2011, മാർ 9

കാലാന്തരംമൂകമീ മാനസസാന്ത്വനമായെത്തും
മഴവില്ലും മറയുന്നുവല്ലോ
ഊഷരമാംഭൂവില്‍ നീര്മഴയിന്നിതാ
ഊര്‍ന്നിറങ്ങാന്‍ മടിപൂണ്ടു നില്‍പ്പൂ

പാലാഴിമാഞ്ഞുപോയി ,നിദ്രയുമില്ലാത്ത
കാളരാവിന്റെയീഭീകരയാമത്തില്‍ -
മിന്നാമിനുങ്ങിന്റെ വെട്ടവുമന്യമായി
തമസ്സിന്റെ കാളസര്‍പ്പങ്ങളിഴയുന്നു .

മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു ധരണിയി -
ലാശ്വാസമയുള്ളതല്ലയൊന്നും
വറ്റുന്നു സൌരഭ്യമാകെയീ വാടിയില്‍
ചരിത്രമാകുന്നുവോ സത്യധര്‍മ്മങ്ങളും ?

മിഥ്യയെന്നട്ടഹസിയ്ക്കുന്നു നിര്‍ഭയം
ചോരതുപ്പുന്ന പകലിന്റെ രൌദ്രത
ദുസ്സഹമാണെന്നലറി വിളിയ്ക്കുന്നു
അമ്മയെ സൃഷ്ടിച്ച ലോകവുംഖിന്നമായ് .

ഇവിടെ ഭവിയ്ക്കുന്ന രാസമാറ്റങ്ങള -
ഭംഗുരമീവിധമായിത്തുടരുന്നു
തമസും വെളിച്ചവും പര്യായമെന്നോതി
ചങ്ങാത്തമാകുന്നിരകളും വേടനും

ചന്ദ്രനും ചൊവ്വയും സര്‍വ്വപ്രപഞ്ചവും
കീഴടകുന്നതോ പുണ്യകര്‍മ്മം ?
കബന്ധങ്ങള്‍ പോലും പകുക്കുന്നതെന്തേ
പരിഷ്കാരി വര്ഗ്ഗമാം ശ്രേഷ്ഠജന്മം..?

സത്രകുംഭകോണ,മെന്ടോസള്‍ഫാനു ,-
മാഡംബരത്തോടെ തീറ്റി കഴുകനും
നാടിന്മേല്‍ കാരിരുള്‍മേഘം നിറയുന്നു
നമുക്കാഘോഷിക്കാനേറെ മരണങ്ങള്‍ ......

47 comments:

നാമൂസ് പറഞ്ഞു...

ഇരുളും വെളിച്ചവും പര്യാമെന്നോതി
ഇരയും വേടനും ചങ്ങാത്തമായ്...........

gulnaar പറഞ്ഞു...

ഇരയോടുള്ള കനിവോ ;സ്നേഹമോ ;അതോ കടിച്ചു കീറി ചുടു നിണം കുടിക്കാനുള്ള തക്കം പാര്‍ക്കാലോ ;.ഇന്നിനെ ഭരിക്കുന്ന ആകുലതകള്‍ ..നന്നായി നമൂസ്

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

നന്നായെഴുതി നാമൂസ്..

zephyr zia പറഞ്ഞു...

നമുക്കാഘോഷിക്കാനേറെ മരണങ്ങള്‍ ......

Yasmin NK പറഞ്ഞു...

എന്റമ്മോ..ഞാനോടി.

രമേശ്‌ അരൂര്‍ പറഞ്ഞു...

നമൂസിന്റെ കവിത ഉല്‍കൃഷ്ടമായ ഒരാശയം പേറുന്നു എന്നതില്‍ സന്തോഷം ,അനീതിക്കെതിരെയുള്ള കവിയുടെ രോഷം പുകയുന്നുണ്ട് ഈ വരികളില്‍.പക്ഷെ കാവ്യ രൂപമായി ഈ ഉത്കൃഷ്ട ആശയത്തെ വാര്‍ത്തെടുക്കുന്നതില്‍ നാമൂസ് അത്ര വിജയിച്ചില്ല ..ചില ഉദാഹരണങ്ങള്‍ :
സാന്ത്വനം എന്നാല്‍ നമ്മുടെ മനസ്സില്‍ പരപ്രേരണയാല്‍ രൂപപ്പെടുന്ന ഒരു വികാരമാണ് ,അവസ്ഥയുമാണ്..ഒറ്റവാക്കാണ് സാന്ത്വനം ..താങ്കള്‍ പ്രയോഗിച്ചിട്ടുള്ള മാനസ സാന്ത്വനത്തിലെ മാനസം എന്ന വാക്ക് അധിക മാ ണ് എന്ന് ചുരുക്കം. ‌
മറ്റൊന്ന് -
നീര്‍മഴ മഴ എന്നാല്‍ തന്നെ നീരിന്റെ പ്രവാഹമാണ് നീര് =വെള്ളം
പാലാഴിമാഞ്ഞുപോയി
പാലാഴി എന്നാല്‍ പാല്‍ക്കടല്‍ എന്നാണ് ,കവിതയില്‍ ഈ വാചകത്തിന്റെ ആവശ്യമെന്താണ് ? കവി എന്താണ് ഉദ്ദേശിച്ചത് ?
വേറൊന്നു :
കാളരാവിന്റെയീഭീകരയാമത്തില്‍
കാളരാവ് എന്നാല്‍ ഭീകര രാത്രി എന്നാണു അര്‍ഥം..എന്നിരിക്കെ വീണ്ടും
ഭീകര യാമം എന്നെഴുതിക്കാണുന്നു! ഇത് ഇരട്ടിപ്പും അഭാങ്ങിയുമല്ലേ ?
അതെ നാലുവരിയുടെ ഒടുവില്‍ വീണ്ടും ആവര്‍ത്തനം .
തമസ്സിന്റെ കാളസര്‍പ്പങ്ങളിഴയുന്നു . .രാത്രിയുടെ കാള സര്‍പ്പം (കാളരാത്രി കൂടെ യുന്ടെന്നോര്‍ക്കണം )
തെറ്റുകള്‍ മനസിലായിക്കാണുമല്ലോ ..എന്റെ അഭിപ്രായത്തില്‍ നമ്മുടെ ആശയങ്ങള്‍ അറിയാവുന്ന ഭാഷയിലും മാധ്യമത്തിലും പ്രകടിപ്പിച്ചാല്‍ ഇങ്ങനെ തെറ്റുകള്‍ വരുത്തുന്നത് ഒഴിവാക്കാം..നാമൂസിനു അറിയാമല്ലോ ബ്ലോഗര്‍മാര്‍ മാത്രമല്ല അക്ഷര ജ്ഞാനവും ചിന്താ ശേഷിയുമുള്ള (അവര്‍ കമന്റു ഇടണം എന്നില്ല )നൂറുകണക്കിനാളുകള്‍ ഇതൊക്കെ കാണുന്നുണ്ട് ..:)

Pushpamgadan Kechery പറഞ്ഞു...

'സത്രകുംഭകോണ,മെന്ടോസള്‍ഫാനു ,-
മാഡംബരത്തോടെ തീറ്റി കഴുകനും
നാടിന്മേല്‍ കാരിരുള്‍മേഘം നിറയുന്നു
നമുക്കാഘോഷിക്കാനേറെ മരണങ്ങള്‍ ...'
ചിന്തകള്‍ വല്ലാതെ വിഷമിക്കുന്നു !
നോവുന്ന സ്മൃതികളുടെ ഭാരം നാളെകളുടെ പ്രതീക്ഷകളെ ഊതി കെടുത്തുന്നു ...
കരിന്തിരി പുകയുന്ന ഗന്ധം മനസ്സ് മഥിക്കുന്നു..
നന്നായി മാഷെ ,
ഇത്രയും കോറിയിട്ടത്‌ ........

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

മനസ്സിലെ രോഷം കവിതയായി നിര്‍ഗളിക്കുന്നു
ഇരകളും വേടനും ചങ്ങാത്തമായാല്‍ പിന്നെ നമ്മുടെ അലറിവിളികള്‍ക്ക് എന്തര്‍ത്ഥം?
"സത്രകുംഭകോണ,മെന്ടോസള്‍ഫാനു ,-
മാഡംബരത്തോടെ തീറ്റി കഴുകനും
നാടിന്മേല്‍ കാരിരുള്‍മേഘം നിറയുന്നു
നമുക്കാഘോഷിക്കാനേറെ മരണങ്ങള്‍ ...."
അതെ ,,,, നമുക്കഘോഷിക്കാം .

അജ്ഞാതന്‍ പറഞ്ഞു...

ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം ഇരിക്കുകയും.. എന്തു ചെയ്യാം.!!

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

ഇത് വായിച്ചെടുക്കാനുള്ള വിരുത് എനിക്കില്ല നാമൂസ്. ഒന്നാമത് കവിത പിന്നെ ഇത്തിരി കടുപ്പവും.
ഞാന്‍ കരുതി നാട്ടില്‍ ചെന്നാലെങ്കിലും ഒന്ന് മയപ്പെടും എന്ന്. :)

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

ഒരു ചുവന്ന കൈപ്പത്തിയുടെ
ഷേക് ഹാന്‍ഡ് മാത്രം
കാംക്ഷിച്ച പണ്ഡിറ്റ്
ജവഹര്‍ലാലിനെ ഓര്‍ത്തൂ

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഇവിടെ ഭവിയ്ക്കുന്ന രാസമാറ്റങ്ങള -
ഭംഗുരമീവിധമായിത്തുടരുന്നു
തമസും വെളിച്ചവും പര്യായമെന്നോതി
ചങ്ങാത്തമാകുന്നിരകളും വേടനും

ishaqh ഇസ്‌ഹാക് പറഞ്ഞു...

നല്ലശ്രമത്തിനും ചിന്തയ്ക്കും ഭാവുകങ്ങള്‍.

കെ.എം. റഷീദ് പറഞ്ഞു...

ചന്ദ്രനും ചൊവ്വയും സര്‍വ്വപ്രപഞ്ചവും
കീഴടകുന്നതോ പുണ്യകര്‍മ്മം ?
കബന്ധങ്ങള്‍ പോലും പകുക്കുന്നതെന്തേ
പരിഷ്കാരി വര്ഗ്ഗമാം ശ്രേഷ്ഠജന്മം..?

സത്രകുംഭകോണ,മെന്ടോസള്‍ഫാനു ,-
മാഡംബരത്തോടെ തീറ്റി കഴുകനും
നാടിന്മേല്‍ കാരിരുള്‍മേഘം നിറയുന്നു
നമുക്കാഘോഷിക്കാനേറെ മരണങ്ങള്‍ .
ആര്ത്തിക്ക് വലയെറിഞ്ഞു കാത്തിരിക്കുന്ന കാട്ടാളവര്‍ഗം
അന്നത്തിനേക്കാള്‍ വലുത് അന്നനാളമാനെന്ന തിറിച്ചരിവ് നഷ്ടപെട്ടവ്യവസായ ഭീമന്മാര്‍
...പക്ഷെ ലോകം പുതിയൊരു മാറ്റത്തെ ഗര്‍ഭം ചുമന്നിരിക്കുന്നു
പുതിയ ഒരാകാശവും പുതിയൊരു ഭൂമിയും പുലരുമെന്ന് പ്രതീക്ഷിക്കാം

mini//മിനി പറഞ്ഞു...

കാലത്തിന്റെ കനത്ത കരങ്ങൾ
ഈ ഭൂമിയെ എന്താക്കി മാറ്റും?
നല്ല ആശയം, നല്ല കവിത,

Unknown പറഞ്ഞു...

മന്‍മോഹന്‍സിങ്ങും ഒബാമയും നാമൂസിന്‍റെ കവിതയും.
എന്തൊക്കെയോ മനസ്സിലായി.
എന്നാലോന്നും മനസ്സിലായും ഇല്ല.
ഇവിടെ വരുന്നുണ്ടെന്ന് അറിയിക്കാന്‍ വന്നതാണേ..

MOIDEEN ANGADIMUGAR പറഞ്ഞു...

ഇവിടെ ഭവിയ്ക്കുന്ന രാസമാറ്റങ്ങള -
ഭംഗുരമീവിധമായിത്തുടരുന്നു
തമസും വെളിച്ചവും പര്യായമെന്നോതി
ചങ്ങാത്തമാകുന്നിരകളും വേടനും

പട്ടേപ്പാടം റാംജി പറഞ്ഞു...

വറ്റുന്നു സൌരഭ്യമാകെയീ വാടിയില്‍
ചരിത്രമാകുന്നുവോ സത്യധര്‍മ്മങ്ങളും

നമുക്കുണ്ടല്ലോ ആഘോഷിക്കാന്‍ ഏറെ മരണങ്ങള്‍.

നികു കേച്ചേരി പറഞ്ഞു...

ഇന്നിന്റെ ദുരവസ്ഥയിൽ രോഷാകുലനായ കവിയെ വരികളിൽ കാണുന്നുണ്ട്.

ente lokam പറഞ്ഞു...

നാട്ടില്‍ ചെന്നപ്പോള്‍ വ്യസനം
തോന്നി അല്ലെ ?നല്ല കവിത നല്ല
ആശയം .ബാകി ഒക്കെ രമേശ്‌
ചേട്ടന്‍ പറഞ്ഞ പോലെ ..എനിക്ക്
അറിയില്ല..ആശംസകള്‍.

ajith പറഞ്ഞു...

നാട്ടിലെത്തിയാല്‍, നാടിനെ വിചാരിച്ചാല്‍ ഇങ്ങിനെയേ കവിത വരൂ അല്ലേ?

mk kunnath പറഞ്ഞു...

നല്ല ശ്രമം നാമൂസ്......!!
വാക്കുകളില്‍ ചിലയിടത്ത് ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍
ഇനിയും നന്നാകും..!
ചിന്തകളെ അഭിനന്ദിക്കുന്നു....!!
എന്നും നന്മകള്‍ ..!
മനു കുന്നത്ത്.!
http://mazhamanthram.blogspot.com

Jefu Jailaf പറഞ്ഞു...

എന്റെ നാമൂസ് ഭായ്.. ഇതിനെ വിവരിചു കൊണ്ടു മറ്റൊരു ഗദ്യം വേണ്ടി വരും എനിക്കു ഇതു കിട്ടണമെങ്കിൽ..എന്തായാലും ആഘോഷിക്കാനുള്ള മരണങ്ങളുടെ രോഷ ഭാവം മനസ്സിലാകുന്നു.. ആശംസകൾ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മിഥ്യയെന്നട്ടഹസിയ്ക്കുന്നു നിര്‍ഭയം
ചോരതുപ്പുന്ന പകലിന്റെ രൌദ്രത
ദുസ്സഹമാണെന്നലറി വിളിയ്ക്കുന്നു
അമ്മയെ സൃഷ്ടിച്ച ലോകവും ഖിന്നമായ്

നന്നായിട്ടുണ്ട് കേട്ടൊ ഭായ്

Unknown പറഞ്ഞു...

വായിച്ചു, അരൂര്‍ നന്നായി പറഞ്ഞിട്ടുണ്ട്.
ആശംസകള്‍

Mohamed Salahudheen പറഞ്ഞു...

ഉള്ളില്തിളക്കുന്നു

Unknown പറഞ്ഞു...

നന്നായെഴുതി നാമൂസ്

hafeez പറഞ്ഞു...

എനിക്ക് എന്തൊക്കെയോ മനസ്സിലായി

നാമൂസ് പറഞ്ഞു...

നാട്ടിലാണു ഞാന്‍. നെറ്റ് ഉപയോഗിക്കാനുള്ള സമയമോ സൗകര്യമോ ഇല്ലാ എന്നത് വലിയ പ്രയാസമായി തന്നെ തുടരുന്നു. അക്കാരണം കൊണ്ട്തന്നെ ബ്ലോഗുലകത്തിലെ വിശേഷങ്ങളൊന്നും തന്നെ അറിയിന്നുമില്ലാ. എന്നെ മറന്നു പോവ്വാതിരിക്കാന്‍ വേണ്ടി മാത്രം വളരെ തിടുക്കപ്പെട്ടു ചെയ്ത ഒന്നാണിത്.

ഇവിടം സന്ദര്‍ശിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
തിരുത്തുകള്‍ ആവശ്യപ്പെട്ട മറുവായനയ്ക്കും നന്ദി.
രണ്ടാം വായനയ്ക്ക് പ്രേരിപ്പിച്ച അഭിപ്രായങ്ങള്‍ക്കും നന്ദി..
ഇനിയും വരുന്ന സഹൃദയത്വത്തിനും നന്ദി...!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

പാലാഴിമാഞ്ഞുപോയി ,നിദ്രയുമില്ലാത്ത
കാളരാവിന്റെയീഭീകരയാമത്തില്‍ -
മിന്നാമിനുങ്ങിന്റെ വെട്ടവുമന്യമായി
തമസ്സിന്റെ കാളസര്‍പ്പങ്ങളിഴയുന്നു .

ഇക്കാ നന്നായി എഴുതു
വക്കുകളില്‍ അര്‍തം തുളുമ്പുന്നു

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല, അത് താങ്കളുടെ കുഴപ്പമല്ല കെട്ടോ... എന്റെ തിരിഞ്ഞുപോയ തല കൊണ്ടാണ്.
ആശംസകള്‍

Ismail Chemmad പറഞ്ഞു...

ചന്ദ്രനും ചൊവ്വയും സര്‍വ്വപ്രപഞ്ചവും
കീഴടകുന്നതോ പുണ്യകര്‍മ്മം

അജ്ഞാതന്‍ പറഞ്ഞു...

നന്നായി എഴുതി...വായനാസുഖം തന്നു....

സൊണറ്റ് പറഞ്ഞു...

മൂകമീ മാനസസാന്ത്വനമായെത്തും
മഴവില്ലും മറയുന്നുവല്ലോ
ഊഷരമാംഭൂവില്‍ നീര്മഴയിന്നിതാ
ഊര്‍ന്നിറങ്ങാന്‍ മടിപൂണ്ടു നില്‍പ്പൂ
നന്നായി എഴുത്തും, അതിലെ ആശയവും,ചിന്തക്ക് വഴി നല്‍കുന്നത് തന്നെ.ഭൂമിയെ പുണരാന്‍ കൊതിച്ച മഴ മടിച്ചുനില്‍ക്കുന്നു എങ്കില്‍ തക്ക കാരണം കാണും അതിന്നു അതെനിക്ക് ഉറപ്പുണ്ട് ...എനിലോരുവേള ന്നന്‍ ഇങ്ങിനെ ഓര്‍ക്കുന്നു എന്തിനീ പാഴ് ജന്മം ...............

A പറഞ്ഞു...

നല്ല ആശയങ്ങള്‍ നിറഞ്ഞ വരികള്‍. അതിലേറെ പറയാന്‍ കവിതാ ജ്ഞാനമില്ല

kharaaksharangal.com പറഞ്ഞു...

ചന്ദ്രനും ചൊവ്വയും സര്‍വ്വപ്രപഞ്ചവും
കീഴടകുന്നതോ പുണ്യകര്‍മ്മം ?
കബന്ധങ്ങള്‍ പോലും പകുക്കുന്നതെന്തേ
പരിഷ്കാരി വര്ഗ്ഗമാം ശ്രേഷ്ഠജന്മം..?

yousufpa പറഞ്ഞു...

ക്രാഫ്റ്റിനെ സമ്മതിക്കാതെ വയ്യ.എന്നാൽ രമേഷ് പറഞ്ഞതിലുമില്ലേ കാര്യം..?

ഞാനിതൊന്നും കണ്ടിട്ടൂല്ല,കേട്ടിട്ടൂല്ല..ഹി..ഹി..ഹി.

mayilpeili പറഞ്ഞു...

ഉറഞ്ഞുകൂടുന്ന നീചത്വങ്ങളോട് തുലോം അടിയറവെക്കാനാഗ്രഹിക്കാത്ത പുകയുമൊരാത്മാവിന്റെ ആകുലതകൾ,ദംഷ്ട്രകൾ നീട്ടിയുണരുന്ന നരഹത്യാ പാപങ്ങളുടെ കരിമ്പടകൂട്ടിനുള്ളിൽ സുഖമായുറങ്ങുന്ന സാമ്രാജ്ജ്യത്വമോഹികൾക്കെതിരെ പതഞ്ഞുപൊങ്ങുന്ന ആത്മ നൈരാശ്യം....ഉണരാതുറങ്ങുന്ന ശാപനിഴലുകൾക്കുമീതെ ഉറക്കം നടിച്ച് ലാസ്യനൃത്തമാടുന്ന പണക്കൊഴുപ്പിന്റെ ലഹരിയുറയുന്ന കാളിയമേഘങ്ങൾ....അടർന്നുവീഴുന്ന കാമരസങ്ങളിൽ രക്തബന്ധങ്ങൾക്കുപോലും നിവൃത്തികെടുന്ന പരിഷ്കാരലോകത്തിന്റെ മാറുന്ന കൈവഴികൾ....പ്രണയം പോലും കാമമായ്മാറുന്ന നിറങ്ങൾ നഷ്ടപ്പെട്ട വിഹായസ്സിലേക്ക് ഉറ്റുനോക്കാൻ വിധിക്കപ്പെട്ടവനായ് ഞാനും, പ്രിയ സ്നേഹമേ നിന്റെ ഹൃദയം തൊട്ട് എന്റെ സ്നേഹം നല്കുന്നു...........കണ്ണൻ...

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു ധരണിയി -
ലാശ്വാസമയുള്ളതല്ലയൊന്നും
വറ്റുന്നു സൌരഭ്യമാകെയീ വാടിയില്‍
ചരിത്രമാകുന്നുവോ സത്യധര്‍മ്മങ്ങളും ?
നന്നായിട്ടുണ്ട് നാമൂസേ ...........

Akbar പറഞ്ഞു...

>>തമസും വെളിച്ചവും പര്യായമെന്നോതി
ചങ്ങാത്തമാകുന്നിരകളും വേടനും<<<

അതേ അതാണ്‌ ഇന്നത്തെ ലോകം. ഇറാക്കിന്റെ മണ്ണില്‍ എണ്ണ വേട്ടക്കിറങ്ങിയ അധിനിവേഷ ചെങ്കരടികള്‍ക്ക് പിന്തുണയുമായി എത്തിയത് ഹിരോഷിമ, നാഗസാക്കി ദുരന്ധത്തിലെ ഇരകളുടെ പിന്മുറക്കാര്‍ ആയിരുന്നു എന്നത് ചരിത്രത്തിന്റെ വിരോധാഭാസമാവാം. ഇരയും വേട്ടക്കാരനും ഒന്നായി പുതിയ ഇരയെ ആക്രമിക്കുന്ന ലോക ക്രമത്തെ കവിത പരിഹസിക്കുന്നു.

നന്നായിരിക്കുന്നു നാമൂസ്. താങ്കളുടെ തൂലികയില്‍ നിന്നും പിറന്ന മനോഹരമായ ഈ സൃഷ്ടിക്കു അഭിനനന്ദനം.

Unknown പറഞ്ഞു...

ആശംസകള്‍
:)

ALAVI KUTTY C.T പറഞ്ഞു...

enikishtaayi

Aanandi പറഞ്ഞു...

എന്തൊരു വാഴു വഴുപ്പാണീ ലോകത്തിനു, അല്ലെ നാമൂസേ?

TPShukooR പറഞ്ഞു...

കട്ടി കൂടുതലാണല്ലോ

വീകെ പറഞ്ഞു...

നന്നായിരിക്കുന്നു...
വായനാസുഖമുണ്ട്...
ആശംസകൾ...

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

കവിത ഉദാത്തമായൊരു ആശയം പേറുന്നുണ്ട്.വരികളില്‍ അത് വായിച്ചെടുക്കാനും സാധിക്കുന്നുണ്ട്.അത് കവിതയുടെ ഗുണം തന്നെ.
പിന്നെ രമേശ്‌ അരൂര്‍ പറഞ്ഞ കാര്യങ്ങള്‍ ഏറ്റവും ശ്രദ്ധേയമാണ്..ചില വാക്കുകള്‍ കവിതയില്‍ അസ്വാരസ്യമുണ്ടാക്കുന്നുണ്ട്

ഷാഹുല്‍ പണിക്കവീട്ടില്‍ പറഞ്ഞു...

നാമൂസ് ആശയങ്ങള്‍ കൊള്ളാം. കവിതയാക്കുമ്പോള്‍ വാക്കുകള്‍ കുറച്ചുകൂടി സൂക്ഷമമായി വിന്യസിക്കണം. രമേശ്‌ എഴുതിയത് വളരെ വിലപ്പെട്ട നിര്‍ദേശങ്ങളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms