‍ തമ്മിലുള്ള ആദാനപ്രദാനങ്ങളും സംഭവിക്കാതെ പോകുന്നു. വില്‍ഫ്രെഡ് തേസിഗറുടെ യാത്രകള്‍ നല്ലൊരു ഉദാഹരമായി എടുക്കുക, മരുഭൂമിയെ ഇത്ര ആഴത്തിലറിഞ്ഞ മറ്റൊരു വിദേശി മറ്റാരെങ്കിലുമുണ്ടോ എന്നെനിക്ക് സംശയമാണ്. നാം ഇത് വരെ കണ്ടു വന്ന മലയാളീ പ്രവാസ എഴുത്തുകളില്‍ നിന്ന് വ്യത്യാസപ്പെട്ടു നില്‍ക്കുന്നതാണ് ആട് ജീവിതവും മരുഭൂമിയുടെ ആത്മ കഥയും. രണ്ടും നല്ല സ്വീകാര്യതയാണല്ലോ നേടിയിരിക്കുന്നത്. നല്ലൊരു പോസ്റ്റിന് നാമൂസിന് നന്ദി. ഇവിടെ വന്നില്ലായിരുന്നുവെങ്കില്‍ എനിക്കിത് നഷ്ടപ്പെടുമായിരുന്നല്ലോ.

Roshan PM പറഞ്ഞു...

സാങ്കേതികവും ആധുനികവും ആയ പല കാര്യങ്ങളും വൃത്തിയും വ്യക്തതയോടും കൂടി പറയാന്‍ ഉള്ള മലയാള ഭാഷയുടെ പരിമിതി കാരണം ആണോ, മലയാളിക്ക് ഗൃഹാതുരതത്തിന്റെ കെട്ട്പാടുകള്‍ പൊട്ടിച്ചെറിയാന്‍ ഇപ്പോഴും കഴിയാത്തത് (കടപാട്: കൈപള്ളി)

നാമൂസ് പറഞ്ഞു...

@നൗഷാദ് കുനിയില്‍, താങ്കളുടെ സന്ദര്‍ശനത്തില്‍ ഞാനെന്റെ സന്തോഷം അറിയിക്കുന്നു.

താങ്കളിലേക്ക്: ഖത്തറിലെ 'സമന്വയ സാഹിതീ പുരസ്കാരം' സമര്‍പ്പിക്കാന്‍ കഴിഞ്ഞ മാസമവസാനത്തില്‍ ശ്രീ, സി രാധാകൃഷ്ണന്‍ ഖത്തറില്‍ എത്തിയപ്പോള്‍ അദ്ദേഹവുമായി കുറഞ്ഞ സമയം സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടാനുള്ള അവസരം സമന്വയ ഒരുക്കിയിരുന്നു. അവിടെ ഉയര്‍ന്ന ഒരുപാട് ചോദ്ദ്യോത്തരങ്ങള്‍ക്കിടയിലെ അദ്ദേഹത്തിന്‍റെ സംസാരത്തില്‍ നിന്നുമാണ് ഞാനിക്കാര്യം മനസ്സിലാക്കുന്നത്. നമ്മുടെ കലാ രൂപങ്ങളും അതിന്റെ സാംസ്കാരിക മാനങ്ങളും പഠന വിധേയമാക്കുന്ന ഒരു സംഘം അറേബ്യയില്‍ നിന്നും നമ്മുടെ നാട്ടിലെത്തിയിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞ് വെച്ചത്.

{പുരസ്കാരത്തിനര്‍ഹാമായ ശ്രീമതി, ഷീലാ ടോമിയുടെ 'മെല്‍ക്വിയാഡിസിന്‍റെ പ്രളയ പുസ്തകം' എന്നാ കഥ ഇവിടെ വായിക്കാം]

ആട്ടെ, ഈ കാര്യത്തിനപ്പുറം മറ്റൊരു വിശേഷവും [പ്രതികരണവും} ഇല്ലാതെ പോയതെന്തേ..? പ്രത്യേകിച്ചും, എന്റെ ബ്ലോഗില്‍ ആദ്യമായി വരികയുമാണല്ലോ..? ഒരുപക്ഷെ, താങ്കളുടെ വായനയെ സ്വാധീനിക്കുന്ന വിധം മറ്റൊന്നും തന്നെ കണ്ടുകിട്ടിക്കാണില്ലാ അല്ലേ..?

റോസാപ്പൂക്കള്‍ പറഞ്ഞു...

നഷ്ടപ്പെട്ട നാടിനെക്കുറിച്ചുള്ള തേങ്ങല്‍ ഓരോ പ്രവാസിയുടെയും മനസ്സില്‍ ഉണ്ട്.അത് നിഷേധിക്കാനാവില്ല.പക്ഷെ എല്ലാ പ്രവാസ എഴുത്ത്കാരും ഒരേ വിഷയം എഴുതുമ്പോള്‍ അത് വായനയെ മടുപ്പിക്കുകയെ ഉള്ളു.താങ്കള്‍ പ്രവാസ എഴുത്തിനെപ്പറ്റി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഓരോ എഴുത്ത്കാരനും ശ്രദ്ധിക്കേണ്ടത് തന്നെ.വിഷയ വൈവിധ്യം ഇല്ലെങ്കില്‍ എങ്ങനെ അത് വായിക്കപ്പെടും..? കൂടുതലും പ്രവാസിയുടെ കഷ്ടപ്പാടുകള്‍ അല്ലെങ്കില്‍ നാട്ടിലെ പരാധീനതകള്‍ തന്നെ വിഷയം. ബൂലോകം അച്ചടി മാധ്യമങ്ങളെ തോല്‍പ്പിക്കും എന്നൊക്കെ നാം വീമ്പ് പറയുമ്പോഴും നാം എന്തെഴുതുന്നു എന്ന് വളരെ അധികം ചിന്തിക്കേണ്ടതുണ്ട്.

viddiman പറഞ്ഞു...

നാമൂസ് പറഞ്ഞത് പ്രസക്തമായ വിഷയം തന്നെ..എന്നെ പോലുള്ള കൂപമണ്ഡുകങ്ങൾ മറുദേശങ്ങളെയും ജനങ്ങളെയും കുറിച്ച് ചിന്തിച്ച് എന്തൊക്കെയോ എഴുതിക്കുറിക്കുന്നു. വളരെ വിചിത്രം തന്നെ !

നസീര്‍ പാങ്ങോട് പറഞ്ഞു...

kollaam...

Shameee പറഞ്ഞു...

ഈന്തപ്പനയിൽ നാളികേരം എങ്ങനെ വിളയിക്കാം എന്നുതന്നെയാണ് മലയാളി തേടേണ്ടത്. അല്ലെങ്കിൽ മലയാളിയുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെട്ടേക്കും. ആ തേടലാണ് പ്രവാസത്തിന്റെ അര നൂറ്റാണ്ട് നമ്മോട് വിളിച്ചുപറയുന്നത്. അതിനിടയിൽ ഒരു പക്ഷെ, ചില സങ്കരയിനം വിത്തുകൾ പൊട്ടിമുളച്ചേക്കാം. അല്ല, മുളക്കുകതന്നെ ചെയ്യും. വിത്തുഗുണം പത്തുഗുണം എന്നാണല്ലോ !. ഒരെഴുത്തുകാരൻ അയാളിൽ സന്നിവേശിച്ച സങ്കടങ്ങളും സന്തോഷങ്ങളും രഹസ്യങ്ങളും ഊഹങ്ങളുമൊക്കെ തനിക്കറിയാവുന്ന രീതിയിൽ അവതരിപ്പിയ്ക്കുകയാണ്. അതെന്താണെന്നത് അയാളുടെ ചിന്തകളുമായി സമരസപ്പെട്ടുകിടക്കുന്നു. ആ ചിന്തകളെ വഴിതിരിച്ചുവിടാൻ ഒരു പക്ഷെ ഈ ലേഖനത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

TPShukooR പറഞ്ഞു...

വളരെ പ്രസക്തമായ നിര്‍ദേശമാണിത്. മലയാളികള്‍ കൂടുതലും മലയാളി റൂമുകളിലും കൂട്ടായ്മകളിലുമായി ഒതുങ്ങുന്നതാണ് ഒരു പരിധി വരെ മറ്റു സംസ്കാരങ്ങളുമായി ഇട പഴകാതിരിക്കാനും അവ രചനകളില്‍ ഉള്‍ക്കൊല്ലപ്പെടാതിരിക്കാനും കാരണം. ഇതിനുള്ള പരിഹാരമാണ് ആദ്യം ഉണ്ടാവേണ്ടത്.

Manef പറഞ്ഞു...

പ്രിയ നാമൂസ്‌,

താങ്കള്‍ പറഞ്ഞത് തികച്ചും ചിന്തനീയമാണ്. പക്ഷെ ഒന്നുണ്ട് അറബ് നാടുകളില്‍ ചേക്കേറിയ മലയാളി പ്രവാസികളുടെ രചനകളില്‍ ഇപ്പോഴും എപ്പോഴും അവന്‍ അറിയാതെ തന്നെ ഈ പറഞ്ഞ തെങ്ങും കമുകും വയലും പുഴയും ഇടവഴിയും പൂച്ചയും കാലിയും മാത്രം വിഷയമാകുന്നതിന്റെ യാഥാര്‍ത്ഥ കാരണം കണ്ടെത്തണമെങ്കില്‍ അവന്‍ കഴിച്ചുകൂട്ടുന്ന ഈ പ്രവാസ ജീവിതത്തില്‍ താന്‍ നില്‍ക്കുന്ന മണ്ണിന്റെ സംസ്കാരവുമായി എത്രമാത്രം ഉള്ളുകൊണ്ട് അവന്‍ അടുത്തു നില്‍ക്കുന്നു എന്നറിയണം. വിനിമയ നിരക്കിലെ അന്തരം ഒന്നുമാത്രം കൊണ്ട് പ്രവാസജീവിതം തള്ളിനീക്കുന്ന അവന്റെ ഉള്ളില്‍ ഒരിക്കലും ഈ സംസ്കാരമോ ഇവിടെ തന്നോടൊപ്പം പ്രവാസം പേറുന്ന ഇതര അറബ് ആഫ്രിക്കന്‍ സംസ്കാരങ്ങളോ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല എന്നുവേണം കരുതാന്‍.

രമേശ്‌ അരൂര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
രമേശ്‌ അരൂര്‍ പറഞ്ഞു...

പ്രവാസത്തില്‍ ആയാലും സ്വദേശത്തു ആയാലും എഴുത്ത് രണ്ടു വിധത്തില്‍ സംഭവിക്കുന്നുട്..ഒന്ന് വൈകാരികമായ അനുഭൂതികളാല്‍ അനസ്യൂതമായി വരുന്ന സ്വാഭാവികമായ എഴുത്ത് . Spontaneous overflow of powerful emotions which recollected in tranquility (Words Worth) .മറ്റൊന്ന് ഉണ്ടാകാനും സംവദിക്കപ്പെടാനും ബുദ്ധി പരമായ വ്യായാമം ആവശ്യപ്പെടുന്നതും മന:പൂര്‍വ്വമായി ചെയ്യുന്നതുമായ എഴുത്ത്

..നാമൂസിന്റെ ഈ ലേഖനം ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുത്തി കൊണ്ട് പറയാം . എഴുത്ത് ഒരു പ്രൊഫഷന്‍ ആക്കപ്പെടുകയും അതില്‍ തന്നെ അനവരതം മുഴുകുകയും ചെയ്യുന്നവര്‍ ഒരേ രീതിയില്‍ എഴുതിക്കൊണ്ടിരുന്നാല്‍ എഴുതുന്നയാള്‍ക്കും വായനക്കാരനും ആവര്‍ത്തന വിരസതയും മടുപ്പും ഉണ്ടാകും .മടുപ്പ് ഉണ്ടാക്കാതെ എഴുതാന്‍ പ്രാഗത്ഭ്യം ഉണ്ടെങ്കില്‍ പോലും അത്തരക്കാര്‍ വിഷയ വൈവിദ്ധ്യം ഇല്ലായ്മ മൂലം തിരസ്കരിക്കപ്പെടുന്നുണ്ട് ..പാല്‍ പായസം /അല്ലെങ്കില്‍ ബിരിയാണി ഇഷ്ട വിഭവം ആണെങ്കിലും എന്നും അത് തന്നെ കഴിച്ചാല്‍ എങ്ങിനെയിരിക്കും ? പ്രവാസ ലോകത്തെ എഴുത്തില്‍ സംഭവിക്കുന്ന ഈ "തേങ്ങാക്കുല തിരച്ചില്‍" ഒരു പരിധി വരെ വായനക്കാരന് മടുപ്പ് ഉണ്ടാക്കുമെന്നത് സത്യമാണ് ..പക്ഷെ പറയുന്നത് വേറെ വേറെ ആളുകളും വേറെ വേറെ ശൈലികളും ആയത് കൊണ്ട് കുറെയൊക്കെ വായിക്കപ്പെട്ടു പോവുകയാണ് . "തേങ്ങാക്കുല എങ്കില്‍ തേങ്ങാക്കുല "ഞങ്ങള്‍ എങ്ങനെയെങ്കിലും പിഴച്ചു പോക്കൊട്ടെടേയ് എന്ന ചിന്താഗതി ഉള്ളവരും ഉണ്ട് . പ്രവാസ ലോകത്തുള്ളവര്‍ക്ക് ശൈലീ വല്കൃതമായ എഴുത്തിനും ഉന്നത ശ്രേണിയില്‍ ചര്‍ച്ച ചെയ്യപ്പെടാന് പാകത്തില്‍ വൈവിധ്യം നിറഞ്ഞ വിഷയങ്ങള്‍ സ്വീകരിക്കുവാനോ അത് കണ്ടെത്തുവാണോ തൊഴില്‍ പരമായും സാമൂഹിക വൈഷമ്യങ്ങളാലും കഴിയാറില്ല എന്നതൊരു വസ്തുതയാണ് ..അറബു പ്രവാസ മേഖലയിലെ ഏറ്റവും വലിയ രാജ്യമായ സൌദിയിലെ കാര്യം തന്നെ പറയാം സാഹിത്യമായാലും ,സംസ്കാരം ആയാലും ആഘോഷമായാലും മനുഷ്യര്‍ തമ്മില്‍ ഒത്തു ചേര്‍ന്ന് വര്‍ത്തിക്കുവാന്‍ വലിയ തടസങ്ങള്‍ ഉണ്ട് ...എഴുത്തുകാര്‍ അല്ലെങ്കില്‍ പോലും അനിവാര്യമായി തീരുന്ന ആത്മ സാക്ഷാത്കാരത്തിനു അവനവന്‍ കണ്ടെത്തുന്ന ഉപാധികളിലൂടെ ഓരോ പ്രവാസിയും ഓര്‍മയില്‍ ഉള്ളത് മുഴുവന്‍ പെറുക്കി കൂട്ടി എഴുതുകയാണു ..അവന്റെ ഓര്‍മയും ജീവിതവും ദര്‍ശനങ്ങളും വിശ്വാസങ്ങളും എല്ലാം രൂപപ്പെട്ടത് പിറന്ന മണ്ണില്‍ ജീവിച്ചു തീരത്ത കഴിഞ്ഞു പോയ സുന്ദര ജീവിത സങ്കല്‍പ്പങ്ങളില്‍ നിന്നാണ് ..അവന്‍ മുന്നോട്ടു നോക്കുമ്പോള്‍ മരുഭൂമിയുടെ ശൂന്യത മാത്രമേ ഉള്ളൂ .പിന്നോട്ട് നോക്കുമ്പോള്‍ ആകട്ടെ നാടിന്റെ ഓര്‍മകളുടെ പച്ചപ്പ് ..അതേ എഴുതാന്‍ കഴിയൂ ...പ്രവാസ ഭൂമിയില്‍ അനുഭവങ്ങള്‍ ഏറുമ്പോള്‍ സ്വാഭാവികമായും അതും അക്ഷരങ്ങള്‍ ആകും ..അത് സ്വാഭാവികമായി സംഭവിക്കേണ്ടതാണ് ..അത് സംഭവിക്കുന്നില്ല എങ്കില്‍ പ്രവാസ ജീവിതാനുഭവങ്ങള്‍ ആ തരത്തില്‍ അവനെ പാകപ്പെടുത്തിയിട്ടില്ല എന്നെ പറയാന്‍ പറ്റൂ ..ഇതിനു ഒരു മറു വശം ചിന്തിച്ചാല്‍ ..നാട്ടില്‍ എഴുത്ത് ഒരിക്കല്‍ പോലും എഴുത്തിന്റെ വഴിയില്‍ സഞ്ച രിക്കാതിരുന്നവര്‍ പോലും പ്രവാസ ഭൂമിയില്‍ എത്തി എഴുത്തുകാരായി മാറാന്‍ ശ്രമിച്ചത് കാണാം ..പ്രവാസത്തിലെ സമൃദ്ധിക്കിടയിലെ കഷ്ട പ്പാടുകളും നാട്ടിലെ കഷ്ടപ്പാടുകള്‍ക്കിടയിലെ സമൃദ്ധിയും തമ്മില്‍ ഒരു താരതമ്യം പ്രവാസി മനസുകളില്‍ ബോധപൂര്‍വ്വമല്ലാതെ നടക്കുന്നത് കൊണ്ടാണ് ഈ അത്ഭുതം സംഭവിക്കുന്നത്..പ്രവാസത്തില്‍ അല്ലായിരുന്നെങ്കില്‍ ഇവരില്‍ പലരും എഴുത്തിന്റെ വഴിയില്‍ ഒരിക്കലും എത്തിലായിരുന്നു എന്ന് തോന്നുന്നു .

വര്‍ഷിണി* വിനോദിനി പറഞ്ഞു...

സുപ്രഭാതം...
എനിയ്ക്കും ഉണ്ടായിരുന്നു മരുഭൂമിയിലെ ചുരുങ്ങിയ പ്രവാസ കാലം..
അന്ന് എന്നെ വളരെ അദ്ഭുതപ്പെടുത്തിയ ഒരു കാഴ്ച്ചയായിരുന്നു മരുഭൂമിയില്‍ ഒരു കൊച്ചു കേരളം കാണാന്‍ സാധിച്ചു എന്നത്..
നമ്മുടെ നാട്ടില്‍ നിന്നും മറ്റുമായി ഇറക്കുമതി ചെയ്ത മണ്ണും വളവും കൊണ്ട് ഫലസമ്പുഷ്ടമായ കേരള തോട്ടം..
ചൂടുകാലം ബാധിയ്ക്കാതിരിയ്ക്കുവാനായി ഒരുക്കിയിരിയ്ക്കുന്ന ശിതീകരിച്ച തുറന്ന ഇടവുമെല്ലാം കണ്‍കുളിര്‍ക്കെ ആസ്വാദിച്ചു..
തോട്ടക്കാരായി അന്യനാട്ടുകാര്‍....നോട്ടകാരനായി ഒരു അച്ചായനും..
അന്യനാട്ടുകാര്‍ക്ക് ആവാമെങ്കില്‍ എന്തുകൊണ്ട് നമ്മുടെ നാട്ടിലെ മണ്ണിന്‍റെ മണം ഉള്ളവര്‍ക്ക് ആയിക്കൂട..?
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമല്ലോ...!

സമയായി...നിയ്ക്ക് സ്ക്കൂളില്‍ പോകാന്‍...അതോണ്ട് കൂടുതല്‍ ഒന്നും പറയാന്‍ വയ്യന്നേ... :)
നല്ല ദിനം നേരുന്നു ട്ടൊ..!

Unknown പറഞ്ഞു...

പ്രവാസസാഹിത്യം ഒരു ചക്കിനു ചുറ്റും തിരിയുന്നതാണ് കൂടുതലും കാണാന്‍ കഴിയുക..
ഒരേ സ്വപ്‌നങ്ങള്‍ ഒരേ ഓര്‍മ്മകള്‍..അങ്ങിനെ..
സ്വയം ഒതുങ്ങാന്‍ തീരുമാനിച്ച പോലെ...
വൈവിധ്യം തേടുന്നവര്‍ കുറവാണ് പലപ്പോഴും..
കാരണം പലരും നേരംപോക്കിനപ്പുറം എഴുത്തിനെ സമീപിക്കാത്തത് കൂടിയാകാം..
നാട്ടിലെ ഒരു സാഹിത്യ ക്യാമ്പില്‍ ഇതൊരു ചര്‍ച്ചക്ക് തന്നെ വഴി വെച്ചിരുന്നു..
ശ്രദ്ദേയം ..ഈ വിഷയം!
ഇത് കൂടി പറയണമല്ലോ :ഇനി എഴുത്ത് പുരയിലെ നവാഗതര്‍ക്ക് അനുഭവങ്ങള്‍ കുറിച്ച് പിച്ച വെക്കാന്‍ ഇതൊരു നിരുല്സാഹമാകാതിരിക്കട്ടെ!

- സോണി - പറഞ്ഞു...

ചിലര്‍ പറഞ്ഞതുപോലെ ഇത് പ്രവാസികള്‍ക്ക് മാത്രം ബാധകമാവുന്ന കാര്യങ്ങള്‍ അല്ല, നിവാസികള്‍ക്കും ബാധകമാണ്. എഴുതുമ്പോള്‍ സ്വന്തം ഉള്ളിലേയ്ക്ക് മാത്രം നോക്കാതെ പുറത്തേയ്ക്ക് കൂടി നോക്കി എഴുതാന്‍ കഴിയുന്നവനല്ലേ നല്ല എഴുത്തുകാരന്‍?

ente lokam പറഞ്ഞു...

മുല്ല,സലാം,അലിഫ്‌ കുമ്പിടി പറഞ്ഞ അവസാന ഭാഗം..
ഒക്കെ ചിന്തനീയം....

കഥ പ്രസിദ്ധീകരിക്കാന്‍ സാധ്യമല്ല എന്ന് പറഞ്ഞു ഒരു
പ്രവാസിയുടെ കഥ തിരികെ കൊടുത്തു കൊണ്ട് ഒരു
പ്രമുഖ വാരികയുടെ പത്രാധിപര്‍ പറഞ്ഞു.നിങ്ങള്ക്ക്
അവിടെ ചെന്നപ്പോള്‍ ആണോ ഇതൊക്കെ ഓര്മ വന്നത്..ഇവിടെ
ഇതൊക്കെ എഴുതാന്‍ ഇഷ്ടം പോലെ ആളുകള്‍ ഉണ്ട്..നിങ്ങള്‍
അവിടെ കണ്ട കാര്യങ്ങള്‍ എഴുതൂ..ഞങ്ങള്‍ക്ക് അത് വായിക്കാന്‍
വായന്കാര്‍ ഉണ്ട് എന്ന്...വാക്കുകള്‍ പരുഷം ആയിരുന്നു എങ്കിലും
നാമൂസ് എഴുതിയ ഒരു ചിന്ത മനസ്സില്‍ കോറിയിടാന്‍ ആ സുഹൃത്ത്‌
പറഞ്ഞ കാര്യം സഹായകരം ആയി അന്ന്......

Joselet Joseph പറഞ്ഞു...

അവര്‍ത്തനവിരസതയില്ലാതെ, ആളുകള്‍ക്ക് ബോറടിപ്പിക്കാതെ, പുതിയ ഒരു എഴുത്തുകാരന് വിജയകരമായി രംഗപ്രവേശം ചെയാന്‍ നാമൂസ്‌ പറഞ്ഞ അഭിപ്രായം ഗുണകരമാണ്. എവിടെയും പുതുമയും വ്യത്യസ്തതയും വേണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വേറൊരു തലത്തില്‍നിന്നുനോക്കിയാല്‍ ട്യൂണ്‍, ആശയം ഇവ നല്‍കിയശേഷം ഗാന രചന നടത്തുമ്പോഴും, നല്‍കപ്പെട്ട സാഹചര്യങ്ങല്‍ക്കുതകും വിധം തിരക്കഥാ രചന നിര്‍വഹിക്കുമ്പോഴും രചയിതാവ് ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിയന്തിക്കപ്പെടുകയല്ലേ? പ്രതിഭാധനര്‍ തങ്ങളുടെ തൂലികാ സ്പര്‍ശത്താല്‍ ഇവിടെയും ശ്രേഷ്ടമായ സൃഷ്ടികള്‍ നടത്തിയെന്നും വരാം.
എന്നിരുന്നാലും എഴുത്തുകാരന്‍ ആത്മസംപ്ത്രുപ്തിക്കു വേണ്ടിയാണ് എഴുതുന്നതെങ്കില്‍ ഇഷ്ടമുള്ളതെന്തും, സ്വന്തം നാടോ, അന്യദേശമോ കഥാതന്തുവാക്കട്ടെ.

വേണുഗോപാല്‍ പറഞ്ഞു...

പ്രിയ നാമൂസ്‌ ,
താങ്കളുടെ ഈ പോസ്റ്റ്‌ വളരെയധികം ചര്‍ച്ച അര്‍ഹിക്കുന്ന ഒരു വിഷയമാണ് മുന്നോട്ടു വെച്ചത്. വളരെ ഗഹനമായ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.

പിറന്ന മണ്ണും,വളര്‍ന്ന ചുറ്റുപാടുകളും, നമ്മെ നാം ആക്കി മാറ്റിയ സംസ്കാരവും നാം ലോകത്തിന്റെ ഏതു കോണില്‍ പോയാലും നമ്മോടൊപ്പം തന്നെ കാണും. അത് വേണം താനും. ഗൃഹാതുര ചിന്തകള്‍ മഥിക്കുന്ന ഒരു മനസ്സാണ് എന്നും പ്രവാസി സൂക്ഷിക്കുന്നത്.ആയതിനാല്‍ അവനില്‍നിന്ന് അല്ലെങ്കില്‍ അവളില്‍ നിന്ന് ജനനം കൊള്ളുന്ന എഴുത്തുകളിലും ആ ചിന്തകളുടെ സാന്നിധ്യം കണ്ടെന്നിരിക്കും. അത് ഒരിക്കലും കുറ്റം പറയാന്‍ ആവാത്ത ഒരു കാര്യമാണ് .പക്ഷെ പ്രവാസലോകത്തെ ആയിര കണക്കിന് വരുന്ന എഴുത്തുകാര്‍ ഒരേ കാര്യം തന്നെ വിവിധ രീതികളില്‍ കാലങ്ങളോളം പറഞ്ഞു കൊണ്ടിരുന്നാല്‍ സ്വാഭാവികമായും അത് വായനയില്‍ മടുപ്പ് പകരും എന്നത് പരമമായ സത്യമാണ്. ചുരുക്കം ചിലര്‍ അവരുടെ സര്‍ഗ ശേഷികള്‍ വിനിയോഗിച്ചു നല്ല വായന തരുന്നുവെങ്കിലും വിഷയം ഒന്ന് തന്നെയാവുന്നത് ഒരു പോരായ്മയായി തന്നെ കാണാന്‍ കഴിയും. ഈ അവസരത്തില്‍ ആണ് താന്കള്‍ മുന്നോട്ടു വെച്ച ഈ വിഷയത്തിന്റെ പ്രസക്തി എഴുത്തുകാര്‍ മനസ്സിലാക്കേണ്ടത് .

നാടിനെ കുറിച്ചും ,ആചാരങ്ങളെ അല്ലെങ്കില്‍ അനുഭവങ്ങളെ കുറിച്ചും എഴുതെണ്ടതും വായിക്കേണ്ടതും അത്യാവശ്യം ആണ് എന്ന് നിസ്സംശയം പറയാം. പക്ഷെ അത് മാത്രമേ എഴുതൂ എന്ന രീതിയിലേക്ക് പ്രവാസി എഴുത്തുകാര്‍ ഒതുങ്ങരുത് എന്നാണു നാമൂസ്‌ ചൂണ്ടി കാണിക്കുന്നത് . നാം പ്രവാസിയായി കുടിയേറി ജീവിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ വ്യത്യസ്ത സ്ഥലങ്ങള്‍ .അവയുടെ സംസ്കാരങ്ങള്‍ .അവിടുത്തെ ആചാരം ... അനുഷ്ടാനം ..അവിടെ നമ്മുടെ കര്‍മ്മ മേഖല, സഹപ്രവര്‍ത്തകര്‍ , അതിജീവന സമരങ്ങള്‍ അങ്ങിനെയങ്ങിനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഏറെ നമുക്ക് മുന്നില്‍ എഴുത്തിനുള്ള സാധ്യതകള്‍ തുറന്നിടുമ്പോള്‍ നമ്മള്‍ നാടും പുഴയും തോടും പാടവും എന്ന ഗൃഹാതുര ചിന്തകള്‍ക്ക് താല്‍ക്കാലികമായെങ്കിലും അവധി കൊടുത്ത് മുന്‍ പറഞ്ഞ എഴുത്തിന്റെ സാധ്യതകള്‍ കൂടി വിനിയോഗിക്കണം എന്നാണ് ലേഖകന്‍ നമ്മെ ഓര്‍മ്മപെടുത്തുന്നത്.

മുരളി മുകുന്ദന്‍ എന്ന ബ്ലോഗ്ഗര്‍ ബിലാത്തി പട്ടണം എന്ന് പേരിട്ടു വിളിക്കുന്ന ലണ്ടന്‍ തെരുവുകളിലൂടെ കഥകളോടൊപ്പം നമ്മെ കൂട്ടി കൊണ്ട് പോവുമ്പോള്‍ അത് ആ പട്ടണത്തെ അടുത്തറിയാനും പഠിക്കാനും നമുക്ക് പാതകള്‍ തുറന്നു തരുന്നു. മന്‍സൂര്‍ ചെറുവാടി കുറച്ചു നാള്‍ മുന്‍പ് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം അറേബ്യന്‍ മരുഭൂമിയിലൂടെ നമ്മെ നടത്തിയത് വേറിട്ടൊരു അനുഭവമായി വായനക്കാരനില്‍ നിറഞ്ഞു നിന്നു. സാങ്കല്‍പ്പികം എന്ന് സ്വയം പറയുമെങ്കിലും സിയാഫ്‌ ജി യുടെ കഥവണ്ടി കര്ണാടകത്തിലെയും,ആന്ധ്രയിലെയും,തമിള്‍ നാട്ടിലെയും ഒക്കെ വ്യത്യസ്ത ഗ്രാമാവഴികള്‍ പിന്നിടുമ്പോള്‍ വൈവിധ്യമാര്‍ന്ന സാംസ്കാരിക മുഖങ്ങളുമായി ചിഞ്ചിനിയും , പിര്‍നിയും ഒക്കെ നമ്മളില്‍ കുടിയേറുന്നത് വല്ലാത്തൊരു കൌതുകം തന്നെയല്ലേ.

മുകളില്‍ പറഞ്ഞത് ചില ഉദാഹരണങ്ങള്‍ മാത്രം. അറബിക് ഗ്രന്ഥങ്ങള്‍ ശ്രദ്ധാപൂര്‍വം പഠിച്ചു തര്‍ജ്ജമ ചെയ്തു ഇബ്ന്‍ തുഫയിലിന്റെ ദാര്‍ശനികത പോല്ലുള്ള ലിഖിതങ്ങള്‍ മജീദ്‌ നാദാപുരത്തിന്റെ ആര്‍ട്ട്‌ ഓഫ് വേവ് എന്ന ബ്ലോഗ്ഗില്‍ ഒരു വ്യത്യസ്ത വായനയല്ലേ നമുക്ക് തരുന്നത് . ആയതിനാല്‍ മാറ്റങ്ങള്‍ അനിര്‍വാര്യമാണ് എന്നത് ഇന്നിന്റെ ആവശ്യം തന്നെ . ബ്ലോഗെഴുത്ത് മുഖ്യധാര എഴുത്തിനോപ്പം നില്‍ക്കാന്‍ നാം യത്നിക്കുന്ന ഈ അവസരത്തില്‍ ഇത്തരം വേറിട്ട ചിന്തകള്‍ക്ക് നേരെ നാം കണ്ണടച്ച് കൂടാ. പകരം ഇത്തരം ചിന്തകള്‍ ഒരു വെല്ലുവിളിയായി തന്നെ ഓരോ പ്രവാസി എഴുത്തുകാരും ഏറ്റെടുത്തു അവരവരുടെ എഴുത്തിന്റെ പാത വിപുലീകരിക്കണം എന്ന് തന്നെയാണ് എന്റെ എളിയ അഭിപ്രായം .

ആശംസകള്‍ നാമൂസ്‌ .. ഈ വലിയ ചിന്തക്ക്

Absar Mohamed പറഞ്ഞു...

പ്രസക്തമായ വിഷയം അവതരിപ്പിച്ചതിന് ആശംസകള്‍ പ്രിയ നാമൂസ്‌....

Sidheek Thozhiyoor പറഞ്ഞു...

വിഷയം കൊള്ളാം.ഇത്രയൊന്നും കാടുകയറി പലരും ചിന്തിക്കാറില്ല എന്നതാണ് സത്യമെന്നു തോന്നുന്നു ,താങ്കളുടെ തൌദാരത്തിന്റെ ഗൌരവ ഭാവം അടിക്കടി കൂടിവരുന്നു ,ഭാവുകങ്ങള്‍ .

ഓക്കേ കോട്ടക്കൽ പറഞ്ഞു...

സ്വന്തം അനുഭവങ്ങളും കാഴ്ചകളും കൊണ്ട് എഴുതി തന്നെയാണ് എല്ലാവരും എഴുതുകാരായിട്ടുണ്ടാവുക.. പക്ഷെ പ്രവാസികളുടെ എഴുത്ത് ഇവിടെ പറഞ്ഞ പോലെ ഗൃഹാതുരത്വത്തില്‍ കുടുങ്ങിക്കിടക്കുന്നതായി കാണാം.. അപ്പുറത്തേക്കും ഇപ്പുരതെക്കും ഒക്കെ വരികള്‍ നീട്ടി എഴുത്ത് ലോകം പ്രവാസികള്‍ വിശാലമാക്കേണ്ടിയിരിക്കുന്നു തന്നെ....


! വെറുമെഴുത്ത് !

ദേവന്‍ പറഞ്ഞു...

എഴുത്തുകാരന്‍ ആകാന്‍ വേണ്ടി എഴുതുന്ന, അല്ലെങ്കില്‍ അക്ഷരങ്ങള്‍ നിരത്തിവെക്കുന്ന
പ്രവാസിയോട് തെങ്ങില്‍ ഈന്തപഴമ് കാണാന്‍ പറയുന്നത് ..
തലപ്പില്ലാതെ ഇന്തപനയില്‍ കയറാന്‍ പറയുന്നതിന് തുല്യമായിരിക്കും

Echmukutty പറഞ്ഞു...

വലിയ ചിന്തകൾക്ക് അഭിവാദ്യങ്ങൾ....

ഭാനു കളരിക്കല്‍ പറഞ്ഞു...

യഥാര്‍ത്ഥ പ്രവാസിയുടെ വേദന നമ്മള്‍ അനുഭവിക്കുന്നുണ്ടോ എന്നൊരു മറു ചോദ്യം ഉന്നയിക്കട്ടെ ഞാന്‍. ദേശം വിട്ടു ഓടിപ്പോന്നു വിദേശങ്ങളില്‍ കുടിയേറിപ്പാര്ത്തവരല്ല നമ്മള്‍. കൂടുതല്‍ സംബാദ്യമുണ്ടാക്കുവാന്‍ സ്വപ്നങ്ങളുമായി മറുനാടുകളില്‍ വന്നവരാണ്. എപ്പോഴും എന്റെ നാട് എന്ന സ്വപ്നം കാത്ത് സൂക്ഷിക്കുന്നവരാണ്. ഈ രാജ്യത്തിന്റെ ഭാവിയിലോ വര്ത്തമാനത്തിലോ ഒരു പങ്കും ഇല്ലാത്തവര്‍. നാളെ ജോലി സുരക്ഷിതമായിരിക്കില്ലേ എന്ന ചിന്ത മാത്രമേ അവനെ അലട്ടുന്നുള്ളൂ. എഴുത്ത് അനുഭവത്തിന്റെ തീവ്രതയില്‍ നിന്നും ഉരുകി അടരുന്നത് കൂടെ ആണ്. എഴുതാനായി ഒരു എഴുത്തുകാരനും അനുഭവങ്ങള്‍ തേടി പോവുകയില്ല. അനുഭവങ്ങള്‍ അവനെ തേടി വരികയാണ്. എല്ലാ മഹത്തായ എഴുത്തുകാരും ജീവിതം എഴുതിയവരാണ്. പ്രവാസി ഗൃഹാതുരതയുടെ കൂട്ടില്‍ തന്നെ ആണ്. ഈ ദേശം അവനെ സ്വീകരിച്ചിട്ടില്ല. ഇവിടത്തെ ഭാഷയോ സംസ്കാരമോ അവനില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല. അപ്പോള്‍ അവന്റെ എഴുത്തുകള്‍ ഗൃഹാതുരതയാല്‍ നിറയും എന്നത് യാധാര്ത്യമാണ്. ആ യാധാര്ത്യത്തിനു നേരെ കണ്ണടക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രശ്നം, അവന്റെ മാതൃഭൂമി തന്നെ മാറ്റങ്ങള്‍ക്കു വിധേയമായികൊണ്ടിരിക്കുംപോഴും അവന്‍ കഴിഞ്ഞ കാലത്തിന്റെ മധുര സ്മരണകളില്‍ ആണ്. പൂര്‍വ്വ കാലത്തെ മധുരമായി സ്മരിക്കുന്ന, ഇന്നിനെ മറന്നു പോകുന്ന എഴുത്ത് നാമൂസ് ചൂണ്ടിക്കാണിക്കും പോലെ അപകടകരം തന്നെ ആണ്. ചരിത്രത്തെ അടയാളപ്പെടുത്തുക മാത്രമല്ല ചൂണ്ടികാണിക്കുവാനും പുനര്‍ നിര്‍മ്മിക്കുവാനും എഴുത്തുകാരന് ബാധ്യത ഉണ്ട്. നന്ദി.

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

എന്ത് എഴുതണം എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം എഴുത്തുകാരന്റെ മാത്രം അവകാശമാണ്. അവിടെ പ്രവാസ എഴുത്ത്കാരൻ എന്നോ അല്ലാത്ത എഴുത്ത്കാരൻ എന്നോ വേർതിരിവ് ഇല്ല.

ഒരു എഴുത്തുകാരന്റെ മികച്ച സൃഷ്ടി അഥവാ ഉൽകൃഷ്ടമായ എഴുത്ത് എന്നത് അവന്റെ ഗൃഹാതുരതകളുടെ ഓർമപ്പെടുത്തലാണ് എന്ന് ഭൂരിഭാഗം എഴുത്തുകാരും വിശ്വസിക്കുന്നു. അത് വെറും ഭാവനയിൽ നിന്നുള്ള കുത്തിക്കുറിക്കലുകളല്ല, മറിച്ച് അവന്റെ തന്നെ ദേശത്തിന്റെ ജീവനും വളർച്ചയുമായിരിക്കും.

പല കാരണങ്ങളാൽ സ്വദേശം വിട്ട് പ്രവാസിയാകേണ്ടി വരുന്ന ഒരെഴുത്തുകാരന് സ്വന്തം ഗ്രാമഭംഗിയെക്കുറിച്ച് വർണിക്കാനുള്ള അവകാശം നിഷേധിക്കാൻ എന്താണ് ന്യായമായിപ്പറയാനുള്ളത്.. പക്ഷെ വേറിട്ട എഴുത്തുകൾ ശ്രദ്ധിക്കപ്പെടും എന്ന യാഥാർത്ഥ്യം മറച്ചുപിടിക്കുന്നില്ല. ശ്രദ്ധിക്കപ്പെടാൻ വേണ്ടി മാത്രമല്ലല്ലോ എല്ലാ എഴുത്തുകാരും എഴുതുന്നത് എന്നതും ഓർമിക്കേണ്ടതുണ്ട്..

Sandeep.A.K പറഞ്ഞു...

കല കാലത്തിന്റെ നേരെഴുത്തുകള്‍ ആണെന്ന് പറഞ്ഞതാരാണാവോ.. ഇന്നില്‍ ജീവിക്കാത്തതാണ് നമ്മുടെയെല്ലാം കുഴപ്പമെന്ന് തോന്നുന്നു... അതാണ്‌ വിദേശത്തിരിക്കുന്നവന്‍ നാട്ടിലെ ഇടവഴികളിലൂടെ അലയുന്നത്... നാട്ടിലിരിക്കുന്നവന്‍ നാളെ വിമാനം കയറി സ്വപ്നകൊട്ടാരത്തില്‍ വിരുന്നിനു പോകുന്നതും....
അക്കരപച്ചയായ മനസ്സിന്റെ തോന്നലുകള്‍ എഴുത്തിലും കടന്നു വരികയാണ് പ്രിയ കൂട്ടുകാരില്‍ .. അവര്‍ കാണാതെ പോകുന്ന എത്രയോ ജീവിതങ്ങള്‍ ആ മരുഭൂവിലുണ്ട്... അവരുടെ വേരുകള്‍ പറിച്ചു നടപ്പെട്ടാലും നഷ്ടപ്പെട്ട വേരുകള്‍ തിരഞ്ഞു നടക്കാതെ, നിന്ന മണ്ണില്‍ വേരൂന്നിയാല്‍ , അതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് എഴുതാന്‍ കഴിഞ്ഞാല്‍ ..............

നല്ല ചിന്തകള്‍ക്ക് എന്റെ സലാം... നിര്‍ദേശങ്ങള്‍ പ്രസക്തമായവ...

സ്നേഹപൂര്‍വ്വം
സന്ദീപ്‌

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

എന്തിലും മുല്ലപ്പൂ വിപ്ലവവും ഭരണകൂട ഭീകരതയും തിരുകിക്കയറ്റുന്ന ഈ ചങ്ങാതിയെ നമ്മള്‍ എന്ത് ചെയ്യണം ?പ്രവാസ സാഹിത്യം കേരളീയ പരിസരങ്ങളില്‍ ചുറ്റി ത്തിരിയുന്നതിനു മുല്ലപ്പൂവും ഭരണകൂടവും എന്ത് പിഴച്ചു ?വിഷയത്തില്‍ ഏകാഗ്രത പുലര്‍ത്താന്‍ നാമൂസ്‌ ശ്രദ്ധിക്കുക തന്നെ വേണം ,അത് തന്നെയുമല്ല ,ഒരു പ്രവാസിയും താന്‍ വിട്ടു പോന്ന പരിസരങ്ങളെ ഉപേക്ഷിക്കുന്നില്ല ,അങ്ങനെയല്ലാത്തവര്‍ സാഹിതി നിര്‍മ്മാണത്തിന് ഒരുങ്ങുകയുമില്ല ,,സാഹിത്യം ആത്മ പ്രകാശനത്തിന്റെ ഒരു വഴിയകയാല്‍ അത് പ്രവാസിയില്‍ നിന്ന് എന്നോ തട്ടെശീയനില്‍ നിന്നോ എന്നില്ല ,അതവിടെ നില്‍ക്കട്ടെ ..ഇതിലൊക്കെ പാവം മുല്ലപ്പൂ വിപ്ലവവും ഭരണകൂടഭീകരതയും എന്ത് പിഴച്ചു എന്ന് പറയൂ ...

നാമൂസ് പറഞ്ഞു...

@സിയാഫ്' പ്രവാസി എന്ന വാക്കില്‍ തന്നെ 'ഇന്നലെ' എന്ന ഒരവസ്ഥ ഉള്‍ചേര്‍ന്നിട്ടുണ്ട്. ലേഖനമത് നിഷേധിക്കുന്നില്ല. ഒന്നിരുത്തി വായിച്ചാല്‍ അത് ബോദ്ധ്യപ്പെടുന്നതാണ്. എന്നാല്‍, ഇന്നലെയിലേക്ക് നോക്കാന്‍ ഒരു 'ഇന്ന്' വേണമല്ലോ..? 'ഇന്ന്' എന്നാല്‍ ക്ഷണികവുമാണ്. ഇന്നലെയുടെ വിദൂരതയിലേക്ക് മാത്രം കണ്ണയക്കുമ്പോള്‍ കണ്ണ് കഴക്കും തീര്‍ച്ച..! അപ്പോള്‍, ഇടക്കൊക്കെ ഇന്ന് എന്ന വര്‍ത്തമാനവും ഒന്ന് കണ്‍തുറന്നു കാണുന്നത് എന്തുകൊണ്ടും ഗുണമുള്ള കാര്യമാണ്.

ഈ ലേഖനം പറയുന്ന ഓരോ കാര്യങ്ങളും മറ്റൊന്നിന്റെ തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയില്‍ ഒരു പതര്‍ച്ചയും എനിക്കോ ലേഖനത്തിനോയില്ല എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. മുല്ലപ്പൂ വിപ്ലവം ചര്ച്ചക്കെടുക്കുമ്പോള്‍ അതിന് ശക്തമായൊരു കാരണം കൂടെ ഞാന്‍ ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അധിനിവേശത്തിന്റെ പുതിയ മുഖം തിരിച്ചറിയാനാവാത്ത വിധം ജനതയുടെ ജീവിതത്തിലേക്ക് കടന്നു കയറ്റം നടത്തുന്ന സാംസ്കാരികാധിനിവേശം, അതിന് മണ്ണ്‌ ഒരുക്കുന്നു ആസൂത്രിത ശ്രമങ്ങള്‍, ബോധനിര്‍മ്മിതികള്‍ അതിനെ തുറന്നു കാണിക്കേണ്ടുന്ന ഉത്തരവാദിത്തം സാഹിത്യത്തിനുണ്ടെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. സാഹിത്യം ചര്ച്ചയാകുമ്പോള്‍ മനുഷ്യനും മണ്ണും {മനുഷ്യന്റെ ചേതനയും മണ്ണിന്റെ രാഷ്ട്രീയവും} വിഷയമാവുക എന്നത് സ്വാഭാവികമാണ്. അഥവാ, ഇതിന് പുറത്തുള്ളവയെ അചേതനമെന്നും അരാഷ്ട്രീയമെന്നും വിളിക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല എന്ന്.

മാത്രവുമല്ല, പ്രയോഗം കൊണ്ട്തന്നെ സ്വയം തുണിയുരിക്കപ്പെട്ട 'നാഗരികതകളുടെ സംഘട്ടനം' എന്ന സാമ്രാജ്യത്വ വേദത്തെ കുറഞ്ഞത്‌ അവരുടെതന്നെ കുളിമുറിയിലേക്ക് ഓടിച്ചുവിടാന്‍ ലോകത്തെ ജനത ഓരോ പ്രദേശത്തെ ജനതയുടെയും സാംസ്കാരിക ജീവിതം പഠിക്കുകയും പഠിപ്പിക്കുകയും വേണം. ഈ ഉത്തരവാദിത്തം നാവും നാരായവും കൈകാര്യം ചെയ്യുന്നവരാണ് ഏറ്റെടുക്കേണ്ടത്.

പടന്നക്കാരൻ പറഞ്ഞു...

നമൂസ് ഈ വഴി വരാന്‍ വൈകിപ്പോയ് .....ഗൊള്ളാം....

Feroze (tau) പറഞ്ഞു...

enikkum athe abhipramanu. suhuruthe ! y ki e v de ethan.,

wishu u all the bestt !!!

മണ്ടൂസന്‍ പറഞ്ഞു...

ഗൃഹാതുരത്വത്തിന്‍റെ അതിഭാവുകത്വത്തില്‍ നിന്നും പ്രവാസി മലയാള അക്ഷരങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്. പ്രവാസലോകത്ത്‌ ജീവിക്കുന്ന, എഴുത്തിടങ്ങളില്‍ ഇടപെടുന്ന ആളുകളുടെ ആലോചനകള്‍ ആ വഴിയില്‍ക്കൂടെയും സഞ്ചരിക്കട്ടെ.
ഇങ്ങനേയൊരു കമന്റ് നി ആദ്യം ഇട്ടിട്ടുണ്ട് എങ്കിലും, കേവലം വെറുമൊരു മലയാള അക്ഷരത്തെ മാത്രം മോചിപ്പിക്കുന്നതിലൂന്നിയുള്ളതല്ല ഈ ലേഖനം. ആശംസകൾ നാമൂസ് ഇങ്ങനേയൊരു ചിന്ത വന്നതിന്. പ്രത്യേകം പറയാനൊന്നുമില്ല. നിന്റെ തലയിലെ ഇത്തരം കാഠിന്യമേറിയ ചിന്തകൾ വരൂ.
അശംസകൾ.

Shahida Abdul Jaleel പറഞ്ഞു...

നാമൂസേ ഈ വഴി വനിരുനെങ്കിലും ഇപ്പോഴാ ശ്രദ്ദയില്‍ പെട്ടത് നല്ല ശ്രദ്ധയര്‍ഹിക്കുന്ന ലേഖനം ഗൗരവമായിത്തന്നെ അവതരിപ്പിച്ചു.ആശംസകള്‍ ..

ajith പറഞ്ഞു...

ഹെന്റപ്പോ...ബുജികളുടെ സംസ്ഥാനസമ്മേളനോ......!!!!
ഓടി രക്ഷപ്പെടട്ടെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms