2012, മേയ് 16

ഹൃദയം വാങ്ങുമ്പോള്‍കിളിയൊച്ചയകന്ന പ്രഭാതങ്ങള്‍
മൃത്യു പൂണ്ടാണുണരുന്നത്, കാഴ്ചയും.
മദ്ധ്യാഹ്നതീന്മേശയെ
വെയില്‍ നക്കുകയാണ്, രതിയേയും.
ഊഷരത തടവിലാക്കിയ ഏകാന്തതയില്‍,
വിങ്ങുകയാണ് സായാഹ്നവും.

വേനലിലെ വരണ്ട വയലിന്
പാനം ചെയ്യാനും
പഞ്ഞമാസത്തിലെ ഒട്ടിയ വയറിനു
ആശ്രയമാകാനും കണ്ടതവനെ

വെട്ടത്തില്‍ ചുവപ്പ് കലര്‍ത്തി
ഇരുട്ടിലേക്കാനയിക്കുന്ന സന്ധ്യയ്ക്ക്
ഒരൊറ്റുകാരിയുടേയും മുഖമുണ്ടാവണം.!

വിരസതയില്‍ മാംസം നുറുങ്ങുമ്പോള്‍
ചിന്തിക്കാറുണ്ട്‌
"ഹൃദയം വാങ്ങുമ്പോള്‍, അവരതിന്റെ
കുപ്പായം കൂടെ
കൊണ്ടുപോയെങ്കിലെന്ന്".! ‍

അപ്പോഴുമെങ്ങോ
ഒരു കിളി
കൂട് തേടി പറക്കുന്നുണ്ട്‌.

39 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

അപ്പോഴുമെങ്ങോ
ഒരു കിളി
കൂട് തേടി പറക്കുന്നുണ്ട്‌.

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

തീന്മേഷയെ വെയില്‍ കുറച്ചു നാള്‍ മുന്‍പ്‌ നക്കിയില്ലയിരുന്നോ ?അങ്ങനെ ഒരോര്‍മ്മ ..

Jefu Jailaf പറഞ്ഞു...

എനിക്കാകെ വട്ടായി വായിച്ചു കഴിഞ്ഞപ്പോൾ..

//വെട്ടത്തില്‍ ചുവപ്പ് കലര്‍ത്തി
ഇരുട്ടിലേക്കാനയിക്കുന്ന സന്ധ്യയ്ക്ക്
ഒരൊറ്റുകാരിയുടേയും മുഖമുണ്ടാവണം.!//

മറ്റുള്ളതിന്റെ ഗുട്ടൻസ് പിടികിട്ടിയില്ലെങ്കിലും ഈ വരികൾ വല്ലാതെ ഇഷ്ടപ്പെട്ടു..

സൊണറ്റ് പറഞ്ഞു...

നല്ല വരികള്‍ !ആശംസകള്‍

റിയ Raihana പറഞ്ഞു...

അപ്പോഴുമെങ്ങോ
ഒരു കിളി
കൂട് തേടി പറക്കുന്നുണ്ട്‌!ആശംസകള്‍

Unknown പറഞ്ഞു...

എന്റെ വിവരക്കേടാവും, മൊത്തത്തിൽ പല പല അർത്ഥങ്ങൾ തോന്നി.... എന്നാലും വരികൾ നന്ന്

ajith പറഞ്ഞു...

നാമൂസ് കവിതയെഴുതിയാല്‍ ഞാന്‍ പത്തുതവണ വായിക്കും. എന്നിട്ട് മറ്റുള്ളവര്‍ എഴുതുന്ന അഭിപ്രായങ്ങള്‍ക്കായി നോക്കിയിരിക്കും.....എല്ലാരും വരട്ടെ.

Manoraj പറഞ്ഞു...

എനിക്ക് ഒന്നും മനസ്സിലായില്ല നാമൂസ്..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ആധുനിക കവിത ആണെന്ന് മനസ്സിലായി....ഇത് മനസ്സിലാക്കാനുള്ള വിവരം എനിക്കില്ല !! ആരേലും അര്‍ഥം വിശദീകരിക്കുന്നത് വരെ ഞാനും ഇവിടെ കാണും !

Fousia R പറഞ്ഞു...

നല്ല ചിത്രങ്ങള്‍.
വെയിലു നക്കുന്ന മദ്ധ്യാഹ്നത്തീന്മേശയും
ഒരുകാരി സന്ധ്യയും.

Shaleer Ali പറഞ്ഞു...

വിരസതയില്‍ മാംസം നുറുങ്ങുമ്പോള്‍
ചിന്തിക്കാറുണ്ട്‌
"ഹൃദയം വാങ്ങുമ്പോള്‍, അവരതിന്റെ
കുപ്പായം കൂടെ
കൊണ്ടുപോയെങ്കിലെന്ന്".! ‍

ഹൃദയം പിടിച്ചു വാങ്ങിയവര്‍ക്ക്
ദ്രവിച്ചു തീരാറായ കൂടെന്തിന് ... !
കൊല്ലുന്ന ശൂന്യതയില്‍
സ്വയം നീറിയലിഞ്ഞു
അതില്ലാതെയാവും .........

അപ്പോഴുമെങ്ങോ
ഒരു കിളി
കൂട് തേടി പറക്കുന്നുണ്ടാവും ....

ഇഷ്ട്ടമായി... നല്ല കവിതയ്ക്ക് .. ആശംസകള്‍

Cv Thankappan പറഞ്ഞു...

നന്നായിരിക്കുന്നു കവിത
ആശംസകള്‍

ente lokam പറഞ്ഞു...

ഹൃദയം കൊണ്ടു പോയവര്‍ക്ക് ഈ കുപ്പായം കൂടി
കൊണ്ടു പോകാമായിരുന്നില്ലേ?
വീണ്ടും koodu thedi പറന്നുയരാന്‍ കൊതിക്കുന്ന കിളി....
ജീവിതത്തിന്റെ സായാഹ്നം ആണ്‌ എന്‍റെ ചിന്തയില്‍...
കൂട്ടുകാരനോ കൂട്ടുകാരിയോ നഷ്ടപെട്ട വേദന...താങ്ങില്ലാതെ
ഈ സായാഹ്ന്നം കടന്നു കൂടാന്‍ വയ്യാത്തവര്‍ ഭൂത
കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നു...ജനനവും കൌമാരവും
യവ്വനവും ജീവിതത്തില്‍ പ്രഭാതവും മധ്യാഹ്ന്നവും സായ്ഹ്ന്നവും
ആയി കടന്നു പോകുന്നു.... കവി തന്നെ വിശദീകരിക്കേണ്ടി
വരും കേട്ടോ...

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

വെട്ടത്തില്‍ ചുവപ്പ് കലര്‍ത്തി
ഇരുട്ടിലേക്കാനയിക്കുന്ന സന്ധ്യയ്ക്ക്
ഒരൊറ്റുകാരിയുടേയും മുഖമുണ്ടാവണം.!
സന്ധ്യക്ക് എപ്പോഴും ഒറ്റുകാരിയുടെ മുഖമാണ് അത് കൊണ്ടല്ലേ സന്ധ്യക്ക് കറുപ്പുനിറം ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

khaadu.. പറഞ്ഞു...

ഹൃദയം വാങ്ങുമ്പോള്‍, അവരതിന്റെ
കുപ്പായം കൂടെ
കൊണ്ടുപോയെങ്കിലെന്ന്".! ‍


എന്തൊക്കെയോ മനസിലായി...
അല്ലെങ്കിലും കവിതയുടെ അര്‍ഥം വായിക്കുന്നവനെ ആശ്രയിച്ചാണല്ലോ ... (ആണോ )

ആശംസകള്‍

മണ്ടൂസന്‍ പറഞ്ഞു...

കിളിയൊച്ചയകന്ന പ്രഭാതങ്ങള്‍
മൃത്യു പൂണ്ടാണുണരുന്നത്, കാഴ്ചയും.
മദ്ധ്യാഹ്നതീന്മേശയെ
വെയില്‍ നക്കുകയാണ്, രതിയേയും.
ഊഷരത തടവിലാക്കിയ ഏകാന്തതയില്‍,
വിങ്ങുകയാണ് സായാഹ്നവും.

വായിച്ച വലിയ പുള്ളികൾക്കൊക്കെ വട്ടാവുമ്പോൾ എനിക്ക് വട്ടാവാതിരിക്കാൻ മാത്രം ബുദ്ധിയില്ലാ ന്ന് അറിയാലോ നാമൂസിന്. പക്ഷെ വരികൾ മനസ്സിലായി,മനസ്സിൽ കൊണ്ടു. ആശംസകൾ.

grkaviyoor പറഞ്ഞു...

ഒരു ആംഗലേയ കവിത വായിച്ച സുഖം നാമുസേ ഇഷ്ടമായി

മാധവൻ പറഞ്ഞു...

''ഹൃദയത്തിന്റെ കുപ്പായം''...ദൈവമേ എന്തൊരു കാഴ്ച്ചയാണത്..
കവിതയില്‍ നിറയെ കവിതകള്‍ നാമൂസ്...

Muhammed Sageer Pandarathil പറഞ്ഞു...

നന്നായിരിക്കുന്നു.............

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

അതെ, ഹൃദയത്തിന്റെ കുപ്പായം!!

നന്നായി.

mini//മിനി പറഞ്ഞു...

"ഹൃദയം വാങ്ങുമ്പോള്‍, അവരതിന്റെ
കുപ്പായം കൂടെ
കൊണ്ടുപോയെങ്കിലെന്ന്"
നാമൂസ്, ഇപ്പോൾ ആർക്കും ഹൃദയം വേണ്ട,, അതിന്റെ കുപ്പായം മാത്രം മതി,,, വിശപ്പടക്കാനും തണുപ്പകറ്റാനും,,

Noushad Koodaranhi പറഞ്ഞു...

ഞാനിവിടെ രാഷ്ട്രീയ കരാളതയുടെ കൊലക്കത്തിക്കിരയായ സഖാവ് ടീ പിയെ ഓര്‍മ്മിക്കുന്നു...ആ വിയോഗത്തിലൂടെ ആശ്രയത്തിന്റെ കൂട് നഷ്ടപ്പെട്ട 'രമ' എന്ന അമ്മക്കിളിയെയും ... ഈ കവിതയുടെ ഇതിനപ്പുരത്തെ ബാഹ്യാര്‍ഥങ്ങള്‍ എന്തോ ആവട്ടെ...ഒരു ഒറ്റുകാരിയുടെ മുഖമുണ്ടായിരുന്ന ആ രാത്രിയില്‍, മുഖത്തെ മാസം (ഹൃദയത്തിന്റെയും) നുറുക്കി നുറുക്കി, പകയുടെ ക്രൂര മുഖം കാണിച്ച ആ കശ്മലര്‍ക്ക് ആ വിധവയെയും പുത്രനെയും മാതാവിനെയും (അവര്‍ വസ്ത്രങ്ങള്‍..ജിവിതത്തിന്റെ നാനാര്‍ത്ഥങ്ങള്‍) കൂടെ കാലപുരിക്കയക്കാമായിരുന്നില്ലേ? ഇല്ല ഈ കണ്ണുനീര്‍ തോരില്ല... സമാനമായ മറ്റൊരു പോസ്റ്റ്‌ ഇവിടെ വായിക്കാം...

http://noushadkoodaranhi.blogspot.com/2012/05/normal-0-false-false-false-en-us-x-none.html

കൊമ്പന്‍ പറഞ്ഞു...

ഒരു ജീവിതവും ഓരോ തേടി പറക്കലുകള്‍ തന്നെ

മഴയിലൂടെ.... പറഞ്ഞു...

വെട്ടത്തില്‍ ചുവപ്പ് കലര്‍ത്തി
ഇരുട്ടിലേക്കാനയിക്കുന്ന സന്ധ്യയ്ക്ക്
ഒരൊറ്റുകാരിയുടേയും മുഖമുണ്ടാവണം.!


ആശംസകള്‍.............

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഈ വരികൾ വായികുമ്പോൽ വരികൾക്കിടയിലേ ഒരു പാട് വലിയ വരികൾ മനവയനകെടുക്കേണ്ടിയിരിക്കുന്നു......

എന്നും ഇതു തന്നെയല്ലെ നമുക്ക് ചുറ്റുമുള്ളത്, കാലികമെന്ന് പറഞ്ഞാലും ചരിത്രം എന്ന് പറഞ്ഞാലും താങ്കൾ പറഞ്ഞപോലെ....

വിരസതയില്‍ മാംസം നുറുങ്ങുമ്പോള്‍
ചിന്തിക്കാറുണ്ട്‌
"ഹൃദയം വാങ്ങുമ്പോള്‍, അവരതിന്റെ
കുപ്പായം കൂടെ
കൊണ്ടുപോയെങ്കിലെന്ന്".! ‍

ഭാകിയാക്കുന്ന നന്മയുടെ തീകനലുകൾ ഉണ്ട് അവയെ ഊതി കെടുത്താൻ കഴിയില്ലം..
സത്യം പുലരട്ടെ

ആശംസകൾ

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

രാഷ്ട്രീയ കൊലപാതകത്തിനോടുള്ള ശക്തമായ പ്രതിഷേധം.. (കവി ഉദ്ദേശിച്ചതാണോ ഞാൻ മനസിലാക്കിയത്..??)

വേണുഗോപാല്‍ പറഞ്ഞു...

വേനലില്‍ വരണ്ട വയലിനു ഒരിറ്റു ജീവജലമാകുന്നതവന്‍ !!
പഞ്ഞമാസത്തില്‍ ഒട്ടിയ വയറുകള്‍ നിറയുന്നതും അവനാല്‍ തന്നെ ...

എന്നിട്ടും പ്രകാശത്തില്‍ ചുവപ്പ് കലര്‍ത്തി ഇരുളിലേക്ക് ഇഴുകി ചേരുന്ന സന്ധ്യയുടെ മറവില്‍ ഒറ്റുകാരുടെ വെട്ടില്‍ മാംസം നുറുങ്ങുമ്പോള്‍ ആഗ്രഹിച്ചു പോകുന്നു ജീവനെടുക്കുമ്പോള്‍ അവര്‍ താന്‍ മുറുകെ പിടിക്കുന്ന ആശയത്തെ കൂടെ ഇല്ലാതാക്കിയെങ്കില്‍ എന്ന് .....

കിളിയോച്ചയില്ലാത്ത പ്രഭാതങ്ങള്‍ മരണ മണം കേട്ടുണര്‍ന്നു ക്രമേണ മദ്ധ്യാഹ്നവും സയാന്ഹവുമായി പരിണമിച്ചു എകാന്തതയുടെ തടവറയിലേക്ക് മുഖമോതുക്കുമ്പോള്‍ ഏകാകിയായി ഒരു കിളി മാത്രം ആശ്രയത്തിന്റെ കൂട് തേടി പറക്കുന്നുണ്ട്....

ഞാന്‍ ഈ കവിത വായിച്ചെടുത്തതിങ്ങനെ ...
ആയതിനാല്‍ ഞാന്‍ ഈ കവിത ഇഷ്ട്ടപെടുന്നു .. ബാക്കി കവി പറയട്ടെ. കവി ഭാഷയെ ഞാന്‍ തെറ്റായി ഗ്രഹിചെന്കില്‍ ക്ഷമാപണത്തോടെ ..

ആശംസകള്‍ നേരുന്നു

രമേശ്‌ അരൂര്‍ പറഞ്ഞു...

അതെ അതെ ആ വെയില്‍ നാളത്തിന് തീന്മേശയെ നക്കുന്നത് തന്നെയാണു ജോലി ...:)
കവിത പുതിയ ഭാഷ്യങ്ങള്‍ ഉണ്ടാക്കട്ടെ ...

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

ആകെ മൊത്തം മൂന്നു വട്ടം ഈ കവിത ഞാന്‍ വായിച്ചു. ആത്മാര്‍ഥമായ ഒരു അഭിപ്രായം പറയാന്‍ എനിക്ക് വാക്കുകളില്ല. മനസിലായത് പറഞ്ഞാല്‍ ചിലപ്പോള്‍ വിഡ്ഢിത്തരം ആയേക്കാം, അത് കൊണ്ട് അതും പറയുന്നില്ല.

എനിക്ക് ഇതാദ്യമായാണ് ഒരു ബ്ലോഗില്‍ എഴുതിയ കവിത ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ പോകുന്നത്. അത് കവിതയുടെ ഉന്നത നിലവാരം കൊണ്ടാണോ എന്‍റെ മനസ്സിന്റെ നിലവാരമില്ലായ്മ കൊണ്ടാണോ എന്ന് ചിന്തിക്കാന്‍ കുറച്ചു സമയം കൂടി വേണം..എന്നിട്ട് വീണ്ടും ഈ കവിത വായിക്കാന്‍ ഞാന്‍ വരാം. അപ്പോള്‍ വിശദമായ അഭിപ്രായം ഞാന്‍ പറയും..അത് വരേയ്ക്കും ഞാന്‍..ഞാന്‍ തോറ്റു പോയിരിക്കുന്നു..

ആശംസകള്‍.

ആചാര്യന്‍ പറഞ്ഞു...

ഹൃദയം കൊടുക്കരുത് ഒരിക്കലും.....കൊടുക്കുന്നെന്കില്‍ കുപ്പായം അടക്കമേ കൊടുക്കാവൂ അതെന്നെ

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

സമീപകാല രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെടുത്തിയ വായനയാണ് അനുഭവപ്പെട്ടത്... ഒരുപക്ഷേ, വേറെയും അര്‍ത്ഥതലങ്ങള്‍ ഈ കവിതയില്‍ ഉണ്ടാവാം. എന്തായാലും നാമൂസ് ഹൃദയത്തെ വാങ്ങി പൊള്ളിക്കുന്നു, ഈ കവിതയിലൂടെ ...!

.. അരൂപന്‍ .. പറഞ്ഞു...

"അപ്പോഴുമെങ്ങോ
ഒരു കിളി
കൂട് തേടി പറക്കുന്നുണ്ട്‌"

അപ്പോഴുമെങ്ങോ
ഒരു കൂട്
ആ കിളിയെക്കാത്തിരിക്കുന്നുമുണ്ട്.
അത് കണ്ടെത്താന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍.

പട്ടേപ്പാടം റാംജി പറഞ്ഞു...

ആശംസകള്‍.

Renjith പറഞ്ഞു...

കിളിയോച്ചയകന്ന പ്രഭാതങ്ങളില്‍..... അപ്പോഴും ചില കിളികള്‍ കൂട് തേടി പരക്കുന്നുണ്ട്....മനോഹരം....

വീകെ പറഞ്ഞു...

ആശംസകൾ അർപ്പിക്കുന്നതിനപ്പുറത്തേക്ക് എനിക്ക് ഒന്നും പറയാനില്ല മാഷേ...

MOIDEEN ANGADIMUGAR പറഞ്ഞു...

വെട്ടത്തില്‍ ചുവപ്പ് കലര്‍ത്തി
ഇരുട്ടിലേക്കാനയിക്കുന്ന സന്ധ്യയ്ക്ക്
ഒരൊറ്റുകാരിയുടേയും മുഖമുണ്ടാവണം.!

very good.

Unknown പറഞ്ഞു...

ഒന്നും മനസ്സിലായില്ല.എങ്കിലും ആശംസകള്‍ ...

Vishnu N V പറഞ്ഞു...

"ഹൃദയം വാങ്ങുമ്പോള്‍, അവരതിന്റെ
കുപ്പായം കൂടെ
കൊണ്ടുപോയെങ്കിലെന്ന്".! ‍

ഹൃദയം കടം കൊണ്ടാണോ അവന്‍ പോയത് ..?
അതോ കുപ്പായം മാത്രം ഊരിയെടുതോ ?

V P Gangadharan, Sydney പറഞ്ഞു...

കവി ഒരു ഖഡ്ഗപാണിയാകുന്നു. കൂര്‍ത്ത വായ്ത്തല ഇരുട്ടില്‍ ഒളിച്ച അനീതിയുടെ പച്ചമാംസത്തിലേക്ക്‌ നീട്ടുന്നു...
കനവില്‍നിന്നുണരുന്ന കലയുടെ നഗ്നമേനിയില്‍ രക്തം കിനിയുന്നു...
കണ്ണുകള്‍ പിന്‍വാങ്ങുന്നു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms