2011, ജനു 1

ഞാനും എന്നിലെ പ്രണയവും.

എല്ലാ പേര്‍ക്കും സ്നേഹ സലാം, നല്ല നമസ്കാരം.

പുതു വര്‍ഷത്തിലെ ആദ്യ ദിനം. ആദ്യത്തെ കുറിപ്പ്.
അത് 'എന്നെ കുറിച്ച്' തന്നെയാവാം എന്ന് കരുതി...!
കൂട്ടുകാരെ.. ഇത് എനിക്ക് സാദ്ധ്യമാകുന്ന അളവില്‍
എന്നെ തന്നെ പറയാനുള്ള ഒരു ശ്രമമാണ്. അക്കാരണത്താല്‍ തന്നെ എന്നിലെ
'നല്ലതിനെയും തിയ്യതിനെയും' ഇവിടെ വായിക്കാം.





ഞാന്‍ ഒരു യാത്രയിലാണ്. "എന്നിലെ എന്നെ" തേടിയുള്ള ഒരു അന്വേഷണമാണ് യത്രയുടെ താത്പര്യം. ശ്രമകരം തന്നെയാണ് ഇത്. അതില് ഏറ്റവും ദുഷ്കരം എന്നത് എന്‍റെ അഹം തന്നെയാണ്. എന്തായാലും ഈ യാത്ര ആരംഭിച്ചിട്ട് ഇന്നേക്ക് 26 വര്‍ഷങ്ങളും ഏതാനും മാസങ്ങളും പിന്നിട്ടിരിക്കുന്നു . [ ഒരു നവംബര്‍ രണ്ടിനാണ് ആകാശം മേല്‍ക്കൂരയായ ഈ വാടക വീടിന്‍റെ ആദ്യ വാടക ചീട്ട് ഞാന്‍ മുറിച്ചത്..!! ഒരു കരച്ചിലിന്റെ ശബ്ദത്തില്‍...]ഇതിന്നായി ഞാന്‍ സ്വീകരിക്കുന്ന മാധ്യമം, അത് എന്നെ വായിക്കുക എന്ന ശ്രമത്തിലൂടെയാണ് സാധ്യമാവുന്നത്. ഈ ദൌത്യം പാതിവഴിയില് ഉപേക്ഷിക്കപ്പെടുമൊ എന്ന് ഞാന്‍ ഭയക്കുന്നു. ഇനിയെത്ര കാതം താണ്ടണം ഞാന്‍ എന്‍റെ ലക്ഷ്യത്തിലെത്താന്‍? പിന്നിട്ട വഴികള്‍ എന്‍റെ കണ്ണുകള്‍ക്ക് എന്തെന്ത് കാഴ്ചകളാണ് സമ്മാനിക്കപ്പെട്ടത്..! ശൈശവത്തിലെ നിഷ്കളങ്കതയും, ബാല്യത്തിലെ കുസൃതിയും, കൌമാരത്തിലെ ചാപല്യവും, യുവത്വത്തിന്‍റെ ക്ഷോഭവും എല്ലാം എന്നിന്‍ എങ്ങിനെയാണ് എന്തിനെയാണ് അടയാളപ്പെടുത്തിയത്.





ഒരു അമ്മയാവുക എന്ന ഒരു സ്ത്രീയുടെ പൂര്‍ണ്ണതക്ക് എന്‍റെ അമ്മ തയ്യാറായതു തന്നെയാണ് അതിന്‍റെ . സമാരംഭം. 'ജനിക്കുക' എന്ന എന്‍റെ അവകാശത്തെ അംഗീകരിക്കുക വഴി ആ ശ്രമം യാഥാറ്ത്ഥ്യമായി. എന്‍റെ ജന്മാവകാശമായ മുലപ്പാന്‍ എനിക്ക് അനുവദിക്കുക വഴി എന്‍റെ അമ്മ എന്നോട് നീതി പുലര്‍ത്തുകയും ചെയ്തു. ഇത്രയും കാര്യങ്ങള്‍ ഞാന്‍ നേരിട്ട് മനസ്സിലാക്കിയതല്ല. എന്നാന്‍ഞാന്‍ ഇതിന്‍റെയെല്ലാം ആകെത്തുകയാണെന്ന് എല്ലാവരെയും പോലെ ഞാന്‍ ഇന്ന് മനസ്സിലാക്കുന്നു. ഇതിലുമപ്പുറം എന്‍റെ ശൈശവത്തെ ഓര്‍ത്തെടുത്ത് വായിക്കാന്‍ ആവുന്നില്ല.



പ്രഭാതത്തിലെ മഞ്ഞുതുള്ളി കണക്കയിരുന്നുവോ എന്‍റെ കുട്ടിക്കാലം? സമ്മാനപ്പൊതികളുമായി കവലയില്‍ നിന്ന് എന്‍റെ സായാഹ്നങ്ങളില്‍ എന്നിലേക്ക് ആഗതനാകുന്ന ഒരാള്‍ എന്‍റെ ഓര്‍മ്മയില്‍ ഇല്ല. അത് അല്‍പം നിരാശയോടെ ആണെങ്കിലും എന്‍റെ പരിമിതികളോട് പൊരുത്തുപ്പെട്ട് ജീവിക്കാന്‍ എന്നെ പരിശീലിപ്പിക്കുകയായിരുന്നു. കൂടെ പരിമിതികളെ അതിജീവിക്കാനുള്ള ശ്രമങ്ങളെ എന്നില്‍ ഊട്ടുകയായിരുന്നു. ഇനി എന്‍റെ കുസൃതികളെ ആലോചനാവിഷയമാക്കിയാല്‍ അവിടെയും കാണാം ഒരു അന്തര്‍മുഖത്വം. ചിരിച്ചും കളിച്ചും ഉല്ലസിച്ചും ജീവിതം ഒരു ആഘോഷപൂര്‍ണ്ണം ആചരിക്കുന്ന എന്‍റെ സമപ്രായക്കാര്‍ക്കിടയില്‍ തീര്‍ത്തും ഒരു ഏകനായിരുന്നു ഞാന്‍. മറ്റെല്ലാകാലത്തുമെന്ന പോലെ ഏത് ആള്‍ക്കൂട്ടത്തിലും ഞാന്‍ തനിച്ചായിരുന്നു.



ഒന്നു പൊട്ടിച്ചിരിക്കാനും ഉറക്കെക്കരയാനുമുള്ള ധൈര്യം പോലും എന്നില്‍ ഇല്ലായിരുന്നു.ചിരി നഷ്ടപ്പെട്ട ഒരു മുഖം, എത്ര വികൃതമായിരിക്കണം അത്! എന്‍റെ മുഖം ഇത്രമാത്രം വികൃതവും മനസ്സ് നിസ്സംഗവുമായിരിക്കെ എനിക്ക് എന്ത് തരം ആശയത്തെയാണു പ്രതിഫലിപ്പിക്കാന്‍ ആവുക? അത് ഇനി കുസൃതിയായാലും വികൃതിയായാലും! ഇത്തരത്തില്‍ ഒക്കെ ആണെങ്കിലും എന്‍റെ പരിസരവാസികളായ കുട്ടികളും അവരുടെ അമ്മമാരും എനിക്ക് നല്ല മണ്ടയുണ്ടെന്ന് പറയുന്നതിന്നെ ഞാന്‍ കേട്ടിട്ടുണ്ട്. അതിന്‍ പ്രകാരം എനിക്ക് 'മണ്ടന്' എന്ന ഒരു പേരും കൂടെ ചാര്‍ത്തിക്കിട്ടി. നിങ്ങള്‍ ഇതിനെ ഏതു അര്‍ത്ഥത്തില്‍ വായിച്ചാലും എനിക്ക് അതൊരു അനുഗ്രഹമായിരുന്നു.ഞാന്‍ ഒന്നിനെയും അറിയേണ്ടതില്ലല്ലൊ? മറ്റൊരു അര്‍ത്ഥത്തില്‍ എനിക്ക് എല്ലാം അറിയാമായിരുന്നല്ലൊ? രണ്ടില്‍ ഏതായിരുന്നാലും എനിക്ക് സന്തോഷിക്കാന്‍ ഇതൊരു മതിയായ കാരണമായിരുന്നു. സ്ഥായിയായ എന്‍റെ ഈ സ്വഭാവത്തിന്‍റെ അപകടം ഞാന്‍ അനുഭവിച്ച അനേകം അവസരങ്ങള്‍ പിന്നീട് ഉണ്ടായിട്ടുണ്ട്. അതൊന്നും ഞാന്‍ ഇവിട പറയുന്നില്ല. ചില കാര്യങ്ങള്‍ക്ക് അതിന്‍റെതായ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത് നല്ലതാണ്. എന്താ നിങ്ങളുടെ അഭിപ്രായം?

ഇനി എന്‍റെ കൌമാര ചാപല്യങ്ങള്‍, അതു എന്നെ നാണിപ്പിക്കുന്നു.എന്‍റെ വൈകൃതങ്ങളെ മറച്ചുകൊണ്ട് ഒരു അരുണിമ ഉദയം ചെയ്യുന്നത് ഞാന്‍ അറിയുന്നു.അല്‍പം കൌതുകത്തോടേയെ എനിക്ക് എല്ലാത്തിനെയും വീക്ഷിക്കാന്‍ ആകുമായിരുന്നൊള്ളൂ.. കാരണം, എല്ലാ കാഴ്ചകളും എനിക്ക് പുതിയതായിരുന്നു. എല്ലാ അനുഭവങ്ങളും അപരിചിതവും ആയിരുന്നു.എന്തിന്നധികം ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ സന്തോഷം വന്നാല്‍ ഒന്ന് പൊട്ടിച്ചിരിക്കാനും സങ്കടം വന്നാല്‍ ഒന്നു പൊട്ടിക്കരയാനും എനിക്ക് കഴിവില്ലായിരുന്നല്ലൊ? എന്‍റെ വികാരങ്ങള്‍ ഒരു കാലത്തും സ്വതന്ത്രമായിരുന്നില്ല. അത് എനിക്ക് പ്രകടിപ്പിക്കാനും കഴിഞ്ഞിരുന്നില്ല. എല്ലാം എന്നില്‍തന്നെ ജനിക്കുകയും തത്ക്ഷണം മരിക്കുകയും ആയിരുന്നു പതിവ്. എന്നും ചരമഗീതം കേട്ട് തളരുന്ന ഒരു മനസ്സായിരുന്നു എന്‍റെത്. ആ മാനസികാവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാന്‍ ആവുന്നുണ്ടോ?



അത്കൊണ്ട് തന്നെ, എന്നില്‍ ധാരാളമായി ഉണ്ടായിരുന്നത് മോഹഭംഗങ്ങളള്‍ ആയിരുന്നു.എന്നാല്‍, എന്നിലെ കൌതുകം അത് ഇഷ്ടവും ആവേശവും ആഗ്രഹവും അതിലുമുപരി ആവശ്യവുമായി രൂപം പ്രാപിക്കുന്നതിന്നെയാണ് ഞാന്‍ പിന്നീട് കണ്ടത്. പക്ഷെ, ഞാന്‍ എന്ന സ്വപ്നാടനക്കാരന്ന് എല്ലാം അന്യമായിരുന്നു. മിക്കപ്പോഴും ആരിലും ഒന്നിലും, ഏതിലും ഞാന്‍ പരിഗണിക്കപ്പെട്ടില്ല. എന്‍റെ ആഗ്രഹങ്ങളോട് എനിക്ക് നീതി പുലര്‍ത്താന്‍ ആയില്ല. എല്ലാ മത്സരങ്ങളിലും ഞാന്‍ അയോഗ്യനാക്കപ്പെട്ടു. യോഗ്യതയുടെ മാനദണ്ഡം പലപ്പോഴും എന്‍റെ ശത്രുപക്ഷത്തായിരുന്നു നില കൊണ്ടിരുന്നത്. അക്കാരണത്താല്‍ തന്നെ എനിക്ക് അതിന്നെ സ്വീകരിക്കാനും അംഗീകരിക്കാനും ആവില്ലായിരുന്നു. പകരം, ഇത്തരം സന്ദര്‍ഭങ്ങളില്‍, എന്‍റെ ആഗ്രഹമേ നീ എന്നോട് ക്ഷമിക്കൂ….. എന്നു ഞാന്‍ നെടുവീര്‍പ്പിടും..!.

എന്നാല്‍, അതു എന്‍റെ മനസ്സിന്ന് തൃപ്തികരം ആയിരുന്നില്ല. അതു എനിക്ക് വളരെ വൈകിയാണ് മനസ്സിലാക്കാന് സാധിച്ചത്. പക്ഷെ, അപ്പോഴേക്കും അസംതൃപ്തനായ എന്‍റെ മനസ്സ് പ്രതികരിച്ച് തുടങ്ങിയിരുന്നു. അത് ചില അവസരങ്ങളില്‍ പ്രകടമാക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നില്‍ ഒരു ധിക്കാരിയെയും നിഷേധിയെയും സൃഷ്ടിക്കപ്പെട്ടു എന്നതാണ് അതിന്‍റെ തുടരനുഭവം. പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന ബനാന ടോക്കിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് എന്‍റെ യുവത്വം എന്നിലേക്ക് നടന്നടുത്തത്. എന്‍റെ കഴിഞ്ഞ കാലങ്ങള്‍ ഞാന്‍ പറഞ്ഞുവല്ലൊ? ഇപ്പോള്‍ ഞാന്‍ ഒരു കടുത്ത സാമൂഹ്യ വിരോധിയും കൂടിയാണ്. എന്‍റെ വായനയില്‍ പങ്കുകൊള്ളുന്ന നിങ്ങള്‍ക്ക് പോലും മനസ്സിന്‍റെ അടിയിലെവിടെയൊ ഒരു അമര്‍ഷവും വെറുപ്പും രൂപപ്പെടുന്നത് ഞാന്‍ അറിയുന്നു. എങ്കില്‍, എന്തിന്നതിശയിക്കണം…. ഞാനുമായി നിരന്തരം സംവദിക്കുന്ന എന്‍റെ പരിസരവാസികളുടെ അനുഭവം എന്തായിരിക്കും? അത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഒള്ളൂ….



ഇനി ഒരു ചോദ്യം, പ്രണയം നിഷിദ്ധമാണോ? അല്ലാ എന്നാണ് ഉത്തരം എങ്കില് എന്‍റെ അനുഭവവും കൂടെ പങ്കുവെക്കാം! എന്നില്‍ പ്രണയം ഒട്ടുമില്ലായിരുന്നു. എന്നാന്‍റെ, ഞാന്‍ മേല് സൂചിപ്പിച്ച എന്‍റെ കൌതുകങ്ങളുടെ ഭാണ്ടക്കെട്ടിന്‍റെ ഇതും രൂപപ്പെട്ടിരിക്കാം. അല്ലെങ്കിന്‍റെ എന്‍റെ എല്ലാ ന്യൂനതയെയും സ്വീകരിക്കാന് എന്നെ പരിഗണിക്കാന് ഒരാള്‍ തയ്യാറായപ്പോള്‍ ആവേശപൂര്‍വ്വം അതിന്നെ ആശ്ലേഷിച്ചതാവാം.ഇത്രയും വര്‍ദ്ധിതാവേശത്തോടെ എനിക്ക് അവരിലേക്ക് അടുക്കാന് മറ്റ് കാരണം ഒന്നുമില്ല എന്നു കരുതുന്നു. അത് അവിടെ നില്‍ക്കട്ടെ ...! എന്നെ പരിഗണിക്കാനും അതിന്നുമപ്പുറം പ്രണയിക്കാനും എനിക്ക് നന്മ ആഗ്രഹിക്കുന്നതുമായ ഒരു മനസ്സ് അവര്‍ക്ക് എങ്ങനെ ഉണ്ടായി എന്നത് ഇന്നും എന്നില്‍ അത്ഭുതമായി തന്നെ അവശേഷിക്കുന്നു. നന്ദി, എന്‍റെ പ്രണയമേ… എനിക്ക് അവരോട് ഉണ്ടായിരുന്നത് കേവലം ഒരു പ്രണയം ആയിരുന്നില്ല, അതിലുമപ്പുറം എന്‍റെ പൂര്‍ണ്ണതയിലേക്ക് നയിക്കാന് സദാ ശ്രമിച്ച എന്‍റെ ഗുണകാംക്ഷിയോട് ഉള്ള നന്ദിയും കടപ്പാടുമാണ് എന്നില്‍ ഉണ്ടായിരുന്നതും ഇപ്പോഴും എന്നില്‍ അധികമായുള്ളതും അത് തന്നെ..!!. അഥവാ, മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും സൌമുകാര്യതയും സ്നേഹവും ആര്‍ദ്രതയും ത്യാഗവും എല്ലാം ഞാന്‍ അവരിലൂടെ അനുഭവിച്ചറിയുകയായിരുന്നു. ആ ബന്ധത്തെ എങ്ങനെ വിശേഷിപ്പിക്കണം? ഒരു കാര്യം ചെയ്യാം, മനുഷ്യന് മനുഷ്യനോട് തോന്നുന്ന എന്നൊക്കെ പറയാറില്ലെ? അത് പോലെ എന്തോ ഒന്ന്...!! നിങ്ങള്‍ക്ക് മനസ്സിലായൊ എന്തൊ? ചുരുക്കത്തില്‍, അവരിലൂടെ എല്ലാത്തിന്നെയും കാണാനും പ്രണയിക്കുവാനും തുടങ്ങി എന്ന് സാരം.



എന്നിലെ 'എന്‍റെ പ്രണയം', എന്‍റെ വാക്കുകളിന്‍റെ ഒരു മിതത്വവും എന്‍റെ ഹ്രദയത്തിന്ന് ഒരു ലാഘവത്വവും എന്‍റെ മനസ്സിനെ ആര്‍ദ്രമാക്കുകയും സര്‍വ്വോപരി എന്‍റെ വികാരങ്ങള്‍ക്ക് മേന്‍റെ വിവേചനാധികാരം പ്രയോഗിക്കുവാനും അതിനെ പ്രകടിപ്പിക്കുവാനും എനിക്ക് സാധിച്ചു. അത് വഴി എനിക്ക് ഒരു പുതിയമുഖം കൈവരിയുകയായിരുന്നു. ഒരു പുതിയമുഖം അഥവാ ഒരു മനുഷ്യമുഖം. ഇപ്പോള്‍ നിങ്ങള്‍ സംശയിക്കുന്നുണ്ടാവും കേവലം ഒരു പ്രണയം ഇത്തരം മാറ്റങ്ങള്‍ സമ്മാനിക്കുമൊ എന്ന്? അതിന്നുള്ള ഉത്തരം നേരത്തെ തന്നെ പറഞ്ഞൂ കഴിഞ്ഞു. അത് കേവലം ഒരു പ്രണയബന്ധം അല്ലായിരുന്നു എന്ന്. ഒരു പക്ഷെ, ഇതു മാത്രമാവണം എന്നില്ല, എന്‍റെ രാഷ്ട്രീയം, എന്‍റെ വിശ്വാസം ആത്മീയത എല്ലാം ഒരു ഘടകമാണ്. എങ്കിലും , ഒരു ചാലകശ്ക്തിയായി വര്‍ത്തിച്ചതു ഇന്നും എന്‍റെ മനസ്സില്‍ സൂക്ഷിക്കുന്ന എന്‍റെ പ്രണയമാണ്.



ഒരു മനുഷ്യമുഖം കൈവരിക്കുകവഴി ഞാന്‍ എന്‍റെ ഇടം കണ്ടെത്താന് ശ്രമം ആരംഭിച്ചു. അതു ഒരു പുതിയ അന്വേഷണത്തിന്‍റെ തുടക്കം ആയിരുന്നു. അതിന്‍റെ മാധ്യമമായി ഞാന്‍ വായനയെ സ്വീകരിച്ചു. വായന എന്ന് ഞാന് അര്‍ത്ഥമാക്കിയത് മനുഷ്യനെ അറിയുക എന്നത് തന്നെ ആയിരുന്നു. അവിടെ, എനിക്ക് പലതരം ആളുകളെയും കാണാന്‍ സാധിച്ചു . പലതരം സ്വഭാവഗുണങ്ങളള്‍ ശീലിച്ച മനുഷ്യരൂപങ്ങള്‍ .. അവരില്‍ പലര്‍ക്കും ജീവനുള്ള ഒരു ആത്മാവില്ലാ എന്നതു എന്നെ ഞെട്ടിച്ചു. അവരില്‍ യഥാര്‍ത്ഥ മനുഷ്യമുഖം ഉള്ളവരെയും കാണാന് കഴിഞ്ഞിട്ടുണ്ട്. ഇവരെല്ലാം എന്നെ വിവിധതരത്തില് സ്വാധീനിച്ചിട്ടുണ്ട്. ഈ അനുഭവങ്ങള്‍ എല്ലാം എന്നെ ഒരു പുതിയ ചര്‍ച്ചയുടെയും ചിന്തയുടേയും ലോകത്തേക്കാനയിച്ചു. അതിന്നെ അനുഗമിക്കുക വഴി ഒരു പുതിയ ജീവിതക്രമം രൂപപ്പെടുത്തിയെടുക്കുന്നതില്‍ അതെന്നെ സഹായിച്ചു. അതിലെ പ്രയോഗതലത്തിലെ ജയപരാജയങ്ങള്‍ ആപേക്ഷികം മാത്രമാണ് എന്ന് ഞാന്‍ സമാധാനിക്കുന്നു. എങ്കിലും ഞാന്‍ സന്തോഷവാനാണ്.



സുഹ്രത്തുക്കളെ ഈ വര്‍ത്തമാനം ഇവിടേ അവസാനിപ്പിക്കുന്നു. എന്നിലെ എന്നെത്തേടിയുള്ള യാത്ര പുരോഗമിക്കുക തന്നെയാണ്. അത് ഇനിയും തുടരുക തന്നെ ചെയ്യും. ഈ ചെറിയ വായനയില്‍ എന്നിലെ ദാരിദ്രത്തെയും, എന്നിലെ ഭീരുവിനെയും, എന്നിലെ നിഷേധിയെയും, എന്നിലെ ധിക്കാരിയെയും, എന്നിലെ സ്നേഹത്തെയും, എന്നിലെ പ്രണയത്തെയും, എന്നിലെ മനുഷ്യനെയും, എന്നിലെ ചിന്തയെയും, എല്ലാം എനിക്ക് സാധ്യമാകുന്ന തലത്തില്‍, അളവില്‍ ഞാന്‍ പറഞ്ഞു വെച്ചു. ഇതെല്ലാം എന്നെ എങ്ങനെ രൂപപ്പെടുത്തി എന്നും പങ്കുവെച്ചു. എന്നിലെ എല്ലാം എനിക്ക് അതാത് സമയങ്ങളില്‍ ആവശ്യമായിരുന്നു എന്നാണ് ഞാന്‍ കരുതിപ്പോരുന്നത്.. എന്നാല്‍, 'എന്നിലെ ഞാന്‍' അത് മാത്രം പറഞ്ഞില്ല. സത്യത്തില്‍, അങ്ങനെ ഒന്നില്ല………. നാഥാ നിനക്ക് സ്തുതി, നീ എത്ര വലിയവന്.

34 comments:

നാമൂസ് പറഞ്ഞു...

ഇത് എനിക്ക് സാദ്ധ്യമാകുന്ന അളവില്‍ എന്നെ തന്നെ പറയാനുള്ള ഒരു ശ്രമമാണ്. അക്കാരണത്താല്‍ തന്നെ എന്നിലെ നല്ലതിനെയും തിയ്യതിനെയും ഇവിടെ വായിക്കാം.

വിരല്‍ത്തുമ്പ് പറഞ്ഞു...

അങ്ങയുടെ 26 വര്‍ഷത്തെ ജീവിതത്തിന്റെ നഷ്ടപ്പെട്ട ഒരുപാട് തെളിവുകള്‍ എല്ലാം പെറുക്കിഎടുത്ത് ഞങ്ങള്‍ക്ക് പുതുവത്സരസമ്മാനമായി നല്‍കിയ എഴുത്തുകാരാ നിനക്ക് പ്രണാമം....

UNFATHOMABLE OCEAN! പറഞ്ഞു...

താങ്കളുടെ ജീവിതം എന്ന യാത്ര വണ്ടിയില്‍ നന്മകള്‍ നിരയെട്ടെ ........ആശംസകള്‍

Akbar പറഞ്ഞു...

പോസ്റ്റ് വായിച്ചു പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒന്ന് ചോദിച്ചോട്ടെ നാമൂസ്, താങ്കള്‍ താങ്കളെപ്പറ്റി ഇങ്ങിനെ വിസ്തരിച്ചതിലൂടെ വായനക്കാര്‍ക്ക് നല്‍കുന്ന സന്ദേശം എന്താണെന്ന് ഒരു രണ്ടു വരിയില്‍ ഇവിടെ ചുരുക്കി പറയാമോ.

നമ്മുടെ സമയവും വായനയും അര്‍ത്ഥ പൂര്‍ണമാകുന്ന "രചനകള്‍" മാത്രം വായിക്കാന്‍ വീണ്ടും വരാം. ആശംസകള്‍

കൊമ്പന്‍ പറഞ്ഞു...

എല്ലാവരും തേടുന്നത് അവനെ തന്നേയ് തേടുന്ന തിരക്കില്‍ ആണ്‍ നമൂസ്ജി
ബട്ട്‌ ഞാന്‍ തേടിയപ്പോള്‍ ഞാന്‍ കണ്ടത് എന്നിലെ ചെകുത്തനേ ആണ്‍

നാമൂസ് പറഞ്ഞു...

ഇക്കാ... പ്രത്യേകമായി ഒന്നും തന്നെ എന്‍റെ കുറിപ്പില്‍ വായിക്കാന്‍ ആവില്ലാ...
എന്നാല്‍, ഞാന്‍ എന്ത് എന്നും, എവിടെ നിന്നും വരുന്നു എന്നും എനിക്ക് തന്നെയും ഒരു പുനരാലോചനയ്ക്കും... കൂടെ, തുടര്‍ന്ന് വരുന്ന സംവാദങ്ങളില്‍ എന്‍റെ കൂട്ടുകാര്‍ക്കും എളുപ്പത്തില്‍ എന്നോടുള്ള സമീപനം കൈ കൊള്ളാന്‍ ആകും എന്ന കാര്യത്തിലും എനിക്ക് തീര്‍ച്ചയുണ്ട്. മറ്റൊന്ന്, ഈ അവസരത്തില്‍ പറയാനുള്ളത്... ഇക്കായുടെ വിലപ്പെട്ട സമയത്തെ ഈ 'തോന്ന്യാക്ഷരങ്ങള്‍ക്കായി' നശിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു. താങ്കളുടെ മനസ്സിന്‍റെ വിശാലതയെ പ്രതീക്ഷിക്കുന്നു.

ARIVU പറഞ്ഞു...

പൊള്ളുന്ന ചിന്തകള്‍ കൊണ്ടെന്റെ ചിന്തയെ ഭ്രമണ മാര്‍ഗ്ഗത്തില്‍ നിന്നും തെറിപ്പിച്ച സോദരാ! ഈ പുതിയ ദശകത്തിനാദ്യ ശുഭവത്സരം നിനക്ക് കൊണ്ടെകട്ടെ അര്‍ഹിപ്പതോക്കെയും..

LiDi പറഞ്ഞു...

ഇതിൽ അസാധാരണമായി ഒന്നുമില്ല.അതാണ്‌ ഈ കുറിപ്പിന്റെ നന്മയും സൗന്ദര്യവും.
നമ്മളൊക്കെ അങ്ങേയറ്റം സാധാരണക്കാരാണ്‌. നമ്മളിലെ ശക്തിയും അതു തന്നയല്ലേ? തെറ്റിനും ശരിയ്ക്കും തുല്യ സാധ്യതയുള്ളതാണ്‌ നമ്മുടെ ചിന്തകൾ.
നമ്മളോട് തന്നെ പ്രണയത്തിലായതുകൊണ്ടല്ലേ നമുക്ക് മറ്റുള്ളവരിലും നമ്മെ കാണാൻ കഴിയ്ന്നതും ,സ്നേഹിക്കാൻ കഴിയുന്നതും.:-)
നന്മകൾ വർദ്ധിക്കട്ടെ നിങ്ങളിലും എന്നിലും :-)

നാമൂസ് പറഞ്ഞു...

@ലിഡിയ, തീര്‍ച്ചയായും..

പലരും പല വിധത്തില്‍ പ്രണയത്തെ പറയുന്നു. എന്നാല്‍, ഞാന്‍ തീര്‍ത്തും ഒരു അപഥസഞ്ചാരിയായിരുന്നു . അതിനു പല കാരണങ്ങള്‍ ഉണ്ട്. അവയെ ഒന്നും ഞാന്‍ ന്യായാകരിക്കുന്നില്ലാ... ഹിതകരമല്ലാത്ത അത്തരം യാത്രകളില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചതും ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതും 'ഞാന്‍ കാക്കപ്പൂവ്' എന്ന് പേര് ചൊല്ലി വിളിക്കുന്ന എന്‍റെ സുഹൃത്തും ഞങ്ങളിലുണ്ടായിരുന്ന ആ വര്‍ദ്ധിതാഭിനിവേശവും { പ്രണയം } ആയിരുന്നു. അവരോടുള്ള എന്‍റെ പ്രണയത്തെ... എന്‍റെ നന്ദിയെ കടപ്പാടിനെ എല്ലാം സ്മരിക്കുകയായിരുന്നു ഞാന്‍. സത്യത്തില്‍, ഈ കുറിപ്പിന്‍റെ താത്പര്യവും തന്നെ അതാണ്.

നന്ദിയുണ്ട്.. ഇവിടം സന്ദര്‍ശിച്ചതിനും ഈ തോന്ന്യാക്ഷരങ്ങള്‍ക്കൊരു മറുവാക്കോതിയതിനും.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഇന്നലെ സംസാരിച്ചപ്പോള്‍ നാമൂസ് പങ്കുവെച്ച കാര്യങ്ങളുടെ കൂടുതല്‍ വിശാലമായ രൂപം വരികളിലൂടെ വായിച്ചു. അതുകൊണ്ട് തന്നെ മനസ്സില്‍ നിന്നും നേരിട്ട് പകര്‍ത്തിയ അക്ഷരങ്ങള്‍ എന്ന് ഞാനീ കുറിപ്പിനെ വിശേഷിപ്പിക്കട്ടെ.
കൂടുതല്‍ ഒന്നും പറയുന്നില്ല. നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

റാണിപ്രിയ പറഞ്ഞു...

നിന്നിലെ നിന്നെ അറിയാത്തത് ...നീ തന്നെയാണ്......
ഭാവുകങ്ങള്‍ എഴുത്ത്..തുടരൂ....

Elayoden പറഞ്ഞു...

നാമൂസ്, അവസാനിപ്പിക്കേണ്ട, യാത്രകള്‍ തുടരട്ടെ, നാമൂസിലെ യഥാര്‍ത്ഥ നാമൂസിനെ കണ്ടെത്തുവോളം

"വര്‍ത്തമാനം ഇവിടേ അവസാനിപ്പിക്കുന്നു. എന്നിലെ എന്നെത്തേടിയുള്ള യാത്ര പുരോഗമിക്കുക തന്നെയാണ്. അത് ഇനിയും തുടരുക തന്നെ ചെയ്യും"

പുതുവത്സരാശംസകള്‍

ഫസലുൽ Fotoshopi പറഞ്ഞു...

നിന്നിലെ നിന്നെ തേടുന്ന കുറിപ്പ് എനിക്ക് എന്നിലെ എന്നെ തേടാന്‍ പ്രചോതനം ആയോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല..... എങ്കിലും ഒരു തിരിച്ച്പോക്കിനു ഈ കുറിപ്പ് ഒരു പ്രേരണയാകാം....

Ismail Chemmad പറഞ്ഞു...

ആശംസകള്‍

Mohamed Rafeeque parackoden പറഞ്ഞു...

നാമൂസ്@ തികച്ചും ഒരു വെത്യസ്തം ഇതിലുണ്ട് കൊള്ളാം . നിന്നിലുറങ്ങുന്ന നീയെന്ന പൊരുളിനെ പുറമേ തേടുന്നുവോ ?.

Arun Kumar Pillai പറഞ്ഞു...

പ്രിയപ്പെട്ട നാമൂസ്, നിങ്ങളുടെ എഴുത്ത് പൂര്‍ണമായും മനസ്സിലായില്ല (എന്റെ വെവരക്കേട്‌) എങ്കിലും ചിലതൊക്കെ എനിക്കും മനസ്സിലായി... ഏവരെയും മാറ്റി എടുക്കുന്നതില്‍ പ്രണയത്തിനു ഒരു വലിയ പങ്കുണ്ട്..

Noushad Koodaranhi പറഞ്ഞു...

പ്രിയ സുഹൃത്തേ..അക്ബര്‍ ഭായ് പറഞ്ഞത് പോലെ ചിലര്‍ക്കെങ്കിലും ഇതില്‍ പുതുമ കാണാന്‍ കഴിയില്ല..കടന്നു പോന്ന വഴികളിലെ സങ്കീര്‍ണത അനുഭവിക്കുക തന്നെ വേണം അല്ലെ..? ഗഹനമായ വിഷയമാണ്..കുറച്ചു കൂടെ മുന്നൊരുക്കം നന്നാകുമായിരുന്നു.

Manoraj പറഞ്ഞു...

സത്യത്തില്‍ എന്താണ് പ്രണയം എന്നത് ചിന്തിക്കേണ്ട ഒരു വസ്തുത തന്നെയായിരിക്കുന്നു. കവികള്‍ പ്രണയത്തിന് പല മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രണയം ദു:ഖമാണ്. ഭ്രമമാണ്.. അങ്ങിനെ അങ്ങിനെ.. പക്ഷെ ഇവിടെ അവനവന്റെ മനസ്സിലേക്കുള്ള സത്യസന്ധമായ ഒരു താക്കോലാവണം പ്രണയം എന്ന് എനിക്ക് തോന്നുന്നു. പ്രണയം എന്തിനോടുമാവാം. സ്ത്രീയോടാവാം, പുരുഷനോടാവാം, വസ്തുക്കളോടാവാം, പുസ്തകങ്ങളോടാവാം. പക്ഷെ സത്യസന്ധമാവണം എന്ന് തോന്നുന്നു.

ഹംസ പറഞ്ഞു...

സത്യം പറഞ്ഞാല്‍ പല ഭാഗങ്ങളും മനസ്സിലായില്ലാട്ടോ... മനസ്സിലാവാന്‍ രണ്ട് പ്രാവശ്യം വായിച്ചു നോക്കി.. നോ രക്ഷ.. ( ഞാന്‍ കുറച്ച് വിവരം കുറഞ്ഞവനാ )

MOIDEEN ANGADIMUGAR പറഞ്ഞു...

നാമൂസിനെ അറിയാൻ കഴിഞ്ഞു.സന്തോഷം

ചെമ്മരന്‍ പറഞ്ഞു...

Abhinandanangal

www.chemmaran.blogspot.com

ചെമ്മരന്‍ പറഞ്ഞു...

Abhinandanangal

www.chemmaran.blogspot.com

Yasmin NK പറഞ്ഞു...

അവള്‍ നല്‍കിയ ജീവിത സൌഭാഗ്യങ്ങള്‍--
എന്റെ രാജകുമാരീ...
നിന്നെ ഞാനെങ്ങനെ മറക്കാന്‍!
മരണത്തിലല്ലാതെ,
എന്റെ ഒറ്റപ്പെട്ട വേദനകള്‍ എങ്ങനെ തീരാന്‍!

എന്റെ പ്രണയമേ,
ഇപ്പോഴും നീ അരികിലുണ്ടായിരുന്നെങ്കില്‍!
(പ്രണയത്തടവുകാരന്‍--ബില്‍ഹണന്‍.വിവ:ശാരദക്കുട്ടി)

Jishad Cronic പറഞ്ഞു...

പുതുവത്സരാശംസകള്‍

ente lokam പറഞ്ഞു...

നാമൂസ് ആശംസകള്‍...ചിന്തകള്‍ പകര്‍ത്താന്‍
കാന്‍വാസ് ആവശ്യം തന്നെ ആണ്..അത് കഥയോ കവിതയോ
അത്മ കഥയോ ആകാം..പ്രണയം പറഞ്ഞാല്‍ തീരാത്ത
വിഷയം ആയതിനാല്‍ അങ്ങോട്ട്‌ കടക്കുന്നില്ല..
ഞാന്‍ ആ കവിതയില്‍ ലയിച്ചു പോയി..നന്ദി.എന്‍റെ ലോകത്ത്
വന്നത് കൊണ്ടു പരിചയപ്പെടാന്‍ പറ്റിയല്ലോ.കവിത ആലാപനം
നാമൂസ് തന്നെ ആണോ?എങ്കില്‍ രണ്ടു വട്ടം നമിക്കുന്നു കേട്ടോ..

Mohamed Ali Kampravan പറഞ്ഞു...

എഴുതുക, എഴുതിക്കൊണ്ടേ ഇരിക്കുക, ഇന്ന് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു നാള്‍ മനസ്സിലാവും. എല്ലാ ഭാവുകങ്ങളും

അജ്ഞാതന്‍ പറഞ്ഞു...

jeevithathe thuranna pusthakamaaki....kollaam....

സാബിബാവ പറഞ്ഞു...

പുതുവത്സരാശംസകള്‍

haris പറഞ്ഞു...

നാമൂസ് ജീ,
ഒരു വ്യക്തിയുടെ ജീവിതത്തെ തന്മയത്വമായി മറ്റൊരാളുടെ മനസ്സിലേക്ക് വരച്ചു കാട്ടുവാന്‍ താങ്കളുടെ തൂലിക തുമ്പിനുള്ള കഴിവ് പ്രശംസനീയം തന്നെ

Unknown പറഞ്ഞു...

വളരെ നന്നായിരിക്കുന്നു... നിങ്ങളുടെ ബ്ലോഗ്ഗുകള്‍ sasneham.net -ല്‍ കൂടി പോസ്റ്റ്‌ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു

Sameer Thikkodi പറഞ്ഞു...

നാമൂസ് .. ഇവിടെ വന്നു വായിച്ചു ... മാത്രമല്ല "വായിച്ചറിഞ്ഞു "
തുടരുക "എന്നിലെ എന്നെ " കണ്ടെത്തുന്നത് വരെ ....

. നാഥാ നിനക്ക് സ്തുതി, നീ എത്ര വലിയവന്.

lekshmi. lachu പറഞ്ഞു...

നാമൂസ് വളരെ നന്നായി എഴുതി..
ഒരു പുരുഷന്‍ നന്നാവാനും ,ചീത്തയാക്കുവാനും ഒരു സ്ത്രീക്ക് കഴിയും.
സ്നേഹത്തിലൂടെ നാമൂസിനെ തിരുത്തുവാന്‍ കഴിഞ്ഞ ആ പ്രണയിനിക്ക്
എന്നും നന്മവരട്ടെ...നാമൂസിന്റെ പ്രണയം എന്നും നിലനില്‍ക്കട്ടെ.

ശ്രീജ എന്‍ എസ് പറഞ്ഞു...

വൈകിയെത്തിയ വായനക്കാരിയാണ്..വായിച്ചു തീര്‍ന്നതും ഞാന്‍ എന്റെ ചിന്തകളില്‍ പെട്ട് എങ്ങോട്ടൊക്കെയോ യാത്ര ചെയ്തതും അറിഞ്ഞില്ല.. നമ്മളെ നവീകരിക്കുന്ന ബന്ധങ്ങള്‍ ..ഒരു ജീവിതയാത്രയില്‍ അങ്ങനെ ഉള്ളവരെ കണ്ടെത്തുക.അത് തന്നെ വലിയ കാര്യമാണ് അല്ലെ..

ritham1 പറഞ്ഞു...

njaan ithilum kooduthal pratheekshichu ithu muzhuvanayilla

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms