2010, ഡിസം 28

കലണ്ടര്‍പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത് എപ്പൊഴും സന്തോഷത്തിനു വക നല്‍കുന്ന ഒന്നാണ്.
കാരണം, പുതുജീവിതത്തിന്‍റെയും പുതിയ തുടക്കത്തിന്‍റെയും പൊന്‍പുലരി ഒരുക്കുന്നതാണ് പുതു വര്‍ഷം.
എന്നാല്‍, ഈ ആമോദത്തിലും കഴിഞ്ഞു പോയ കാലത്തെ ഒന്ന് വിലയിരുത്താന്‍ നാം ശ്രമിക്കണം. സന്തോഷത്തിന്‍റെയും സന്താപത്തിന്‍റെയും നിമിഷങ്ങള്‍, സ്നേഹത്തിന്‍റെയും വിദ്വേഷത്തിന്‍റെയും അനുഭവങ്ങള്‍, പ്രയാസങ്ങള്‍ പരിഭവങ്ങള്‍ പ്രതീക്ഷകള്‍ താത്പര്യങ്ങള്‍ വിവിധങ്ങളായ വിഷയങ്ങളിലെ നമ്മുടെ സമീപനങ്ങള്‍ എല്ലാം നമ്മുടെ വ്യക്തിത്വത്തെ എങ്ങിനെ രൂപപ്പെടുത്തി എന്നത് ആലോചിക്കേണ്ടത് ഈ അവസരത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കഴിഞ്ഞ കാലത്തെ നന്മകളെ പരിപോഷിപ്പിച്ചു കൊണ്ടും, തെറ്റിനെ തിരുത്തിയും വ്യക്തമായ ഒരു കാഴ്ചപ്പാടുമായി ജീവിതത്തെ യാതാര്‍ത്ഥ്യബോധത്തോടെ നോക്കികാണാന്‍ നമുക്കാകണം.


2010, ഡിസം 25

ഒരു കടലാസ് തോണിയുടെ ഓര്‍മ്മയ്ക്ക്

ഒരു ഓണ്‍ ലൈന്‍ സുഹൃത്തുമായുള്ള കേവലം പത്ത് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഒരു കുശലാന്വേഷണം. വിശേഷങ്ങള്‍ പങ്കു വെക്കുന്ന കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ ഹൃദയവികാരം പറഞ്ഞു വെക്കുകയുണ്ടായി...ആ സമയം ജി ടോക്കിലെ ചാറ്റ് ബോക്സില്‍ കുറിച്ച ചില വരികള്‍...!!!!

നിറമിഴിയും നിന്‍ ചൊടിയിണയും
മൌനമായി മൊഴിയുന്ന വാക്കുകള്‍
എന്‍ ഹ്രത്തടത്തില്‍ പെരുമ്പറ കൊട്ടുന്നു.
നോവും നൊമ്പരവും ബാക്കിയായ
ദിനങ്ങള്‍ വിടപറയവേ.....

2010, ഡിസം 22

'പരേതന്‍' തിരിച്ച് വന്നിരിക്കുന്നു....!!!!

ഒരു തിരഞ്ഞെടുപ്പ് കാലം.
ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ മരണത്തോട് കാരണമായി ഒരു ബൈ ഇലക്ഷന്‍ പ്രഖ്യാപിക്കപ്പെട്ടു. നേതാവിന്റെ മരണത്തില്‍ ദു:ഖം ഉണ്ടെങ്കിലും മറ്റൊരു ഉത്സവത്തിന് കേളി കൊട്ട് ഉയരുന്ന ആവേശത്തിലാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍. മറുപക്ഷത്തിന്, ഒരു അതികായകന്‍ അരങ്ങ് ഒഴിഞ്ഞിരിക്കുന്നുവെന്ന ആശ്വാസവും.! ഭരണപക്ഷം, മത്സരത്തില്‍ പിറകില്‍ നില്‍ക്കുന്ന അണികളില്‍ നിന്നും മറ്റൊരു നേതാവിനെ കണ്ടെത്തലും അയാളുടെ സ്ഥാനാര്‍ഥിത്വവും ആകെ കുഴഞ്ഞു മറിഞ്ഞ് കിടക്കുകയാണ്. ഒന്ന് കിണഞ്ഞു ശ്രമിച്ചാല്‍ കോട്ട വാതില്‍ മലര്‍ക്കെ തുറക്കപ്പെടും. അത്ര മാത്രം ഭരണപക്ഷത്തിന്റെ അലയും അകലും എല്ലാം വേര്‍പ്പെട്ടിരിക്കുകയാണ് എന്ന കണക്കു കൂട്ടലില്‍ തന്ത്രം മെനയുകയാണ് പ്രതിപക്ഷം.

2010, ഡിസം 19

ഗാന്ധിയെ തേടി

നിറമില്ല നിനവില്ല നന്മയില്ല
നിലാവുമില്ല നീയെവിടെ...?
ഈയന്ധമാമനസ്സുകളിലൊരു
ചെറുവിളക്കു വെക്കാന്‍

കാപട്യം ഗീഥമായ്‌
കനി വച ശ്രുതികളായ്
കല കലാപവുമായ് പരണമിച്ചു
രോദനം കാതിന്‍റെ ആനന്ദമായ്
രക്തപ്പുഴയും രതിയരങ്ങും

2010, ഡിസം 13

കല്ല്‌

ഹൃദയമൊന്നു കല്ലായിക്കാണാന്‍ കൊതിച്ചൊരുവനിന്ന്
കല്ലുകളടുക്കി വെച്ച കരിങ്കല്ലറക്കുള്ളില്‍ കടന്നു.


രാജസ്ഥാന്‍ കല്ല്‌ പാകിയ നടപ്പാതയിലൂടെയവനെ..
കാതില്‍ കല്ല്‌വെച്ചൊരു വെണ്ണക്കല്‍ ശില്‍പം വഴി നടത്തി...


ഉരകല്ല് കൊണ്ടുരച്ചവസാനമൊരു വിധിതീര്‍പ്പ്
അവന്‍റെ കിഡ്‌നിയിലും കല്ലാണത്രെ.............!!

2010, ഡിസം 7

വാക്ക്

വാചാലമാണെന്‍റെ ഹൃദയം എങ്കിലും
വാക്കുകള്‍ക്കന്ന്യമെന്‍ ലോകം ...
പറയുവാനോത്തിരി വെമ്പും മനസ്സിന്‍റെ
തേങ്ങല്‍ അറിയുന്നില്ലാരും .....
മൊഴിയറ്റു പോയെന്ന് പറയുവാനാവാതെ
മൂകം വിതുമ്പുമെന്‍ ഉള്ളം ...
അറിയുന്നവര്‍ എന്നും മൊഴിയുന്നതീ -
നീണ്ടോരതിഭാവുകം തേച്ച വചനം ..
ചകിതചിത്തനെന്‍ വേദനയോതുവാന്‍
അക്ഷര കൂട്ടുകള്‍ മാത്രം,
എന്നും അക്ഷരകൂട്ടുകള്‍ മാത്രം ...!

നീതിയറ്റുണരുവാന്‍ രാവറ്റു പോകവേ,
പൊലിയുന്നു പുലരിയില്‍ രാത്രിതന്‍ ജീവന്‍
ആയിരം നുണകളില്‍ സത്യം നടുങ്ങവേ
ഹൃദയം പിളര്‍ക്കുന്നു നീതിതന്‍ വാക്കുകള്‍
ഗണിതങ്ങളാകുമീ ബന്ധങ്ങളില്‍ ,ലാഭകൊതി-
ആയി മാറുന്നു സ്നേഹത്തിന്‍ വാക്കുകള്‍..!

ജയമെന്ന വാക്കില്‍ അപരന്‍റെപതനം
മാത്സര്യ ലോകത്തില്‍ സ്നേഹത്തിനന്ത്യം
അപരാധമാകുന്ന സംശയ കൂട്ടുകള്‍
അന്ധമാക്കീടുന്നു വിശ്വാസ വാക്കുകള്‍
ആഭാസഗേഹത്തില്‍,ആര്‍ഭാട ഭൂമിയില്‍
ആടികുഴയുന്നു വിദ്യതന്‍ വാക്കുകള്‍

ശില്‍പ്പമോന്നായിരം വാക്കിന്നു സമമെന്ന് ,
ശീലുകള്‍ ചൊല്ലുന്നു പഴംതമിഴില്‍ ..
അതിശയമേകുമുലകിന്‍ വര്‍ണ്ണാഭചിത്രം
ആധുനിക മുഖമേതും ചതിവിന്‍ ഭാഷ്യം..
മനനം സാരസ്യത്തിന്നകലം
ചിന്തുകള്‍ വിഷം ചീറ്റലിന്നാധാരം ...!

നിഷ്കളങ്കമറക്കുള്ളില്‍ ചിരിക്കും കപടലോകം
പെണ്ണിന്‍ നഗ്നതയാസ്വതിച്ചോതുന്നു,സൌന്ദര്യബോധം
അഹിതമാമൊന്നിന് വിസമ്മതത്തില്‍,ഇരുളില്‍
കാമ ദ്രംഷ്ട്രങ്ങളില്‍ ,നിണമാറ്ന്ന മുറിവില്‍
അരുതെയെന്നോരുവാക്ക് തേങ്ങലായ് പിടയവേ
തേടുന്നു വാക്കുകള്‍ മൌനത്തിന്‍ കൂടുകള്‍... 

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms