2011, ഡിസം 13

സാമൂഹ്യ നീതി, സമഗ്ര വികസനം.

ഒരു കാലത്ത് നമ്മുടെ സാമ്പത്തികാടിത്തറയും രാജ്യത്തെ 70% ഓളം ജനതയുടെ ജീവിത മാര്‍ഗ്ഗവുമായിരുന്നു കൃഷി. നമ്മുടെ സംസ്കാരം തന്നെയും കൃഷിയുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. കറകളഞ്ഞ വ്യക്തി ബന്ധങ്ങള്‍ അന്നത്തെ നേട്ടങ്ങളായി നാമിന്നും പറഞ്ഞു കേള്‍ക്കാറുണ്ട്. ഇന്ന് സ്പെഷ്യല്‍ എക്കണോമിക് സോണും ആധുനിക ഡിസ്പോസ്ബള്‍ സംസ്കാരവും അതേ രീതിയില്‍ തന്നെ നമ്മുടെ വ്യക്തിബന്ധങ്ങളിലും എന്തിന് രക്തബന്ധങ്ങളിലും തന്നെ കടന്നുകയറി. കര്‍ഷകരുടെ കൂട്ടത്തോടെയുള്ള ആത്മഹത്യ, നാട്ടിലെ ജലസംഭരണികളായ പാടങ്ങള്‍ ഷോപ്പിംഗ്‌ മാളുകള്‍ക്കായി മണ്ണിട്ട്‌ നികത്തല്‍ അങ്ങനെ പോകുന്നു.... വര്‍ത്തമാന വിശേഷങ്ങള്‍..!

പൂമ്പാറ്റകളും, പൂത്തുമ്പികളും, നാടുകടത്തപ്പെട്ടു. ദാഹജലം പോലും നമുക്ക് കിട്ടാക്കനിയായി. 'പ്രകൃതി'ക്കുണ്ടായ വേദനകള്‍ കടിച്ചമര്‍ത്തി നിന്ന കാലം പോയി. അവ സ്വയം പ്രതികരിച്ചു തുടങ്ങി. അവയെ നമ്മള്‍ പല പേരിട്ടു വിളിക്കുന്നു..... അല്ലാതെന്തു ചെയ്യാന്‍?

കര്‍ഷകന്‍ സ്വന്തം അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുന്ന വിളകള്‍ മറിച്ചു വിറ്റ ഇടനിലക്കാര്‍ വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി.. കര്‍ഷകന്‍ എല്ലായിടത്തും നിരന്തരം വഞ്ചിക്കപ്പെട്ടു.

ഇപ്പോളിതാ അവസാനമായി 'ആസിയാന്‍ കരാറും' ചെറുകിട വ്യാപാര മേഖലകളിലേക്കുള്ള ഭീമന്‍ കുത്തകകളുടെ കടന്നു കയറ്റവും.. ഒരു വലിയ ദുരന്തത്തെ രാജ്യത്തെ ദരിദ്ര നാരായണന്മാര്‍ക്ക് മേല്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ഏകദേശം നാനൂറില്പരം കാര്‍ഷിക വിളകള്‍ ഇന്ത്യയിലെ വിപണിയിലേക്ക് യഥേഷ്ടം ഇറക്കുമതി ചെയ്യുവാനുള്ള അനുവാദം പുറം രാജ്യങ്ങള്‍ക്ക് {ആസിയാന്‍} നല്‍കപ്പെട്ടിരിക്കുന്നു. അതും, ഒരു നയാ പൈസയുടെ ഇറക്കുമതി തീരുവയില്ലാതെ.! അതുകൊണ്ടുള്ള ഗുണമെന്ത്..? "മൂഷിക സ്ത്രീ വീണ്ടും വീണ്ടും മൂഷിക സ്ത്രീ" തന്നെയാകുന്നു. രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങള്‍ കൊടും ദുരിതത്തിലാകുമ്പോഴും അവര്‍ക്കാശ്വാസമാകുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ രാജ്യത്തെ ഭരണാധികാരികള്‍ക്ക് 'സാങ്കേതിക പ്രശ്നങ്ങള്‍' തടസ്സമാകുന്നു പോലും.! ഈയടുത്ത കാലങ്ങളിലായി നമ്മുടെ വാര്‍ത്താ കോളങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന കര്‍ഷകരുടെ ആത്മഹത്യകള്‍ അവക്കൊരു കണക്കുമില്ല. ഇനിയത് വര്‍ദ്ധിക്കാനേ തരമൊള്ളൂ. അതിന്റെ കൂടെ ചെറുകിട വ്യാപാര മേഖലകളില്‍ ജീവിക്കുന്ന ശതകോടി വരുന്ന കച്ചവടക്കാരും അനുബന്ധ തൊഴിലുകളില്‍ ഏറെപ്പെട്ടിരിക്കുന്ന ഒരു വലിയ കൂട്ടം വേറെയും... ചരമ കോളങ്ങള്‍ക്ക് എണ്ണം കൂട്ടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്.

പരിഹാരമായി എന്തുണ്ട് എന്ന ചോദ്യത്തിന് ഒരുത്തരമേ ഒള്ളൂ.. ജനതയുടെ ക്ഷേമത്തിനും അതിജീവനത്തിനും മേലുള്ള സര്‍ക്കാരുടെ നിലപാടുകളില്‍ കാതലായ മാറ്റം ഉണ്ടാവേണ്ടിയിരിക്കുന്നു. അതിനാദ്യം വികസനത്തിന്റെ കാഴ്ചപ്പാട് തന്നെ പുതുക്കി പണിയണം. വികസനമെന്നാല്‍ അത് കേവലമൊരു വാക്കല്ലെന്നും ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മേലുള്ള ശക്തമായ ഒരുറപ്പാണെന്നും ഭരണ വര്‍ഗ്ഗം തിരിച്ചറിയാതെ ഇതിനൊരു പരിഹാരം സാധ്യമല്ല തന്നെ.! ആസിയാന്‍ കരാറിനും, വിപണി തുറന്നിടുന്നതിനും കാരണമായി പറയുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് തിരഞ്ഞെടുക്കാനുള്ള സൗകര്യം, ഉത്പന്നങ്ങളുടെ ലഭ്യത എന്നിവവയൊക്കെയാണ്. എങ്കില്‍, ഇത് വാങ്ങി ഉപയോഗിക്കുവാന്‍ രാജ്യത്തെ എത്ര ശതമാനം ആളുകള്‍ക്ക് സാമ്പത്തിക ശേഷിയുണ്ട്..? ഇപ്പോഴും, രാജ്യത്തെ ഇരുപതു ശതമാനം വരുന്ന ജനങ്ങള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാ. ഭൂമി എന്നാല്‍ കേവല ആവാസ വ്യവസ്ഥയിലെ ഒരു വിഭവം എന്നത് മാത്രമല്ല. മനുഷ്യന്റെ ചലനാത്മകതയെ നിര്‍ണ്ണയിക്കുന്ന ഒരു വലിയ ഘടകം കൂടെയാണ്. രാജ്യത്തെ മൊത്തം ഭൂമിയുടെ നാല്പതു ശതമാനത്തിലധികം കൈവശം വെച്ചനുഭവിക്കുന്നത് കേവലം നാലര ശതമാനം വരുന്ന ഒരു ന്യൂനപക്ഷമാണ് എന്നറിയുമ്പോള്‍ ഇതിന്റെ ഭീകരത ബോധ്യപ്പെടും.

ചലനാത്മകതയെ നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകമാണ് തൊഴില്‍. രാജ്യത്തെ മുപ്പതു ശതമാനം വരുന്ന ജനതക്ക് വര്‍ഷത്തില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ പോലും ഉറപ്പാക്കാന്‍ കാലമിന്നോളമായിട്ടും നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് ആയിട്ടില്ല. അതില്‍ തന്നെ വലിയൊരു ശതമാനം ആളുകള്‍ക്കും ഇരുപതിനും മുപ്പതിനും രൂപക്കിടക്കാണ് ദിവസ വേതനം. ഇവരോടാണ് "നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പാകത്തില്‍ യഥേഷ്ടം ഉത്പന്നങ്ങള്‍ വിപണിയില്‍ ഉറപ്പ് വരുത്താനാണ് ആസിയാന്‍ കരാറും വിപണി തുറന്നിടുന്നതെന്നും" പറയുന്ന ബഹുമാന്യ അധികാരി വര്‍ഗ്ഗമേ.. രാജ്യത്തെ പാവം ജനതയെ ഇങ്ങനെ പരിഹസിക്കരുത്.! നിങ്ങള്‍ ആദ്യം ചെയ്യേണ്ടുന്നത്, ജനതയുടെ 'ക്രയ ശേഷി' വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ വാങ്ങാനുള്ള ശേഷി കൂടുമ്പോള്‍ വിപണിയില്‍ ഉത്പന്നങ്ങള്‍ തികയാതെയാകും. അപ്പോള്‍, അതിനനുസൃതമായി ഉത്പാദനം വര്‍ദ്ധിപ്പിക്കല്‍ നിര്‍ബന്ധമാവുകയും അങ്ങനെ ഉത്പാദന കേന്ദ്രങ്ങള്‍ കൂടുതല്‍ സ്ഥാപിക്കുന്നത് ഒരു ആവശ്യമായും വരും. അങ്ങനെ ചാക്രികമായ ഒരു വികസന രൂപമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്.

ഇതിനൊക്കെയും ആദ്യം ചെയ്യേണ്ടുന്നത് ജനതയുടെ ക്രയ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ്. അതിനായി അവശ്യം വേണ്ടുന്നത്; നേരത്തെ സൂചിപ്പിച്ച ഭൂമിയുടെ അവകാശത്തിലെ അസമത്വം അവസാനിപ്പിക്കുക എന്നതാണ്. രാജ്യത്ത് ഇന്ന് നടക്കുന്ന കൃഷി അതിന്റെ എണ്‍പത് ശതമാനവും കര്ഷകര്‍ ഒറ്റക്കോ കൂട്ടമായോ നടത്തുന്ന 'പാട്ട' കൃഷിയാണുള്ളത്.അഥവാ, രാജ്യത്തെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനാവശ്യമായ ഭൂമി കൈവശമില്ല എന്നു സാരം. അതെ, ഭൂമി പുനര്‍വിതരണം ചെയ്യപ്പെട്ടേ മതിയാകൂ. അങ്ങനെ വിതരണം ചെയ്യപ്പെടുന്ന ഭൂമിയില്‍ കൃഷിക്ക് യോഗ്യമായ ഭൂമി കര്‍ഷകര്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഭൂമി വ്യവസായികള്‍ക്കും നിജപ്പെടുത്തുകയും അത് യഥാവിധി വിതരണം ചെയ്യപ്പെടുകയും വേണം. കര്‍ഷകര്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുകയും, അവരുത്പാദിപ്പിക്കുന്ന വിളകള്‍ ന്യായ വിലക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ക്കും വാങ്ങാന്‍ ഉപഭോക്താവിനും വിപണിയില്‍ ലഭ്യമാവുക വഴി പുതിയൊരു വിപണന നയമാണ് കൈവരുന്നത്.

കര്‍ഷകര്‍ അഭിവൃദ്ധി പ്രാപിക്കുന്നതോടെ വിപണിയിലെ മറ്റു ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രാപ്തി നേടുകയാണ്‌. ഫലമോ, നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു 'ചാക്രിക വികസനം' എന്ന മാനം കൈവരുന്നു. ഇതിനാവശ്യമായ നിയമ നിര്‍മ്മാണങ്ങളും ഭരണ പരിഷ്കാരങ്ങളുമാണ് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാവേണ്ടത്. രാജ്യത്തെ ചില അവയവങ്ങള്‍ മാത്രം ക്രമാതീതമായി വളരുകയും മറ്റു ചില അവയങ്ങള്‍ ഭീകരമാം വിധം ശോഷിക്കുകയും ചെയ്യുന്ന നിലവിലെ അനാരോഗ്യകരകരമായ ഈ പ്രവണത അവസാനിപ്പിച്ചേ തീരൂ. ഈ കാര്യത്തിന്മേലുള്ള ഒരു തീര്‍പ്പ്‌ സാധ്യമാകും വരെ ഭരണകൂടങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്ന തരത്തിലുള്ള 'തുടര്‍ സമരങ്ങള്‍' രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും യോജിച്ചു കൊണ്ടു നടത്തേണ്ടിയുമിരിക്കുന്നു.

ഇങ്ങനെയുള്ള സമരങ്ങള്‍ ഒരു വശത്ത്‌ നടക്കുമ്പോള്‍.. രാജ്യത്തെ ജനതയെ നേരിട്ട് ബാധിക്കുന്ന പെട്ടെന്നുണ്ടാകുന്ന വിഷയങ്ങളിലും അവസരോചിതമായ ഇടപെടലുകളും പ്രതികരണങ്ങളും തുടര്‍ന്ന് കൊണ്ടേയിരിക്കണം. ഇപ്പോള്‍ അത്തരമൊരു ഘട്ടത്തിലാണ് രാജ്യമുള്ളത്. സ്വദേശ/വിദേശ കുത്തകകള്‍ക്ക് വിപണി തുറന്നിടുന്ന പരിപാടി താത്ക്കാലികം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു എന്നാണ് അറിവെങ്കിലും, അത് പൂര്‍വ്വാധികം ശക്തിയോടെ പുനരവതരിക്കുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം. പതിറ്റാണ്ടുകളായി ഇക്കാര്യത്തില്‍ നമ്മുടെ ഭരണവര്‍ഗ്ഗം കാണിക്കുന്ന സമാനതയില്ലാത്ത വ്യഗ്രത നമ്മള്‍ കാണുന്നുണ്ട്. മാത്രവുമല്ല, ആസിയാന്‍ കരാറിന്റെ കാര്യത്തിലെ മുന്നനുഭവങ്ങളും അതാണ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ സമരത്തിലായിരിക്കെ.. അല്പമൊന്നു തണുപ്പിച്ച 'ആലോചനാ നടപടികള്‍' ലോകത്തെ തീരങ്ങളെ നക്കിത്തുടച്ച് പോയ സുനാമി തിരമാലകളുടെ അലയൊലികള്‍ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന നാളിലാണ് കരാറില്‍ ഒപ്പുവെക്കുന്ന നടപടികള്‍ പുനരാരംഭിക്കുന്നതും അത് പിന്നീട് ഇന്ന് നാമറിയുന്ന ഒരു കരാറായി പരിണമിക്കുന്നതും.

ആരുടെയോ കയ്യില്‍ നിന്നും അച്ചാരം വാങ്ങി കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടി നടക്കുന്ന ഒരു വേട്ടക്കാരന്റെ മുഖമാണ് നമ്മുടെ ഭരണകൂടത്തിനുള്ളത്..! അപ്പോള്‍, ജനത കൂടുതല്‍ കരുതിയിരിക്കേണ്ടതുണ്ട്. ആസിയാന്‍ കരാറിനെയും, വിപണി തുറന്നിടുന്നതിനെയും ഫലപ്രദമായി ചെറുക്കാന്‍ ശക്തമായ ഒരു പ്രതിരോധം തീര്‍ക്കാന്‍ സാധിക്കേണ്ടതുണ്ട്‌. അതിന്, രാജ്യത്തെ കര്‍ഷകരും വ്യാപാരികളും തമ്മില്‍ ഒരു പുതിയ വിപണി സംസ്കാരം രൂപപ്പെടേണ്ടതുണ്ട്. രാജ്യത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് വിപണി അനുവദിക്കാന്‍ വ്യാപാരികള്‍ തയ്യാറാവുകയും. വ്യാപാരി സംഘങ്ങളുടെ കീഴില്‍ ചെറുകിട വ്യാപാര സംരംഭങ്ങള്‍ പ്രാദേശികമായി രൂപപ്പെടുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുണ്ടാവുകയും വേണം.

എന്നാല്‍, രാജ്യത്തെ വ്യാപാരി സമൂഹത്തിന്റെ സമര മുഖത്തെ മുന്‍കാല ഇടപെടലുകള്‍ ഒട്ടും ആശാവഹമല്ല. അത്തരമനുഭവങ്ങള്‍ ഞാന്‍ തന്നെയും നേരിട്ട് അറിഞ്ഞിട്ടുള്ളതാണ് "ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക" എന്ന് ആവശ്യപ്പെട്ടു സമര രംഗത്തുണ്ടായിരുന്നവരോട് അന്നത്തെ വ്യാപാരി സമൂഹം നല്‍കിയ മറുപടി. "ഞങ്ങള്‍ക്ക് ലാഭം കിട്ടുന്നുണ്ട്‌. മറ്റേതൊരു ഉത്പന്നത്തെയും പോലെ" അതെ, അവര്‍ക്ക് ലാഭം കിട്ടുമ്പോള്‍ അവര്‍ക്ക് മറ്റൊന്നും വിഷയമേയല്ല. പിന്നെയുമൊരിക്കല്‍, പ്ലാച്ചിമട സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് നാട്ടിലൊരു സാംസ്കാരിക സംഘടനയുടെ ഭാഗമായി നടന്ന കാംപൈനില്‍ വിശേഷിച്ചും 'ജല ചൂഷണത്തിന്റെ കാണാപ്പുറങ്ങള്‍' ചര്ച്ചയായപ്പോള്‍ പ്രദേശത്തെ സാധാരണ ജനങ്ങളില്‍ നിന്നും കുറഞ്ഞത്‌, നമ്മുടെ നാട്ടിലെങ്കിലും കോള ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യപ്പെടരുത് എന്ന ഉറച്ച തീരുമാനത്തിലേക്കെത്തിയപ്പോള്‍ "പകരം, ഇളനീര്‍ മേടിക്കാന്‍ ഇവിടെ ആരെ കിട്ടും..? ഞങ്ങള്‍ക്കാവശ്യം കച്ചവടം നടക്കുക എന്നതാണ് " അന്നുമിക്കൂട്ടരുടെ മറുപടി ഇത് തന്നെയായിരുന്നു. !

രാജ്യത്ത് മാസാമാസം നടന്നു വരുന്ന സവിശേഷ ആഘോഷമായ 'ഇന്ധന വില വര്‍ദ്ധനവില്‍' എന്താണ് ഇവരുടെ നിലപാട്..? ഏതെങ്കിലും കാലത്ത് വ്യാപാരി സമൂഹത്തിന്റെ സംഘം ചേര്‍ന്നുകൊണ്ടുള്ള ഒരു പങ്കാളിത്തം വില വര്ദ്ധനവിലുള്ള പ്രതിഷേധ പരിപാടികളില്‍ കാണാനായിട്ടുണ്ടോ..? അതെ, അവര്‍ക്കതിന്റെ ആവശ്യമില്ല. വില വര്ദ്ധവിന്റെ പശ്ചാത്തലത്തില്‍ അവശ്യ വസ്തുക്കള്‍ക്ക് വിപണിയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ അത് വ്യാപാരികളെ ഒരു തരത്തിലും ബാധിക്കുന്നില്ലല്ലോ..? കാരണം, അവര്‍ നല്‍കുന്നവരാണല്ലോ..? മേടിക്കെണ്ടവര്‍ അവര്‍ നിശ്ചയിക്കുന്ന വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരും അപ്പോഴും, വ്യാപാരി സമൂഹത്തിനു നഷ്ടമേതുമില്ലാ..

ചുരുക്കത്തില്‍, വ്യാപാരികള്‍ അവരിനി കുത്തകകള്‍ ആയാലും.. {സ്വദേശിയോ വിദേശിയോ ഏതുമാവട്ടെ,} ചെറുകിട കച്ചവടക്കാരും ഒരേ തൂവല്‍ പക്ഷികളാണ്. രണ്ടു കൂട്ടര്‍ക്കും ലാഭമാണ് പ്രശ്നം. ഇത്തരക്കാരുടെ 'സാമൂഹ്യ പ്രതിബദ്ധത' ഇത്തരം ഓരോ കാര്യത്തിലും വെളിവായിട്ടുള്ളതാണ്. കാലം പോകെ.. ഹിന്ദുസ്ഥാന്‍ ലിവറിനു അനുകൂലമായി നിലപാടെടുത്തവര്‍, കോള ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചവര്‍, ഇന്ധന വില വര്ദ്ധനവിനെതിരില്‍ നിസ്സംഗത പാലിച്ചവര്‍.... എല്ലാമിപ്പോള്‍ സമര മുഖത്താണ്. എന്നിട്ടവര്‍ 'പൌരാവലി'യുടെ സഹായം തേടുന്നു.! ഈ നാളത്രയും ജനതയുടെ ന്യായമായ അവകാശ സമരങ്ങളോട് വിമുഖത കാണിച്ചവര്‍. അവരോടെന്തു സമീപനം സ്വീകരിക്കണം എന്നത് തീര്‍ച്ചയായും ഒരു വലിയ ചര്‍ച്ചാ വിഷയം തന്നെയാണ്. ഇങ്ങനെ കേവലം 'അവനാന്‍ പോറ്റികളായ' കുലം കുത്തികളോട് നമുക്കെങ്ങനെ സഹകരിക്കാനാകും.?

എങ്കിലും, ഇവരോട് നമുക്ക് ഐക്യപ്പെടാം. ഇവര്‍ക്കാകുമോ പ്രദേശത്തെ സാധാരണ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കി വിപണി അനുവദിച്ചു കൊടുക്കാന്‍..? ഇവര്‍ക്കാകുമോ.. "വീഴാന്‍ പോകുന്നവന്റെ പിറകില്‍ ഒരു തള്ളും" എന്ന കണക്കിന് രാജ്യത്തെ ചെറുകിട നിര്‍മ്മാണ യൂണിറ്റുകളെ നിലനിപ്പിനു തന്നെ ഭീഷണിയാകുന്ന തരത്തില്‍ ബഹു രാഷ്ട്ര കുത്തക കമ്പനികളുടെ വിപണിയിലെ സാന്നിദ്ധ്യത്തെ സഹായിക്കുന്ന നിലപാടുകളില്‍ നിന്നും വിടുതല്‍ നേടാന്‍... ? എങ്കില്‍ ഇവരോട് നമുക്ക് സന്ധിയാവാം. അതെ, ഇവരിത്ര നാളും ആവര്‍ത്തിച്ചു ചെയ്തു കൊണ്ടിരുന്ന തെറ്റുകള്‍ തിരുത്താന്‍ ഇവര്‍ തയ്യാറുണ്ടോ..? അതെ, അവരുടെ നിലപാടുകളിലെ ജന വിരുദ്ധ സമീപനങ്ങളെ തുറന്നു കാണിച്ചുകൊണ്ടും, തെറ്റ് തിരുത്തലിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തി കൊണ്ടും നമുക്കീ സമരത്തില്‍ പങ്ക് ചേരാം.

ആ സമരമെന്നത് പുതിയൊരു സംസ്കാരത്തിലേക്കുള്ള യോജിച്ച പോരാട്ടവുമായിരിക്കണം. ജനതയുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനുള്ള കൂട്ടായ പ്രയ്തനം. അങ്ങനെ നമുക്ക് നമ്മുടെ ഭരണകൂടത്തിന്റെ തെറ്റായ നയ സമീപനങ്ങളെ ഫലപ്രദമായി ചെറുത്തു തോല്‍പ്പിക്കാം. ലോകത്ത് കേള്‍ക്കുന്ന അവകാശ സമരങ്ങളുടെ എല്ലാം ശബ്ദം ഒന്നാണെന്നും അത് ജനതയുടെ അതിജീവനത്തിനായുള്ള മുറവിളിയാണെന്നും അങ്ങനെയത് എന്റെയും കൂടെ ശബ്ദമാകുന്നുവെന്നുമുള്ള മാനവിക ബോധമുള്‍ക്കൊണ്ട് കൊണ്ട് നമുക്ക് സമര മുഖത്തു സജീവമാകാം.

എങ്കില്‍ എന്താണ് ആ സമരം. അല്ലെങ്കില്‍, നേരത്തെ സൂചിപ്പിച്ചത് പോലെ എന്തായിരിക്കണം നമ്മുടെ വികസന സങ്കല്‍പം. ? അതിന് പലതകാന്‍ കഴിയുമോ..? ഇത് കേള്‍ക്കുമ്പോള്‍ നമ്മില്‍ ആദ്യമുയരുക ഇതെന്തു ചോദ്യമാ എന്നായിരിക്കും. എന്നാല്‍, കൃത്യമായ ദേശാതിര്‍ത്തികളുള്ള, അതിന്റെ വിഭവങ്ങളെ കൃത്യമായും തിരിച്ചറിയുന്ന ഒരു രാജ്യത്തിന്‌ വിവിധ വികസന കാഴ്ചപ്പാടുകള്‍ പാടില്ല തന്നെ..!

അതിന് ഒരൊറ്റ വികസന കാഴ്ച്ചപ്പാടേ ഉണ്ടാകാന്‍ പാടൊള്ളൂ..  അഥവാ, നമ്മുടെ നാട്ടിലെ വിവിധ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നമ്മുടെ നാട്ടിലുള്ള വിഭവങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കേണ്ടതുണ്ട്. അതെ, "രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍" അതാണ്‌ ചര്‍ച്ചാ വിഷയം. ആ ഒരു ഉറപ്പിലല്ലേ നമ്മുടെ ജനാധിപത്യ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്നതും നാമവരില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതും അവരെ അനുസരിക്കുന്നതും..? എങ്കില്‍, പൊതു ഖജനാവിലെ സമ്പത്ത് ചിലവഴിക്കപ്പെടുന്നിടത്ത് കൃത്യമായ 'മുന്‍ഗണനകള്‍' വെച്ചുകൊണ്ടുള്ള കാര്യക്ഷമമായ ഉപയോഗം വേണം. എന്താണ് നമ്മുടെ മുന്‍ഗണനകള്‍..? ഇതിന് രാജ്യത്തെ മൊത്തം ജനതയും ഉത്തരം പറയേണ്ടതായിട്ടുണ്ട്. അത് തോന്നിയ പടിയാവാന്‍ പാടുണ്ടോ..? കാരണം, എന്റെ സ്ഥലമാണ് എന്നു പറഞ്ഞ് ആര്‍ക്കെങ്കിലും അവന്റെ സ്ഥലത്ത് 'ഭൂമി' പരിധിവിട്ട് താഴ്ത്തി മണ്ണെടുക്കാന്‍ പറ്റുമോ..? ഇല്ല. കാരണം, അത് അയല്പക്കങ്ങളെയും അവന്റെ തന്നെയും ഭൂമിയുടെ പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കും. അപ്പോള്‍, സ്വന്തം ആവശ്യങ്ങളെപ്പോലും സമൂഹത്തിന്റെ ആവശ്യങ്ങളുമായി തട്ടിച്ചു നോക്കണം. അങ്ങനെ സ്വന്തം മുന്‍ഗണനകളെ എല്ലാവരും മറ്റു വിഭാഗങ്ങളുമായി തട്ടിച്ചു നോക്കിയിട്ട് വേണം കാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പിലാക്കാനും. ഇതാണ് നാം ശീലിക്കേണ്ട ആദ്യത്തെ പാഠം.

ഇവ്വിധം, തൊഴിലാളികള്‍ ബഹുജനങ്ങളുമായും തട്ടിച്ചു നോക്കണം, കൈവേലക്കാരുടെയും വികസിത വ്യവസായ താത്പര്യവും തട്ടിച്ചു നോക്കണം. ഭാരതം അതിന്റെ മുന്‍ഗണനകള്‍ അവയുടെ സംസ്ഥാന താത്പര്യങ്ങളുമായും, സംസ്ഥാനങ്ങള്‍ താന്താങ്ങളുടെ താത്പര്യങ്ങളും, അവ അവരുടെ കുടുംബ സമൂഹങ്ങളുമായും ഇവ്വിധം പരിശോധിക്കേണ്ടതായിട്ടുണ്ട്. അപ്പോള്‍, നമ്മുടെ കയ്യില്‍ എന്തെന്തുണ്ടെന്നും അതെത്രയെത്രയുണ്ടെന്നും അവയത്രയും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ കുറിച്ചും സമൂലമായൊരു ചര്‍ച്ച ആവശ്യമായി വരും. അതിന്റെയൊക്കെ 'അടിത്തറ' ഭാരതം എല്ലാ ഭാരതീയര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്നതായിരിക്കും. അപ്പോള്‍, ഏതെങ്കിലും വന്‍കിടക്കാര്‍ക്ക് മാത്രമായി മുന്‍ഗണന കൊടുക്കണമെങ്കില്‍ അവര്‍ക്കും സര്‍ക്കാരിനും ജനതയോട് വ്യക്തമായ കാരണം ബോധിപ്പിക്കെണ്ടാതിട്ടു വരും.എങ്കില്‍., 'യു ജി സി സ്കൈല്‍' കൂട്ടലാണോ രാജ്യത്തെ കര്‍ഷകര്‍ക്ക് ആ ഫണ്ടെടുത്തു സബ്സിഡി കൊടുക്കലാണോ വേണ്ടത്..? ഇത് സര്‍ക്കാര്‍ ആലോചിക്കേണ്ടതാണ്. പൊതുജനം സര്‍ക്കാരിനോട് ചോദിക്കേണ്ടതാണ്.

സ്വന്തം ദേശീയ വിഭവങ്ങളുടെ സമതുലിതമായ ഉപയോഗത്തിനും ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനും ഒരു ദേശീയ സാമ്പത്തിക വീക്ഷണവും നയവും ഉണ്ടാകണം. അത്തരം ഒരു ചര്‍ച്ച നമ്മുടെ പരസ്പരമുള്ള ബാധ്യതകളെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കും. അപ്പോള്‍ വ്യാപാരി കര്‍ഷകരുടേയും, കര്‍ഷകര്‍ വ്യവസായികളുടേയും, വ്യവസായികള്‍ ബഹുനജങ്ങളുടേയും, ബഹുജനങ്ങള്‍ അവരുടെ രാജ്യത്തിന്റെയും കൈപിടിക്കും. ഇതാണ് വികസനത്തിന്റെ അടിത്തറ. ഇനിയൊന്നു ചിന്തിക്കൂ... കൃത്യമായ ദേശാതിര്‍ത്തികള്‍ ഉള്ള കൃത്യമായ ജന സംഖ്യയുള്ള അതിന്റെ വിഭവങ്ങള്‍ കൃത്യമായും തിരിച്ചറിയുന്ന ഒരു രാജ്യത്തിന്‌ വിവിധ വികസന കാഴ്ചപ്പാടുകള്‍ സാധ്യമാണോ..? അതെ, നമ്മുടെ വികസന സങ്കല്പങ്ങള്‍ക്ക് പലതാകാന്‍ കഴിയില്ല. കാരണം, നമ്മുടെ വിഭവങ്ങള്‍ നമുക്കറിയാം.!

83 comments:

നാമൂസ് പറഞ്ഞു...

രാജ്യത്തെ മുപ്പതു ശതമാനം വരുന്ന ജനതക്ക് വര്‍ഷത്തില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ പോലും ഉറപ്പാക്കാന്‍ കാലമിന്നോളമായിട്ടും നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് ആയിട്ടില്ല. അതില്‍ തന്നെ വലിയൊരു ശതമാനം ആളുകള്‍ക്കും ഇരുപതിനും മുപ്പതിനും രൂപക്കിടക്കാണ് ദിവസ വേതനം. ഇവരോടാണ് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പാകത്തില്‍ യഥേഷ്ടം ഉത്പന്നങ്ങള്‍ വിപണിയില്‍ ഉറപ്പ് വരുത്താനാണ് ആസിയാന്‍ കരാറും വിപണി തുറന്നിടുന്നതെന്നും പറയുന്ന ബഹുമാന്യ അധികാരി വര്‍ഗ്ഗമേ രാജ്യത്തെ പാവം ജനതയെ ഇങ്ങനെ പരിഹസിക്കരുത്..!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

നിരുപാധികമായ മാനസിക സ്വാത ന്ത്ര്യം , സമ്പൂര്‍ണമായ മനുഷ്യ സമത്വം , സുധൃടമായ സാമൂഹ്യ ബാധ്യത എന്നിവ അടിസ്ഥാനമായി വരുന്ന ഒരു സാമൂഹ്യനീതി എന്ന് നിലവില്‍ വരുന്നോ അന്നേ ഇതൊക്കെ അവസാനിക്കൂ ...............

Basheer Kanhirapuzha പറഞ്ഞു...

അധികാരികളിലും മനുഷ്യനിലുമൊക്കെ മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കുന്നു. സഹജീവി സ്നേഹം എന്നത് പലരും കേള്‍ക്കാത്ത അല്ലെങ്കില്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത പദമാണിപ്പോള്‍ . മനുഷ്യനില്‍ അവശേഷിക്കുന്നത് പണമുണ്ടാക്കുക എങ്ങിനെയെങ്കിലും , എന്നിട്ട് സുഖിച്ചു ജീവിക്കുക എന്ന വികാരം മാത്രമാണ്. അധികാരിവര്‍ഗമാകട്ടെ അഴിമതിയുടെ മൊത്ത വ്യാപാരികളും. കൃഷിയും കൃഷി ഉല്‍പ്പന്നങ്ങളും ചെറുകിട കച്ചവടവും ഒന്നും തന്നെ ബാധിക്കുന്ന വിഷയം അല്ല എന്നാണു പലരും ധരിച്ചു വെച്ചിരിക്കുന്നത്. പൈസ കൊടുത്താല്‍ എന്തും കിട്ടും എന്ന അഹന്ത മനുഷ്യനില്‍ വല്ലാതെ നിഴലിച്ചു നില്‍ക്കുന്നു. സ്വന്തത്തിനും ബന്ധത്തിനും സ്നേഹത്തിനും സൌഹൃദത്തിനും ഒക്കെ വിലയിടിവ് സംഭവിച്ചിരിക്കുന്നു. കഞ്ചാവ് വിഴുങ്ങിയ കോഴിയെ പോലെ ആണ് മനുഷ്യന്‍ ഇന്ന്. മാനസിക സ്വാതന്ത്ര്യം മനുഷ്യ സമത്വം ഇതൊക്കെ ഇനിയും വരാനിരിക്കുന്നു എന്ന് കരുതുന്നത് ഒരു പക്ഷെ വിഡ്ഢിത്തമായിരിക്കും. എന്നാലും നമുക്കു ആഗ്രഹിക്കാം. നല്ല ലേഖനം ഡിസംബര്‍ മാസത്തില്‍ അല്‍പ്പം ചെങ്കടല്‍ കുളിര്‍ക്കാറ്റുള്ള ജിദ്ദയില്‍ നിന്ന് എല്ലാവിധ നന്മകളും ആശംസകളും നേരുന്നു

Sandeep.A.K പറഞ്ഞു...

പട്ടിണി പാവങ്ങളായ കുഞ്ഞുങ്ങളോട് പാലും മുട്ടയും കഴിക്കണം എല്ലാ ദിവസവും എന്ന് ആഹ്വാനം ചെയ്ത മന്ത്രിമാരുള്ള നമ്മുടെ നാട്ടില്‍ ആസിയാന്‍ ജനനന്മയ്ക്ക് എന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു..
വിജയന്‍റെ "ധര്‍മ്മപുരാണ"ത്തില്‍ പറയും പോലെ പ്രജാപതിമാരുടെ ഓരോ തീരുമാനങ്ങള്‍ .... അതിലെ ഭാഷയാണ്‌ ഭരണകൂടത്തോടുള്ള പ്രതികരണത്തിന് ചേരുന്നത്... പക്ഷെ പറയുന്നില്ല ഞാനിവിടെ...

സൂക്ഷ്മമായ വിശകലനം... നല്ല നിര്‍ദ്ദേശങ്ങള്‍ ... ശക്തമായ പ്രതികരണം ... കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു... ഈ വിഷയത്തില്‍ കൂടുതല്‍ പറയാന്‍ എന്റെ അറിവ് പരിമിതമാണ് എന്ന് ഖേദപൂര്‍വം അറിയിക്കുന്നു നാമൂസ്‌... ആശംസകള്‍

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. നാമൂസ്..
ലേഖനം നന്നായിരിക്കുന്നു..
ഭരണയന്ത്രത്തിന്റെ അന്ധമായ വികസന നയങ്ങൾ ജനവിരുദ്ധമാണെന്ന് ആണയിടുന്ന രാഷ്ട്രീയ കോമരങ്ങൾക്ക് രാജ്യത്തിന്റെ വികസനം എപ്രകാരമായിരിക്കണമെന്നതിനുള്ള കാഴ്ചയില്ലെന്ന് സാധാരണ ജനത്തിന്‌ നന്നായറിയാം.. ഈ സാധാരണജനത്തെ കൂടുതൽ കൂടുതൽ സേവിച്ചില്ലാതാക്കുന്നതിന്‌ മത്സരിച്ചെത്തുകയും വിരൽത്തുമ്പിൽ നിറംചാർത്തി ആഘോഷിക്കുകയുമാണല്ലൊ പതിവ്.. ഇതിനു മാറ്റം വരുത്താൻ ഇരകളാകുന്ന കഴുതജന്മങ്ങൾക്ക് പ്രേരണ നല്കുന്നതാവണം എഴുത്തുകാരന്റെ ഇന്നിന്റെ ഉത്തരവാദിത്വമെന്ന് വിശ്വസിക്കുന്നു..
അക്കാര്യം സമ്പൂർണ്ണമായി നെഞ്ചേറ്റിരിക്കുന്ന നാമൂസിനെ അനുമോദിക്കുന്നു.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
താങ്കൾക്കും കുടുംബത്തിനും നന്മകൾ നേരുന്നു.
ആശംസകൾ.

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ആത്മാര്‍ഥത തലയ്ക്കു പിടിച്ചാല്‍ മനുഷ്യന് ഇങ്ങനെയും കണ്ണ് കാണാതെയാകുമോ?നമൂസ് ഭായ് പറയുന്ന കാര്യങ്ങള്‍ അതീവ ഗൌരവമുള്ളതാണ് ,വളരെ സാധാരണക്കാരന്റെ പക്ഷത്തു നിന്ന് കൊണ്ടുള്ള ചില വീക്ഷണങ്ങള്‍ ,പക്ഷെ അപ്പോഴും താങ്കള്‍ പല കാര്യങ്ങളെയും ഉപരിപ്ലവം ആയാണ് കാണുന്നതെന്ന സത്യം പറയാതെ വയ്യ ,കുത്തകകളും ചെറുകിടക്കാരും ഒരേ തൂവല്‍പ്പക്ഷികള്‍ ആണെന്ന സൂക്ഷ്മ ദര്‍ശനം നടത്തുന്ന താങ്കള്‍ അവര്‍ക്കാവശ്യമുള്ള (ഇവിടെ വിദേശ നിക്ഷേപം ചെറുകിട കച്ചവട രംഗത്ത് നടത്തുന്നതില്‍ )ഏതെങ്കിലും ഒരു ഭാഗം ജയിചു കഴിഞ്ഞാല്‍ വീണ്ടും ജനവിരുദ്ധമായ കച്ചവട താല്‍പര്യങ്ങളുമായി ഇറങ്ങും എന്നത് ആര്‍ക്കാണ് അറിയാത്തത് ?നമ്മളും ആഗോള ഗ്രാമത്തിലെ പൌരന്മാരായതില്‍ പിന്നെ ക്രയവിക്രയം ചെയ്യപ്പെടുന്ന നാണയങ്ങള്‍ തന്നെ ,സമരങ്ങള്‍ പോലും പലപ്പോഴും സ്പോന്‍സര്‍ ചെയ്യപ്പെടുന്നു എന്നാ അറിവും ഞെട്ടിക്കുന്നില്ലേ ?നമ്മളും സമരം ചെയ്യുന്ന നമ്മളും ഏതെല്ലാമോ താല്പര്യങ്ങളുടെ ഇരകള്‍ ആണെന്ന് വന്നാലോ ?കാര്‍ഷിക ജീവിത വ്യവസ്ഥ തന്നെയാണ് ഇതില്‍ നിന്നുമുള്ള ഒരു പരിഹാരം ,ഇപ്പോള്‍ നിലവിലുള്ള വ്യാപാര വ്യവസായ ജീവിത രീതി നമ്മുടെ സംസ്കാരത്തെ ,കൃഷിയിടങ്ങളെ ,ജലശേഖരങ്ങളെ ,നാട്ടു പച്ചകളെ ,നന്മകളെ ഒക്കെ തകര്‍ക്കുക തന്നെ ചെയ്യും .പക്ഷെ ഇതിനെതിരെയുള്ള സമരങ്ങള്‍ നേര്‍വഴിയിലായിരിക്കുക എന്നത് ദുഷ്കരമായ കാര്യമാണ് .പലപ്പോഴും സര്‍ക്കാരുകള്‍ പോലും ഈ കുത്തകകളുടെയും വ്യവസായ ഭീമന്മാരുടെയും പിടിയിലാകുമ്പോള്‍ .അനില്‍ അംബാനിയും കമല്‍ നാഥും ഒക്കെയാണിവിടെ സര്‍ക്കാരുകളുടെ തലപ്പത്തിരിക്കുന്നത് .കോടീശ്വരന്മാര്‍ ഭരിക്കുന്ന രാജ ഭരണത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പ് ആണ് ഇന്നും നമ്മുടെ ജനാധിപത്യം .ഏതായാലും വളരെ ക്രിയാത്മകമായ ഉള്‍ക്കണ്‍ടകള്‍ പങ്കു വെച്ച നാമൂസിനെ അഭിനന്ദിക്കാതെ വയ്യ ...

മനു അഥവാ മാനസി പറഞ്ഞു...

ഏതൊരു സാമ്പത്തിക നയവും ജനങളുടെ സാമ്പത്തികവികസനം തന്നെയാണ് ലക്ഷ്യമിടുന്നത്. പക്ഷെ അതിന്റെ വീക്ഷണവും നടത്തിപ്പും കൈകളിരിക്കുന്ന രാഷ്ട്രീയവര്‍ഗം ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നത് അവരുടെ സ്വന്തം വികസനം മാത്രമാണ് എന്നതാണ് ഇന്ത്യ മഹാരാജ്യത്തിന്റെ പ്രശ്നം.അതിനായി ആരെ വേണമെങ്കിലും അവര്‍ പിന്താങ്ങികോളും....

mini//മിനി പറഞ്ഞു...

വളരെ നല്ല ലേഖനം,,,
നമ്മുടെ രാജ്യത്തെ പട്ടിണിപാവങ്ങളോട് വികസനത്തെക്കുറിച്ച് പറയുന്നതൊക്കെ വെറും വോട്ട് ബാങ്കിനെ മുന്നിൽ കണ്ടുകൊണ്ട് മാത്രമല്ലെ?

SHANAVAS പറഞ്ഞു...

വളരെ ശക്തമായ ലേഖനം..സാമൂഹ്യ തിന്മ്മകളോട് താന്കള്‍ പ്രതികരിക്കുന്ന രീതി വളരെ ആശാവഹമാണ്...വിജയ്‌ മല്യയുടെ വിഷമം സ്വന്തം വിഷമം ആയി കൊണ്ട് നടക്കുന്ന ഭരണ വര്‍ഗം ഉള്ള നാടാണിത്..അവര്‍ക്ക് പളപളപ്പില്ലാത്ത കര്‍ഷകരോട് എന്ത് ഉത്തരവാദിത്വം???

sm sadique പറഞ്ഞു...

ശക്തമായ ചിന്തകൾ. പങ്ക് വെക്കപെടുന്ന ആശയങ്ങൾ പ്രവർത്തിപഥത്തിൽ എത്തുമോ ? എത്തിയിരുന്നെങ്കിൽ, നമ്മുടെ കഷ്ട്ടതകൾക്ക് ഒരു അർഥത്തിൽ പരിഹാരമായേനേ. ആശംസകൾ.........

Musthu Kuttippuram പറഞ്ഞു...

സാമൂസ്,,,, വളരെ നല്ല ലേഖനം,,,, ലോക സമ്പന്നന്മാരുടെ ഇടയില്‍ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതുകണ്ടിട്ട് അഭിമാനം കൊള്ളുന്ന ഭരണകൂടങ്ങള്‍ ഇന്ത്യയിലെ അമ്പതു ശതമാനത്തോളം വരുന്ന ജനങ്ങള്‍ ഇപ്പോഴും 20 രൂപയില്‍ കൂടുതല്‍ വരുമാനമില്ലാത്തവരാണെന്ന കാര്യം കണ്ടില്ലെന്നു നടിക്കുന്നു,,,, അമ്പാനിമാരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ലോക്സഭയിലെ ഒരുദിവസം മാറ്റിവച്ചവര്‍,, ഈ പാവപെട്ടവരെ കണ്ടില്ലെന്നു നടിക്കുന്നതിനെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു,,,,,

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

വളരെ നല്ല ലേഖനം നാമൂസ്... വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ എന്ന് ജീവികളെ സംരക്ഷിക്കാന്‍ ഏത് ഭരണകൂടം തയ്യാറാകുമെന്ന് കണ്ടറിയണം.

Mohammed Kutty.N പറഞ്ഞു...

വിശദമെങ്കിലും കാര്യമാത്രപ്രസക്തമായ ലേഖനം.ഒരു 'Generation gap'അളന്നെടുത്താല്‍ 'GATT'കരാര്‍ മുതലിങ്ങോട്ടുള്ള ചില സംഭവങ്ങള്‍ ഓര്‍മയിലൂടെ മിന്നി മറയുന്നു.ആഗോളീകരണത്തിന്റെ അധിനിവേശം അന്നുമുതലാണ് അതിന്റെ സജീവ സാന്നിധ്യമായി കണ്‍ മുന്നില്‍ കാണാന്‍ തുടങ്ങിയതെന്ന് പറയാം.സ്വാതന്ത്ര്യത്തിനു ശേഷം പ്രത്യക്ഷ - പരോക്ഷ അധിനിവേശങ്ങള്‍ക്കു നാം വിധേയരാണ്.അത്യുല്‍പാദനത്തിന്റെ വിത്തും വളവും തന്നു നമ്മുടെ മണ്ണും വിളയും നശിപ്പിച്ചപോലെ വിദ്യാഭ്യാസ ആഭാസങ്ങളില്‍ നമ്മുടെ മനസ്സും നശിപ്പിച്ച -നശിപ്പിക്കുന്ന-അധിനിവേശ ശക്തികള്‍ക്കും അതിനു ഓശാന പാടുന്ന അധികാരി വര്‍ഗത്തിനും 'പിന്തുണ'നല്‍കാന്‍ ആളുകള്‍ ഉള്ളപ്പോള്‍ 'കേഴുക പ്രിയ നാടേ ..'എന്ന് പറയട്ടെ ....
ഇവിടെ ,ഒരു പാട് പറയേണ്ടതുണ്ട് .അഭിവാദ്യങ്ങളോടെ ഇപ്പോള്‍ ഇത്ര ...നന്ദി.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഈ പ്രക്രതിക്ക് നാവ് ഉണ്ടെങ്കില്‍ ഹൊ

കര്‍ഷകരെ പഴഞ്ചന്‍ എന്ന് വിളിക്കുന്ന ഒരു ജനമാണ് വളരുന്നത്...

നിയാമളന്മാരും അവരെ പിന്താങ്ങുന്ന മഞ്ഞപത്രങ്ങളും, കോളങ്ങള്‍ തികയാതെ വരും തീര്‍ച്ച...

എല്ലാം ഉള്ള
ആ കേവല ന്യൂനപക്ഷത്തിന്റെ വാലാട്ടികളാണ് ഭരണ കര്‍ത്താക്കള്‍....

ചാക്രികമായ ഒരു വികസനം
ഇകണോമിക്സില്‍ ബുജിയായ നമ്മുടെ മന്മോഹന്‍ ജിക്ക് ഈ എക്ണോമിക് തിയറി അറിയാഞ്ഞിട്ടല്ലല്ലൊ!!!

ആരുടെയോ കയ്യില്‍ നിന്നും അച്ചാരം വാങ്ങി കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടി നടക്കുന്ന ഒരു വേട്ടക്കാരന്റെ മുഖമാണ് നമ്മുടെ ഭരണകൂടത്തിനുള്ളത്..!
അത്തരം ഒരു ആയുധമാണ് ആസിയന്‍ കരാര്‍....ഒന്ന് മാത്രം

വികസനത്തിന് താങ്കള്‍ പറഞ്ഞപോലെ ആദ്യം ഈ വിലകയറ്റ ആഘോഷം അവസാനിപ്പിക്കണം, സമൂഹത്തില്‍ താഴെകിട വ്യാപാരി കാര്‍ഷ്ക ജനതയെ സാമ്പതികമായി ഉയര്‍ത്താനുള്ള സമഗ്ര പരിപാടികള്‍ വരണം....

ജനങ്ങള്‍ സ്വയം ഇതിനെ കുറിച്ച സംസാരിച്ച്, പഠിക്കണം ,എനിട്ട് തങ്ങളുടെ ഇത്തരം മറഞ്ഞ അവകാശങ്ങള്‍ നേടാന്‍ പരിശ്രമിക്കണം,
അത്തരം സമരങ്ങളും മറ്റും കൊണ്ടുവരണം,
ഭരണകര്‍ത്താക്കള്‍ ഇതറിയാത്തവരെപ്പോലെ നടിക്കുന്നത് അവസാനിക്കുന്നതെന്നൊ അന്നേ ഞാനും നിങ്ങളും രാജ്യവും രക്ഷപെടുകയൊള്ളൂ

ഈ പോസ്റ്റിന്‍ എന്റെ 1000 ആശംസകള്‍

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

സമത്ത്വ സുന്ദര ഭാരതം എതൊരു ഭാരതെയന്റെയും സ്വപ്നം മാത്രം ....ലേഖനം അസ്സലായിരിക്കുന്നു അഭിനന്തങ്ങള്‍ നാമുസ്

Kalavallabhan പറഞ്ഞു...

ചിന്തിക്കുന്നവന്ന് ഭ്രാന്ത്‌ പിടിക്കുന്ന നാട്ടിൽ ഇതൊന്നും അധികാരത്തിന്റെ മത്തു പിടിച്ചവരുടെ കാതിലെത്തുകയില്ല.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

“ഭൂമിയില്‍ കൃഷിക്ക് യോഗ്യമായ ഭൂമി കര്‍ഷകര്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഭൂമി വ്യവസായികള്‍ക്കും നിജപ്പെടുത്തുകയും അത് യഥാവിധി വിതരണം ചെയ്യപ്പെടുകയും വേണം. കര്‍ഷകര്‍ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുകയും, അവരുത്പാദിപ്പിക്കുന്ന വിളകള്‍ ന്യായ വിലക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ക്കും വാങ്ങാന്‍ ഉപഭോക്താവിനും വിപണിയില്‍ ലഭ്യമാവുക വഴി പുതിയൊരു വിപണന നയമാണ് കൈവരുന്നത്...”
നല്ല കാഴ്ച്ചപ്പാടുകൾ കേട്ടൊ നാമൂസ്

വേണുഗോപാല്‍ പറഞ്ഞു...

കാര്‍ഷിക വൃത്തിയുടെ അടിവേര് അറുത്ത ഇക്കാലം കലികാലം എന്നല്ലാതെ എന്താ പറയാ ? ഗാന്ധി വിഭാവനം ചെയ്ത പുരോഗമന ചിന്തകള്‍ എല്ലാം .. കര്‍ഷകനെയും ഗ്രാമങ്ങളെയും ചുറ്റി പറ്റിയായിരുന്നു .

ഇന്നിന്റെ നേര്‍കാഴ്ച എന്താണ് ? മണ്ണിട്ട്‌ നികത്തുന്ന വയലുകള്‍ ,,,, മരണം കാത്തു കിടക്കുന്ന നദികള്‍ .. നഷ്ടമായി കൊണ്ടിരിക്കുന്ന ജൈവ സമ്പത്ത് ... കോണ്‍ക്രീറ്റ് കാടുകള്‍ക്ക് നടുവില്‍ നമുക്കുറങ്ങാം ... മുറുക്കി കെട്ടിയ പട്ടിണി വയറുമായി ....

ഇനി ഭരണവര്‍ഗ്ഗം ... ഇവര്‍ക്ക് വല്ല കാഴ്ച്ചപാടുണ്ടോ ? കാലാകാലം കള്ള കളികളിലൂടെ വോട്ട് നേടി തങ്ങളുടെ ആസനം ഭദ്രമാക്കണം എന്നല്ലാതെ,, ഇവിടെയാണ്‌ മനുഷ്യന്റെ സാമാന്യ ബുദ്ധി ഉണരേണ്ടത് . നാമൂസ്.. പ്രത്യയ ശാസ്ത്രങ്ങള്‍ ഇവിടെ വില പോകില്ല .. ഈ നശിച്ച വ്യവസ്ഥിതി പറിച്ചു എറിയാന്‍ നാം അണി ചേര്‍ന്നേ പറ്റൂ . അതിന്റെ പേരില്‍ ചിലപ്പോള്‍ നാം അധമനായും നക്സല്‍ ആയും ഒക്കെ മുദ്ര കുത്ത പെട്ടേക്കാം.... ആശംസകള്‍ സുഹൃത്തേ ഈ നല്ലെഴുത്തിനു ....

Jefu Jailaf പറഞ്ഞു...

//സ്വന്തം ദേശീയ വിഭവങ്ങളുടെ സമതുലിതമായ ഉപയോഗത്തിനും ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനും ഒരു ദേശീയ സാമ്പത്തിക വീക്ഷണവും നയവും ഉണ്ടാകണം. //

വളരെ ശക്തമായ ഒരു കാഴ്ചപ്പാടു തന്നെ. ഇസ്രായേല്‍ എന്ന അമേരിക്കന്‍ ബിനാമിയുടെ വിജയത്തിനു പിന്നിലെ കാതലായ ഒരു കാഴ്പ്പാടും ഈ പറഞ്ഞ പ്രാദേശികമായ വിഭവങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കലും അതിന്റെ കൃത്യമായ ഉപയോഗവും തന്നെയാണ്. അഭിനന്ദനങ്ങള്‍ നാമൂസ് .

Poli_Tricss പറഞ്ഞു...

ആഗോളീകരണത്തിന്റെ സുനാമിയില്‍ ദേശ അതിര്‍ത്തിക്കുള്ളിലെ സമരങ്ങള്‍ക്ക് പിടിച്ചു നില്ക്കാന്‍ കഴിയുമോ? കമ്പ്യൂട്ടര്‍ വേണ്ട എന്ന് പറഞ്ഞവര്‍ അവസാനം ലാപ്ടോപില്‍ പോളിറ്റ് ബ്യൂറോ കൂടുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു...

ബഹുരാഷ്ട്ര കുത്തകകള്‍ തന്നെ എരിഞ്ഞടങ്ങുന്ന ഈ വൈകിയ വേളയില്‍ ദിവ്യമായ ഇടപെടലുകള്‍ക്ക് നമുക്ക് പ്രാര്‍ഥിക്കാം...

Unknown പറഞ്ഞു...

നല്ല ലേഖനം.

കുത്തകള്‍ എന്ന വാക്ക് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ച് അത്തിന്റെം അര്ത്ഥം തന്നെ മാറിപ്പോയിരിക്കുന്നു.

FDI on retail എന്ന്‍ വിഷയം എവിടെ പ്രതിപാദിച്ചത് കൊണ്ട് മാത്രം , ഒരു കാര്യം മാത്രം പറയാന്‍ ആഗ്രഹിക്കുന്നുണ്ട്.

ഈ പറയുന്ന വലിയ retail ചെയ്ന്‍ വരുന്നത് കൊണ്ട് കര്ഷതകര്ക്ക് ഗുണം ആണ് ഉണ്ടാകാന്‍ പോകുന്നത്.

പൊതുവേ ഇവര്‍ മിഡില്‍ മാന്മാരരെ ഒഴിവാക്കി വിളകള്‍ കര്ഷകകരില്‍ നിന്നു നേരിട്ടു വാങ്ങുന്ന അവസ്ഥയാണ് മറ്റ് എല്ലാ സ്ഥലങ്ങളിലും ഉള്ളത്, അത് കൊണ്ട് തന്നെ ഉയര്ന്ന വിലയും സ്ഥിര വരുമാനവും കിട്ടാന്‍ ഉള്ള സാധ്യത കൂടുതല്‍ ആണ്.

ഈറ്റിനുള്ള ഉദാഹരണം ആണ് ഇപ്പോഴുള്ള big bazar, raliance shops ഒക്കെ.

സത്യം നമ്മള്‍ ചിലപ്പോള്‍ അങീകരിക്കാന്‍ മടിയായിരിക്കും, അല്ലെങ്കില്‍ മനപൂര്വം് മനസ്സില്ലക്കാന്‍ ശ്രമിക്കാറില്ല

MOIDEEN ANGADIMUGAR പറഞ്ഞു...

വളരെ ഗൗരവമുള്ള ചിന്തയിലേക്ക് നയിച്ച ശക്തമായ ലേഖനമാണ് നമൂസിന്റെത്‌.കൃഷിഭൂമി നികത്തി വന്‍സൌധങ്ങള്‍ തീര്‍ത്തും,കുത്തക വ്യവസായികള്‍ക്ക് വ്യാവസായികാവശ്യങ്ങളുടെ പേരില്‍ പതിച്ച് നല്‍കിയും സര്‍ക്കാരിന്റെ ഭാഷയില്‍ രാജ്യം പുരോഗതി കൈവരിക്കുമ്പോള്‍ ഭാവിയില്‍ കൃഷിയും ,കര്‍ഷകനും കടലാസില്‍ മാത്രം ഒതുങ്ങുന്ന സ്ഥിതിവിശേഷമാണ്ണ്ടാവുക.
ആസിയാനും,ഗാട്ടിനുമെതിരെയൊക്കെ സര്‍ക്കാരിനു നേരെ തൂലിക പടവാളാക്കിയ മഹാന്മാര്‍ പിന്നീട് അതെ സര്‍ക്കാരിനു വേണ്ടി ഓശാന പാടുന്ന കാഴ്ചയാണ്‌ നമുക്ക്‌ കാണേണ്ടിവരുന്നത്.
നന്ദി നാമൂസ്‌ ,ഈ നല്ല കാഴ്ച്ചപ്പാടുകൾക്ക് നന്ദി !

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഒരുകുറി വായിച്ചു
മറുകുറിപ്പെഴുതാന്‍
ഒരുകുറിയുംകൂടി വരാം

Akbar പറഞ്ഞു...

നല്ല നിരീക്ഷണത്തോടെ, നല്ല കാഴ്ചപ്പാടോടെ എഴുതിയ ഈ ലേഖനത്തിനു മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതില്‍ ഒട്ടും പിഴവും പറ്റിയിട്ടില്ല. കാര്‍ഷിക മേഘലയെ നിഷ്ക്രിയമാക്കിയ അശാസ്ത്രീയ ഭൂ ഉപയോഗവും, കൃഷി ഭൂമിയെ വില്പന ചരക്കാക്കിയ ഭൂമാഫിയയുടെ വിളയാട്ടവും, രാഷ്ട്രീയ രംഗത്തെ കെടുകാര്യസ്ഥതയും, സാംസ്ക്കാരികാതപ്പതനവും, തൊഴില്‍ രംഗത്തെ അനാരോഗ്യ പ്രവണതയും, വര്‍ധിച്ചു വരുന്ന ഉപഭോഗ സംസ്ക്കാരവും ചേര്‍ന്ന് നാശോന്മുഖമായ സമകാലിക പരിസരത്തില്‍ ഈ ലേഖനം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടിന് പ്രസക്തിയുണ്ട്.

"നിങ്ങള്‍ ഒന്നും ഉണ്ടാക്കേണ്ട എല്ലാം ഞങ്ങള്‍ പുറത്തു നിന്നും എത്തിച്ചു തരാം" എന്നു പറഞ്ഞു ആഗോള വിപണി അനുവദിച്ചു, ആഭ്യന്തര ഉത്പാദനം കുറച്ചു ഒരു ജനതയെ നിഷ്ക്രിയരാക്കി പട്ടിണിക്കിട്ട് കൊല്ലുന്ന പുതിയ സാമ്പത്തിക നയം സര്‍വ്വ നാശത്തിന്റെ തുടക്കമെന്നെ പറയാനാവൂ. എവിടെയാണ് പിഴച്ചത്. ആര്‍ക്കാണ് പിഴച്ചത്. കണ്ടെത്തി പരിഹരിച്ചേ മതിയാകൂ.

തീര്‍ത്തും പക്വതയോടെ വളരെ ചിട്ടയോടെ പ്രായോഗിക ചിന്തകള്‍ പറഞ്ഞു വെക്കുന്ന ഈ ലേഖനമാണ് നാമൂസിന്റെ ബ്ലോഗിലെ ഏറ്റവും നല്ല ഒരു സൃഷ്ടി എന്നു എനിക്ക് തോന്നുന്നു.

sunil vettom പറഞ്ഞു...

" ഇപ്പോളിതാ അവസാനമായി 'ആസിയാന്‍ കരാറും' ചെറുകിട വ്യാപാര മേഖലകളിലേക്കുള്ള ഭീമന്‍ കുത്തകകളുടെ കടന്നു കയറ്റവും.. ഒരു വലിയ ദുരന്തത്തെ രാജ്യത്തെ ദരിദ്ര നാരായണന്മാര്‍ക്ക് മേല്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ഏകദേശം നാനൂറില്പരം കാര്‍ഷിക വിളകള്‍ ഇന്ത്യയിലെ വിപണിയിലേക്ക് യഥേഷ്ടം ഇറക്കുമതി ചെയ്യുവാനുള്ള അനുവാദം പുറം രാജ്യങ്ങള്‍ക്ക് {ആസിയാന്‍} നല്‍കപ്പെട്ടിരിക്കുന്നു. അതും, ഒരു നയാ പൈസയുടെ ഇറക്കുമതി തീരുവയില്ലാതെ.! "


ആദ്യം നമ്മുടെ രാഷ്ട്രീയ സംസ്കാരം മാറ്റണം ,
ഏറ്റവും നല്ല കളപണക്കാരനെ സൃഷ്ട്ടിക്കുന്നു ഓരോ തെരെഞ്ഞെടുപ്പും...
തിരഞ്ഞെടുപ്പ് വരുമ്പോള്‍ നമ്മളൊക്കെ കൊങ്ഗ്രെസ്സുകാരനും ബി‌ജെ‌പി കാരനും മാര്‍കിസ്റ്റ് കാരനും ഒക്കെയായി മാറും..എന്നിട്ട്...ഇവരെയൊക്കെ ഭരണത്തിലേക്ക് പറഞ്ഞുവീടും പിന്നെ അടുത്ത തെരഞ്ഞെടുപ്പ് വരുന്നത് വരെ അയാള്‍ക്ക് കുശാല്‍
അധികാരം കിട്ടിയാലോ .പിന്നെ ജയിപ്പിച്ചു വിട്ട ജനതക്ക് തന്നെയിട്ടാണ് പണി .
അപ്പോള്‍ ഇതിന്നുത്തരവാദികള്‍ നമ്മള്‍ തന്നെ ...വോട്ടവകാശമുള്ള ഓരോ പൌരനും ....ഇതില്‍ നിന്നു ഒഴിഞ്ഞു നില്ക്കാന്‍ ആവില്ല
അതുകൊണ്ടു മാറ്റങ്ങള്‍ വരേണ്ടത് നമ്മളില്‍ നിന്നു തന്നെയാണ് കാക്ക തൊള്ളായിരം പാര്‍ട്ടികളില്ലേ നമുക്ക് ...ആദ്യം ചിന്തിക്കൂ

ഭീമന്‍ സംഖ്യകള്‍ അക്കൌണ്ടുകളില്‍ വീഴുന്ന ഒരു കരാറില്‍ നിന്നും പണക്കൊതിയന്‍മാരായ ഈ ഭരണവര്‍ഗ്ഗം മാറിനില്‍ക്കില്ല ,ഇന്നല്ലെങ്കില്‍ നാളെ പല രൂപത്തിലും ഇത്തരത്തിലുള്ള ഭൂതങ്ങളെ അവര്‍ തുറന്നു വീടും ..

പ്രയാണ്‍ പറഞ്ഞു...

കഴിഞ്ഞദിവസം വായിച്ച ഒരു ലേഖനത്തിലെ മനസ്സില്‍തട്ടിയ ഒരു ഭാഗം പലരും വായിച്ചതാവുമെങ്കിലും ഇവിടെ ചേര്‍ക്കുന്നു. ഒരു വാഴ നട്ടു കുല വെട്ടുന്നവരെയുള്ള ചിലവ് 96 രൂപ- എട്ട് കിലോ തൂക്കമുള്ള കുലക്ക് കിലോക്ക് 14 രൂപ വെച്ച് 112 രൂപ - ഒരു വാഴ വെച്ചാല്‍ അവസാനം കര്‍ഷകനു കിട്ടുന്ന ലാഭം 14 രൂപ. ഉപഭോക്താവിന്നു പഴം ലഭിക്കുന്നത് കിലോ 30 രൂപക്ക് ചിലപ്പോള്‍ 35 (ഇവിടെ 50). ഈ കണക്ക് വായിക്കുമ്പോള്‍ കൃഷി വേണ്ടെന്ന് വെക്കുന്ന കര്‍ഷകനെ എങ്ങിനെ കുറ്റം പറയാനാവും?

സാധനങ്ങള്‍ക്ക് വില കയറുന്നത് രാജ്യത്തിന്റെ പുരോഗതിയായി കണക്കാക്കുന്ന നേതാക്കന്മാരുടെ നാടാണിത്. ആ വിലകൊടുത്തു വാങ്ങാന്‍ ജനങ്ങള്‍ പ്രാപ്തരായതുകൊണ്ടാണല്ലോ വില കൂടുന്നത് എന്ന്‍..."ആരുടെയോ കയ്യില്‍ നിന്നും അച്ചാരം വാങ്ങി കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടി നടക്കുന്ന ഒരു വേട്ടക്കാരന്റെ മുഖമാണ് നമ്മുടെ ഭരണകൂടത്തിനുള്ളത്..!" ഇപ്പോള്‍ തേറ്റപ്പല്ലും നന്നായി തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്.

കൊമ്പന്‍ പറഞ്ഞു...

നമ്മുടെ നാടിന്റെ ഭരണം ഇന്ന് കയ്യാളുന്നത് കപട ജനാദിപത്യ കാംഷികള്‍ ആണ്
അവരെ സംബണ്ടിച്ചടത്തോളം ജനങ്ങളുടെ ക്ഷേമം അല്ല കോര്‍പറേറ്റുകളുടെ ഉന്നമനം ആണ് ലക്‌ഷ്യം
അതിനുള്ള പോരാട്ട നാടകങ്ങളുടെ കൂത്തരങ്ങു ആണ് ഇന്നിന്ത്യ

khaadu.. പറഞ്ഞു...

നല്ല ലേഖനം...

എങ്കിലും ഇതൊന്നും അറിയാത്തത് കൊണ്ടാണോ അതികാര വര്‍ഗങ്ങള്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത്... ഈ പാവങ്ങളുടെ കാലുപിടിച്ചു ജയിച്ചു കേരിയവര്‍ തന്നെ അവരുടെ കഴുത്തിന്‌ പിടിക്കുന്ന അവസ്ഥ...

എങ്ങോട്ടാണ് ഈ നാടിനെ ഇവര്‍ നയിക്കുന്നത്...? എന്നൊരു ചോദ്യം ബാക്കി...

അഭിനന്ദനങ്ങള്‍....

പട്ടേപ്പാടം റാംജി പറഞ്ഞു...

ജനതയുടെ ക്ഷേമത്തിനും അതിജീവനത്തിനും മേലുള്ള സര്‍ക്കാരുടെ നിലപാടുകളില്‍ കാതലായ മാറ്റം ഉണ്ടാവേണ്ടിയിരിക്കുന്നു. അതിനാദ്യം വികസനത്തിന്റെ കാഴ്ചപ്പാട് തന്നെ പുതുക്കി പണിയണം. വികസനമെന്നാല്‍ അത് കേവലമൊരു വാക്കല്ലെന്നും ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മേലുള്ള ശക്തമായ ഒരുറപ്പാണെന്നും ഭരണ വര്‍ഗ്ഗം തിരിച്ചറിയാതെ ഇതിനൊരു പരിഹാരം സാധ്യമല്ല തന്നെ.!

ഒരു പുതിയ മുന്നേറ്റം തന്നെ അനിവാര്യമായിരിക്കുന്നു.
നല്ല ലേഖനം.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അതിപ്രാധാന്യമുള്ള ഒരു വിഷയം ഗൌരവപൂര്‍വ്വം വിലയിരുത്തി ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു.വളരെ സൂക്ഷ്മമായി നീരീക്ഷിക്കപ്പെട്ട വസ്തുതകള്‍ .നല്ലൊരു ലേഖനം.

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

വളരെ നല്ല ലേഖനം താങ്കള്‍ പഠിച്ചു ശക്തിയായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍ സുഹൃത്തെ .....

ഇന്ത്യ വളരുന്നു സാമ്പത്തികമായി വന്‍ ശക്തി ആക്കുന്നു എന്നോകെ കുറെ കാലമായി നമ്മള്‍ കേള്‍ക്കുന്നു . യഥാര്‍ഥത്തില്‍ ഇവിടെ പണക്കാരും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂടുകയല്ലേ.ഇന്ത്യയില്‍ എങ്ങും ദാരിദ്ര്യമാണ് അസ്ഥിപജ്ഞാരങ്ങളായ ജനങ്ങള്‍ നാല്കാലികളെ പോലെയാണ് ഗ്രാമങ്ങളില്‍ ജീവിക്കുന്നത്.അവര്‍ക്ക് ആഹാരമില്ല , വസ്ത്രമില്ല , പാര്‍പ്പിടമില്ല , തൊഴിലില്ല സത്യത്തില്‍ കുടിക്കാന്‍ വെള്ളംപോലും ഇല്ല . ഇതിനെ കുറിച്ചൊക്കെ ആരാണ് ആകുലപ്പെടുന്നത് . ഇന്ത്യയിലെ 600 ജില്ലയില്‍ 200 ജില്ലയും നക്സല്‍ സ്വാധീന മേഖല ആയതിനു പിന്നില്‍ ഈ അസന്തുലിതാവസ്ഥയാണ് , ആയുധമെടുക്കാന്‍ അത് അവരെ പ്രേരിപ്പിക്കുന്നു , ഈ സര്‍ക്കാരുകള്‍ക്ക് ഇതിനെ കുറിച്ച് വല്ല ചിന്തയുമുണ്ടോ ..........

സര്‍ക്കാരുകള്‍ക്ക് കോര്‍പ്പറെറ്റ്‌ ഭീമന്‍മാരുടെ പിണിയാളുകളായി പ്രവര്‍ത്തിക്കാനാണ് താല്പര്യം. ഓരോ വര്‍ഷവും ഈ അവിശുദ്ധ കൂട്ട്കേട്ടിലൂടെ ഭീമമായ തുകകളാണ് പലതരത്തിലുള്ള ഇളവുകളും സൌജന്യങ്ങളും വഴി കോര്‍പ്പറെറ്റ്‌കള്‍കീശയില്‍ ആക്കുന്നത്. കഴിഞ്ഞ സാമ്പത്തികമാന്ദ്യ കാലത്തേ ഉത്തേജക പാക്കേജ് വഴി രണ്ടരലക്ഷം കോടി രൂപയുടെ നികുതി ഇളവുകളാണ് കോര്‍പ്പറെറ്റ്‌കള്‍ നേടിയെടുത്തത്.
കോര്‍പ്പറെറ്റ്‌ കൊള്ള

എന്റെ ബ്ലോഗിലേക്കും സ്വാഗതം ലിങ്കു് താഴെ

ഞാന്‍ പുണ്യവാളന്‍

പാറക്കണ്ടി പറഞ്ഞു...

സാമൂഹ്യ പ്രതിബദ്ധത നഷ്ട്ടപ്പെടുന്ന ഒരു സമൂഹത്തെ ഭരിക്കുന്നവര്‍ തീര്‍ത്തും ജനവിരുദ്ധ രീതിയില്‍ തന്നെയാണ് പോകുന്നത് എന്ന് നാമൂസ് വളരെ വ്യക്തമായ ഒരു വിലയിരുത്തല്‍ തന്നെ നടത്തി .. പ്രായോഗിക നിര്‍ദേശങ്ങളും രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനം ലക്‌ഷ്യം വെക്കുന്നവര്‍ പരിഗണിക്ക പ്പെടെണ്ടത് തന്നെ... എങ്കിലും ഭരണ കൂടം ഊന്നല്‍ നല്‍കുന്നത് കുത്തകകളുടെ വളര്‍ച്ചയും അതിലൂടെ ഉണ്ടാകുമെന്ന് സങ്കല്‍പ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയുമാണ്‌ . മന്‍മോഹന്‍ സാമ്പത്തിക വിദഗ്ദനാണ് എന്നതായിരിക്കാം ഈ അസന്തുലിത വികസന രാഷ്ട്രീയത്തെ മുന്നോട്ടു നയിക്കുന്ന പ്രധാന ഘടകം എന്ന് തോന്നുന്നു . ഈ ഭരണകൂടം തികഞ്ഞ പരാജയം ആണെന്ന് തെളിയിച്ചു കൊണ്ട് പണപ്പെരുപ്പവും രൂപയുടെ മൂല്യശോഷണവും വ്യാവസായിക വളര്‍ച്ച പൂജ്യത്തിനും താഴെ എത്തിയതും അതിന്റെ സൂചന തന്നെയല്ലേ ...ഇനി ഇതിന്റെ ഭീകരമായ ദുരിതം ചുമക്കെണ്ടതും പാവപ്പെട്ടവരും ഇടത്തരക്കാരും തന്നെ . ജീവിത മാര്‍ഗം നഷ്ടപ്പെടുന്നവരും ആത്മഹത്യ ചെയ്യുന്നവരും ഇനിയും കൂടുമെന്ന് തന്നെ കരുതാം ..

vayal പറഞ്ഞു...

നമ്മുടെ വൈവിധ്യം തന്നെയാണ് ചിലപ്പോള്‍ വലിയ വിനയായി മാറുന്നത്...വൈവിധ്യങ്ങളെ അംഗീകരിച്ചു കൊണ്ട് മാത്രമേ സമരമാര്‍ഗങ്ങള്‍ സൃഷ്ടിക്കാനും സാധിക്കയുള്ളൂ....ഗള്‍ഫില്‍ ഇരുന്നു കൊണ്ട് പത്രം വായിക്കുകയും എഫ്.ബി.യിലും ബ്ലോഗിലും കൂട്ടായ്മകളിലും വിപ്ലവബോധം പ്രകടിപ്പിക്കുകയല്ലാതെ നമുക്കെന്തു ക്രിയാത്മകമായി ചെയ്യ്യാന്‍ കഴിയും എന്നും ആലോചിക്കേണ്ടതാണ്...എഴുത്തും പ്രസംഗവും മഹാതായ് സമരമാര്‍ഗങ്ങള്‍ തന്നെയാണ്...എങ്കിലും ഒരുപാട് പേര്‍ എഴുതുകയും സമരം നടത്തുകയും ചെയ്തിട്ടും സുപ്രേമേ കോടതി വിധി കാണിക്കുന്നത് എന്താണ്..ശക്തമായ ഒരു നിയമ നിര്‍മാണമോ നിര്‍വഹണമോ ഇന്ത്യയില്‍ നടക്കുന്നില്ല....35 ലക്ഷം പേര്‍ മലവെള്ളപ്പാച്ചിലില്‍ ഒളിച്ചു പോയാല്‍ കേന്ദ്ര സേനയും അതില്‍ പെടില്ലേ....കൊങ്കണ്‍ രില്വയിലൂടെ യാത്ര ചെയ്തത് ഓര്‍ത്തു പോകുന്നു....ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പാറക്കെട്ടുകളെ വല കൊണ്ട് പൊതിഞ്ഞു നിര്‍ത്തിയിരിക്കുന്നത് കണ്ടു...ഇതാണ് ഇന്ത്യ...മഹത്തായ ജനാധിപത്യം.....

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ പറഞ്ഞു...

വായിച്ചു നാമൂസ് ....ശരിക്കും ചി ന്തിപ്പിക്കുന്ന ലേഖനം .

Elayoden പറഞ്ഞു...

നാമൂസ്

നല്ല ലേഖനം. കാലിക പ്രസക്തം. അധികാരികളുടെ വിപ്ലവ പരിഷ്ക്കാരങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതല്ലല്ലോ. കര്‍ഷകരും താഴെ തട്ടിലുള്ള പാവം ജനതയും,എന്നും എവിടെയും അവഗണിക്കപ്പെടുന്നവര്‍ തന്നെ. പരിഷ്ക്കാരങ്ങളും വികസനവും ജന സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ പ്രതിഫലനം ആയിരിക്കണം. അത്തരം വികാസങ്ങള്‍ക്ക്‌ മാത്രമേ നമ്മുടെ നാടിനെ കര കയറ്റാന്‍ ആവുകയുള്ളൂ.

ആശംസകള്‍...

ഭാനു കളരിക്കല്‍ പറഞ്ഞു...

വളരെ ശ്രദ്ധേയമാണ് നാമൂസ് അവതരിപ്പിച്ച വിഷയം. ഇത്രയും ഗുരുതരമായ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മെ ഭരിക്കുന്ന ഭരണകൂടം എന്തെന്നും അതിന്റെ ലക്ഷ്യങ്ങള്‍ എന്തെന്നും കൂടെ അന്വേഷിക്കുന്നത് നല്ലതായിരിക്കും എന്നു എനിക്ക് തോന്നുന്നു. രാഷ്ട്രത്തിന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തുന്ന രാജ്യാന്തര കരാറുകളില്‍ ഒപ്പുവെക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ ഭരണാധികാരികള്‍ ആരാണെന്നും അവരുടെ ലക്ഷ്യങ്ങള്‍ എന്തെന്നും പരിശോധിക്കുന്നത് നന്നായിരിക്കും. ഇവര്‍ പ്രതിനിധീകരിക്കുന്നത് വോട്ടു ചെയ്യുന്ന ഇന്ത്യയിലെ ജനകോടികളെ ആണോ എന്നതാണ് ചോദ്യം? ഈ ചോദ്യത്തിനു ഉത്തരം ലഭിക്കുവാന്‍ ഒരു ചെറിയ ചോദ്യം കൂടെ ചോദിച്ചാല്‍ മതിയാകും. മുന്‍രാഷ്ട്രീയ പാരമ്പര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന, അന്താരാഷ്ട്ര നാണയ നിധിയുടെ ഉദ്യോഗസ്ഥന്‍ മാത്രമായിരുന്ന മന്‍മോഹന്‍സിംഗ് എങ്ങനെ ജനാധിപത്യ ഇന്ത്യയുടെ ധനകാര്യമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയും ആയി അവരോധിക്കപെട്ടു എന്ന സംഗതിയാണ്. ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചു പോകുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തെ (അത് ആരധികാരത്തില്‍ വന്നാലും) നിയന്ത്രിക്കുന്ന പിന്‍ ശക്തികളെ നമുക്ക് കാണിച്ച് തരും.
നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയ ഗാട്ട് wto ആസിയന്‍ കരാറുകളില്‍ ഒപ്പുവെച്ചുകൊണ്ട് നമ്മുടെ ഭരണാധികാരികള്‍ ആരെയാണ് സേവിക്കുന്നതെന്നുള്ളത് തര്‍ക്കമില്ലാത്ത സംഗതിയാണ്. പാര്ളിമെന്റുകളെ പന്നികൂടുകള്‍ എന്നാണ് സഖാവ് ലെനിന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. രാജ്യസ്നേഹത്തിന്റെ അധരവ്യായാമങ്ങളിലൂടെ അവര്‍ അവരുടെ വിദേശ മേലാളന്മാരെ സേവിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലമെന്നോണം അവരുടെ സ്വിസ് ബാങ്കുകളില്‍ കോടികള്‍ കുന്നുകൂടുകയും ചെയ്യുന്നു.
ഇന്നിപ്പോള്‍ ചില്ലറ വില്പനയുടെ രംഗത്തേക്ക് കൂടെ വിദേശ ശക്തികള്‍ കടന്നു വരുമ്പോള്‍ അതിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ രാജ്യത്തിന്റെ പൂര്‍ണ്ണ അടിമത്തമാണ്‌. ശത്രു ആരാണെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ യുദ്ധം ലക്ഷ്യത്തെ കാണൂ. അല്ലെങ്കില്‍ നമ്മുടെ സമരങ്ങള്‍ നിഴല്‍ യുദ്ധങ്ങളായി ഒടുങ്ങും. പണ്ട് സൈന്യത്തെ ഉപയോഗിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ നമ്മെ ഭരിച്ചിരുന്നുവെങ്കില്‍ ഇന്ന് മൂലധന അടിമത്തത്തിലേക്കു നമ്മെ നയിച്ചുകൊണ്ട്, നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളെയും നിയന്ത്രിച്ചുകൊണ്ട് നമ്മുടെ സമ്പത്ത് ഊറ്റി എടുത്തുകൊണ്ട് നമ്മുടെ സ്വാശ്രയ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകൊണ്ട് ഒരു ബനാന റിപ്പബ്ലിക്കായി നമ്മെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നാമൂസിന്റെ ഈ പോസ്റ്റും ചിന്തകളും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
വരും കാലങ്ങളില്‍ ദേശാഭിമാനികളുടെ വന്‍ ഐക്യപ്പെടലും പുതിയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുമാണ് നമ്മെ കാത്തിരിക്കുന്നത്.

സീത* പറഞ്ഞു...

ജനങ്ങളേയും അവരുടെ സാഹചര്യങ്ങളേയും തിരിച്ചറിയാത്ത ഭരണകൂടം... ലജ്ജിക്കേണ്ടത് നമ്മൾ തന്നെ.. ഭരണം ആ കൈകളിലേക്ക് വച്ചു കൊടുത്തതിന്... കടം കേറി കർഷകരും തൊഴിലില്ലാതെ പുത്തൻ തലമുറയും സ്വയം ഹത്യയുടെ പാതകൾ തേടുമ്പോഴും ആസിയൻ കരാറും പുതിയ വിപണന നയങ്ങളുമായി ഭരണവർഗ്ഗം അവരുടെ പാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും...

നല്ല ലേഖനം... ആശംസകൾ

റാണിപ്രിയ പറഞ്ഞു...

വായിച്ചു പല തവണ ... നമൂസിന്‍റെ ശക്തമായ വാക്കുകള്‍ മനസ്സിലാക്കാന്‍ തന്നെ 2 ദിവസം എടുത്തു.....
അഭിനന്ദനങ്ങള്‍ !! നമൂസിന്‍റെ ചിന്തകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു .
വളരെ പ്രാധാന്യമേറിയ വിഷയം....

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

നാമൂസിന്റെ സ്ഥിരം എഴുത്തുകളെ പോലെത്തനെ സാമൂഹ്യ പ്രതിബദ്ധതയും, ജനപക്ഷ ചിന്തകളും ഉയര്‍ത്തിപ്പിടിച്ച നല്ല ഒരു പോസ്റ്റ്‌. സാമൂഹ്യ നീതിക്കും സമഗ്ര വികസനത്തിനുമായി ശബ്ദമുയര്‍ത്താം.. അഭിവാദ്യങ്ങള്‍...

RAJEEV പറഞ്ഞു...

ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളെയും ഓരോകൊടിയുടെയും കീഴിയില്‍ തളച്ചിടപ്പെട്ടിരിക്കുന്നു...ഇടതുപക്ഷപാര്‍ട്ടികള്‍ ആസിയാന്‍ കരാറിനെതിരെയും ,ആണവകരാറിനെതിരെയും ,,വിദെശമൂലധനത്തിനെതിരെയും സമരം നരത്തുബോള്‍ അതു അവരുടെ രാഷ്റ്റ്രീയ താല്പ്പര്യം മാത്രാമായി നാം കാണുന്നതും അതുകൊണ്ടാണ്.അമേരിക്കക്കു മുകളിലേക്ക് വളര്‍ന്നു വന്നിരുന്ന സോവിയേറ്റ് റഷ്യയും തകര്‍ന്നടിഞ്ഞതു ഇതുപോലെ വിദേശമൂലധനത്തിനു മലര്‍ക്കെ വാതിലുകള്‍ തുറന്നിട്ടപ്പോഴാണ്...മന്മോഹന്‍സിംഗിന്റെ കഴ്ചാപ്പാടുതന്നെ നമ്മുടെ പാരബര്യസബത്ത്വ്യവസ്ഥയ്ക്ക് എതിരാണ്...ഇന്ത്യ ഒരു സാബത്തികശക്തിയായി വളരുന്നതു കണ്ട് നമ്മളെല്ലാ സന്തോഷിക്കുന്നുണ്ടെങ്കില്‍ അതു നാളെത്ത ഒരു രക്തരൂക്ഷമായ ഒരു കലാപത്തിലേക്കു നമ്മെ നയിക്കും തീര്‍ച്ച സംബത്ത് വന്‍കിടകുത്തകകളുടെ കൈകളില്‍ മാത്രം കേന്ദ്രീകരിക്കുബോള്‍ ഭൂരിപക്ഷം പട്ടിണിയിലാണ്...വാള്‍സ്ട്രീറ്റ് സമരം പോലെ ഒരു ജനമുന്നേറ്റം ഇവിടെയും അനിവാര്യമാകും............................നാമൂസിന്റെ ലേഖനം കാലോചിതവും,ചിന്തിക്കപ്പെടെണ്ടുന്നതുമാണ്‍ നാമൂസ് പോനയാണ്-എറ്റവും നല്ല ആയുധം തുടരുക

haneefmuhammed പറഞ്ഞു...

കൃഷി അല്ലെങ്കില്‍ കാര്‍ഷിക മേഖല നമ്മുടെ രാജ്യത്തെ സംബണ്ടിച്ചടുതോളം ഒരു കേവല തൊഴില്‍ മേഖല മാത്രമായിരുന്നില്ല ,നമ്മുടെ സംസ്കാരം ,ആചാരങ്ങള്‍ ,ആഘോഷങ്ങള്‍ ,എന്തിനു നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതുമായി ബന്ധപ്പെട്ടതായിരുന്നു എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്ന വളരെ സുപ്രധാനവും പ്രാധാന്യമുള്ളതുമായ പരമാര്തമാണ് എന്നത് ഓരോ ഭാരതീയനും വിസ്മരിക്കാന്‍ കഴിയാത്തതു തന്നെ ,രാജ്യത്തെ വലിയയൊരു ശതമാനവും ഇന്നും കൃഷിയെ ആശ്രയിച്ചു ജീവിക്കുമ്പോള്‍ ഇവരുടെ അടിസ്ഥാന പരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആധുനിക വല്കരനതിന്റെയും ആഗോളവര്കരനതിന്റെയും വക്താക്കളും വിതരണക്കാരും, പ്രധിനിധികലുമായ ഭരണ കര്താക്കള്‍ക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ല ...ഓരോ പഞ്ച വല്സര പദ്ദതികളും അക്കങ്ങളുടെ കണക്ക് നോക്കി വിജയമാനെന്നു പറഞ്ഞു ആഘോഷിക്കുന്നവര്‍ ,എന്തെ കൃഷിക്കാരന്റെ ആത്മഹത്യ കണ്ടില്ലെന്നു നടിക്കുന്നു ,രാജ്യത്ത്‌ ഇന്നും ഏറ്റവും താഴ്ന്ന ജീവിത നിലവാരം പുലര്‍ത്തി പോകുന്ന ഒരു ജന വിഭാഗമായി കര്‍ഷകന്‍ മാറ്റപ്പെട്ടു ,ആഗോള വല്കരണത്തിന്റെ നല്ല വശങ്ങള്‍ ഗ്രാമ ഗ്രാമാന്തലങ്ങളില്‍ എത്തിക്കുമെന്ന് പല ആവര്‍ത്തി പറഞ്ഞു നടന്നിരുന്ന വിദേശ ഗുമസ്ഥന്മാര്‍ കണക്കിലെ കളിയില്‍ പോലും ഒരു ഹരിത വിപ്ലവം നടപ്പായി എന്ന് തുറന്നു സമ്മദിക്കാന്‍ തയ്യാറായാലും ഒരു ജനത അത് തള്ളിക്കളയുമെന്ന് ഉറപ്പിക്കുന്നു .കര്‍ഷകരെയും അവരുടെ അദ്വാനങ്ങളെയും മൊത്തമായി വിലക്ക് വിലയ്ക്കുവാങ്ങാന്‍ തക്ക പ്രാര്‍പ്തിയുള്ളവരായി നമ്മുടെ മധ്യ വര്‍ഗം മാറ്റപ്പെട്ടു ...ഉന്തു വണ്ടികളില്‍ സ്വന്തം പറമ്പില്‍ നാട്ടു വളര്‍ത്തി വിളയിച്ച ഉല്പന്നങ്ങള്‍ക്ക് മുന്നിലൂടെ നടന്നു ചില്ല് കൊട്ടാരത്തില്‍ ശീതീകരിച്ച മുറികളില്‍ അടുക്കി വച്ചിരിക്കുന്ന ഉല്പന്നങ്ങള്‍ ഇരട്ടി വിലകൊടുത്തു വാങ്ങാന്‍ മാത്രം കഴിവുള്ളവരായി നമ്മള്‍ ,ഇവിടെ ഉന്തു വണ്ടിയിലെ കര്‍ഷകന്റെ ഉല്പന്നവും ചില്ല് കൂടാരത്തിലെ പോളിഷ് ചെയ്ത പാത്രത്തിലെ അതെ ഉല്പന്നവും തമ്മില്‍ ഒരു വ്യത്യാസമേ ഉണ്ടാകുന്നുള്ളൂ ...വിലയില്‍ ചെറിയ വ്യത്യാസം ....സാംസ്കാരിക വികസനം ,ആധുനികതയുടെ പുതിയ സംസ്കാരം ഉന്തു വണ്ടിയിലെ ഉല്പന്നങ്ങളും വാങ്ങാന്‍ നമ്മെ അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം ..സാംസ്കാരിക വികസനം ഇത്രമേല്‍ നമ്മെ അന്ധരാക്കപെടുമ്പോള്‍ ഒരു അടിഥാന വിഭാഗത്തിന്റെ വേദനകള്‍ പരിഹരിക്കാനാവശ്യമായ പല പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടും ഇവയൊന്നും വിജയതിലെതിയില്ല എങ്കില്‍ അതിനു ഒരു പരിധിവരെ കാരണക്കാര്‍ ആഗോലവര്കരനതിനനുസരിച്ചു നമ്മുടെ ചിന്താ ഗതിയിലും ,ഉഭാപോഗ മനശാസ്ത്രത്തിലും വന്ന മാറ്റങ്ങള്‍ ഭീമന്‍ കമ്പനി മുതലാളിമാര്‍ വിലക്ക് വാങ്ങി എന്നതാണ് ......നമൂസിന്റെ ഈ വാക്കുകളോട് ഈ എളിയവനും യോജിക്കുന്നു ...ആശംസകള്‍

Mohiyudheen MP പറഞ്ഞു...

നാമൂസ്‌ താങ്കളിവിടെ ഉയര്‍ത്തിയിട്ടുള്ള വിഷയം തികച്ചും കാലിക പ്രസക്തമാണ്‌. ആസിയാന്‍ കരാറിനേയും, ചെറുകിട കച്ചവട മേഖല കുത്തകകള്‍ക്കും കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്കും തുറന്ന്‌ കൊടുക്കുന്നത്‌ ഭരണം കൂടം സ്വന്തം കുഴി തോണ്‌ടുന്നതിനും അവസാനത്തെ ആണി സ്വന്തം പെട്ടിയില്‍ അടിക്കുന്നതിനും തുല്യമാണ്‌.

ഓപ്പണ്‍ ഇക്കണോമിക്‌ പോളിസിയില്‍ അധിഷ്ഠിതമായുള്ള ഒരു സമ്പദ്‌ വ്യവസ്ഥയാണല്ലോ നമ്മുടേത്‌, കയറ്റുമതിയേയും ഇറക്കുമതിയേയും വേണ്‌ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നു. കയറ്റുമതിയിലൂടെ വിദേശ നാണ്യം നേടുകയെന്നതും ഇറക്കുമതിയിലൂടെ രാജ്യത്തിന്‌റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ഇറക്കുമതി ചുങ്കത്തിലൂടെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുക എന്നിവയെല്ലാമാണ്‌ ലക്ഷ്യം. നമ്മള്‍ പ്രധാനമായും കയറ്റി അയക്കുന്ന സാധനങ്ങളായ സമുദ്രോത്പന്നങ്ങള്‍, കാര്‍ഷികോത്പന്നങ്ങള്‍, ഇരുമ്പയിര്‌, മറ്റ്‌ അസംസ്കൃത വസ്തുക്കള്‍ എന്നിവയാണല്ലോ. നമ്മള്‍ എന്താണോ കയറ്റി അയക്കുന്നത്‌ ആ സാധനങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന പ്രവണത കര്‍ഷകരുടെ താല്‍പര്യത്തിനെതിരാണ്‌.

രാജ്യം ഇതുവരെ സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ല എന്നുള്ളത്‌ അരക്കെട്ടുറപ്പിക്കുന്നതാണ്‌ താങ്കളുടെ ലേഖനത്തിലൂടെ വ്യക്തമാകുന്നത്‌. രാജ്യം സ്വയം പര്യാപ്തത വരിക്കുകയും തങ്ങള്‍ ഉത്പാദിപ്പിക്കുന്ന (ഗ്രോസ്‌ ഡൊമെസ്റ്റിക്‌ പ്രൊഡക്റ്റ്‌) സാധങ്ങള്‍ രാജ്യത്തിലെ ജനങ്ങളുടെ ആവശ്യത്തിന്‌ ശേഷം കയറ്റി അയക്കുകയും ചെയ്യേണ്‌ടതുണ്‌ട്‌. ബഹുരാഷ്ട്ര കുത്തകകളെ രാജ്യത്ത്‌ അഴിഞ്ഞാടാന്‍ അവസരം കൊടുക്കുന്നതിലൂടെ വിദേശ നാണ്യം രാജ്യത്തെത്തുമെങ്കിലും അതിന്‌റെ ഉപഭോക്താക്കള്‍ ചുരുക്കം ചില ആളുകള്‍ ആയിരിക്കുമെന്നും നമുക്ക്‌ അനുമാനിക്കാം.

മികച്ച ധന വ്യയം പ്രാബല്യത്തില്‍ വരണമെങ്കില്‍ ആഭ്യന്തര ഉത്പാദനം പ്രയോജനകരമായ രീതിയില്‍ ഉപയോഗപ്പെടുത്തുകയും, രാജ്യ താല്‍പര്യത്തിന്‌ കോട്ടം തട്ടാതെ വിദേശ നാണ്യം നേടുകയും വേണം എന്നതാണ്‌. മാനുഷിക വിഭവ ശേഷിയായിരിക്കും ഒരു പക്ഷെ സമുദ്ര കാര്‍ഷികോത്പന്നങ്ങള്‍ കഴിഞ്ഞാല്‍ രാജ്യത്തിന്‌ ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നേടി കൊടുക്കുന്നത്‌. വിദേശ നാണ്യം രാജ്യത്ത്‌ വരുന്നതിലൂടെ രാജ്യത്തിന്‌റെ സാമ്പത്തിക ശക്തിയും വ്യവസായ ശക്തിയും വര്‍ദ്ദിക്കുമെന്നത്‌ വേറൊരു സത്യം. അപ്പോള്‍ വ്യക്തമായ ഒരു കാഴ്ചപ്പാടില്ലാത്ത ഒരു നൂല്‍പാലത്തിലൂടെയാണ്‌ ഇപ്പോഴത്തെ ഭരണകൂടം പോയി കൊണ്‌ടിരിക്കുന്നത്‌. തിരുത്തല്‍ ശക്തിയാവാന്‍ കോര്‍പ്പറേറ്റുകള്‍ക്കും, ബഹുരാഷ്ട്ര കുത്തകകള്‍ക്കും മുന്നില്‍ മുട്ടു മടക്കാത്ത ധീഷണാപരമായ നിലപാടുള്ള രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുക്കുന്ന വ്യക്തികളായ ഭരണാധികാരികളെ പ്രതീക്ഷിക്കുകയേ നമുക്ക്‌ നിവൃത്തിയുള്ളൂ... ഭരിക്കുന്നവരുടെ കണ്ണ്‌ തുറപ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള പ്രക്ഷോഭങ്ങളിലും പങ്കാളികളാകാം.

രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണമെങ്കിന്‍ രാഷ്ടപിതാവ്‌ പറഞ്ഞത്‌ പോലെ വികസനം ഗ്രാമങ്ങളില്‍ നിന്ന്‌ തുടങ്ങണം. ഭക്ഷണം, വസ്ത്രം, വെള്ളം, വെളിച്ചം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആതുര സേവനങ്ങള്‍ എന്നിവയെല്ലാമാവണം ഒരു സര്‍ക്കാറിന്‌റെ പ്രഥമ പരിഗണന. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത ഭരണാധികാരികള്‍ക്ക്‌ ഭരണത്തില്‍ തുടരാന്‍ അവകാശമില്ല. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേടപ്പെടും എന്ന്‌ ശുഭ പ്രതീക്ഷയില്‍ , ആ ഒരു ഉറപ്പിന്‍മേല്‍ തന്നെയാണ്‌ ജനങ്ങള്‍ ഭരണ കര്‍ത്താക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്‌. വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം വേണം, വിദേശ നാണ്യം വന്ന്‌ കുന്ന്‌ കൂടിയാലേ ഖജനാവിന്‌റെ അറകള്‍ നിറയുകയുള്ളൂ എന്ന സത്യവും നമ്മള്‍ മറന്ന്‌ കൂട. കയറ്റ്‌ മതിയിലൂടെയും, മാനുഷിക വിഭങ്ങളുടെ കയറ്റ്‌ മതിയിലൂടെയും. ഇറക്കുമതി ചുങ്കത്തിലൂടേയും, കുത്തകകള്‍ക്ക്‌ വിപണി തുറന്ന്‌ കൊടുക്കുന്നതിലൂടെയും വിദേശ നാണ്യം രാജ്യം നേടുന്നുണ്‌ടെങ്കിലും, ബഹു രാഷ്ട്ര കുത്തകകള്‍ നമ്മുടെ സമ്പത്ത്‌ ചൂഷണം ചെയ്ത്‌ ചോര്‍ത്തിക്കൊണ്‌ട്‌ പോകുന്നുണ്‌ടെന്ന സത്യം ഭരണകൂടം മനപ്പൂര്‍വ്വം വിസ്മരിക്കുന്നു.

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

അടിസ്ഥാനസൗകര്യവികസനം എന്നതാണ് ഭാരതത്തിന് അനിവാര്യമായ സംഗതി എന്ന് ഉത്തമബോധ്യമുള്ളവരാണ് നമ്മുടെ ഭരണാധികാരികൾ.അതുകൊണ്ട് തന്നെയാണ് കാർഷികോന്നതിയ്ക്കും,പ്രാഥമികസൗകര്യവികസനത്തിനെമെന്ന മിഥ്യാധാരണ പടർത്തി അനാവശ്യവികസനസിദ്ധാന്തങ്ങളുടെ ചുവട് പിടിച്ചുകൊണ്ടവർ നിരുപാധികം പഞ്ചവൽസരപദ്ധതികളിൽ ബഹുരാഷ്ട്രകുത്തകൾക്ക് കുടപിടിയ്ക്കുന്നത്.

ജനങ്ങളുടെ അജ്ഞതയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ സ്വാർത്ഥതയും അധികാരികളുടെ ദുരയും ചേരുമ്പോൾ അത് പൂർത്തിയാവുകയും വെള്ളത്തിൽ ചോര ചവർക്കാൻ തുടങ്ങുകയും ചെയ്യും.


അതുകൊണ്ട് തന്നെ അടിസ്ഥാനവികസനം എന്ന പുരാണം പറയൽ നിർത്തണം ആദ്യം.ആസിയാൻ കരാർ നമ്മുടെ പ്രിയ ഭരണരക്ഷിതാക്കൾ നമുക്ക് നൽകിയ സ്നേഹപാഷാണം എന്നു കരുതിയാൽ മതി.
പിന്നെ,നിലയ്ക്കാത്ത നിലയില്ലാത്ത നിലവിളികളിൽ യാതൊരു കാമ്പുമില്ലെന്ന് നാം മനസ്സിലാക്കുകയും ചെയ്തു ഇപ്പോ.35 ലക്ഷംഞനതയോട് മിണ്ടാതിരിയ്ക്കാൻ ആ വന്ദ്യഗുരു ആജ്ഞാപിച്ചിരിയ്ക്കുന്നു. "റാൻ"മൂളികൾ അതിനു സമ്മതവും അരുളിചെയ്തു.

ഭൂമി പുനർവ്വിതരണമെന്നത് എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറയാനേ തരമുള്ളൂ.ഇനി ഒരു പക്ഷേ അതിനു ഭരണപുംഗവന്മാർ അനുമതി നൽകിയാലും,വീതിച്ചു നൽകുന്നത് 10 സെന്റുള്ള ആദിവാസിയുടേയും 3 സെന്റിൽ കുടിൽ വച്ചിരിയ്ക്കുന്നവന്റെ പുറമ്പോക്കുഭൂമിയുമാകും.അപ്പോളുയരുന്ന പ്രതിഷേധത്തിൽ പുനർനിർണ്ണയം നിലയ്ക്കും.ഒരു ലിറ്റർ റേഷൻ മണ്ണെണ്ണയിൽ വിളക്കിൻ തുമ്പിൽ നൃത്തമാടുന്ന മുതിർന്ന ചിന്തകൾ മരിയ്ക്കും....

നാം വിഡ്ഡികളാകും....

നല്ല ചിന്തകൾ ഒരുപാടുണ്ട് നാമൂസ് ഭായ്...ആശംസകൾ...

Arif Zain പറഞ്ഞു...

ഞാനൊരു ഗവേഷണ പ്രബന്ധം വായിക്കുകയായിരുന്നു. സമയമെടുത്ത്, നല്ല റീസേര്‍ച്ചിനു ശേഷം തയ്യാറാക്കപ്പെട്ട ഒരു പോസ്റ്റ്‌ ആണിത്‌. വെറും കയ്യോടെ അതിനൊരു കമന്റിടുന്നത് ആ പോസ്ടിനോട് ചെയ്യുന്ന നന്ദികേടാവുമെന്നറിയാം. ജനാധിപത്യത്തിന്‍റെതെന്ന് നാം അഭിമാനിച്ചിരുന്ന നന്മകള്‍ അതിന് കാവലെര്‍പ്പെടുത്താന്‍ വേണ്ടി നാം തന്നെ ഏല്‍ച്ചിരുന്നവരുടെ കൈകളിലൂടെ ചോര്‍ന്നു പോകുന്നു.
നമ്മുടെ ജനസംഖ്യയുടെ തൊണ്ണൂറു ശതമാനവും ദാരിദ്ര്യത്തെ അതിന്‍റെ വിവിധ ഭാവങ്ങളില്‍ അനുഭവിക്കുന്നവരാണ്. ദാരിദ്ര്യത്തെ അഡ്രസ്‌ ചെയ്യാതെ ധാര്‍മികമായ ഒരു നിലപാടെടുക്കുക ഒരു സര്‍ക്കാരിനും സാധ്യമല്ല തന്നെ. തങ്ങള്‍ക്ക് ജീവിതം നല്‍കുന്ന പരിസരങ്ങളില്‍ നിന്ന് ഒരു വിഭാഗത്തെ പറിച്ചു മാറ്റി ഒരു നിലക്കും ജീവിക്കാന്‍ കഴിയാത്ത പാതയോരത്ത് പുനരധിവസിപ്പിക്കുന്നത് അവരെ കൂട്ടമായി കഴുമരത്തിലേറ്റുന്നതിനു തുല്യമാണ്. ഇവിടെ സംഭവിച്ചതതാണ്
ഉയര്‍ന്ന മധ്യവര്‍ഗത്തിന് ചരക്ക് ലഭ്യമാക്കുന്നതിനായി വിദേശ മൂലധന ശക്തികളെ ക്ഷണിച്ചു വരുത്തുന്നു. ആദ്യത്തെ ലാഭവും ശുചിത്വവുമൊക്കെ നോക്കി താഴ്ന്ന വരുമാനക്കാരായ ഗ്രാഹകനും പുതിയ സ്ഥലങ്ങളെയായിരിക്കും ആശ്രയിക്കുക, അതോടെ നാടന്‍ ചെറുകിട കച്ചവടക്കാര്‍ പ്രളയത്തില്‍ നില കിട്ടാതെ മുങ്ങി നാട് നീങ്ങിയിരിക്കും.
നാമൂസ്‌ പറഞ്ഞ, നമ്മുടെ വ്യാപാരികളുടെ സാമൂഹ്യ പ്രതിബദ്ധതയാണ് വലിയൊരു വിഷയം. എല്ലാവരും ഒത്തൊരുമിച്ചു നില്‍ക്കേണ്ട സന്ദര്‍ഭങ്ങളിലൊക്കെ അവര്‍ ഷൈലോക്കിയന്‍ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്‌. മൂല ധന ശക്തികള്‍, അവര്‍ വിദേശികളാണെങ്കിലും സ്വദേശികളാണെങ്കിലും കണക്കാണ്. നാമൂസ്‌ സമയമെടുത്ത്‌ താങ്കള്‍ ഈ ഉദ്യമത്തിന് മുതിര്‍ന്നത് കമന്‍റുകള്‍ കിട്ടും എന്നു കരുതിയല്ല. വരും കാലത്ത്‌ ഈ വിഷയത്തില്‍ ആര്‍ക്കെങ്കിലും ഒരു റഫറന്‍സ്‌ വേണ്ടി വരികയാണെങ്കില്‍ തീര്‍ച്ചയായും ഈ പോസ്റ്റ്‌ ഉപകാരപ്പെടും.

Renjith പറഞ്ഞു...

നമൂസ്‌ നിങ്ങളുടെ അളവുകോല്‍ എന്താണ് എന്ന് ശക്തമായി പറഞ്ഞിരിക്കുന്നു...ആ അളവുകോലില്‍ എല്ലാ ജനവിഭാഗങ്ങളും അടങ്ങിയിരിക്കുന്നു.....പക്ഷെ ദൌര്‍ഭാഗ്യവശാല്‍ താങ്കളുടെ അളവ് കോലുകള്‍ അല്ല ഭരണ വര്‍ഗതിന്റെത്....അതില്‍ ചിലരാണ് കൂടുതല്‍ അവകാശങ്ങള്‍ ഉള്ളവര്‍...അതെ ചോദ്യം നമ്മളുടെ അളവ് കൊലുകളെ കുരിചാകണം അല്ലാതെ അതുകൊണ്ടുള്ള ഫലങ്ങളെ കുറിച്ചല്ല ....!!!! ഫലങ്ങല്‍ക്കെതിരെ യുദ്ധം ചെയ്യുമ്പോഴും നമ്മള്‍ അറിയുന്നില്ല ഇഅവ്യെല്ലാം ഉള്പ്പാദിപ്പിക്കുന്ന്ത് അവരുടെ കയ്യിലെ മെഷര്‍മെന്റ് ടൂളുകള്‍ ആണെന്ന്..!!!!!.നല്ല കാമ്പുള്ള ലേഖനം....കാമ്പുള്ള പ്രതികരണങ്ങളും...തുടരുക നമൂസ്‌....

kharaaksharangal.com പറഞ്ഞു...

ലോക സമ്പത് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന വന്‍ശക്തികളും അവരെ നിയന്ത്രിച്ച കുത്തകകളുംകൂടി ഒരുക്കിയ കമ്പോള സംസ്കാരത്തിന്റെ മായികലോകത്താണ് നമ്മളും നമ്മുടെ സര്‍ക്കാരും. അവരുടെ ചതിയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ആരായുക. ഇതിന്റെ ഫലമാണ് നമുക്കെല്ലാം നഷ്ടമായത്. നമ്മുടെ സ്നേഹബന്ധങ്ങള്‍, സംസ്കാരം, കുടുംബത്തിന്റെ കെട്ടുറപ്പ്, നമ്മുടേത്‌ മാത്രമെന്ന് വിശ്വസിച്ച പലതും.
പണ്ട് ഉദാരവല്‍ക്കരണത്തിന്റെ കാലത്ത് സമരം ചെയ്ത സംഘടനകളുടെ നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. അവര്‍ക്ക് പുതിയ വിഷയങ്ങള്‍ ഒരുപാടുണ്ട്, തിരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍. മാത്രമല്ല അവരും അണികളറിയാതെ പുത്തന്‍ സാമ്പത്തിക വ്യവസ്ഥയെ തങ്ങളുടെ ജീവിതത്തില്‍ സ്വീകരിച്ചു. കൂലിപ്പണി കളഞ്ഞു സമരത്തില്‍ ആവേശത്തോടെ പങ്കെടുത്ത പാവം അണികള്‍ ജീവിക്കാന്‍ പാടുപെടുന്നു. അവരെക്കൊണ്ടു സമരം ചെയ്യിക്കുന്നതിനു പകരം വരാനിരിക്കുന്ന ഭവിഷ്യത്തിനെ അഭിമുകീകരിക്കാന്‍ പ്രാപ്തരാക്കിയിരുന്നുവെങ്കില്‍ നമുക്ക് ഒന്നും നഷ്ട്ടപ്പെടുമായിരുന്നില്ല.

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

നല്ല ലേഖനം ....വിഷയത്തെ ഗൌരമായി വീക്ഷിച്ചു ...നിലപാട് അഭിനന്ദനം അര്‍ഹിക്കുന്നു ..എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

Pradeep Kumar പറഞ്ഞു...

'ആദ്യം അവര്‍ കമ്യൂണിസ്റ്റുകാരെ തേടിവന്നു.... ഞാന്‍ മിണ്ടിയില്ല - കാരണം ഞാനൊരു കമ്യൂണിസ്റ്റല്ലായിരുന്നു., പിന്നെ അവര്‍ ട്രേഡ് യൂണിയന്‍കാരെ തേടി വന്നു.... ഞാന്‍ മിണ്ടിയില്ല - കാരണം ഞാനൊരു ട്രേഡ് യൂണിയന്‍കാരനല്ലായിരുന്നു., പിന്നീട് അവര്‍ വന്നത് യഹൂദന്മാരെ തേടിയായിരുന്നു... ഞാന്‍ മിണ്ടിയില്ല.... - കാരണം ഞാനൊരു യഹൂദനല്ലായിരുന്നു., ഏറ്റവുമൊടുവില്‍ അവര്‍ എന്നെത്തേടി വന്നു.... - അപ്പോള്‍ എനിക്കു വേണ്ടി സംസാരിക്കുവാന്‍ ആരുമില്ലായിരുന്നു....'

പ്രിയപ്പെട്ട മന്‍സൂര്‍... താങ്കളുടെ ലേഖനത്തിലെ ചില ഭാഗങ്ങള്‍ വായിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്കോര്‍മ വന്നത് ഈ വരികളാണ്... പ്രത്യേകിച്ച് വ്യാപാരികളുടെ കാര്യത്തില്‍... പൊതുസമൂഹത്തിന്റെ നന്മ ലാക്കാക്കി നടത്തപ്പെട്ട സമരങ്ങളോടും ബഹിഷ്കരണങ്ങളോടും പുറന്തിരിഞ്ഞു നിന്നിരുന്ന ആ സമൂഹവും ഇപ്പോള്‍ നിലനില്‍പിനായുള്ള പോരാട്ടങ്ങളില്‍ അണി ചേരേണ്ടി വന്നെത്തിയിരിക്കുന്നു.... ഗാട്ട് കരാറിന്റെ കാണാച്ചരടുകള്‍ ചര്‍ച്ചയായ കാലത്ത് അതിനെ പുച്ഛിച്ചു തള്ളിയവര്‍ തന്നെ സ്വന്തം അനുഭവത്തില്‍ നിന്ന് അത് ഏതെല്ലാം വിധത്തില്‍ നമ്മെയൊക്കെ വരിഞ്ഞുമുറുക്കുന്നു എന്ന് തിരിച്ചറിഞ്ഞു.... കരാറുകള്‍ പിന്നെയും പിന്നെയും ഒപ്പിടപ്പെടുകയും നമ്മുടേതായ സര്‍വ്വതും മറ്റു പലരും നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് നാം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു...

ഞാന്‍ ഒരു ശുഭാപ്തി വിശ്വാസിയല്ല മന്‍സൂര്‍... അതുകൊണ്ടുതന്നെ എനിക്ക് നല്ല ഒരു നാളയെക്കുറിച്ച് ഒട്ടും പ്രതീക്ഷയുമില്ല... പ്രതീക്ഷക്കു വകതരുന്ന സ്ഫുരണങ്ങള്‍ വിദൂരതയില്‍ പോലും കാണാനുമില്ല.... മന്‍സൂര്‍ പറയുന്നു - "സ്വന്തം ദേശീയ വിഭവങ്ങളുടെ സമതുലിതമായ ഉപയോഗത്തിനും ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനും ഒരു ദേശീയ സാമ്പത്തിക വീക്ഷണവും നയവും ഉണ്ടാകണം. അത്തരം ഒരു ചര്‍ച്ച നമ്മുടെ പരസ്പരമുള്ള ബാധ്യതകളെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കും. അപ്പോള്‍ വ്യാപാരി കര്‍ഷകരുടേയും, കര്‍ഷകര്‍ വ്യവസായികളുടേയും, വ്യവസായികള്‍ ബഹുനജങ്ങളുടേയും, ബഹുജനങ്ങള്‍ അവരുടെ രാജ്യത്തിന്റെയും കൈപിടിക്കും " - ഇത് അസാദ്ധ്യമായ ഒരു ഉട്ടോപ്പ്യന്‍ സ്വപ്നം മാത്രമായേ എനിക്ക് കാണാനാവുന്നുള്ളു... കാരണം; ഇത്തരം മഹത്തായ ലക്ഷ്യങ്ങള്‍ സഫലീകൃതമാവാനുള്ള ഒരു രാഷ്ട്രീയ അടിത്തറ നിലവിലുള്ള സാഹചര്യത്തില്‍ ഇവിടെ ഇല്ല... ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകളിലൊന്നും ഇത്തരം ലക്ഷ്യങ്ങള്‍ സ്ഥാനം പിടിച്ചിട്ടില്ല തന്നെ... പ്രതീക്ഷകള്‍ തന്നുകൊണ്ട് ഉയര്‍ന്ന ചില മുന്നേറ്റങ്ങളാവട്ടെ ഒന്നുകില്‍ അടിച്ചമര്‍ത്തപ്പെട്ടു, അല്ലെങ്കില്‍ വളരെ വേഗം നിര്‍ജീവമായി... അതുകൊണ്ടാണ് ഞാന്‍ എനിക്ക് പ്രതീക്ഷയില്ല എന്നു ഞാന്‍ പറഞ്ഞത്.....

മന്‍സൂര്‍, താങ്കളുടെ ആത്മാര്‍ത്ഥതയും, സമീപനവും, ഒരു സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ഉപരിപ്ലവമല്ലാത്ത ആകുലതകളും ഈ ലേഖനത്തില്‍ ശരിക്കും പ്രതിഫലിക്കുന്നു.... താങ്കളെ സ്ഥിരമായി വായിക്കാറുള്ള എനിക്ക് താങ്കളുടെ ബ്ലോഗിലെ ഏറ്റവും മികവാര്‍ന്ന എഴുത്തുകളുടെ കൂട്ടത്തിലേക്ക് ഇതുകൂടി ചേര്‍ത്തുവെക്കാം എന്ന അഭിപ്രായമുണ്ട്.....

ഒരു ലേഖനവും അതിന് അനുബന്ധമായി വന്നെത്തിയ അഭിപ്രായങ്ങളും ഒരുപോലെ ചിന്തോദ്ദീപകവും പഠനാര്‍ഹവുമായി മാറുന്ന അവസ്ഥാവിശേഷം എന്റെ ബ്ലോഗിടങ്ങളിലെ പരിചയത്തില്‍ ആദ്യമായി അനുഭവിച്ചതും ഇവിടെയാണ് ....

പാവപ്പെട്ടവൻ പറഞ്ഞു...

ഇന്നത്തെ അസഹ്യമായ സാമൂഹ്യസാഹചര്യത്തിന്റെ പ്രധാനകാരണം 92ൽ കൊണ്ടുവന്ന സാമ്പത്തിക ഉദാരവൽകരണവും സ്വകാര്യവൽകരവുമാണ് .പുതിയ പഠനമനുസരച്ചു ഉദാരവൽകരണവും,സ്വകാര്യവൽകരവും വന്നതിനു ശേഷം രാജ്യത്തെജനങ്ങളിൽ മാനസികമായ അസന്തുലിതാവസ്ഥ നൂറുശതമാനം വളർന്നു എന്നതാ‍ണ്. ഇന്ത്യമഹാരജ്യത്തെ മുഴുവൻ വരുന്ന സമ്പത്തും ന്യൂനപക്ഷമായ ഒരു സമ്പന്ന വർഗ്ഗം യതേഷ്ടം അനുഭവിക്കുകയും ഭൂരിപക്ഷത്തിനെ തന്റെ പരുതിയിൽ നിർത്താൻ പുതിയനിയമവ്യവസ്ഥ മെനയുമയും ചെയ്യപ്പെടുമ്പോൾ പട്ടിണികാരൻ കൂടുതൽ പട്ടിണിയിലേക്കും,സമ്പന്നൻ കൂടുതൽ സമ്പന്നതയിലേക്കും മാറ്റപെടുന്നു. രാജ്യത്തെ നിയമനിർമാണ സഭകളിൽ വെക്കുന്ന ബഡ്ജറ്റുകളും,പുതിയ വ്യവസ്തകളും ,കരാറുകളൂം വിദേശങ്ങളിലെ സ്വർഗ്ഗതുല്ല്യമായ കാസിനോവകളിൽവെച്ചു തിരുത്തപെടുകയോ ,കൂട്ടിചേർക്കപെടുകയ്യൊ ചെയ്യുന്നു എന്ന വാർത്ത പുതിയതല്ല. അങ്ങനെയുള്ള ഒരു രാജ്യത്തെ ജനതക്കു പുതിയ ഭൂമിയുടെ സ്വപ്നങ്ങൾ ഉറക്കത്തിലെ കാണാൻ കഴിയു.

ente lokam പറഞ്ഞു...

namoos....vaayikkan alpam
thaamasichu...shakthamaya
chodya chinhnangal...malayalam
font poyi..veendum varaam...

mayflowers പറഞ്ഞു...

മാധ്യമം ആഴ്ച്ചപ്പതിപ്പിലോ,മാതൃഭൂമി വാരികയിലോ വരേണ്ട ഒരു ലേഖനമാണിത്.
നാടിനെ ഭരണ ചക്രം തിരിക്കുന്നവര്‍ തന്നെ നാട് കടത്തുന്ന കാഴ്ച്ചയാണല്ലോ ഇവിടെ കാണുന്നത്.
നമ്മളിങ്ങിനെ സ്വയം ധാര്‍മിക രോഷം കൊള്ളാമെന്നല്ലാതെ വേറെന്തു ചെയ്യാന്‍?

കൂതറHashimܓ പറഞ്ഞു...

വായിച്ചു, മനസ്സിലാകി.

Echmukutty പറഞ്ഞു...

നേരത്തെ എഴുതിയതിൽ ഒത്തിരി അക്ഷരപ്പിശകുകൾ വന്നു. അതാണ് ഡിലീറ്റ് ചെയ്യാൻ കാരണം.
എല്ലാം സഹിയ്ക്കുന്ന ദരിദ്രനും നിസ്വനും ഒന്നിച്ച് സമരം ചെയ്യുന്ന ഒരു നാൾ വരും. ഇന്നും പലയിടത്തും പല രൂപത്തിലും ഇത്തരം സമരങ്ങൾ നടന്നുകൊണ്ടിരിയ്ക്കുന്നുണ്ട്. ആ സമരങ്ങളിൽ പങ്കെടുക്കേണ്ട ചുമതലയും നമുക്ക് തീർച്ചയായും ഉണ്ട്. അല്ലെങ്കിൽ ചരിത്രം നമ്മോട് ചോദിയ്ക്കും രാജ്യം കത്തിയെരിയുമ്പോൾ നിങ്ങൾ എന്തെടുക്കുകയായിരുന്നുവെന്ന്........

ഈ ചോദ്യങ്ങൾ ഉയർത്തിയതിന്, ഉത്തരവാദിത്തങ്ങളെ ഓർമ്മിപ്പിച്ചതിനു എല്ലാം നന്ദി.....നമസ്ക്കാരം.

Vp Ahmed പറഞ്ഞു...

ഏകാധിപത്യത്തെക്കാള്‍ വികൃതമായ ഭരണമുള്ള നമ്മുടെ നാട്ടില്‍, "മുഴുവൻ സമ്പത്തും ന്യൂനപക്ഷമായ സമ്പന്ന വർഗ്ഗം യഥേഷ്ടം അനുഭവിക്കുകയും അവരുടെ തന്നെ വരുതിയിൽ നിർത്താൻ പുതിയനിയമവ്യവസ്ഥ മെനയപ്പെടുകയും ചെയ്യുമ്പോൾ " , നാമൂസേ നമുക്കിതൊക്കെ ചിന്തിക്കാനും എഴുതാനും മാത്രമേ കഴിയുന്നുള്ളൂ. ഇന്ന് കാണുന്ന "അഭിവൃദ്ധി" യും നിര്‍വചനം മാറിയ പദം മാത്രമാണ്. പോസ്റ്റ്‌ ഒരു നല്ല ഉദ്യമം തന്നെ. അഭിനന്ദനങ്ങള്‍ .

Unknown പറഞ്ഞു...

ഇവിടെ ഈ നവ ഉദാര വത്കൃത നയത്തില്‍ പണമില്ലാത്തവന്‍ പ്രാന്തവത്കരിക്കപ്പെടും.. പണമുള്ളവന്‍ അതിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നതിനനുസരിച്ചു സര്‍ക്കാരിന്റെയും ആ നയത്തിന്റെ വക്താക്കളുടെയും പരിഗണനയും കൂടും.. അത് പരിധിയില്‍ അധികം ആകുമ്പോള്‍ Occupy Wallstreet പരിപാടികള്‍ വ്യാപകമാകും.. അത്തരം പോരാട്ടങ്ങള്‍ ദേശ-ഭാഷ-സംസ്കാര-രാഷ്ട്രീയ വൈവിധ്യങ്ങള്‍ക്ക് അതീതമായി ലോകത്ത് ഒരു കുടക്കു കീഴില്‍ വളരും.. ഇത് കാലങ്ങള്‍ക്ക് മുന്പ് പറഞ്ഞതാണ്..

ബെഞ്ചാലി പറഞ്ഞു...

സാമൂഹ്യ ചക്രം ഭംഗിയായി ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിൽ അടിത്തട്ടിലെ കൃഷികാരനുണ്ട്, ഇടനിലക്കാരനുണ്ട്, കടത്തുകാരനുണ്ട്, മൊത്തവ്യാപാരമുണ്ട്, അവരിലൂടെ ചെറുകിടവ്യാപാരങ്ങളും.. അങ്ങിനെ ചക്രം കുറേ ജീവിതങ്ങളെ ചരിച്ചൊകൊണ്ടിരിക്കുന്നു. അതിൽ ഇടനിലക്കാരനും ജീവിക്കണം, ഇടനിലക്കാർ കർഷകനെ വഞ്ചിക്കുന്നു എന്നത് ആസിയാൻ കരാറിന് വേണ്ടിവാദിക്കുന്നവരുടെ ആശയമാണ്, സഹോദരൻ അത് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആസിയാൻ കരാറ് വഴി ഭീമൻ കുത്തക കമ്പനികൾ നേറെ കർഷകനിൽ നിന്നും മുമ്പ് നൽകിയതിനേക്കാൾ കൂടുതൽ വില നൽകി കച്ചവടം സ്വന്തമാക്കുകയാണ് ചെയ്യുക. എന്നാൽ അത് വഴി ഇടനിലക്കാരന്റെ ജീവിത ചക്രം മുറിഞ്ഞുപോകുന്നു, മൊത്ത വ്യാപാരകേന്ദ്രങ്ങളിലേക്ക് ചരക്ക് പോകുന്നതിന് പകരം കുത്തകകളുടെ സ്റ്റോറൂമിലേക്കാണ് പോകുന്നത്, അത് കാരണം മൊത്തവ്യാപാര ചക്രവും ഒടിയുന്നു,അവർ ചെറുകിട കച്ചവടക്കാരുടെ സ്രോതസായതിനാൽ ചെറുകിട ചക്രവും പൊളിയുന്നു.
നല്ല ലേഖനം. സഹോദരന് അഭിനന്ദനം

Sureshkumar Punjhayil പറഞ്ഞു...

Vaakkkukalkku Mele...!!!

Manoharam, Ashamsakal...!!!

mini//മിനി പറഞ്ഞു...

രാജ്യത്തെ ഇരുപതു ശതമാനം വരുന്ന ജനങ്ങള്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാ. ഭൂമി ഉള്ളവർ കൃഷി ചെയ്യത്തുമില്ല.

സേതുലക്ഷ്മി പറഞ്ഞു...

നാമൂസ്..
വളരെ പഠിച്ചവതരിപ്പിച്ചിരിക്കുന്നു. നല്ല ലേഖനം.
പ്രദീപ് പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്.
ഇതിനൊരു മാറ്റം ഉണ്ടാവുമെന്നു പ്രതീക്ഷയില്ല. സമ്പന്നർ കൂടുതൽ സമ്പന്നരാവുന്ന ഈ അവസ്ഥ കൂടുതൽ വഷളാവാനാണു സാധ്യത.
സ്വാതന്ത്രത്തിനു വാർധക്യമാവാറായി. ഇന്നും ഈ നാട്ടിൽ അരവയർ നിറയാൻ മനുഷ്യൻ മറ്റുള്ളവരുടെ വിസർജ്യം കോരുന്നു,കുട്ടികൾ ഒരു ജോടി വസ്ത്രം പോലുമില്ലാതെ തണുത്തു മരിക്കുന്നു. സ്ത്രീകൾക്ക് അവരുടെ പ്രത്യേക കാലത്തേക്ക് ഒരു കീറത്തുണിക്കഷ്ണം പോലും കിട്ടാനില്ലാത്ത ഈ നാട്ടിൽ സർക്കാർ കിങ് ഫിഷറിന്റെ നഷ്ടം നികത്തുന്നതെങ്ങിനെ എന്നാണു ഗവേഷണം നടത്തുന്നത്..
ഇല്ല സുഹൃത്തേ, ഒരു പ്രത്യാശയും.

Unknown പറഞ്ഞു...

സമഗ്രം!

വികസനം എന്നത് രാജ്യത്തിന്റെ സാമ്പത്തീക പുരോഗതി മാത്രമല്ല ജനപക്ഷമാവുക കൂടിയായിരിക്കണം എന്നും അടിസ്ഥാന ജന വിഭാഗങ്ങളുടെ നടുവൊടിച്ചു കുത്തകകളുടെ ഏകപക്ഷീയ വിജയങ്ങള്‍ ആകരുതെന്നും ഇനിയും ഭരണ കൂടങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു...

TPShukooR പറഞ്ഞു...

>>>>>>>അതെ, ഭൂമി പുനര്‍വിതരണം ചെയ്യപ്പെട്ടേ മതിയാകൂ. അങ്ങനെ വിതരണം ചെയ്യപ്പെടുന്ന ഭൂമിയില്‍ കൃഷിക്ക് യോഗ്യമായ ഭൂമി കര്‍ഷകര്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഭൂമി വ്യവസായികള്‍ക്കും നിജപ്പെടുത്തുകയും അത് യഥാവിധി വിതരണം ചെയ്യപ്പെടുകയും വേണം. <<<<<<<<<

ഇത് നീതി പൂര്‍വം ഭൂമിയില്‍ നടക്കുമെന്ന് തോന്നുന്നില്ല. സ്വര്‍ഗത്തിലെ നടക്കൂ. ലേഖനം എഴുതിയ ആളിന് കുറെ ഒഴിഞ്ഞ ഭൂമിയുന്ടെന്കില്‍ അതെല്ലാം സര്‍ക്കാര്‍ പിടിച്ചെടുത്ത്‌ പാവപ്പെട്ട കര്‍ഷകര്‍ക്ക് വീതം വെക്കാന്‍ എതിര്‍പ്പൊന്നും ഉണ്ടാവില്ലല്ലോ!
പിന്നെ എനിക്ക് ബഹുരാഷ്ട്ര കുത്തകകളുടെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആണിഷ്ടം. കാരണം കഴിഞ്ഞ തവണ നാട്ടില്‍ പോകുമ്പോള്‍ കുത്തക സൂപ്പര്‍ മാര്‍ക്കറ്റുകളെ ഒഴിവാക്കി ചെറിയ കടയില്‍ നിന്നും സാധനം വാങ്ങി. അന്ന് വാങ്ങിയ 10 വാച്ചുകളും നാട്ടിലെത്തി ഒരാഴ്ച കൊണ്ട് കേടു വന്നു. ഡ്യൂപ്ലിക്കേറ്റ്‌ ആയിരുന്നു. കുത്തകക്കാര്‍ ഏതായാലും പറ്റിക്കാറില്ല. വിലയും എഴുതി വെച്ചിട്ടുണ്ടാകും. പല ചെറുകിടയിലും വില പോലും ആള്‍ക്കനുസരിച്ചാണ്. പിന്നെ ചെറുകിടക്കാര്‍ അവരുടെ തൊഴിലാളികളെ മതിയായ ശമ്പളമോ വിശ്രമമോ കൊടുക്കാതെ പീഡിപ്പിക്കല്‍ ആണ് പതിവ്. അവിടെയും കേമന്മാര്‍ വന്‍ കിടക്കാര്‍ തന്നെ.

ഇരുപതു വര്ഷം മുമ്പ്‌ കമ്പ്യൂട്ടര്‍ വരുന്നതിനെതിരെ സമരം ചെയ്തിരുന്നു. ഇപ്പോള്‍ കമ്പ്യൂട്ടര്‍ വന്നത് കൊണ്ട് ആളുകള്‍ക്കൊന്നും ജോലിയില്ലല്ലോ!
ബഹു രാഷ്ട്ര കമ്പനികളുടെ വാഹനങ്ങള്‍ ഇറങ്ങിയത് കൊണ്ട് ടാറ്റാ നാനോ വില്‍ക്കാതിരിക്കുന്നില്ല. ഗുണ മേന്മയാണ് പ്രശ്നം. കിട പിടിക്കാന്‍ പറ്റിയ ഗുണ മേന്മയുന്ടെന്കില്‍ ഒന്നും പേടിക്കേണ്ടതില്ല.

yousufpa പറഞ്ഞു...

എല്ലാം ചുളുവിൽ നടക്കണം എന്ന മാനസീകാവസ്ഥയിലാണ്‌ ജനങ്ങൾ. നാം മാറാത്തിടത്തോളം കാലം എന്തു നിയമം കൊണ്ടുവന്നിട്ടും കാര്യമില്ല. ഇവിടെ ജനങ്ങൾക്ക് ഉപകാരപ്രദമായ പലനിയമങ്ങളും അത് പാലിക്കപ്പെടാൻ വേണ്ട ഫണ്ടും അനുവദിക്കപ്പെടുന്നുണ്ട്. ഇങ്ങനെ കിട്ടുന്ന ഫണ്ടുകൾ പലതും ഉപയോഗിക്കാതെ ലാപ്സാക്കി കളയുന്ന പ്രവണതയാണ്‌ കൂടുതലും.പിന്നെ ജനങ്ങൾ അവർ ഒരിക്കലും അഭിവൃദ്ധിക്കു വേണ്ടി ത്യാഗസന്നദ്ധരുമല്ല. ഈ യിടെ ന്യൂനപക്ഷങ്ങൾക്കനുവദിച്ച വിദ്യാഭ്യാസ ഫണ്ട് മലബാർ മേഖലയിൽ ഉപയോഗപ്പെടുത്താതെയു ഒരു വാർത്ത മാധ്യമങ്ങളിൽ കൊടുത്തിരുന്നു. കേരളീയർ സാക്ഷരരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് ദുർവിനിയോഗം ചെയ്യുന്നേടത്താണ്‌ ഉപയോഗിക്കപ്പെടുന്നത്.എന്തിനേയും കയറീ പ്രതിരോധിക്കും. എന്നാൽ അതിനു ഉപായം തേടുന്നേടത്ത് വാ പൊളിച്ചിരിക്കും.

മുസാഫിര്‍ പറഞ്ഞു...

മണ്ണിന്‍റെ മണമുള്ളവന്‍ എന്നും മണ്ണ് തന്നെയാണ്...
ഏതൊരുത്തന്റെയും ചെരുപ്പിന് താഴെയാണവന്റെ വിണ്ണ്..

ഈ ശക്തമായ അക്ഷരങ്ങള്‍ക്ക് എന്‍റെ സല്യൂട്ട്..!

ശ്രീക്കുട്ടന്‍ പറഞ്ഞു...

അതീവഗൌരവമായ ഒരു വിഷയമാണ് നാമൂസ് ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്..തീര്‍ച്ചയായും നമ്മുടെ ഭരണാധികാരികളുടെ തല തിരിഞ്ഞ നയങ്ങള്‍ ഇല്ലാതാക്കുന്നത് ഒരു ജനതയുടെ ആത്മാവിനെയാണ്.ഭരണാധികാരികളുടെ കണ്ണില്‍ കര്‍ഷകരും സാധാരണക്കാരുമൊന്നും ഒരിക്കലും പെടുന്നില്ല..പളപളത്ത കുപ്പായമിട്ട ബെന്‍സുകാറില്‍ സഞ്ചരിക്കുന്ന വരേണ്യവര്‍ഗ്ഗം മാത്രമേ അവരുടെ കണ്ണില്‍പ്പെടുന്നുള്ളൂ..ബാക്കിയുള്ളവര്‍ ചത്താലും തൊലഞ്ഞാലും ആര്‍ക്ക് ചേതം...സാധാരണ കര്‍ഷകരേയും ചെറുകിടകച്ചവടക്കാരേയും കുറിച്ച് അല്‍പ്പമെങ്കിലും ചിന്തയുള്ള ഒരു ഗവണ്മെന്റും കാണിയക്കാത്ത നടപടികളാണ്നമ്മുടെ ഇപ്പോഴത്തെ ഭരണാധികാരികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്..വിപ്ലവം എന്നതുണ്ടാവുന്നത് സഹിക്കാവുന്നതിന്റെ പരമാവധി കഴിയുമ്പോഴാണു...ശക്തവും വ്യക്തവുമായ ലേഖനത്തിനു നാമൂസിനു അഭിനന്ദനങ്ങള്‍...

പത്രക്കാരന്‍ പറഞ്ഞു...

എത്ര നല്ല നടക്കാത്ത സ്വപ്നം !!!
ഇതൊക്കെ എങ്ങനെ നടപ്പിലാക്കും എന്ന് കൂടി പറയൂ നാമൂസ്.

ഒരു ജനകീയ ജനാതിപത്യ സര്‍ക്കാരിന്റെ രൂപീകരണത്തിനായി മുട്ടിപ്പായി പ്രാര്‍ഥിക്കണോ?
അതോ തെരുവിലിറങ്ങി യുദ്ധം ചെയ്യണോ?

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

സാങ്കേതികമായി ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയ, അഥവാ സ്വാതന്ത്ര്യം നൽകിക്കൊണ്ട് ആ രാവിൽ വിൻസ്റ്റൺ ചർച്ചിൽ ഇങ്ങനെ എഴുതി
"Fifty years from now,power will go to the hands of rascals, rogues, freebooters; all leaders will be of low caliber and men of straw. They will have sweet tongues and silly hearts. They will fight amongst themselves for power and India and Pakistan will be lost in political squabbles. A day would come when even air and water would be taxed.”

എത്ര അർത്ഥവത്തായിരിക്കുന്നു ആ വാക്കുകൾ..

ദിശാബോധമില്ലാത്ത ഒരു പറ്റം ഭരണാധികാരികളുടെ കീഴിൽ ഗാന്ധിജി വിഭാവനം ചെയ്തഇൻഡ്യയിലെ ജനത നീങ്ങിക്കൊണ്ടീരിക്കുന്നത് അപകടകരമായ അവസ്ഥയിലേക്കല്ലേ....

ആധികാരികമായി പഠിച്ചെഴുതിയ ലേഖനം.. ആശംസകൾ മൻസൂർ..!!

(ആദ്യ ദിവസം തന്നെ വായിച്ചിരുന്നു. ആരിഫ് ഭായ് പറഞ്ഞത് പോലെ "നല്ല റീസേര്‍ച്ചിനു ശേഷം തയ്യാറാക്കപ്പെട്ട ഒരു പോസ്റ്റ്‌ ആണിത്‌. വെറും കയ്യോടെ അതിനൊരു കമന്റിടുന്നത് ആ പോസ്ടിനോട് ചെയ്യുന്ന നന്ദികേടാവുമെന്നറിയാം." അതുകൊണ്ടാണ് അഭിപ്രായം താമസിച്ചത്)

MINI.M.B പറഞ്ഞു...

വളരെ നല്ല ലേഖനം. ശക്തമായ ചിന്ത. ചിന്ത മാത്രമല്ല പ്രവര്‍ത്തിക്കുക കൂടി വേണമെന്ന് ഉറക്കെ പറയുന്ന വിഷയം.

പൈമ പറഞ്ഞു...

നമൂസേ ....ലേഖനത്തിന്റെ ശക്തി ഒരാളില്‍ പ്രതീകരണ ശേഷി ഉണ്ടാക്കുക എന്നാണ് ..ആരിയിക്കുക എന്നത് ..നന്നയിട്ടുണ്ട്

എന്റെ കഴിഞ്ഞ പോസ്റ്റില്‍ ഇതേ കുറിച്ച് പറഞ്ഞിരുന്നു ...

പോഷണമില്ലാത്തതും മോശമായതും ഇവിടെ വില്ക്കുന്നു.അതു കഴിച്ച് നമ്മുടെ കുട്ടികൾ അതിസാരവും മഞ്ഞപിത്തവും പിടിച്ചു മരിക്കുകയും ചിലർ മന്ദബുദ്ധികളാവുകയും ചെയ്യും. ഇങ്ങനെ പോയാൽദൈവത്തിന്റെ സ്വന്തം നാട് എന്നതു മാറി മന്ദബുദ്ധികളുടെസ്വന്തം നാട് എന്നാവും.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

പറയുന്ന വിഷയങ്ങളെ വളരെ ആധികാരികമായി സമീപ്പിക്കുന്നതാണ് നാമൂസിന്‍റെ ലേഖനങ്ങള്‍.
കൈകാര്യം ചെയ്യുന്ന വിഷയങ്ങളോ , നന്നായി ശ്രദ്ധിക്കപ്പെടേണ്ടതും .
നന്നായി പോസ്റ്റ്‌.

ആചാര്യന്‍ പറഞ്ഞു...

നല്ലൊരു ലേഖനം കൂടി ഇത് മാധ്യമങ്ങളില്‍ അച്ചടി മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കുറെ ആളുകള്‍ എങ്കിലും കൂടുതല്‍ വായിക്കപ്പെടുകയും ചിലര്‍ എങ്കിലും പ്രവര്‍ത്തിക്കുകയും ചെയ്യുമായിരുന്നു..ആശംസകള്‍ നമൂ..

Sabu Hariharan പറഞ്ഞു...

ഭൂരിപക്ഷത്തിനെ ഭരിക്കുന്ന ന്യൂനപക്ഷം. അതെന്തു കൊണ്ടാണങ്ങനെ ഒരു സ്ഥിതിവിശേഷമുണ്ടായതെന്നു ആലോചിച്ചിട്ടുണ്ടോ? വളരെ രസകരമായ ചില കാര്യങ്ങൾ അപ്പോഴറിയാൻ കഴിയും.

ഭൂരിപക്ഷത്തിനു എങ്ങനെയാണ്‌ യുക്തി നഷ്ടപ്പെടുന്നത്‌?
എന്തു കൊണ്ടാണ്‌ ഒരു ഭൂരിപക്ഷം അവകാശങ്ങൾക്കായി ശബ്ദമുയർത്താത്തത്‌?
എന്ത്‌ കൊണ്ടാണ്‌ ഒരു ഭൂരിപക്ഷം തങ്ങൾക്ക്‌ ദോഷം വരുത്തുമെന്നു നൂറു ശതമാനം ഉറപ്പുള്ള ഒരു ന്യൂനപക്ഷത്തിനെ ജയിപ്പിക്കുന്നത്‌? അവരെ തങ്ങളെ ഭരിക്കാൻ അനുവദിക്കുന്നത്‌?
എന്താണതിന്റെ മനശ്ശാസ്ത്രം?!!
എല്ലാ തീരുമാനങ്ങളുടെയും പിന്നിൽ ചില ചിന്തകളുണ്ടാവുമല്ലോ?
ആ ചിന്തകളെ ആരാണ്‌ സ്വാധീനിക്കുന്നത്‌?
ഭൂരിപക്ഷം തെറ്റു തിരിച്ചറിഞ്ഞിട്ടും എന്തു കൊണ്ടാണ്‌ തിരുത്താൻ തയ്യാറാവാത്തത്‌?!
നിങ്ങൾ ഒരു തെറ്റു ചെയ്തു എന്നു കരുതുക. അതിന്റെ ദൂഷ്യ ഫലം അനുഭവിച്ചു എന്നും കരുതുക. വീണ്ടുമത്‌ ചെയ്യാൻ തയ്യാറാവുമോ?
എന്നാൽ ഒരു ഭൂരിപക്ഷം അറിഞ്ഞു കൊണ്ട്‌ തെറ്റായ തീരുമാനങ്ങൾ വീണ്ടും വീണ്ടും എടുത്തു കൊണ്ടിരിക്കുന്നു. എന്തു കൊണ്ട്‌?!

ഇനി കർഷകരുടെ കാര്യം.
നമ്മുടെ ഗ്രാമത്തിൽ അല്ലെങ്കിൽ പട്ടണത്തിൽ അല്ലെങ്കിൽ നഗരത്തിൽ നമ്മളിൽ തന്നെ ചിലർ കൃഷി ചെയ്ത്‌ അടുത്തുള്ള കുടുംബങ്ങൾക്ക്‌ വിൽക്കുകയാണെന്നു കരുതുക. എങ്കിൽ ഇറക്കുമതി ചെയ്ത വസ്തുക്കൾ കൂടിയ വിലയ്ക്ക്‌ വാങ്ങുമോ?
അപ്പോൾ എവിടെയാണ്‌ പിഴച്ചത്‌?
ഇറക്കുമതി ചെയ്യേണ്ടത്‌ എപ്പോഴാണ്‌?
ഇറക്കുമതി ചെയത വസ്തുക്കൾ വാങ്ങേണ്ടത്‌ എപ്പോഴാണ്‌?
നമ്മുടെ നാട്ടിൽ ലഭ്യമല്ലാത്തതോ, ലഭ്യമായതിലിമധികം ഗുണമേന്മയുള്ളതോ ആവുമല്ലോ നമ്മൾ പുറമെ നിന്നും ഇറക്കുമതി ചെയ്യേണ്ടത്‌. അല്ലേ?
അങ്ങനെയുള്ള എന്താണ്‌ നമ്മൾക്കില്ലാത്തത്‌?
കൊക്കക്കോളയും, ച്യൂയിംഗമും!
ഇതെല്ലാം നമ്മുടെ നിത്യവും ഉപയോഗിക്കുന്ന സാധനങ്ങളിൽ ഉൾപ്പെടുമോ?
ബോട്ടിലിലെ വെള്ളം വാങ്ങി കുടിക്കുന്നു. എന്തിനു?! സൗജന്യമായി കിട്ടുന്ന വെള്ളം കാശ്‌ കൊടുത്ത്‌ എന്തു കൊണ്ടാണ്‌ നമ്മൾ വാങ്ങി കുടിക്കുന്നത്‌?

എല്ലാത്തിനും ഒരുത്തരം - നമ്മുടെ മനോഭാവം. (attitude എന്നു ആംഗലേയത്തിൽ).

വേണ്ട എന്നു തോന്നുന്നത്‌ ബഹിഷ്ക്കരിക്കാനുള്ള മനസ്ഥിതി.
വേണ്ട എന്നു തോന്നുന്നത്‌ തുറന്ന് പറയാനുള്ള മനസ്ഥിതി.

വേണം എന്നു തോന്നുന്നത്‌ ചെയ്യാനുള്ള ആർജ്ജവത്വം.
വേണം എന്നു തോന്നുന്നത്‌ ഉറക്കെ പറയാനുള്ള ആർജ്ജവത്വം.

കോടികൾ കൊള്ളയടിച്ച മന്ത്രികൾ നമ്മുടെ ചുറ്റുമുണ്ട്‌.
അവരെ എതിർക്കില്ല - എന്ത്‌? അവർക്ക്‌ ഗുണ്ടകളുണ്ട്‌.
അവരുടെ കൈയ്യിൽ അധികാരമുണ്ട്‌.
അല്ല, ഈ അധികാരം ആരാണ്‌ അവരെ ഏൽപ്പിച്ചത്‌?!
എന്തിനുള്ള അധികാരമാണ്‌ ഏൽപ്പിച്ചത്‌?
നിങ്ങൾ ഒരു സ്ഥാപനം നടത്തുന്നു. അവിടെ ഒരാളെ നിയമിക്കുന്നു. അവിടുള്ളതെല്ലമ കൊള്ളയടിച്ചാൽ നിങ്ങൾ അവനെ എന്തു ചെയ്യും?
ഒരു ന്യൂനപക്ഷമായ ബ്രിട്ടീഷുകാർ എങ്ങനെയാണ്‌ നൂറ്റാണ്ടുകൾ ഭൂരിപക്ഷമായ ഇന്ത്യൻ ജനങ്ങളെ തങ്ങളുടെ ചൊൽപ്പടിയിൽ ഒതുക്കി നിർത്തിയത്‌?
എല്ലാ ഇന്ത്യാക്കാരും കൂടി ഈ വിദേശിയരെ കടലിൽ കൊണ്ടു കളഞ്ഞിരുന്നെങ്കിൽ ഇതിനു മുൻപേ നമുക്ക്‌ സ്വാതന്ത്ര്യം കിട്ടുമായിരുന്നില്ലേ എന്നു പലപ്പോഴും ഓർത്തു പോയിട്ടുണ്ട്‌.
(കടലിലെറിയാൻ തോന്നുന്ന ചിലർ ഇപ്പോഴും നമ്മുടെ രാജ്യത്തിലുണ്ട്‌)
(മറ്റു ചിലതു കൂടി പറയണമെന്നുണ്ട്‌. പറഞ്ഞാൽ ഞാൻ തീവ്രവാദിയായി പോകും).

കോടികൾ മുടക്കി കസബിനെ സംരക്ഷിക്കുന്ന ഭരണകൂടം, പട്ടിണി കിടക്കുന്ന കർഷകരെ കണ്ടില്ലാ എന്നു നടിക്കുന്നത്‌ എങ്ങനെ ന്യായീകരിക്കാം?
സ്വന്തം സഹോദരങ്ങളെ കൊന്നവനെ സംരക്ഷിക്കാൻ നിങ്ങൾ തയ്യാറാവുമോ? (ഞാൻ വിഷയം വിട്ട്‌ കുറെ പോന്നു).
ഇവിടെ ആർക്കാണ്‌ പ്രാധാന്യം? അറും കൊല ചെയ്തവനോ? മണ്ണിൽ വിയർപ്പൊഴുക്കി അവസാനം ജീവൻ വെടിയുന്ന കർഷക സഹോദരനോ?

പ്രശ്നങ്ങൾ മാത്രം പറഞ്ഞാൽ പോരല്ലോ, പരിഹാരത്തിനുള്ള ചില നിർദ്ദേശങ്ങൾ കൂടി സ്വയം ചിന്തിച്ചു നോക്കണ്ടെ? കാരണം പ്രശ്നങ്ങൾ നമുക്കെല്ലാപേർക്കും അറിയാവുന്നതല്ലേ?

എങ്ങനെ തിരുത്താം?
ഭൂരിപക്ഷത്തിന്റെ മനോഭാവം എങ്ങനെ മാറ്റിയെടുക്കാം?
എങ്ങനെ പ്രതികരിക്കാം?
എന്താണ്‌ ശരിയായ പ്രതികരണം?
ഇതൊക്കെ നാമൂസിന്റെ അടുത്ത പോസ്റ്റിൽ ഉണ്ടാവുമെന്നു കരുതുന്നു..അപ്പോൾ എനിക്കു പറയാനുള്ളതും എഴുതാം.

ആശംസകൾ.

മാധവൻ പറഞ്ഞു...

ആസിയാനിലേക്കും അവതാളത്തിലാകുന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്കും വെളിച്ചം തെളിക്കുന്ന ലേഖനത്തിന് സുഹൃത്തെ നാമൂസ് നന്ദി..അഭിവാദ്യങ്ങള്‍.


രാഷ്ട്രീയ ജളൂകങ്ങളുടെ അധരവ്യായാമങ്ങളില്‍,ആവര്‍ത്തിക്കപെട്ട പതിവു
വാഗ്ദാനങ്ങളില്‍ കുരുങ്ങി തീരത്തെത്തും മുന്‍പ് അലസിപ്പോയ ഒരു വിപ്ലവസുനാമിയായിരുന്നു അണ്ണാഹസാരെ.അതൊരു തിരനാമ്പുമാത്രമായിരുന്നു,ഉള്‍ വലിഞ്ഞ് ഒരുസമുദ്രം തന്നെ നില്‍ക്കുന്നുണ്ട് നമ്മുടെ നിസ്സഹായരായ ജനത,രാഷ്ട്രത്തിന്റെ ശാപം ഇന്നത്തെ രാഷ്ട്രീയക്കാരും അവരുടെ അസംഖ്യം പാര്‍ട്ടികളുമാണെന്ന് തിരിച്ചറിയുന്നവര്‍.ശത,സഹസ്ര കോടീശ്വരന്മാരെ സൃഷടിക്കുന്ന ഈ ജീര്‍ണ്ണ രാഷ്ട്രീയത്തിന്റെ കഴുതപ്പുലിക്കൂട്ടത്തെ വെറുക്കുന്ന ഒരു യുവ ജനത വളരുന്നുണ്ട് ഇന്ത്യയില്‍...
വില്‍ക്കാനൊന്നുമില്ലാത്തവര്‍ക്ക് വാങ്ങാന്‍ കമ്പോളങ്ങള്‍ നിറക്കട്ടെ കരാറുകാര്‍,കയ്യും കെട്ടി കച്ചവടം കാണട്ടെ രാഷ്ട്രീയ മേലാളര്‍...

മദീനത്തീ... പറഞ്ഞു...

ദീപസ്തംഭം മഹാത്ഭുതം, നമുക്കും കിട്ടണം പണം.

നാട്ടുമൂപ്പന്‍ പറഞ്ഞു...

നാമൂസിന്റെ പ്രൊഫൈലില്‍ 'കേള്‍ക്കുക,കേള്‍പിക്കുക' എന്നുള്ളത് ഒന്നെടിറ്റ് ചെയ്ത് 'കേള്‍ക്കുക,ഗ്രഹിക്കുക, നല്ലതിനെ ജീവിതത്തില്‍ പകര്‍ത്തുക, ആവശ്യക്കാരെ കേള്‍പിക്കുക' എന്നാക്കിക്കൂടെ ?

Vishnu N V പറഞ്ഞു...

ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ ഇന്ത്യന്‍ പ്ലാനിങ്ങിന്റെ പ്രധാന ഊന്നല്‍ ഭക്ഷ്യോല്‍പ്പന്ന രംഗത്തും മറ്റും ഉള്ള ഇറക്കുമതി കുറയ്ക്കുന്നതിനായി ഏങ്ങനെ സ്വയം പര്യാപ്തത കൈവരിക്കാം എന്നായിരുന്നു. അത് ഒരു പരിധി വരെ നേടുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴത്തെ പരിഷ്കാരങ്ങളുടെ ഊന്നല്‍ ആഭ്യന്തര മേഖലയെ തകര്‍ത്തിട്ടു കമ്പോളം വിദേശികള്‍ക്ക് തീറെഴുതി കൊടുക്കാന്‍ ആണ് .
വീണ്ടും ഒരു അടിമത്തത്തിലേക്ക് ....................?

M. Ashraf പറഞ്ഞു...

നല്ല ലേഖനം. ഒരായിരം അഭിനന്ദനങ്ങള്‍

ഉസ്മാന്‍ ഇരിങ്ങാട്ടിരി പറഞ്ഞു...

ശക്തം , സമഗ്രം, മൂര്‍ച്ചയുള്ള തൂലികക്ക് ആശംസകള്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL............

Unknown പറഞ്ഞു...

അടിമത്വം അകലെയല്ല!!!!
വാക്കുകളാലെങ്കിലും ഖണ്ഡനം നടക്കട്ടെ!!!
ആശംസകള്‍ മന്‍സൂ..

Joselet Joseph പറഞ്ഞു...

ഒത്തിരി നാളായി അന്വേഷിക്കുന്ന ഒരിടം! അതിന്നു ഞാന്‍ കണ്ടെത്തി. സന്തോഷം! ഒപ്പം ആശംസകളും!

Unknown പറഞ്ഞു...

....വായിക്കണം എന്ന് കരുതി മാറ്റിവെച്ച, ഇ പോസ്റ്റ്‌ വൈകിയാണെങ്കിലും ഒന്ന് നോക്കാനായതില്‍ ഞാന്‍ ധന്യനാണ് ....നാള്‍ക്കുനാള്‍ നാമൂസിന്റെ തൂലികക്ക് ശക്തി കൂടി വരുന്നു.........സമഗ്രം!!!

മണ്ടൂസന്‍ പറഞ്ഞു...

ഇത് വായിച്ചാൽ എനിക്ക് പറയാൻ തോന്നുന്നത് 'ചെകിട് പൊട്ടന്റെ ചെവിയിൽ വേദമോതിയിട്ടെന്താ' ന്നാ. നമ്മുടെ ഈ നാറിയ ഭരണവർഗ്ഗം മുഴുവൻ പണക്കാരുടേയും വലിയ കോർപ്പറേറ്റുകളുടേയും ചന്തി കഴുകനും അവരെ സഹായിക്കാനും വ്യഗ്രത കാട്ടുന്നതല്ലാതെ, അവർക്കൊക്കെ നാട് നന്നാവാൻ വേണ്ടിയുള്ള ഈ പറഞ്ഞ മാതിരിയുള്ള ക്ഷേമപദ്ധതികൾ സംഘടിപ്പിക്കാനും അത് വിജയിപ്പിക്കാനും എവിടെ നേരം. അവർ പണച്ചാക്കുകളുടെ അടിമപ്പണി ചെയ്യുകയല്ലേ ? നല്ല പഠനാർഹമായ ഒരു പ്രതികരണ ലേഖനം, വായിച്ചപ്പോൾ ഒരുപാട് ആശ്വാസം. എന്ത് ചെയ്യാം നമ്മൾക്കിങ്ങനെ ആശ്വാസം കൊള്ളാനല്ലേ പറ്റൂ. ആശംസകൾ നാമൂസ്.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

നാമൂസ്. ക്ഷമിക്കണം. താമസിച്ചാണെത്തിയത്. അധികാരവര്‍ഗ്ഗത്തിന്റെ കണ്ണുതുറപ്പിക്കുന്ന ശക്തമായ ഭാഷ. ഇത്തരം ലേഖനങ്ങളാണ് നമ്മുടെ നാടിന്റെ ഇന്നത്തെ ദുരവസ്ഥ മാറുവാന്‍ ആവശ്യം. "രാജ്യത്തെ ചില അവയവങ്ങള്‍ മാത്രം ക്രമാതീതമായി വളരുകയും മറ്റു ചില അവയങ്ങള്‍ ഭീകരമാം വിധം ശോഷിക്കുകയും ചെയ്യുന്ന നിലവിലെ അനാരോഗ്യകരകരമായ ഈ പ്രവണത അവസാനിപ്പിച്ചേ തീരൂ." ഈ പറഞ്ഞതാണ് നമ്മുടെ രാജ്യത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ആസ്ട്രേലിയ എന്ന രാജ്യത്ത് നാലുവര്‍ഷം താമസിച്ചപ്പോള്‍ എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്. ഇവിടുത്തെ ജനങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ പറ്റാത്ത ഭക്ഷ്യസാധനങ്ങള്‍ മാത്രമേ ഇവര്‍ പുറത്തുനിന്നു ഇറക്കുമതി ചെയ്യുന്നുള്ളൂ. ബാക്കിയെല്ലാത്തിനും അവര്‍ സ്വന്തം മാനവശേഷി അവര്‍ ഉപയോഗിക്കുന്നു. സ്വന്തം മാനവശേഷിയെ വേണ്ടവിധം ഉപയോഗിക്കാത്ത ഇന്ത്യ പോലെയൊരു രാജ്യത്തു എങ്ങനെ വികസനങ്ങള്‍ ഉണ്ടാവും. സായിപ്പിന്റെ അമേദ്യം ഭക്ഷിച്ചാല്‍ മാത്രം വികസനം ഉണ്ടാകുമെന്ന് കരുതുന്ന വിഡ്ഡികളായ അധികാരവര്‍ഗ്ഗത്തെ എന്തുചെയ്യണം? അഭിനന്ദനങ്ങള്‍ നാമൂസ്!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms