2012, ജനു 4

മാറുന്ന മുഖം.

തനിമതന്‍ താളവുമൊച്ചയും മറ്റും
യന്ത്രങ്ങളേറ്റെടുത്തൊരീ കാലം
പേറ്റുമുറിയിലെയാര്‍ത്തനാദങ്ങളും
ഒരു ചെറുക്കീറിന്‍ വരയിലൊതുങ്ങി.

അലക്കി വെളുത്ത കൈകളിന്നന്യം
തുണിയ്ക്കുമിന്നെന്ത്രക്കഴുകലേ വേണ്ടൂ,
ഉപ്പുമെരിവുമധുരവുമകലം
പേറ്റന്റിന്‍ മുദ്ര പതിച്ച പൊതികളായി,
തൂറ്റയകത്തായ നാളിതിലെപ്പോഴോ
തീറ്റയടുക്കള പാത്രം വെടിഞ്ഞു.

തുറന്നിട്ട വാതിലുമില്ലയീ നാട്ടില്‍
കാഴ്ച മുടക്കുന്നു കൂറ്റന്‍ മതില്കെട്ടു
വൈവിധ്യമെന്ന രസക്കൂട്ടു വെട്ടി
ഏകത്വമെന്ന(അ)രുചിയെ ചേര്‍ത്തു.
കാറ്റും വെളിച്ചവും നീലനിറത്തില്‍
പെട്ടിയിലമരുന്നു ലോകവും കാലവും.

ആരുമെടുക്കാതെ കാണാതറിയാതെ
പൂക്കുന്നു കൊഴിയുന്നു കണ്ണീരോടെ
ഒടുവില്‍ പഴിയെല്ലാമന്യന്‍ പേറുമ്പോള്‍
നമ്മുടേ നാളെയാര്‍ക്കൊക്കെ സ്വന്തം..?

67 comments:

നാമൂസ് പറഞ്ഞു...

കത്തിയും വാളും ബോംബുമൊന്നുമല്ല വര്‍ത്തമാന കാല അധിനിവേശങ്ങളുടെ ആയുധം.
അത് , സാംസ്കാരികമായ ചില ചിന്ഹങ്ങളെയും അടയാളങ്ങളെയും തനിമ കെടുത്തി കൊണ്ടാണ് പുതിയ കാലത്തെ അധീശത്വം സ്ഥാപിതമാകുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

“തുറന്നിട്ട വാതിലുമില്ലയീ നാട്ടില്‍
കാഴ്ച മുടക്കുന്നു കൂറ്റന്‍ മതില്കെട്ടു
വൈവിധ്യമെന്ന രസക്കൂട്ടു വെട്ടി
ഏകത്വമെന്ന(അ)രുചിയെ ചേര്‍ത്തു.
കാറ്റും വെളിച്ചവും നീലനിറത്തില്‍
പെട്ടിയിലമരുന്നു ലോകവും കാലവും...”


ഒന്നല്ലെങ്കിൽ വേറെ അധിനിവേശങ്ങളുടെ കീഴിൽ പൊറുതിമുട്ടി..
വെറും പൊയ്മുഖമണീഞ്ഞ് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് ഒരു സാംസ്കാരികമായ ചിന്ഹങ്ങളോ, തനിമയുടെ അടയാളങ്ങളോ ആവശ്യമേ ഇല്ലല്ലോ..

Sidheek Thozhiyoor പറഞ്ഞു...

നല്ല വരികള്‍ .. കൂടുതല്‍ ഒന്നും പറയാന്‍ അറിയില്ല സുഹൃത്തേ

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

കാലം മാറുന്നു.. കോലവും... വിലപിക്കയല്ലാതെ എന്തുചെയ്യാന്‍.! ഈ ശീതീകരിച്ച മുറിയിലിരുന്ന് വിദേശകമ്പനിയുടെ പുതിയ മോഡല്‍ ലാപ്‌ട്ടോപ്പിന്റെ നനുനനുത്ത കീബോര്‍ഡില്‍ ഇതില്‍ കവിഞ്ഞ് എന്ത് ടൈപ്പ്‌ ചെയ്യും എന്നറിയാതെ ഞാനും...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

"കാറ്റും വെളിച്ചവും നീലനിറത്തില്‍
പെട്ടിയിലമരുന്നു ലോകവും കാലവും...”

എല്ലാം മാറുന്നു ,, നാമും നമ്മിലെ നന്മകളും............
ആര്‍ക്കും ആരോടും കടപ്പാടില്ലാത്ത കേവലം "ഉത്പന്ന "ജനത !.........................

ഗുല്‍നാര്‍ പറഞ്ഞു...

അര്‍ത്ഥവത്തായ വരികള്‍ കാച്ചി കുറുക്കി വെച്ചിരിക്കുന്നു ;ആശംസകള്‍ നമൂസ് ..

രമേശ്‌ അരൂര്‍ പറഞ്ഞു...

തിരിച്ചറിവ് നല്‍കുന്ന ഈ സത്യങ്ങള്‍ ഇങ്ങനെയും എഴുതാം എന്ന് തിരിച്ചറിയുന്നു പുതുവര്‍ഷാശംസകള്‍ ..:)

mayflowers പറഞ്ഞു...

നമ്മളെല്ലാമിപ്പോള്‍ ചേരയെ തിന്നുന്ന നാട്ടിലാണ്..
പുതുവത്സരാശംസകള്‍.

hafeez പറഞ്ഞു...

ഏറെ കാലത്തിനു ശേഷം ഒരു ബ്ലോഗ്‌ പോസ്റ്റ് വായിച്ചു :)

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

പേറ്റന്റിന്‍ മുദ്ര പതിച്ച പൊതികളായി,
തൂറ്റയകത്തായ നാളിതിലെപ്പോഴോ
തീറ്റയടുക്കള പാത്രം വെടിഞ്ഞു.
കൊള്ളാം

വേണുഗോപാല്‍ പറഞ്ഞു...

അലക്കി വെളുത്ത കൈകളിന്നന്യം
തുണിയ്ക്കുമിന്നെന്ത്രക്കഴുകലേ വേണ്ടൂ,
ഉപ്പുമെരിവുമധുരവുമകലം
പേറ്റന്റിന്‍ മുദ്ര പതിച്ച പൊതികളായി,
തൂറ്റയകത്തായ നാളിതിലെപ്പോഴോ
തീറ്റയടുക്കള പാത്രം വെടിഞ്ഞു.

ഇന്നിന്റെ നേര്‍കാഴ്ച ...
നാമൂസ് വളരെ ലളിതമായ വരികളില്‍ വരചിട്ടപ്പോള്‍
അത് മധുരം പകരുന്നൊരു കവിതയായി മാറി.

സകലം യന്ത്രവല്‍ക്കരിക്കും ഈ യുഗം തന്നെ
യാഥാര്‍ത്ഥ കലിയുഗം .....
ഇതിനിടയില്‍ മനുഷ്യന്‍ തന്നിലെ ആസ്തിത്വം തിരയുന്നു ..
കിട്ടാകനി പോലെ .....

നല്ല കവിത നാമൂസ് ....
ഇതിനു ആശംസകള്‍ അല്ല ... വരികള്‍ ലളിതമാക്കിയതിന്‍ സന്തോഷം
നെഞ്ചേറ്റും ഒരു ശരാശരി വായനക്കാരന്റെ സ്നേഹ സലാം ....

സേതുലക്ഷ്മി പറഞ്ഞു...

ഒരു തിരിച്ചു പോക്ക് തികച്ചും അസാദ്ധ്യമാണല്ലോ.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

അനിവാര്യത, അല്ലാതെന്ത്!

Unknown പറഞ്ഞു...

എല്ലാ വാതിലുകളും ഉദാരമായി തുറന്നിടുമ്പോള്‍ അധീശത്വം രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ മാത്രമല്ല, സാംസ്കാരിക-സാഹിത്യ മണ്ഡലങ്ങളിലും വരും.. മൊത്തത്തില്‍ സമൂഹത്തെയാകെ ബാധിക്കും.. നമ്മുടെ നാട്ടില്‍ ബാധിച്ചു കഴിഞ്ഞല്ലോ..

ദേവന്‍ പറഞ്ഞു...

ഇതിനിപ്പോ എന്താ പറയുക ഒരു 100 രൂപയ്ക്കു ഈ കവിതയുടെ ഓണര്‍ഷിപ്പ് വില്‍ക്കുന്നോ ഐ മീന്‍ പേറ്റന്റ്

Artof Wave പറഞ്ഞു...

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ജീവിത ശൈലിയും മാറുന്നു
അമ്മിയെവിടെ,ഉറി എവിടെ, അലക്ക് കല്ല് എവിടെ, വിറക് എവിടെ .......
എല്ലാത്തിനും യന്ത്രങ്ങള്‍ .............
ഇത്തരം ചിന്ഹങ്ങളെയും അടയാളങ്ങളെയും തനിമ കെടുത്തി കൊണ്ടാണ് പുതിയ കാലത്തെ അധീശത്വം സ്ഥാപിതമാകുന്നത്.
നല്ല കവിത
ആശംസകള്‍

Joselet Joseph പറഞ്ഞു...

നല്ല വരികള്‍, വിവരമില്ലന്കിലും കാണുന്നതിനെല്ലാം അഭിപ്രായം പറയണമല്ലോ അല്ലേ നാമൂസ്‌, അവനല്ലേ യഥാര്‍ഥ "ബ്ലോഗന്‍". !
കവിത പൂര്‍ണമായും ഇന്നിനു നേരെ പിടിച്ച കണ്ണാടിയാണ്.
പെറ്റുനോവറിയാത്ത, പാചകം ചെയ്യാത്ത പെണ്ണുങ്ങള്‍..
നമുക്കവകാശമില്ലാത്ത നമ്മുടെ സിന്ധിപ്പശുവും വിളകളും.
വേലികള്‍ മതിലുകളായപ്പോള്‍ "അയല്‍ക്കൂട്ടം" വാക്കിലോതുങ്ങി, ഇന്നു "കുടുമ്പശീ"...അതിന്‍റെ "ശ്രീ" എപ്പോഴേ നഷ്ടപ്പെട്ടു!
വീണ്ടു വരാം....
സ്നേഹത്തോടെ!

khaadu.. പറഞ്ഞു...

ഇതൊക്കെ കവിതകളില്‍ എഴുതാം, കഥകളില്‍ വായിക്കാം... ഓര്‍മകളില്‍ പശ്ചാതപിക്കാം... മനസ്സ് കൊണ്ട് വേദനിക്കാം... ജീവിതം കൊണ്ട് അനുഭവിക്കാം...

അല്ലാതെ ഒരു തിരിച്ചു പോക്ക് അസാദ്യം...

സ്നേഹാശംസകള്‍...

ishaqh ഇസ്‌ഹാക് പറഞ്ഞു...

മാറുന്നമുഖത്തിനു കീറുന്നപേറ്...!
വെറുതെ അല്ല പേറ്റന്റ്..!
യന്ത്ര സലാം.:)

ഷാജു അത്താണിക്കല്‍ പറഞ്ഞു...

തുറന്നിട്ട വാതിലുമില്ലയീ നാട്ടില്‍
കാഴ്ച മുടക്കുന്നു കൂറ്റന്‍ മതില്കെട്ടു
വൈവിധ്യമെന്ന രസക്കൂട്ടു വെട്ടി
ഏകത്വമെന്ന(അ)രുചിയെ ചേര്‍ത്തു.
കാറ്റും വെളിച്ചവും നീലനിറത്തില്‍
പെട്ടിയിലമരുന്നു ലോകവും കാലവും.


ഒരു ജനതയുടെ വികാരങ്ങളും വിചാരങ്ങളും ചില പ്രത്യേക സംവിധായകങ്ങള്‍ കാര്‍ന്ന് തിന്നു എന്ന് പറയാം,
നാം സ്വയം നമ്മെ നിയന്ത്രിക്കാന്‍ ഇന്ന് ആരെങ്കിലും തുനിഞ്ഞാല്‍ , സോറി , അത് നടക്കില്ല, കാരണം നമ്മെ ഇന്ന് നിയന്തിര്‍ക്കുന്നതും ജീവിപ്പിക്കുനതും ഒരു പറ്റം കോട്ട മതിലുകള്‍ക്കുള്ളിലെ ചില യന്ത്രങ്ങളാണ് .....പേടിക്കണം

വരുകളില്‍ പറയാന്‍ ഒരുപാട് , പറഞ്ഞാല്‍ അത് എല്ലാം തെറ്റും കാരണം അതിലും അര്‍ത്ഥ നിബിഡ വരികളാണ്

Kalavallabhan പറഞ്ഞു...

നാളെയാര്‍ക്കൊക്കെ സ്വന്തം..?
അറിയാതെ ജീവിക്കാം, ഒരുകെട്ട്‌ പൊയ്മുഖങ്ങളുമായി.

പുതുവത്സരാശം സകൾ

ബെഞ്ചാലി പറഞ്ഞു...

എല്ലാത്തിനുമിന്ന് യാന്ത്രിക മയം..

yemceepee പറഞ്ഞു...

കാലം മാറുന്നതിനനുസരിച്ച് നമ്മളും മാറുന്നു...നമ്മിലെ നന്മകളും നശിക്കുന്നു.
ആര്‍ക്കും ആരോടും കടപ്പാടില്ലാത്ത ഒരു കാലം.എല്ലാം യന്ത്രവല്‍ക്കരിക്കുന്ന മുറക്ക് നമ്മുടെ രീതികളും യാന്ത്രികം.

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

തുറന്നിട്ട വാതിലുമില്ലയീ നാട്ടില്‍
കാഴ്ച മുടക്കുന്നു കൂറ്റന്‍ മതില്കെട്ടു
വൈവിധ്യമെന്ന രസക്കൂട്ടു വെട്ടി
ഏകത്വമെന്ന(അ)രുചിയെ ചേര്‍ത്തു.
കാറ്റും വെളിച്ചവും നീലനിറത്തില്‍
പെട്ടിയിലമരുന്നു ലോകവും കാലവും.

.............................നല്ല കവിത

Satheesan OP പറഞ്ഞു...

കൂടുതല്‍ ഒന്നും പറയാനില്ല....
ഇഷ്ടമായി ആശംസകള്‍.....

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

നന്നായി നാമൂസ്.
സന്തോഷത്തിന്‍റെ പുതുവര്‍ഷം ആശംസിക്കുന്നു

Mohammed Kutty.N പറഞ്ഞു...

മാറ്റം അനിവാര്യമാണ് -അതിനു ഒരു ധാര്‍മ്മിക ചേരുവ കൂടി ഉണ്ടായിരുന്നെങ്കില്‍
ആ അനിവാര്യതകള്‍ക്ക് മണ്ണിന്റെ ,മനുഷ്യന്റെ മുഖമുണ്ടാകുമായിരുന്നു.ഇവിടെ 'Busy'കള്‍ മനുഷ്യനെ കീഴടക്കിയപ്പോള്‍ സ്വത്വങ്ങളുടെ തനിമകള്‍ കീഴ്മേല്‍ മറിഞ്ഞു.'തന്‍ കാര്യം പൊന്‍ കാര്യമായി'...
നഷ്ടപ്പെടുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കുവാനും തിരിച്ചറിയാനും തുടങ്ങിയെന്നത് ശുഭകരം.പുതുവസന്തങ്ങള്‍ക്ക് കാതോര്‍ക്കാം.നമുക്കും പങ്കാളികളാകാം.അടുത്ത തലമുറകള്‍ വിജയം കൊയ്യട്ടെ .നല്ലൊരു കവിതയ്ക്ക് ഈ വിനീതന്റെ ഒരായിരം അഭിനന്ദനങ്ങളുടെ സുരഭില സൂനങ്ങള്‍ !

വര്‍ഷിണി* വിനോദിനി പറഞ്ഞു...

നാമൂസ്സിന്‍റെ വരികള്‍ ലളിതമായിരിയ്ക്കുന്നൂ...നന്ദി...[ഇതിന്നര്‍ത്ഥം നാമൂസ്സിന്‍റെ നാമൂസ്സ് കൂടിയെന്നോ...കുറഞ്ഞുവെന്നോ.. :)]
മാറ്റങ്ങളുടെ സത്യം വേദന നല്‍കുന്നു എന്നത് നുള്ളാതെ തന്നെ അനുഭവിച്ചറിയുന്ന സത്യം..
എന്നാല്‍ ഈ മാറ്റങ്ങള്‍ അനിവാര്യമായിരിയ്ക്കുന്നു എന്നതും സത്യമല്ലേ..?
“പേറ്റു മുറികളിലെ നാദങ്ങള്‍ രോദനങ്ങളില്‍ കലാശിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു,
എന്നാല്‍ ഇന്ന് അത് ഒരു ചെറുകീറിലൂടെ ആഹ്ലാദം പങ്കു വെയ്ക്കലാകുന്നൂ..
ഓരോ കാര്യവും അപ്രകാരം തന്നെ അല്ലേ..?
ഒരു തിരിച്ചു പോക്ക് അസാധ്യം...
എന്നാല്‍ ഒരു വിലാപം സാധ്യമാണ്‍ താനും...!

ആശംസകള്‍ ട്ടൊ....നല്ല മനസ്സ്...!

Pradeep Kumar പറഞ്ഞു...

ഭൗതികമായ ജീവിതരീതികളിലും ജീവിതസാഹചര്യങ്ങളിലും വന്നു ചേര്‍ന്ന യന്ത്രവല്‍ക്കരണം കാലത്തിന്റെ അനിവാര്യതയാണ്. നിഷേധ്യമായതൊക്കെ ഇവിടെ അനിഷേധ്യമാവുന്നു... മൂല്യബോധത്തില്‍ വന്നു ചേര്‍ന്നുകൊണ്ടിരിക്കുന്ന പരിണാമം ഇത്തരം അവസ്ഥകളോട് പൊരുത്തപ്പെടാനും സന്ധി ചെയ്യുവാനും മനുഷ്യനെ പ്രാപ്തമാക്കുന്നു... - ഇവിടെ കാലത്തിന്റെ മാറുന്ന മുഖം നോക്കി വിലപിക്കുന്ന കവി ഒറ്റപ്പെട്ടു പോവുകയും പരാജിതനാവുകയും ചെയ്യുന്നു...

എന്നാല്‍ വരികള്‍ക്കിടയിലൂടെ പുതിയ കാലത്തിന്റെ സാസ്കാരിക അവബോധത്തെപ്പോലും നിയന്ത്രിക്കുന്ന അധീശത്വത്തിന്റെ അടയാളങ്ങള്‍ നാം കാണുന്നു.സാസ്കാരികമായ അവബോധം നിയന്ത്രിക്കുന്നതിലൂടെ അവര്‍ നിയന്ത്രിക്കുന്നത് കാലത്തിന്റെ മൂല്യബോധം തന്നെയാണ് എന്നും മൂല്യബോധത്തിന്റെ പരിണാമം എന്നത് അധീശത്വത്തോട് കീഴ്പ്പെട്ടും സന്ധിചെയ്തും സ്വത്വം പോലും നഷ്ടപ്പെടുക എന്നതാണെന്നുമുള്ള ഉള്‍ക്കാഴ്ചയിലേക്ക് വായനക്കാരെ കൊണ്ടു പോവുന്നതോടെ കവിയുടെ വിലാപം തന്റെ കാലത്തോടുള്ള ഉത്തരവാദിത്വമായി തിരിച്ചറിയപ്പെടുകയും കവി പരിപൂര്‍ണമായും വിജയിക്കുകയും ചെയ്യുന്നു....

കേവലം അഭിനന്ദനവാക്കുകള്‍ക്കപ്പുറം ഞാന്‍ ഈ കവിത പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്ന സന്ദേശത്തോടൊപ്പം നില്‍ക്കുന്നു...

Elayoden പറഞ്ഞു...

"കാറ്റും വെളിച്ചവും നീലനിറത്തില്‍
പെട്ടിയിലമരുന്നു ലോകവും കാലവും."

ഇനി ഇതൊക്കെ അനുഭവിക്കാന്‍ മാത്രമേ യോഗമുള്ളൂ. ഒരു തിരിച്ചുപോക്ക് അതൊരിക്കലും ഉണ്ടാവില്ല...

നല്ല കവിത...പുതു വത്സര ആശംസകളോടെ..

ഫൈസല്‍ ബാബു പറഞ്ഞു...

ആരുമെടുക്കാതെ കാണാതറിയാതെ
പൂക്കുന്നു കൊഴിയുന്നു കണ്ണീരോടെ
ഒടുവില്‍ പഴിയെല്ലാമന്യന്‍ പേറുമ്പോള്‍
നമ്മുടേ നാളെയാര്‍ക്കൊക്കെ സ്വന്തം
-----------------------
അതെ നാമൂസ്‌ അതാണ്‌ സത്യം ,,,

നികു കേച്ചേരി പറഞ്ഞു...

പറയാനുള്ളതൊത്തിരി,,,
എഴുതാനുള്ളതിത്തിരി......
ആശംസകൾ.

Sandeep.A.K പറഞ്ഞു...

കാലത്തോടുള്ള കലഹം നന്നായി നാമൂസ്‌...,... വാക്കുകളില്‍ തീയുണ്ട്....

"തൂറ്റയകത്തായ നാളിതിലെപ്പോഴോ
തീറ്റയടുക്കള പാത്രം വെടിഞ്ഞു."

ഈ വരികള്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് മാത്രം എഴുതാന്‍ കഴിയുന്നവ...
ഇതിനു പ്രത്യേകം കയ്യടി...

നീലക്കുറിഞ്ഞി പറഞ്ഞു...

പഴമയുടെ സുകൃതം കൈമോശം വന്ന ഒരു തലമുറയിലെ പഴഞ്ചന്‍ മനവുമായ് കഴിയുന്ന ഒരു പഴമക്കാരിയായ എനിക്ക് നീറ്റലിന്റെ സുഖം തന്നു ഈ വായന..യന്ത്രങ്ങള്‍ നിയന്ത്രിക്കുന്ന മനുഷ്യനും മനുഷ്യന്‍ നിയന്ത്രിക്കുന്ന യന്ത്രവല്കൃത ലോകവും ...നാശത്തിന്റെ തീനാളങ്ങള്‍ അത്രയകലെയല്ലാതെ കാണാനാവുന്നു..

Naushu പറഞ്ഞു...

നല്ല വരികള്‍ !

Echmukutty പറഞ്ഞു...

വരികളുടെ സന്ദേശത്തിനൊപ്പം നിൽക്കുന്നു എപ്പോഴും.....

ചന്തു നായർ പറഞ്ഞു...

ഇന്നിന്റെ നേർക്കാഴ്ച.......കവിതക്ക് എല്ലാഭാവുകങ്ങളും.....

Unknown പറഞ്ഞു...

മാറണം എല്ലാം മാറണം, ഇനിയും മാറണം

അലി പറഞ്ഞു...

പഴിയെല്ലാമന്യനു മാത്രം.

TPShukooR പറഞ്ഞു...

പേറ് കീറായി മാറി. ലോകം തന്നെ മാറി. എത്രത്തോളം പോകുമെന്ന് കണ്ടറിയുക തന്നെ വേണം. കവിത മനോഹരം

പട്ടേപ്പാടം റാംജി പറഞ്ഞു...

സര്‍വ്വവും മാറ്റിടിമറിക്കപ്പെടുമ്പോള്‍ ആരെയും കാത്ത്‌ നില്‍ക്കാതെ നഷ്ടപ്പെടുന്ന സാസ്കാരികമായ അവസ്ഥ കാണാന്‍ കാഴ്ച കുറയുന്നു.

വീകെ പറഞ്ഞു...

കാലം ഒന്നിനേയും കാത്തു നിൽക്കുന്നില്ല. അവയോടൊപ്പം നമ്മൾക്കും സഞ്ചരിച്ചേ മതിയാകൂ... നഗ്നനായ, പ്രാകൃതനായ മനുഷ്യനിൽ നിന്ന് കാലം നമ്മെ ഇവിടെ എത്തിച്ചില്ലെ. ഇവിടേയും വിശ്രമമില്ല. അതങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരിക്കും. അതോടൊപ്പം നമ്മളേയും മാറ്റിക്കൊണ്ടേയിരിക്കും. അവിടെ നഷ്ടപ്പെടലുകളെ ഓർത്തുള്ള വേവലാതികളുടെ ആവശ്യമില്ല.

Mohamed Salahudheen പറഞ്ഞു...

The last question!

Thanks!

mini//മിനി പറഞ്ഞു...

പുത്തൻ തലമുറയിലെ മാറുന്ന കാഴ്ചകൾ നന്നായി പറഞ്ഞു,

Noushad Koodaranhi പറഞ്ഞു...

ഇതാണെന്റെ ലോകം...
ഞാന്‍ ജീവിക്കുന്ന കാലവും....!
നിങ്ങള്‍ക്കെന്തു കാര്യം കൂട്ടരേ...?

Jefu Jailaf പറഞ്ഞു...

മാറ്റത്തിന്റെ വ്യഗ്രതയില്‍ കൂപ്പു കുത്തുന്ന ലോകം.. നന്നായിരിക്കുന്നു നാമൂസ് ഭായ് .

Unknown പറഞ്ഞു...

നമ്മുടേ നാളെയാര്‍ക്കൊക്കെ സ്വന്തം..? വലിയൊരു ചോദ്യ ചിഹ്നമായി തന്നെ നിലനില്‍ക്കും!!! അച്ചടക്കമുള്ള വരികള്‍ മന്‍സൂ.. ദൌത്യം തുടരുക.. ഭാവുകങ്ങള്‍!'!

ദേവന്‍ പറഞ്ഞു...

യാന്ദ്രികതയുടെ എല്ലാ സുഖവും സവുകര്യവും
അനുഭവിക്കുകയും ആസ്വദിക്കയും ചെയ്തുകൊണ്ട്
കണ്ണീര്‍ പൊഴിക്കാന്‍ അവസരം തരുന്നു കവിത..
....ലളിതമാക്കിയത്തില്‍ സന്തോഷം ...

ente lokam പറഞ്ഞു...

പൊയ്മുഖങ്ങളില്‍ ജീവിക്കുന്നവര്‍ ...
ചിലര്‍ക്ക് അത് തന്നെ സത്യവും....

നാമൂസ് അഭിനന്ദനങ്ങള്‍....
പുതു വര്‍ഷ ആശംസകളും...

Mohiyudheen MP പറഞ്ഞു...

നല്ല വരികള്‍ .കവിതക്ക് എല്ലാഭാവുകങ്ങളും.....

മാധവൻ പറഞ്ഞു...

സുഹൃത്തെ നാമൂസ്,
രോക്ഷാസക്തമായ ഒരു മുരള്‍ച്ച കേള്പ്പിക്കുന്നുണ്ട് കവിതയിലെ ഓരോ വരികളും.ഏറെ ഇഷ്ടമായി ഈ കവിത.
അടിക്കുറിപ്പില്‍ താങ്കള്‍ പറഞ്ഞതിനോട് ചേര്‍ന്ന് ഒരുപാടു ശല്ല്യ ചിന്തകള്‍ ഉയരുന്നുണ്ട് മനസ്സില്‍.ആരുമറിയാതെ പോകുന്നു സുഹൃത്തെ പുതിയ ആയുധങ്ങള്‍ നമ്മുടെ പൈതൃകത്തെ പാര്‍ശ്വവത്കരിക്കുന്നത്,പതുക്കെ നമ്മുടെ ഓര്‍മ്മകളില്‍ന്നിന്നുപോലും തമസ്കരിച്ചുകളയുന്നത് .
ചുരുട്ടിയ വലതുകരവും,ചുരുട്ടിവെക്കാത്ത ആത്മധൈര്യവും ഉള്ളവര്‍ പ്രതികരിക്കട്ടെ,തിരിച്ചറിയട്ടെ.

ചെറുത്* പറഞ്ഞു...

കവിതയും, അതിലൂടെ പറഞ്ഞതും ഇഷ്ടപെട്ടു.

നാടോടുമ്പൊ നടുവെ ഓടാം,
പുറകിലുപേക്ഷിച്ച തനിമയെയോര്‍ത്ത്
ഇടവേളകളില്‍ ഗദ്ഗദിക്കാന്‍ ഞാനും

പുതുവത്സരാശംസോള് :)

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

നാമൂസ് കൂവിത്തെളിയുന്നു ,കാവ്യ ഗുണം കൂടുതല്‍ ഉള്ള കവിത ,അധിനിവേശങ്ങള്‍ ഏതു വഴിയിലൂടെ വരുന്നു എന്നാ തിരിച്ചറിവില്‍ ജാകരൂഗനായ ഒരു കവിയെ കാണാം ,സമൂഹത്തിന്റെ കാവല്‍ക്കാരനാണ്‌ കവി ;ഇവിടെ ഈ കവിതയുടെ തണലില്‍ നമുക്ക് സമാധാനത്തോടെ ഇരിക്കാം ,,,,അഭിനന്ദനങ്ങള്‍ ,

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

പുതുവർഷസമ്മാനം മനോഹരമായിരിയ്ക്കുന്നു...കാലായനത്തിൽ സംഭവിച്ച മാറ്റങ്ങളെ താളഭംഗം തെല്ലും വരുത്താതെ മനോഹരമായവതരിപ്പിച്ചിരിയ്ക്കുന്നു നാമൂസ് ഭായ്....
ഇനിയുമിനിയുമൊരുപാട് പ്രതീക്ഷിയ്ക്കട്ടെ,ഒപ്പം ഇതൊന്നു താളത്തിൽ പാടി റെക്കോർഡ് ചെയ്യുക കുടി ചെയ്യാമോ?

മണ്ടൂസന്‍ പറഞ്ഞു...

നമ്മുടെ നാട് എന്തോ ഒരു ഭയകത്തിലകപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടാണ് തുറന്നിട്ട വാതിലുകളും ജനലുകളും മുള്ളുവേലികളും കാണാനൊക്കാത്തത്. എന്തിനേയൊക്കെയോ ആരെയൊക്കെയോ നമ്മൾ എല്ലാവരും ഭയക്കുന്നു. ഇങ്ങനെ എല്ലാത്തിനേയും ഭയന്ന് ജീവിക്കുന്ന നമ്മൾക്കെങ്ങനെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനാകും. എന്തായാലും ആസംസകൾ നാമൂസ് നല്ല ചിന്തോദ്ദീപകമായ വരികൾ, ഇതൊന്നു മനസ്സിരുത്തി വായിക്കാനാണ് ഞാൻ ഇന്നലെ 'പിന്നെ വരാം' ന്ന് പറഞ്ഞേ. ബാക്കിയുള്ളവരുടെ ഏത് മൂഡിലും വായിച്ച് കമന്റാം പക്ഷെ നാമൂസിന്റെ വായിച്ചാൽ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയരും, അതിനൊക്കെ മറുപടി മനസ്സിൽ കിട്ടണം എന്നിട്ടേ കമന്റാനൊക്കൂ. അതാട്ടോ വൈകിയത് സോറി.

കൊമ്പന്‍ പറഞ്ഞു...

ഒരു പക്ഷെ മക്കളെ ജനിപ്പിക്കലും വളര്‍ത്തലും ഒക്കെ നിറുത്തി റോബോര്‍ ട്ടുകളെ താലോലിച്ചു തുടങ്ങുമോ?

Njanentelokam പറഞ്ഞു...

കൈവിട്ടു പോകുന്നത് പോയിക്കഴിഞ്ഞു പോലും അറിയാത്ത കാലം .....
നല്ല വരികള്‍ ചിന്ത....(പതിവ് പോലെ തന്നെ)

പൈമ പറഞ്ഞു...

ഇന്നിന്റെ വേദന എല്ലായിടത്തും ഇത് തന്നെ ..
കബനി വത്കരണം വന്നപ്പോള്‍ സാധനഗളുടെ ഗുണം പോയി ..
ഗുണമേന്മ ഇല്ലാത്ത ഒരു ജിവിതം ആകും നമ്മുടേത്‌ ഇനി ..
കൊള്ളാം നമൂസേ

മുകിൽ പറഞ്ഞു...

സത്യം പറയുന്ന വരികള്‍..

ഭാനു കളരിക്കല്‍ പറഞ്ഞു...

നമ്മളെ തന്നെ മാറ്റുന്ന പുതിയ മുഖം വ്യക്തമായി വരച്ചു.

മാനത്ത് കണ്ണി //maanathukanni പറഞ്ഞു...

തുണികള്‍ക്ക് പോലും യന്ത്ര ക്കഴുകലെ വേണ്ടു .
ഉപ്പും മുളകും ചുക്കും ചുണ്ണാമ്പും ഒക്കെ സ്വയം ചാപ്പ കുത്തി പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും നിരക്കുന്നു .
വിറ്റു പോട്ടെ .
വാതിലുകള്‍ തുറന്നിടാന്‍ പേടിയായിട്ടാണ്..ജനാലപോലും അടച്ചിട്ടിരിക്കുന്നത് .
പിന്നെ ..ലോകത്ത് ആര് സാമ്പാറ്വച്ചാലും ഒരേ സ്വാദ് .ഒരേ മണം.
ലോകം നന്നായിക്കൊണ്ടിരിക്കുകയാണ് .
ആധിപിടിക്കണ്ട .

മിന്നു ഇക്ബാല്‍ പറഞ്ഞു...

ചിന്തിപ്പിക്കുന്ന വരികള്‍
നന്നായിരിക്കുന്നു
ആശംസകള്‍!

Rishad പറഞ്ഞു...

നമ്മുടേ നാളെയാര്‍ക്കൊക്കെ സ്വന്തം..?
ഇഷ്ടായിട്ടോ..നല്ല വരികള്‍..ആശംസകള്‍

Unknown പറഞ്ഞു...

സാംസ്കാരികമായ ചില ചിന്ഹങ്ങളെയും അടയാളങ്ങളെയും തനിമ കെടുത്തി ഒപ്പം ബൗദ്ധികതയ്ക്കും അധീശത്വം സ്ഥാപിക്കുന്നു..
കാലം പുറകിലോട്ട് ചലിക്കയാണോ?

സീത* പറഞ്ഞു...

ഇന്നലെകളുടെ മധുരസ്മരണയിൽ ഇന്നിന്റെ കയ്പ്പ് മറക്കുകയേ നിർവ്വാഹമുള്ളൂ...കാലചക്രത്തിന്റെ തിരിച്ചിലിൽ മാറി വരുന്ന നാളെകളെ സ്വീകരിച്ചേ മതിയാവൂ അരുചിയോടെയെങ്കിലും...

നല്ലൊരു പ്രമേയം ലളിതമായ വാക്കുകളിൽ....

Shukoor Ahamed പറഞ്ഞു...

ഒടുവില്‍ പഴിയെല്ലാമന്യന്‍ പേറുമ്പോള്‍
നമ്മുടേ നാളെയാര്‍ക്കൊക്കെ സ്വന്തം..?

അതെ നമ്മുടെ നാളെ ആര്‍ക്കൊക്കെ സ്വന്തം???

നാമൂസ്.. എന്താ പറയാ.. ഞങ്ങള്‍ കാസ്രോട്ടാര്‍ "നല്ല ചേലായിന്" എന്ന് പറഞ്ഞാല്‍ അത്ര നന്നായി എന്നര്‍ത്ഥം "അതെ നിങ്ങളുടെ പോസ്റ്റ്‌ "നല്ല ചേലായിന്" ... ഈ സുമനസ്സിന്റെ അഭിനന്ദനം.

iqbal kechery പറഞ്ഞു...

പ്രിയ നാമൂസ്;
താങ്കളുടെ വരികക്ക് മുന്പത്തെതിലും ഭംഗിയും വാക്കുകള്‍ക്കു മൃതുലതയും വര്‍ധിച്ചത് പോലെ എനിക്ക് തോന്നി ... (എന്റെ ജ്ഞാനത്തിന്റെ പരിമിതി യാകാം ആ തോന്നല്‍)
ഇന്നിന്റെ വ്യഥകള്‍ ഭംഗിയായി കൊത്തിവെച്ച ഒരു ശില്‍പ്പം പോലെ .... ഈ വ്യഥകള്‍ കാലത്തിന്റെ കുത്തോഴുക്കിനോപ്പം മുങ്ങിയും പൊങ്ങിയും അതി ജീവനത്തിന്റെ ആഴങ്ങള്‍ തേതിയുള്ള യാത്രയില്‍ നമ്മില്‍ എല്ലാവരിലും കലങ്ങി മറിയുന്നുണ്ട് .പക്ഷെ തപ്പിയെടുക്കാന്‍ പോലും പറ്റാത്ത ആഴങ്ങളിലേക്ക് അവ മുങ്ങിപ്പോകുന്നു . പേറ്റ്നോവറിയാതെ ജന്മം കൊടുക്കുന്ന നാരിയുടെ പരിണാമങ്ങളും .യന്ത്ര വല്‍കൃത യുഗത്തിന്റെ വരും കാല ഭീകരതയും നമ്മുടെ നാളെ ആര്‍ക്കൊക്കെ സ്വന്തം ? നാമൂസിന്റെ ഈ കവിത എനിക്കിഷ്ടപ്പെടാന്‍ പ്രയാസപ്പെടേണ്ടി വന്നില്ല . അഭിനന്ദനങള്‍ ..!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms