2011, ജനു 24

എന്‍റെ മുറ്റം.

മലപ്പുറം ജില്ലയില്‍, കരിപ്പൂര്‍ എയര്‍ പോര്‍ട്ടിനടുത്ത് കണ്ണമംഗലം, നെടിയിരുപ്പ്‌ എന്നീ പഞ്ചായത്തുകളുടെ കിഴക്കേ അതിര് പങ്കിടുന്ന ഭാഗം.. എന്‍റെ വീട്ടില്‍ നിന്നും കേവലം ഒരു കിലോമീറ്റര്‍ മാത്രമേ അകലമൊള്ളൂ... ഈ സ്ഥലത്തേക്ക്.

അഗാധ ഗര്‍ത്തങ്ങളൊരുക്കി 'ചെരുപ്പടി മല' അപകടം കാത്തിരിക്കുന്നു- വാര്‍ത്ത.




കുറച്ചു കൂടി ആഴത്തില്‍ കുഴിയെടുക്കാമായിരുന്നു. എങ്കിലല്ലേ, അടുത്ത മഴയ്ക്ക് ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടാവൂ
ഇത് പോര, ഒട്ടും പോര...!!


ജനത്തിന് കൃത്രിമത്തടാകങ്ങളുടെ സൌന്ദര്യമാണിഷ്ടം.
പിന്നെ, പേരിനല്പ്പം സാഹസികതയും പറയും.

പൊട്ടിച്ചുമാറ്റിയത് ഭൂമിയുടെ ഹൃദയമാണ്
എടുത്തുമാറ്റിയത് ആണിക്കല്ലുകളാണ്
തുറന്നെടുത്തത് ചുടു രക്തമാണ്.

ആകാശത്തിനും ഭൂമിക്കുമിടയില് ജീവിക്കുമ്പോഴാണ് ഇത്തരം ചിത്രങ്ങള്‍ മനസ്സില്‍ പതിയുക. തലകീഴായി മറിയുമ്പോഴും തലയ്ക്കുമുകളില്‍ ഭാരം കുറയുന്നില്ലല്ലോ..!!!


കണ്ണുകളെ മഞ്ഞ ബാധിക്കാതിരുന്നെങ്കില്‍..!

താഴ്വാരം പറയുന്നത്‌ താഴ്വേരറുക്കപ്പെട്ട പ്രകൃതിയെക്കുറിച്ചാണോ, അതോ താഴ്വര നഷ്ടപ്പെട്ടവരെക്കുറിച്ചോ.?


മാമലകള്‍ക്കപ്പുറത്തൊമൊരു
പച്ചപ്പുണ്ടോ. പ്രതീക്ഷയുടെ,
തീരാത്ത സ്വപ്നങ്ങളുടെ.
ഗതിവേഗമടങ്ങാത്ത സന്തോഷസമാധാനത്തിന്‍റെ.......

എന്‍റെ നല്ല പാതി ഒപ്പിയെടുത്തത്.


നെല്ല് ,മുളക് ,കൊപ്ര ,മല്ലി ,ചുക്ക്
ഉണങ്ങുവാന്‍ തുണയായിട്ടിങ്ങനെ നാമൂസ്
കോലം കെട്ടികൊണ്ട് മരമുകളിലേറി
കെങ്കേമം തന്നെ ,വരില്ല കാകന്മാര്‍ ....!!

ഇങ്ങനെയൊന്നും പറഞ്ഞേക്കല്ലേ...!!


51 comments:

നാമൂസ് പറഞ്ഞു...

ഇക്കഴിഞ്ഞ നോമ്പ് കാലത്ത് 'ചെരുപ്പടി മല' സന്ദര്‍ശിച്ചപ്പോള്‍ എടുത്ത {മൊബൈല്‍ } ചിത്രങ്ങള്‍..

Ismail Chemmad പറഞ്ഞു...

ഈ സ്ഥലത്ത് ഞാന്‍ വന്നിട്ടുണ്ട് ,വളരെ മനോഹരമാനിവിടം
(അന്ന് എന്റെ മൊബൈലില്‍ ക്യാമറ ഇല്ലായിരുന്നു ,ഛെ ...)
നമൂസ് , കലക്കി ചിത്രങ്ങള്‍ മാത്രമല്ല ആ മരം കേറ്റവും

ALAVI KUTTY C.T പറഞ്ഞു...

സമുദ്ര നിരപ്പില്‍ നിന്ന് 1500 അടി ഉയരത്തിലുള്ള ഈ മലപ്പുറത്തിന്റെ കൊടൈക്കനാലിന്റെ അയല്‍ക്കാരാ ഒന്നു പ്രാകാതെ പുകഴ്‌ത്തൂ ഈ പ്രകൃതിയുടെ പ്രകൃതത്തെ നിന്റെ പ്രാകൃത പ്രതികരണ പ്രകൃതത്തിലൂടെ..............

zephyr zia പറഞ്ഞു...

ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി!

Jazmikkutty പറഞ്ഞു...

NANNAAYITTUND NAAMOOSE..
NJAANORU KRITHIMA PARKINTE POST PUBLISH CHEYTHU VARUNNA VAZHIYAA...:)

hafeez പറഞ്ഞു...

നമൂസേ, നമ്മുടെ ചെരുപ്പടി മല അല്ലെ ഇത്.. ഞാന്‍ പോയിട്ടുണ്ട്. താങ്കള്‍ ഇപ്പൊ നാട്ടിലാണോ അതോ പ്രവാസിയോ? ഊറത്തു മലയില്‍ പോയിട്ടുണ്ടോ

കൊമ്പന്‍ പറഞ്ഞു...

ഡാ കള്ളാ നമൂസ് ഞാന്‍ എടുത്ത ഫോട്ടോ ആണ് നീ ആ മര കൊമ്ബത്തിരിക്കുന്നത്
എനിക്ക് ഒരു ഫോട്ടോ ഗ്രഫെര്‍ ആവാനും യോഗ്യത ഉണ്ട് താങ്ക്സ് എടാ

jayanEvoor പറഞ്ഞു...

നല്ല പോസ്റ്റ്.

(നാമൂസ് ഇരുന്നിട്ടും ആ മരച്ചില്ല ഒടിഞ്ഞില്ലേ!?)

Hashiq പറഞ്ഞു...

മങ്ങിയ കാഴ്ചകള്‍ പലതുമുണ്ട്...കണ്ണട വേണ്ടി വരും......പടങ്ങള്‍ അത്രയ്ക്ക് പോരാ..പക്ഷെ അടിക്കുറിപ്പുകള്‍ ഉഗ്രനായിട്ടുണ്ട്...

Hashiq പറഞ്ഞു...

യ്യോ..കമെന്റ്റ്‌ പോസ്റ്റ് ചെയ്തു കഴിഞ്ഞിട്ടാ ആ മോള്‍ടെ ഫോട്ടോ നാമൂസ് കൂട്ടി ചേര്‍ത്തിരിക്കുന്നത് കണ്ടത്...മുകളിലത്തെ അഭിപ്രായം പിന്‍വലിച്ചു...

രമേശ്‌ അരൂര്‍ പറഞ്ഞു...

ചിത്രങ്ങളും വിവരണവും അസ്സലായി

അസീസ്‌ പറഞ്ഞു...

നല്ല ചിത്രങ്ങളും അടിക്കുറിപ്പുകളും .

Arun Kumar Pillai പറഞ്ഞു...

moloosinu oru hi!!!

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

എന്റെ അടുത്ത് ഇത്ര നല്ല പ്രകൃതി ഉണ്ടായിട്ട് ഞാന്‍ അറിയാതെ പോയോ..?
നാമൂസേ, അടുത്ത അവധിക്കു ഒരു ഗസ്റ്റിനെ പ്രതീക്ഷിക്കാം...ട്ടോ.
മിഴിവുറ്റ ചിത്രങ്ങള്‍ക്ക് നല്ല നാമൂസിയന്‍ ടച്ചുള്ള അടികുറിപ്പുകള്‍.
ഫോട്ടോ ടൂര്‍ നന്നായി നാമൂസ്.
കുഞ്ഞുവാവയ്ക്ക് എന്റെ വക ഒരു മുത്തം കൊടുക്കണേ....
ആശംസകള്‍

Manoraj പറഞ്ഞു...

നല്ല ചിത്രങ്ങള്‍. മോള്‍ക്ക് എത്ര വയസ്സായി?

ആചാര്യന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് നമൂസ്‌...നല്ല ചിത്രങ്ങള്‍..മരിക്കാറായ മലകളും കുന്നുകളും...അല്ലെ..

അജ്ഞാതന്‍ പറഞ്ഞു...

ഫോട്ടോസ് അടിപൊളിയാണല്ലോ...നല്ല പാതിക്കറിയാം ഓരോരുത്തരുടേയും വാസസ്ഥലം എവിടെ ആകണമെന്ന്. ഉചിതമായ പോസിൽ തന്നെ ഫോട്ടോ എടുക്കുകയും ചെയ്തു.. ചിന്നൂസാ കലക്കിയത് മോളൂട്ടിക്കെത്ര വയസ്സായി .. :)

റശീദ് പുന്നശ്ശേരി പറഞ്ഞു...

എനിക്കിഷ്ടായി
പ്രത്യേകിച്ച്
മരത്തിലിരിക്കുന്ന ആ സംഭവത്തെ ..
പിന്നെ
കുഞ്ഞു പാത്തൂട്ടിയെയും
:)

സാബിബാവ പറഞ്ഞു...

ഹോ സന്തോഷം കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ കണ്ട സ്ഥലം അന്ന് ക്യാമറ ഇല്ലാത്തത് കൊണ്ട് പോസ്റ്റായില്ല ആ സങ്കടം ഇതോടെ തീര്‍ന്നു
നമ്മുടെ നാട്ടിലെ നല്ല കാഴ്ചകള്‍ കണ്ണിനും മനസിനും അല്‍പം ആനന്ദം കിട്ടി

Kadalass പറഞ്ഞു...

മനോഹരമായ സ്ഥലം
കണ്ണിനു കുളിര്‍മയേകുന്ന പച്ചപ്പും ജലധാരയും
വളരെ നല്ല പോസ്റ്റ്

എല്ലാ ആശംസകളും

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നമൂസ് ,നല്ല ഫോട്ടോസ്, പ്രക്രതിയെന്നും ഒരു വിസ്മയ സുന്ദരി തന്നെ,പ്രത്യേകിച്ച് നമ്മുടെ നാട്, അതൊരു വല്ലാത ഭംഗിയാണ്,

ഋതുസഞ്ജന പറഞ്ഞു...

Enik bhayankara ishtaayi. Gramathinte nanmakal manassil sookshikuna namooskka.. Keep it up. Chinnumol cute baby!

ചീരു പറഞ്ഞു...

മനുഷ്യന്റെ കഴുത്തിന് കത്തി വയ്ക്കുന്നത് മനുഷ്യന്‍ തന്നെ ആണ്.

ഫസലുൽ Fotoshopi പറഞ്ഞു...

ചിത്രങ്ങളിലൂടെ ഒരു പ്രതിഷേധം....

ദേവന്‍ പറഞ്ഞു...

നല്ല ചിത്രങ്ങള്‍ ....
അണ്ണാന്‍ കുഞ്ഞേ മരം കയറ്റം മറക്കരുത് ...

Unknown പറഞ്ഞു...

ചിത്രങ്ങള്‍ കഥ പറഞ്ഞു!
അടിക്കുറിപ്പുകള്‍ അതിലേറെ പറഞ്ഞു!!
മനോഹരം.ഈ പോസ്റ്റും ചിത്രങ്ങളും.
കുഞ്ഞുമോള്‍ ചുന്ദരിയാണല്ലോ..
ആ കുഞ്ഞുമരത്തില്‍ എങ്ങനെ കേറിപ്പറ്റി?!

"വേഗമെടുക്കെടീ..ഞാനിപ്പോ വീഴും.."

പട്ടേപ്പാടം റാംജി പറഞ്ഞു...

പൊട്ടിച്ചുമാറ്റിയത് ഭൂമിയുടെ ഹൃദയമാണ്
എടുത്തുമാറ്റിയത് ആണിക്കല്ലുകളാണ്
തുറന്നെടുത്തത് ചുടു രക്തമാണ്

ചിത്രത്തിനൊപ്പം അടിക്കുറിപ്പുകളും ഗംഭീരമായി.
മരത്തില്‍ ശരിക്കും അല്ലിപ്പിടിച്ചിരിപ്പാണല്ലോ.
എല്ലാ ഫോട്ടോസും നന്നായി.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

:)

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി!

A പറഞ്ഞു...

ചന്തമുള്ള കുറച്ചു ചിത്രങ്ങള്‍ മാത്രമായിരിക്കും എന്ന് കരുതിയ എനിക്ക് തെറ്റി. അര്‍ത്ഥവത്തായ അടിക്കുറിപ്പുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഫോട്ടോ വീണ്ടും നോക്കി. അതെ വെറുതെ ചന്തത്തിനു വേണ്ടി നല്കിയതല്ല. ഒരു environmental activist ന്‍റെ ശക്തമായ political statements ആണ് ചിത്രങ്ങളും അടിക്കുറിപ്പുകളും. with you in protest against the robbers.
നന്നായി. post with a purpose.

ഐക്കരപ്പടിയന്‍ പറഞ്ഞു...

അയലത്തുകാരനായിട്ടും കാണാതെ പോയ മല അടുത്ത തവണ കാണാന്‍ ഇതു വഴി പോകണം എന്ന് പറയൂ എന്റെ നാമൂസേ,,,,
ചിത്രങ്ങളുടെ ഭംഗിയെയും കവച്ചു വെക്കുന്ന ഒരു പ്രകൃതി സ്നേഹിയുടെ ഭാവിയെ കുറിച്ച ആകുലതകള്‍ നിറഞ്ഞ പോസ്റ്റ്‌..!

faisu madeena പറഞ്ഞു...

മരത്തിന്മേല്‍ ഇരിക്കുമ്പോഴും ഈ പോസ് വിടരുത് ...!!

മോളൂസ് ...ഹായ് ......................

Elayoden പറഞ്ഞു...

നല്ല ചിത്രങ്ങള്‍ക്ക് നല്ല അടികുറിപ്പുകള്‍. ചിന്നു മോള്‍" കലക്കി.

ഈ പ്രകൃതി ഭംഗി ഇനിയെങ്കിലും ചൂഷണം ചെയാപ്പെടാതിരുന്നെങ്കില്‍....

Unknown പറഞ്ഞു...

നല്ല ചിത്രങ്ങളൂം വിവരണവും..

Naushu പറഞ്ഞു...

നന്നായിട്ടുണ്ട്.... അടിക്കുറിപ്പുകള്‍ വളരെ നന്നായിട്ടുണ്ട്...

sherif parapurath പറഞ്ഞു...

ഇത് നാമൂസിന്റെ തൗദാരമല്ല...ശക്തമായ പ്രതിശേദമാണ്
എല്ലാം കലക്കി

Unknown പറഞ്ഞു...

പൊട്ടിച്ചുമാറ്റിയത് ഭൂമിയുടെ ഹൃദയമാണ്
എടുത്തുമാറ്റിയത് ആണിക്കല്ലുകളാണ്
തുറന്നെടുത്തത് ചുടു രക്തമാണ്...

:)

നാമൂസ് ഇരുന്നതും പിടിച്ചതും പുളിങ്കൊമ്പാ, അതാ ഒടിയാഞ്ഞെ :))

ചിത്രങ്ങള്‍ അസ്സലായി, മിതമായ വിവരണവും?

ARIVU പറഞ്ഞു...

njan enthezhuthan?

MOIDEEN ANGADIMUGAR പറഞ്ഞു...

ചിത്രങ്ങളും,അടിക്കുറിപ്പുകളും അസ്സലായി.

Unknown പറഞ്ഞു...

ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി

Unknown പറഞ്ഞു...

നല്ല സ്ഥലംതന്നെ.

റാണിപ്രിയ പറഞ്ഞു...

ഇതല്ലേ ദൈവത്തിന്റെ സ്വന്തം നാട് .........

മനു കുന്നത്ത് പറഞ്ഞു...

ചിത്രങ്ങളും.. വിവരണങ്ങളും നന്നായിട്ടുണ്ട് നാമൂസ്.......!!
പിന്നെ ആകെ ഒരു കുഴപ്പം എന്താച്ചാല്‍
{ നെല്ല് ,മുളക് ,കൊപ്ര ,മല്ലി ,ചുക്ക്
ഉണങ്ങുവാന്‍ തുണയായിട്ടിങ്ങനെ നാമൂസ്
കോലം കെട്ടികൊണ്ട് മരമുകളിലേറി
കെങ്കേമം തന്നെ ,വരില്ല കാകന്മാര്‍ ....:) }
ഇങ്ങിനെ പറയരുതെന്നു പറഞ്ഞില്ലെ..?ശരിക്ക് അങ്ങിനെ പറയാന്‍ പറഞ്ഞിരുന്നേല്‍ ഒന്നൂടി നന്നായേനെ.....!! ;)

അസ്സലായിട്ടുണ്ടുട്ടോ......!!

MT Manaf പറഞ്ഞു...

ചെരുപ്പടി മലയില്‍ വന്നിട്ടുണ്ട്
അവിടുത്തെ ക്വാറികളില്‍ നിറഞ്ഞ വെള്ളത്തില്‍
നീന്തിയിട്ടുണ്ട്.....
മനുഷ്യന്റെ തേറ്റകള്‍ പതിഞ്ഞ മലയാണത്!

നാമൂസ് പറഞ്ഞു...

ഇവിടം സന്ദര്‍ശിച്ച കൂട്ടുകാര്‍ക്കൊക്കെയും നന്ദി..!!

ഈറന്‍ നിലാവ് പറഞ്ഞു...

ചിത്രങ്ങളും അതിനു അനുസൃതമായ് അടികുറിപ്പും.....മനോഹരമായ സ്ഥലം ...പ്രകൃതിയ്ടെ വരദാനം ...

സൊണറ്റ് പറഞ്ഞു...

സ്വഭാവം പോലെ തന്നെ രൂപവും

അജ്ഞാതന്‍ പറഞ്ഞു...

നല്ല ചിത്രങ്ങള്‍ പിന്നെ വിവരണവും...:)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur പറഞ്ഞു...

ഇതെവിടെയാ?

Pradeep Kumar പറഞ്ഞു...

അടിക്കുറിപ്പുകള്‍ ചിത്രങ്ങളേക്കാള്‍ ആകര്‍ഷണീയമായി.നമ്മുടെ പരിസരത്ത് ഇങ്ങിനെയൊരു സ്ഥലമുണ്ടെന്ന് ഇതുവരെ അറിഞ്ഞിരുന്നില്ല.

Jefu Jailaf പറഞ്ഞു...

നന്നായിരിക്കുന്നൂ നാമൂസ് ഭായ്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More