2011, ഫെബ്രു 5

ദര്‍പ്പണം

വളര്‍ന്നും തകര്‍ന്നും നാഗരികതകളുടെ ചരിത്ര പഥങ്ങള്‍ സാക്ഷിയാണ്. കടന്നു പോയ നിരവധി മനുഷ്യ മഹത്തുകള്‍.

സോക്രട്ടീസും അരിസ്റ്റോട്ടിലും റൂസ്സോയും മാര്‍ക്സും അംബേദ്കറും ഗാന്ധിയും ശ്രീ ഗൗതമ ബുദ്ധനും മഹാവീരനും യേശുവും രാമനും കൃഷണനും കാലത്തോട് സംവദിച്ച് കടന്നു പോയവര്‍ നിരവധി. ഭൗതിക ആത്മീയത എന്നൊക്കെ തരംപോലെ പേരിട്ടു വിളിക്കാമെങ്കിലും കലഹിച്ചതൊക്കെ തന്നിലെ വെളിപാടുകളുടെ വെളിച്ചത്തില്‍ കാണപ്പെടുന്ന പൊരുത്തക്കേടുകളോടായിരുന്നു.

പലരും ശരീരം കൊണ്ട് വധിക്കപ്പെടാന്‍ വിധിക്കപ്പെട്ടു.
പലരും ആശയ തീവ്രതയുടെ തടവറയില്‍ ആത്മാഹുതി ചെയ്തു.

{ യഥാര്‍ത്ഥത്തില്‍ 'മരണമില്ലാതെ ജീവിക്കുന്നവര്‍' അതാതു കാലങ്ങളില്‍ ശാരീരികമായോ ആത്മീയമായോ വധിക്കപ്പെട്ടവരായിരുന്നു.}

-------------------------------------------------------------------------------------------------------------കാലത്തിന്‍റെ മഹാ പ്രവാഹത്തിലൊരു
മദ്ധ്യ കാലം കടന്നു വരുന്നു.
അവിടെ വന്നതും വാരാനിരിക്കുന്നതുമായ
കല്‍പാന്ത കാലങ്ങളുടെ സമ്മിശ്ര സമ്മേളനം.
വിജ്ഞാനത്തിന്‍റെ, വിഭവത്തിന്‍റെ, വിശ്വ സാഹിത്യത്തിന്‍റെ
മദ്യത്തിന്‍റെ, മാദകത്വത്തിന്‍റെ, മാരക യുദ്ധത്തിന്‍റെ
അടിമത്വത്തിന്‍റെ, അജ്ഞതയുടെ നാളുകളില്‍

അനാഥത്വത്തിന്‍റെ പാഠശാലയില്‍
നിരക്ഷരതയുടെ വിശുദ്ധിയില്‍
മാലാഖയുടെ വായിക്കുവാനുള്ളാഹ്വാനം
'മുസ്ത്വഫ' വായനയാരംഭിച്ചു.
അക്ഷരങ്ങള്‍ അപ്രത്യക്ഷമായി
അനശ്വരതയുടെ അനന്തമുക്തത്തില്‍
ആകാശ ലോകങ്ങള്‍, അതിലുള്ളതും

ആയിരം ശബ്ദങ്ങളിലെ
അനിര്‍ണ്ണിതമായ അനുഭവങ്ങള്‍
ഒരു പുരുഷായുസ്സിന്‍റെ ആദ്യാന്ത്യം
കാലാതിവര്‍ത്തിയായ അനുഭവങ്ങളുടെ ആവിഷ്കാരം
പ്രവാചകന്‍, പ്രബോധകന്‍, സ്ത്രീ വിമോചകന്‍.

പരമമായ അടിമത്വത്തിന്‍റെ പ്രചാരകനും
അടിമ മോചനത്തിന്‍റെ പ്രയോക്താവും
ദാരിദ്ര്യത്തിന്‍റെ ആസ്വാദകന്‍
ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ആചാര്യന്‍
വിപ്ലവത്തിന്‍റെ വീര നായകന്‍
സമാധാനത്തിന്‍റെ സന്ദേശവാഹകന്‍
വിരുദ്ധ ഭാവങ്ങള്‍.......

ഇവിടെ നമുക്ക് 'ദര്‍പ്പണ'മാവാം
അനന്തമായി അന്തരാത്മാവില്‍
പ്രവഹിക്കുന്ന അന്ധകാരത്തെ
കെടുത്തിക്കളയുന്ന പ്രകാശത്തിന്‍ സാക്ഷിയായ്
ഇടക്കെപ്പോഴോ അശാന്തികളുടെ വഴികളിലേക്ക്
നയിക്കുന്ന ചിന്താ ശകലങ്ങളുടെ മിന്നലുകള്‍ക്കും
അപഥ സഞ്ചാരത്തിന്‍റെ മണിമുഴക്കങ്ങള്‍ക്കും
കാതോര്‍ക്കാതെ നമുക്ക് യാത്ര തുടരാം.
'വഴി വിളക്ക്' തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും തീര്‍ച്ച..!!!

42 comments:

നാമൂസ് പറഞ്ഞു...

കൂട്ടുകാരെ...
ഒരു പ്രവാചക സ്മരണ.

Ismail Chemmad പറഞ്ഞു...

ദാരിദ്ര്യത്തിന്‍റെ ആസ്വാദകന്‍
ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ആചാര്യന്‍
വിപ്ലവത്തിന്‍റെ വീര നായകന്‍
സമാധാനത്തിന്‍റെ സന്ദേശവാഹകന്‍
വിരുദ്ധ ഭാവങ്ങള്‍.......

നമൂസ് മനോഹരമായിട്ടുണ്ട്
ആശംസകളും ആദ്യ കമെന്റും എന്റെ വക

Kadalass പറഞ്ഞു...

മാനുഷിക മൂല്യങ്ങൾക്കും സ്ത്രീവിമോചനത്തിനും വേണ്ടി ശബ്ദമുയർത്തിയ മഹാൻ..
ഇരൂൾമുറ്റിയ ഒരു സമൂഹത്തെ, സംസ്ക്കാരത്തെ, ഒരുകാലഘട്ടത്തെ നന്മയുടെ, വെളിച്ചത്തിന്റെ വഴിയിലേക്ക് കൈപിടിച്ചുയർത്തിയ മഹാമനൂഷി.
സമാധാന വാഹകനെന്നും മാനുഷികമൂല്യങ്ങളുടെ കാവല്ക്കാരനെന്നും ലോകം മുഴുവൻ വിളിച്ചുപറഞ്ഞ പ്രവാചകൻ..
ആട്ടിടനായി, കച്ചവടക്കരനായി, ദിഷണാശാലിയായ ഗുരുനാഥനായി, കരുത്തനായ സൈന്യാധിപനായി, ന്യായാധിപനായി, ശക്തനായ ഭരണാധ്കാരിയായി മനുഷ്യനെ സ്നേഹിച്ച പ്രവചകൻ...
മത വൈവിധ്യങ്ങളൊന്നും നോക്കാതെ അയല്പക്കക്കരെ സ്നേഹിച്ച നല്ല ഒരയല്കാരനായി ആ മഹാ വെക്തിത്വം ലോകത്തിനു മുമ്പിൽ മതൃകയാവുകയായിരുന്നു.

ആശംസകൾ!

shahjahan പറഞ്ഞു...

റസൂലിനെക്കുറിച്ചുള്ള ഇത്തരം നമകള്‍ നിറഞ്ഞ രചനകള്‍ ഇനിയും പിറക്കട്ടെ ,,നന്മകള്‍ പുലരട്ടെ..

dubai പറഞ്ഞു...

നമ്മൂസ്....മനോഹരമായിരിക്കുന്നു...നല്ല വരികള്‍....എന്റെ എല്ലാവിധ അഭിനന്ധനഗലും

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

'വഴി വിളക്ക്' തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും തീര്‍ച്ച..!!!
അതെ നാമൂസ്.
മനോഹരമായിട്ടുണ്ട്.
പ്രവാചകനെ പറ്റി പറയുമ്പോള്‍ വാക്കുകള്‍ക്കു ഭംഗി കൂടുന്നു.

Unknown പറഞ്ഞു...

;)

റശീദ് പുന്നശ്ശേരി പറഞ്ഞു...

vyathyasthamaaya
oru pravaachaka darshanam
manoharam

happy miladunnabi

കൊമ്പന്‍ പറഞ്ഞു...

മഹാ ദര്സന ചക്ര വാളത്തെ കുറിച്ചുള്ള നമൂസിയന്‍ വരികള്‍ അഭിനന്ദനാര്‍ഹം തന്നെ പ്രവാചക നിന്ദകള്‍ നടക്കുന്ന ഇന്നിന്റെ ലോകത്ത് ഇതുപോലെ ഉള്ള ഒരായിരകളുടെ നമൂസിലെ മന്‍സൂര്‍ തിരിച്ചറിഞ്ഞു
ലോകത്തിലെ ആദ്യ കമ്മ്യുണിസ് പ്രവാചകന്‍ തന്നെ

ആചാര്യന്‍ പറഞ്ഞു...

വ്യത്യസ്തമായ ഒരു രചന കൂടി..ലോക ചരിത്രത്തിലെ എല്ലാവരെയും ഒരേ പോലെ കണ്ട അനിഷേധ്യന്‍ ആയ നേതാവ് .....എനിക്ക് തോന്നുന്നത്..കൊടി വെച്ച പല വംബന്മാരെക്കാലും ..നന്നായി എഴുതുന്നവര്‍ ധാരാളം ഈ ബ്ലോഗ്‌ ഉലകത്തില്‍ ഉണ്ട എന്നാണു അവരെ ഇനിയും നാം നന്നായി പ്രോത്സാഹിപ്പിക്കണം അല്ലെ?...

Hashiq പറഞ്ഞു...

പ്രവാചക സ്മരണകള്‍ നാമൂസിയന്‍ വരികളിലൂടെ..രണ്ടു തവണ വായിച്ചു..എന്നിലെ സാധാരണക്കാരന് മനസിലാക്കാക്കി കൊടുക്കാന്‍..
..എങ്കിലും ആ ശൈലി വളരെ ഇഷ്ടപ്പെട്ടു...

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

അതെ, വ്യത്യസ്തമായ രചന. പ്രവാചകനെ ശരിയായി മനസ്സിലാക്കി അനുധാവനം ചെയ്യാന്‍ ലോകത്തിനു കഴിയട്ടെ.

ajith പറഞ്ഞു...

അനന്തമായി അന്തരാത്മാവില്‍
പ്രവഹിക്കുന്ന അന്ധകാരത്തെ
കെടുത്തിക്കളയുന്ന പ്രകാശത്തിന്‍ സാക്ഷിയായ്
*****
'വഴി വിളക്ക്' തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും തീര്‍ച്ച..!!!

ഇരുള്‍ എന്നത് യാഥാര്‍ഥ്യമല്ല. വെളിച്ചമാണ് യാതാര്‍ത്ഥ്യം. വെളിച്ചമില്ലാതിരിക്കുന്ന അവസ്ഥയെയാണ് ഇരുട്ട് എന്നു പറയുന്നത്. ഇത് ശാസ്ത്രീയമായും ആത്മീകമായും സത്യമാണ്. വെളിച്ചത്തെ അളക്കുവാനേ സയന്‍സില്‍ യൂണിറ്റ് ഉള്ളു. ഇരുട്ടിനെ അളക്കാനില്ലല്ലോ. വിളക്ക് കത്തിച്ചുവയ്ക്കുമ്പോള്‍ ഇരുട്ട് താനേ ഓടിപ്പോകും. പ്രവാചകവചനങ്ങള്‍ വെളിച്ചമാണ്. പ്രസരിപ്പിക്കുക നാം. നന്മയുടെ വെളിച്ചം പരക്കട്ടെ. ( നാമൂസെ, ഇത്തിരി കൂടി ലളിതമായ മലയാളം ഉപയോഗിച്ചുകൂടെ? നമ്മള്‍ അമ്മയോട് പറയുന്ന മലയാളം, നമ്മള്‍ മക്കളോട് പറയുന്ന മലയാളം? അങ്ങിനെയെങ്കില്‍ കുറേക്കൂടി രുചിയേറുമെന്ന് എനിക്കൊരു തോന്നല്‍!!! )

ഈറന്‍ നിലാവ് പറഞ്ഞു...

pravachaka smarana veritta shailiyil avatharippichu ..nnaayittundu naamoos ellavidha bhaavukangal ....

Unknown പറഞ്ഞു...

സ്വകാല ഘട്ടത്തില്‍ വീഴ്തപ്പെട്ടവര്‍ പലരും പിന്നീട് വാഴ്ത്തപ്പെട്ടവരായി എന്ന് ചരിത്രം. എന്നാല്‍ മുഹമ്മദ്‌ (റ)
അങ്ങനെയായിരുന്നില്ല. അന്നും ഇന്നും എന്നും ഒരുപോലെ.. ദര്‍പ്പണം നന്നായി

MOIDEEN ANGADIMUGAR പറഞ്ഞു...

അനന്തമായി അന്തരാത്മാവില്‍
പ്രവഹിക്കുന്ന അന്ധകാരത്തെ
കെടുത്തിക്കളയുന്ന പ്രകാശത്തിന്‍ സാക്ഷിയായ്
ഇടക്കെപ്പോഴോ അശാന്തികളുടെ വഴികളിലേക്ക്
നയിക്കുന്ന ചിന്താ ശകലങ്ങളുടെ മിന്നലുകള്‍ക്കും
അപഥ സഞ്ചാരത്തിന്‍റെ മണിമുഴക്കങ്ങള്‍ക്കും
കാതോര്‍ക്കാതെ നമുക്ക് യാത്ര തുടരാം.
'വഴി വിളക്ക്' തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും തീര്‍ച്ച..!!!

നല്ല സന്ദേശം, നന്നായിട്ടുണ്ട്.ആശംസകൾ

അഫ്സല്‍ പറഞ്ഞു...

അനാഥത്വത്തിന്‍റെ പാഠശാലയില്‍
നിരക്ഷരതയുടെ വിശുദ്ധിയില്‍
ഗാംഭീരമുള്ള വചനം ............

Akbar പറഞ്ഞു...

ഈ പ്രവാചക സ്മരണ നാമൂസിന്റെ നല്ല രചനകളില്‍ ഒന്നായി തോന്നുന്നു. ഭാഷാ ശുദ്ധിയും ആഴത്തിലുള്ള അപഗ്രഥനവും രചനയെ മികവുറ്റതാക്കി എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.

anwarshah thali പറഞ്ഞു...

എന്റെ പ്രിയ സുഹൃത്തേ , താങ്കള്‍ അനുഗ്രഹിക്കപ്പെട്ടവനാണ് ..... ഭാവുകങ്ങള്‍ ....

Elayoden പറഞ്ഞു...

അടിമ മോചനത്തിന്‍റെ പ്രയോക്താവും
ദാരിദ്ര്യത്തിന്‍റെ ആസ്വാദകന്‍
ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ആചാര്യന്‍
വിപ്ലവത്തിന്‍റെ വീര നായകന്‍
സമാധാനത്തിന്‍റെ സന്ദേശവാഹകന്‍
വിരുദ്ധ ഭാവങ്ങള്‍"

പ്രവാചക വിശേഷങ്ങള്‍ എത്ര പറഞ്ഞാലും മതി വരില്ല.. തിന്മയില്‍ മുങ്ങി കുളിച്ച ഒരു ജനതയെ സമാധാനത്തിന്റെ വെള്ളരി പ്രാവായി നന്മയിലേക്ക് തരിച്ചു കൊണ്ടുവന്നു. ഇന്നും ലോകം പ്രവാചകചര്യകളെയും അദ്ദേഹത്തിന്റെ ജീവിതത്തിലെ പരിശുദ്ധിയും ലാളിത്യവുമെല്ലാം ഉറ്റു നോക്കുന്നു.
ബ്ലോഗിലെ വത്യസ്ഥ അവതരണത്തിനു നാമൂസിനു ആശംസകള്‍..

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

പ്രകാശത്തിന്റെ വഴി വിളക്കആയി രസൂലിന്റെ വെളിച്ചം തളിങ്ങ് കൊണ്ടിരുക്കും ...നന്നായി നാമൂസേ രസൂലിന്റെ മഹത്വം നന്നായിട്ടുണ്ട് ഇനിയും എഴുതുക

സര്‍ദാര്‍ പറഞ്ഞു...

തീര്‍ച്ചയായും....ഇവിടെയും...അവിടെയും ഈ വെളിച്ചം വീശികൊണ്ടേയിരിക്കും....നാമൂസ് ഈ ദര്‍പ്പണത്തിനു നന്ദി...

faisu madeena പറഞ്ഞു...

ഇതാണ് നമൂസ്‌ കവിത ...എന്‍റെ ഹബീബിനെ പറ്റി പറഞ്ഞതിന് ഒരായിരം,ഒരു കോടി നന്ദി .....ഇനിയും എന്‍റെ ഹബീബിനെ പറ്റി കവിത എഴുതണം.എത്ര പുകഴ്ത്തിയാലും തീരില്ല ആ മഹാ സമുദ്രം ..ഈ പറഞ്ഞതൊന്നും ഒന്നുമല്ല...ഹബീബിനെ പറ്റി പറഞ്ഞാല്‍ ജീവിതം മൊത്തം പറയേണ്ടി വരും ........!!

hafeez പറഞ്ഞു...

മനുഷ്യര്‍ക്ക്‌ ആകമാനം വഴികാട്ടിയായ പ്രകാശ ഗോപുരങ്ങളായിരുന്നു പ്രവാചകന്മാര്‍ ... ഒരു കവിത ഓര്‍മ്മ വരുന്നു.... പ്രവാചകന്മാരേകിയ നേരിന്‍ പ്രകാശ ഗോപുരമെവിടെ .. പ്രഭാതമിനിയും വിടരാനവരുടെ പ്രകാശമേന്തുക നമ്മള്‍ ..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ചെറുപ്രായതില്‍ വിശ്വസ്തന്‍ എന്ന് പേര് കിട്ടുകയും, സമൂഹത്തിന് തന്റെ ജീവിതം ഒരു വലിയ പാഠ പുസ്തകമാക്കി തുറ്ന്നു കാണിച്ച്, മതതിന്റെ സല്‍ഗുണങ്ങള്‍ പകര്‍ന്നകൊടുത്ത മാഹാ വ്യക്തിയാണ് മുഹമ്മദ് (സ),
നമൂസ് നല്ല വിവരണം വിശയവും നല്ലത
നിങ്ങളില്‍ നിനും ഇനിയും പ്രതീക്ഷിക്കുന്നു.............

Manoraj പറഞ്ഞു...

അനന്തമായി അന്തരാത്മാവില്‍
പ്രവഹിക്കുന്ന അന്ധകാരത്തെ
കെടുത്തിക്കളയുന്ന പ്രകാശത്തിന്‍ സാക്ഷിയായ്
ഇടക്കെപ്പോഴോ അശാന്തികളുടെ വഴികളിലേക്ക്
നയിക്കുന്ന ചിന്താ ശകലങ്ങളുടെ മിന്നലുകള്‍ക്കും
അപഥ സഞ്ചാരത്തിന്‍റെ മണിമുഴക്കങ്ങള്‍ക്കും
കാതോര്‍ക്കാതെ നമുക്ക് യാത്ര തുടരാം.

വളരെ മനോഹരമായ വരികള്‍ നാമൂസ്. ഈ ചിന്താധാരക്ക് ഒരു സെല്യൂട്ട്.

Unknown പറഞ്ഞു...

ലോകത്തിനു മാതൃകയായിട്ടുള്ള പ്രവാചകന്റെ സ്മരണകള്‍ തികച്ചും ഉചിതമായി. നാമൂസിന് അഭിനന്ദനങ്ങള്‍.

ദേവന്‍ പറഞ്ഞു...

""'സോക്രട്ടീസും അരിസ്റ്റോട്ടിലും റൂസ്സോയും മാര്‍ക്സും അംബേദ്കറും ഗാന്ധിയും ശ്രീ ഗൗതമ ബുദ്ധനും മഹാവീരനും യേശുവും രാമനും കൃഷണനും കാലത്തോട് സംവദിച്ച് കടന്നു പോയവര്‍ നിരവധി. ഭൗതിക ആത്മീയത എന്നൊക്കെ തരംപോലെ പേരിട്ടു വിളിക്കാമെങ്കിലും കലഹിച്ചതൊക്കെ തന്നിലെ വെളിപാടുകളുടെ വെളിച്ചത്തില്‍ കാണപ്പെടുന്ന പൊരുത്തക്കേടുകളോടായിരുന്നു..."ഈ വെളിപാടുകളില്‍ ഏതെങ്കിലും ഒന്നില്‍ തലവെച്ചു ഉറങ്ങാന്‍ വിധിക്കപെട്ടവരന് നമ്മള്‍ ..
ഇവരെ തരംപോലെ തിരെഞ്ഞെടുക്കുവനുള്ള സ്വതെന്ത്രിയമെങ്കിലും നമ്മള്‍ ആര്ജിക്കെണ്ടിയിരിക്കുന്നു .
സോക്രട്ടിസിനും .....കൃഷ്ണനും കൂടെ മുഹമ്മദിനെയും ചെര്തുവച്ചുള്ള ഈ ദര്‍പ്പണം നന്നായിട്ടുണ്ട്
ആശംസകള്‍ നാമൂസ് ...
.... (കേരളത്തില്‍ ഇപ്പോള്‍ ചിലര്‍ പീടനതില്‍ പിടിക്കപെടുമ്പോള്‍ ആണ് പ്രവാചകനെ ഓര്‍ക്കുന്നത്)

Unknown പറഞ്ഞു...

വ്യത്യസ്തം, ആസ്വാദ്യം..
ആധുനീക കാലം എവിടെത്തി നില്‍ക്കുന്നു അല്ലെ?
വായിച്ചറിഞ്ഞ രണ്ട് ലോക മഹായുദ്ധകാലത്തിനേക്കാള്‍ പരിതാപവും അസന്നിഗ്ദവുമെന്ന് തോന്നുന്നു ഈ കാലഘട്ടം.

ബെഞ്ചാലി പറഞ്ഞു...

പരമമായ അടിമത്വത്തിന്‍റെ പ്രചാരകനും
അടിമ മോചനത്തിന്‍റെ പ്രയോക്താവും

can u pls explain this..
thanks.

നാമൂസ് പറഞ്ഞു...

@ബെന്ചാലി. അടിമകളെ അടിമകളുടെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ച്‌ യഥാര്‍ത്ഥ ഉടമയിലേക്ക് മടക്കുക എന്നതാണ് ഇസ്ലാമിന്‍റെ {ദൈവീക മതം} താത്പര്യം.

പ്രവാചകന്‍ അതിന്‍റെ പ്രചാരകന്‍ മാത്രമായിരുന്നില്ലാ. മറിച്ച്, പ്രവാചകന്‍ അതിന്‍റെ അനുഭവ സാകഷ്യം തന്നെയായിരുന്നു.

Unknown പറഞ്ഞു...

കവിതയിലെ വരികള്‍ക്ക് കാന്തിക ശക്തിയുണ്ടെന്നു തോന്നി.
പ്രവാചക സ്മരണയുടെ വരികള്‍ മനോഹരം.

A പറഞ്ഞു...

"വഴി വിളക്ക്' തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും തീര്‍ച്ച."
അതെ, പലപ്പോഴും അത് അണഞ്ഞു പോവുന്നോ എന്ന് വ്യാകുലപ്പെടുമ്പോഴും, അതിന്റെ തിരിനാളം കെടാതെ നില്‍ക്കും. നില്‍ക്കണം. അല്ലെങ്കില്‍ പിന്നെ ആശക്കെന്തു വക.
മനോഹരമായ വരികളിലൂടെ ശുഭാപ്തിയുടെ ശോഭ പരത്തി താങ്കളുടെ വരികളും കത്തി നില്‍ക്കുന്നു ഖല്‍ബില്‍.

ഐക്കരപ്പടിയന്‍ പറഞ്ഞു...

നമൂസിന്റെണ ഏറ്റവും മികച്ച രചനയായി ഞാന്‍ തിരഞ്ഞെടുക്കുക ഈ ദര്പ്ന്ണം ആയിരിക്കും...
പദ വിന്യാസം കൊണ്ടും ആശയ സംമ്പുഷ്ടത കൊണ്ടും മികച്ച രചന..!

റാണിപ്രിയ പറഞ്ഞു...

അന്ധകാരത്തിന് മീതെ പ്രകാശവര്‍ഷമായ് വിടരരുന്നത് സര്‍വ്വ ലോകെശ്വരന്‍ ..നാമരൂപരഹിതന്‍ ..
പ്രവാചകന്‍ അനുഭവത്തിന്റെ സാക്ഷാത്കാരം ..അതെ "കാലാതിവര്‍ത്തിയായ അനുഭവങ്ങളുടെ ആവിഷ്കാരം"

"യഥാര്‍ത്ഥത്തില്‍ 'മരണമില്ലാതെ ജീവിക്കുന്നവര്‍' അതാതു കാലങ്ങളില്‍ ശാരീരികമായോ ആത്മീയമായോ വധിക്കപ്പെട്ടവരായിരുന്നു"..നാമൂസിന്റെ ഈ വാക്കുകളില്‍--
ആത്മീയമായി വധിക്കാന്‍ കഴിയുകയോ? അതെങ്ങിനെ നാമൂസ്‌ .. ആത്മാവിനു മരണമില്ലല്ലോ ?ഒന്ന് വിശദീകരിക്കുമോ? സംശയം ആണ്. ജ്ഞാനത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലാണ് ...അറിയാനുള്ള ആസക്തിയുള്ളവന് ലഭിക്കും ജ്ഞാനം ......

പോസ്റ്റ്‌ കൊള്ളാം വളരെ തീഷ്ണമായ വാക്കുകള്‍ ...... അഭിനന്ദനമര്‍ഹിക്കുന്നു.....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്ക് എന്നും തികതാനുഭാവങ്ങളെ ഉണ്ടായിട്ടുള്ളൂ. അവര്‍ക്ക് ഇവിടം ഒരു ജയില്‍ തന്നെ ആയിരുന്നു. പക്ഷെ അവര്‍ ആത്യന്തികമായി പ്രതീക്ഷിക്കുന്നത് അടുത്ത ജന്മത്തിലെ സ്വര്‍ഗമായിരിക്കാം. അവര്മാത്രമാണ് ജനഹൃദയങ്ങളില്‍ ആദരവോടെ ജീവിക്കുന്നത്.മരണമില്ലാതെ നിലനില്‍ക്കുന്നത്.
അവര്‍ തെളിച്ച കെടാവിളക്ക് നമുക്ക് സംരക്ഷിക്കാം..
വളരെ നന്നായി എഴുതി പ്രിയ സ്നേഹിതാ..
ആശംസകള്‍.

MT Manaf പറഞ്ഞു...

പ്രവാചക അധ്യാപനങ്ങളുടെ പ്രയോഗത്തിലൂടെ
നമുക്കാ സ്നേഹം ജീവനുള്ളതാക്കാം

അജ്ഞാതന്‍ പറഞ്ഞു...

കപ്പല്‍ സഞ്ചാരം വഴിയും വ്യാപാരസംഘങ്ങളിലൂടെയും വിദൂരദേശങ്ങളിലെ ജനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടുതുടങ്ങി. ഈ ഘട്ടത്തിലാണ് അറേബ്യയിലെ മക്കയില്‍ മുഴുവന്‍ മാനവ സമൂഹത്തിനു വഴികാട്ടിയായി മുഹമ്മദ് നബിയെ ദൈവം നിയോഗിക്കുന്നത്. ഏകദൈവാരാധനക്കായി ഇബ്റാഹീം പ്രവാചകന്‍ നിര്‍മിച്ച കഅ്ബാലയത്തില്‍ പോലും ബിംബങ്ങളെ പ്രതിഷ്ഠിച്ചു പൂജിച്ചിരുന്ന ഒരു കാലത്ത് . മദ്യപാനം, ചൂതുകളി, വ്യഭിചാരം എന്നീ അധാര്‍മികതകളും കവര്‍ചയും കൊലയും ലഹളയും സര്‍വവ്യപകവുമായിരുന്ന ഒരു കാലത്ത് ആയിരുന്നു . മുഹമ്മദ് നബി അവര്‍ക്കിടയില്‍ 40 ാംവയസ്സില്‍ പ്രാവാചകനായി ആഗതനാകുന്നത്. പ്രവാചകത്വത്തിന്റെ മുമ്പും അദ്ദേഹത്തിന്റെ ജീവിതം വളരെ പരിശുദ്ധവും സത്യസന്ധവുമായിരുന്നു. വിശ്വസ്തന്‍ എന്നര്‍ഥം വരുന്ന ‘അല്‍അമീന്‍’ എന്ന പേരിലായിരുന്നു അദ്ദേഹം സമൂഹത്തില്‍ അറിയപ്പെട്ടിരുന്നത്. , അനാഥനായി വളര്‍ന്ന അദ്ദേഹം ഭാരം വഹിക്കുന്നവര്‍ക്കും ദുഃഖിതര്‍ക്കും ദുര്‍ബലര്‍ക്കുംഎപ്പോഴം താങ്ങും തണലുമായി വര്‍ത്തിച്ചു.ഏക ദൈവ വിശ്വാസവും വിശ്വ മാനവീകതയും അദേഹം ജനങ്ങള്‍ക്ക്‌ മുന്നില്‍ നിവര്‍ത്തി വെച്ചു . മനുഷ്യരെല്ലാം സമന്‍മാരാണെന്നും ഗോത്രമഹിമക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നുമുള്ള നബിയുടെ ജീവിതത്തിലൂടെ അദേഹം മടുള്ളവര്‍ക്ക് കാണിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി അദ്ദേഹത്തിന്റെ ശത്രുക്കളെ പോലും ആത്മമിത്രങ്ങളാക്കുകയും ഒരു ജനതയെ സംസ്കാരസമ്പന്നമായ വിപ്ളവശക്തിയായി പരിവര്‍ത്തിപ്പിക്കുവാനും അദേഹത്തിന് സാധിച്ചു . 63 ാം വയസ്സില്‍ ഈലോകത്തോട് വിടപറയുമ്പോള്‍ താന്‍ നിര്‍വഹിച്ച് വന്ന ദൌത്യം അന്ത്യനാള്‍വരെ തുടരാന്‍ കഴിവുള്ള മഹത്തായ ഒരു സമൂഹത്തെ അദ്ദേഹം വളര്‍ത്തിയെടുത്തിരുന്നു പ്രവാചകന്‍ തിരിതെളിയിച്ച സ്നേഹത്ന്റെയും സാഹോദര്യത്തിന്റെയും ആയ കെടാവിളക്ക് ഒരിക്കലും അണയാതെ നമുക്ക് സംരക്ഷിക്കാം ..അതിനു ദൈവം തമ്പുരാന്‍ അനുഗ്രഹിക്കട്ടെ .. പ്രവാചകനെ പറ്റി എന്തെഴുതി തുടങ്ങിയാലും അത് ശാന്തിയിലും സാമാധാനത്തിലുമേ അവസാനിപ്പിക്കാന്‍ പറ്റൂ അതാണ് പ്രവാചകന്‍ .. വളരെ നല്ലൊരു പോസ്റ്റ്‌ ആശംസകള്‍... ഭാവുകങ്ങള്‍ .

Unknown പറഞ്ഞു...

'വഴി വിളക്ക്' തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും തീര്‍ച്ച.

khaadu.. പറഞ്ഞു...

ഇവിടെ നമുക്ക് 'ദര്‍പ്പണ'മാവാം
അനന്തമായി അന്തരാത്മാവില്‍
പ്രവഹിക്കുന്ന അന്ധകാരത്തെ
കെടുത്തിക്കളയുന്ന പ്രകാശത്തിന്‍ സാക്ഷിയായ്
ഇടക്കെപ്പോഴോ അശാന്തികളുടെ വഴികളിലേക്ക്
നയിക്കുന്ന ചിന്താ ശകലങ്ങളുടെ മിന്നലുകള്‍ക്കും
അപഥ സഞ്ചാരത്തിന്‍റെ മണിമുഴക്കങ്ങള്‍ക്കും
കാതോര്‍ക്കാതെ നമുക്ക് യാത്ര തുടരാം.
'വഴി വിളക്ക്' തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും തീര്‍ച്ച..!!!

നബിദിനാശംസകള്‍...

sm sadique പറഞ്ഞു...

പ്രവാചക സ്മരണയിൽ മനസ്സമർത്തി ഒരു ചെറു വിങ്ങലോടെ ഞാനും ഏറ്റ് പറഞ്ഞു : “'വഴി വിളക്ക്' തെളിഞ്ഞു കത്തിക്കൊണ്ടിരിക്കും തീര്‍ച്ച..!!!“ ആ പ്രകാശത്തിൽ............. പ്രാർഥനയോടെ.......

Pradeep Kumar പറഞ്ഞു...

മനോഹരമായ വരികള്‍. ഇവിടെ പ്രതീക്ഷയുണ്ട്. പ്രാര്‍ത്ഥനകളുണ്ട്. മാനവികതയുണ്ട്. നന്മയുടെ സന്ദേശവുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms