2011, നവം 10

മാതൃകകള്‍ ഉണ്ടാകുന്നത്.

മാതൃകകള്‍ ഉണ്ടാകുന്നത്.


ആകാശത്തു നിന്നടര്‍ന്ന നക്ഷത്രത്തിനു
പ്രതീക്ഷയുടെ സ്വര്‍ഗ്ഗവാനം താണ്ടിയ
കുഞ്ഞുപറവകള്‍
ഹൃദയരക്തം ഊര്‍ജ്ജമായ്
കൊടുത്തിട്ടു പോകുന്ന
കാഴ്ചയെത്ര ഹൃദ്യം.

ഇന്ദ്രപ്രസ്ഥത്തിലെ വാനരക്കൂട്ടങ്ങളോട്
ദൈവ സമക്ഷം വ്യവഹാരത്തിലേര്‍പ്പെട്ട്
മാനനഷ്ടത്തിന് പരിഹാരം ചോദിക്കുന്ന,
പൂര്‍വ്വ സൂരികളുടെ നിലപാടെത്ര ന്യായം.

ഇറോം ആരാണു നീ,
എന്താണു നീ..?
സമത്വ വിളംബരപത്രത്തില്‍
തുല്യം ചാര്‍ത്താന്‍ മറന്ന
ദൈവത്തിനൊരു തിരുത്തോ..?
ജനഹിതത്തിന്‍ രക്തമൂറ്റുന്ന
ദുര്ഭൂതങ്ങള്‍ക്കുള്ള ഉത്തരമോ..?

ഇരുട്ടകറ്റി വന്ന പ്രവാചകദര്‍ശനമോ,
കലിയെ ജയിക്കുന്ന അവതാരപാത്രമോ,
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വാഗ്ദാനമോ,
മനുഷ്യസ്വഭാവത്തിന്റെ താത്പര്യമോ...

നിന്നെ ഞാന്‍ ജനാധിപത്യത്തിലെ
ഗംഗയെന്നു ചൊല്ലുന്നു,
മാലിന്യാലംകൃത മനസ്സിനെ സംസ്കരിക്കുന്ന
വിയര്‍പ്പുലവണം മണക്കുന്ന ഗംഗ.

നീ നന്മയുടെ ദേവത,
നീതിയുടെ സൂചകം,
സ്നേഹത്തിന്റെയടയാളം,
പ്രതീക്ഷയുടെ മഴക്കൊയ്ത്ത്...

നിനക്ക് ശതകോടികളുടെ മാപ്പപേക്ഷ.

87 comments:

നാമൂസ് പറഞ്ഞു...

ചിത്രമൊന്നായിരം വാക്കിനുസമമെന്നു
ശീലുകള്‍ ചൊല്ലുന്നു പഴം തമിഴില്‍.
ഫൈസ് ബുക്കിലെ സപ്പോര്‍ട്ട് ഇറോം ശര്‍മ്മിള ഗ്രൂപ്പില്‍ ഖത്തറില്‍ തന്നെയുള്ള എന്റെയൊരു സുഹൃത്ത് പോസ്റ്റിയ ചിത്രമാണ് ഈ വരികള്‍ക്കുള്ള പ്രേരണയും പ്രകോപനവും. ഈ ചിത്രം വരഞ്ഞ എനിക്കറിയാത്ത ആ കലാകാരന് ഞാനീ കവിത സമര്‍പ്പിക്കുന്നു.

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

അതെ
ഇറോം ശർമ്മിളാ...
മനുഷ്യത്വം നഷ്ടപ്പെട്ട വാനരക്കൂട്ടത്തെ പ്രതിനിധീകരിച്ചുകൊണ്ട്
...മാപ്പപേക്ഷിയ്ക്കാൻ പോലും ഞാനർഹനല്ലെന്നറിഞ്ഞെങ്കിലും എന്നെ തൃപ്തിപ്പെടുത്താൻ ഞാനുമൊരു ക്ഷമാപണം നടത്തട്ടെ...
ഈ വാനരക്കൂട്ടത്തിടയിൽ എന്റെ ജീവിതത്തെയുമൊരു പൂമാലയാക്കാൻ വിധിയ്ക്കപ്പെട്ട നിസ്സഹായനാണ് ഞാൻ....

Renjith പറഞ്ഞു...

ഞാന്‍ അഭിമാനിക്കുന്നു സഖാവ് ഇ എം എസിനെ ഞാന്‍ കണ്ടിട്ടുണ്ട്....ഞാന്‍ അഭിമാനിക്കുന്നു, ഞാന്‍ ഭഗത് സിംഗിനെ വായിച്ചിട്ടുണ്ട്....ഞാന്‍ അഭിമാനിക്കുന്നു, ഞാന്‍ ഫിദല്‍ കാസ്ട്രോയുടെ കാലത്താണ് ജീവിക്കുന്നത്....ഞാന്‍ അഭിമാനിക്കുന്നു, എന്റെ നാട്ടില്‍ ഇറോം ശര്‍മിള എന്നൊരു പെണ്‍കുട്ടിയുണ്ട് അവര്‍ ഒരു പോരാളിയാണ്....!!!!!!നന്ദി നാമൂസ്‌ ഈ മനോഹര പ്രതിഷേധത്തിന്....!!!!

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഇറോം ഷര്‍മ്മിളയ്ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ പിന്തുണയും അഭിവാദ്യവുമര്‍പ്പിച്ചുകൊള്ളുന്നു..നിന്നെയോര്‍ത്ത് ഞാനും അഭിമാനം കൊള്ളുന്നു പെങ്ങളേ...

നാമൂസ്..മനോഹരമായ വരികള്‍..അഭിനന്ദനങ്ങള്‍...

സ്വന്തം സുഹൃത്ത് പറഞ്ഞു...

ഇറോം ശർമ്മിളാ വിടാതെ പിന്തുടരുകയാണല്ലേ ? നല്ല കവിത..

Jefu Jailaf പറഞ്ഞു...

എരിഞ്ഞു കത്തുന്ന തിരിനാളത്ത്തില്‍ ജ്വലിക്കുന്ന സമരവീര്യം.. പോരാളിക്ക് അഭിവാദ്യങ്ങള്‍.. വിപ്ളവാഭിവാദ്യങ്ങള്‍..
നാമൂസ് പ്രധിശേധത്ത്തിന്റെ നല്ല വരികള്‍ ..

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഞാനും ഇറോം ശര്മിലക്ക് പിന്തുണ പ്രക്യാപിക്കുന്നു.അഹിംസയുടെ വിജയം നമുക്ക് കാണാം എന്നു കരുതുന്നു.എന്നാലുംഭരണ കുടത്തെ വാനരക്കുട്ടം എന്നു വിശേഷിപ്പിക്കാമോ?നൂര് ശതമാനം അവരുടെ ആവിശ്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ലന്കിലും കുറച്ചെങ്കിലും അന്ഗീകരിക്കും എന്ന ശുഭ പ്രതീക്ഷയുണ്ട് ........എല്ലാ ഭാവുകങ്ങളും "ഹിംസ നശിക്കട്ടെ അഹിംസ വിജയിക്കട്ടെ

khaadu.. പറഞ്ഞു...

നീ നന്മയുടെ ദേവത,
നീതിയുടെ സൂചകം.
സ്നേഹത്തിന്റെയടയാളം.
പ്രതീക്ഷയുടെ മഴക്കൊയ്ത്ത്.


നിനക്ക് ശതകോടികളുടെ മാപ്പപേക്ഷ.


അതിനു അര്‍ഹതയുണ്ടോ...?

നല്ല കവിത.....

ഭാനു കളരിക്കല്‍ പറഞ്ഞു...

നിന്നെ ഞാന്‍ ജനാധിപത്യത്തിലെ,
ഗംഗയെന്നു ചൊല്ലുന്നു.
മാലിന്യാലംകൃത മനസ്സിനെ
സംസ്കരിക്കുന്ന വിയര്‍പ്പുപ്പു മണക്കുന്ന ഗംഗ.

വാക്കിലും വരികളിലും തുടിക്കുന്ന ആത്മ തേജസ്സിന് അഭിവാദനം.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

താങ്കളുടെ ഈ വരികള്‍ക്ക് എന്റെ ആശംസകള്‍ ആശംസകള്‍ ഒരായിരം ആശംസകള്‍
തീരാത്ത വിപ്ലവത്തിന്‍ തോരാത്ത മനസ്സുമായി അവള്‍ .........

Manoraj പറഞ്ഞു...

ഇറോം ശര്‍മ്മിളയെ പറ്റി സത്യത്തില്‍ ഞാന്‍ ആദ്യം അറിയുന്നത് തന്നെ തൌദാര്യത്തിലൂടെയായിരുന്നു. എന്റെ സാമൂഹിക ബോധത്തിന്റെ അപര്യാപ്തത. പിന്നീട് പലപ്പോഴും ഇറോമിനെ കുറിച്ച് എന്ത് കണ്ടാലും വായിക്കുന്ന നിലയിലേക്ക് എന്നെ ആകര്‍ഷിച്ചിരുന്നു നാമുസിന്റെ ആ ലേഖനം. നന്ദി നാമൂസ്..

ആളവന്‍താന്‍ പറഞ്ഞു...

കവിത വലിയ പിടിയില്ല; എന്നാലും ഇത് നല്ല സ്റ്റാന്‍റേര്‍ഡ് എഴുത്ത്.

Arif Zain പറഞ്ഞു...

ഇടയ്ക്കിടെ താങ്കള്‍ അവരെ ഓര്‍മപ്പെടുതിക്കൊണ്ടിരിക്കുന്നു നമൂസ്‌. അവരുടെ സമരത്തെ അങ്ങനെ മറവിക്ക് വിട്ടു കൊടുത്തു കൂടല്ലോ

Unknown പറഞ്ഞു...

കൊള്ളാം.. നല്ല ഒരു സമര്‍പ്പണം.. ഇറോം ഷര്‍മിളക്ക് നല്‍കാവുന്ന പ്രണാമം..

Anil cheleri kumaran പറഞ്ഞു...

നിന്നെ ഞാന്‍ ജനാധിപത്യത്തിലെ,
ഗംഗയെന്നു ചൊല്ലുന്നു.
മാലിന്യാലംകൃത മനസ്സിനെ
സംസ്കരിക്കുന്ന വിയര്‍പ്പുപ്പു മണക്കുന്ന ഗംഗ.

:):):)

MOIDEEN ANGADIMUGAR പറഞ്ഞു...

ഇറോംശർമ്മിളയെന്ന ആ ധീരവനിതയ്ക്ക് അഭിവാദ്യങ്ങൾ.
നാമൂസിന്റെ വരികളെ എങ്ങനെ പുകഴ്ത്തണമെന്നറിയില്ല..അഭിനന്ദനങ്ങൾ നാമൂസ്.

വേണുഗോപാല്‍ പറഞ്ഞു...

നീ നന്മയുടെ ദേവത,
നീതിയുടെ സൂചകം.

നീതി നിഷേധം പലവട്ടം കണ്ട നിന്റെ കണ്ണുകള്‍ ....
സഹന സമരത്തിലൂടെ ആത്യന്തിക ലക്‌ഷ്യം
സ്വപ്നം കാണുമ്പോള്‍ ....
സഹോദരി നിനക്കെന്റെ പ്രണാമം ....

Echmukutty പറഞ്ഞു...

അഭിവാദ്യങ്ങൾ...

ente lokam പറഞ്ഞു...

നീതി പീഠം ചോദ്യ ചിഹ്ന്നങ്ങളുടെ
മാല കോര്‍ത്ത്‌ ഭരണ വേഷങ്ങള്‍
ആഡംബരം ആക്കുന്നുണ്ടോ ഇപ്പോള്‍?
മനസ്സില്‍ കൊളളുന്ന വരികള്‍ നാമൂസ്..
അഭിനന്ദനം...

TPShukooR പറഞ്ഞു...

മനോഹരമായ താളാത്മകമായ രചന.

മെഹദ്‌ മഖ്‌ബൂല്‍ പറഞ്ഞു...

ഭാവുകങ്ങള്‍ നേരുന്നു..

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഒന്ന് മറ്റൊന്നിന്‍ കാരണമാകുന്നുവെങ്കില്‍.. പ്രേരണയും പ്രകോപനവും ആകുന്നുവെങ്കില്‍...നന്ദി ആരോട് നാം ചൊല്ലേണ്ടു..?
നാമൂസ്സിന്‍റെ നന്ദി സമര്‍പ്പണ രൂപേണ ആ കലാകാരനും..
ഒരു വായനക്കാരി എന്ന നിലയ്ക്ക് എന്‍റെ നന്ദി നാമൂസ്സിനും ഇരിയ്ക്കട്ടെ..!
ആശംസകള്‍ ട്ടൊ...കവിതകള്‍ പരീക്ഷണങ്ങളല്ല എന്ന് തെളിയിയ്ക്കുന്ന വരികള്‍ വായനക്കാര്‍ക്ക് പ്രചോദനമാണ്‍..
താങ്കള്‍ക്ക് അഭിമാനിയ്ക്കാം.

പൊട്ടന്‍ പറഞ്ഞു...

സ്വര്ഗ്ഗവാനം..ഇതെന്തു സാധനമാ?
വാനത്തിലാണ് സ്വര്‍ഗ്ഗമെങ്കില്‍ വാനം പോരെ?
സ്വര്‍ഗ്ഗമാണ് വാനമെങ്കില്‍ ഏതെങ്കിലും ഒന്ന് പോരെ?

കവിത തകര്‍ത്തു നമൂസേ.
വളരെ, വളരെ, നന്നായി.

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

മനസ്സിന്റെ തിളയ്ക്കുന്ന അന്തരങ്ങളില്‍ നിന്ന് ഉതിര്‍ന്നു വീണ വിപ്ലവ വരികള്‍ നന്നായിട്ടുണ്ട് ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

mini//മിനി പറഞ്ഞു...

'''ദൈവത്തിനൊരു തിരുത്തോ..?
ജനഹിതത്തിന്‍ രക്തമൂറ്റുന്ന
ദുര്ഭൂതങ്ങള്‍ക്കുള്ള ഉത്തരമോ..'''
വിപ്ലവ അഭിവാദ്യങ്ങൾ,,

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈറോം ഷാർമിളയെ ഇത്രയും ബൂലോഗത്ത് സുപരിചിതയാക്കിയതിന്റെ പങ്ക് നാമൂസിനാണ് ഏറ്റവും കൂടുതൽ കേട്ടൊ ഭായ്
‘നീ നന്മയുടെ ദേവത,
നീതിയുടെ സൂചകം,
സ്നേഹത്തിന്റെയടയാളം,
പ്രതീക്ഷയുടെ മഴക്കൊയ്ത്ത്...‘

ഈ മാപ്പപേഷയിൽ ഇതാ ഒരാൾ കൂടി

Archana പറഞ്ഞു...

നന്നായി പറഞ്ഞു ...ഇനിയുമെത്ര മാതൃകകള്‍ ഉണ്ടായാലും നാമടങ്ങുന്ന ജനാധിപത്യത്തിന്റെ മാലിന്യം ഒഴുകിപ്പോകുമോ ??? ഒഴുകിയൊഴുകി തെളിയട്ടെ.....
ആശംസയോടെ

തന്‍സീം കുറ്റ്യാടി പറഞ്ഞു...

" സമത്വ വിളംബരപത്രത്തില്‍
തുല്യം ചാര്‍ത്താന്‍ മറന്ന
ദൈവത്തിനൊരു തിരുത്തോ..? "

ഒരു കനപ്പെട്ട ചോദ്യം നാമൂസ് .

വരപ്പിഴകളെ സമരജീവിതം കൊണ്ട് തിരുത്തുകയെന്നതാണ് തന്‍റെ ജന്മ നിയോഗമെന്ന് ഇറോം പറയാതെ പറയുകയാവം. എന്താണ് ഭൂമിയില്‍ നമ്മുടെ നിയോഗം? നിസ്സഹായതയുടെ പുതപ്പു മൂടി " ശാന്ത സുന്ദരമീ ഭൂമി" എന്ന്‌ മൂളി ഒന്നുമറിയേണ്ടെന്നു കരുതി ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വരികളിലെ പ്രതിഷേധാഗ്നി തിരിച്ചറിയുന്നു.
പക്ഷെ ഒക്കെ ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നതെന്നു മാത്രം!
എന്നാലും വിഫലമാകില്ല നാമൂസ്‌...
പൊരുതിക്കൊണ്ടേയിരിക്കുക...ഒരു നിമിഷതെക്കെന്കിലും മനസ്സില്‍ തീ കോരിയിടാന്‍ .....

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

അതെ നാം മാപപേക്ഷിക്കാൻ പോലും അർഹരല്ല..!!

Akbar പറഞ്ഞു...

നന്ദി നാമൂസ്. ഈ ഓര്‍മപ്പെടുത്തലിനു. അധികാരികളുടെ കണ്ണുകള്‍ തുറന്നിരുന്നെങ്കില്‍ എന്ന് നമുക്കാശിക്കാം.

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ഇറോം തന്നെ താരം.....
ഇറോം ശര്‍മിളയുടെ ആരാധകനെന്ന നിലയ്ക്ക് ഈ വരികളെഴുതിയ താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ.....

Pradeep Kumar പറഞ്ഞു...

നീ നന്മയുടെ ദേവത,
നീതിയുടെ സൂചകം,
സ്നേഹത്തിന്റെയടയാളം,
പ്രതീക്ഷയുടെ മഴക്കൊയ്ത്ത്...

ഉജ്വലമായ ഈ വരികള്‍ ആദ്യം ഹൃദയത്തോടും പിന്നെ തലച്ചോറിനോടും സംസാരിക്കുന്നു.,കാരണം; മൂല്യച്ചുതികളുടേതായ ഒരു കാലത്തില്‍ നിന്നുകൊണ്ട് നന്മയുടെ സാധ്യതകള്‍ അന്വേഷിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്ന ഒരാള്‍ സ്വന്തം ഹൃദയരക്തം കൊണ്ടെഴുതിയതാണ് ഈ വരികള്‍.....

മന്‍സൂറിന്റെ കവിതകളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട കവിത.

Unknown പറഞ്ഞു...

മാപ്പ്, എന്ന ഒരു വാക്കുമാത്രം!!

Sandeep.A.K പറഞ്ഞു...

ശക്തമായ വരികള്‍ ..
പ്രണാമം പ്രിയകൂട്ടുകാരാ...
ഒപ്പം പടം വരച്ച ആ അറിയപ്പെടാത്ത ചങ്ങാതിയ്ക്കും എന്റെ സ്നേഹസലാം...
അവകാശസമരങ്ങള്‍ വിജയിക്കട്ടെ... പരിമിതമായ എന്റെ സാഹചര്യങ്ങളില്‍ നിന്നും ഞാന്‍ എല്ലാ പിന്തുണയും നേരുന്നു..

ഒരു യാത്രികന്‍ പറഞ്ഞു...

പറയേണ്ടത് തന്നെ പറഞ്ഞ വരികള്‍. ഇതിലപ്പുറം ഞാനെന്തു പറയുവാന്‍. ഞാനും ഭൂരി പക്ഷ പാപികളിലോരുവന്‍.....സസ്നേഹം

ഈറന്‍ നിലാവ് പറഞ്ഞു...

വാക്കുകള്‍ മതിയാകില്ല വിവരിക്കാന്‍
അത്ര മനോഹരം ....
അഗ്നിയില്‍ ഉരുക്കിയെടുതവള്‍ക്ക്
അക്ഷരാഗ്നി കൊണ്ട് മാപ്പ്
''ഇറോം നിനക്കൊപ്പം ഉണ്ട്
പ്രാര്‍ഥനയോടെ'' ...

Vp Ahmed പറഞ്ഞു...

ഇടക്കുള്ള ഈ ഓര്‍മ്മപ്പെടുത്തല്‍ പലവിധത്തിലും നല്ലതാണു. ആശംസകള്‍.

അനാമിക പറയുന്നത് പറഞ്ഞു...

swayam onnu nonthu namoos .....maappu...ee lokathodu thanne.

നീലക്കുറിഞ്ഞി പറഞ്ഞു...

രക്തചൊരിച്ചിലൂടെ മാത്രമേ വിപ്ലവം നടത്താനാവൂ എന്ന വന്യധാരണക്കൊരു അപവാദമാണ്.ഈറോം ശര്‍മിള.തന്റെ ദേശം അവിടുത്തെ നിഷ്കളങ്ക പൌരന്മാര്‍ അവര്‍ക്ക് മാത്രമല്ല ലോകത്തെ സകലമാന സ്വാതന്ത്ര്യ കാംക്ഷികള്‍ക്കും പ്രചോദനവും അതിശയവുമായി ദുര്‍ബല വിഭാഗത്തിന്റെ ഒരംഗം ;വെറുമൊരു സ്ത്രീ വര്‍ഷങ്ങളായി നടത്തി വരുന്ന സമരമുറയെ പിന്താങ്ങി കൊണ്ട് മനുഷ്യ സ്നേഹികള്‍ പ്രതികരിക്കുന്നത് ചായക്കൂട്ടുകളിലൂടെയും പേനത്തുമ്പുകളിലൂടേയുമാണ്.നാമൂസ് തന്റെ സാമൂഹ്യ പ്രതിബന്ധത എപ്പോഴും തന്റെ മനോഹര പദപ്രയോഗങ്ങളിലൂടെ തുറന്നു കാണിക്കുന്നു..അഥവാ പ്രതിഷേധിക്കുന്നു..വരികളുടെ ചാരുതയും ശക്തിയും അഭിനന്ദനമര്‍ഹിക്കുന്നു.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഈറോം ശര്‍മ്മിളക്ക് അഭിവാദ്യങ്ങള്‍. നാമൂസിന്‍റ കവിതക്കും.

Yasmin NK പറഞ്ഞു...

അഭിവാദ്യങ്ങള്‍....

റാണിപ്രിയ പറഞ്ഞു...

ഇറോം ഷര്‍മിളക്ക് നല്‍കാവുന്ന പ്രണാമം..

Hashiq പറഞ്ഞു...

ഇറോം ഷര്‍മിള വിഷയം സജീവമായി വായിച്ചു തുടങ്ങിയത് നാമൂസിന്റെ ആ ആദ്യ പോസ്റ്റ്‌ മുതലാണ്‌. ആശംസകള്‍ കൂട്ടുകാരാ.....

Fousia R പറഞ്ഞു...

good portrait

majeed alloor പറഞ്ഞു...

നന്നായിരിക്കുന്നു.. ഭാവുകങ്ങള്‍ ..

സങ്കൽ‌പ്പങ്ങൾ പറഞ്ഞു...

ഈറോ ശർമ്മിളയെപ്പറ്റി ഈയാഴ്ച വായിക്കുന്ന മൂന്നാമത്തെ കവിത.ഒരു പാടുപേരെ പ്രചോദിപ്പിക്കുകയ്യും കരയിപ്പിക്കുകയ്യും ചെയ്യുന്ന ആ വേദനക്കുമുമ്പിൽ ഒരുപിടി കണ്ണീർപ്പൂക്കൾ...

Lipi Ranju പറഞ്ഞു...

നന്ദി നാമൂസ്...

Areekkodan | അരീക്കോടന്‍ പറഞ്ഞു...

നന്നായി ഈ വരികള്‍...

വീകെ പറഞ്ഞു...

‘ഇറോം ശർമ്മിളക്കഭിവാദ്യങ്ങൾ..’

അഭിഷേക് പറഞ്ഞു...

UR AGAIN WITH BEUTIFUL LINES
ISUPPORTED EEROM SARMILA
AASAMSAKAL

അജ്ഞാതന്‍ പറഞ്ഞു...

ഇറോം ഷർമ്മിളയെ വിട്ടുള്ള കളിയില്ല, ല്ലേ? നല്ല കവിത. ചിത്രം വളരേ മികച്ചതും. ഈയൊരു സമരത്തെ മുഖ്യധാരാ മാധ്യമങ്ങൾ തിരിഞ്ഞു നോക്കാത്തതിൽ പല്ലുകടിച്ചു ധാർമ്മികരോഷം പ്രകടിപ്പിക്കുന്നു, എന്നെപ്പോലുള്ളവർ. കവിതയെഴുതിയും ഐക്യദാർഡ്യക്കൂട്ടായ്മകൾ നടത്തിയും പ്രതിഷേധിക്കുന്നു നാമൂസിനെപ്പോലുള്ളവർ.

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

ശരീരമെത്രതന്നെ തളര്‍ന്നാലും, പതറാത്ത മനസ്സുമായി ഇറോം പോരാടുക തന്നെ ചെയ്യും. കണ്ണ് തുറക്കാത്ത ഭരണകൂടങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തട്ടെ...ധീര വനിതക്ക്‌ അഭിവാദ്യങ്ങള്‍.
നല്ല കവിത.

Mohammed Kutty.N പറഞ്ഞു...

ഉജ്ജ്വലവും ഊഷ്മളവുമായ വരികളില്‍ 'ഇറോംഷെര്‍മിള'യെ വരച്ചിട്ട ചിത്രം തപിക്കുന്ന ഹൃദയങ്ങളുടെ വ്യഥിത സ്പന്ദങ്ങളാണ്.11-വര്‍ഷം പിന്നിട്ട സഹനസമര നായിക ഈ കാലഘട്ടത്തിന്റെ നൈതിക താല്പര്യങ്ങളുടെ വെല്ലുവിളി കൂടിയാണ്.

കൊമ്പന്‍ പറഞ്ഞു...

ഇറോം പരകോടി അമ്മമാരുടെ കാവല്‍ മാലാഖ ആണ്

Biju Davis പറഞ്ഞു...

മൂർച്ചയുള്ള വരികൾ, നാമൂസ്! പൊരുതിക്കൊണ്ടേയിരിയ്ക്കുക... കണ്ണുകൾ തുറക്കുക തന്നെ ചെയ്യും!

Elayoden പറഞ്ഞു...

നീ നന്മയുടെ ദേവത,
നീതിയുടെ സൂചകം,
സ്നേഹത്തിന്റെയടയാളം,
പ്രതീക്ഷയുടെ മഴക്കൊയ്ത്ത്...

നിനക്ക് ശതകോടികളുടെ മാപ്പപേക്ഷ.

വീണ്ടും വീണ്ടും ഈറോം എന്ന ധീര പോരാളിയെ വായനകാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന നാമൂസിനു ആശംസകളോടെ..

Vinodkumar Thallasseri പറഞ്ഞു...

'ഇറോം ആരാണു നീ,
എന്താണു നീ..?
സമത്വ വിളംബരപത്രത്തില്‍
തുല്യം ചാര്‍ത്താന്‍ മറന്ന
ദൈവത്തിനൊരു തിരുത്തോ..?'
ഞാനും നിങ്ങളും മറന്നുപോകുന്ന ഒരു വിഷയത്തെ ഒരു ചിത്രത്തിലൂടെ ഒരു കവിതയിലൂടെ ഓര്‍മ്മിപ്പിച്ച നല്ല മനസ്സിന്‌ നന്ദി.

SHANAVAS പറഞ്ഞു...

പോരാട്ട വീര്യത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഇറോം..ഇന്നല്ലെങ്കില്‍ നാളെ ഈ വീര്യത്തിനു മുന്നില്‍ ഇപ്പോള്‍ കണ്ണടച്ച് കിടക്കുന്ന അധികാരി വര്‍ഗം മുട്ട് മടക്കും..ചരിത്രം സാക്ഷി..നാമൂസിനും ആശംസകള്‍...ഈ പോരാളിയെ ഓര്‍മ്മയില്‍ നിര്‍ത്തുന്നതിനു..

മാനവധ്വനി പറഞ്ഞു...

നല്ല കവിത.....

സേതുലക്ഷ്മി പറഞ്ഞു...

ഇറോം ശര്‍മിള ഒരു പ്രതീകമാണ്. മനുഷ്യ നന്മയുടെ അവസാനിക്കാത്ത പ്രതീകം. കാലത്തിന്റെ ഏടുകളില്‍ എന്നും മനുഷ്യകുലത്തിനായി സ്വയം ബലിയായവര്‍ ഉണ്ടായിരുന്നു. യേശു മുതല്‍, ഗാംധിയും ചെയും വര്‍ഗീസും ശര്‍മിളയും വരെ.
നന്നായി,നാമൂസ്, ഈ കവിത.

Kalavallabhan പറഞ്ഞു...

നീതിയുടെ സൂചകം

സീത* പറഞ്ഞു...

വാക്കുകളിലെ അഗ്നി ഇറോമിനുള്ള അഭിവാദ്യങ്ങളായി...നല്ല കവിത

ബെഞ്ചാലി പറഞ്ഞു...

പ്രത്യാശകളാണ് പോരാട്ടങ്ങൾക്ക് ജീവൻ പകരുന്നത്. ഇറോമിനുള്ള അഭിവാദ്യങ്ങളായി നാമൂസിന്റെ വരികൾക്ക് അഭിനന്ദനം

Mohamed Salahudheen പറഞ്ഞു...

Greetings!

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഇറോമിന് അഭിവാദ്യങ്ങള്‍ ,വാക്കുകള്‍ തീപന്തങ്ങളാവട്ടെ നാമൂസ്

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നന്നായി നാമൂസ്
അഭിനന്ദനങ്ങള്‍

അക്ഷരപകര്‍ച്ചകള്‍. പറഞ്ഞു...

ഇരുട്ടകറ്റി വന്ന പ്രവാചകദര്‍ശനമോ,
കലിയെ ജയിക്കുന്ന അവതാരപാത്രമോ,
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വാഗ്ദാനമോ,
മനുഷ്യസ്വഭാവത്തിന്റെ താത്പര്യമോ...

നിന്നെ ഞാന്‍ ജനാധിപത്യത്തിലെ
ഗംഗയെന്നു ചൊല്ലുന്നു,
മാലിന്യാലംകൃത മനസ്സിനെ സംസ്കരിക്കുന്ന
വിയര്‍പ്പുലവണം മണക്കുന്ന ഗംഗ.

നീ നന്മയുടെ ദേവത,
നീതിയുടെ സൂചകം,
സ്നേഹത്തിന്റെയടയാളം,
പ്രതീക്ഷയുടെ മഴക്കൊയ്ത്ത്...
Enikkithellam kadichal pottatha sahithya sangathikalanu... ennalum ee bhasha vaibhavathe namikkunnu....hrudayam niranja abhinadanangal...

sm sadique പറഞ്ഞു...

valare nallath . nannaayi . nanmakal nerunnu erominum naamoosinum....

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. നാമൂസ്..
ഇത് ആരാധനാമൂർത്തിക്കുള്ള സമർപ്പണത്തിലുപരി മനുഷ്യത്വത്തിന്റെ നേർക്കാഴ്ചയിലേക്ക് അനുവാചകനെ നയിക്കുന്ന കവിതയാണ്‌..
കവിതയുടെ പ്രമേയവും അവതരണവും അസ്സലായിരിക്കുന്നു..
തൂലികക്ക് മൂർച്ചയേറ്റേണ്ടതിന്റെ സാഹചര്യങ്ങൾ അനിവാര്യമാക്കുന്നുണ്ട് നമ്മുടെ ജനാധിപത്യഗംഗാ വിശുദ്ധത്വം എന്നുകൂടി പറയട്ടെ.
ആശംസകൾ.

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

തീവ്രമായ വരികള്‍... ഇറോമിന്റെ പ്രയത്നങ്ങളോടൊപ്പം ആ പ്രയത്നങ്ങളെ ജനങ്ങളില്‍ എത്തിക്കുന്നതിനും, മാഞ്ഞുപോകാതിരിക്കാന്‍ മറവിയുടെ മാറാലകളെ തൂത്ത് വൃത്തിയാക്കുന്നതിനും അഭിവാദ്യങ്ങള്‍ പ്രിയ കൂട്ടുകാരാ... കൂടെയുണ്ട്...

kochumol(കുങ്കുമം) പറഞ്ഞു...

ഇറോം നീ ഞങ്ങളെ വെല്ലുവിളിക്കുന്നു.
ഞങ്ങളുടെ പ്രതികരണ ശേഷിയെ നീ കൊഞ്ഞനം കുത്തുന്നു.
എങ്കിലും, സഹോദരീ... നീ ഞങ്ങള്‍ക്കൊരു പരിഹാരമാകുന്നുവല്ലോ..?
നന്ദി.

Poli_Tricss പറഞ്ഞു...

വീണ്ടും ഇറോം ഷര്‍മിള....

നാമൂസിന്റെയും ഇറോം ശര്മിലയുടെയും നിശ്ചയ ദാര്ട്യം അനുമോധിക്കേണ്ടത് തന്നെ....
ആശംസകള്‍....

thafseer പറഞ്ഞു...

ചൂഷണത്തിന്റെയും അവഗണനയുടേയും അന്യതാബോധത്തിന്റെയും പടുകുഴിയില്‍ ഉയലുന്ന ആയിരങ്ങള്‍ക്ക് വേണ്ടിയുള്ള ഇറോമിന്റെ സമരത്തില്‍....
മാനവിതക്കും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന ഈ ധീര വനിതക്കൊപ്പം.....നമുക്കൊന്നു ചേരാം...
ഈയുള്ളവന്റെ എല്ലാ അഭിവാദ്യങ്ങളും...കൂടെ നാമൂസിന്റെ ഈ നല്ല വരികള്‍ക്കെന്റെ സ്നേഹാശംസകളും

അബ്ദുല്‍ ജബ്ബാര്‍ പുഞ്ചക്കോട് പറഞ്ഞു...

".....നിന്നെ ഞാന്‍ ജനാധിപത്യത്തിലെ
ഗംഗയെന്നു ചൊല്ലുന്നു..."
പ്രിയ നാമൂസ്...നേര്‍വര..., ഇറോമിന്റെ ഉപമ ഇവിടെ അവസാനിക്കുന്നു!!

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

വീര്യം തുളുമ്പും വരികള്‍.. ഞാനുമര്‍പ്പിച്ചോട്ടെ അഭിവാദ്യങ്ങള്‍..

Unknown പറഞ്ഞു...

അഭിവാദ്യങ്ങള്‍

Unknown പറഞ്ഞു...

വയ്കിയാണെങ്കിലും പറയട്ടെ ഞാന്‍,
നന്നായി.
അല്ലാതെന്തു പറയാന്‍.കവിതയെകുറിച്ച് വല്ലതും അറിയണ്ടേ.

ആസാദ്‌ പറഞ്ഞു...

നെഞ്ചിലൊരു കണലുണ്ട്... അതിനു ചൂടുണ്ട്.. അത് കെടാതെ സൂക്ഷിക്കുക.. അത്ര മാത്രമേ പറയാനുള്ളൂ
അഭിനന്ദനത്തിന്റെ ആയിരമാശംസകള്‍..

ഷാജി പരപ്പനാടൻ പറഞ്ഞു...

Theevramaaya vaakkukal , irominu iniyum karuthu pakaratte..,naaamooos nannayi ezhuthi

Njanentelokam പറഞ്ഞു...

നാം സത്യത്തെ നീതിയെ ധര്‍മ്മത്തെ എങ്ങിനെ കാണുന്നു.എങ്ങിനെ ഉള്‍ക്കൊള്ളുന്നു എങ്ങിനെ പ്രതികരിക്കുന്നു.എന്നത് മാത്രമാണ് കാര്യം.
നല്ല വരികള്‍

പ്രയാണ്‍ പറഞ്ഞു...

അവരെപ്പറ്റി പറയുന്ന ഓരോവാക്കിലൂടെയും ഓര്‍മ്മിപ്പിക്കലിലൂടെയും അവരിലേക്ക് ഊര്‍ജ്ജം തിരയടിച്ചുകയറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..നന്ദി.

നികു കേച്ചേരി പറഞ്ഞു...

അന്ന് ഈ വരികൾ കവിമുഖത്തു നിന്നുതന്നെ പറഞ്ഞുകേഴ്ക്കാനും ഇപ്പോൾ ഇവിടെ നിന്ന് വായിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്.

ഫൈസല്‍ ബാബു പറഞ്ഞു...

വായിച്ചു ,,വരികള്‍ക്കിടയിലെ പ്രതിഷേധം ,,"അണ്ണാറക്കണ്ണനും തന്നാലായത്" ശക്തമായ ഭാഷയില്‍ ഇനിയും പ്രതിഷേധം തുടരാന്‍ കഴിയട്ടെ ,,ആശംസകള്‍

സാബിദ മുഹമ്മദ്‌ റാഫി പറഞ്ഞു...

നമ്മള്‍....
പ്രണാമര്‍പ്പിച്ചു പിന്‍വാങ്ങുന്നവര്‍
ശബ്ദഘോഷങ്ങളെ പിന്തുണക്കുന്നവര്‍..
വാഗ്വാദങ്ങളെ ആഘോഷമാക്കുന്നവര്‍ .
നിസ്സാരര്‍.... ആ മഹാ സഹനത്തിന് മുമ്പില്‍ ..

ചന്തു നായർ പറഞ്ഞു...

നന്ദി നാമൂസ്‌ ഈ മനോഹര പ്രതിഷേധത്തിന്..

Joselet Joseph പറഞ്ഞു...

സമത്വ വിളംബരപത്രത്തില്‍
തുല്യം ചാര്‍ത്താന്‍ മറന്ന
ദൈവത്തിനൊരു തിരുത്തോ..?
------------------------
നന്ദി നാമൂസ്‌! !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms